ഒക്ടോബര്‍ 2024 ശനിയാഴ്ച

1200 കന്നി 19

ലക്കം 1 വാല്യം 107

പേജുകള്‍: 1   2  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(1)

05

If you keep your vision elevated your chin will automatically  keep up.

PBKIVV

സ്പാം സന്ദേശങ്ങള്‍ക്ക് വിട, വൈറ്റ്ലിസ്റ്റിംഗ് തുടങ്ങി ട്രായ്.

സ്പാം സന്ദേശങ്ങള്‍ ചെറുക്കുന്നതിനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. ബിസിനസ് ആവശ്യത്തിനായുളള സന്ദേശങ്ങള്‍, വെബ്സൈറ്റ് ലിങ്കുകള്‍, ആപ്പ് ലിങ്കുകള്‍, ഫയല്‍ അറ്റാച്ച്മെന്റുകള്‍ തുടങ്ങിയ ഉള്ളടക്കങ്ങള്‍ കമ്പനികള്‍ ഉപയോക്താക്കളിലേക്ക് പ്രചരിപ്പിക്കുന്നതിന് മുമ്പായി ടെലികോം ദാതാക്കളെ അറിയിക്കേണ്ടതാണ്. ഒരു സുരക്ഷിത സംവിധാനത്തിലൂടെ പരിശോധിച്ചുറപ്പിച്ച സന്ദേശങ്ങള്‍ മാത്രമാണ് ഉപയോക്താക്കളിലേക്ക് ഡെലിവര്‍ ചെയ്യുക. അതേസമയം സ്ഥിരീകരിക്കാത്ത സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യപ്പെടുന്നതാണ്. വൈറ്റ്ലിസ്റ്റിംഗ് എന്ന് വിളിക്കുന്ന ഈ പ്രക്രിയയിലൂടെ തട്ടിപ്പുകളില്‍ നിന്നും അനാവശ്യ സന്ദേശങ്ങളില്‍ നിന്നും മൊബൈല്‍ ഉപയോക്താക്കളെ സംരക്ഷിക്കുമെന്നും ട്രായ് വ്യക്തമാക്കുന്നു. ഒറ്റത്തവണ പാസ്വേഡുകള്‍, പ്രമോഷണല്‍ ഓഫറുകള്‍, അക്കൗണ്ട് അപ്ഡേറ്റുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാത്തരം വാണിജ്യ സന്ദേശങ്ങളും വൈറ്റ്ലിസ്റ്റ് ചെയ്യപ്പെടണമെന്നും ട്രായ് നിഷ്‌കര്‍ഷിക്കുന്നു.

കടപ്പാട് . . .

നാലു വയസ്സായ കുട്ടിക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി......

തിരുവനന്തപുരം: പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്തതായി പരാതി. പെരുമാതുറ സ്വദേശിയായ നാലു വയസ്സുകാരനാണ് കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്തത്

തുടര്‍ന്നു വായിക്കുക . . .

മലപ്പുറത്തെ ക്രിമിനല്‍ ജില്ലയാക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറി സഹായിച്ചു- കെ.എം.ഷാജി

അരീക്കോട് (മലപ്പുറം): പി.വി അൻവറിന്റെ ആരോപണങ്ങള്‍ ഏറ്റുപിടിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ഭാരതീയ ന്യായ സംഹിത അനുസരിച്ച് രാജ്യത്തെ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തത് കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ ആണെന്നും ഇതിന് പിന്നിട് ഗൂഢാലോചന ഉണ്ടെന്നും ഷാജി പറഞ്ഞു. മലപ്പുറം അരീക്കോട് മുസ്ലിം ലീഗ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

വായന തുടരുക . . .

വളയം പിടിച്ച് വളർത്തിയ മകള്‍ ചെയര്‍പേഴ്സണായി, വിജയ വഴിയില്‍ റോഡിൽവെച്ച് കണ്ട് മുട്ടിയ അച്ഛന്‍: അഭിമാനമെന്ന് വി ഡി സതീശന്‍ ...

കളമശേരി വിമൻസ് പോളിടെക്നിക്ക് കോളജ് യൂണിയനിലെ 35 വർഷത്തെ എസ്.എഫ്.ഐ ആധിപത്യം അവസാനിപ്പിച്ച് കെ.എസ്.യു. ചെയർപേഴ്സൺ വൈഗയുടെ നേതൃത്വത്തില്‍ മത്സരിച്ച കെഎസ്‍യു പാനലാണ് വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വിജയികളായത്. വൈഗയുടെ നേട്ടത്തെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഷാഫി പറമ്പില്‍ എം പിയും രംഗത്തെത്തി.

തുടര്‍ന്നു വായിക്കുക . . .

സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമർശം, ചോദ്യങ്ങളില്‍ നിന്ന് സംരക്ഷിച്ച് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം. പി.ആർ. ഏജൻസി വിവാദത്തിൽ നേതാക്കൾ മുഖ്യമന്ത്രിയോട് മറുപടി ആവശ്യപ്പെട്ടുവെന്നാണ് വിവരം. എന്നാൽ വിമർശനങ്ങളിൽ നിന്ന് മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സ്വീകരിച്ചത്. സിപിഎമ്മിന്റെ നേതൃയോഗങ്ങൾ നടന്നുവരവെയാണ് മുഖ്യമന്ത്രിക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് വീണ്ടും വിമർശനമുയരുന്നത് എന്നതാണ് ശ്രദ്ധേയം.

വായന തുടരുക . . .

ജലീലിന്‍റേത് സൂത്രവിദ്യ; സിപിഎം നിലപാടില്‍

സമുദായത്തെ കുരുക്കാനുള്ള ശ്രമം....

കെ.ടി.ജലീലിന്‍റെ മതവിധി പരാമര്‍ശത്തിനെതിരെ മുസ്‍ലിം ലീഗ്. സ്വര്‍ണക്കടത്തിനെതിരെ മതവിധി വേണമെന്ന ആവശ്യം സൂത്രവിദ്യയെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍. സി.പി.എമ്മിന്‍റെ നിലപാടില്‍ സമുദായത്തെ കുരുക്കാനുള്ള ശ്രമമാണിത്. സമുദായത്തെ അപമാനിക്കുന്നതാണ് ജലീലിന്‍റെ പരാമര്‍ശമെന്നും  ഇ.ടി. മുഹമ്മദ് ബഷീര്‍  മനോരമ ന്യൂസിനോട് പറഞ്ഞു.

വായന തുടരുക . . .

പി.ആര്‍. വിവാദം; മുഖ്യമന്ത്രിയെ ചോദ്യമുനയില്‍ നിര്‍ത്തി എം.വി.ജയരാജനും കെ.ചന്ദ്രന്‍പിള്ളയും...
പി.ആര്‍ ഏജന്‍സി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട്  സംസ്ഥാന സമിതിയില്‍ ചോദ്യങ്ങളുയര്‍ത്തി എം.വി ജയരാജന്‍. കണ്ണൂരില്‍ നിന്ന് തന്നെയുള്ള നേതാവ് ചോദ്യങ്ങളുമായെഴുനേറ്റത് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കി.  വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ന്യായീകരണത്തെ കെ.ചന്ദ്രന്‍ പിള്ളയും ചോദ്യം ചെയ്തു

വായന തുടരുക . . .

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കുറ്റവിമുക്തന്‍...
"മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ആശ്വാസം. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് പ്രതികളെയും വെറുതെ വിട്ടു. പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കില്ലെന്ന് കാസർകോട് ജില്ലാ സെഷൻസ് കോടതി വിധിച്ചു. കേസ് ആസൂത്രിതമായി കെട്ടിച്ചമച്ചതായിരുന്നെന്നും ഒടുവില്‍ സത്യം വിജയിച്ചെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

വായന തുടരുക . . .

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ആകാശവാണി, കൌതുക വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍ .....

പഴയ തലമുറക്ക് ഞയാറാഴ്ചകളില്‍ ഉച്ചക്കുള്ള കൌതുക വാര്‍ത്തകള്‍ സുപരിചിതമായിരുക്കും.
<
div class="mpp-story-content-details-main mb-3"><p>തിരുവനന്തപുരം: ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. കൗതുക വാര്‍ത്തകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച പരിചിതമായ പേരായിരുന്നു രാമചന്ദ്രന്റേത്. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

വായന തുടരുക. . .

 

വരി നില്‍ക്കേണ്ട, യാത്ര ചെയ്യേണ്ട, മറ്റു അനവത്ത് ചിലവുകള്‍ ഒന്നുമില്ല.

എല്ലാവിധ ഇ - സേവനങ്ങള്‍ വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു.

സൂര്യനു കീഴില്‍ ഏതൊരു  I T സേവനത്തിനും (Except Adhar Services)

ബന്ധപ്പെടാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ...

ഫോണ്‍ 9745397722

ഹരിയാണയിൽ 36.7 % പോളിങ്; വോട്ടെടുപ്പിനിടെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി കസേരയ്ക്ക് ചരടുവലി......
ചണ്ഡീഗഢ്: ഹരിയാണ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു. ശനിയാഴ്ച രാവിലെ ഏഴിന് ആരംഭിച്ച പോളിങ് ഉച്ചവരെ ആയപ്പോള്‍
36.7 ശതമാനം രേഖപ്പെടുത്തി. വൈകീട്ട് ആറ് മണിയോടെ വോട്ടെടുപ്പ് അവസാനിക്കും.

വായന തുടരുക . . .

മൂന്നര വയസുകാരന്റെ തലപൊട്ടി, മുറിവില്‍ ചായപ്പൊടി വെച്ചുകെട്ടി; അങ്കണവാടി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂരില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരന്‍ വീണ് പരുക്കേറ്റ സംഭവത്തില്‍ അങ്കണവാടി വര്‍ക്കറേയും ഹെല്‍പ്പറേയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

വായന തുടരുക . . .

കേരള കോൺഗ്രസ്‌ വളര്‍ന്നും പിളര്‍ന്നും അറുപതിലേക്ക്‌......
കോട്ടയം: വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പ്രസ്ഥാന’മെന്നാണ്‌ ഒരിക്കൽ കെ.എം.മാണി കേരള കോൺഗ്രസ്‌ പാർട്ടികളെ വിശേഷിപ്പിച്ചത്‌.

വായന തുടരുക . . .

പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാര്‍ഥികളെ അടുത്തയാഴ്ച അറിയാം...
പാലക്കാട് –
ചേലക്കര ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ അടുത്താഴ്ച സിപിഎം പ്രഖ്യാപിക്കും.  ചേലക്കരയില്‍ മുന്‍ എം.എല്‍.എ യുആര്‍ പ്രദീപ് സ്ഥാനാര്‍ഥിയായേക്കും. പാലക്കാട് ഉചിതമായ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ജില്ലാ ഘടത്തിന് നിര്‍ദേശം നല്‍കി.  സിപിഎമ്മിന്‍റെ തെറ്റുതിരുത്തല്‍ ജനങ്ങള്‍ അംഗീകരിക്കുന്നോ എന്നതിന്‍റെ ഉത്തരമാണ് ചേലക്കര , പാലക്കാട് ഉപതിഞ്ഞെടുപ്പുകളിലൂടെ ഇടതുമുന്നണി തേടുന്നത്.

വായന തുടരുക . . .

ഇനി ചോദ്യം ചെയ്യലാകാം; മുന്‍കൂര്‍ ജാമ്യമുറപ്പിക്കാന്‍ നടന്‍ സിദ്ദിഖ്...

ബലാല്‍സംഗക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയാറാണെന്ന് അറിയിച്ച് സിദിഖ് അന്വേഷണസംഘത്തിന് ഇ മെയില്‍ അയച്ചു. ചോദ്യംചെയ്യലിന് ഹാജരായി മുന്‍കൂര്‍ ജാമ്യം ഉറപ്പാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് സിദ്ദിഖിന്റെ നീക്കം. എന്നാല്‍ ഇതുവരെ അന്വേഷണസംഘം മറുപടി നല്‍കിയില്ല. അടുത്ത ആഴ്ച വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് അറിയിച്ചു.

വായന തുടരുക ..

ബധിരനും മൂകനുമെന്ന പ്രയോഗം അനൈതികവും അപക്വവുമാണെന്ന് ഹൈക്കോടതി

കേൾവിക്കുറവുള്ള പരാതിക്കാരി അടുത്ത ബന്ധു വഴി നൽകിയ ഹർജി ചട്ടലംഘനം ചൂണ്ടിക്കാട്ടി കുടുംബകോടതി തള്ളിയതിന് എതിരെയുള്ള അപ്പീൽ പരിഗണിക്കവെ  ബധിരനും മൂകനുമെന്ന പ്രയോഗം അനൈതികവും അപക്വവുമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര തലത്തിൽ തന്നെ ഇപ്പോൾ ഈ പ്രയോഗം നിന്ദ്യമാണെന്നാണ് വിലയിരുത്തിയത് . ബധിരനെന്നോ കേൾവിക്കുറവുള്ള ആളെന്നോ ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ ശരിയെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം ബി സ്നേഹലതയും ഉൾപെട്ട ബെഞ്ചിന്‍റേതാണ് നിരീക്ഷണം.

കടപ്പാട് . . .

സിനിമ ഷൂട്ടിംഗ് സെറ്റിൽ നിന്നും കാടുകയറിയ ആനയെ കണ്ടെത്തി

കോതമംഗലത്തിനടുത്ത് ഭൂതത്താന്‍കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാട് കയറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് ആനയെ  കണ്ടെത്തിയതെന്ന് വനപാലക സംഘം അറിയിച്ചു. ഇന്നലെ തെലുങ്ക് ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടിയ ശേഷം കാടുകയറുകയായിരുന്നു. ഈ ആനയുടെ കുത്തേറ്റത്തോടെ വിരണ്ട് കാട് കയറിയ പുതുപ്പള്ളി സാധുവിനായി ഇന്നലെ രാത്രി പത്ത് മണി വരെ വനപാലകര്‍ കാടിനുള്ളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ  ആനയുടെ പുതിയ പിണ്ഡം നോക്കി പുതുപ്പള്ളി സാധുവിനെ കണ്ടെത്തുകയായിരുന്നു. ആനയ്ക്ക് പരിക്കുകളോ മറ്റു ആരോ​ഗ്യപ്രശ്നങ്ങളോ ഒന്നുമില്ല. ഭയന്നുപോയതു കൊണ്ടാണ് ഓടിയത്. മറ്റൊരു ആന രണ്ടു തവണ കുത്തി. നാടൻ സ്വഭാവമുള്ളത് കൊണ്ട് മനുഷ്യ സാമീപ്യമുള്ള സ്ഥലത്തേക്ക് ആന വരും. ഷൂട്ടിങ്ങ് കഴിഞ്ഞതിനാൽ ആനയെ തിരിച്ചു കൊണ്ടുപോവുകയാണെന്നും ഉടമ പുതുപ്പള്ളി സ്വദേശി പാപ്പാല പറമ്പ് പോത്തൻ വർഗീസ്  പറഞ്ഞു. പേരുപോലെ തന്നെ ഒരു സാധുവാണ് പുതുപ്പള്ളി സാധുവെന്നാണ് എല്ലാവരും പറയുന്നത്. തൃശ്ശൂർ പൂരം അടക്കം കേരളത്തിലെ പ്രധാന ഉത്സവങ്ങളുടെ എഴുന്നള്ളിപ്പിൽ സ്ഥിര സാന്നിധ്യമാണ് 52 വയസുള്ള ഈ കൊമ്പൻ. സിനിമ അഭിനയമാണ് ഇവനെ കൂടുതൽ പ്രശസ്തൻ ആക്കിയത്. തമിഴ്-തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകളിൽ ആനയെ അഭിനയിപ്പിക്കണം എങ്കിൽ പ്രത്യേക സർട്ടിഫിക്കറ്റ് വേണം. ഇങ്ങനെ വനം വകുപ്പിന്റെ സമ്മത പത്രം ഉള്ള ആനയാണ് പുതുപ്പള്ളി സാധു.

https://dailynewslive.in/a-wild-elephant-was-found-from-the-movie-shooting-set/ കടപ്പാട് . . .

കാകദൃഷ്ടി  താങ്കളുടെ പ്രിയ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കാന്‍

ഇവിടെ  ക്ലിക്ക്  ചെയ്യുക.

75 കഴിഞ്ഞ പിണറായിക്ക് ഇളവ് നല്‍കി,ചട്ടം ഇരുമ്പ് ഉലക്കയൊന്നുമല്ലല്ലോ; പ്രായപരിധിക്കെതിരെ ജി.സുധാകരന്‍......
കൊല്ലം:
സി.പി.എമ്മിലെ പ്രായപരിധി നിര്‍ബന്ധനയ്&zwnj;ക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന്‍. ചട്ടം കൊണ്ടുവന്നിട്ട് മൂന്ന് വര്‍ഷമേയായുള്ളൂ. ചട്ടം കൊണ്ടുവന്നവര്‍ക്ക് അത് മാറ്റിക്കൂടെയെന്നും ഈ ചട്ടം ഇരുമ്പ് ഉലക്ക ഒന്നുമല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. 75 വയസ് കഴിഞ്ഞുള്ള വിരമിക്കല്‍, പ്രസ്ഥാനത്തിന് ഗുണകരമാണോ എന്ന് പരിശോധിക്കണമെന്നും ജി സുധാകരന്‍ ആവശ്യപ്പെട്ടു. ഇഎംഎസിന്റേയും എകെജിയുടേയും കാലത്തായിരുന്നുവെങ്കില്‍ അവര്‍ എന്നേ റിട്ടയര്‍ ചെയ്തുപോകോണ്ടി വന്നേനെയെന്നും അദ്ദേഹം പറഞ്ഞു.

വായന തുടരുക . . ,.

അപ്പാ കടം വാങ്ങി എന്നെ ചികിത്സിക്കാമോ, മരിക്കുമ്പോള്‍ ഈ ഫോട്ടോ ഫ്ലക്സ് വയ്ക്കണം’; നൊമ്പരം ഈ കുറിപ്പ...

പ്രിയപ്പെട്ടവരുടെ മരണത്തോളം  വേദനിപ്പിക്കുന്ന  മറ്റൊന്നും ഉണ്ടാവില്ല, രംഗബോധമില്ലാത്ത കോമാളിയെന്നാണല്ലോ  മരണത്തിനുള്ള വിശേഷണം തന്നെ. ഉറ്റവരുടെ  മരണമുണ്ടാക്കുന്ന ശൂന്യതയും വലുതാണ്.  ഇപ്പോഴിതാ സൈബറിടത്താകെ വൈറല്‍ സഹോദരിയുടെ മകളുടെ വിയോഗത്തെ പറ്റി ഷാജി കെ മാത്തന്‍ എഴുതിയ കുറിപ്പാണ്

തുടര്‍ന്നു വായിക്കുക . .

സിപിഎമ്മിന് മൃദു ഹിന്ദുത്വ ലൈന്‍; വിമര്‍ശിച്ച് കാന്തപുരം എ.പി. സുന്നി യുവജനവിഭാഗം...

പി.ആര്‍ ഏജന്‍സി വിവാദത്തില്‍ മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും വിമര്‍ശിച്ച് കാന്തപുരം എ.പി. സുന്നി യുവജനവിഭാഗം. പിണറായി വിജയന്‍ ആരുടെ പി. ആര്‍. ഏജന്‍സി യെന്ന്  വ്യക്തമാക്കണം . സിപിഎം മൃദു ഹിന്ദുത്വ ലൈന്‍ സ്വീകരിക്കുകയാണെന്നും എഡിജിപി–ആര്‍എസ്എസ് കൂടിക്കാഴ്ച നിസാര വല്‍ക്കരിക്കാനാണ് ശ്രമം. ‌‌‌‌ദ് ഹിന്ദുവിലെ അഭിമുഖത്തില്‍ സിപിഎമ്മിന്‍റെ ഉത്തരം തൃപ്തികരമല്ല. മലപ്പുറത്തെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തിയത് അംഗീകരിക്കാനാകില്ലെന്നും കാന്തപുരം എ.പി. സുന്നി യുവജനവിഭാഗം വ്യക്തമാക്കി.

വായന തുടരുക . . .

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു......



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.