(1)

ജനുവരി 2025 വ്യാഴാഴ്ച

1200 മകരം 24

വാല്യം 2 ലക്കം 211

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

06

The two greatest healers are God and Time.

രാജ്യസഭയില്‍ വിശദീക രണവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

അമേരിക്കയിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവത്തിൽ രാജ്യസഭയിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. നിയമ വിരുദ്ധപ്രവർത്തനങ്ങൾ അംഗീകരിക്കാൻ ആവില്ലെന്നും അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നത് ആദ്യമായല്ല 2009 മുതൽ തിരിച്ചയയ്ക്കുന്നുണ്ടെന്നും ജയശങ്കർ പ്രതികരിച്ചു. ഇന്ത്യക്കാരെ കയ്യിലും കാലിലും വിലങ്ങിട്ട് തിരിച്ചയച്ച രീതിയുൾപ്പെടെ വിവാദമായതിൻ്റെ പശ്ചാത്തലത്തിലാണ് വിദേശ കാര്യമന്ത്രിയുടെ പ്രതികരണം.സ്ത്രീകളെയും കുട്ടികളെയും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടതെന്നും അനധികൃത കുടിയേറ്റ ഏജൻസികൾക്കെതിരെ കടുത്ത നടപടി വേണമെന്നും മന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷം ബഹളം വെയ്ക്കുകയായിരുന്നു. കൂടുതല്‍ വായിക്കുക . .

Reach your Special News Hook and Corner of the world. Advertise in
Kakadrushiti at very low cost.
Send to
9745397722

കേരളമാകെ നടന്ന കോടികളുടെ പാതി വില തട്ടിപ്പിൽ ഇഡി പ്രാഥമിക വിവര ശേഖരണം നടത്തി

പാതിവിലയ്ക്ക് വണ്ടിയും ഗൃഹോപകരണങ്ങളും നല്‍കാമെന്നു പറഞ്ഞ് നടത്തിയ സിഎസ്ആര്‍ തട്ടിപ്പില്‍ ഇഡി പ്രാഥമിക വിവര ശേഖരണം നടത്തി. തട്ടിപ്പിലൂടെ അനന്തു കൃഷ്ണൻ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയം ഉണ്ട്. അനന്തു കൃഷ്ണനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. മൂന്ന് സീഡ് സൊസൈറ്റികളില്‍ നിന്നായി അനന്ത കൃഷ്ണന്‍റെ അക്കൗണ്ടിലേക്ക് നാലുമാസത്തിനിടെ  ഒന്നരക്കോടിഎത്തിയെന്നാണ് റിപ്പോർട്.  വടക്കാഞ്ചേരിയിലും പുഴയ്ക്കലും കോണ്‍ഗ്രസ് ജന പ്രതിനിധികള്‍ നേതൃത്വം നല്‍കുന്ന സൊസൈറ്റികള്‍ തട്ടിപ്പിന് ഇരയായപ്പോള്‍ അന്തിക്കാട് സിപിഎമ്മിന്‍റെ മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും പഞ്ചായത്ത് പ്രസിഡന്‍റും നേതൃത്വം നല്‍കുന്ന സൊസൈറ്റികളാണ് തട്ടിപ്പിന് ഇരയായത്. പാതിവില തട്ടിപ്പിൽ തൃശൂരിൽ മാത്രം ഒന്നരക്കോടി രൂപയുടെ പരാതികൾ ഇതുവരെ ഉയർന്നിട്ടുണ്ട്. വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

കെഎസ്‌ആർടിസിക്ക്‌ 103 കോടി രൂപ കൂടി അനുവദിച്ചു; ഈ വർഷം ഇതുവരെ സർക്കാർ നൽകിയത് 1479.42 കോടി

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സര്‍ക്കാര്‍ സഹായമായി 103.10 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 73.10 കോടി രൂപയും, മറ്റു കാര്യങ്ങള്‍ക്കുള്ള സഹായമായി 30 കോടി രൂപയും അനുവദിച്ചു. കെഎസ്ആര്‍ടിസിക്ക് ഈ സാമ്പത്തിക വർഷത്തെ ബജറ്റില്‍ 900 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാല്‍, ഇതിനകം 1479.42 കോടി രൂപ നൽകി. ബജറ്റ് വകയിരുത്തലിനെക്കാള്‍ 579.42 കോടി രൂപയാണ് അധികമായി അനുവദിച്ചത്. വായന തുടരുക . ..

Todays Special GK
Union Budget Documents 2025-2026

Generative AI

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)

Aristocrat Leisures
Send to
9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്‌മ ഹൈക്കോടതിയെ സമീപിച്ചു; വിചാരണ കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസ് കുറ്റവാളി ഗ്രീഷ്‌മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ വിചാരണയ്ക്ക് ശേഷം നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി. നിലവിൽ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ കഴിയുകയാണ് ഗ്രീഷ്മ. വായന തുടരുക. . .

ഇന്ത്യക്കാരെ നാടുകടത്തുന്ന ദൃശ്യം പുറത്തുവിട്ട് യുഎസ് ബോർഡർ പട്രോൾ; '40 മണിക്കൂർ കയ്യും കാലും വിലങ്ങിട്ടു

വാഷിങ്ടണ്‍: അമേരിക്കയിൽ നിന്ന് കയ്യിലും കാലിലും വിലങ്ങിട്ട് ഇന്ത്യക്കാരെ നാട് കടത്തുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്കൻ ബോർഡർ പട്രോൾ. സി17 ട്രാൻസ്പോർട് വിമാനത്തിൽ 40 മണിക്കൂറിലേറെ വീണ്ട യാത്രയിൽ കൈവിലങ്ങിട്ടും കാലിൽ ചങ്ങലയിട്ടുമാണ് ഇരുത്തിയിരുന്നതെന്ന് മടങ്ങിയെത്തിയ ജസ്പാൽ സിങ്, ഹർവീന്ദർ സിങ് എന്നിവർ വെളിപ്പെടുത്തി.  ഇന്ത്യക്കാരെ കൈവിലങ്ങുവെച്ചല്ല കൊണ്ടുവന്നതെന്ന സർക്കാർ വാദം തള്ളുകയാണ് തിരികെയത്തിയവർ.  തുടര്‍ന്നു വായിക്കുക . . .

 

 

 

 

 

 

 

 

 

ഇന്ത്യക്കാരെ നാട് കടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് അമേരിക്കൻ ബോർഡർ പട്രോള്‍

അമേരിക്കയില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ സൈനിക വിമാനത്തിൽ തിരിച്ചയക്കാനായെന്ന് അവകാശപ്പെട്ടാണ് അമേരിക്കൻ ബോർഡർ പട്രോൾ ദ്യശ്യങ്ങൾ പുറത്തുവിട്ടത്.കയ്യിലും കാലിലും വിലങ്ങിട്ട് ഇന്ത്യക്കാരെ നാട് കടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.  സി17 ട്രാൻസ്പോർട് വിമാനത്തിൽ 40 മണിക്കൂറിലേറെ നീണ്ട യാത്രയില്‍ കൈവിലങ്ങിട്ടും കാലില്‍ ചങ്ങലയിട്ടുമാണ് ഇരുത്തിയിരുന്നതെന്ന് മടങ്ങിയെത്തിയ ജസ്പാല്‍ സിങ്, ഹര്‍വീന്ദര്‍ സിങ് എന്നിവര്‍ വെളിപ്പെടുത്തി.  ഇന്ത്യക്കാരെ കൈവിലങ്ങുവെച്ചല്ല കൊണ്ടുവന്നതെന്ന സർക്കാർ വാദം തള്ളുകയാണ് തിരികെയത്തിയവര്‍. വായന തുടരുക . . .

അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാർ അമൃത്സറിലെത്തി

അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാർ അമൃത്സറിലെത്തി. 13 കുട്ടികൾ ഉൾപ്പെടെയുള്ള സംഘമാണ് തിരിച്ചെത്തിയത്. ഇതാദ്യമായാണ് അമേരിക്കയിൽ നിന്ന് ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത്. തുടർന്ന് ജനുവരി 20ന് വൈറ്റ് ഹൌസിൽ ചുമതലയേറ്റതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ ട്രംപ് നടപടി ആരംഭിക്കുകയും ചെയ്തു. വായന തുടരുക . .

വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും.
Read Kakadrushti the information Bundar.
കുഞ്ഞുണ്ണി മാഷ്.

നജീബ് കാന്തപുരം എംഎൽഎക്കെതിരെ പി സരിന്‍

സിഎസ്ആര്‍ തട്ടിപ്പ് കേസില്‍ പെരിന്തൽമണ്ണ എംഎല്‍എ നജീബ് കാന്തപ്പുരത്തിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം നേതാവ് പി സരിൻ ആവശ്യപ്പെട്ടു. നജീബ് നേതൃത്വം നൽകുന്ന മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷന് തട്ടിപ്പിൽ പങ്കുണ്ടെന്നും  ഈ സംഘടനയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത് അതിനാൽ  നജീബിൻ്റെ പങ്ക് ഇതിലൂടെ വ്യക്തമാണെന്നും  സരിൻ ആരോപിച്ചു. 300 ഓളം പേരിൽ നിന്നാണ് പണം തട്ടിയതെന്നും  സ്കൂട്ടർ കൊടുത്തത് 10 ൽ താഴെ പേർക്ക് മാത്രമാണ് അതിനാൽ  ക്രൈം ബ്രാഞ്ച് അന്വേഷണ പരിധിയിൽ ഇത് കൂടി വരണമെന്നും സരിൻ ആവശ്യപ്പെട്ടു. തട്ടിയെടുത്ത പണം നജീബ് തിരികെ കൊടുത്താലും എംഎല്‍എ പദവി ദുരുപയോഗം ചെയ്തതിന് തുല്യമാണെന്നും  പി സരിന്‍ കൂട്ടിച്ചേര്‍ത്തു. വായന തുടരുക . .....

രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന; ബസ് ഡ്രൈവറെ കയ്യോടെ പൊക്കി പൊലീസ്, പോക്കറ്റില്‍ വലിച്ച കഞ്ചാവിന്റെ ബാക്കി

കോഴിക്കോട്: കഞ്ചാവ് ഉപയോഗിച്ച് ബസ് ഓടിച്ച് ഡ്രൈവ‍ര്‍ പന്തീരാങ്കാവ് പൊലീസിന്റെ പിടിയില്‍. പെരുമണ്ണ - കോഴിക്കോട് പാതയിലെ ബസ് ഡ്രൈവര്‍ ഫൈജാസ് ആണ് കഞ്ചാവ് ഉപയോഗിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. ഇയാളുടെ പോക്കറ്റില്‍ നിന്ന് വലിക്കാന്‍ ഉപയോഗിച്ച കഞ്ചാവിന്റെ ബാക്കി പൊലീസ് കണ്ടെത്തി. തുടര്‍ന്നു വായിക്കുക ....

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

കമ്പോള നിലവാരം . . .

പാതി വില തട്ടിപ്പ്: അനന്തുവിന് 19 ബാങ്ക് അക്കൗണ്ടുകള്‍, 450 കോടിയുടെ ഇടപാട് നടന്നെന്ന് പൊലീസിൻ്റെ വിലയിരുത്തല്‍

കൊച്ചി: സംസ്ഥാനമാകെ നടന്ന പാതി വില തട്ടിപ്പിൽ കൂടുതൽ കേസുകള്‍ രജിസ്റ്റർ ചെയ്തു. മുഖ്യ പ്രതി അനന്തു കൃഷ്ണൻ്റെ പേരിൽ 19 ബാങ്ക് അക്കൗണ്ടുകൾ ഉള്ളതായി പൊലീസ് കണ്ടെത്തി. ഇതുവഴി 450 കോടി രൂപയുടെ ഇടപാട് നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ. 2 കോടി രൂപ പ്രതി ഭൂമി വാങ്ങാൻ ഉപയോഗിച്ചു. സഹോദരിയുടെ പേരിലും സഹോദരിയുടെ ഭർത്താവിൻ്റെ പേരിലും ഭൂമി വാങ്ങി. ചോദ്യം ചെയ്യലിനോട് അനന്തു സഹകരിക്കുന്നില്ല. അതിനിടെ അനന്തുവിൻ്റെ കാറും ഓഫീസിലെ രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വായന തുടരുക . . .

പത്തനംതിട്ട അതിക്രമം: ഹൈഡേ ബാറിനെതിരെ അക്രമം നടന്നെന്ന് കേസ്; മർദ്ദനമേറ്റ കുടുംബത്തെ ലക്ഷ്യമിട്ട് എഫ്ഐആ‍ർര്‍

പത്തനംതിട്ട: വഴിയരികിൽ നിന്ന കുടുംബത്തെ ഓടിച്ചിട്ട് തല്ലിയ ടൗൺ എസ്ഐ ജെ.യു ജിനുവിനും സംഘത്തിനുമെതിരെ കേസെടുക്കുന്നതിന് മുൻപ് ഹൈഡേ ബാറിന് നേരെ ആക്രമണം നടന്നെന്ന പരാതിയിൽ മറ്റൊരു കേസ്. പൊലീസ് അതിക്രമത്തിൽ പരാതിയെ പ്രതിരോധിക്കാനെന്നോണം ചുമത്തിയ കേസിൽ കണ്ടാലറിയാവുന്ന 10 പേരാണ് പ്രതികൾ. പൊലീസ് അതിക്രമത്തിനെതിരായ പരാതിയിൽ കേസെടുക്കും മുൻപ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പൊലീസ് അതിക്രമം നടന്ന് 15 മിനിറ്റ് കഴിഞ്ഞാണ് ബാറിനെതിരെ അക്രമം നടന്നതെന്നാണ് രേഖപ്പെടുത്തിയത്. ഇതോടെ പരാതി ലഭിക്കും മുൻപ് പൊലീസ് ബാറിന് മുന്നിലെത്തിയത് എന്തിനെന്ന ചോദ്യവും അവശേഷിക്കുന്നു. വായന തുടരുക . . .

വീണ്ടും കാട്ടാന ആക്രമണം: ചിന്നാര്‍ വന്യജീവി സങ്കേതത്തിൽ 57കാരനെ കൊലപ്പെടുത്തി

ഇടുക്കി: ഇടുക്കി മറയൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട 57 കാരന് ദാരുണാന്ത്യം. ചമ്പക്കാട് കുടി സ്വദേശി വിമലനാണ് മരിച്ചത്. ഫയർലൈൻ തെളിക്കുന്നതിനിടെ വിമലനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവർ വിമലനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 9 അംഗ സംഘം പാമ്പാർ ലോഗ് ഹൗസ് ഭാഗത്ത് കാട് വെട്ടിത്തെളിക്കാൻ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. ഒപ്പമുള്ളവർ ഓടി മാറിയെങ്കിലും ഏറ്റവും പുറകിലായിരുന്ന വിമലനെ ആന ആക്രമിക്കുകയായിരുന്നു. മൃതദേഹം മറയൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം അടക്കം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഈ വ‍ർഷം തുടങ്ങി 37 ദിവസത്തിനിടെ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്ന ആറാമത്തെയാളാണ് വിമലൻ. കൂടുതല്‍ വായിക്കുക . ...

 

 

 

മഹാ കുംഭമേളയില്‍ ഇതുവരെ 38.97 കോടി വിശ്വാസികള്‍ സ്നാനം നടത്തിയെന്ന് യുപി സര്‍ക്കാര്‍

മഹാകുംഭമേളയിൽ  ഇതുവരെ 38.97 കോടി പേർ സ്നാനം നടത്തിയെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അതേ സമയം പ്രധാനമന്ത്രിയുടെ കുംഭമേള സ്നാനത്തിനെതിരെ, വിമർശനവുമായി സംയുക്ത കിസാൻ മോർച്ച രാഷട്രീയേതര വിഭാ​ഗം രംഗത്തെത്തി.കുംഭമേളയിൽ ദുരന്തത്തിൽ മരിച്ചവരെ കുറിച്ചും മോദിയും യോ​ഗിയും ചിന്തിക്കണമെന്നും ​ഗം​ഗ ശുദ്ധീകരിക്കുമെന്ന് പറഞ്ഞ ഒരു സർക്കാറും ​വാ​ഗ്ദാനം പാലിച്ചില്ലെന്നും പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരെയും സർക്കാർ ​ദ്രോഹിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് ​ഗം​ഗയുടെ ആ​ഗ്രഹമെന്നും  യുവാക്കൾ അനധികൃതമായും വിദേശത്തേക്ക് പോകുന്നത് രാജ്യത്ത് ജോലിയില്ലാത്തതുകൊണ്ടാണ്, ഈ സാഹചര്യം മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു. വായന തുടരുക....

അനധകൃത നിയമനത്തിനെതിരെ പ്രതിപക്ഷം നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ്

ബോഡി ബിൽഡിംഗ്, സ്പോർട്സ് ക്വാട്ട നിയമനത്തിനുള്ള കായികഇനമായി അംഗീകരിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബോഡി ബിൽഡിംഗ് താരത്തിന്‍റെ  അനധികൃത നിയമനത്തിനെതിരെ  പ്രതിപക്ഷം നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. ഒളിമ്പിക്സിൽ പങ്കെടുത്തവരെ പോലും തഴഞ്ഞാണ് വിവാദ നിയമനം നടത്തിയതെന്നും സിപിഎം പ്രവർത്തകർക്ക് സർക്കാർ ജോലിപ്പെടുത്താനുള്ള സംവിധാനം അല്ല സ്പോർട്സ് കോട്ട നിയമനമെന്നും  നേരിട്ട് ഇൻസ്പെക്ടർ റാങ്കിലേക്ക് നിയമിക്കരുതെന്ന്  നിയമം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂ‍ർ കുത്തുപറമ്പ് സ്വദേശിയായ ഷിനുവിന് പൊലിസിൽ ഇൻസ്പ്ടർ തസ്തിയിൽ നിയമനം നൽകിയതാണ് വിവാദമായത്.ഒളിമ്പ്യൻ ശ്രീശങ്കറിന് ഇൻസ്പെക്ടർ തസ്തികയിൽ നിയമനം നൽകാനുള്ള ഡിജിപിയുടെ ശുപാർശ തള്ളിയാണ്,  കായിക മത്സരങ്ങളിലെ ഇനമല്ലാത്ത ശരീരസൗന്ദര്യമത്സരത്തിൽ പങ്കെടുത്ത ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും ഗസറ്റഡ് തസ്തിയില്‍ നിയമനം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. വായനതുടരുക ........

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
 ഇവിടെ ക്ലിക്ക്  ചെയ്യുക.

രാവിലെ 7 മണിക്ക് പുതിയ സ്റ്റാന്റ് പരിസരത്ത് ബാ​ഗുമായി ഒരാൾ; പെരുമാറ്റത്തിലൊരു പന്തികേട്, വൻലഹരിമരുന്ന് വേട്ട

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ എംഡിഎംഎ വേട്ട. 254 ഗ്രാം എംഡിഎംഎയുമായി പയ്യന്നൂർ സ്വദേശി ഷഫീഖിനെ ഡാൻസാഫും നടക്കാവും പൊലീസും ചേർന്ന് പിടികൂടി. ഈ വർഷം മാത്രം 600 ഗ്രാം എംഡിഎംഎയാണ് കോഴിക്കോട് നഗരത്തിൽ  പിടിച്ചെടുത്തത്.  വായന തുടരുക . ..

'ടോള്‍ വേണ്ടെന്ന പഴയ നിലപാടില്‍ ഉറച്ചുനിൽക്കാനാവില്ല, കിഫ്ബി റോഡുകളിലെ ടോൾപിരിവ് അനിവാര്യം': തോമസ് ഐസക്

തിരുവനന്തപുരം: ടോള്‍ വേണ്ടെന്ന പഴയ നിലപാടിൽ ഉറച്ചു നില്‍ക്കാനാവില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്.   കാലം മാറി. കടമെടുപ്പ് പരിധിയിൽ അടക്കം കേന്ദ്രത്തിന്‍റെ എതിര്‍പ്പ് മറികടക്കാൻ  ടോള്‍ അടക്കം കിഫ്ബി പദ്ധതികളിൽ വരുമാനമുണ്ടാക്കലേ വഴിയുള്ളൂ. ഇതല്ലാതെ മറ്റു മാര്‍ഗമുണ്ടെങ്കിൽ ടോളിനെ എതിര്‍ക്കുന്ന പ്രതിപക്ഷം പറയണം. ദേശീയ പാതയിലെ ടോള്‍ കിഫ്ബി റോഡുകളിൽ വരില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. വായന തുടരുക . . . .

നടി ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ പ്രതി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ സഹായം നൽകിയതിൽ പൊലീസ് കേസെടുത്തു

നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ പ്രതി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ സഹായം നൽകിയതിൽ പൊലീസ് കേസെടുത്തു. സസ്പെന്‍ഷനിലായ മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവർക്കെതിരെയാണ് കാക്കനാട് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്. ഇരുവർക്കും പുറമെ നാല് പുരുഷ ഉദ്യോഗസ്ഥരും രണ്ട് വനിതാ ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്. വായന തുടരുക . . . .

 
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722
എന്ന നമ്പറില്‍ ബന്ധപ്പെടുക

സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 6 വ്യാഴാഴ്ച.

Have Any Computer / IT Related
Issues?
9745397722
കംപ്യൂട്ടര്‍, .ഐ. ടി.
വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.
ബന്ധപെടുക

കുറഞ്ഞ വിലയ്ക്ക് കടകളിൽ കിട്ടുന്നത് മായം ചേർത്ത വെളിച്ചെണ്ണയെന്ന് കേരഫെഡ്; 200-220 രൂപയ്ക്ക് വിൽക്കാൻ കഴിയില്ല

തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച് കുറ‌ഞ്ഞ വിലയ്ക്ക് വിൽക്കുന്ന വെളിച്ചെണ്ണകൾ വ്യാജ ഉൽപ്പനങ്ങളാണെന്നും അവ തിരിച്ചറിയണമെന്നും കേരഫെഡ്. കേരഫെഡ് ഉൽപ്പന്നമായ 'കേര' വെളിച്ചെണ്ണയോട് സാദൃശ്യമുള്ള പേരുകളും പായ്ക്കിങ്ങും അനുകരിച്ച് നിരവധി വ്യാജ ബ്രാന്റുകൾ വിപണിയിൽ സുലഭമാണെന്നും അവയ്ക്കെതിരെ ജാഗ്രത വേണമെന്നും  കേരഫെഡ് ചെയർമാൻ വി.ചാമുണ്ണി, വൈസ് ചെയർമാൻ കെ.ശ്രീധരൻ, മാനേജിംഗ് ഡയറക്ടർ സാജു സുരേന്ദ്രൻ, മാർക്കെറ്റിങ് മാനേജർ ആർ അരവിന്ദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വായന തുടരുക . ..

 



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile 9745397722 Email Abacus Intellimac Systems.

Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News, Reporter TV live

You are visitor.