(1)

നവംബര്‍ 2024 വെള്ളിയാഴ്ച

1200 വൃശ്ചികം 21

വാല്യം 1 ലക്കം 158

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

06

When one will not, two cannot quarrel.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച മൂന്ന് പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ മരിച്ച മൂന്ന് പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. മുണ്ടക്കൈ സ്വദേശികളായ ഫാത്തിമ, നുസ്രത്ത് ബാൻഷ, ചൂരൽമല സ്വദേശി പാത്തുമ്മ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. നിലമ്പൂർ പോത്തുകല്ല് ഭാഗങ്ങളിൽ നിന്നായിരുന്നു ഇവരുടെ ശരീരഭാഗങ്ങൾ ലഭിച്ചത്.ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 40 ലേറെ പേര്‍ ഇനിയും കാണാമറയത്താണ്. ദുരന്തത്തിൽ കാണാതായ 47 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ദുരന്തത്തില്‍ കാണാതായവർക്കുള്ള തെരച്ചില്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാക്കി വയനാട്ടിലെ പ്രതിപക്ഷ പാർട്ടികള്‍ രംഗത്തെത്തിയിരുന്നു. വായന തുടരുക . ..

ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല

സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട്  ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാട്ടക്കരാര്‍ വ്യവസ്ഥകൾ മുഴുവൻ ടീകോം ലംഘിച്ചതിനാൽ  246 ഏക്കർ ഭൂമി അടിയന്തരമായി തിരിച്ചെടുക്കണമെന്നും വെറും പത്ത് മിനിട്ട് കൊണ്ട് ചെയ്യാവുന്ന നടപടിയാണ് ഇതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ടീകോം വ്യവസ്ഥകൾ ലംഘിച്ച സാഹചര്യത്തിൽ അടിയന്തരമായി സർക്കാർ ആ ഭൂമി ഏറ്റെടുക്കണമെന്നും  ടീകോമുമായി സർക്കാർ ഉണ്ടാക്കിയ കരാറില്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ആ കരാര്‍ മുഴുവനായും റദ്ദാക്കാനും അസറ്റുകള്‍ തിരിച്ചുപിടിക്കാനുമുള്ള അവകാശമുള്ളതിനാല്‍  ഈ രണ്ട് അവകാശങ്ങളും നിലനില്‍ക്കുമ്പോള്‍ അത് വിനിയോഗിക്കാതെ ടീകോമിന് നഷ്ടപരിഹാരം കൊടുക്കുക എന്നത് അഴിമതിയാണെന്നും അത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വായന തുടരുക . . .

യാത്ര ടിക്കറ്റുകള്‍
ഫ്ലൈറ്റ്

തീവണ്ടി

ബസ്സ്

Travel Anywhere through us.

Aristocrat Leisures

Send to

9745397722

യൂണിവേഴ്സിറ്റി കോളജിലെ ഭിന്നശേഷി വിദ്യാർത്ഥിക്ക് നേരെയുണ്ടായത് ക്രൂരമായ സംഭവം, അധികൃതർ നടപടി പാലിച്ചില്ലെങ്കിൽ ഇടപെടും; ഗവര്‍ണര്‍

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷി വിദ്യാർത്ഥിയ്ക്ക് നേരെയുണ്ടായ മർദ്ദനം ക്രൂരമായ സംഭവമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ കഴിയാത്തതാണ്. കോളജ് അധികൃതർ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമങ്ങളും നടപടികളും പാലിച്ചില്ലെങ്കിൽ തീർച്ചയായും താൻ ഇടപെടുമെന്നും വിഷയത്തിൽ അടിയന്തരമായി തന്നെ നടപടി സ്വീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. വായന തുടരുക . . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722

കളര്‍കോട് വാഹനാപകടം; ചികിത്സയിലുള്ള വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടു


ആലപ്പുഴ കളർകോട് കെഎസ്ആർടിസി ബസും ടവേര കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന നാല് വിദ്യാർത്ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കൽ ബോർഡ്. ഒന്നാം വർഷം മെഡിക്കൽ വിദ്യാർഥികളായ ആനന്ദമനു, ഗൗരി ശങ്കർ, കൃഷ്ണദേവ്, മൂഹ്സിൻ എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. നാലുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ചിലർക്ക് സ്വന്തമായി ഭക്ഷണവും കഴിക്കാൻ സാധിക്കുന്നുണ്ട്. ഗൗരി ശങ്കറിന്റെ തുടയെല്ലിന്റെ ശസ്ത്രക്രിയ കഴിഞ്ഞിട്ടുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വായന തുടരുക . ..

Todays Special GK

What is Supernova?

തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply)

Aristocrat Leisures

Send to

9745397722

ദളപതി ഇല്ലെങ്കില്‍ ദീദി... പി.വി.അന്‍വർ തൃണമൂൽ കോൺഗ്രസിന്റെ ഭാഗമായേക്കും

നിലമ്പൂർ എംഎൽഎ പിവി അൻവർ തൃണമൂൽ കോൺഗ്രസിൻ്റെ ഭാഗമായേക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ ഡൽഹിയിലുള്ള പി.വി.അന്‍വര്‍, തൃണമൂല്‍ കോൺഗ്രസിൻ്റെ എംപിമാരുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. വായന തുടരുക ....

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

ദിലീപിന്റെ ശബരിമല ദ‍ര്‍ശനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഹാജരാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം

നടൻ ദിലീപിൻ്റെ ശബരിമല ദ‍ർശനവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയതിനെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ദിലീപിൻ്റെ സന്ദർശനത്തിൽ അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങളടക്കം സമ‍ർപ്പിക്കാനാണ് നിർദ്ദേശം. രണ്ടും മൂന്നും മണിക്കൂർ ക്യൂ നിന്ന് ദർശനം നടത്താൻ കഴിയാതെ ഭക്തർ മടങ്ങിപ്പോകുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു. നടന് വിഐപി പരിഗണന കൊടുത്ത്, മറ്റ് ഭക്തർക്ക് ദ‍ർശനം തടസപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം, ദിലീപിനെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണം, മുൻ ഉത്തരവുകൾക്ക് വിരുദ്ധമായിട്ടാണ് വിഐപി ദർശനം നടത്തിയത് എന്നും പറഞ്ഞ ഹൈക്കോടതി ദേവസ്വം ബോർഡ് അടക്കം ബന്ധപ്പെട്ട കക്ഷികളുടെ മറുപടി സത്യവാങ്മൂലം കിട്ടിയശേഷം എന്തു വേണമെന്ന് ആലോചിക്കാമെന്ന് പറഞ്ഞു.

വായന തുടരുക . . ..

പ്രാദേശിക വാര്‍ത്തകള്‍

മരണങ്ങള്‍

പ്രധാനപ്പെട്ട

ആഘോഷങ്ങള്‍

പ്രധാനപ്പെട്ട സംഭവങ്ങള്‍

കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.

Reference :

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ റവന്യു മന്ത്രി കെ രാജന്‍

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവ് അപ്രയോഗികമാണെന്നും കോടതിയുടെ  ചില നിരീക്ഷണങ്ങളോട് യോജിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും റവന്യു മന്ത്രി കെ രാജൻ.  ഈ സാഹചര്യത്തിൽ നിയമ നിർമ്മാണത്തിലൂടെ പ്രശ്നത്തിന് പരിഹാരം കാണാൻ ആലോചന നടക്കുകയാണെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഈ ആഴ്ച തന്നെ ഉന്നതതല യോഗം വിളിക്കുമെന്നും റവന്യു മന്ത്രി വിവരിച്ചു. തൃശൂർ പൂരം അതിന്റെ പൂർണ്ണ പെരുമയോടെ തന്നെ ഒരു കോട്ടവും തട്ടാതെ നടത്തണമെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. വായന തുടരുക . .

ശബരിമല വെര്‍ച്വല്‍

ക്യൂ ബുക്കിങ്ങ്

വാട്ട്സ് ആപ്പ് വഴി

ചെയ്തു കൊടുക്കുന്നു.

9745397722

​നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി, ദേശീയപാത വികസനത്തിൽ അനുകൂല സമീപനമെന്ന് മന്ത്രി റിയാസ്


കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാത വികസനം സംബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി മുഹമ്മദ് റിയാസും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മന്ത്രി റിയാസ് തന്നെയാണ് വിവരം ഫേസ്ബുക്കിൽ കുറിച്ചത്. കേരളത്തിൻ്റെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വളരെ അനുകൂലമായ സമീപനമാണ് കേന്ദ്രമന്ത്രി സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.

തുടര്‍ന്നു വായിക്കുക ....

LEARN

HTML

CSS

ONLINE with Project. Rs. 1199/- Only

We Create Professionals, be an expert IT

professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

കമ്പോള നിലവാരം . . .

ഭഗവദ്ഗീത ഒരു സാംസ്കാരിക പൈതൃകമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 

ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രത്തിൻ്റെ പൈതൃകവും എല്ലാ മനുഷ്യരാശിയുടെയും ക്ഷേമത്തിനായുള്ള ഗ്രന്ഥവുമാണ് ഭഗവദ്ഗീതയെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശേഷിപ്പിച്ചു.

ഹരിയാനയിലെ കുരുക്ഷേത്ര സർവ്വകലാശാലയിൽ വ്യാഴാഴ്ച നടന്ന 9-ാമത് അന്താരാഷ്ട്ര ഗീത കോൺഫറൻസിൽ സംസാരിച്ച ഗവർണർ, പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിൽ ഗീതയുടെ അഗാധമായ പങ്കിനെ ഊന്നിപ്പറഞ്ഞു.  പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള അതിൻ്റെ സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കണമെന്ന് പ്രസ്താവിച്ചു.

ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും പ്രതിഫലിപ്പിക്കുന്നതാണ് ഗീത, ഖാൻ പറഞ്ഞു. വിശുദ്ധ ഗ്രന്ഥം ഉപനിഷത്തുകളുടെയും വേദഗ്രന്ഥങ്ങളുടെയും സാരാംശം ഉൾക്കൊള്ളുന്നു, സുസ്ഥിര ജീവിതത്തെക്കുറിച്ചുള്ള മൂല്യവത്തായ ഉൾക്കാഴ്ചകൾ വാഗ്ദാനം ചെയ്യുന്നു. വായന തുടരുക . . .

തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.

9745397722

 

 

കെഎസ്ഇബിക്ക് കര്‍ശന നിർദേശവുമായി ഹൈക്കോടതി

കെഎസ്ഇബി  ഇലക്ട്രിക് പോസ്റ്റുകളിലെ കേബിളുകള്‍ സംബന്ധിച്ച് സൂരക്ഷാ ചട്ടങ്ങള്‍ ഉറപ്പാക്കാന്‍ കെ എസ് ഇ ബിക്ക് കർശന നിർദേശം നല്‍കി ഹൈക്കോടതി. അപകടരകരമായ കേബിളുകള്‍ നീക്കം ചെയ്യാത്തതെന്തുകൊണ്ടാണെന്നും എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും കേബിള്‍ വലിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങൾ കെ എസ് ഇ ബി വിശദീകരിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. കേബിള്‍ നീക്കം ചെയ്യുന്നതിനെതിരെ കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സമർപ്പിച്ച  ഹര്‍ജിയിലാണ് നിർദേശം.

വായനതുടരുക ........

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍

ഇവിടെ  ക്ലിക്ക്  ചെയ്യുക.

ദേശിയപാത 66ന്‍റെ നിര്‍മ്മാണ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി

ദേശിയപാത 66ന്‍റെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഓരോ സ്ട്രച്ചുകളുടെയും നിര്‍മ്മാണ പുരോഗതി പ്രത്യേകമായി  അവലോകനം ചെയ്ത്  മുഖ്യമന്ത്രി.
80 ശതമാനത്തില്‍ കൂടുതല്‍ നിര്‍മ്മാണ പുരോഗതി കൈവരിച്ച് കഴിഞ്ഞ തലപ്പാടി-ചെങ്കള,  കോഴിക്കോട് ബൈപ്പാസ്, രാമനാട്ടുകര – വളാഞ്ചേരി, വളാഞ്ചേരി-കാപ്പിരിക്കാട് സ്ട്രച്ചുകള്‍ 2025 മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തീകരിക്കുമെന്ന് എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ദേശീയപാത നിര്‍മ്മാണത്തിന് ലഭിക്കേണ്ട വിവിധ അനുമതികള്‍ സംബന്ധിച്ചും യോഗം ചര്‍ച്ചചെയ്തു. വിവിധ ജലാശയങ്ങളില്‍ നിന്നും മണ്ണ് എടുക്കുന്നതിനുള്ള അനുമതിക്കുള്ള അപേക്ഷകളില്‍ വേഗത്തില്‍ തീരുമാനം എടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഏഴോളം ജലശ്രോതസ്സുകളില്‍ നിന്ന് മണ്ണ് എടുക്കാനുള്ള അനുമതി എന്‍എച്ച്എഐ ചോദിച്ചിട്ടുണ്ടെന്നും അഷ്ടമുടി വേമ്പനാട്ട് കായല്‍ എന്നിവിടങ്ങളില്‍ നിന്ന് അനുമതി നല്‍കി കഴിഞ്ഞതായും ബാക്കിയുള്ളവ പരിശോധിച്ച് വരുകയാണെന്നും ജല സേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.
വായന തുടരുക. . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

എലത്തൂര്‍ ഡീസല്‍ ചോര്‍ച്ച; ഇന്ധനം നിർവീര്യമാക്കല്‍ നടപടികള്‍ തുടങ്ങി

കോഴിക്കോട് എലത്തൂർ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ഡിപ്പോയില്‍ നിന്ന് ഡീസല്‍ ചോര്‍ന്ന സംഭവത്തിൽ ജലാശയങ്ങളിൽ വ്യാപിച്ച ഇന്ധനം നിർവീര്യമാക്കുന്ന നടപടികൾ ആരംഭിച്ചു. ഹിന്ദുസ്ഥാന്‍ പെട്രോളിയം മാനേജ്മെൻ്റ് ബോംബെയിൽ നിന്ന് എത്തിച്ച കെമിക്കൽ ഉപയോഗിച്ചാണ് ജലാശയങ്ങളിൽ പടർന്നിട്ടുള്ള ഡീസൽ നിർവീര്യമാക്കുന്നത്. റവന്യൂ വകുപ്പ്, ആരോഗ്യവകുപ്പ് എന്നീ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നടപടി.കൂടാതെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ വീടുകളില്‍ കയറിയിറങ്ങി ആളുകളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കുന്നുണ്ട്. നിലവിൽ മൂന്ന് കുടുംബങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിച്ചു. വായന തുടരുക.

സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 06, വെള്ളിയാഴ്ച

Have Any Computer / IT Related

Issues?

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

ബംഗാള്‍ ഉൾക്കടലില്‍ വീണ്ടും ന്യൂനമർദ്ദ സാധ്യത; കേരളത്തില്‍‌ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, 14 ജില്ലകളിലും ഗ്രീന്‍ അലര്‍ട്ട്

കേരളത്തിൽ മഴ വിട്ടൊഴിയുന്നതിന് പിന്നാലെ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്നു. തെക്കു കിഴക്കന്‍ ബംഗാള്‍ ഉൾക്കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. വായന തുടരുക . . .

അച്ഛന്റെ കൈവിട്ടു, സന്നിധാനത്ത് അലഞ്ഞുതിരിഞ്ഞ് കുഞ്ഞ് 'മാളികപ്പുറം'; ഒടുവിൽ തുണയായി പൊലീസിന്റെ റിസ്റ്റ് ബാൻഡ്

സന്നിധാനം:  സന്നിധാനത്ത് കൂട്ടം തെറ്റിയലഞ്ഞ മാളികപ്പുറത്തിന് തുണയായി പൊലീസിന്റെ റിസ്റ്റ്ബാന്റ്‌. ബന്ധുക്കൾക്കൊപ്പം നടപ്പന്തലിൽ എത്തിയ ഊട്ടി സ്വദേശിനിയായ ശിവാർഥികയ്ക്കാണ് പൊലീസും റിസ്റ്റ്ബാൻഡും തുണയായത്. തിരക്കിൽ പരിഭ്രമിച്ച് പിതാവിനെ തിരഞ്ഞു നടക്കുകയായിരുന്നു മാളികപ്പുറം. സിവിൽ പൊലീസ് ഓഫീസറായ അക്ഷയും തൃശൂർ ട്രാഫിക് എൻഫോഴ്സ്‌ മെന്റ് യൂണിറ്റിലെ സി പി ഓ ശ്രീജിത്തുമാണ് കുട്ടിയെ കണ്ടത്. വായന തുടരുക . . .

വീണ്ടും ഷോക്ക് ! വൈദ്യുതി നിരക്കിൽ യൂണിറ്റിന് 16 പൈസ വർധന; ഏപ്രിൽ മുതൽ 12 പൈസ അധിക വർധന

തിരുവനന്തപുരം : ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി. സംസ്ഥാനം വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റ് 16 പൈസ വീതം വർധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ബിപിഎല്ലുകാർക്കും നിരക്ക് വർധന ബാധകമാണ്. അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ മുതൽ (2025-2026) യൂണിറ്റിന് 12 പൈസയും വർദ്ധിപ്പിക്കും. ഫിക്സഡ് ചാർജ്ജും കൂട്ടി. വായന തുടരുക . . .



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.