|
(1) |
|
ജനുവരി 2025 ബുധനാഴ്ച 1200 മകരം 203 |
|
വാല്യം 2 ലക്കം 210 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
05 |
|
The worried convict dies many times before he reaches the gallows. |
|
കെഎസ്ആര്‍ടിസി ജീവനക്കാര്‍ തന്നെ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ സമരം പൊളിഞ്ഞതെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ കെഎസ്ആർടിസി ജീവനക്കാർ തന്നെ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ സമരം പൊളിഞ്ഞതെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഇന്നത്തെ ടിഡിഎഫ് സമരം പൊളിഞ്ഞു . ശമ്പളം ഒന്നാം തീയതി തരും എന്ന് പറഞ്ഞിട്ടും സമരം നടത്തുന്നത് ശരിയല്ല. കെഎസ്ആർടിസി നിലനിൽക്കേണ്ടത് കേരളത്തിൻ്റെ ആവശ്യമാണെന്നും കൊച്ചിയിൽ ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. കൂടുതല്‍ വായിക്കുക . . Reach your Special News Hook and Corner of the world. Advertise in Kakadrushiti at very low cost. Send to 9745397722 തൃശ്ശൂര്‍ തോല്‍വിയില്‍ നടപടി വേണമോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്ന് കെ മുരളീധരന്‍ യുഡിഎഫിന്റെ പരാജയത്തേക്കാൾ ബിജെപിയുടെ ജയമാണ് തൃശൂരിൽ സംഭവിച്ച പ്രശ്നമെന്ന് കെ മുരളീധരൻ. തൃശ്ശൂർ തോൽവിയിൽ നടപടി വേണമോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും ബിജെപിയിൽ നിന്ന് സീറ്റ് തിരിച്ചുപിടിക്കാൻ ടി.എൻ.പ്രതാപൻ അവിടെ മത്സരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വസ്തുതകള്‍ മനസ്സിലാകാതെ മത്സരിക്കാനിറങ്ങിയതാണ് താന്‍ ചെയ്ത തെറ്റെന്നും തന്നെ ചതിച്ചതാണോയെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഇനി പറഞ്ഞിട്ട് കാര്യമില്ലെന്നും രാഷ്ട്രീയകാര്യ സമിതിയിൽ വിമർശനങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 കേരള സര്‍വ്വകലാശാലയില്‍ എസ്എഫ്‌ഐ പ്രതിഷേധം; പൊലീസ് വാഹനത്തിന് മുകളില്‍ കയറി നേതാവ്, നാടകീയ രംഗങ്ങള്‍ തിരുവന്തപുരം: കേരള സര്‍വ്വകലാശാലയില്‍ സംഘര്‍ഷാവസ്ഥ. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രണ്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയത്. സെനറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സര്‍വ്വകലാശാല ഗേറ്റിന് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. വായന തുടരുക . .. Todays Special GK Union Budget Documents 2025-2026 Meta AI തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) Aristocrat Leisures Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളായ വിദ്യാര്‍ത്ഥികളെ കാമ്പസില്‍ പ്രവേശിപ്പിക്കുന്നതിന് സ്റ്റേ കൊച്ചി: പൂക്കോട് കേരള വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികളെ കാമ്പസില്‍ പ്രവേശിപ്പിക്കുന്നതിന് സ്റ്റേ. പ്രവേശനത്തിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞത്. പതിനെട്ട് വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനാണ് സ്റ്റേ. വായന തുടരുക. . . ക്രിസ്മസ്-നവവത്സര ബമ്പര്‍ ഭാഗ്യക്കുറി; ഭാഗ്യ നമ്പർ XD387132 തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-നവവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പിൽ XD387132 എന്ന നമ്പർ ഒന്നാം സമ്മാനമായ 20 കോടി രൂപയ്ക്ക് അർഹമായി. XG 209286, XA 550363, XC124583, XE 508599, XH 589440, XD 578394, XK 289137, XC 173582, XC 515987, XD 370820, XK 571412, XL 386518, XH 301330, XD 566622, XD 367274, XE 481212, XH340460, XD 239953, XB 289525, XB 325009 എന്നീ നമ്പറുകളാണ് രണ്ടാം സമ്മാനമായ ഒരുകോടി രൂപയ്ക്ക് അർഹരായത്. ഈ നമ്പറിലെ ഭാഗ്യശാലികൾക്ക് ഒരു കോടി രൂപവീതം ലഭിക്കും. XA 109817, XB 569602, XC 539792, XD 368785, XE 511901, XG 202942, XH 125685, XJ 288230, XK 429804, XL 395328, XA 539783, XK 289137, XB 217932, XC 206936, XD 259720, XE 505979, XG 237293, XH 268093, XJ 271485, XK 116134, XL 487589, XA 503487, XB 323999, XC 592098, XD 109272, XE 198040, XG 313680, XH 546229, XJ 517559, XK 202537 എന്നീ നമ്പറുകളാണ് മൂന്നാം സമ്മാനമായ 10 ലക്ഷം രൂപയ്ക്ക് അർഹമായത്. ഈ നമ്പറുകളിലുള്ള ടിക്കറ്റെടുത്ത ഭാഗ്യശാലികൾക്ക് 10 ലക്ഷം രൂപ വീതം ലഭിക്കും. XA 525169, XB 335871, XC 383694, XD 385355, XE 154125, XG 531868, XH 344782, XJ 326049, XK 581970, XL 325403, XA 461718, XB 337110, XC 335941, XD 361926, XE 109755, XG 296596, XH 398653, XJ 345819, XK 558472, XL 574660 എന്നീ നമ്പറുകൾക്കാണ് നാലാം സമ്മാനമായ മൂന്ന് ലക്ഷം വീതം ലഭിക്കുക. ഉച്ചയ്ക്ക് രണ്ടിന് ഗോര്‍ഗി ഭവനിലായിരുന്നു നറുക്കെടുപ്പ്. തുടര്‍ന്നു വായിക്കുക . . .
|
|
ഡല്‍ഹി തിരഞ്ഞെടുപ്പ്; ആംആദ്മിക്ക് മുന്‍തൂക്കം പ്രവചിക്കുന്നത് മൂന്ന് എക്സിറ്റ് പോൾ ഫലങ്ങൾ മാത്രം ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പുറത്തു വരുന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ ആംആദ്മിക്ക് മുൻതൂക്കം പ്രവചിക്കുന്നത് മൂന്ന് പേർ മാത്രം. വീ പ്രിസൈഡ്, മൈൻഡ് ബ്രിങ്ക്, ജേണോ മിറർ എന്നിവർ മാത്രമാണ് ആംആദ്മിക്ക് മുൻതൂക്കം പ്രവചിക്കുന്നത് വായന തുടരുക . . . തന്‍റെ പേരില്‍ പണം ആവശ്യപ്പെട്ട് വാട്സ്ആപ്പ് കോളുകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി കാണിച്ച് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് ആഭ്യന്തര വകുപ്പിന് പരാതി നല്‍കി തന്‍റെ പേരിൽ പണം ആവശ്യപ്പെട്ട് വാട്സ്ആപ്പ് കോളുകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി കാണിച്ച് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് ആഭ്യന്തര വകുപ്പിന് പരാതി നൽകി . ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കിടയിലാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നതെന്നും ഇക്കാര്യത്തിൽ അന്വേഷിച്ച് നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. വായന തുടരുക . . വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. കിഫ്ബി നിര്‍മിക്കുന്ന സംസ്ഥാനത്തെ റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി സര്‍ക്കാര്‍ കിഫ്ബി നിര്‍മിക്കുന്ന സംസ്ഥാനത്തെ റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ കിഫ്ബി റോഡില്‍ ടോള്‍ വെച്ചാല്‍ അന്ന് തന്നെ പൊളിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി കിഫ്ബി റോഡിൽ ടോൾ വെച്ചാൽ അന്ന് തന്നെ പൊളിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കി. കെ എൻ ബാലഗോപാലിനും പി രാജീവിനും റാൻ മൂളി നിക്കാതെ വഴിയിലായിരിക്കും യൂത്ത് കോൺഗ്രസ് പ്രവർത്തരെന്നും സാധാരണക്കാരന്റെ നെഞ്ചത്ത് കയറി ഡാൻസ് കളിക്കാം എന്നാണ് പിണറായിയും മുഹമ്മദ് റിയാസും വിചാരിച്ചതെങ്കിൽ കിഫ്ബി റോഡിലല്ല ഒരു റോഡിലും നിങ്ങളിറങ്ങില്ലെന്നും അബിന്‍ വര്‍ക്കി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു. തുടര്‍ന്നു വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . സക്കർബർഗ് ഫ്യൂഡലിസ്റ്റ്, രണ്ടാമത്തെ ജന്മി മസ്ക്'; എ ഐ അപകടകാരിയെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പിന്നാലെ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസുമായി ബന്ധപ്പെട്ട പ്രതികരണവുമായി സ്പീക്കർ എ എന്‍ ഷംസീറും. ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എല്ലാ രാജ്യങ്ങളിലും അപകടകരമാണ്. എല്ലാ മേഖലകളിലും എഐ ഇടപെടുന്നു. എല്ലാത്തിൻ്റെയും നല്ല വശങ്ങൾ സ്വീകരിക്കാം, എന്നാൽ നല്ല വശങ്ങൾ വരുമ്പോൾ ചീത്ത വശങ്ങളും വരുമെന്ന് ഓർക്കണം. എഐ യെ ഗുണകരമായി ഉപയോഗിക്കുന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നു വരണമെന്നും സ്പീക്കർ പറഞ്ഞു. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ കൺവെൻഷനിലാണ് എഐക്കെതിരായ സ്പീക്കറുടെ പരാമർശം. വായന തുടരുക . . . എല്‍ഡിഎഫിൻ്റെ പച്ചക്കൊടി; ' വികസനം വരണമെങ്കില്‍ ടോള്‍ ഏര്‍പ്പെടുത്തിയേ മതിയാവൂ': ടി പി രാമകൃഷ്ണന്‍ തിരുവനന്തപുരം: കിഫ്ബി പദ്ധതിയിലൂടെ നിര്‍മ്മിക്കുന്ന റോഡുകളില്‍ നിന്നും ടോള്‍ പിരിക്കാനുള്ള തീരുമാനത്തില്‍ പച്ചക്കൊടി കാണിച്ച് ഇടതുമുന്നണി. ചെലവഴിച്ച പണം തിരികെ ലഭിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ചി പി രാമകൃഷ്ണന്‍ പറഞ്ഞു. ടോള്‍ സംബന്ധിച്ച് എല്‍ഡിഎഫില്‍ ഭിന്നതയില്ല. പ്രതിപക്ഷത്തിന് സമരം ചെയ്യാനുള്ള അവകാശം ഉണ്ട്. ആര്‍ക്കും ബദല്‍ സംവിധാനം നിര്‍ദേശിക്കാമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. വായന തുടരുക . . . അനന്തു തിരഞ്ഞെടുപ്പ് ഏജന്റായിരുന്നില്ല, പല പരിപാടികളിലും ഒരുമിച്ച് പങ്കെടുത്തു'; ജെ പ്രമീളാദേവി കൊച്ചി: സിഎസ്ആർ ഫണ്ടിന്റെ മറവിൽ തട്ടിപ്പ് നടത്തിയ അനന്തു കൃഷ്ണൻ തന്റെ ഇലക്ഷൻ ഏജന്റായിരുന്നില്ല എന്ന് ബിജെപി നേതാവ് ജെ പ്രമീളാദേവി റിപ്പോർട്ടറിനോട്. അനന്തു കൃഷ്ണനെ തനിക്ക് അറിയാം. പല പരിപാടികളിലും തങ്ങൾ ഒരുമിച്ച് പങ്കെടുത്തിരുന്നു. വനിതാ കമ്മീഷൻ അംഗം ആയിരുന്നപ്പോളാണ് പരിചയം. വിശ്വസ്തനാണെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും ബിജെപി സംസ്ഥാന സമിതിയംഗമായ ഗീതാകുമാരിയുടെ ആരോപണങ്ങൾ തള്ളിക്കൊണ്ട് ജെ പ്രമീളാദേവി പറഞ്ഞു. കൂടുതല്‍ വായിക്കുക . ...
|
|
ഡല്‍ഹി തിരഞ്ഞെടുപ്പ്; ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. മിക്ക എക്‌സിറ്റ് പോളുകളും ബിജെപിക്കാണ് മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്. ചാണക്യയുടെ എക്‌സിറ്റ് പോളില്‍ ബിജെപിക്ക് 39 മുതല്‍ 44 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിക്കുന്നു. ആംആദ്മിക്ക് 25 മുതല്‍ 28 വരെയും കോണ്‍ഗ്രസിന് 2 മുതല്‍ മൂന്ന് സീറ്റ് വരെയും ലഭിക്കുമെന്നും ചാണക്യ പ്രവചിക്കുന്നു. വായന തുടരുക.... കിഫ്ബി റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കിഫ്ബി റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് അനുവദിക്കില്ലെന്ന് വി ഡി സതീശൻ. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമുണ്ടാകും. സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും പിന്‍വാതില്‍ നിയമനങ്ങളുമാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണം. ഇതെല്ലാം ജനങ്ങള്‍ക്കു മേല്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു.വായനതുടരുക ........ കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഇവിടെ ക്ലിക്ക് ചെയ്യുക. കെഎസ്ആർടിസിയില്‍ സമരം തുടരുന്നു കെഎസ്ആര്‍ടിസിയില്‍ കോണ്‍ഗ്രസ് അനുകൂല യൂണിയനായ ടി.ഡി.എഫിന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പണിമുടക്ക് തുടരുന്നു. തിരുവനന്തപുരത്ത് ഉള്‍പ്പെടെ പലയിടത്തും സമരക്കാര്‍ ബസ് തടഞ്ഞു. മധ്യകേരളത്തിലും മലബാറിലും സമരത്തെ തുടർന്ന് ഏതാനും സർവീസുകള്‍ മുടങ്ങി. ഡയസ്നോൺ പ്രഖ്യാപിച്ചും താല്‍ക്കാലിക ജീവനക്കാരെ ജോലിക്കെത്തിച്ചും മാനേജ്മെന്റ് സമരത്തെ നേരിട്ടതോടെ ദീര്‍ഘദൂര സര്‍വീസുകള്‍ കാര്യമായി മുടങ്ങിയില്ല.ശമ്പളം അഞ്ചാം തീയതിയ്ക്കുള്ളിൽ നൽകുക, 31 ശതമാനം ഡിഎ ഉടൻ അനുവദിക്കുക തുടങ്ങി 12 ആവശ്യങ്ങളുന്നയിച്ചാണ് ഇന്നലെ അർദ്ധരാത്രി 12 മണിമുതൽ സംസ്ഥാനത്ത് കോൺഗ്രസ് അനുകൂല യൂണിയനുകൾ സമരം തുടങ്ങിയത്. വായന തുടരുക . .. നടി ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ പ്രതി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ സഹായം നൽകിയതിൽ പൊലീസ് കേസെടുത്തു നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ പ്രതി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ സഹായം നൽകിയതിൽ പൊലീസ് കേസെടുത്തു. സസ്പെന്‍ഷനിലായ മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവർക്കെതിരെയാണ് കാക്കനാട് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്. ഇരുവർക്കും പുറമെ നാല് പുരുഷ ഉദ്യോഗസ്ഥരും രണ്ട് വനിതാ ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്. വായന തുടരുക . . . .
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 വിഷാദലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ ചുവന്ന തക്കാളി വിഷാദ ലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിന് നല്ല ചുവന്ന പഴുത്ത തക്കാളി ഡയറ്റില്‍ ചേര്‍ക്കുന്നത് ഫലപ്രദമാണെന്ന് ഗവേഷകര്‍. ഫുഡ് സയന്‍സ് ആന്റ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ തക്കാളിയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റ് ആയ ലൈക്കോപീന്‍ വിഷാദലക്ഷണങ്ങള്‍ ലഘൂകരിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. തക്കാളിയില്‍ മാത്രമല്ല, തണ്ണിമത്തനിലും മറ്റ് ചുവന്ന നിറമുള്ള പഴങ്ങളില്‍ സ്വാഭാവികമായി കാണപ്പെടുന്ന ഒരു ആന്റി-ഓക്‌സിഡന്റ് ആണ് ലൈക്കോപീന്‍. ലൈക്കോപീന്‍ ആണ് പഴങ്ങള്‍ക്ക് ചുവന്ന നിറം നല്‍കുന്നത്. ലൈക്കോപീന്‍ തലച്ചോറിലെ കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റിയും മെച്ചപ്പെടുത്തുമെന്ന് ഗവേഷകര്‍ പറയുന്നു. പരീക്ഷണത്തില്‍ ലൈക്കോപീന്‍ പതിവായി നല്‍കിയ എലികള്‍ കൂടുതല്‍ സാമൂഹികവും സംവേദനാത്മകവുമായി മാറിയതായി കണ്ടെത്തി. വിഷാദത്തിലാകുമ്പോള്‍ തലച്ചോറിലെ സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റി ദുര്‍ബലമാകുന്നു. ഇത് തലച്ചോറിലെ വൈകാരിക പ്രോസസ്സിംഗ്, മെമ്മറി എന്നിവയുമായി ബന്ധപ്പെട്ട ഭാഗമായ ഹിപ്പോകാമ്പസിനെയും ബാധിക്കുന്നു. ലൈക്കോപീന്‍ സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റിയും മെച്ചപ്പെടുകത്തുന്നുവെന്ന് കണ്ടെത്തി. തലച്ചോറിലെ കോശങ്ങളുടെ നിലനില്‍പ്പിനും ആശയവിനിമയത്തിനും അത്യാവശ്യമായ ബ്രെയിന്‍-ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്ടറിന്റെ അളവ് ലൈക്കോപീന്‍ വര്‍ധിപ്പിച്ചുവെന്ന് പഠനം വെളിപ്പെടുത്തി. എന്നാല്‍ ഇതില്‍ കൂടുതല്‍ പരീക്ഷണം ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു. അതേസമയം പഠനത്തില്‍ മനുഷ്യര്‍ക്ക് ലൈക്കോപീന്‍ വളരെ ഉയര്‍ന്ന അളവില്‍ ആവശ്യമാണ്. ശരാശരി മുതിര്‍ന്ന ഒരാള്‍ക്ക് പ്രതിദിനം ഏകദേശം 110 മില്ലിഗ്രാം. വായന തുടരുക . . സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 5 ബുധനാഴ്ച. Have Any Computer / IT Related Issues? 9745397722 കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ബന്ധപെടുക ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍ കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചാണ് അധ്യാപകരായ പുതിയങ്ങാടി സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെ കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ നാല് മണിയോടെ കൊടുവള്ളി വാവാട്ടെ താമസസ്ഥലത്തെത്തി കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇവരാണ് യൂട്യൂബ് ചാനല്‍ വഴി ചോദ്യങ്ങള്‍ അവതരിപ്പിച്ചത്. വായന തുടരുക . ..
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |