സെപ്തംബര്‍ 2024 വെള്ളിയാഴ്ച

1200 ചിങ്ങം 21

ലക്കം 1 വാല്യം 82

പേജുകള്‍: 1  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

പൂവും പൂവിളികളുമായി  ഒരോണക്കാലവും കൂടി വന്നുചേര്‍ന്നു.

 

(1)

06

തിരുവോണത്തിന്‍റെ വരവറിയിച്ച് ഇന്ന് അത്തം

തിരുവോണത്തിന്‍റെ വരവറിയിച്ച് ഇന്ന് അത്തം എത്തിയതോടെ മലയാളികള്‍ ഓരോരുത്തരും ഓണത്തെ വരവേൽക്കാനുളള തിരക്കുകളിലേക്കുളള കടന്നു കഴിഞ്ഞു. തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയോടെയാണ് കേരളത്തില്‍ ഓണാഘോഷം തുടങ്ങുന്നത്. രാവിലെ സ്പീക്കര്‍ എഎന്‍ ഷംസീര്‍ അത്തം നഗറില്‍ പതാക ഉയർത്തുന്നതോടെ ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കമാകും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചില പരിപാടികള്‍ വെട്ടിക്കുറച്ചെങ്കിലും ഘോഷയാത്ര അടക്കം ഉള്ള ആചാരങ്ങള്‍ക്ക് മുടക്കമില്ല.

കടപ്പാട് . . .

വിനേഷ് ഫോഗട്ട് ജുലാനയില്‍ മത്സരിക്കും; ബജ്‌റംഗ് പുനിയ കിസാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍......
ചണ്ഡീഗഢ്: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 31 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. വെള്ളിയാഴ്ച കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത ഗുസ്തി താരം വിനേഷ് ഫോഗട്ടും മത്സരരംഗത്തുണ്ട്. ജൂലാന മണ്ഡലത്തില്‍നിന്നാണഅ വിനേഷ് മത്സരിക്കുക. വിനേഷിനൊപ്പം ബജ്റംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.


വായന തുടരുക . . .

വൈകുന്നേരത്തെ TV ചര്‍ച്ചകളിളല്‍ CPM പങ്കെടുക്കേണ്ടതുണ്ടോ എന്ന് ഗൗരവപൂർവം ചർച്ച ചെയ്യും' -MV ഗോവിന്ദന്‍

തിരുവനന്തപുരം: വൈകുന്നേരങ്ങളില്‍ ടെലിവിഷന്‍ വാര്‍ത്താ ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളിലേക്ക് പ്രതിനിധികളെ അയക്കേണ്ടതുണ്ടോ എന്ന കാര്യം പാര്‍ട്ടി ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അന്‍വര്‍ വിഷയത്തില്‍ എന്തുകൊണ്ടാണ് ചാനല്‍ ചര്‍ച്ചകളിലേക്ക് സി.പി.എം. പ്രതിനിധികളെ അയക്കാത്തത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എം.വി. ഗോവിന്ദന്‍.

കൂടുതല്‍ വായിക്കുക . . .

‘ജയരാജനുമായും മകനുമായും ബന്ധമില്ല: ഇടത് സൈബര്‍ പോരാളി മാത്രമെന്ന് റെഡ് ആര്‍മി...
കണ്ണൂര്‍
റെഡ് ആര്‍മിയെ തള്ളി സിപിഎം നേതാവ് പി.ജയരാജനും മകനും രംഗത്തെത്തിയതിനു പിന്നാലെ ജയരാജനുമായി യാതൊരു ബന്ധവുമില്ലെന്ന് റെഡ് ആർമി. റെഡ് ആര്‍മിക്ക് പിജെയുമായും മകന്‍ ജെയ്ന്‍ രാജുമായും ബന്ധമില്ല. റെഡ് ആർമി ഇടത് സൈബര്‍ പോരാളി മാത്രമാണ്. പേജിന്റെ അഡ്മിന്‍ ജെയ്ന്‍ രാജ് അല്ലെന്നും റെഡ് ആര്‍മി അറിയിച്ചു

തുടര്‍ന്നു വായിക്കുക . . .

വരി നില്‍ക്കേണ്ട, യാത്ര ചെയ്യേണ്ട, മറ്റു ചിലവുകള്‍ ഒന്നുമില്ല.

ഇ സേവനങ്ങള്‍ വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു.

Click Me.

 


പൊന്നോണക്കാലത്തിന്റെ തുടക്കം കുറിച്ച് കൊണ്ട് ഇന്ന് അത്തം. അത്തം പത്തിന് തിരുവോണം എന്നാണല്ലോ പറയാറുള്ളത്. ഇന്നു മുതല്‍ മലയാളികളുടെ അങ്കണങ്ങള്‍ പൂക്കളം കൊണ്ട് നിറയും. ഇത്തവണ സെപ്തംബര്‍ ആറിനാണ് അത്തം. സെപ്തംബര്‍ 15 ന് തിരുവോണം. ഓണാഘോഷങ്ങളിലെ വളരെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് അത്തം. സംസ്ഥാനത്തിന്റെ ഓണാഘോങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട് അത്തച്ചമയ ഘോഷയാത്രയും ഇന്നു നടക്കും.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ഓണത്തോടനുബന്ധിച്ച് ചിങ്ങമാസത്തിലെ അത്തം നാളില്‍നടത്തുന്ന ആഘോഷമാണ് അത്തച്ചമയം.അത്തംനാളില്‍കൊച്ചിരാജാവ് സര്‍വാഭരണ വിഭൂഷിതനായി സര്‍വസൈന്യ സമേതനായി ഘോഷയാത്രയോടെ പ്രജകളെ കാണാനെത്തുന്നതായിരുന്നു രാജഭരണ കാലത്തെ അത്തച്ചമയം. 1949 ല്‍തിരുവിതാംകൂര്‍-കൊച്ചി സംയോജനത്തോടെ രാജകീയ അത്തച്ചമയം നിര്‍ത്തലാക്കി.

  വായന തുടരുക .....

തൃശൂരില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ ഇ ഡി റെയ്‌ഡ്‌

തൃശൂരില്‍ ബിജെപിയില്‍ ചേർന്ന മുന്‍ സിപിഐ ലോക്കല്‍ സെക്രട്ടറിയുടെ വീട്ടില്‍ ഇ ഡി റെയ്‌ഡ്‌. എന്ഫോഴ്സ്മെന്റ് പരിശോധന മുള്ളൂക്കര സ്വദേശി വിജേഷിന്റെ വീട്ടിലാണ്. വിജേഷിന്റെ സ്വര്‍ണ ഇടപാടുകളിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ദിവസങ്ങൾക്ക് മുമ്പാണ് വിജേഷ് ബിജെപിയില്‍ ചേർന്നത്.

തുടര്‍ന്നു വായിക്കുക . . .

യാഗി കരതൊട്ടു, മണിക്കൂറിൽ 245 കി.മീ വേഗത; 2024ലെ ഏറ്റവും വലിയ രണ്ടാമത്തെ ഉഷ്ണമേഖല ചുഴലിക്കാറ്റ്...
ബെയ്ജിങ് യാഗി ചുഴലിക്കാറ്റ് ചൈനയിലെ ഹൈനാന്‍ ദ്വീപില്‍ കരതൊട്ടു. തെക്കന്‍ ചൈനീസ് തീരപ്രദേശങ്ങളിലും ഹോങ്കോങ്ങിലും മക്കാവുവിലും കനത്ത മഴയും ശക്തമായ കാറ്റുമാണ് അനുഭവപ്പെടുന്നത്. 4,00,000ലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് കൊടുങ്കാറ്റ് ഹൈനാൻ ദ്വീപിന്റെ വടക്കേ അറ്റത്ത് എത്തിയത്. ചൈനയുടെ വലിയൊരു ഭാഗത്തെ ഇത് ബാധിക്കുമെന്നാണ് നിഗമനം

തുടര്‍ന്നു വായിക്കുക. . .

കേരളത്തിലും കവച് വരുന്നു......

കണ്ണൂര്‍: കേരളത്തിലെ റെയിൽപാതയില്‍ ആദ്യമായി തീവണ്ടികളുടെ കൂട്ടിയിടി ഒഴിവാക്കുന്ന ട്രെയിന്‍ കൊളീഷന്‍ അവോയ്ഡന്‍സ് സിസ്റ്റം (ടി.സി.എ.എസ്.-കവച്‍) ഒരുങ്ങുന്നു. എറണാകുളം ജങ്‍ഷന്‍- ഷൊർണൂര്‍ ജങ്‍ഷൻന്‍ സെക്‍ഷനിലെ 108 കിലോമീറ്ററിലാണ് വരുന്നത്. കേരളത്തിലെ ഏറ്റവും തിരക്കേറിയ, തീവണ്ടി സാന്ദ്രതയില്‍ ബി-വിഭാഗത്തില്‍ വരുന്ന പാതയാണിത്.

തുടര്‍ന്ന് വായിക്കുക . . .

ചില സാങ്കേതിക കാരണങ്ങളാല്‍ കൂടുതല്‍ വാര്‍ത്തകള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കത്തതിനാല്‍ ഖേദിക്കുന്നു.

വീട്ടമ്മയുടെ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് സുജിത് ദാസ്

തനിക്കെതിരെയുള്ള വീട്ടമ്മയുടെ ആരോപണത്തിനെതിരെ കേസ് നല്‍കുമെന്ന് മലപ്പുറം എസ്‍പിയായിരുന്ന സുജിത് ദാസ് പറഞ്ഞു. വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2022ല്‍ തന്‍റെ എസ്‍പി ഓഫീസില്‍ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു സ്ത്രീ എത്തിയത്. റിസപ്ഷന്‍ രജിസ്റ്ററില്‍ വിശദാംശങ്ങള്‍ ഉണ്ട്. നിരന്തരമായി പൊലീസിനെതിരെ കേസ് കൊടുക്കുന്ന സ്ത്രീയാണ് ഇപ്പോള്‍ ഇത്തരം ആരോപണവുമായി രംഗത്തെത്തിയതെന്നും സുജിത്ത് ദാസ് പറഞ്ഞു. അതോടൊപ്പം സുജിത് ദാസും, എസ്‍എച്ച്ഒ ആയിരുന്ന വിനോദും ബലാത്സംഗം ചെയ്തുവെന്ന വീട്ടമ്മയുടെ ആരോപണം തള്ളുകയാണ് പൊലീസും. ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കടപ്പാട് . . .

പുഴുക്കുത്തുകളെ തേടിയുള്ള യാത്രയിലാണ്, ഞാൻ ഒറ്റയ്ക്കല്ല'- വാട്സാപ്പ് പോയിന്റ് തുടങ്ങി പി.വി. അൻവർ......
മലപ്പുറം:
എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനേയും പത്തനംതിട്ട മുൻ എസ്.പി. സുജിത് ദാസിനേയും വിടാതെ പിന്തുടര്‍ന്ന് പി.വി. അന്‍വര്‍ എംഎല്‍.എ. വീണ്ടും ഗുരുതര ആരോപണങ്ങളാണ് ഇരുവര്‍ക്കുമെതിരേ പി.വി. അന്‍വര്‍ ഉന്നയിച്ചത്. സ്വർണ്ണക്കള്ളക്കടത്തിലും കൊലപാതകക്കേസിലുമടക്കം ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് പി.വി. അന്‍വറിന്റെ ആരോപണം

വായന തുടരുക . . .

ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന്‍റെ ഭാഗങ്ങള്‍ അടര്‍ന്നുവീണു; അന്വേഷണം...
ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ലോഹ ഭാഗങ്ങള്‍ അടര്‍ന്ന് വീണു. തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെ വസന്ത്കുഞ്ജിലെ വീടിന്‍റെ മേല്‍ക്കൂരയിലേക്കാണ് ലോഹഭാഗങ്ങള്‍ വീണത്.  വീട്ടുടമസ്ഥന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു

വായന തുടരുക . . .

ബലാത്സംഗ കൊലപാതകത്തിന് വധശിക്ഷ ഉറപ്പ്; അപരാജിത ബിൽ രാഷ്ട്രപതിക്ക് വിട്ടു...

കൊൽക്കത്ത ബംഗാള്‍ സർക്കാരിന്റെ അപരാജിത ബില്‍ ഗവര്‍ണർര്‍ സി.വി. ആനന്ദബോസ് രാഷ്ട്രപതിക്കു വിട്ടു. കഴിഞ്ഞ ദിവസമാണു ബില്‍ നിയമസഭ പാസാക്കിയത്. ബലാത്സംഗ കൊലപാതകത്തിനു വധശിക്ഷ ഉറപ്പാക്കുന്നതാണ് ബില്‍. അപരാജിത വുമന്‍ ആൻഡ് ചൈല്‍ഡ് ബില്‍ 2024 ഐക്യകണ്ഠേനയാണ് നിയമസഭ പാസാക്കിയത്.

വായന തുടരുക . . .

പരസ്യമായി പറയാതെ മുഖ്യമന്ത്രിക്ക് പരാതി നൽകിയാല്‍ ഒരു ചുക്കും നടക്കില്ല; പാർട്ടി പ്രവർത്തകര്‍ ക്ഷമിക്കു...


മലപ്പുറം മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എഴുതി നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുടെ പേരില്ലെന്ന് പി.വി.അൻവര്‍. അദ്ദേഹത്തിന്റെ പേര് പരാതിയിലില്ലെന്ന് പാർട്ടി സെക്രട്ടറി പറഞ്ഞത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു. പി.ശശിയുടെ പേര് ഉൾപ്പെടുത്തി പുതിയ പരാതി നൽകുമെന്നും അന്‍വര്‍ പറഞ്ഞു. ‘‘നാട്ടുകാരോടെല്ലാം പറഞ്ഞ കൂട്ടത്തില്‍ പാര്‍ട്ടി കേട്ടിട്ടുണ്ട്. പക്ഷേ, എഴുതി കൊടുത്ത പരാതിയില്‍ പി.ശശിയുടെ പേരില്ല. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും ശശിയുടെ പേരില്ല. അതു വിട്ടുപോയതല്ല. മുഖ്യമന്ത്രിക്ക് നൽകിയ അതേ പരാതിയാണ് പാർട്ടി സെക്രട്ടറിക്കും നൽകിയത്. സെക്രട്ടറി പറഞ്ഞതാണ് വാസ്തവം.

കൂടുതല്‍ വായിക്കുക . . .



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News