|
നവംബര്‍ 2024 തിങ്കളാഴ്ച 1200 തുലാം 20 |

|
ലക്കം 1 വാല്യം 132 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
05 |
|
Now is the time to act and solve all problems and not to succumb to lame excuses. |
|
ഉത്തരാഖണ്ഡിലെ അൽമോറയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞുള്ള അപകടത്തില്‍ മരണം 36 ആയി ഉത്തരാഖണ്ഡിലെ അൽമോറയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞുള്ള അപകടത്തില്‍ മരണം 36 ആയി. ഇന്ന് രാവിലെ 9:30 യോടെയാണ് അപകടമുണ്ടായത്. അനുവദിനീയമായതിലും കൂടുതല്‍ ആളുകള്‍ ബസില്‍ ഉണ്ടായിരുന്നതാകാം അപകട കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. 45 സീറ്റുള്ള ബസില്‍ കുട്ടികളുള്‍പ്പെടെ അറുപതോളം പേര്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു.
യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഒറ്റത്തന്ത പ്രയോഗത്തിന്‍ കേസെടുക്കാന്‍ പര്യാപ്തമായ രേഖകള്‍ സമർപ്പിക്കാൻ പരാതിക്കാരന് ഇതുവരെ സാധിച്ചില്ലെന്ന് ചേലക്കര പൊലീസ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഒറ്റത്തന്ത പ്രയോഗത്തില്‍ കേസെടുക്കാന്‍ പര്യാപ്തമായ രേഖകള്‍ സമർപ്പിക്കാന്‍ പരാതിക്കാരന് ഇതുവരെ സാധിച്ചില്ലെന്ന് ചേലക്കര പൊലീസ്. രേഖകളോ പ്രസംഗത്തിന്റെ പകര്‍പ്പോ ഹാജരാക്കയാല്‍ നിയമപദേശം തേടിയ ശേഷം തുടര്‍നടപടി ആലോചിക്കുമെന്നും പൊലീസ് വ്യക്തമാക്കി. കോൺഗ്രസ് മീഡിയാ പാനലിസ്റ്റായ അഡ്വ.അനൂപ് ആണ് ചേലക്കര പൊലീസിന് പരാതി നൽകിയത്. വായന തുടരുക .... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക പാര്‍ട്ടിയില്‍ നിന്ന് അവഗണനയും അപമാനവും നേരിടുന്ന നിരവധിപേര്‍ പാലക്കാടുണ്ടെന്ന് സന്ദീപ് വാരിയര്‍ പാര്‍ട്ടിയിൽ നിന്ന് അവഗണനയും അപമാനവും നേരിടുന്ന നിരവധി സന്ദീപ് വാര്യര്‍മാര്‍ പാലക്കാടുണ്ടെന്നും അത്തരക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള യാതൊരു ഇടപെടലും നേതൃത്വത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും സന്ദീപ് വാര്യര്‍ . ബിജെപിയിൽ ജനാധിപത്യ വിരുദ്ധ നടപടികളാണുണ്ടാകുന്നതെന്നും ഇനി പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇപ്പോഴും ബിജെപി പ്രവര്‍ത്തകനാണെന്നും നടപടി നേരിടാന്‍ മാത്രം യോഗ്യതയുള്ള നേതാവല്ല താണെന്നും കൂടാതെ പാലക്കാട് പ്രചാരണത്തിന് പോകില്ലെന്നും സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നു വായിക്കുക . . GK TIP Today Units of measurement for Computer storage data തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 കാനഡയില്‍ ക്ഷേത്രം ആക്രമിക്കുകയും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിൽ ക്ഷേത്രം ആക്രമിക്കുകയും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാനഡ നീതിയും നിയമവാഴ്ച ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് . നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഭീരുത്വം നിറഞ്ഞതാണ്. ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആരാധനാലയങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ഭീഷണികളിലൂടെ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വയനാട് ദുരന്തത്തില്‍ പ്രത്യേക പാക്കേജ് തന്നെ വേണം; 700 കോടി കേന്ദ്രം നൽകിയെന്നത് തെറ്റായ പ്രചാരണമെന്നും കെ രാജന്‍ വയനാട്: വയനാട് മുണ്ടക്കൈ പുനരധിവാസത്തിലെ നടപടികള്‍ കോടതി സ്റ്റേ ചെയ്തിട്ടില്ലെന്ന് മന്ത്രി കെ രാജന്‍. മുണ്ടക്കൈ ദുരന്തത്തിൽ പ്രത്യേക പാക്കേജ് തന്നെ വേണം. പണം കൊടുത്ത് തന്നെയാകും മുണ്ടക്കെ പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കുക. നടപടികൾ കോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും ഭൂമി ഏറ്റെടുക്കലിന് നിയമപരമായി ഒരു തടസ്സവുമില്ലെന്നും മന്ത്രി പറഞ്ഞു. വയനാടിനായി കേന്ദ്ര സഹായം ഇതുവരെ ലഭിച്ചില്ലെന്നും അടിയന്തര സഹായം പ്രതീക്ഷിച്ചിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു |
|
വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ മൊഴിയെടുത്തു ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ മൊഴിയെടുത്തു. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും, വാട്സ് ആപ്പില്‍ ഗ്രൂപ്പ് തുടങ്ങിയത് സുഹൃത്തുകള്‍ പറഞ്ഞാണ് അറിഞ്ഞത്. വിവരം അറിഞ്ഞ ഉടന്‍ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തുവെന്നും കുറേ ഗ്രൂപ്പുകള്‍ ഫോണില്‍ തുടങ്ങിയിരുന്നതായി കണ്ടുവെന്നും ഗോപാലകൃഷ്ണന്‍ മൊഴി നല്കി . ഡിസിപി ഭരത് റെഡിയാണ് മൊഴിയെടുത്തത്, ഫോണും പൊലീസ് കസ്‌റ്റഡിയില്‍ വാങ്ങി പരിശോധിച്ചു. മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണര്‍ അഡ്മിനായി ഗ്രൂപ്പ് ഉണ്ടാക്കിയതും മണിക്കൂറുകൾക്കുള്ളില്‍ ഡിലീറ്റാക്കിയതും വാര്‍ത്തയായിരുന്നു. ഫോണ്‍ ഹാക്ക് ചെയ്ത് ആരോ 11 വാട്സ് ആപ് ഗ്രൂപ്പുകള്‍ ഒറ്റയടിക്ക് ഉണ്ടാക്കിയെന്നാണ് ഗോപാലകൃഷ്ണന്‍ ആദ്യം വിശദീകരിച്ചത്. മല്ലു മുസ്ലീം ഓഫീസേഴ്സ് ഗ്രൂപ്പും താന്‍ അഡ്മിനായി ഉണ്ടാക്കിയെന്ന് പിന്നീട് വിശദീകരിച്ചു. ഹിന്ദു ഗ്രൂപ്പിന് പിന്നാലെയാണ് മുസ്ലീം ഗ്രൂപ്പ് നിലവില്‍വന്നതെന്ന് സ്കീന്‍ ഷോട്ടില്‍ നിന്നും വ്യക്തമായിരുന്നു പ്രാദേശിക വാര്‍ത്തകള്‍ മരണങ്ങള്‍ പ്രധാനപ്പെട്ട ആഘോഴങ്ങള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍ Reference : ദിവ്യയുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് വെള്ളിയാഴ്ച എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി ജില്ലാ കോടതി വെള്ളിയാഴ്ച വിധി പറയും. ദിവ്യയുടെയും പ്രോസിക്യൂഷൻ്റെയും എഡിഎമ്മിൻ്റെ കുടുംബത്തിൻ്റെയും വാദം കേട്ട ശേഷം കേസ് വിധിപറയാനായി മാറ്റുകയായിരുന്നു. ഇന്ന് കോടതിയില്‍ ശക്തമായ വാദപ്രതിവാദമാണ് നടന്നത്. ദിവ്യക്ക് ജാമ്യം നൽകിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം നൽകരുതെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. ദിവ്യ കീഴടങ്ങിയത് നന്നായി അല്ലങ്കില്‍ പൊലീസും ദിവ്യയും തമ്മിലെ ഒളിച്ചു കളി തുടർന്നേനെയെന്നും കളക്ടറുടെ മൊഴി ദിവ്യയുമായി ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും കളക്ടറുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും നവീന്‍ ബാബുവിന്റ കുടുംബത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു. ബന്ധപ്പെടുക 9745397722 കളക്ടറും ദിവ്യയും തമ്മില്‍ ഗൂഢാലോചന, ജാമ്യത്തിനുവേണ്ടി നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിക്കുന്നു’, എഡിഎമ്മിന്റെ കുടുംബത്തിന്റെ വാദം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൊഴിയില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് നവീന്‍ ബാബുവന്റെ കുടുംബം. പിപി ദിവ്യയും കണ്ണൂര്‍ ജില്ലാ കളക്ടറും തമ്മില്‍ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിന് വേണ്ടി ഹാജരായ അഡ്വ. ജോണ്‍ എഫ് റാല്‍ഫ് ഉന്നയിക്കുന്നു. കളക്ടറും ദിവ്യയും തമ്മില്‍ ഗൂഢാലോചനയുണ്ട്. കളക്ടറുടെ മൊഴിക്ക് മുന്‍പും ശേഷവും ഉള്ള ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിക്കണം. പ്രശാന്തന്റെ CDR എടുക്കണം. തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ട് വെക്കുന്നു. ജാമ്യത്തിനുവേണ്ടി നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിക്കുന്നുവെന്നും വാദമുണ്ട്. LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... |
|
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 7,611.60 |
|
വെള്ളി 1 ഗ്രാം |
₹ 105 |
|
ഓഹരി വിപണി |
|
|
ബി. എസ്. ഇ |
79,476.63 |
|
എന്‍. എസ്. ഇ |
24,213.30 |
|
സന്ദീപ് ഇപ്പോഴും ബിജെപി പ്രവര്‍ത്തകനെന്ന് ടിപി രാമകൃഷ്ണന്‍ സന്ദീപ് വാര്യരെ വീണ്ടും സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണനും. സന്ദീപ് ഇപ്പോഴും ബിജെപി പ്രവര്‍ത്തകനാണെന്നും ഇടതു നയം അംഗീകരിച്ചാല്‍ സ്വീകരിക്കുമെന്നം ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സരിനെ പോലെ അല്ല സന്ദീപെന്നും , സരിൻ ഇടതു നയം അംഗീകരിച്ചു വന്നയാളാണ് ഇടത് നയം അംഗീകരിക്കുന്ന ആരെയും സ്വീകരിക്കുമെന്നും അത്തരത്തില്‍ നയം മാറ്റി വരാന്‍ തയ്യാറായാന്‍ സന്ദീപിനെയും സ്വീകരിക്കുമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. അതോടൊപ്പം സന്ദീപ് ഇടത് നിലപാട് സ്വീകരിച്ചു വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് എംവി ഗോവിന്ദനും പറഞ്ഞു. സന്ദീപുമായി താൻ സംസാരിച്ചിട്ടില്ല. ആരെങ്കിലും സംസാരിച്ചോ എന്നറിയി ല്ലയെന്നും സന്ദീപിനെ പാര്‍ട്ടിയിലെടുക്കുക എളുപ്പമല്ല പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവർത്തിക്കുക എന്നതാണ് വേണ്ടതെന്നും ഗോവിന്ദന്‍ പറഞ്ഞു 5 ലക്ഷം രൂപ വരെ 70 കഴിഞ്ഞ മുതിര്‍ന്ന ഇന്ത്യന്‍ പൌരന്‍മാര്‍ക്ക് സൌജ്യന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന ആയുഷ്മാന്‍വയോ വന്ദന ഇന്‍ഷൂറന്‍സ് രജിസ്ട്രേഷന് സന്ദര്‍ശിക്കുക. അല്ലേങ്കില്‍ ബന്ധപ്പെടുക (നിബന്ധനകള്‍ക്കു വിധേയം.) കേരളത്തിന്റെ ചരിത്രം….!!! കേരളത്തെക്കുറിച്ചു കുറെയധികം കാര്യങ്ങൾ കഴിഞ്ഞദിവസം അറിയാക്കഥകളിലൂടെ നിങ്ങൾ വായിച്ചിരിക്കുമല്ലോ. ഇന്ന് നമുക്ക് കേരളത്തിന്റെ ചരിത്രത്തെക്കുറിച്ച് നോക്കാം…..!!! പ്രാകൃതകാലം മുതലേയുള്ള നിരവധി മനുഷ്യപ്രയാണങ്ങളുടേയും അധിവാസ കേന്ദ്രങ്ങളുടേയും തുടര്‍ച്ചയുടെ ബാക്കി പത്രമാണ് ഇന്നത്തെ കേരളം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഈ തെക്കുപടിഞ്ഞാറന്‍ തീരദേശത്ത് ആദ്യമായി എത്തിപ്പെട്ടവര്‍ നെഗ്രിറ്റോയ്ഡ്-ആസ്ത്രലോയ്ഡ് വർഗ്ഗത്തില്‍ പെട്ടവരായിരുന്നിരിക്കണം എന്നാണ് വിശ്വസിക്കപ്പെടുന്നത്. കേരളത്തിന്റെ പ്രാകൃതകാലത്ത് ഇന്നുകാണുന്ന സമതലങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ഇക്കൂട്ടര്‍ മുഖ്യമായും വനങ്ങള്‍ നിറഞ്ഞ ഉയര്‍ന്ന നിരപ്പിലുള്ള മലമ്പ്രദേശങ്ങളാണ് താവളമാക്കിയത്. കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. അമേരിക്കന്‍ പ്രസിഡന്റ് ആരാണെന്ന പ്രവചനം നടത്തി വൈറലായ കുള്ളന്‍ ഹിപ്പൊപ്പൊട്ടാമസ് അമേരിക്കൻ പ്രസിഡന്റ് ആരാണെന്ന പ്രവചനം നടത്തി വൈറലായ കുള്ളൻ ഹിപ്പൊപ്പൊട്ടാമസ് മൂ ഡെംഗ്. റിപബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപിനേയാണ് വൈറൽ ഹിപ്പോ മൂ ഡെംഗ് തെരഞ്ഞെടുത്തത്. തായ്ലാൻഡിലെ പട്ടായയിലെ ഖാവോ ഖീ ഓപൺ മൃഗശാലയിൽ ഹിപ്പോ തെരഞ്ഞെടുപ്പ് പ്രവചനം നടത്തുന്നത് കാണാനെത്തിയത് ആയിരക്കണക്കിന് സന്ദർശകരായിരുന്നു. പഴങ്ങൾ കൊണ്ടുള്ള വിഭവങ്ങളിൽ ഇരു സ്ഥാനാർത്ഥികളുടേയും പേരുകൾ എഴുതിയാണ് മൃഗശാല അധികൃതർ മൂ ഡെംഗിന് മുൻപിൽ വച്ചത്. ഇതിൽ ട്രംപിന്റെ പേരെഴുതിയ ഫ്രൂട്ട് കേക്കാണ് മൂ ഡെംഗ് തെരഞ്ഞെടുത്തത് . തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം അവസാനിക്കേയാണ് വൈറൽ ഹിപ്പോയുടെ പ്രവചനം വൈറലാവുന്നത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളില്‍ ഇടവേളകളില്ലാതെയാണ് കമല ഹാരിസും ഡോണള്‍ഡ് ട്രംപും വോട്ട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത് മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക സ്കൂള്‍ കായിക മേളയുടെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം ... ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായിക മേളയുടെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ടെന്നീസ്, ഫുട്ബോള്‍, ഹാന്‍ഡ് ബോള്‍, വോളിബോള്‍ ഉൾപ്പെടെയുള്ള ഇനങ്ങളും പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാർത്ഥികള്‍ക്കുള്ള ഗെയിംസ് ഇനങ്ങളും ഇന്ന് നടക്കും. എട്ട് ദിവസമായി നടക്കുന്ന മേളയില്‍ വ്യാഴാഴ്ചയാണ് അത്ലറ്റിക് മത്സരങ്ങള്‍ക്ക് തുടക്കമാവുക. പ്രധാന വേദിയായ മഹാരാജാസ് കോളേജ് മൈതാനത്തിന് പുറമെ 16 വേദികളിലും മത്സരങ്ങള്‍ നടക്കും. നീന്തല്‍ മത്സരങ്ങള്‍ പൂർണമായും കോതമംഗലത്തും ഇൻഡോര്‍ മത്സരങ്ങള്‍ കടവന്ത്ര റീജണല്‍ സ്പോര്‍ട്ട്സ് സെന്‍ററിലുമായാണ് നടക്കുന്നത്. കളമശ്ശേരിയിലെ ടൗൺഹാളിലും മത്സരങ്ങള്‍ നടക്കും. Have Any Computer / IT Related Issues? കംപ്യൂട്ടര്‍, ഐ.ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. |
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |