|
(1) |
|
മാര്‍ച്ച് 2025 വ്യാഴാഴ്ച 1200 കുംഭം 22 |
|
വാല്യം 2 ലക്കം 232 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
06 |
|
Real temperature control is to extinguish the heat of anger. |
|
സമ്മേളന ദിവസം കൊല്ലത്ത് ഉണ്ടാവില്ലെന്ന് പാർട്ടിയെ അറിയിച്ചു, അതുകൊണ്ടാണ് ക്ഷണിക്കാത്തത്; പ്രതികരിച്ച് മുകേഷ് കൊല്ലം: സംസ്ഥാന സമ്മേളന ദിവസം കൊല്ലത്ത് ഉണ്ടാവില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചതിനാലാണ് തന്നെ ക്ഷണിക്കാത്തതെന്ന് കൊല്ലം എംഎല്‍എ എം മുകേഷ്. സിനിമാ ഷൂട്ടിലായതിനാലാണ് സമ്മേളനത്തില്‍ പങ്കെടുക്കാത്തതെന്നും മുകേഷ് പറഞ്ഞു. താന്‍ എറണാകുളത്ത് ഷൂട്ടിലാണെന്നും നടന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. തുടര്‍ന്നു വായിക്കുക . . തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ ഇരുമ്പ് റാഡിട്ട പ്രതിയെ പിടികൂടി തൃശൂര്‍: റെയില്‍വേ ട്രാക്കില്‍ ഇരുമ്പ് റാഡിട്ട പ്രതിയെ പിടികൂടി. തമിഴ്‌നാട് സ്വദേശി ഹരി (38) ആണ് പിടിയിലായത്. റെയില്‍ റാഡ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇരുമ്പ് റാഡ് ട്രാക്കിലിട്ടത്. പ്രതി ലഹരിക്ക് അടിമയാണെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു. വായന തുടരുക . . . ഹ്യൂമനോയിഡ് സൈന്യം ഇന്ത്യന്‍ ആര്‍മിയിലും!നിര്‍മിത ബുദ്ധി, റോബോട്ടിക്‌സ് സാങ്കേതിക വിദ്യയില്‍ പലപ്പോഴും ഫാന്റസികളായി അവതരിപ്പിക്കാറുള്ളതാണ് എ.ഐ അധിഷ്ഠിത സൈന്യം എന്ന സങ്കല്‍പം. ഇനി മുതല്‍ അത് കേവലമൊരു സങ്കല്‍പമല്ല. യഥാര്‍ഥ സൈനികര്‍ക്കൊപ്പം യുദ്ധഭൂമിയില്‍ പൊരുതുന്ന, അതിര്‍ത്തിയില്‍ കാവലിരിക്കുന്ന ഹ്യൂമനോയിഡ് സൈന്യം ഇന്ത്യന്‍ ആര്‍മിയിലുമുണ്ടാകും. ഇതുസംബന്ധിച്ച ഗവേഷണം പുരോഗമിക്കുകയാണ് രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയില്‍. നിലവില്‍ റോബോട്ടുകള്‍ സൈന്യത്തിന്റെ ഭാഗമാണ്. എന്നാല്‍, കൃത്യമായ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നവയാണവ. പുതിയ ഗവേഷണത്തിലൂടെ വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്, സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള റോബോട്ടുകളെയാണ്. സൈനികരുടെ ജീവന്‍ ആപത്തിലാകാന്‍ സാധ്യതയുള്ള ദൗത്യങ്ങളില്‍ അവര്‍ക്ക് മുന്നില്‍ നിന്ന് സൈനികരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പോരാടാനുള്ള സവിശേഷത ഇവക്കുണ്ടാകും. സൈനിക ദൗത്യങ്ങള്‍ വളരെ സമ്മര്‍ദ്ദരഹിതമാക്കി മാറ്റാനും സൈനികരുടെ ജീവന്‍ അപകടത്തിലാകുന്നത് കുറക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് ഡി.ആര്‍.ഡി.ഒയുടെ പ്രതീക്ഷ. തുടര്‍ന്നു വായിക്കുക . . . Reach your Special News Hook and Corner of the world. Advertise in Kakadrushiti at very low cost. Send to 9745397722 കാക്കനാട് തെങ്ങോട് ഗവ. ഹൈസ്കൂളിൽ വിദ്യാർത്ഥിനിക്ക് നേരെ നായ്ക്കുരണ പൊടി എറിഞ്ഞ സംഭവത്തിൽ അധ്യാപകര്‍ക്കെതിരെ നടപടി കാക്കനാട് തെങ്ങോട് ഗവ. ഹൈസ്കൂളില്‍ വിദ്യാർത്ഥിനിക്ക് നേരെ നായ്ക്കുരണ പൊടി എറിഞ്ഞ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടി. മൂന്ന് അധ്യാപകര്‍ക്ക് സസ്പെൻ്റ് ചെയ്യുകയും ഒരാളെ സ്ഥലം മാറ്റുകയും ചെയ്തു. പി എസ് ശ്രീകാന്ത്, ജിഷ ജോസഫ്, എൻ.എസ് ദീപ എന്നിവരെയാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സസ്പെൻ്റ് ചെയ്തത്. അധ്യാപികയായ ആർ എസ് രാജിയെയാണ് സ്ഥലം മാറ്റിയത്.ക്രൂരമായ ആക്രമണമുണ്ടായിട്ടും ആശ്വസിപ്പിക്കുന്ന ഒരു വാക്കുപോലും സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നത് പെൺകുട്ടിക്കും കുടുംബത്തിനും തീരാനോവുണ്ടാക്കിയിരിക്കുകയാണ്.വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ ഓഫിസിലെയും ഡിഇഒ, എഇഒ ഓഫിസിലെയും ഉദ്യോഗസ്ഥർ കുട്ടിയുടെ വീട്ടിലും സ്‌കൂളിലുമെത്തി വിവരങ്ങൾ ശേഖരിച്ചു. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാർത്ഥിയുടെ മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തതിന് മര്‍ദനം പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാർത്ഥിയുടെ മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തതിന് മര്‍ദനം. പത്തനംതിട്ട ഏനാത്ത് സഹോദരനെയും അടുത്ത ബന്ധുവിനെയും പ്ലസ് ടു വിദ്യാർത്ഥിയുടെ കൂട്ടുകാരാണ് തല്ലിച്ചതച്ചത്. മാർച്ച് 2 നായിരുന്നു സംഭവം.സംഭവത്തില്‍ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ ഏനാത്ത് പൊലീസ് കേസെടുത്തു. പ്ലസ് ടു വിദ്യാർത്ഥിയെയും പ്രതി ചേർത്തിട്ടുണ്ട്. രണ്ട് പേരെ അറസ്റ്റ് ചെയ്തു. വായന തുടരുക . .. Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ നെടുമങ്ങാട് കോടതിയാണ് അഫാനെ പാങ്ങോട് പോലീസിന് കൈമാറിയത്. ഇന്ന് പോലീസ് സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്തശേഷം നാളെ തെളിവെടുപ്പിന് കൊണ്ടുപോകും. ഇതിനുശേഷം വെഞ്ഞാറമൂട് പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ കസ്റ്റഡിയിൽ വാങ്ങും. പാങ്ങോട്ടെ കേസിന് പുറമെ വെഞ്ഞാറമൂട് പോലീസ് രജിസ്റ്റര്‍ ചെയ്ത കൊലക്കേസുകളിലും അഫാന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. വായന തുടരുക .... അന്ന് മത്സരിച്ച് തോറ്റു: ഇന്ന് പ്രത്യേക അതിഥി കൊല്ലം: കൊല്ലത്ത്സംസ്ഥാന സമ്മേളന ഒരുക്കങ്ങള്‍ കൊടുമ്പിരി കൊള്ളുമ്പോഴും പ്രായത്തിന്റെ അവശതകള്‍ കാരണം ആവേശം അടക്കിപ്പിടിച്ച് വീട്ടിലിരിക്കുകയായിരുന്നു പഴയ തീപ്പൊരി നേതാവ് എന്‍. പത്മലോചനന്‍. പക്ഷേ, കഴിദിവസംഅദ്ദേഹത്തിന്റെ സിരകള്‍ വീണ്ടും തിളപ്പിക്കുന്ന സന്ദേശവുമായി സി. പി .എം ജില്ലാ സെക്രറി എസ്. സുദേവനെത്തി. ' സംസ്ഥാന സമ്മേളനത്തില്‍ പ്രത്യേകഅതിഥിയായി സഖാവിനെ തീരുമാനിച്ചിരിക്കുന്നു. ആദ്യ മൂന്ന്ദിവസം പൂര്‍ണ സമയം പങ്കെടുണം.'' വായന തുടരുക . . .
|
|
ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ് ; എംഎസ് സൊല്യൂഷന്‍സ് ഉടമയ്ക്ക് ജാമ്യമില്ല മലപ്പുറം : ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അറസ്റ്റിലായ എംഎസ് സൊല്യൂഷന്‍സ് ഉടമ ഷുഹൈബിന് മുന്‍കൂര്‍ ജാമ്യമില്ല. ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അതേ സമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അറസ്റ്റിലായ പ്യൂണ്‍ അബ്ദുല്‍ നാസറിനെ സസ്‌പെന്റ് ചെയ്തുവെന്ന് മഅ്ദിന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അറിയിച്ചു. അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. എല്ലാവിധ അന്വേഷണത്തെയും പിന്തുണക്കുമെന്നും മഅ്ദിന്‍ സ്‌കൂള്‍ വ്യക്തമാക്കി. വായന തുടരുക . . . കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബദല്‍ കൊണ്ടുവരാൻ പിണറായി സർക്കാരിന് സാധിച്ചു';പ്രശംസിച്ച് കാരാട്ട് കൊല്ലം: ചരിത്രപരമായ പോരാട്ടങ്ങളിലൂടെ കരുത്താര്‍ജ്ജിച്ച പാര്‍ട്ടിയാണ് കേരളത്തിലെ സിപിഐഎമ്മെന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേന്ദ്ര സര്‍ക്കാരിന്റെ നവ ഉദാരവത്കരണ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പിണറായി വിജയന്‍ സര്‍ക്കാരിന് സാധിച്ചെന്നും അദ്ദേഹം പ്രശംസിച്ചു. ഹിന്ദുത്വ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിച്ചെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്ത്. 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന തുടരുക . . വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. സിപിഎം വോട്ട് ബിജെപിക്ക് മറിയുന്നുവെന്ന് കെ സുധാകരന്‍ ബിജെപിയുമായുള്ള പിണറായി വിജയന്റെയും പാര്‍ട്ടിയുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള ബന്ധം പാര്‍ട്ടി അണികളില്‍ ഉണ്ടാക്കിയ അണപൊട്ടിയ രോഷമാണ് സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് ഒഴുകാനുള്ള സാഹചര്യം ഉണ്ടാക്കിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപിയുമായി ഒത്തുതീര്‍പ്പുണ്ടാക്കി മുന്നോട്ടുപോകുന്നതിനേക്കാള്‍ ഭേദമല്ലേ ആ പാര്‍ട്ടിയിലേക്കു പോകുന്നതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചിന്തിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകുമോയെന്നും അദ്ദേഹം ചോദിച്ചു. തുടര്‍ന്നു വായിക്കുക .... കണ്ണൂര്‍ കരിക്കോട്ടക്കരി ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ചു പിടികൂടി കണ്ണൂര്‍ കരിക്കോട്ടക്കരി ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ചു പിടികൂടി. വെറ്റിനറി ഡോക്ടർ അജീഷ് മോഹൻദാസിൻ്റെ നേതൃത്വത്തിലാണ് മയക്ക് വെടി വെച്ചത്. പിടികൂടിയ ആനയുടെ കാലില്‍ വടം കെട്ടി മുറിവില്‍ മരുന്നുവെച്ചു. താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് കുട്ടിയാനയുടെ അവസ്ഥ. കഴിഞ്ഞ 10 മണിക്കൂര്‍ നേരമായി ആന ജനവാസ മേഖലയിലുണ്ട്. ആനയ്ക്ക് വിദഗ്ധ ചികിത്സ നൽകുമെന്ന് വനംവകുപ്പ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ആനയെ ജനവാസ മേഖലയില്‍ കണ്ടെത്തിയത്. ആനയുടെ മുറിവ് ഗുരുതരമാണെന്ന് വിദഗ്ധ സംഘം അറിയിച്ചിരുന്നു.വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . സംസ്ഥാനത്തെ യുവാക്കൾ പൊട്ടിത്തെറിക്കാൻ പോകുന്ന അഗ്നിപർവതം പോലെയെന്ന് എകെ ആന്‍റണി; സർക്കാർ കണ്ണുതുറക്കണം തിരുവനന്തപുരം: കേരളത്തിലെ യുവാക്കള്‍ ഇന്ന് നേരിടുന്ന തൊഴിൽ,വരുമാനക്കുറവ് പ്രശ്നങ്ങള്‍ സ്റ്റാര്‍ട്ട് അപ്പ് കൊണ്ടു മാത്രം പരിഹരിക്കാൻ കഴിയില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി. തിരുവനന്തപുരത്ത് ജി കാര്‍ത്തികേയൻ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു എകെ ആന്‍റണി. സംസ്ഥാനത്തെ യുവാക്കള്‍ പൊട്ടിത്തെറിക്കാൻ പോകുന്ന അഗ്നിപര്‍വതം പോലെയാണെന്നും എകെ ആന്‍റണി പറഞ്ഞു. കൂടുതല്‍ വായിക്കുക..... നാഗര്‍കുർണൂല്‍ ടണല്‍ രക്ഷാ പ്രവർത്തനത്തിന് കേരള പൊലീസിന്റെ കഡാവര്‍ ഡോഗുകളും ഹൈദരബാദ്: നാഗര്‍കുര്‍ണൂല്‍ ടണൽ രക്ഷാ പ്രവർത്തനത്തിന് കേരള പൊലീസിന്റെ കഡാവർ ഡോഗുകളും. തെലങ്കാന ടണൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി കേരള പൊലീസിന്റെ രണ്ട് കഡാവർ ഡോഗുകളാണ് അയച്ചിട്ടുള്ളത്. രണ്ട് പൊലീസ് നായകളും അവയെ കൈകാര്യം ചെയ്യുന്ന ജീവനക്കാരുമാണ് ഹൈദരാബാദിലേക്ക് പോയത്. ദേശീയ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊലീസിനോട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് കഡാവർ ഡോഗുകളെ വിട്ടുകൊടുത്തത്. വായന തുടരുക . . . COMPUTER TIPS & TRACKS Subscribe Click Here. എന്‍എച്ച്എം ഫണ്ട് പാഴാക്കിയതില്‍ കേരളത്തിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട് എൻഎച്ച്എം ഫണ്ട് പാഴാക്കിയതിൽ കേരളത്തിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്. എൻഎച്ച്എം പദ്ധതികൾക്കായി 2023-24 സാമ്പത്തിക വർഷത്തിൽ കേരളത്തിന് 826.02 കോടിയാണ് അനുവദിച്ചത്. ആദ്യ ഗഡു 189 കോടി കിട്ടിയപ്പോഴേക്കും ബ്രാൻഡിങ് നിബന്ധനകളെ ചൊല്ലി കേരളവും കേന്ദ്രവും തമ്മിൽ തർക്കമായി. പ്രാഥമിക തല ആശുപത്രികളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കണമെന്നതടക്കമായിരുന്നു കേന്ദ്ര നിര്‍ദേശം. 2024-25 സാമ്പത്തിക വർഷത്തിൽ എന്‍എച്ച്എം പദ്ധതികൾക്ക് അനുവദിച്ച 936 കോടിയും കേരളത്തിന് കിട്ടിയിട്ടുണ്ട്. ഈ തുക ഉപയോഗിച്ചാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ബാധ്യതകൾ ആരോഗ്യവകുപ്പ് മറികടക്കുന്നത്. ഇതോടെപല പദ്ധതികൾക്കും ഈ വർഷം പണമെടുക്കാനില്ലാത്ത അവസ്ഥയുമുണ്ടായി. വായന തുടരുക . . . കുടിയേറ്റക്കാരെ നാടുകടത്താനായി സൈനിക വിമാനം ഉപയോഗിക്കുന്നത് നിര്‍ത്തി അമേരിക്ക കുടിയേറ്റക്കാരായി കണ്ടെത്തിയ ആളുകളെ നാടുകടത്താനായി സൈനിക വിമാനം ഉപയോഗിക്കുന്നത് നിര്‍ത്തി അമേരിക്ക. നാടുകടത്തുന്നതിനായി സൈനിക വിമാനം ഉപയോഗിക്കുന്നതിന് ഉയര്‍ന്ന ചെലവ് വരുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നടപടി. മാര്‍ച്ച് ഒന്നിനാണ് അനധികൃത കുടിയേറ്റക്കാരെയും കയറ്റിയുള്ള വിമാനം അവസാനമായി അമേരിക്കയില്‍ നിന്ന് പോയതെന്നാണ് റിപ്പോര്‍ട്ട്. ട്രംപ് ഭരണകൂടം അധികാരത്തിലെത്തിയതിന് പിന്നാലെ അമേരിക്കയില്‍ അനധികൃതമായി കുടിയേറിയ ആളുകളെ നാടുകടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. കുടിയേറ്റക്കാരെ സ്വന്തം രാജ്യത്ത് എത്തിക്കുന്നതിനായി സൈനിക വിമാനമാണ് ഉപയോഗിച്ചിരുന്നതും. ഈ നടപടി കാര്യക്ഷമമല്ലെന്നും ചെലവേറിയതുമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ നീക്കം ഉപേക്ഷിക്കുന്നത്. വായന തുടരുക . . .
|
|
കവിത എസ്എഫ്ഐക്കെതിരെ അല്ല, എസ്എഫ്ഐയെ മലിനപ്പെടുത്താന്‍ ശ്രമിക്കുന്നവർക്കെതിരെ: ജി സുധാകരന്‍ ആലപ്പുഴ: തന്‍റെ കവിത എസ്എഫ്ഐക്കെതിരെ അല്ലെന്ന് ജി സുധാകരൻ. എസ്എഫ്ഐയെ മലിനപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെയെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. നയത്തേയും ആശയത്തേയും നശിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. അത്തരത്തിലുള്ളവർ എസ്എഫ്ഐയിൽ കടന്നുകൂടിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വായന തുടരുക ..... ഇനി സമ്മേളനക്കാലം, ചെങ്കൊടി ഉയര്‍ന്നു; പ്രതിനിധി സമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം. സമ്മേളന നഗറില്‍ സംസ്ഥാന കമ്മിറ്റിയിലെ ഏറ്റവും മുതിര്‍ന്ന അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമായ എ കെ ബാലന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നേതാക്കള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഇവിടെ ക്ലിക്ക് ചെയ്യുക. കൊല്ലം: സംസ്ഥാനത്തെ ബിജെപി വളര്‍ച്ച ഗൗരവതരമെന്ന് സിപിഐഎം സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട്. ഇന്ന് സമ്മേളനത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വായന തുടരുക . .. എസ്.ജയ്‌ശങ്കർക്ക് നേരെ ലണ്ടനിൽ ആക്രമണ ശ്രമം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർക്ക് നേരെ ലണ്ടനിൽ ആക്രമണ ശ്രമം. ലണ്ടനിലെ ഛതം ഹൗസിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. ഖാലിസ്ഥാൻ വിഘടനവാദി സംഘടനകളാണ് വാഹനം ആക്രമിക്കാൻ നോക്കിയത്. അജ്ഞാതനായ ഒരാൾ എസ് ജയ്‌ശങ്കറിൻ്റെ കാറിന് നേരെ പാഞ്ഞടുക്കുന്നതും തുടർന്ന് ഇന്ത്യ പതാക കീറിയെറിയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തിൽ ബ്രിട്ടനെ പ്രതിഷേധം അറിയിക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. വായന തുടരുക . . .
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 കോള്‍ ഫില്‍ട്ടര്‍ അവതരിപ്പിച്ച് ഗൂഗിള്‍ അജ്ഞാത കോളുകള്‍ തരംതിരിക്കാനും സ്പാം കോളുകളില്‍ മുന്നറിയിപ്പ് നല്‍കുന്നതിനുമായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍. അജ്ഞാത നമ്പറുകളില്‍ നിന്നുള്ള തട്ടിപ്പുകളില്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് ഫീച്ചര്‍ ഏറെ ഗുണം ചെയ്യും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗൂഗിളിന്റെ ഫോണ്‍ ആപ്പ് ഇപ്പോള്‍ കോളുകള്‍ പ്രത്യേക വിഭാഗങ്ങളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രധാനപ്പെട്ട കോളുകള്‍ വേഗത്തില്‍ കണ്ടെത്താന്‍ ഉപയോക്താക്കളെ സഹായിക്കുകയാണ് പുതിയ ഫീച്ചറിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. എന്നാല്‍ ഇന്‍കമിങ് അല്ലെങ്കില്‍ ഔട്ട്‌ഗോയിങ് സ്റ്റാറ്റസ് അടിസ്ഥാനമാക്കി കോളുകള്‍ ഫില്‍ട്ടര്‍ ചെയ്യാന്‍ ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നില്ല, ഇത് കസ്റ്റമൈസേഷന്‍ ഒപ്ഷനുകള്‍ പരിമിതപ്പെടുത്തുന്നു. പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകളിലെ കോള്‍ സ്‌ക്രീന്‍: ഉപയോക്താവിന് വേണ്ടി കോളുകള്‍ സ്‌ക്രീന്‍ ചെയ്യാന്‍ എഐ സാങ്കേതിക വിദ്യയിലൂടെ സാധിക്കുന്നു. കോള്‍ ചെയ്യുന്നത് ആരാണെന്ന് തിരിച്ചറിയാനും കോളിന്റെ ഉദ്ദേശ്യവും സംഭാഷണത്തിന്റെ ട്രാന്‍സ്‌ക്രിപ്റ്റ് നല്‍കാനും കഴിയും. റിവേഴ്‌സ് ലുക്കപ്പ് ടൂള്‍: അജ്ഞാത കോളര്‍മാരെ തിരിച്ചറിയാനും സ്പാം കോളുകള്‍ കൂടുതല്‍ കാര്യക്ഷമമായി ഫില്‍ട്ടര്‍ ചെയ്യാനും ഈ ഡിവൈസ് ഉപയോക്താക്കളെ സഹായിക്കുന്നു. വായന തുടരുക . . സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 6, വ്യാഴം Have Any Computer / IT Related Issues? 9745397722 കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ബന്ധപെടുക മലപ്പുറം കരുവാരകുണ്ടിൽ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവം; യുവാവ് അറസ്റ്റില്‍ മലപ്പുറം കരുവാരക്കുണ്ടിൽ കണ്ട കടുവ എന്ന പേരില്‍ സമൂഹത്തില്‍ ഭീതി പരത്തും വിധം വ്യാജവീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. ഇന്നലെ രാത്രിയാണ് കരുവാരക്കുണ്ട് സ്വദേശി ജെറിനെ പോലീസ് അറസ്റ്റ് ചെയ്തത്.വനം വകുപ്പിൻ്റെ പരാതിയിലാണ് കരുവാരക്കുണ്ട് പോലീസിൻ്റെ നടപടി. വായന തുടരുക. .... ഉദയംപേരൂര്‍ ഐഒസി പ്ലാന്റില്‍ സമരം; ആറ് ജില്ലകളിലേക്കുള്ള എൽപിജി വിതരണം മുടങ്ങി കൊച്ചി: ഉദയംപേരൂര്‍ ഐഒസി ബോട്ടിലിംഗ് പ്ലാന്റിൽ ലോഡിംഗ് തൊഴിലാളികൾ സമരം നടത്തുന്നതിനെ തുടർന്ന് ആറ് ജില്ലകളിലേക്കുള്ള എൽപിജി വിതരണം തടസപ്പെട്ടു ഈ രാജ്യത്ത് ഒരു കുട്ടി ജനിച്ചിട്ട് 96 വർഷമായി, ആശുപത്രികളും ഇല്ല; കാരണം ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ ഈ 21-ാം നൂറ്റാണ്ടിലും എങ്ങനെയാണ് ഇങ്ങനെ ഒരു രാജ്യം നിലനിൽക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാൻ സിറ്റിയിയാലാണ് ഇത്തരം ഒരു കൗതുകം നിറഞ്ഞ കാര്യം ഉള്ളത്. റോമൻ കത്തോലിക്ക മതനേതാളുടെ ആസ്ഥാനമാണ് വത്തിക്കാന്‍ സിറ്റി. 1929 ഫെബ്രുവരി 11നാണ്ഇത്രൂപീകൃതമായത്. ഇതിന്ശേഷം ഇതുവരെ ഇവി ടെ കുഞ്ഞ്ജനിച്ചിട്ടില്ല. കാരണം മതപരമായി പ്രാധാന്യമുരാജ്യമാണ് വത്തിക്കാന്‍ സിറ്റി. കത്തോലിക്കാ സഭയുടെ ആത്മീയവും ഭരണപരവുമായആസ്ഥാനമാണ് ഇവിടം. പുരോഹിതന്മാര്‍ ഉള്‍ടെയു എല്ലാ മതനേതാളും ഇവി ടെയാണ്താമസിക്കുത്. ഇറ്റലിയുടെ തലസ്ഥാനമായ റോമാണ് വത്തിക്കാന്ചുറ്റുമു രാജ്യം. അതിനാല്‍ വത്തിക്കാന്‍ സിറ്റിയിലെ രോഗികളും ഗർഭിണികളും റോമിലെ ആശുപത്രിയിലാണ്പോകുന്നത്. റോമില്‍ നടന്നുപോകാനുദൂരമേ വത്തിക്കാന്‍ സിറ്റിയില്‍ നിന്ന്ഉള്ളുവെന്ന്മനസിലാക്കുക. 118 ഏക്കര്‍ മാത്രമാണ് വത്തിക്കാന്‍ സിറ്റിയുടെ വലിപ്പം. വത്തിക്കാനില്‍ ആശുപത്രിയും പ്രസവമുറിയും ഇല്ലാതിനാലാണ് അവിടെ ഒരു കുട്ടി പോലും ജനിക്കാത്. 800-900 നിവാസികള്‍ മാത്രമാണ് വത്തിക്കാന്‍ സിറ്റിയില്‍ താമസിക്കുന്നത്. അവരില്‍ ഭൂരിഭാഗവും പുരോഹിതന്മാരും മതനേതാളും ആണ്. ലോകത്തിലെ ഏറ്റവും ചെ റിയ റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |