|
(1) |
|
നവംബര്‍ 2024 വ്യഴാഴ്ച 1200 വൃശ്ചികം 20 |

|
വാല്യം 1 ലക്കം 157 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
05 |
|
Self-control .will give you unlimited control. |
|
വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ അമിത്ഷായെ കണ്ടു വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ അമിത്ഷായെ കണ്ടു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് എംപിമാര്‍ ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇക്കാര്യത്തില്‍ എടുത്ത നടപടികള്‍ അറിയിക്കാമെന്ന് അമിത്ഷാ ഉറപ്പുനല്‍കിയതായി പ്രിയങ്ക വ്യക്തമാക്കി. വായന തുടരുക . .. ആരുമായും ചര്‍ച്ച ചെയ്യാതെ സ്മാര്‍ട് സിറ്റി പദ്ധതി അവസാനിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വിചിത്രമായ നടപടിയാണെന്ന് വി ഡി സതീശന്‍ 9000 പേര്‍ക്ക് ജോലി നല്‍കുമെന്ന് ഉറപ്പു നല്‍കിയ ഒരു സംരംഭമാണ് അട്ടിമറിക്കപ്പെടുന്നതെന്നും,ആരുമായും ചര്‍ച്ച ചെയ്യാതെ സ്മാര്‍ട് സിറ്റി പദ്ധതി അവസാനിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വിചിത്രമായ നടപടിയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 2016 ഫെബ്രുവരി 20-ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യപ്പെട്ടതാണ് അതിനു ശേഷം കഴിഞ്ഞ എട്ടു വര്‍ഷവും സര്‍ക്കാര്‍ അവിടെ എന്താണ് ചെയ്തതെന്നും അവിടെ എന്താണ് നടക്കുന്നതെന്ന് മുഖ്യമന്ത്രിയോ വ്യവസായ മന്ത്രിയോ അന്വേഷിച്ചോയെന്നും അദ്ദേഹം ചോദിച്ചു. എട്ടു വര്‍ഷത്തിനു ശേഷം ടീകോമിന് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നില്‍ ദുരൂഹതകളുണ്ടെന്നും , ഭൂമി കച്ചവടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പദ്ധതി എന്തുകൊണ്ടാണ് പരാജയപ്പെട്ടെന്ന് കേരളത്തിലെ ജനങ്ങളോട് പറയാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വായന തുടരുക . . . യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 സംസ്ഥാന ശിശുക്ഷേമ സമിതിയിലെ മുഴുവൻ കുഞ്ഞുങ്ങൾക്കും അടിയന്തിര മെഡിക്കല്‍ പരിശോധന നടത്താന്‍ തീരുമാനം സംസ്ഥാന ശിശുക്ഷേമ സമിതിയിലെ മുഴുവൻ കുഞ്ഞുങ്ങൾക്കും അടിയന്തിര മെഡിക്കല്‍ പരിശോധനയ്ക്ക് പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമസമിതി ഡിഎംഒക്ക് ഇന്ന് കത്ത് നൽകും. രണ്ടരവയസ്സുകാരിയെ ജനനേന്ദ്രിയത്തിൽ മുറിവേല്പിച്ച സംഭവത്തിൻ്റെയും കൂടുതൽ കുഞ്ഞുങ്ങളെ മർദ്ദിക്കാറുണ്ടെന്ന് മുൻ ആയ വെളിപ്പെടുത്തിയതിൻ്റെയും അടിസ്ഥാനത്തിലാണ് നടപടി. പ്രത്യേക സംഘത്തില്‍ മാനസികാരോഗ്യ വിദഗ്ധരും ഉണ്ടാകും. ഇവരുടെ കൗണ്‍സിലിംഗില്‍ ഏതെങ്കിലും തരത്തിലുള്ള പീഡനവിവരം പുറത്ത് വന്നാല്‍ ശക്തമായ നടപടിയെടുക്കാനാണ് തീരുമാനം. കൃത്യമായ ഇടവേളയില്‍ മോണിറ്ററിംഗ് സമിതിയെ കൊണ്ട് മിന്നല്‍ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. വായന തുടരുക . . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക കൊടകര കുഴൽപ്പണ കേസ്; അന്വേഷണം അവസാനഘട്ടത്തിലെന്ന് ഹൈക്കോടതിയെ അറിയിച്ച് ഇഡി തൃശ്ശൂര്‍: കൊടകര കുഴൽപ്പണ കേസിലെ അന്വേഷണം അവസാന ഘട്ടത്തിലെന്ന് ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. കുറ്റപത്രം ഉടന്‍ സമർപ്പിക്കുമെന്നും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമർപ്പിക്കാന്‍ സാവകാശം വേണമെന്നും എൻഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടു. മൂന്നാഴ്ചത്തെ സാവകാശം അനുവദിച്ച കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി. കുഴല്‍പ്പണ കവര്‍ച്ചാക്കേസിലെ അൻപത്തിയൊന്നാം സാക്ഷി സന്തോഷ് നൽകിയ ഹർജിയില്‍ ഇഡി, ആദായ നികുതി വകുപ്പ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവരോട് സിംഗിള്‍ ബെഞ്ച് നേരത്തെ വിശദീകരണം തേടിയിരുന്നു. വായന തുടരുക . .. Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും എസ്.എഫ്.ഐ ക്രൂരത; ഭിന്നശേഷിക്കാരന് യൂണിയന്‍ റൂമില്‍ മർദനവും ഭീഷണിയും തിരുവന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളുടെ ക്രൂര മര്‍ദനം. എസ്.എഫ്.ഐ പ്രവർത്തകന്‍ കൂടിയായ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ കോളേജിലെ യൂണിയന്‍ റൂമില്‍ കൊണ്ടുപോയി മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. തല്ലാനായി വിദ്യാർത്ഥിയെ വെല്ലുവിളിക്കുന്നതും ഈ വീഡിയോയില്‍ കാണാം. തുടര്‍ന്നു വായിക്കുക .. . . ഷാമില്‍ ഖാന്‍ നിയമവിരുദ്ധമായി കാര്‍ വാടകക്ക് നൽകി'; ആലപ്പുഴ അപകടത്തിൽ വാഹന ഉടമക്കെതിരെ നടപടിയുണ്ടാകുമെന്ന് എസ് പി ആലപ്പുഴ: ആലപ്പുഴ കളര്‍കോട് 5 മെഡിക്കൽല്‍ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ വാഹന ഉടമയ്ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ആലപ്പുഴ എസ്പി. വാഹന ഉടമ ഷാമില്‍ ഖാന്‍ നിയമവിരുദ്ധമായാണ് കാര്‍ വാടകയ്ക്ക് നൽകിയതെന്ന് എസ് പി പറഞ്ഞു. ഇയാള്‍ക്കെതിരെ തെളിവുകള്‍ ശേഖരിച്ചു. അതേസമയം, വാഹനാപകടം സംബന്ധിച്ച് നിർണായക വിവരങ്ങള്‍ പുറത്തുവന്നു. വായന തുടരുക .... Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python തൃശ്ശൂർ കേച്ചേരിയിലെ വീട്ടിൽ പരിശോധന; കിടപ്പുമുറിയിലെ അലമാരയിൽ നിന്ന് പൊലീസ് കണ്ടെത്തിയത് എട്ട് കിലോ കഞ്ചാവ് പ്രതിയുടെ വീടിൻ്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയില്‍ അലമാരയില്‍ നിന്നാണ് എട്ട് കിലോയോളം തൂക്കം വരുന്ന കഞ്ചാവ് കണ്ടെത്തിയത്. ഒഡീഷയില്‍ നിന്ന് എത്തിക്കുന്ന കഞ്ചാവ് കുന്നംകുളം മേഖലയിലെ വിവിധ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതി കച്ചവടം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുന്നംകുളം പോലീസും ജില്ലാ പോലീസ് മേധാവിയുടെ രഹസ്യാന്വേഷണ വിഭാഗവും ദിവസങ്ങളായി പ്രതിയെ നിരീക്ഷിച്ചു വരുകയായിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, രവികുര്‍ർ, അഞ്ജലി, ബിജു, അശ്വിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്കുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും .വായന തുടരുക.,,, പരമാവധി പേര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക ലക്ഷ്യം': മന്ത്രി വീണാ ജോര്‍ജ് പരമാവധി പേര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ സര്‍ക്കാരിന്റെ ആരംഭത്തില്‍ 2.5 ലക്ഷം ആളുകള്‍ക്കാണ് പ്രതിവര്‍ഷം സൗജന്യ ചികിത്സ നല്‍കിയതെങ്കില്‍ 2024ല്‍ 6.5 ലക്ഷം പേര്‍ക്കാണ് സൗജന്യ ചികിത്സ നല്‍കിയത്. . 'അനുഭവ സദസ് 2.0' ദേശീയ ശില്‍പശാല ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വായന തുടരുക... |
|
കാസര്‍കോട് തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയത് രാത്രി 2.30ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാസര്‍കോട് നിന്ന് ആരംഭിച്ച വന്ദേഭാരത് ട്രെയിന്‍ യാത്ര തിരുവനന്തപുരത്ത് അവസാനിച്ചത് അർധരാത്രി രണ്ടരയോടെ. സാങ്കേതിക പ്രശ്നം മൂലം ഷൊർണൂർ പാലത്തിന് സമീപം പിടിച്ചിട്ട ട്രെയിൻ പിന്നീട് തിരികെ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ എത്തിച്ച് പുതിയ എഞ്ചിൻ ഘടിപ്പിച്ച ശേഷമാണ് യാത്ര തുടങ്ങിയത്. സാങ്കേതിക പ്രശ്നം മൂലം ട്രെയിനിന്‍റെ വാതില്‍ തുറക്കാന്‍ കഴിയുന്നുണ്ടായില്ല എസിയും പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. ഒന്നേകാല്‍ മണിക്കൂറിലേറെ പിടിച്ചിട്ടിട്ടും സാങ്കേതിക തകരാര്‍ പരിഹരിക്കാൻ കഴിയാതെ വന്നതോടെയാണ് ട്രെയിന്‍ ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് തിരികെ എത്തിച്ചത്. മൂന്ന് മണിക്കൂര്‍ നേരത്തെ അനിശ്ചിതത്വത്തിന് ശേഷം രാത്രി ഒമ്പത് മണിയോടെയാണ് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടത്. വന്ദേ ഭാരതിന്റെ പവര്‍ സർക്യൂട്ട് തകരാറിലായതാണ് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇന്ന് കൂടുതല്‍ പരിശോധന നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. വായന തുടരുക . . .. പ്രാദേശിക വാര്‍ത്തകള്‍ മരണങ്ങള്‍ പ്രധാനപ്പെട്ട ആഘോഷങ്ങള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍ Reference : സ്മാർട്ട് സിറ്റി എന്ന ആശയത്തിൽ നിന്നും സർക്കാർ പിൻവാങ്ങുന്നില്ലെന്ന് മന്ത്രി പി രാജീവ് സ്മാർട്ട് സിറ്റി എന്ന ആശയത്തില്‍ നിന്നും സര്‍ക്കാര്‍ പിൻവാങ്ങുന്നില്ലെന്നും,സ്ഥലം പൂർണമായും സർക്കാർ മേൽ നോട്ടത്തില്‍ ഉപയോഗിക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വ്യക്തമാക്കി. ടീകോം കരാര്‍ പിന്‍മാന്‍ൻ നേരത്തെ തന്നെ കത്ത് നൽകിയിരുന്നതായും ഒരു കമ്മിറ്റി രൂപീകരിച്ച് അവര്‍ക്ക് നൽകേണ്ട നഷ്ടപരിഹാരത്തെക്കുറിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. ടീ കോം യുഎഇക്ക് പുറത്ത് കാര്യമായ പദ്ധതികളൊന്നും നടത്തുന്നില്ലെന്നും പദ്ധതിയില്‍ കാര്യമായി പ്രവര്‍ത്തനങ്ങളൊന്നും ചെയ്തിട്ടില്ലെന്നും രണ്ടുകൂട്ടരുടെയും താല്പര്യ പ്രകാരമാണ് ഭൂമി തിരിച്ചുപിടിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതി അവസാനിപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കിയ മന്ത്രി നിക്ഷേപകര്‍ക്ക് ആശങ്ക ഉണ്ടാവേണ്ടതില്ലെന്നും ഇത് പുതിയ സാധ്യതയാണെന്നും കൂട്ടിച്ചേര്‍ത്തു. വായന തുടരുക . . ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു. 9745397722 കോടതി ഉത്തരവ് കോടതിക്ക് മുന്നില്‍ ലംഘിച്ച് സിപിഎം; പാളയം ഏരിയാ സമ്മേളന സ്റ്റേജ് റോഡില്‍ വന്‍ ഗതാഗതക്കുരുക്ക് തിരുവനന്തപുരം: പാളയം ഏരിയ സമ്മേളനത്തിന് സിപിഎം സ്റ്റേജ് കെട്ടിയത് വഴി തടഞ്ഞ്. തിരുവനന്തപുരം വഞ്ചിയൂരിലാണ് സംഭവം. ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിനായി സ്റ്റേജ് റോഡിന്റെ ഒരു വശം പൂർണമായി തടഞ്ഞാണ് കെട്ടിയത്. പൊതുഗതാഗതം തടസപ്പെടുത്തി കൊണ്ടുള്ള പൊതുസമ്മേളനങ്ങള്‍ വിലക്കിയുള്ള കോടതി ഉത്തരവ് നിലനിൽക്കുമ്പോഴാണ് വഞ്ചിയൂർ കോടതിക്ക് മുന്നില്‍ തന്നെ റോഡ് തടസപ്പെടുത്തി സ്റ്റേജ് നിർമ്മിച്ചത്. തുടര്‍ന്നു വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . ആലപ്പുഴ അപകടം: ഷാമില്‍ ഖാന് 1000 രൂപ വാടക നൽകി; വാഹന ഉടമക്കെതിരെ മോട്ടോർവാഹന വകുപ്പ് നടപടിയെടുക്കും ആലപ്പുഴ: ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ വാഹന ഉടമ ഷാമില്‍ ഖാനെതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്. വാഹനം നൽകിയത് വാടകക്കാണെന്ന വിവരം പുറത്ത് വന്നതിനെ തുടർന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. വാടകയായ 1000 രൂപ വിദ്യാർത്ഥിയായ ഗൗരിശങ്കര്‍ വാഹന ഉടമ ഷാമിൽഖാന് ഗൂഗിള്‍ പേ ചെയ്ത് നൽകിയതായി വ്യക്തമായിട്ടുണ്ട്. പോലീസും മോട്ടോര്‍ വാഹനവകുപ്പും ബാങ്കില്‍ നിന്ന് പണമിടപാട് വിവരങ്ങള്‍ ശേഖരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വാടക വാങ്ങിയല്ല കാര്‍ നൽകിയതെന്നായിരുന്നു ഷാമില്‍ ഖാന്റെ ആദ്യമൊഴി വായന തുടരുക . . വൈദ്യുതി നിരക്ക് ഷോക്കടിപ്പിക്കുമോ; നിരക്ക് കൂട്ടുന്നതിൽ തീരുമാനം ഇന്ന്, യൂണിറ്റിന് 10 - 20 പൈസ കൂട്ടിയേക്കും തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നതിൽ ഇന്ന് തീരുമാനം. യൂണിറ്റിന് 10 മുതൽ 20 പൈസ വരെ കൂട്ടിയേക്കും. റെഗുലേറ്ററി കമ്മിഷൻ അംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കാണും. നിരക്ക് വർധന മുഖ്യമന്ത്രിയെ അറിയിക്കും. ഇതിന് ശേഷം വിഞാപനം ഇറക്കും. അതേസമയം, സമ്മർ താരിഫ് വേണം എന്ന കെഎസ്‍ഇബി ആവശ്യം അംഗീകരിക്കാൻ ഇടയില്ല. വേനൽ കാലത്ത് യൂണിറ്റിന് പത്ത് പൈസ നിരക്കിൽ സമ്മർ തരിഫ് വേണം എന്നാണ് കെഎസ്‍ഇബിയുടെ ആവശ്യം. നിരക്ക് കൂട്ടുന്നതിനോട് സർക്കാരും യോജിച്ചിരുന്നു. വായന തുടരുക . . . 'ആത്മകഥയ്ക്ക് പരിപ്പുവടയും കട്ടൻചായയും എന്ന് പേരായിരിക്കില്ല'; രണ്ടോ മൂന്നോ ഭാഗങ്ങൾ ഉണ്ടാകുമെന്ന് ഇ പി ജയരാജന്‍ കണ്ണൂര്‍: ആത്മകഥ എഴുതിക്കൊണ്ടിരി ക്കുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍. ഇതുവരെയുള്ള അധ്യായം ഡിസംബറില്‍ പൂര്‍ത്തിയാവും. ഡിസംബറിന് ശേഷമുള്ളത് പിന്നീട് എഴുതും. പാർട്ടിയുടെ അനുവാദം കിട്ടിയതിനുശേഷം പ്രസിദ്ധീകരിക്കുമെന്നും ഇ പി പറഞ്ഞു. ആത്മകഥയ്ക്ക് രണ്ടോ മൂന്നോ ഭാഗങ്ങള്‍ ഉണ്ടാകും. പരിപ്പുവടയും കട്ടൻചായയും എന്ന പേരായിരിക്കില്ല. എന്നെ പരിഹസിക്കാനായി മാധ്യമ രംഗത്തുള്ളവർ ഉപയോഗിച്ചു കൊണ്ടിരിക്കുന്നതാണിത്. ആത്മകഥാ വിവാദം പുസ്തകത്തിൽ ഉണ്ടാവില്ലെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. വായന തുടരുക ..... മതസൗഹാർദ്ദത്തിന്റെ അടയാള സ്ഥാനം, ശബരിമല വാവരു നടയിൽ വൻ ഭക്തജനത്തിരക്ക് മതമൈത്രിയുടെ പ്രതീകമായ സന്നിധാനത്തെ വാവരു നടയിൽ ഭക്തജനത്തിരക്ക്. അയ്യപ്പനും വാവരുമായുള്ള ഉറ്റബന്ധത്തിൻ്റെ പ്രതീകമായ വാവരുനടയിലാണ് ഭക്തജനതിരക്ക് അനുഭവപ്പെടുന്നത്. താഴെ തിരുമുറ്റത്തെത്തുന്ന മിക്ക തീർഥാടകരും വാവരുനടയിലെത്തി പ്രസാദം വാങ്ങിയാണ് മടങ്ങുന്നത്. 40 വർഷമായി പരികർമ്മിയായിരുന്ന വായ്പൂരിലെ നൗഷറുദ്ദീൻ മുസലിയാറാണ് വാവര് നടയിലെ ഇത്തവണത്തെ മുഖ്യകർമ്മി . ഇതാദ്യമായാണ് വെട്ടിപ്ലാക്കൽ കുടുംബത്തിലെ പത്തൊമ്പതാം തലമുറക്കാരനായ നൗഷറുദ്ദീൻ മുഖ്യകർമിയാകുന്നത്. കൽക്കണ്ടവും കുരുമുളകും ഏലയ്ക്കയുമാണ് ഇവിടത്തെ പ്രസാദം. തുടര്‍ന്നു വായിക്കുക ........
|
|
എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ നാളെ ഹൈക്കോടതിയെ അറിയിക്കും. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും കുടുംബത്തിന്‍റെ എല്ലാ ആശങ്കകളും പരിശോധിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍. കൊലപാതകം എന്ന ആരോപണത്തിലും അന്വേഷണം നടത്തും. നവീന്‍ ബാബുവിന്‍റെ ഭാര്യ നൽകിയ ഹര്‍ജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. കോഴിക്കോട്ടെ എലത്തൂർ എച്ച്പിസിഎല്ലിലെ ഇന്ധന ചോർച്ചയിൽ ഇന്ന് സംയുക്ത പരിശോധന നടത്തും കോഴിക്കോട്ടെ എലത്തൂര്‍ എച്ച്പിസിഎല്ലിലെ ഇന്ധന ചോർച്ചയിൽ മലിനീകരണ നിയന്ത്രണ ബോർഡ്, ദുരന്ത നിവാരണ അഥോറിറ്റി, ആരോഗ്യ വകുപ്പുമായി ചേർന്ന് ഇന്ന് സംയുക്ത പരിശോധന നടത്തും. സംഭരണ കേന്ദ്രത്തിന്റെ സുരക്ഷ പരിശോധിക്കാനുള്ള വിദഗ്ധ സംഘവും ഇന്നെത്തുമെന്ന് എച്ച്പിസിഎല്‍ വ്യക്തമാക്കി. ഇന്നലെ വൈകീട്ടാണ് എലത്തൂരിലെ എച്ച്പിസിഎല്‍ സംഭരണ കേന്ദ്രത്തിൽ നിന്ന് ഡീസൽ ഒഴുകിയത്. അരക്കിലോമീറ്റർ ദൂരത്തേക്ക് വരെ ഡീസൽ പരന്നു. സമീപത്തെ ഓവ് ചാലിലേക്കാണ് കവിഞ്ഞു ഒഴുകിയത്. രാത്രി വൈകിയും ഡീസല്‍ ഒഴുകിയതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചു. മുന്നറിയിപ്പ് സംവിധാനം തകരാറിലായതാണ് ഡീസല്‍ ഒഴുകാന്‍ കാരണമെന്നാണ് വിശദീകരണം. രാത്രി വൈകി ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ചിരുന്നു വായന തുടരുക. . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ശ്രദ്ധിക്കൂ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനാല്‍ ഈ മരുന്നുകൾ നിരോധിച്ചു തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ നവംബര്‍ മാസത്തില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി അറിയിക്കുന്നു. പ്രസ്തുത മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവയെല്ലാം തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോള്‍ അധികാരികളെ അറിയിക്കേണ്ടതാണെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളള്‍ അറിയിക്കുന്നു. നിരോധിച്ച മരുന്നുകള്‍ ഇവ Panboon (Pantoprazole Gastro-Resistant Tablets IP 40 mg) M/s. Rivpra Formulations Pvt. Ltd., Plot. No. 8, Sector - 6A, IIE, SIDCUL, Haridwar-249 403 (UK) T-2402172 2/2024 01/2026 Losartan Potassium Tablets IP 50mg M/s. Regent Ajanta Biotech 86-87, Village Makhiyali Dundi, Peerpura Road, Roorkee - 247 667 PRT2404-07 04/2024 03/2026 Rovatag 5mg Rosuvastatin Tablets IP M/s. Iosis Remedies Pvt. Ltd., Rajpura Road, Village Khera, Nihla, Tehsil, Nalagarh, District Solan, Himachal Pradesh-174101, India RTG5T-001 04/2024 03/2026 Dabigatran Etexilate Mesilate Capsules75mg, DABISOL capsules 75 M/s. Spen Formulations Pvt. Ltd., Plot No. 123, Industrial Area, Mehatpur, Distt. UNA-174 315 (HP) CSF-C0038 01/2024 12/2025 Daliyz White Musk Soap M/s. Excell Healthcare Products, CP-V/1092, XL Garden Palachira (P O), Varkala-695 143, TVM Dist. DLZM 4/24 04/2024 use best before 36 months from packed Zinc Sulphate Dispersible Tablets IP 20mg M/s. Cotec Healthcare Pvt. Ltd., NH No. 74, Roorkee-Dehradun Highway, Kishanpur, Roorkee-247 667 (UK) CHT-40785 06/2024 05/2026 Oseltamivir Phosphate Capsules IP 75mg M/s. Cotec Healthcare Pvt. Ltd., NH No. 74, Roorkee-Dehradun Highway, Kishanpur, Roorkee - 247 667 (UK) CHC-3064 08/2023 07/2026 Terbutaline Sulphate, Ambroxol Hydrochloride and Guaiphenesin Syrup M/s. Unicure India Ltd., Plot No. 46(B)/49B, Vill.Raipur, Bhagwanpur, Roorkee, Dist. Haridwar, Uttarakhand M1LE027 04/2024 03/2026 Bisopol-5 (Bisoprolol Fumarate Tablets 5mg) M/s. Spen Formulations Pvt. Ltd., Plot No. 123, Industrial Area, Mehatpur, Distt. UNA-174 315 (HP) TSF-C0427 02/2024 01/2026 Trenaxa Inj. (Tranexamic Acid Injection IP) M/s. Sanjivani Paranteral Ltd., R-40, T.T.C. Industrial Area, Rabale, Thane Belapur Road, Navi Mumbai - 400 701 TNA2407 03/2024 02/2026 Rabeprazole Gastro Resistant Tablets IP 20 mg (STOMECK-20) M/s. TANMED PHARMA (I) PVT. LTD., No. 1/429, Multi Industrial Nagar, Gerugambakkam, Chennai -600 128 TYOT-0570 08/2024 01/2026 Sodium Bicarbonate Tablets USP, SB-Net DS M/s. Rescuers Life Sciences Ltd., 131-132, EPIP, Phase-1, Jharmajri, Baddi, Distt. Solan, (H.P)- 173 205 RG24204T 06/2024 05/2026 Aspirin Gastro Resistant Tablets IP 150 mg M/s. Unicure India Ltd., Plot No. 46(B)/49B, Raipur, Bhagwanpur, Roorkee, Dist. Haridwar, Uttarakhand URDT 2785 11/2023 10/2025 Sucralfate & Oxetacaine Oral Suspension Sucranal Plus M/s. Jaiwik Biotech (P) Ltd., Plot No. 186, 188, 195-197, Solitaire Industrial Park, Phase-II, Adjoining RIICO Industrial Area, Bagru- 303 007 JLD23116A 09/2023 08/2025 ELCIPRO-500 (Ciprofloxacin Hydrochloride Tablets IP 500 mg) M/s. Alventa Pharma Limited, Vill. Kishanpura, Baddi-Nalagarh Road, Tehsil Baddi, Distt. Solan , HP - 174 101 AGT 31256 12/2023 11/2026 MONTELUKAST SODIUM AND LEVOCETIRIZINE HYDROCHLORIDE TABLETS IP 'MONLIZ-LC ' (10mg/5mg) M/s. TANMED PHARMA (I) PVT. LTD., No. 1/429, Multi Industrial Nagar, Gerugambakkam, Chennai -600 128 TXOT-1578 03/2024 02/2026 Ferrous Ascorbate, Folic Acid and Zinc Tablets (Kesfer -XT) M/s. Middlemist Pharmaceuticals Pvt. Ltd., #1/230, Leelavathy Nagar, Kundrathur Main Road, Chikkarayapuram, Chennai – 69 MMPT 5260 12/2023 05/2025. സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 05, ബുധനാഴ്ച. Have Any Computer / IT Related Issues? കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |