(1)

നവംബര്‍ 2024 തിങ്കളാഴ്ച

1200 ധനു 22

വാല്യം 1 ലക്കം 184

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

06

Never lose hope. Hope is a rope that swings you through life.

സാമ്പത്തികമായി പിന്നാക്കം ആയതിനാല്‍ കലാപരമായി ഉയർന്ന നിലവാരം പുലർത്തുന്ന കുട്ടികള്‍ 

സാമ്പത്തികമായി പിന്നാക്കം ആയതിനാൽ കലാപരമായി ഉയർന്ന നിലവാരം പുലർത്തുന്ന കുട്ടികൾ  ഒരുതരത്തിലും വിവേചനം അനുഭവിക്കാൻ പാടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ 10 ലക്ഷത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന മേളയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം. ആറുമാസത്തോളം നീളുന്ന പരിശീലനങ്ങളും തയാറെടുപ്പുകളുമാണ് ഓരോ മത്സരത്തിന്റെയും പിന്നിലുള്ളത്. ഓരോ സ്‌കൂളും മത്സരബുദ്ധിയോടെയാണ് വിദ്യാര്‍ത്ഥികളെ ഇതിനായി തയ്യാറെടുപ്പിക്കുന്നത്. അത്തരം ഘട്ടങ്ങളില്‍ ചില കുട്ടികള്‍ക്കെങ്കിലും അത് സാമ്പത്തിക ബാധ്യതയായി തീരുന്നുണ്ട്. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും അനാവശ്യ ധാരാളിത്തം ഒരിടത്തും ഇല്ലാതിരിക്കാനും അധ്യാപകര്‍ മുന്‍കൈ എടുക്കണമെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ വായിക്കുക . .

യാത്ര ടിക്കറ്റുകള്‍
ഫ്ലൈറ്റ്

തീവണ്ടി

ബസ്സ്

Travel Anywhere through us.

Aristocrat Leisures

Send to

9745397722

കലോത്സവ വേദിയിൽ വിധി നിർണയത്തിനെതിരെ പ്രതിഷേധം, മാപ്പിളപ്പാട്ടിനെക്കുറിച്ച് അറിയാത്തവർ പാനലിലെന്ന് വിമർശനം

തിരുവനന്തപുരം : കലോത്സവ മത്സര വേദിയിൽ വിധി നിർണയത്തിനെതിരെ പ്രതിഷേധം. മാപ്പിളപ്പാട്ട് ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ വിധി നിർണയം കൃത്യമല്ലെന്ന് രക്ഷിതാക്കളും അധ്യാപകരും ആരോപിച്ചു. ഇതുവരെ സംസ്ഥാന തലത്തിൽ  വിധികർത്താക്കളായി ഇരുന്ന ആരും പാനലിൽ ഉണ്ടായിരുന്നില്ല. മാപ്പിളപ്പാട്ടിനെ കുറിച്ച് അറിയാത്തവരാണ് പാനലിലുണ്ടായിരുന്നത്. കൂടുതൽ വിദ്യാർത്ഥികൾക്ക് ബി ഗ്രേഡ് നൽകിയത് അപ്പീലുകളുടെ എണ്ണം വർധിപ്പിക്കാനാണെന്നും പ്രതിഷേധക്കാർ ആരോപണം. അപ്പീലിന് 5000 രൂപ നൽകണം. ഈ തുകക്ക് വേണ്ടിയാണ് കൂടുതൽ കുട്ടികൾക്ക് ബി ഗ്രേഡ് നൽകിയതെന്നും ആരോപിച്ചു. പ്രതിഷേധത്തിന് വിലക്ക് നിലനിൽക്കവേ തന്നെയാണ് വിധികർത്താക്കൾക്കെതിരെ അധ്യാപകരും രക്ഷിതാക്കളും പരസ്യമായി രംഗത്തെത്തിയത്.   വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722

പുറത്തുവന്നത് ആത്മഹത്യ കുറിപ്പാണോ എന്ന് സംശയം; എൻഎം വിജയൻ്റെ കുറിപ്പിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല

ഇടുക്കി: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ പുറത്തുവന്ന ആത്മഹത്യ കുറിപ്പിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പുറത്തുവന്നത് ആത്മഹത്യ കുറിപ്പാണോ എന്ന് സംശയമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. സിപിഎം രാഷ്ട്രീയം കളിക്കുകയാണ്. ഐസി ബാലകൃഷ്ണൻ സത്യസന്ധനായ നേതാവാണ്. കോൺഗ്രസിനെ കരിവാരി തേക്കാനുള്ള സിപിഎം ശ്രമമാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.  വായന തുടരുക . ..

Todays Special GK

Evolution of Input Methods: തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply)

Aristocrat Leisures

Send to

9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

തൻപ്രമാണിത്തവും ധാർഷ്ഠ്യവും ഒരു പൊടിക്ക് കുറച്ചാൽ അൻവറിനോട് സഹകരിക്കുന്നതിൽ പ്രശ്നമില്ല; വിടി ബൽറാം

പാലക്കാട്: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസിൽ അറസ്റ്റിലായ പിവി അൻവർ എംഎൽഎക്ക് പിന്തുണയുമായി കെപിസിസി വൈസ് പ്രസിഡന്‍റ്  വിടി ബൽറാം.  രാഷ്ട്രീയ വേട്ടയാടൽ നേരിടുന്ന അൻവറിന് നിരുപാധിക പിന്തുണയുണ്ടാകുമെന്നും തൻപ്രമാണിത്തവും ധാർഷ്ഠ്യവും ഒരു പൊടിക്ക് കുറച്ചാൽ അൻവറിനോട് രാഷ്ട്രീയമായി സഹകരിക്കുന്നതിൽ യുഡിഎഫിന് പ്രശ്നമുണ്ടാവേണ്ട കാര്യമില്ലെന്നും വിടി ബൽറാം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിടി ബൽറാം അൻവറിന് പിന്തുണയുമായി എത്തിയത്. വായന തുടരുക. . .

പുല്ലുപാറ അപകടം: മന്ത്രി ഗണേഷ്‌കുമാർ അടിയന്തര സഹായം പ്രഖ്യാപിച്ചു, മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം

ഇടുക്കി: പുല്ലുപാറ കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കെഎസ്ആർടിസിയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് മന്ത്രി കെ.ബി ഗണേഷ്‌കുമാർ. 5 ലക്ഷം രൂപ വീതം നൽകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാചിലവ് കെഎസ്ആർടിസി വഹിക്കും

ഇന്ന് രാവിലെയാണ് ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. തഞ്ചാവൂരിലേക്ക് തീർഥാടനയാത്ര പോയ മാവേലിക്കര സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാല് പേർ മരിച്ചു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഗതാഗത മന്ത്രി ഗണേഷ് കുമാർ ഉത്തരവിട്ടു.  തുടര്‍ന്നു വായിക്കുക . . .

രാജ്യത്ത് 6 കുഞ്ഞുങ്ങളില്‍ എച്ച്.എം.പി.വി വൈറസ് ബാധ; ഡല്‍ഹിയില്‍ ആശുപത്രികള്‍ക്ക് ജാഗ്രതാനിര്‍ദേശം...

ചൈനയില്‍ പടരുന്ന എച്ച്.എം.പി.വി വൈറസ് രാജ്യത്തും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടക, ഗുജറാത്ത്, ബംഗാള്‍, ചെന്നൈ എന്നിവിടങ്ങളിലായി ഒരു വയസില്‍ താഴെ പ്രായമുള്ള ആറ് കുഞ്ഞുങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും നിലവില്‍ വൈറസ് വ്യാപനം ഇല്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡല്‍ഹിയില്‍ ആശുപത്രികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. വായന തുടരുക.....

 

ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു സമയമാണ്. നമ്മുടെ ജീവിതത്തല്‍ ഒരുപാട് സമയം വിവിധ ആവശ്യങ്ങള്‍ക്കായി വരി നിന്നും, യാത്രചെയ്തും പാഴായി പോകുന്നു.

എല്ലാവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാക്കുന്നു.

ബന്ധപ്പെടുക 9745397722

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മണിയുടെ കുടുംബത്തെ ഏറ്റെടുക്കുമെന്ന്

മലപ്പുറം കരുളായിയിൽ ഇന്നലെ രാത്രിയുണ്ടായ കാട്ടാന ആക്രമണത്തിൽ മരിച്ച  ആദിവാസി യുവാവ് മണിയുടെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് വനംവകുപ്പ്. മണിയുടെ ഭാര്യയ്ക്ക് വനംവകുപ്പിൽ താത്ക്കാലിക ജോലി നൽകുമെന്നും, ഭിന്നശേഷിക്കാരിയായ മൂത്ത മകളുടെ ചികിത്സ വനംവകുപ്പ് ഏറ്റെടുക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു. മണിയുടെ കുടുംബത്തിനുള്ള 10 ലക്ഷം രൂപ ധനസഹായം ഉടൻ നൽകുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അറിയിച്ചു. മണിയുടെ മക്കള്‍ ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നത്. കുട്ടികളെ ട്രൈബൽ ഹോസ്റ്റലിൽ ആക്കി തിരിച്ചുവരുന്നതിനിടെയാണ്  കാട്ടാന ആക്രമിച്ചത്. മണിയെ കാട്ടാന ആക്രമിച്ചപ്പോള്‍ 5 വയസുകാരന്‍ മകന്‍ ഒപ്പമുണ്ടായിരുന്നു. തെറിച്ചു വീണതിനെ തുടര്‍ന്നാണ് കുഞ്ഞ് രക്ഷപ്പെട്ടത്. വായന തുടരുക . . ..

വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും.

Read Kakadrushti the information Bundar.

കുഞ്ഞുണ്ണി മാഷ്.

ചേലക്കര ജനറല്‍ ആശുപത്രിയിലെ അതിക്രമം; പി വി അൻവറിനെതിരെ കുറ്റപത്രം സമർപ്പിച്ചു

തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് ചേലക്കര ജനറല്‍ ആശുപത്രിയില്‍ അതിക്രമം നടത്തിയ സംഭവത്തില്‍ എംഎല്‍എ പി വി അൻവറിനെതിരെ കുറ്റപത്രം സമർപ്പിച്ചു. പി വി അൻവർ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കുറ്റപത്രം. കഴിഞ്ഞയാഴ്ച വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ചേലക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് ചേലക്കര ജനറൽ ആശുപത്രിയിൽ അതിക്രമിച്ച് കയറി ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്നതായിരുന്നു കേസ്. ബി എൻ എസിലെ 221 ആം വകുപ്പും , ആശുപത്രി സംരക്ഷണ നിയമം ഭേദഗതിയിലെ 4 , 3 വകുപ്പുകളും ആണ് ചുമത്തിയിട്ടുള്ളത്. വായന തുടരുക . .

​നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസ്: പി വി അൻവറിന് ജാമ്യം അനുവദിച്ചു

നിലമ്പൂർ: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി വി അൻവർ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച് നിലമ്പൂർ കോടതി. നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. വിധി സ്വാഗതാര്‍ഹമെന്നും ഇന്ന് തന്നെ ജയിലില്‍ നിന്നിറക്കാന്‍ ശ്രമിക്കുമെന്നും അന്‍വറിന്‍റെ സഹോദരന്‍ മുഹമ്മദ് റാഫി പ്രതികരിച്ചു. അറസ്റ്റിലായി 15 മണിക്കൂറിന് ശേഷമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. പൊലീസിന്‍റെ കസ്റ്റഡി ആവശ്യം പൊലീസ് തള്ളിക്കളയുകയാണുണ്ടായത്. ഉപാധികളോടെയാണ് ജാമ്യം. 50000 രൂപ ഓരോ ആള്‍ക്കും ജാമ്യം കെട്ടിവെയ്ക്കണം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പൊതുമുതല്‍ നശിപ്പിച്ചതിന് 35000 രൂപയും കെട്ടിവെയ്ക്കണം എന്നിങ്ങനെയൊണ് ഉപാധികള്‍.  തുടര്‍ന്നു വായിക്കുക ....

LEARN

HTML

CSS

ONLINE with Project. Rs. 1199/- Only

We Create Professionals, be an expert IT

professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

കമ്പോള നിലവാരം . . .

നടുക്കം, വേദന, കണ്ണീർ... ഒടുവിൽ അതീജീവനം; ശ്രിയയുടെ ചുവടിൽ ഹൃദയം തേങ്ങി ആസ്വാദകർ, ചുരൽ മലയുടെ കഥ

തിരുവനന്തപുരം: കാണാനെത്തിയ ആളുകളുടെ കണ്ണു നനയിച്ച് ശ്രിയ ശരത്തിന്റെ നാടോടി ന‍ൃത്തം. ചെന്ത്രാപ്പിന്നി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂൾ വിദ്യാർഥിനി  ശ്രീയ ശരത് അവതരിപ്പിച്ച നാടോടി നൃത്തത്തിന്റെ പ്രമേയം ചൂരൽമല ഉരുൾ പൊട്ടലായിരുന്നു. ചൂരൽമലയുടെ ദുരന്ത മുഖം ഹൃദയത്തിൽ ഉൾക്കൊണ്ടാണ് ശ്രീയ ഓരോ ചുവടുകളും വച്ചത്. ചൂരൽമല പ്രമേയമാക്കിയപ്പോൾ തന്നെ അവിടം സന്ദർശിക്കണമെന്ന് ശ്രീയ നിശ്ചയിച്ചു. ദുരന്തഭൂമിയിൽ നേരിട്ടെത്തി അതിന്റെ തീവ്രത മനസിലാക്കി. ചൂരൽമല നിവാസികൾ അനുഭവിച്ച ദുരന്തത്തിന്റെ വേദന ഹൃദയത്തിലേറ്റി. അത് നൃത്തത്തെ ഏറെ സഹായിച്ചെന്ന് ശ്രീയ പറഞ്ഞു. വായന തുടരുക . . .

തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.

9745397722

കാലിന് ഗുരുതര പരുക്ക്, നാലാഴ്ച വിശ്രമം പറഞ്ഞിട്ടും മെർലിൻ പിന്മാറിയില്ല; മാർഗം കളിയിൽ മിന്നുന്ന പ്രകടനം

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നിന്ന് സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടിയ മാർഗം കളി സംഘത്തെ നയിച്ചത് മെർലിനായിരുന്നു. എന്നാൽ പിന്നീട് എല്ലാ സന്തോഷങ്ങൾക്കും മേലെ കരിനിഴലായി പെട്ടെന്നുള്ള വീഴ്ച. റോഡിലൂടെ നടന്നുപോയപ്പോൾ അടിതെറ്റി വീണു. പരുക്ക് സാരമുള്ളതാണ്, നാലാഴ്ച വിശ്രമം വേണമെന്ന് ഡോക്ടർ ശഠിച്ചു. എന്നിട്ടും സംഘാംഗങ്ങൾക്കൊപ്പം തിരുവനന്തപുരത്തെത്തി സംസ്ഥാന കലോത്സവത്തിൽ മെർലിൻ പങ്കെടുത്തു. വായന തുടരുക . . .

സംസ്ഥാനത്ത് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2,78,10,942 വോട്ടർമാർ, ഏറ്റവും കൂടുതൽ മലപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ രണ്ട് കോടി എഴുപത്തി എട്ട് ലക്ഷത്തി പതിനായിരത്തി തൊള്ളായിരത്തി നാൽപ്പത്തി രണ്ട് (2,78, 10,942) വോട്ടർമാർ ആണ് പട്ടികയിലുള്ളത്. ഒരു കോടി നാൽപ്പത്തി മൂന്ന് ലക്ഷത്തി അറുപത്തി ഒൻപതിനായിരത്തി തൊണ്ണൂറ്റി രണ്ട് സ്ത്രീ വോട്ടർമാരും(1,43,69,092) ഒരു കോടി മുപ്പത്തി നാല് ലക്ഷത്തി നാൽപ്പത്തി ഒന്നൈായിരത്തി നാനൂറ്റി തൊണ്ണൂറ് പുരുഷ വോട്ടർമാരും പട്ടികയിലുണ്ട്. മലപ്പുറം ജില്ലയിലാണ് കൂടുതൽ വോട്ടർമാരുള്ളത്. വയനാട്ടിലാണ് കുറവ് വോട്ടർമാരുള്ളത്. 63,564 പുതിയ വോട്ടർമാർ പട്ടികയിലുണ്ട്. പോളിംഗ് സ്റ്റേഷനിൽ 232 എണ്ണം കൂട്ടി ചേർത്തിട്ടുണ്ട്. കൂടുതല്‍ വായിക്കുക . ...

പെരിയ കേസ് പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച സംഭവം: പി ജയരാജനെ ജയില്‍ ഉപദേശക സമിതിയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ്

പെരിയ കേസ് പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച സംഭവത്തില്‍ പി ജയരാജനെ ജയില്‍ ഉപദേശക സമിതിയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ്. കൊലക്കേസ് പ്രതികള്‍ക്ക് ഉപദേശക സമിതി അംഗം ജയിലില്‍ എത്തി ഉപഹാരം നല്‍കിയത് തെറ്റായ നടപടിയെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. പുറത്താക്കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. വായന തുടരുക. .....

കെ.എഫ്.സി അഴിമതിയില്‍  സര്‍ക്കാരിനോട് 5 ചോദ്യങ്ങള്‍ ഉന്നയിച്ച് വിഡി സതീശന്‍

കേരള ഫിനാൻഷ്യൽ കോർപ്പറേഷനുമായി ബന്ധപ്പെട്ട അഴിമതിയിൽ സര്‍ക്കാരിനോട് അഞ്ചു ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അനില്‍ അംബാനിയുടെ കമ്പനികള്‍ സാമ്പത്തികമായി തകര്‍ന്നു കൊണ്ടിരിക്കുന്ന കാലത്ത് ആര്‍.സി.എഫ്.എല്ലില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ 60.80 കോടി രൂപ നിക്ഷേപിച്ച് സംസ്ഥാന ഖജനാവിന് 101 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പില്‍ കെ.എഫ്.സി നടത്തിയ നിക്ഷേപം ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നോ, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെയും സാമ്പത്തിക സ്ഥിതിയും സാമ്പത്തിക ബാധ്യതകളും പരിശോധിച്ചിരുന്നോ എന്ന് തുടങ്ങി അഞ്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയാണെന്നും  ഈ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയേ മതിയാകൂയെന്നും  അദ്ദേഹം പറഞ്ഞു. വായനതുടരുക ........

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.

നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?

 ഇവിടെ ക്ലിക്ക്  ചെയ്യുക.

മനുഷ്യത്വം എന്നൊന്നില്ലേ? ഉമ തോമസിന് പരിക്കേറ്റപ്പോള്‍ സംഘാടകര്‍ കാണിച്ചത് ക്രൂരത; തുറന്നടിച്ച് ഹൈക്കോടതി

കൊച്ചി: കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഗിന്നസ് റെക്കോഡ് നൃത്ത പരിപാടിക്കിടെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഉമ തോമസിന് പരിക്കേറ്റശേഷവും പരിപാടി കുറച്ചുനേരത്തേക്ക് എങ്കിലും എന്തുകൊണ്ട് നിര്‍ത്തിവെച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു. മനുഷ്യത്വം എന്നൊന്നില്ലേയെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചോദിച്ചു. ഗാലറിയിൽ നിന്ന് വീണ ഉമ തോമസ് എംഎൽഎയ്ക്ക് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കാനുള്ള ബാധ്യത സംഘാടകര്‍ക്കുണ്ടായിരുന്നില്ലേയെന്നും അരമണിക്കൂര്‍ പരിപാടി നിര്‍ത്തിവെച്ചെന്ന് കരുതി എന്ത് സംഭവിക്കുമായിരുന്നുവെന്നും കോടതി ചോദിച്ചു. എംഎൽഎയ്ക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണ മനുഷ്യരുടെ ഗതിയെന്താണെന്നും കോടതി ചോദിച്ചു.  വായന തുടരുക . ..

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും a 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

ജയിലില്‍ കുടുക്കാൻ നീക്കമെന്ന് അന്‍വര്‍ ആക്രമണം നടത്തിയവർ ക്രിമിനലുകളെന്ന് പൊലീസ്, ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി

ജയിലില്‍ കുടുക്കാല്‍ നീക്കമെന്ന് അന്‍വര്‍ ആക്രമണം നടത്തിയവർ ക്രിമിനലുകളെന്ന് പൊലീസ്, ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി.

അതേസമയം, കസ്റ്റഡിയിൽ വേണമെന്നും ജാമ്യം നൽകരുതെന്നും ആക്രമണം നടത്തിയത് മറ്റു കേസുകളിൽ ഉള്‍പ്പെട്ടിട്ടുള്ള പ്രതികളാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. അന്വേഷണസംഘത്തിന് മുന്നിൽ എപ്പോൾ വേണമെങ്കിലും എത്ര നേരവും ഹാജരാകാമെന്നും ജനുവരി 17ന് നിയമസഭ തുടങ്ങുകയാണെന്നും അതിൽ പങ്കെടുക്കുന്നത് തടയാൻ ആണ് നീക്കമെന്നും പിവി അൻവര്‍ വാദിച്ചു.  വായന തുടരുക . .

സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 6, തിങ്കളാഴ്ച.

Have Any Computer / IT Related

Issues?

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

എന്‍എം വിജയന്‍ തയ്യാറാക്കിയ 4 മരണക്കുറിപ്പുകശ്‍ പുറത്ത്, സുധാകരനുളള പ്രത്യേക കത്തില്‍ പണം വാങ്ങിയ നേതാക്കളുടെ പേരുകള്‍

കൽപ്പറ്റ : വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ എഴുതിയ ആത്മഹത്യാക്കുറിപ്പുകൾ പുറത്ത്. കുടുംബത്തിനും കെപിസിസി അധ്യക്ഷനുമായി എഴുതിയ കത്തുകളാണ് പുറത്ത് വന്നത്. നാല് മരണക്കുറിപ്പുകളാണ് എൻ എം വിജയൻ തയ്യാറാക്കിയത്. കെപിസിസി പ്രസിഡന്റിനും മൂത്ത മകനും പ്രത്യേകം കത്തുകളുണ്ട്. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത ഏറ്റുപറഞ്ഞും മകനോട് മാപ്പു പറഞ്ഞുമാണ് കത്തുകൾ. കോൺഗ്രസ് നേതാക്കളുടെ പേരുകൾ കെപിസിസി അധ്യക്ഷനെഴുതിയ കത്തിലുണ്ട്.  വായന തുടരുക. ...

ഇ പി ജയരാജന്റെ ആത്മകഥ വിവാദം; ഡി സി ബുക്സ് മുൻ പബ്ലിക്കേഷൻ മേധാവി എ വി ശ്രീകുമാറിന് മുൻകൂർ ജാമ്യം

കൊച്ചി: സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിന്മേലെടുത്ത കേസില്‍ എ വി ശ്രീകുമാറിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡി സി ബുക്സ് മുൻ പബ്ലിക്കേഷൻ മേധാവിയാണ് എ വി ശ്രീകുമാർ. അതേസമയം, കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി പറഞ്ഞു. എഡിറ്റോറിയൽ കമ്മിറ്റി തെറ്റ് ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കുന്നുണ്ടോയെന്ന് ശ്രീകുമാറിനോട് ഹൈക്കോടതി ചോദിച്ചു. ഒരു വ്യക്തിയെ അപമാനിക്കുകയായിരുന്നു ഡിസി ബുക്സെന്നും ഉപതെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് പരാതിക്കാരനെ അപമാനിക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്നും കോടതി വിമര്‍ശിച്ചു. മുൻകൂർ ജാമ്യം നൽകാം, പക്ഷേ അപമാനിച്ചു എന്നത് വസ്തുതയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നു വായിക്കുക. ..

വിഴിഞ്ഞത്ത് ഒരേ സമയം മൂന്ന് കപ്പലുകൾ; അന്താരാഷ്ട്ര തുറമുഖത്ത് ചരക്ക് നീക്കം അതിവേഗം

തിരുവനന്തപുരം: ട്രയൽ റണ്ണിന് ശേഷം അന്താരാഷ്ട്ര തുറമുഖമായി പ്രവർത്തനം ആരംഭിച്ചതോടെ അതിവേഗത്തിലാണ് വിഴിഞ്ഞത്ത് ചരക്ക് നീക്കം. ഒരേ സമയം മൂന്ന് കപ്പലുകളിൽ നിന്നും ചരക്ക് നീക്കം നടത്തി പോർട്ട് കൂടുതൽ വേഗത കൈവരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമെത്തിയ ലോകത്തെ എറ്റവും വലിയ കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി(എംഎസ്‌സി)യുടെ മൂന്നു കപ്പലുകളാണ് ബെർത്തിൽ നിരനിരയായി ചരക്ക് നീക്കം നടത്തിയിരിക്കുന്നത്. എംഎസ്‌സി സുജിൻ, എംഎസ്‌സി സോമിൻ, എംഎസ്‌സി ടൈഗർ എഫ് എന്നീ കപ്പലുകളാണ് വിഴിഞ്ഞത്തെത്തിയത്. നിലവിൽ പൂർത്തിയായ 800 മീറ്റർ നീളമുള്ള ബെർത്തിൽ 700 മീറ്ററോളം സ്ഥലമാണ് മൂന്നു കപ്പലുകൾക്കുമായി ബെർത്തിംഗിന് ആവശ്യമായി വന്നത്. വായന തുടരു . . ..

പി.വി.അന്‍വറിന്‍റെ യുഡിഎഫ് പ്രവേശനത്തില്‍ ചര്‍ച്ച ചൂടാകുന്നു; വിയോജിച്ച് ആര്‍എസ്പി...
‌‌പി.വി.അന്‍വറിന്‍റെ യു.ഡി.എഫ് പ്രവേശത്തില്‍ അനൗദ്യോഗിക ചര്‍ച്ച നടന്നിട്ടുണ്ടെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ യു.ഡി.എഫ് ചെയര്‍മാനായ താനറിഞ്ഞ് ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്ന് വി.ഡി.സതീശന്‍ പ്രതികരിച്ചു. അതൊക്കെ പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു വായന തുടരുക . ..



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.