|
സെപ്തംബര്‍ 2024 ശനിയാഴ്ച 1200 ചിങ്ങം 22 |

|
ലക്കം 1 വാല്യം 83 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
07 |
|
കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി ഹിമാചര്‍ സർക്കാര്‍ ഔഷധ, മെഡിക്കല്‍, വ്യവസായ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി ഹിമാചല്‍ പ്രദേശ്. വെള്ളിയാഴ്ച റവന്യൂ മന്ത്രി ജഗത് സിങ് നേഗിയാണ് കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള പ്രമേയം പാസാക്കിയത്. സംസ്ഥാനത്ത് നിയമവാഴ്ച തകർന്നു, മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണം: കെ.സുരേന്ദ്രന്‍ സംസ്ഥാനത്ത് നിയമവാഴ്ച പൂർണമായും തകർന്നുവെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്‍. അരാജകത്വത്തിലേക്കാണ് ഇടത് സർക്കാർ കേരളത്തിനെ നയിക്കുന്നത്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. എഡിജിപി അജിത്ത് കുമാറിനെതിരെ ഒരു നടപടിയും മുഖ്യമന്ത്രി എടുക്കില്ലെന്ന് ഉറപ്പാണ്. മുഖ്യമന്ത്രിയുടെ എല്ലാ നിയമവിരുദ്ധമായ ഇടപാടുകളും നിയന്ത്രിക്കുന്നത് അജിത്ത് കുമാറാണെന്നാണ് അദ്ദേഹത്തിന്റെ പാർട്ടിക്കാര്‍ പോലും പറയുന്നത്. സുജിത്ദാസ് പിടിച്ചെടുത്തത് 101 കിലോ സ്വർണം: വിമാനങ്ങളെത്തിയത് രാത്രി: മലപ്പുറത്ത് നടന്നത് ‘പൊലീസ് ചതി... മലപ്പുറം ജില്ലാ പൊലീസ് മേധാവിയായിരിക്കെ, രണ്ടു വർഷത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തിൽനിന്നു പിടികൂടിയത് ഏതാണ്ട് 55 കോടി രൂപ മൂല്യമുള്ള സ്വർണമാണ്! 2022, 2023 വർഷങ്ങളിലായി സിആർപിസി 102 വകുപ്പിട്ട് മലപ്പുറം പൊലീസ് റജിസ്റ്റര്‍ ചെയ്ത 124 കേസുകളിലായി കണ്ടെടുത്തത് ഒരു ക്വിന്റലിലേറെ സ്വര്‍ണവും. 2023 നവംബറില്‍ സുജിത്ദാസിന് മലപ്പുറത്തു നിന്നു സ്ഥലംമാറ്റം ലഭിച്ചപ്പോള്‍ അതുവരെ ചെയ്ത കാര്യങ്ങളെല്ലാം ചേർത്തു തയാറാക്കിയ പത്രക്കുറിപ്പിലെ കണക്ക് പ്രകാരം പറഞ്ഞാല്‍ തൂക്കം കൃത്യം 101.623 കിലോഗ്രാം! രണ്ടുപേര്‍ മാത്രമല്ല ഒരു മന്ത്രിയുടെ പേരുകൂടി വരാനുണ്ട്, ഗോവിന്ദനൊന്നും ഇതില്‍ കാര്യമില്ല- സതീശന്‍ . . . തിരുവനന്തപുരം: സിപിഎമ്മില്‍ ഇപ്പോള്‍ നടക്കുന്ന കൊട്ടാരവിപ്ലവത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള ഉപജാപകസംഘത്തിന്റെ പ്രവര്‍ത്തനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഈ സംഘത്തില്‍ മന്ത്രിസഭയിലെ ഒരു ഉന്നതന്‍കൂടിയുണ്ട്. വൈകാതെ ആ പേര് പുറത്തുവരുമെന്നും സതീശന്‍ പറഞ്ഞു. വി.ഡി സതീശന് ആര്‍എസ്എസുമായും അജിത് കുമാറുമായും ബന്ധം, പുനർജനി കേസില്‍ സഹായിക്കാമെന്ന് ധാരണ- അന്‍വര്‍...... മലപ്പുറം: പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ആര്‍.എസ്.എസുമായും അജിത് കുമാറുമായും ബന്ധമുണ്ടെന്ന് നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍. കോണ്‍ഗ്രസിലെ ഒരുവിഭാഗം ആര്‍.എസ്.എസിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 7, ശനി . . . അജിത്കുമാര്‍ കുറ്റം സമ്മതിച്ചത് നില്‍ക്കക്കള്ളി ഇല്ലാതെയാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍. ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എം.ആര്‍.അജിത്കുമാറിനെതിരെ നടപടി വേണമെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കൂടിക്കാഴ്ച നീതികരിക്കാനാവില്ല. കൂടിക്കാഴ്ചയുടെ ഉള്ളിലുള്ള രഹസ്യം പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. അജിത്കുമാര്‍ കുറ്റം സമ്മതിച്ചത് നില്‍ക്കക്കള്ളി ഇല്ലാതെയാണെന്നും വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. അജിത്കുമാര്‍ കുറ്റം സമ്മതിച്ചത് നില്‍ക്കക്കള്ളി ഇല്ലാതെയാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എം.ആര്‍.അജിത്കുമാറിനെതിരെ നടപടി വേണമെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കൂടിക്കാഴ്ച നീതികരിക്കാനാവില്ല. കൂടിക്കാഴ്ചയുടെ ഉള്ളിലുള്ള രഹസ്യം പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. അജിത്കുമാര്‍ കുറ്റം സമ്മതിച്ചത് നില്‍ക്കക്കള്ളി ഇല്ലാതെയാണെന്നും വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും പന്ന്യന്‍ രവീന്ദ്രൻ പറഞ്ഞു.
Synonyam for I T / Digital Solutions |
|
സതീശന് ആർഎസ്എസ് ബന്ധം; അടിയന്തര വാർത്താസമ്മേളനം നടത്തിയത് ഈ വിവരം എനിക്ക് ലഭിച്ചതറിഞ്ഞ്’... മലപ്പുറം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആര്‍എസ്എസ് ബന്ധമെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. എഡിജിപി എം.ആര്‍.അജിത് കുമാര്‍, ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയത് സതീശനു വേണ്ടിയാണെന്നും അന്‍വര്‍ ആരോപിച്ചു. ഈ വിവരം തനിക്ക് കിട്ടിയത് അറിഞ്ഞാണ് സതീശന്‍ അടിയന്തര വാർത്താസമ്മേളനം നടത്തി അജിത് കുമാറിനെതിരെ ആരോപണം ഉന്നയിച്ചത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കും തിരുവനന്തപുരം: ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 'മരിക്കാന്‍ കിടത്തുന്ന പെട്ടി അല്ല വെന്റിലേറ്റര്‍, പൈസ പിടുങ്ങാന്‍ പിടിച്ച് കിടത്തുന്നതുമല്ല'...... ഊട്ടോളി രാമന്റെ ഉടമസ്ഥാവകാശത്തര്‍ക്കം; ആനയെ തങ്ങളുടെനാട്ടിര്‍ കൊണ്ടുപോകാമെന്ന് സുപ്രീംകോടതി ജസ്റ്റിസുമാര്‍...... ന്യൂഡല്‍ഹി: കേരളത്തില്‍ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍പെട്ട ആനയെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയി സംരക്ഷിക്കാമെന്ന് സുപ്രീം കോടതി ജസ്റ്റിസുമാര്‍. സുപ്രീം കോടതി ജസ്റ്റിസുമാരായ ബേല എം. ത്രിവേദിയും സതീഷ് ചന്ദ്ര ശര്‍മയുമാണ് ഉടമസ്ഥാവകാശ തര്‍ക്കത്തില്‍പെട്ട നാട്ടാനയായ രാമനെ (ഊട്ടോളി രാമന്‍) തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയി സംരക്ഷിക്കാമെന്ന് അഭിപ്രായപ്പെട്ടത്. . . ദേശീയ വാര്‍ത്തകള്‍ ..... മണിപ്പുരില്‍ വീണ്ടും സംഘർഷം: മൂന്നുപേര്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയരാൻ സാധ്യത ഇംഫാല്‍: മണിപ്പുരില്‍ വീണ്ടൂും സംഘര്‍ഷം. അക്രമത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗിരിബാം ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം ബിഷ്ണുപുരില്‍ റോക്കറ്റാക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് വീണ്ടും അനിഷ്ടസംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിനേഷ് ഫോഗട്ട് ഒളിമ്പിക്സില്‍ പങ്കെടുത്തത് ചതിയിലൂടെ, മെഡല്‍ നഷ്ടം ദൈവം കൊടുത്ത ശിക്ഷ - ബ്രിജ് ഭൂഷണ്‍ ന്യൂഡൽഹി: ഒളിമ്പിക് ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ വിമർശനവുമായി ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവിയും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍. ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ വിനേഷ് ഫോഗട്ട് തട്ടിപ്പ് കാണിച്ചുവെന്നും അതിന് ദൈവം കൊടുത്ത ശിക്ഷയാണ് മെഡല്‍ നഷ്ടമെന്നും മുന്‍ എംപി പറഞ്ഞു. ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിനുമുന്‍പായി ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‍രംഗ് പുനിയയും കോൺഗ്രസില്‍ ചേർന്നതിന് പിന്നാലെയാണ് വിമർശനം.
|
|
സമൃദ്ധിയുടെ പൂവിളിയുമായി ഇന്ന് അത്തം. പത്താം നാം മലയാളികള്‍ തിരുവോണം ആഘോഷിക്കും. ഇത്തവണ ചിങ്ങത്തില്‍ രണ്ട് അത്തമെന്ന പ്രത്യേകതയുണ്ട്. വയനാട് ദുരന്തം തീർത്ത പ്രതിസന്ധിയിലും ഓണത്തെ വരവേൽക്കാനൊരുങ്ങുകയാണ് മലയാളികള്‍. സംശയ നിഴലില്‍ ആർഎസ്എസ്, പിന്നില്‍ പ്രവർത്തിച്ചത് ആര് ? കൂടിക്കാഴ്ച വിവാദത്തില്‍ പുകഞ്ഞ് എല്‍ഡിഎഫും... തിരുവനന്തപുരം തൃശൂര്‍കാരെ സംബന്ധിച്ച് തോറ്റോ ജയിച്ചോ എന്നതല്ല പ്രശ്‌നം, പൂരം ആര് കലക്കി എന്നതാണ്. തൃശൂര്‍കാരുടെ വികാരമാണ് പൂരം. അതിന്റെ പിന്നില്‍ ആരൊക്കെ പ്രവര്‍ത്തിച്ചുവെന്നു പുറത്തുവരണം - ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി.എസ്.സുനില്‍കുമാറിന്റെ വാക്കുകളാണിത്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എം.ആര്‍.അജിത് കുമാര്‍ സമ്മതിക്കുന്നതോടെ വെട്ടിലാകുന്നതു പൊലീസിനൊപ്പം ആര്‍എസ്എസുമാണ്. 2023 മേയ് 22-ന് തൃശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍വച്ച് ദത്താത്രേയ ഹൊസബാളെയുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയെന്നും അതിന്റെ തുടര്‍ച്ചയായാണ് തൃശൂരിലെ സംഭവവികാസങ്ങളെന്നുമുള്ള ആരോപണമാണു പ്രതിപക്ഷം ഉന്നയിക്കുന്നത്. https://www.manoramaonline.com/news/latest-news/2024/09/07/thrissur-pooram-disruption-ldf-accuses-rss.html വായന തുടരുക . . . ആര്‍.എസ്.എസ് നേതാവ് രാംമാധവിനെയും എ.ഡി.ജി.പി കണ്ടു; വിവാദം കടുക്കുന്നു...... https://www.mathrubhumi.com/news/kerala/adgp-ajithkumar-also-met-rss-leader-ram-madhav-1.9881231 തുടര്‍ന്നു വായിക്കുക . . . മുഖ്യമന്ത്രിയുടെ തലക്ക് വിലയിട്ടവരാണ് ആർഎസ്എസ്, എഡിജിപി സിപിഎമ്മുകാരനല്ല: എംബി രാജേഷ് തിരുവനന്തപുരം ആർഎസ്എസ് നേതാവുമായി വിവാദ കൂടിക്കാഴ്ച നടത്തിയ എഡിജിപി എം.ആർ അജിത്ത് കുമാർ സിപിഎമ്മുകാരനല്ലെന്ന് മന്ത്രി എം.ബി രാജേഷ്. ആർഎസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയോയെന്ന് തനിക്ക് അറിയില്ല. അത്തരത്തിൽ കൂടിക്കാഴ്ച നടത്തിയോ എന്നത് അന്വേഷണത്തിൽ വ്യക്തമാകും. ആർഎസ്എസിന്റെ പ്രഖ്യാപിത ശത്രുവാണ് സിപിഎം. ഉദ്യോഗസ്ഥർ ആരെയെല്ലാം കാണാൻ പോകുന്നുണ്ട്? മുഖ്യമന്ത്രി പിണറായി വിജയന്റെ തലക്ക് വിലയിട്ടവരാണ് ആർഎസ്എസ്. നടക്കുന്നത് ആസൂത്രിത പ്രചാരണമാണെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും എംബി രാജേഷ് പറഞ്ഞു. https://www.asianetnews.com/kerala-news/mb-rajesh-says-adgp-is-not-cpim-worker-sjffbb തുടര്‍ന്നു വായിക്കുക . . . ഇതാ ഒരു നമ്പര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി അറിയിക്കാന്‍ വാട്സാപ്പ് നമ്പരുമായി പി.വി.അന്‍വര്‍ മലപ്പുറം: കേരള പൊലീസ് സേനയിലെ ക്രിമിനലുകൾക്കെതിരെ താന്‍ നല്‍കിയ പരാതികളില്‍ സർക്കാര്‍ നീതിപൂര്‍വമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷയെന്ന് പി വി അന്‍ര്‍ർ എംഎല്‍എ. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും കൃത്യമായ പരാതി നല്‍കി. ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. സർക്കാര്‍ നീതിപൂര്‍വമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. മലപ്പുറം എസ് പിയായിരുന്ന സുജിത് ദാസിനെ സസ്പെൻഡ് ചെയ്തത് നടപടിയുടെ ആദ്യ സൂചനയാണ്. അതുകൊണ്ടുതന്നെ സർക്കാരില്‍ പ്രതീക്ഷയർപ്പിക്കുന്നുവെന്നും എംഎൽഎ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ആദ്യം 10 മിനിറ്റ് പ്രാര്‍ഥന, പിന്നാലെ കവര്‍ച്ച; ക്ഷേത്രത്തില്‍ കയറിയ കള്ളനെ CCTV ചതിച്ചു |...... |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |