|
(1) |
|
നവംബര്‍ 2024 ചൊവ്വാഴ്ച 1200 ധനു 23 |
|
വാല്യം 1 ലക്കം 185 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
07 |
|
If a task is performed with the feeling of love, then there is instant success. |
|
വയനാട്ടിലേത് പാര്‍ട്ടി കാര്യമാണെന്നും എല്ലാം സംസാരിച്ചു ഒതുക്കിയതാണെന്നും കെ സുധാകരന്‍ വയനാട്ടിലേത് പാര്‍ട്ടി കാര്യമാണെന്നും എല്ലാം സംസാരിച്ചു ഒതുക്കിയതാണെന്നും കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്‍. വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയൻ്റെ മരണവുമായി ബന്ധപ്പെട്ടാണ് സുധാകരന്റെ പ്രതികരണം. വിജയന്റെ കത്ത് ഇനിയും വായിച്ചിട്ടില്ലെന്നും കുടുംബം നേരത്തെ വന്നുകണ്ടിരുന്നുവെന്നും അതിൽ പാര്‍ട്ടി സമിതി അന്വേഷണം നടക്കുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.അതോടൊപ്പം എന്‍ എം വിജയന് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മൂത്ത മകന്‍ വിജിലൻസിന് മൊഴി നല്‍കി. കുടുംബ പ്രശ്നങ്ങളല്ല, സാമ്പത്തിക പ്രശ്നങ്ങള്‍ തന്നെയായിരുന്നു മരണത്തിന് കാരണമെന്നും എന്നാല്‍ അച്ഛന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നേരിട്ടറിയില്ലെന്നും മകന്‍ വിജിലൻസിനോട് പറഞ്ഞു. കൂടുതല്‍ വായിക്കുക . . യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 മാലിന്യം നീക്കംചെയ്യുന്ന വാഹനങ്ങളെ ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് നിരീക്ഷിക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സംസ്ഥാനത്ത് മാലിന്യം നീക്കംചെയ്യുന്ന വാഹനങ്ങളെ ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് നിരീക്ഷിക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ദേശീയ ഹരിത ട്രിബ്യൂണല്‍ ചെന്നൈ ബെഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ജി.പി.എസ്. ഘടിപ്പിച്ച വാഹനങ്ങള്‍ക്കുമാത്രമേ മേലില്‍ മാലിന്യം കൊണ്ടുപോകാനുള്ള അനുമതി നല്‍കൂ എന്നും എറണാകുളം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സംവിധാനം ഈമാസംതന്നെ മറ്റിടങ്ങളിലും നടപ്പാക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധ്യക്ഷ എസ്. ശ്രീകല പറഞ്ഞു. ഇത്തരം വാഹനങ്ങള്‍ക്ക് അനുമതി നല്‍കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്കും ശുചിത്വമിഷനും ഹരിതകേരളം മിഷനും ഈ നിബന്ധന ബാധകമാകും. കേരളത്തില്‍നിന്നുള്ള മാലിന്യം കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും അതിര്‍ത്തി ഗ്രാമങ്ങളിലെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ തള്ളിയതിനാണ് ഹരിത ട്രിബ്യൂണല്‍ കേസെടുത്തത്. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക എംഎല്‍എയ്ക്ക് വീണ് പരിക്കേറ്റ സംഭവത്തില്‍ ഇവന്റ്സ് ഉടമ കസ്റ്റഡിയില്‍ ഉമ തോമസ് എംഎൽഎയ്ക്ക് വീണ് പരിക്കേറ്റ സംഭവത്തില്‍ ഓസ്കാർ ഇന്റർനാഷണൽ ഇവന്റ്സ് ഉടമയായ പി എസ് ജിനീഷ് കുമാറിനെ തൃശ്ശൂരിൽ നിന്ന് പിടികൂടി പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസിന്‍റെ തീരുമാനം. ഹൈക്കോടതി നിർദ്ദേശിച്ചിട്ടും ജിനീഷ് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായിരുന്നില്ല. അതോടൊപ്പം സംഭവത്തിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ എറണാകുളം ജില്ലാ ഫസ്റ്റ് ക്സാസ് ജുഡീഷ്യൽ മജിസ്ട്റേറ്റ് കോടതി ഉത്തരവ് പറയും. കേസിൽ അഞ്ച് പേരെയാണ് പൊലീസ് പ്രതി ചേർത്തിട്ടുള്ളത്. മൃദംഗ വിഷൻ സിഇഒ ഷമീർ അബ്‌ദുൾ റഹിം ഇവന്‍റ് മാനേജ്‌മന്‍റ് കമ്പനി മാനേജർ കൃഷ്ണകുമാർ, സ്റ്റേജ് ഡെക്കറേഷൻ സംഘത്തിലെ ബെന്നി , മൃദംഗവിഷൻ എം ഡി നികോഷ് കുമാർ എന്നിവര്ക്ക് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.വായന തുടരുക . .. Todays Special GK How does a Computer Works? തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python മൂന്നര ലക്ഷം എന്‍എസ്എസ് വോളണ്ടിര്‍ർമാര്‍, ക്യാമറ കണ്ണുകളുമായി പിന്നാലെയുണ്ട്; മാലിന്യം വലിച്ചെറിഞ്ഞാല്‍ പണി കിട്ടും തിരുവനന്തപുരം: 'മാലിന്യമുക്തം നവകേരളം' ജനകീയ ക്യാമ്പയിന്‍റെ ഭാഗമായ വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിനിൽ നാഷണൽ സർവീസ് സ്‌കീമും (എൻഎസ്എസ്.) ഭാഗമാകുന്നു. മാലിന്യവും പാഴ് വസ്തുക്കളും വലിച്ചെറിയുന്നത് കുട്ടികളുടെ ക്യാമറ കണ്ണുകൾ പകർത്തും. തദ്ദേശഭരണ വകുപ്പും ശുചിത്വ മിഷനുമായി ചേർന്നാണ് എൻ.എസ്.എസ്. ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്. വായന തുടരുക. . . കോണ്‍ഗ്രസ് നേതാവ് എന്‍എം വിജന്റെ മരണം; വിജിലന്‍സിന് നിർണായക മൊഴി നല്‍കി മൂത്ത മകള്‍ 'മരണ കാരണം സാമ്പത്തിക പ്രശ്നം. ബത്തേരി: ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് മൂത്ത മകൻ വിജിലൻസിന് മൊഴി നൽകി. കുടുംബം പ്രശ്നങ്ങളല്ല സാമ്പത്തിക പ്രശ്നങ്ങള്‍ തന്നെയായിരുന്നു മരണത്തിന് കാരണമെന്നും എന്നാൽ അച്ഛൻ്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നേരിട്ടറിയില്ലെന്നും മകൻ വിജിലൻസിനോട് പറഞ്ഞു. തുടര്‍ന്നു വായിക്കുക . . . കുട്ടികളുടെ അവസരം നിഷേധിക്കില്ല', കായികമേളയിൽ 2 സ്കൂളുകളെ വിലക്കിയ തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തിരുവനന്തപുരം : സംസ്ഥാന കായികമേളയിൽ നിന്നും രണ്ട് സ്കൂളുകളെ വിലക്കിയ നടപടി പുനഃപരിശോധിക്കാൻ സർക്കാർ. മാർ ബേസിലിന്‍റെയും നാവാമുകുന്ദ സ്കൂളിന്‍റെയും അപേക്ഷ പരിഗണിക്കുമെന്നും കുട്ടികളുടെ അവസരം നിഷേധിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കുട്ടികളുടെ അവസരം നിഷേധിക്കുന്ന നടപടിയുണ്ടാകില്ല. കൂടിയാലോചനകൾക്ക് ശേഷം മാത്രമേ സ്കൂളുകളുടെ വിലക്ക് നീക്കുന്ന തീരുമാനമുണ്ടാകൂവെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ സ്കൂൾ കായികമേളയിൽ ആദ്യ സ്വർണം നേടിയ തിരുനാവായ നാവമുകുന്ദ സ്കൂളിലെ ആദിത്യ അജി നടത്തിയ അഭ്യർത്ഥന ശ്രദ്ധയിൽപ്പെട്ടെന്നും മന്ത്രി അറിയിച്ചു. വായന തുടരുക.....
ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു സമയമാണ്. നമ്മുടെ ജീവിതത്തല്‍ ഒരുപാട് സമയം വിവിധ ആവശ്യങ്ങള്‍ക്കായി വരി നിന്നും, യാത്രചെയ്തും പാഴായി പോകുന്നു. എല്ലാവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാക്കുന്നു. ബന്ധപ്പെടുക 9745397722 |
|
യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കം ശക്തമാക്കി പിവി അന്‍വര്‍ എംഎൽഎ യുഡിഎഫ് അധികാരത്തിൽ വരണമെന്ന് പിവി അൻവർ എംഎൽഎ. എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്നും തന്നെ വേണോ എന്ന് അവർ തീരുമാനിക്കട്ടേയെന്നും അൻവർ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി ഫോണിൽ സംസാരിച്ചുവെന്നും സതീശൻ അടക്കം എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയോടെസാദിഖലി ശിഹാബ് തങ്ങളെ കാണാൻ അൻവർ പാണക്കാട് എത്തും. സന്ദർശന വേളയിൽ പി കെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തും. പിറകെ മറ്റു യുഡിഎഫ് നേതാക്കളെയും നേരിട്ട് കാണാനാണ് അൻവറിന്റെ നീക്കം. യുഡിഎഫിൽ തനിക്ക് ഒരു സ്ഥാനവും വേണ്ടെന്നും ഒരു പ്രവർത്തകൻ ആയാൽ മതിയെന്നുമാണ് അൻവറിന്റെ വാക്കുകൾ. വായന തുടരുക . . .. വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 5ന് വോട്ടെടുപ്പും എട്ടിന് വോട്ടെണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എല്ലാ നടപടികളും ഫെബ്രുവരി 10 ഓടെ പൂർത്തിയാക്കും. 13,033 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് ഉണ്ടാവുക. 70 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ദില്ലിയിലെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കിയെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു. മരണ സർട്ടിഫിക്കറ്റ്, ബൂത്ത് ലെവൽ ഓഫീസറുടെ സാക്ഷ്യപത്രം അടക്കം രേഖകൾ പരിശോധിച്ചാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ഹിയറിംഗ് പ്രക്രിയയും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.അതോടൊപ്പം തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റിലും യുപിയിലെ മിൽക്കിപൂരിലും ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പ് നടക്കും. വായന തുടരുക . . പിവി അൻവറിന്‍റെ യുഡിഎഫ് പ്രവേശനം തള്ളാതെ എംഎം ഹസ്സന്‍ പി വി അൻവറിന്റെ കാര്യത്തില്‍ യുഡിഎഫ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അൻവറിന് ആഗ്രഹമുണ്ടെങ്കില്‍ ഔദ്യോഗികമായി അറിയിക്കാം അപ്പോൾ ചർച്ച ചെയ്യുമെന്നും കണ്‍വീനര്‍ എംഎം ഹസ്സൻ. ഒരു കുറ്റവാളി എന്നപോലെ അൻവറിനെ വീട് വളഞ്ഞു പിടികൂടിയതില്‍ യു ഡി എഫിന് പ്രതിഷേധമുണ്ട് അത് പ്രകടിപ്പിച്ചിട്ടുണ്ടെന്നും മത നേതാക്കൾ അഭിപ്രായം പറയുന്നതിനോട് പ്രതികരിക്കാന്‍ ഇല്ല ആവശ്യത്തിലധികം പ്രതികരിച്ചു കഴിഞ്ഞിട്ടുണ്ട് ഇനി പ്രതികരിച്ചു വിവാദമുണ്ടാക്കാൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ച് ഒരു ചർച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും കോൺഗ്രസിൽ നിരവധി പേർ മുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നു വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . സ്കൂൾ കലോത്സവം നാളെ സമാപിക്കും; തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടര്‍ തിരുവനന്തപുരം: 63ാമത് സ്കൂൾ കലോത്സവത്തിന്റെ സമാപന ദിനമായ നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടർ. ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചതായി കളക്ടർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ജനുവരി 4 ന് ആരംഭിച്ച സ്കൂൾ കലോത്സവം നാളെ സമാപിക്കും. വായന തുടരുക . . . തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. 9745397722 മാനദണ്ഡങ്ങള്‍ പാലിച്ചില്ല, 21 സ്ഥാപനങ്ങള്‍ക്ക് പൂട്ടിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്; 291 സ്ഥാപനങ്ങൾക്ക് നോട്ടീസയച്ചു തിരുവനന്തപുരം: പുതുവത്സര വിപണിയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് 1340 പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്രിസ്തുമസിനോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി 252 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ നടത്തിയ 2861 പരിശോധനകള്‍ കൂടാതെയാണിത്. 109 പ്രത്യേക സ്‌ക്വാഡുകളാണ് പുതുവത്സര വിപണിയില്‍ പരിശോധനകള്‍ നടത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത 21 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചതായി മന്ത്രി അറിയിച്ചു. വായന തുടരുക . . . അച്ഛന്റെ ഭാഷ നെഞ്ചോട് ചേർത്ത്, അച്ഛന്റെ ഓര്മ്മകളിൽ മകളുടെ പ്രസംഗം, അക്ഷയയുടെ എ ഗ്രേഡിന് പൊൻതിളക്കം മരിച്ചു പോയ അച്ഛന്റെ ഓര്‍മകള്‍ക്കായി അച്ഛന് ഏറെ ഇഷ്ടമായിരുന്ന തമിഴ് ഭാഷയില്‍ പ്രസംഗിച്ച് എ ഗ്രേഡുമായി മടങ്ങി ഒരു പാലക്കാടുകാരി. ചിറ്റൂര്‍ ജിവിഎച്ച് എസ്എസിലെ അക്ഷയ എന്ന പത്താം ക്ലാസുകാരിയാണ് ആ മിടുക്കിക്കുട്ടി. അക്ഷയയുടെ അമ്മ പാലക്കാടുകാരിയും അച്ഛന്‍ തമിഴ്നാട് സ്വദേശിയുമാണ്. കൂടുതല്‍ വായിക്കുക . ... ലോകം ഓഡിയോ ബുക്കെന്ന് ചിന്തിക്കുന്നതിന് മുൻപ് അത് മറ്റൊരു സംവിധാനമായി കേരളത്തിലുണ്ടായിരുന്നു': മുഖ്യമന്ത്രി തിരുവനന്തപുരം : വായന മരിക്കുന്നു എന്നു ലോകത്തിന്റെ പല ഭാഗങ്ങളിലും പലരും പറഞ്ഞുകൊണ്ടിരുന്ന വേളയിൽ പോലും വായന തളിർക്കുന്ന അനുഭവം നിലനിന്ന നാടാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍. ബീഡി തെറുത്തുകൊണ്ടിരിക്കെപ്പോലും പുസ്തകങ്ങൾ വായിച്ചു കേട്ടിരുന്നവരുടെ പൈതൃകമുള്ള നാടാണു നമ്മുടേത്. ജോലി ചെയ്യുമ്പോൾ ഒരാൾ വായിച്ചു കൊടുക്കുക. ലോകം - ഓഡിയോ ബുക്കിനെക്കുറിച്ചു സങ്കൽപിക്കുന്ന കാലത്തിനും മുമ്പ് ഇങ്ങനെ മറ്റൊരു രൂപത്തിൽ ഓഡിയോ ബുക്ക് സംവിധാനം ഏർപ്പെടുത്തിയവരുടെ സംസ്ഥാനമാണിതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം വായന തുടരുക. ..... BUY
Lap tops under 25000.00 |
|
മഹാരാഷ്ട്രയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു മഹാരാഷ്ട്രയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു. നാഗ്പൂരില്‍ 7 വയസുകാരനും 13 വയസുകാരിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ജനുവരി മൂന്നിനാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരണം. കുട്ടികള്‍ ആശുപത്രി വിട്ടുവെന്നും വീട്ടിൽ നിരീക്ഷണത്തിലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. എച്ച്എംപിവി വൈറസിനെക്കുറിച്ച് പരിഭ്രാന്തരാകരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും വ്യക്തമാക്കി. നേരത്തെ ബെംഗളുരുവിൽ രണ്ടും, ചെന്നൈയിൽ രണ്ടും അഹമ്മദാബാദിലും കൊൽക്കത്തയിലും ഒന്ന് വീതവും വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു.വായനതുടരുക ........ കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ എച്ച്എംപി വൈറസുമായി ബന്ധപ്പെട്ട് നല്കിയ വാർത്തകൾ തെറ്റാണെന്ന് ആരോഗ്യമന്ത്രി അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ നൽകിയ എച്ച്എംപി വൈറസുമായി ബന്ധപ്പെട്ട് നല്കിയ വാർത്തകൾ തെറ്റാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ഇത് പുതിയ വൈറസ് അല്ല മുൻപും ഡിറ്റക്ട് ചെയ്തിട്ടുള്ളതാണെന്നും വൈറസിനെ നേരിടാൻ വേണ്ട മുൻകരുതലുകളെല്ലാം സംസ്ഥാനം എടുത്തിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. മുൻകരുതലായി ഗർഭിണികളും രോഗികളും മാസ്ക് ധരിക്കണം. ഭയം വേണ്ട ജാഗ്രത നല്ലതാണെന്നും മന്ത്രി പറഞ്ഞു. കെഎംസിഎൽ ആണ് മരുന്ന് സപ്ലൈ ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വായന തുടരുക . .. മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും a 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ഹ്യൂമന്‍ മെറ്റാപ്‌ന്യൂമോവൈറസ് അല്ലെങ്കില്‍ HMPV….!!! ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് അല്ലെങ്കിൽ HMPV ന്യൂമോവിരിഡേ കുടുംബത്തിലെ ഒരു നെഗറ്റീവ് സെൻസ് സിംഗിൾ-സ്ട്രാൻഡഡ് ആർഎൻഎ വൈറസാണ് ,ഇത് ഏവിയൻ മെറ്റാപ്‌ന്യൂമോവൈറസ് (AMPV) ഉപഗ്രൂപ്പ് C യുമായി അടുത്ത ബന്ധമുള്ളതാണ്. 2001-ൽ നെതർലാൻഡിൽ ഇത് ആദ്യമായി കാണപ്പെട്ടു. 2016 ലെ കണക്കനുസരിച്ച്, യുഎസിലെ ഒരു വലിയ ഔട്ട്‌പേഷ്യൻ്റ് ക്ലിനിക്കിലെ 5 വയസ്സിന് താഴെയുള്ള ആരോഗ്യമുള്ള കുട്ടികളിൽ ആണ് ഇത് കണ്ടു തുടങ്ങിയത്. വായന തുടരുക . . സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 7, ചൊവ്വാഴ്ച. Have Any Computer / IT Related Issues? കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ഹയര്‍ സെക്കന്‍ററി നാടക മത്സരത്തില്‍ അവതരിപ്പിച്ച കയം എന്ന നാടകം വിവാദത്തില്‍ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്‍ററി നാടക മത്സരത്തിൽ അവതരിപ്പിച്ച കയം എന്ന നാടകം കട്ടക്കയം പ്രേമകഥ എന്ന തന്‍റെ ചെറുകഥയുടെ വികൃതമായ അനുകരണമാണെന്ന് എഴുത്തുകാരൻ സുസ്മേഷ് ചന്ത്രോത്ത്. തന്‍റെ അറിവോ അനുമതിയോ ഇല്ലാതെയാണ് കഥ നാടകമാക്കിയത്. സ്‌കൂൾ കലോത്സവങ്ങളിൽ അവതരിപ്പിക്കുന്ന രചനകളിന്മേൽ പകരപ്പവകാശമുള്ള രചയിതാവിൽ നിന്നും രേഖാമൂലമുള്ള സമ്മതിപത്രം ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്ന് സുസ്മേഷ് ചന്ത്രോത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയോട് അഭ്യർത്ഥിച്ചു. കോടതിയിൽ പോകാത്തത് കല മനസ്സിലുള്ള നിരപരാധികളായ കുഞ്ഞുങ്ങളുടെ മനസ്സ് വേദനിക്കാതിരിക്കാൻ മാത്രമാണെന്നും എന്നാൽ നാടകത്തിന്‍റെ പുനരവതരണങ്ങളുമായി സ്‌കൂളും നാടക പ്രവർത്തകരും മുന്നോട്ടു പോകുകയാണെങ്കില്‍ മത്സര വിധിക്കെതിരെ ഉൾപ്പെടെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വായന തുടരുക. ... അന്‍വറിനെതിരെ ആര്യാടന്‍ ഷൗക്കത്ത്,നിലമ്പൂരില്‍ കാട്ടാന ആക്രമണത്തിനെതിരെ ജനകീയപ്രക്ഷോഭങ്ങള്‍ നടന്നപ്പോള്‍ കണ്ടിട്ടില്ല മലപ്പുറം: പിവി അൻവറിനെതിരെ കോണ്‍ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് രംഗത്ത്. നിലമ്പൂരിലെ കാട്ടാന ആക്രമണത്തെക്കുറിച്ച് ജനകീയ പ്രക്ഷോഭങ്ങൾ നടന്നപ്പോൾ അൻവറിനെ കണ്ടിട്ടില്ല. ജനവാസ മേഖലയിൽ കരിമ്പുഴ വന്യജീവി സങ്കേതത്തിനെതിരെ ആര്യാടൻ മുഹമ്മദ് സംസാരിച്ചപ്പോൾ അൻവറിന്‍റെ അഭിപ്രായം കേട്ടില്ല. കരുളായിലെയും വഴിക്കടവിലെയും ആദിവാസികൾക്ക് വേണ്ടി വിരൽ അനക്കാൻ കഴിഞ്ഞിട്ടില്ല.. യുഡിഎഫിലേക്ക് വരാന്‍ ആളുകള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത് സ്വാഭാവികം. ബാക്കി മുന്നണി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നു വായിക്കുക. .. 299 പേരുമായി തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത ഇസ്താബൂൾ- കൊളംബോ ടര്‍ക്കിഷ് വിമാനം; യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇറക്കിയ ടർക്കിഷ് വിമാനത്തിലെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. മോശം കാലാവസ്ഥ കാരണം തിരുവനന്തപുരത്തേക്ക് വഴി തിരിച്ചുവിട്ട ടർക്കിഷ് വിമാനത്തിലെ യാത്രക്കാരെയാണ് ഹോട്ടലിലേക്ക് മാറ്റിയത്. തുർക്കിയിലെ ഇസ്താംബൂളില്‍ നിന്നും ശ്രീലങ്കയിലെ കൊളംബോയിലേക്ക് പുറപ്പെട്ട ടർക്കിഷ് വിമാനമാണ് ഇന്ന് രാവിലെ 6.51 ന് തിരുവനന്തപുരത്തെ അന്താരാഷ്ട്ര ടെര്‍മിനലില്‍ ഇറക്കിയത്. വായന തുടരുക . . .. ചരിത്രം ആവർത്തിച്ചു ; 19 വർഷമായി തിരുവാതിര കളിയ്ക്ക് കപ്പ് നേടുന്നത് മലപ്പുറത്തെ ഈ സ്കൂള്‍ തിരുവനന്തപുരം : 63- മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിരുവാതിര കളി. ഹൈസ്കൂൾ വിഭാഗത്തിൽ തുടർച്ചയായ പത്തൊൻപതാം വർഷവും എ ഗ്രേഡ് നേടി മലപ്പുറം എടപ്പാൾ ഡി എച്ച് ഒ എച്ച്എ സ്. കലോത്സവത്തിന്റെ' പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലായിരുന്നു ഹൈസ്കൂൾ വിഭാഗം തിരുവാതിര കളി മത്സരം സംഘടിപ്പിച്ചത്. ആദ്യമായി മത്സരത്തിന് ഇറങ്ങിയതും എടപ്പാൾ ഡി എച്ച് ഒ എച്ച് എസ് എസാണ്. വായന തുടരുക . ..
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |