|
(1) |
|
മാര്‍ച്ച് 2025 വെള്ളിയാഴ്ച 1200 കുംഭം 23 |
|
വാല്യം 2 ലക്കം 232 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
07 |
|
The moment I insult my fellow man, that is the moment I lose the respect of others. |
|
മുടി വെട്ടി സുന്ദരിയായല്ലോ, വേഗം വീട്ടിലേക്ക് തിരിച്ചു വാ';താനൂരിൽ കാണാതായ മകളോട് സംസാരിച്ച് പിതാവ് മലപ്പുറം: മലപ്പുറം താനൂരിൽ നിന്നും കാണാതായി മുംബെെയില്‍ കണ്ടെത്തിയ പെൺകുട്ടിയുമായി വീഡിയോ കോളിൽ സംസാരിച്ച് പിതാവ്. മുടിയൊക്കെ വെട്ടി സുന്ദരിയായല്ലോ, വേഗം പൊലീസുകാരോടൊപ്പം വീട്ടിലേക്ക് തിരിച്ച് വരണമെന്നായിരുന്നു പിതാവ് ആദ്യം തന്റെ മകളോട് പറഞ്ഞത്. റിപ്പോർട്ടർ ടിവി കോഫി വിത്ത് അരുണിൽ പ്രതികരിക്കുകയായിരുന്നു പിതാവ്. ഞങ്ങളുടെ മക്കളെ തിരികെ കിട്ടി. ഊണും ഉറക്കവും കളഞ്ഞ് ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും തന്റെ നന്ദിയും അദ്ദേഹം റിപ്പോർട്ടർ ടിവിയിലൂടെ അറിയിച്ചു. തുടര്‍ന്നു വായിക്കുക . . നേതാക്കൾക്ക് ക്വട്ടേഷൻ സംഘങ്ങൾ, ഇത്തരക്കാർ പാർട്ടിയിലേക്ക് കടന്നുകയറുന്നു; സിപിഐഎം പ്രവര്‍ത്തന റിപ്പോര്‍ട്ട് കൊല്ലം: പാര്‍ട്ടി നേതാക്കൾക്ക് ക്വട്ടേഷൻ സംഘങ്ങളുണ്ടെന്ന് സിപിഐഎം പ്രവർത്തന റിപ്പോർട്ട്. അധികാരത്തിന്റെ ബലത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇടപെടുന്നുവെന്നും റിയൽ എസ്റ്റേറ്റ്-ക്വട്ടേഷൻ സംഘങ്ങൾ പാർട്ടിയിലേക്ക് കടന്നുവരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. വായന തുടരുക . . . സിപിഎം സംഘടനാ റിപ്പോർട്ടിൽ മന്ത്രി മുഹമ്മദ് റിയാസിന് പ്രശംസ സിപിഎം സംസ്ഥാന സമ്മേളനത്തിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ പി.എ മുഹമ്മദ് റിയാസിന് പ്രശംസ. മന്ത്രി എന്ന നിലയിൽ റിയാസിൻ്റേത് മികച്ച പ്രകടനമാണെന്നും മാധ്യമ വേട്ടയുടെ ഇരയാണ് അദ്ദേഹമെന്നും ദൈനംദിന രാഷ്ട്രീയ സംഭവങ്ങളിൽ സജീവമായത് കൊണ്ടാണ് റിയാസിനെ മാധ്യമങ്ങൾ ആക്രമിക്കുന്നതെന്നുമാണ് വിമർശനം. എന്നാൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ എം സ്വരാജിനെ വിമർശിക്കുന്നുണ്ട്. ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്റർ ചുമതല വഹിക്കുന്ന ഇദ്ദേഹം സംസ്ഥാന സെക്രട്ടേറിയേറ്റിൻ്റെ അവൈലബിൾ യോഗങ്ങളിൽ കൂടുതലായി പങ്കെടുക്കാൻ ശ്രമിക്കണമെന്നാണ് വിമർശനം. തുടര്‍ന്നു വായിക്കുക . . . Reach your Special News Hook and Corner of the world. Advertise in Kakadrushiti at very low cost. Send to 9745397722 സ്ലീപ് ഡിവോഴ്സ് പ്രവണത കൂടിവരുന്നു 70 ശതമാനത്തിലധികം ഇന്ത്യന്‍ ദമ്പതികളും ഒറ്റയ്ക്ക് ഉറങ്ങാന്‍ താല്‍പര്യപ്പെടുന്നതായി പഠനം. സ്ലീപ് ഡിവോഴ്സ് എന്ന പ്രവണത ഇന്ത്യന്‍ ദമ്പതികള്‍ക്കിടയില്‍ കൂടി വരുന്നതായി പഠനത്തില്‍ പറയുന്നു. സ്ലീപ് ഡിവോഴ്സില്‍ ഇന്ത്യയാണ് മുന്നില്‍. 78 ശതമാനം ദമ്പതികളും ഈ രീതി സ്വീകരിക്കുന്നു. തൊട്ടുപിന്നാലെ ചൈന (67%), ദക്ഷിണ കൊറിയ (65%) എന്നിങ്ങനെയാണ് കണക്കുകളെന്ന് റെസ്‌മെഡിന്റെ 2025 ലെ ഗ്ലോബല്‍ സ്ലീപ്പ് സര്‍വേ പ്രകാരം ചൂണ്ടിക്കാട്ടുന്നു. യുകെയിലും യുഎസിലും പങ്കാളികളില്‍ പകുതിപേര്‍ ഒരുമിച്ച് കിടന്നുറങ്ങുന്നവരാണെങ്കില്‍ 50 ശതമാനം പേര്‍ പ്രത്യേകിച്ച് ഉറങ്ങാന്‍ താല്‍പര്യം കാണിക്കുന്നു. പ്രത്യേകിച്ച് ഉറങ്ങുന്നത് അസ്വാഭാവികമായി തോന്നാമെങ്കിലും പലര്‍ക്കും ഇത് ഉറക്കത്തിന്റെ ഗുണനിലവാരവും മൊത്തത്തിലുള്ള ബന്ധ ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ഒരു നടപടിയായി മാറിയിരിക്കുന്നു. പങ്കാളിയുടെ കൂര്‍ക്കംവലി, ഉച്ചത്തിലുള്ള ശ്വാസോച്ഛ്വാസം, കിടക്കയില്‍ സ്‌ക്രീന്‍ ഉപയോഗം എന്നിവയാണ് ഈ പ്രവണ കൂടാനുള്ള കാരണങ്ങളെന്ന് ഗവേഷകര്‍ പറയുന്നു. ഒരുമിച്ച് ഉറങ്ങുന്നതിന് അതിന്റേതായ ഗുണങ്ങളുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പങ്കാളിയുമായി കിടക്ക പങ്കിടുന്നത് ലവ് ഹോര്‍മോണായ ഓക്‌സിടോസിന്‍ പുറത്തുവിടുന്നതിന് കാരണമാകുന്നു. ഇത് വിഷാദം, ഉത്കണ്ഠ, സമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നതിന് സഹായകമാണ്. സമ്മര്‍ദ്ദം, ഉത്കണ്ഠ, സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ എന്നിവ മോശം ഉറക്കത്തിനുള്ള പ്രധാന കാരണങ്ങളാണ്. ഉറക്കക്കുറവ് ഗുരുതരമായ ആരോഗ്യ അപകടങ്ങള്‍ക്ക് കാരണമാകും. ദീര്‍ഘകാല ഉറക്കക്കുറവ് വൈജ്ഞാനിക തകര്‍ച്ച, മാനസികാവസ്ഥയിലെ തകരാറുകള്‍, ഉത്കണ്ഠ, വിഷാദം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. സ്ലീപ് അപ്നിയ ഹൃദയസ്തംഭനം, പ്രമേഹം, പക്ഷാഘാതം എന്നിവയിലേക്ക് നയിച്ചേക്കാം. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷുഹൈബിനെ കോടതി റിമാന്‍ഡ് ചെയ്തു ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ മുഖ്യപ്രതി എംഎസ് സൊല്യൂഷന്‍ സിഇഒ കൂടിയായ മുഹമ്മദ് ഷുഹൈബിനെ താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ തിങ്കളാഴ്ച പൊലീസ് അപേക്ഷ നല്‍കും. ചോദ്യപേപ്പര്‍ അധ്യാപകര്‍ക്ക് ചോര്‍ത്തി നല്‍കിയ മലപ്പുറത്തെ അണ്‍ എയ്ഡഡ് സ്കൂളിലെ പ്യൂണായ അബ്ദുല്‍ നാസറിന്റെ ജാമ്യാപേക്ഷ താമരശ്ശേരി കോടതി ഇന്ന് തള്ളി. വായന തുടരുക . .. Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒഴിവുള്ള സ്പെഷൽ എഡുക്കേറ്റർ തസ്തികകൾ12 ആഴ്ചകൾക്കകം കണ്ടെത്തണമെന്ന് സൂപ്രീം കോടതി സ്കൂളുകളിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള സ്പെഷ്യൽ എജുക്കേറ്റർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിലെ സ്കുളുകളിലെ സ്പെഷ്യൽ എജുക്കേറ്റർമാരുടെ തസ്തികകൾ 12 ആഴ്ചകൾക്കകം കണ്ടെത്തി പ്രസിദ്ധീകരിക്കാൻ സൂപ്രീം കോടതിയുടെ നിർദ്ദേശം. ഇവരുടെ സ്ഥിര നിയമനം സംബന്ധിച്ച് 2021ലെ സുപ്രീം കോടതി വിധി നടപ്പാക്കാത്തത് ചോദ്യം ചെയ്തുള്ള കോടതിയലക്ഷ്യ ഹർജിയിലാണ് ഉത്തരവ്. കേന്ദ്ര മാനദണ്ഡ പ്രകാരമുള്ള അധ്യാപക-വിദ്യാർത്ഥി അനുപാതം അനുസരിച്ച് പ്രൈമറി, സെക്കൻഡറി തലത്തിൽ തസ്കികൾ കണ്ടെത്തണം. നിലവിൽ കേരളം അടക്കം സംസ്ഥാനങ്ങളിൽ താത്കാലിക ജോലി ചെയ്യുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റർമാരിൽ സ്ഥിര നിയമനത്തിന് അർഹരായവരെ കണ്ടെത്താൻ പ്രത്യേക സമിതിയെ സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്നുമാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. വായന തുടരുക .... അടയ്ക്കാനാകാത്ത ചോര്‍ച്ച; ഇപ്പോഴും അപൂർവ്വമായി വിവരങ്ങള്‍ ചോരുന്നുവെന്ന് സിപിഐഎം റിപ്പോര്‍ട്ട് കൊല്ലം: പാര്‍ട്ടി ചര്‍ച്ചകള്‍ അപൂർവ്വമായെങ്കിലും ഇപ്പോഴും ചോരുന്നുവെന്ന് സിപിഐഎം പ്രവർത്തന റിപ്പോര്‍ട്ട്. സ്റ്റേറ്റ് കമ്മിറ്റിയിലെയും സെക്രട്ടറിയേറ്റിലെയും ചർച്ചകളുടെ വാർത്തകൾ ഈ നിലയിൽ അപൂർവ്വം ചില സന്ദർഭങ്ങളിൽ മാധ്യമങ്ങളുടെ കൈകളിലേയ്ക്ക് ചോർന്നെത്തുന്നു എന്നാണ് പ്രവർത്തന റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വായന തുടരുക . . . |
|
സിപിഐഎം സംസ്ഥാനസമ്മേളനം;കൊടിയും ഫ്ലക്സും സ്ഥാപിച്ചതിന് മൂന്നരലക്ഷം രൂപ പിഴയിട്ട് കൊല്ലം കോർപ്പറേഷൻ കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നഗരത്തിൽ കൊടിയും ഫ്ലക്സും സ്ഥാപിച്ചതിന് പിഴ ചുമത്തി കൊല്ലം കോർപ്പറേഷൻ. കൊല്ലം നഗരത്തിൽ 20 ഫ്ലക്സും 2,500 കൊടികളുo സ്ഥാപിച്ചതിന് മൂന്നര ലക്ഷം രൂപയാണ് കോർപ്പറേഷൻ പിഴ ചുമത്തിയിരിക്കുന്നത്. പിഴ ചുമത്തിയ നോട്ടീസ് സിപിഐഎം ജില്ലാ സെക്രട്ടറിയ്ക്ക് അയച്ചു. വായന തുടരുക . . . പൊലീസ് പരിശീലനം മുടക്കി ഗ്രൗണ്ട് വാടകയ്ക്ക്; വിവിധ സേനകളിലായി 125 പേരുടെ പരിശീലനം മുടങ്ങും തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് പരിശീലനം മുടക്കി ഗ്രൗണ്ട് വാടകയ്ക്ക്. വഴുതക്കാട് പൊലീസ് ഗ്രൗണ്ടാണ് സ്കൂൾ വിപണിയൊരുക്കാന്‍ സഹകരണ സംഘത്തിന് വാടകയ്ക്ക് നൽകുന്നത്. ഗ്രൗണ്ട് വാടകയ്ക്ക് നല്‍കുന്നതോടെ വിവിധ സേനകളിലായി 125 പേരുടെ പരിശീലനം മുടങ്ങും. ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ എതിർപ്പ് മറികടന്നാണ് വാടകയ്ക്ക് നല്‍കാനുള്ള ഡിജിപിയുടെ ഉത്തരവ്. ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. വായന തുടരുക . . വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ സഹകരണ ബാങ്ക് ക്രമക്കേടിനെ കുറിച്ച് പരാമര്‍ശം സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ സഹകരണ ബാങ്ക് ക്രമക്കേടിനെ കുറിച്ച് പരാമര്‍ശം. പാർട്ടി നേതാക്കളും അംഗങ്ങളും വൻതുക വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തത് ബാങ്കുകളെ പ്രതിസന്ധിയിലാക്കിയെന്ന് റിപ്പോർട്ടിൽ വിമർശനം. കരിവന്നൂരടക്കം സഹകരണ ബാങ്ക് പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് പരാമർശം. തുടര്‍ന്നു വായിക്കുക .... മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ എത്തിയതായി സൂചന മലപ്പുറം താനൂരില്‍ നിന്ന് കാണാതായ പെൺകുട്ടികൾള്‍ മുംബൈയിൽ എത്തിയതായി സൂചന. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് പെൺകുട്ടികൾ തിരൂരിൽ നിന്നും ട്രെയിൻ മാർഗമാണ് പോയത്. എടവണ്ണ സ്വദേശിയായ ഒരു യുവാവും പെൺകുട്ടികൾക്കൊപ്പം മുംബൈയിലേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചു. അന്വേഷണം മുംബൈയിലേക്ക് പൊലീസ് വ്യാപിപ്പിച്ചു. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . താനൂരിലെ കുട്ടികളെ കാണാതായ സംഭവം: സാഹസിക യാത്രയെന്ന് പ്രാഥമിക അനുമാനമെന്ന് എസ്‌പി; വിശദമായ മൊഴിയെടുക്കും മലപ്പുറം: താനൂരിലെ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ പ്രതികരണവുമായി മലപ്പുറം എസ്‌പി ആ.വിശ്വനാഥ്. കുട്ടികളുടേത് സാഹസിക യാത്രയാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തലെന്നും ഒപ്പം പോയ യുവാവിൻ്റേത് സഹായമെന്ന നിലയിലാണ് ഇപ്പോൾ കാണുന്നതെന്നും എസ്‌പി പറഞ്ഞു. കുട്ടികളെ കണ്ടെത്താനായതിൽ വളരെയധികം സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം മുംബൈ പൊലീസിനും ആർപിഎഫിനും മുംബൈയിലെ മലയാളി സമാജത്തിനും നന്ദി പറഞ്ഞു. പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടുതല്‍ വായിക്കുക..... സിപിഎം സെക്രട്ടറി സ്ഥാനം വനിതയ്ക്കോ പട്ടികജാതിക്കാരനോ നല്‍കുമോ, വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്: ഇത്രവലിയ സമ്മേളനം നടത്താൻ കോൺഗ്രസിന് പറ്റുമോയെന്ന ചോദ്യത്തിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തില്‍ രംഗത്ത്..സംസ്ഥാനസെക്രട്ടറിയായോ ദേശീയ സെക്രട്ടറിയായോ വനിതയെയോ പട്ടികജാതിക്കാരനെയോ വെക്കാൻ സിപിഎം തയാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.പട്ടികജാതിക്കാർക്ക് പ്രവേശനമില്ലാത്ത സ്ഥാനമാണ് സി പി എം ദേശീയ സെക്രട്ടറി സ്ഥാനവും,RSS സർസംഘ്ചാലക്സ്ഥാനവുമെന്ന് അദ്ദേഹം പരിഹസിച്ചു വായന തുടരുക . . . COMPUTER TIPS & TRACKS Subscribe Click Here. എന്‍എച്ച്എം ഫണ്ട് പാഴാക്കിയതില്‍ കേരളത്തിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട് എൻഎച്ച്എം ഫണ്ട് പാഴാക്കിയതിൽ കേരളത്തിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്. എൻഎച്ച്എം പദ്ധതികൾക്കായി 2023-24 സാമ്പത്തിക വർഷത്തിൽ കേരളത്തിന് 826.02 കോടിയാണ് അനുവദിച്ചത്. ആദ്യ ഗഡു 189 കോടി കിട്ടിയപ്പോഴേക്കും ബ്രാൻഡിങ് നിബന്ധനകളെ ചൊല്ലി കേരളവും കേന്ദ്രവും തമ്മിൽ തർക്കമായി. പ്രാഥമിക തല ആശുപത്രികളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കണമെന്നതടക്കമായിരുന്നു കേന്ദ്ര നിര്‍ദേശം. 2024-25 സാമ്പത്തിക വർഷത്തിൽ എന്‍എച്ച്എം പദ്ധതികൾക്ക് അനുവദിച്ച 936 കോടിയും കേരളത്തിന് കിട്ടിയിട്ടുണ്ട്. ഈ തുക ഉപയോഗിച്ചാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ബാധ്യതകൾ ആരോഗ്യവകുപ്പ് മറികടക്കുന്നത്. ഇതോടെപല പദ്ധതികൾക്കും ഈ വർഷം പണമെടുക്കാനില്ലാത്ത അവസ്ഥയുമുണ്ടായി. വായന തുടരുക . . . ഒറ്റപ്പാലത്ത് സി.പി.എം ഭരിക്കുന്ന സഹകരണ അർബൻ ബാങ്കിൽ വൻ ക്രമക്കേടെന്ന് റിപ്പോർട്ട് ഒറ്റപ്പാലത്ത് സി.പി.എം ഭരിക്കുന്ന സഹകരണ അർബൻ ബാങ്കിൽ വൻ ക്രമക്കേടെന്ന് റിപ്പോർട്. ബാങ്ക് സീനിയർ അക്കൗണ്ടൻറ് മോഹന കൃഷ്ണൻ മുക്കുപണ്ടം പണയം വെച്ച് 45 ലക്ഷം രൂപ തട്ടിയെടുത്തതിനെ തുടർന്ന് മോഹന കൃഷ്ണനെ സസ്പെൻ്റ് ചെയ്ത് ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകി. മോഹനകൃഷ്ണനും സി പി എം ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ള 3 ബന്ധുക്കൾക്കും എതിരെ പൊലീസ് കേസെടുത്തു. പണം വീണ്ടെടുക്കുന്നതിന് മോഹനകൃഷ്ണൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ബാങ്ക് അധികൃതർ നടപടി തുടങ്ങി. വായന തുടരുക . . . കാട്ടുപന്നികളെ കൊല്ലുന്ന ഷൂട്ടര്‍ക്ക് 1500 രൂപ; തീരുമാനമെടുത്ത് സര്‍ക്കാര്‍ തിരുവനന്തപുരം: അപകടകാരികളായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിനായുളള തുക നിശ്ചയിച്ചു. കാട്ടുപന്നികളെ കൊല്ലുന്ന ഷൂട്ടർക്ക് 1500 രൂപ ഓണറേറിയം നൽകാനാണ് സർക്കാരിന്റെ തീരുമാനം. നേരത്തെ ഇത് 1000 രൂപയായിരുന്നു. പന്നിയെ സംസ്കരിക്കുന്നയാൾക്ക് 2000 രൂപയും നൽകുന്നതിനും തീരുമാനമായിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണം എന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഇനി മുതൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയായിരിക്കും പണം നൽകുക. വായന തുടരുക ....
|
|
വീണ്ടും തലപൊക്കുന്ന വിഭാഗീയത; കരുനാഗപ്പള്ളിയും മറ്റും ചൂണ്ടിക്കാണിച്ച് സിപിഐഎം റിപ്പോർട്ടിൽ മുന്നറിയിപ്പ് കൊല്ലം: ഇടക്കാലത്തിന് ശേഷം പാർട്ടിയില്‍ തലപൊക്കി തുടങ്ങിയ വിഭാഗീയതയെക്കുറിച്ച് മുന്നറിയിപ്പ് നൽകി സിപിഐഎമ്മിൻ്റെ പ്രവർത്തന റിപ്പോർട്ട്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് എന്നിവിടങ്ങളിലെ വിഭാഗീയത റിപ്പോർട്ടിൽ എടുത്ത് പറഞ്ഞിട്ടുണ്ട്. ഇവിടങ്ങളിൽ വിഭാഗീയത പരിഹരിക്കാൻ നടത്തിയ ഇടപെടലുകളും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വായന തുടരുക ..... സോഷ്യല്‍ സയന്‍സ് പരീക്ഷാ പേപ്പറും എംഎസ് സൊല്യൂഷൻസ് ചോര്‍ത്തി; 2023ലും ചോര്‍ച്ചയെന്ന് ഫഹദ് കോഴിക്കോട്: ചോദ്യപേപ്പർ ചോര്‍ച്ചയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പത്താം ക്ലാസിലെ ഇംഗ്ലീഷ്, പ്ലസ് വണ്‍ ക്ലാസിലെ കണക്ക് എന്നീ വിഷയങ്ങള്‍ക്ക് പുറമേ 2024-25 ലെ പത്താംക്ലാസ് അര്‍ധവാര്‍ഷിക പരീക്ഷയുടെ ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് പേപ്പറും ചോര്‍ന്നുവെന്ന് പൊലീസ് കണ്ടെത്തല്‍. വിഷയത്തില്‍ പ്രഗത്ഭരായ സാക്ഷികള്‍ ഇക്കാര്യം മൊഴി നല്‍കി. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഒരു കൂട്ടം പ്രതികളുടെ സഹായമുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. മറ്റ് പ്രതികളെയും ചോര്‍ച്ചയുടെ ഉറവിടവും കണ്ടെത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു. എം എസ് സൊലൂഷന്‍ ഉടമ ഷുഹൈബിന്റെ കസ്റ്റഡി അപേക്ഷയിലാണ് പൊലീസിന്റെ പരാമര്‍ശം. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഇവിടെ ക്ലിക്ക് ചെയ്യുക. വടക്കാഞ്ചേരിയില്‍ രൂപക്കൂടിന്റെ ചില്ല് തകര്‍ത്ത സംഭവത്തില്‍ സ്ഥലവാസിയായ ഗൃഹനാഥനെ അറസ്റ്റ് ചെയ്തുവടക്കാഞ്ചേരി മുണ്ടത്തിക്കോട് സെന്ററില്‍ ക്രിസ്തുരാജ് പള്ളി വക സ്ഥലത്ത് സ്ഥാപിച്ചിരുന്ന രൂപക്കൂടിന്റെ ചില്ല് തകര്‍ത്ത സംഭവത്തില്‍ സ്ഥലവാസിയായ ഗൃഹനാഥൻ ഷാജിയെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. മൂന്നുദിവസം മുമ്പാണ് രൂപക്കൂടിന്റെ ചില്ല് തകര്‍ത്ത് അകത്ത് സ്ഥാപിച്ചിരുന്ന ക്രിസ്തുരാജിന്റെ രൂപം ഇളക്കിമാറ്റിയ നിലയില്‍ കണ്ടെത്തിയത്. രൂപം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രൂപക്കൂടിന്റെ മുന്നിലെ വീട്ടുടമസ്ഥനെയും മകനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മകനെ സംഭവത്തില്‍ പങ്കില്ലെന്ന് കണ്ട് പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ചു. പിതാവ് യെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു വായന തുടരുക . .. തൃശൂര്‍ ജില്ലയില്‍ പകർച്ചവ്യാധികള്‍ കൂടി വരുന്നു; ജില്ലാ സര്‍വെയലൻസ് ഓഫീസര്‍ ഡോ. കെഎന്‍ സതീശ് തൃശൂര്‍: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ കൂടിവരുന്നതായി ജില്ലാ സര്‍വെയലൻസ് ഓഫീസര്‍ ഡോ. കെഎന്‍ സതീശ് പറഞ്ഞു. മലേറിയ, മുണ്ടിനീര്, എലിപ്പനി, ചിക്കന്‍ പോക്‌സ് എന്നീ പകര്‍ച്ചവ്യാധികളാണ് കൂടി വരുന്നത്. 2024 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ആറ് മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, 2025 ല്‍ ഇത് 13 കേസുകളാണ്. 2024 ല്‍ ഇതേ സമയം 24 എലിപ്പനി കേസുകളും രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2025 ൽ ഇത് 20 കേസുകളും അഞ്ച് മരണങ്ങളുമാണ്. 2024 ൽ ഇതേ കാലയളവില്‍ 545 ചിക്കന്‍ പോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ വര്‍ഷം ഇത് 700 കേസുകളാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1061 മുണ്ടിനീര് കേസുകള്‍ ജില്ലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇത് 1308 ആണെന്ന് ഡോ. സതീശ് പറഞ്ഞു.
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എസ് പി സുജിത് ദാസിൻ്റെ സസ്പെൻഷൻ പിൻവലിച്ചു; നടപടി അന്വേഷണം പൂർത്തിയാക്കും മുമ്പ് തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയേയും ഫോണിലൂടെ വിമർശിച്ചതിന് സസ്പെൻഡ് ചെയ്ത എസ് പി സുജിത് ദാസിനെ തിരിച്ചെടുത്തു. സസ്പെൻഷൻ ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി തല റിവ്യൂ കമ്മിറ്റി ശുപാർശ നൽകിയത്. വകുപ്പുതല അന്വേഷണം പൂർത്തിയാക്കുന്നതിന് മുമ്പാണ് സുജിത് ദാസിനെ തിരിച്ചെടുത്തത്.വായന തുടരുക . . സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 6, വ്യാഴം Have Any Computer / IT Related Issues? 9745397722 കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ബന്ധപെടുക സിപിഎം സംസ്ഥാന സമ്മേളനം എന്തു കൊണ്ട് ലഹരിമാഫിയയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ലെന്ന് രമേശ് ചെന്നിത്തല ട്രംപിന്‍റെ ഇറക്കുമതി താരിഫ് നയത്തിനെക്കുറിച്ചും റഷ്യ-യുക്രെയിന്‍ യുദ്ധത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു പ്രമേയം പാസാക്കുന്ന സിപിഎം സംസ്ഥാന സമ്മേളനം എന്തു കൊണ്ട് കേരളത്തെ വരിഞ്ഞുമുറുക്കുന്ന ലഹരിമാഫിയയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ലെന്ന് രമേശ് ചെന്നിത്തല. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാതെ, കേരളത്തെയും സിപിഎമ്മിനെയും യാതൊരു തരത്തിലും ബാധിക്കാത്ത ആഗോളരാഷ്ട്രീയം ചര്‍ച്ച ചെയ്തു കയ്യടി വാങ്ങിയിട്ട് എന്തു കാര്യമെന്നും ലഹരിമരുന്നിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് ഭയമാണ്, കാരണം അതേക്കുറിച്ച് ചര്‍ച്ച ചെയ്താല്‍ ഈ ഭീകരാവസ്ഥയ്ക്കു അറുതി വരുത്താന്‍ കഴിയാത്ത ഭരണപരാജയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടിവരുമെന്നും പിണറായി വിജയന്‍ സര്‍ക്കാര്‍ പരാജയമാണെന്നു സമ്മതിക്കേണ്ടി വരുമെന്നും ഇതൊക്കെ ഒഴിവാക്കി കണ്ണടച്ച് ഇരുട്ടാക്കുകയാണ് ഈ സിപിഎം സംസ്ഥാന സമ്മേളനമെന്നും ചെന്നിത്തല പരിഹസിച്ചു. വായന തുടരുക. .... ആശ വർക്കർമാർ സംഘടിപ്പിക്കുന്ന വനിതാ സംഗമം നാളെ വേതന വർധനവ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർ സംഘടിപ്പിക്കുന്ന വനിതാ സംഗമം നാളെ. കേരളത്തിലെമ്പാടും നിന്നുള്ള വനിതകളെയും വനിതാ സംഘടനകളുടെ പ്രതിനിധികളെയും മഹാസംഗമത്തിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. വനിതാ ദിനം ആശമാർക്കൊപ്പം എന്ന സന്ദേശമുയർത്തിയാണ് മഹാസംഗമം. അരുന്ധതി റോയ്, കനി കുസൃതി, ദീദി ദാമോദരൻ അടക്കമുള്ളവർ പിന്തുണ അറിയിച്ച് രംഗത്ത് എത്തിയിരുന്നു. ഇന്ന് രാപ്പകൽ സമരം 26ആം ദിനമാണ്. അതോടൊപ്പം ആശാവർക്കർമാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്നമെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ ദില്ലിയിലെ പ്രതിനിധി കെവി തോമസ് പറഞ്ഞു . കണക്കുകൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കും മറുപടി പറഞ്ഞില്ല. വായന തുടരുക ...
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |