|
(1) |
|
നവംബര്‍ 2024 ചൊവ്വാഴ്ച 1200 ധനു 24 |
|
വാല്യം 1 ലക്കം 186 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
08 |
|
Now is the time to act and slove all problems and not to succumb to lame excuses. |
|
വാഹനാകടത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി ബസുകൾക്കും ട്രക്കുകൾക്കും പുതിയ സാങ്കേതിക അധിഷ്ഠിത സംവിധാനങ്ങൾ അവതരിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. വാഹനാകടത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി സർക്കാർ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. അപകടത്തിൽപ്പെട്ടവർ മരിച്ചാൽ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നൽകുമെന്നും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനായി അപകടത്തിന് ശേഷം പൊലീസിനെ വിവരമറിയിച്ച് 24 മണിക്കൂറിനുള്ളിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗിയുടെ 7 ദിവസത്തെ ചികിത്സയ്ക്കുള്ള ചെലവായി പരമാവധി 1.5 ലക്ഷം രൂപ സർക്കാർ അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ വായിക്കുക . . യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 നിയമസംവിധാനങ്ങൾക്കും ഒപ്പം നിന്ന എല്ലാവർക്കും നന്ദി'; മുഖ്യമന്ത്രിക്കും കേരള പൊലീസിനും നന്ദി പറഞ്ഞ് ഹണി റോസ് കൊച്ചി: തനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി പറഞ്ഞ് നടി ഹണി റോസ്. ലൈംഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹണി റോസിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹണി നന്ദി അറിയിച്ചത്. മുഖ്യമന്ത്രിക്കും കേരള പൊലീസിനും ഹണി റോസ് നന്ദി പറയുന്നു. ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ വയനാട്ടിൽ നിന്നും കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കൊച്ചി സെൻട്രൽ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് കൊച്ചി ഡിസിപി അറിയിച്ചു. ഏഴ് മണിയോടെ പ്രതിയുമായി പൊലീസ് സംഘം കൊച്ചിയിലെത്തുമെന്നാണ് വിവരം. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക കണ്ണുകെട്ടി കോൽക്കളി അവതരിപ്പിച്ച് കണ്ണൂർ സംഘം; വ്യത്യസ്തമായ അവതരണം പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണുകെട്ടി കോൽക്കളി അവതരിപ്പിച്ച് കണ്ണൂരിൽ നിന്നുള്ള സംഘം. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായാണ് കണ്ണുകെട്ടി കോൽക്കളി അവതരിപ്പിച്ചത്. വായന തുടരുക . .. Todays Special GK എന്താണ് റോമിംഗ് തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python വയനാട്ടില്‍ ജീവനൊടുക്കിയ വിജയന്‍റെ കുടുംബത്തെ അനുനയിപ്പിച്ച് കെപിസിസി സംഘം; 'ബാധ്യത ഏറ്റെടുക്കുമെന്ന് ഉറപ്പ്' കൽപ്പറ്റ: വയനാട്ടിൽ ആത്മഹത്യ ചെയ്ത കെപിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തെ അനുനയിപ്പിച്ച് കെപിസിസി. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കുടുംബാംഗങ്ങളെ കണ്ടു. കുടുംബത്തിന്റെ എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രയാസങ്ങളെല്ലാം മാറിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കുടുംബാംഗങ്ങളും പ്രതികരിച്ചു. വായന തുടരുക. . . കെഎഫ്സിയുടെ വിശദീകരണം അരിയാഹാരം കഴിക്കുന്നവര്‍ വിശ്വസിക്കില്ല,അംബാനി കമ്പനിയിലെ നിക്ഷേപം അഴിമതി : വിഡിസതീശന്‍ തിരുവനന്തപുരം:കമ്മീഷന്‍ മാത്രം ലക്ഷ്യമിട്ട് അനില്‍ അംബാനിയുടെ മുങ്ങിക്കൊണ്ടിരുന്ന കമ്പനിയില്‍ ഭരണത്തിലെ ഉന്നതരുടെയും ഉദ്യോഗസ്ഥരുടെയും അറിവോടെ നടത്തിയ നിക്ഷേപത്തിന്റെ ഉത്തരവാദിത്തം കെ.എഫ്.സിയുടെ മാത്രം തലയില്‍ കെട്ടിവയ്ക്കാനാണ് സര്‍ക്കാരും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അതിന്‍റെ ഭാഗമാണ് കെ.എഫ്.സി എം.ഡി ഇറക്കിയ വര്‍ത്താക്കുറിപ്പ്. എന്നാല്‍ കെ.എഫ്.സി ഈ വാര്‍ത്താക്കുറിപ്പിലൂടെ അഴിമതി തുറന്നു സമ്മതിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന് 101 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഇപ്പോഴത്തെ ധനകാര്യമന്ത്രിക്കും മുന്‍ ധനകാര്യമന്ത്രിക്കും ഒഴിഞ്ഞു മാറാനാകില്ല. അഴിമതിയില്‍ പങ്കുള്ളതുകൊണ്ടാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ അവര്‍ ഒളിച്ചോടുന്നത്. തുടര്‍ന്നു വായിക്കുക . . . സ്ത്രീയുടെ ശരീരഘടനയെക്കുറിച്ചുള്ള അനാവശ്യ വര്‍ണന സത്രീത്വത്തെ അപമാനിക്കലാണ്, നിലപാട് വ്യക്തമാക്കി ഹൈക്കോടതി എറണാകുളം: സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് പുകഴ്ത്തി പറയുന്നതും സത്രീത്വത്തെ അപമാനിക്കലാണെന്ന് ഹൈക്കോടതി. അനാവശ്യമായി ഇത്തരം വര്‍ണനകള്‍ നടത്തുന്നതും അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗീകച്ചുവയോടെയല്ലെന്ന് കരുതാനാവില്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. സഹപ്രവർത്തകയുടെ പരാതിയിൽ തനിക്കെതിരേ ആലുവ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥൻ നൽകിയ ഹർജി തള്ളിയ ഉത്തരവിലാണ് കോടതി നിലപാട് വ്യക്തമാക്കിയത് വായന തുടരുക.....
ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു സമയമാണ്. നമ്മുടെ ജീവിതത്തല്‍ ഒരുപാട് സമയം വിവിധ ആവശ്യങ്ങള്‍ക്കായി വരി നിന്നും, യാത്രചെയ്തും പാഴായി പോകുന്നു. എല്ലാവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാക്കുന്നു. ബന്ധപ്പെടുക 9745397722 |
|
സുരേഷ് കുറുപ്പിനെയും സിന്ധു ജോയിയേയും സിപിഎം നേതൃത്വം ക്രൂരമായി വഞ്ചിക്കുകയാണുണ്ടായതെന്ന് ചെറിയാന്‍ ഫിലിപ്പ് സുരേഷ് കുറുപ്പിനെയും സിന്ധു ജോയിയേയും സിപിഎം നേതൃത്വം ക്രൂരമായി വഞ്ചിക്കുകയാണുണ്ടായതെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. സംഘടനാ രംഗത്തെ തുടർച്ചയായ അവഗണനയിൽ പ്രതിഷേധിച്ചാണ് സുരേഷ് കുറുപ്പ് സിപിഎം കോട്ടയം ജില്ലാ കമ്മറ്റിയിൽ നിന്നും ഇപ്പോൾ സ്വയം ഒഴിവായതെന്ന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി. അതോടൊപ്പം സ്വാശ്രയ വിദ്യാഭ്യാസ സമര വേളയിൽ എസ്എഫ്ഐ പ്രസിഡണ്ടായിരുന്ന സിന്ധു ജോയി സമര പോരാളിയെന്ന നിലയിൽ ഏറ്റവുമധികം ജയിൽവാസം അനുഭവിച്ച വനിതയാണെന്നും എറണാകുളം ലോക് സഭ മണ്ഡലത്തിലും പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലും ചാവേറാക്കിയ സിന്ധുവിന് ജയസാദ്ധ്യതയുള്ള ഒരു സീറ്റും പിന്നീട് നൽകിയില്ലെന്നും എന്നാൽ കോളജ് അദ്ധ്യാപികയായിരുന്ന ടി.എൻ. സീമയ്ക്ക് മഹിളാ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട്, സിപിഎം സംസ്ഥാന കമ്മറ്റിയംഗം, രാജ്യസഭാംഗം എന്നീ സ്ഥാനങ്ങൾ ത്രിബിൾ പ്രമോഷനായി ഒറ്റയടിക്ക് നൽകിയപ്പോൾ സിന്ധുവിന് ഡിവൈഎഫ്ഐ ഭാരവാഹിത്വം പോലും നൽകിയില്ലെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു. വായന തുടരുക . . .. വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. കെപിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തെ സന്ദർശിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണനും സംഘവും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിൽ ആത്മഹത്യ ചെയ്ത കെപിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തെ സന്ദർശിച്ചു. കുടുംബത്തിന്റെ എല്ലാ പ്രശ്നവും പരിഹരിക്കുമെന്നും,കുടുംബത്തെ ആശ്വസിപ്പിക്കുകയാണ് തങ്ങളുടെ പ്രധാന പരിഗണനയെന്നും കുടുംബത്തിന് വേണ്ടതെല്ലാം ചെയ്യുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പ്രയാസങ്ങളെല്ലാം മാറിയെന്നും എല്ലാ കാര്യങ്ങളും സംസാരിച്ചെന്നും വിജയൻ്റെ മരുമകൾ പറഞ്ഞു. അച്ഛൻ വിശ്വസിച്ച പാർട്ടിക്കൊപ്പമാണ് തങ്ങളുമെന്നും ബാധ്യത ഉൾപ്പെടെ ഏറ്റെടുക്കുമെന്ന് നേതാക്കൾ വന്നു കണ്ടു ഉറപ്പു നൽകിയെന്ന് വിജയന്‍റെ മകനും വ്യക്തമാക്കി. വായന തുടരുക . . 21 വയസുള്ള രണ്ടുപേര്‍, ഒരാൾക്ക് 27; ഇക്കാലത്തിനുള്ളിലെ ചെയ്തികൾ സര്‍വത്ര പ്രശ്നം; കാപ്പ ചുമത്തി നാടുകടത്തി ഇടുക്കി: യുവാക്കൾക്കെതിരെ കാപ്പ ചുമത്തി ജില്ലയിൽ പ്രവേശനം വിലക്കി ഉത്തരവ്. 21 വയസുകാരായ രണ്ടു പേരെ ഒരു വർഷത്തേക്കും 27 കാരനായ മറ്റൊരു യുവാവിനെ ആറു മാസത്തേക്കുമാണ് ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയത്. തൊടുപുഴ കരിങ്കുന്നം തട്ടാരത്തട്ട, തന്നിട്ടാംപാറ സ്വദേശി പടിക്കാച്ചികുന്നേൽ നന്ദു (21), തൊടുപുഴ, കാരിക്കോട് തെക്കുംഭാഗം ചുക്കുംപാറ സ്വദേശി പള്ളിപ്പറമ്പിൽ സാംസൺ പീറ്റർ (21) എന്നിവരെ, 2007-ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (kaapa act) പ്രകാരം ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ അധികാര പരിധിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഒരു വർഷത്തേക്ക് വിലക്കിയത്. തൊടുപുഴ മ്രാല കാട്ടോലി സ്വദേശി ചങ്ങലത്ത് ആദർശ് (അച്ചു -27) നെ ആറു മാസത്തേയ്ക്കുമാണ് കാപ്പ ചുമത്തിയത്. തുടര്‍ന്നു വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . സ്കൂൾ കലോത്സവം നാളെ സമാപിക്കും; തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടര്‍ തിരുവനന്തപുരം: 63ാമത് സ്കൂൾ കലോത്സവത്തിന്റെ സമാപന ദിനമായ നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടർ. ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചതായി കളക്ടർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ജനുവരി 4 ന് ആരംഭിച്ച സ്കൂൾ കലോത്സവം നാളെ സമാപിക്കും. വായന തുടരുക . . . തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. 9745397722 പുതിയങ്ങാടി പള്ളി നേർച്ചക്കിടെ ആനയിടഞ്ഞു; ആൾക്കൂട്ടത്തിൽ നിന്നയാളെ തുമ്പിക്കൈയിൽ ചുഴറ്റിയെറിഞ്ഞു; നില ഗുരുതരം മലപ്പുറം: തിരൂര്‍ പുതിയങ്ങാടി പള്ളിയിലെ യാഹൂ തങ്ങള്‍ നേർച്ചക്കിടെ ആന ഇടഞ്ഞു. ആൾക്കൂട്ടത്തിലുണ്ടായ ഒരാളെ തുമ്പിക്കൈയിൽ ചുഴറ്റി എറിഞ്ഞു. പാക്കത്ത് ശ്രീക്കുട്ടനെന്ന ആനയാണ് ഇടഞ്ഞത്. പരുക്കേറ്റ തിരൂർ സ്വദേശി കൃഷ്ണൻകുട്ടിയുടെ നില ഗുരുതരമാണ്. ഇയാളെ കോട്ടക്കലിലെ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ 12.30 ഓടെയാണ് സംഭവം നടന്നത്. വായന തുടരുക . . . കുറുകെ വണ്ടിയിട്ട്, വിളിച്ചിറക്കി കൊച്ചി പൊലീസ്; ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ തിരുവനന്തപുരം: നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പ്രതിയുടെ വാഹനത്തിന് കുറുകെ വാഹനമിട്ട് വാഹനത്തിൽ നിന്ന് വിളിച്ചിറക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കേസിൽ മുൻകൂർ ജാമ്യം നേടാനുള്ള ശ്രമത്തിനിടെ വയനാട്ടിൽ നിന്നുമാണ് ബോബി ചെമ്മണ്ണൂരിനെ ഇന്ന് രാവിലെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് റിസോർട്ടിലായിരുന്നു ബോബി ചെമ്മണ്ണൂർ. കൂടുതല്‍ വായിക്കുക . ... കുട്ടികളുടെ ആഗ്രഹം നിറവേറ്റി കലോത്സവ വേദിയിൽ ടൊവിനോ; 'മനുഷ്യരെ സ്നേഹിപ്പിക്കുന്ന കലയെ കൈവിടാതിരിക്കുക തിരുവനന്തപുരം: വേദിയില്‍ നിൽക്കുമ്പോൾ സന്തോഷവും പ്രതീക്ഷയുമുണ്ടെന്ന് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ സമാപന വേദിയിൽ നടൻ ടൊവിനോ തോമസ് പറഞ്ഞു. ജീവിതം മുഴുവൻ കലയെ കൈവിടാതിരിക്കണമെന്നും കലയ്ക്ക് മനുഷ്യരെ സ്നേഹിക്കാനാകുമെന്നും ഇത്രയും വലിയ കലോത്സവം നടത്താൻ പ്രയ്തനിച്ച സംഘാടകരായ എല്ലാവരെയും അഭിനന്ദിക്കുകയാണെന്നും ടൊവിനോ തോമസ് പറഞ്ഞു. കുട്ടികള്‍ വീഡിയോയിലൂടെ ആവശ്യപ്പെട്ട പ്രകാരം കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ചാണ് ടൊവിനോ കലോത്സവത്തിന്‍റെ സമാപന വേദിയിൽ എത്തിയത്. ഇക്കാര്യം ടൊവിനോ പ്രസംഗത്തിനൊടുവിൽ പറയുകയും ചെയ്തു.വായന തുടരുക. ..... |
|
സ്കൂള്‍ കലോത്സവം: സ്വർണക്കപ്പ് തൃശൂരങ്ങെടുത്തു; നേട്ടം കാൽനൂറ്റാണ്ടിന് ശേഷം; 1008 പോയിന്‍റോടെ ഒന്നാം സ്ഥാനത്ത് തിരുവനന്തപുരം: 63ാം മത് സ്കൂൾ കലോത്സവത്തിലെ സ്വർണക്കപ്പ് സ്വന്തമാക്കി തൃശ്ശൂർ. കാൽനൂറ്റാണ്ടിന് ശേഷമാണ് കലാകിരീടം തൃശ്ശൂരിലെത്തുന്നത്. 1008 പോയിന്റ് നേടിയാണ് തൃശ്ശൂർ സ്വർണക്കപ്പ് സ്വന്തമാക്കിയത്. 1999 ലെ കൊല്ലം കലോത്സവത്തിലാണ് തൃശ്ശൂർ അവസാനമായി കപ്പ് നേടിയത്. സ്കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം 12ാം തവണയും ചാംപ്യന്‍മാരായി. ഒരു പോയിന്‍റിന്‍റെ വ്യത്യാസത്തില്‍ 1007 പോയിന്‍റോടെയാണ് പാലക്കാട് രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. തുടക്ക മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയിരുന്ന കണ്ണൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. ജനുവരി 4 മുതല്‍ തലസ്ഥാന നഗരിയില്‍ ആരംഭിച്ച സ്കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. വാര്‍ത്ത സ്രോതസ്സ്
ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക്ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക്ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്. ഈ മാസം 20ന് രാജന്‍ ഖൊബ്രഗഡെയ്യെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പൊലീസിന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നൽകി. ഭിന്നശേഷിക്കാരനായ ഡോക്ടര്‍ക്ക് പ്രൊമോഷന്‍ നല്‍കണമെന്ന ഉത്തരവിറക്കാത്തതിലാണ് കടുത്ത നടപടി. ആരോഗ്യ വിഭാഗം അസി. ഡയറക്ടര്‍ ഡോ. ബി ഉണ്ണികൃഷ്ണന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി. 2023ലായിരുന്നു ഡോ. ഉണ്ണികൃഷ്ണന് നിയമനം നല്‍കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി. വായനതുടരുക ........ കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? എല്‍സ്റ്റണ്‍, നെടുമ്പാല എസ്റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനമായി വയനാട്ടിലെ മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലും മേപ്പാടി ഗ്രാമപഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റിലും കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗവും ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് എസ്റ്റേറ്റ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളുകയും ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനമായത്. വായന തുടരുക . .. മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും a 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക കലോത്സവ സമാപന വേദിയിൽ തൃശൂര്‍ ടീമിന് 'സര്‍പ്രൈസ്' പ്രഖ്യാപനവുമായി ആസിഫ് അലി; 'ഏറെ അഭിമാനം നൽകുന്ന നിമിഷം' തിരുവനന്തപുരം: ഇന്ന് ഈ വേദിയിൽ വന്ന് നിൽക്കുന്നത് വളരെയധികം അഭിമാനത്തോടെയാണ്. കലോത്സവത്തിന്‍റ സമാപന സമ്മേളന വേദിയിൽ വന്ന് നിൽക്കുമ്പോള്‍ ഏറെ അഭിമാനമുണ്ട്. വ്യക്തിപരമായി സ്കൂള്‍ സമയത്ത് ഒരു കലോത്സവത്തിലും പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. കസേര പിടിച്ചിടാൻ പോലും കലോത്സവ വേദികളിൽ കയറിയിട്ടില്ല, പക്ഷേ ഇന്ന് ഈ വേദിയിൽ നിൽക്കുമ്പോൾ അഭിമാനം തോന്നുന്നു. ഇന്ന് എന്‍റെ കലയായ സിനിമ എനിക്ക് തന്നെ ഏറ്റവും വലിയ ഭാഗ്യമാണ് ഈ വേദി. ആ സന്തോഷത്തിൽ പറയുകയാണ്. ഈ കലോത്സവത്തിൽ പങ്കെടുത്ത നിങ്ങള്‍ എല്ലാവരും മറ്റൊരു ജീവിതത്തിലേക്ക് പോകുമ്പോഴും കലയെ കൂടെ കൂട്ടണം. വായന തുടരുക . . സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 8, ബുധനാഴ്ച. Have Any Computer / IT Related Issues? കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷയ്ക്ക് സ്വീകരിച്ച നടപടികളെന്തൊക്കെ? കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്. അണക്കെട്ട് സുരക്ഷിതമാണെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഡാം സുരക്ഷാ നിയമപ്രകാരം എന്തെല്ലാം നടപടികളെടുത്തുവെന്ന് അറിയിക്കാനാണ് കേന്ദ്രസർക്കാരിന് നൽകിയ നോട്ടീസിൽ സുപ്രീം കോടതി ആവശ്യപ്പെട്ടത്. മലയാളിയായ അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയുടെ ഹര്‍ജിയിലാണ് നോട്ടീസ്. വായന തുടരുക. ... ബോബിയുടെ മുൻകൂർ ജാമ്യനീക്കം പാളി; പിടിവീണത് കോയമ്പത്തൂരിലേക്ക് പോകാനിരിക്കെ; ജ്വല്ലറി ഹൻസിക ഉദ്ഘാടനം ചെയ്തു കൽപ്പറ്റ: നടി ഹണി റോസിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തത് വാഹനം തടഞ്ഞ്. കോയമ്പത്തൂരിലേക്ക് പോകും വഴി വയനാട്ടിലെ ആയിരം ഏക്കറിന് സമീപത്ത് വച്ച് പൊലീസ് ബോബിയുടെ വാഹനം തടയുകയായിരുന്നു. കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘവും വയനാട്ടിലെ എസ്‌പിയുടെ സ്പെഷൽ സ്ക്വാഡും ചേർന്നാണ് ബോബിയെ പിടികൂടിയത്. പ്രതിയെ പുത്തൂർ വയൽ പൊലീസ് ക്യാമ്പിലെത്തിച്ച ശേഷം കൊച്ചിയിലേക്ക് പൊലീസ് സംഘം യാത്ര തിരിച്ചു. വായന തുടരുക . . .. സ്ത്രീകൾക്കുള്ള പരാതി പരിഹാര സെല്ലിന്റെ പേരില്‍, വിവാദം; പത്തനംതിട്ട എസ്‌പി ഉത്തരവ് റദ്ദാക്കി പത്തനംതിട്ട: സ്ത്രീകൾക്കായുള്ള പരാതി പരിഹാര സെല്ലിൽ ആർഎസ്എസ് അനുകൂല അഭിഭാഷക സംഘടനാ നേതാവ് കെ ജെ മനുവിനെ ഉൾപ്പെടുത്തിയതിൽ പത്തനംതിട്ടയിൽ വിവാദം.സ്ത്രീകൾക്കെതിരായ അതിക്രമം തടയാനുള്ള എസ്പി ഓഫീസിലെ ആഭ്യന്തര കമ്മിറ്റിയിലാണ് മനുവിനെ ഉൾപ്പെടുത്തിയത്. അഭിഭാഷകൻ്റെ ആർഎസ്എസ് പശ്ചാത്തലവും ഇദ്ദേഹത്തിനെതിരായ കേസുകളും ഉയർത്തിക്കാട്ടി ഇടത് സംഘടനകൾ രംഗത്ത് വന്നതോടെ, പുതിയ കമ്മിറ്റിയുണ്ടാക്കി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വിവാദത്തിൽ നിന്ന് തടിയൂരി. വായന തുടരുക . .. |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |