|
നവംബര്‍ 2024 വ്യഴാഴ്ച 1200 തുലാം 22 |

|
ലക്കം 1 വാല്യം 134 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
07 |
|
Sticks and Stones breaks bones — words often breaks relationships. |
|
വിഡി സതീശനെതിരെ എംബി രാജേഷ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് തന്നോട് പകയാണെന്നും കഴിഞ്ഞ കുറച്ചുനാളായി പകയോടെ പെറുമാറുകയാണെന്നും മന്ത്രി എംബി രാജേഷ്. രാഷ്ട്രീയത്തില്‍ വിമർശനമു ണ്ടാവാറുണ്ടെന്നും, രാഷ്ട്രീയ എതിർപ്പും, വിമര്‍ശനവും സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പാലക്കാടെ റെയിഡുമായി ബന്ധപ്പെട്ട് എന്തിനായിരുന്നു പരിഭ്രാന്തിയെന്ന് സിസിടിവിയില്‍ വ്യക്തമാണെന്നും പരിശോധന പാതകമല്ലല്ലോ എന്തിനാണ് തടയാന്‍ ശ്രമിക്കുന്നത് ഗൂഢാലോചന സിപിഎമ്മിൻ്റെ തലയിൽ കെട്ടിവെക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം രാഹുലിനെ കുട്ടിസതീശനെന്ന് വിളിച്ച രാജേഷ് കല്യാണികുട്ടിയമ്മക്കെതിരെ രാഹുല്‍ പറഞ്ഞപ്പോള്‍ അതിനെ ശരിവെച്ചയാളാണ് സതീശനെന്നും സതീശൻ്റെ ശൈലിയും ഭാഷയും ഞങ്ങള്‍ പ്രയോഗിക്കില്ല വ്യക്തിപരമായി അധിക്ഷേപിക്കലും ഭീഷണിപ്പെടുത്തലും സതീശന്റെ ശൈലിയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. എംടിയുടെ കഥാപാത്രം സേതുവിനെ പോലെയാണ് സതീശനെന്നും സേതുവിന് സേതുവിനെ മാത്രം മതിയെന്നപോലെയാണ് പേര് മാത്രം മാറ്റിയാല്‍ മതിയെന്നും മോശം ഭാഷയ്ക്ക് എന്റേത് മിതഭാഷയിലെ മറുപടിയായി കണ്ടാല്‍ മതിയെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.
യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 മേപ്പാടി പഞ്ചായത്തിനെതിരെ പരാതി വയനാട്ടിലെ ചൂരൽമല ദുരന്ത ബാധിതർക്കായി നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്തതതെന്ന് പരാതി. അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കൾ പറഞ്ഞു. സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക് നൽകിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ ഭക്ഷ്യസാധനങ്ങളുമായി ദുരന്തബാധിതർ പഞ്ചായത്തിലെത്തി പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ പഞ്ചായത്ത് ഉപരോധിക്കുകയാണ് പ്രതിഷേധക്കാര്‍. പുഴുവരിച്ച അരി ഉൾപ്പെടെ പഞ്ചായത്തിന് മുന്നിലിട്ടാണ് പ്രതിഷേധം. പഞ്ചായത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക റെയ്ഡിന്റെ സമയത്ത് ബിജെപി സിപിഎം നേതാക്കള്‍ ഒരുമിച്ച് നിന്നത് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ കോൺഗ്രസ്സ് നീക്കം പാലക്കാട്ട് റെയ്ഡിന്റെ സമയത്ത് ബിജെപി, സിപിഎം നേതാക്കൾ ഒരുമിച്ച് നിന്നത് തെരഞ്ഞെടുപ്പിൽ ചര്‍ച്ചയാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്സ്. ഹോട്ടല്‍ മുറിയിലെ റെയ്ഡിന് പിന്നാലെ പാർട്ടി ഒറ്റക്കെട്ടായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ബിജെപിയെ പ്രതിസന്ധിയിലാക്കിയ കൊടകര കുഴൽപ്പണ കേസില്‍ പുതിയ വെളിപ്പെടിത്തലുകളുണ്ടായിട്ടും അനങ്ങാതിരുന്ന പൊലീസ്, കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയിലെത്തിയത് തെരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമാക്കുമെന്നും പാലക്കാട്ട് ബിജെപി, സിപിഎം ഡീല്‍ എന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണത്തില്‍ ഉടനീളം ഉയര്‍ത്തിക്കാട്ടുമെന്നുമാണ് കോണ്ഗ്രസ്സിന്റെ തീരുമാനം. Today's Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 "ബിജെപിക്കും സിപിഐഎമ്മിനും ഒരേ സ്വരം ഒരേ താളം, തൃശൂരിലെ ഡീല്‍ പാലക്കാടും ആവര്‍ത്തിക്കുന്നു"; കെ മുരളീധരന്‍ സിപിഐഎം നയം മാറ്റത്തിന്റെ ഉദ്ഘാടനമാണ് പാലക്കാട് കണ്ടതെന്ന് കെ മുരളീധരൻ. കോൺഗ്രസിനൊപ്പം ചേരുകയെന്ന യച്ചൂരിയുടെ നയത്തിൽ നിന്ന് മാറി ബിജെപിയോട് അടുക്കുകയാണ് പാര്‍ട്ടി. ബിജെപിക്കും സിപിഐഎമ്മിനും ഒരേ സ്വരം ഒരേ താളം മേളം. തൃശൂരിലെ ഡീല്‍ പാലക്കാടും ആവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. മണ്ണംപേട്ട വൈദ്യശാല സെന്ററില്‍ നിന്നും മുക്കാല്‍ കിലോമീറ്റര്‍ ദൂരത്തില്‍ ടാറിങ് റോഡ് ഫ്രന്റേജുള്ള ചുറ്റുമതിലോടു കൂടിയ സമൃദ്ധിയായി വെള്ളമുള്ള നാലര സെന്റ് , സെന്റിന് രണ്ട് ലക്ഷത്തി അറുപതിനായിരം (2,60,000)രൂപ വിലവെച്ച് വില്‍ക്കാനുണ്ട് ബന്ധപ്പെടുക 9961320025
ശബരിമല തീര്‍ത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കുവാന്‍ താത്പര്യമുള്ള ആരോഗ്യ പ്രവര്‍ത്തകരെ സ്വാഗതം ചെയ്യുന്നതായി മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളേജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി, പമ്പ, സന്നിധാനം തുടങ്ങിയ ആശുപത്രികളിലും നിലക്കല്‍, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, എരുമേലി തുടങ്ങിയ ആരോഗ്യ സേവന കേന്ദ്രങ്ങളിലും അവരെ നിയോഗിക്കും. ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ചവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് അവസരമൊരുക്കുന്നത്. താത്പര്യമുള്ളവര്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ നവംബര്‍ 11നകം രേഖകള്‍ ഉള്‍പ്പെടെ ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. |
|
പ്രതിപക്ഷ നേതാവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി സി.പി.എം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ നേതാവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. അര്‍ദ്ധരാത്രിയില്‍ റെയ്ഡിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ നിലവിലെ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ ഷാനിമോള്‍ ഉസ്മാന്റെയും മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെയും മുറികളുടെ വാതില്‍ മുട്ടിയതും പരിശോധന നടത്തയതുമെന്നും , സെര്‍ച്ച് നടത്തുന്നത് സംബന്ധിച്ച് ബി.എന്‍.എസ്.എസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഒരു നടപടിക്രമവും പൊലീസ് പാലിച്ചില്ല ഏതെങ്കിലും വിവരത്തിന്റെയോ പരാതിയുടെയോ അടിസ്ഥാനത്തിലും തിരഞ്ഞെടുപ്പ് കാലത്തെ പരിശോധനയുടെയോ ഭാഗമായിരുന്നില്ല, റൊട്ടീന്‍ പരിശോധന മാത്രമായിരുന്നു റെയ്‌ഡെന്നാണ് എ.എസ്.പി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ആദ്യം പരിശോധനയ്ക്ക് എത്തിയ പൊലീസ് സംഘം പറഞ്ഞതിന് വിരുദ്ധമാണിതെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിയന്ത്രണങ്ങളും നിലനില്‍ക്കെ പൊലീസിനെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരാതിയിൽ ചൂണ്ടിക്കാട്ടി. പ്രാദേശിക വാര്‍ത്തകള്‍ മരണങ്ങള്‍ പ്രധാനപ്പെട്ട ആഘോഷങ്ങള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍ Reference : കെ.എസ്.എഫ്.ഇ @ 55 55-ാം ജന്മദിനം ആഘോഷിച്ച് കെ.എസ്.എഫ്.ഇ. കെ.എസ്.എഫ്.ഇ.യുടെ 684 ശാഖകളും മറ്റ് ഓഫീസുകളും ഇന്നലെ ജന്മദിനം ആഘോഷിച്ചു. 1969 നവംബര്‍ 6 ന് കെ.എസ്.എഫ്.ഇ നിലവില്‍ വരുമ്പോള്‍ കേവലം 10 ശാഖകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 2 ലക്ഷം രൂപ മൂലധനവും 45 ജീവനക്കാരുമായി വളരെ എളിയ നിലയിലാണ് ഈ സ്ഥാപനം ആരംഭിച്ചത്. 55 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ 100 കോടി രൂപ അടച്ചു തീര്‍ത്ത മൂലധനവും 684 ശാഖകളും 8000 ത്തിലധികം ജീവനക്കാരുമുള്ള ബൃഹദ് സ്ഥാപനമായി ഇത് വളര്‍ന്നിരിക്കുന്നു. ഈ വളര്‍ച്ചയ്ക്ക് പിന്നില്‍ കേരള ജനത കെ.എസ്.എഫ്.ഇ. യില്‍ അര്‍പ്പിച്ച വിശ്വാസമാണ് എന്ന് ജന്മദിന സന്ദേശത്തില്‍ കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ കെ. വരദരാജനും മാനേജിങ്ങ് ഡയറക്ടര്‍ ഡോ. എസ്.കെ. സനിലും അഭിപ്രായപ്പെട്ടു. നൂറു ശതമാനം സുരക്ഷിതത്വമാര്‍ന്ന നിരവധി സാമ്പത്തിക പദ്ധതികള്‍ ഒരുക്കിക്കൊണ്ടും സേവന രംഗത്ത് പുതിയ ആവിഷ്‌ക്കാരങ്ങള്‍ സാധ്യമാക്കിക്കൊണ്ടും ഇടപാടുകാരെ കൂടുതല്‍ ചേര്‍ത്തു പിടിക്കുന്നതിനാവശ്യമായ നടപടികള്‍ നിരന്തരം പ്രദാനം ചെയ്യുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ടു തന്നെ, ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമര്‍ മീറ്റ് 2024 നടത്തുന്നതാണ്. 2024 നവംബര്‍ 6 ന് ആരംഭിച്ച് ഒരു മാസക്കാലം വ്യത്യസ്ത ദിനങ്ങളിലായി വിവിധ ശാഖകളില്‍ കസ്റ്റമര്‍ മീറ്റ് നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്. വായന തുടരുക . . ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു. 9745397722 കുമ്പളങ്ങ കട്ടവന്റെ തലയില്‍ നരയെന്ന് പറഞ്ഞപ്പോഴേ രാഹുല്‍ തല തപ്പിനോക്കി, അതാണ് കോഴിക്കോടാണെന്ന് പറഞ്ഞത്: എം വി ഗോവിന്ദന്‍ പാലക്കാട്ടെ പാതിരാ റെയ്ഡും കള്ളപ്പണ ആരോപണവുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരിഹാസവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കുമ്പളങ്ങ കട്ടവന്റെ തലയില്‍ നരയെന്ന് പറഞ്ഞപ്പോഴേക്കും തലയില്‍ തപ്പി നോക്കിയ കഥ പോലെയാണ് രാഹുലിന്റെ കാര്യമെന്നും ഒളിക്കാനുള്ളതിനാലാണ് കോഴിക്കോട്ടുനിന്ന് ലൈവിട്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. രാഹുല്‍ പറയുന്നതെല്ലാം കളവാണ്. താന്‍ രാത്രി താമസിക്കാത്ത ഒരു മുറിയിലേക്ക് എന്തിനാണ് വസ്ത്രം നിറച്ച ബാഗുമായി എത്തിയതെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. വായന തുടരുക ... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... |
|
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 7,200.00 |
|
വെള്ളി 1 ഗ്രാം |
₹ 94.80 |
|
ഓഹരി വിപണി |
|
|
ബി. എസ്. ഇ |
79,541.79 |
|
എന്‍. എസ്. ഇ |
24,199.35 |
|
വയനാട്ടില്‍ നിന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രമുള്ള കിറ്റുകള്‍ പിടികൂടി വയനാട് തോൽപ്പെട്ടിയില്‍ നിന്ന് തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്കോഡ് ഭക്ഷ്യ കിറ്റുകള്‍ പിടികൂടി. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ചിട്ടുള്ള കിറ്റുകളാണ് പിടികൂടിയത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശശികുമാര്‍ തോൽപ്പെട്ടിയുടെ വീടിനോട് ചേർന്ന മില്ലില്‍ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകള്‍. ഉരുൾപൊട്ടല്‍ ദുരിതബാധിതർക്ക് നൽകാനാണെന്ന് കിറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാൻ നേരത്തെ കൊണ്ടുവന്ന കിറ്റുകളാണ് ഇതെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. 5 ലക്ഷം രൂപ വരെ 70 കഴിഞ്ഞ മുതിര്‍ന്ന ഇന്ത്യന്‍ പൌരന്‍മാര്‍ക്ക് സൌജ്യന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന ആയുഷ്മാന്‍വയോ വന്ദന ഇന്‍ഷൂറന്‍സ് രജിസ്ട്രേഷന് സന്ദര്‍ശിക്കുക. അല്ലേങ്കില്‍ ബന്ധപ്പെടുക (നിബന്ധനകള്‍ക്കു വിധേയം.) തെരഞ്ഞെടുപ്പ് കമ്മീഷന്‍ കളക്ടറോട് റിപ്പോര്‍ട്ട് തേടി പാലക്കാട് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുളള കലക്ടറോട് കോൺഗ്രസ് നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന കള്ളപ്പണ ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോര്‍ട്ട് തേടി. കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടല്‍ മുറികളിലടക്കം നടന്ന പരിശോധനയെ കുറിച്ചും, എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചുമാണ് കളക്ടറോട് പ്രാഥമിക റിപ്പോർട്ട് തേടിയത്. റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടര്‍ നടപടി. അതോടൊപ്പം പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ട്രോളിയുമായുള്ള ചിത്രവുമായി ഗിന്നസ് പക്രു, KPM ഹോട്ടലില്‍ അല്ലല്ലോ എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ ട്രോളി വിവാദം കത്തി നില്‍ക്കുന്നതിനിടയില്‍ ഫേസ്ബുക്കില്‍ പോസ്റ്റുമായി നടന്‍ ഗിന്നസ് പക്രു. നൈസ് ഡേ എന്ന കാപ്ഷനെഴുതിയ പോസ്റ്റിനൊപ്പം ട്രോളി ബാഗുമായി നിൽക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പോസ്റ്റ് ചെയ്തത്. ഇതിന് താഴെ കെപിഎം ഹോട്ടലില്‍ അല്ലല്ലോ എന്ന കമന്റുമായി രാഹൂല്‍ മാങ്കൂട്ടത്തിലുമെത്തിയതോടെ വൈറലാ യിരിക്കുകയാണ് പോസ്റ്റ്. മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക അനുചേദം 370 പുനഃസ്ഥാപിക്കണമെന്നാ വശ്യപ്പെട്ടുള്ള പ്രമേയം: കശ്മീരില്‍ നിയമസഭയില്‍ വീണ്ടും കയ്യാങ്കളി അനുചേദം 370 പുനഃസ്ഥാപിക്കണമെന്നാവ ശ്യപ്പെട്ട് പാസാക്കിയ പ്രമേയത്തിന്റെ പേരില്‍ ജമ്മു കശ്മീര്‍ നിയമസഭയില്‍ വീണ്ടും കയ്യാങ്കളി. പ്രമേയത്തിനെതിരെ ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചതോടെ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. സഭ തടസപ്പെട്ടു. പ്രമേയത്തിലൂടെ ഇന്ത്യ സഖ്യം ഭരണഘടനയെ അവഗണിച്ചു എന്ന് ബിജെപി നേതാവ് സ്മൃതി ഇറാനി പറഞ്ഞു. Have Any Computer / IT Related Issues? കംപ്യൂട്ടര്‍, ഐ.ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. സന്ദീപ് വാര്യർക്ക് വരാം, കോൺഗ്രസും ബിജെപിയും വിട്ടുവരുന്നവർ ഇടതുരാഷ്ട്രീയ നിലപാട് സ്വീകരിച്ചാല്‍ സ്വാഗതം ചെയ്യും"; ടി.പി രാമകൃഷ്ണര്‍ കോൺഗ്രസും ബിജെപിയും വിട്ടുവരുന്നവര്‍ ഇടതുരാഷ്ട്രീയ നിലപാട് സ്വീകരിച്ചാല്‍ സ്വാഗതം ചെയ്യുമെന്ന് എൽഡിഎഫ് കൺവീനര്‍ ടി പി രാമകൃഷ്ണന്‍. ഇടതു രാഷ്ട്രീയനിലപാടും നയവും സ്വീകരിച്ചാല്‍ സന്ദീപ് വാര്യർക്കും എൽഡിഎഫിലേക്ക് സ്വാഗതം. കോൺഗ്രസ്, ബിജെപി അണികളില്‍ വലിയൊരു വിഭാഗം എല്‍ ഡി എഫിന്നു വോട്ട് ചെയ്യുമെന്നും ടി.പി രാമകൃഷ്ണന്‍ ട്വന്റിഫോറിനോട് പറഞ്ഞു. |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |