|
(1) |
|
ജനുവരി 2025 ശനിയാഴ്ച 1200 മകരം 26 |
|
വാല്യം 2 ലക്കം 213 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
08 |
|
Silence is not only the absence of sound but also stillness of the mind. |
|
ജനവിധി അംഗീകരിക്കുന്നു, ബിജെപിക്ക് ആശംസകള്‍ അരവിന്ദ് കെജ്‍രിവാള്‍ ന്യൂഡല്‍ഹി: ജനവിധി അംഗീകരിക്കുന്നുവെന്ന് ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‍രിവാൾ. ഡൽഹിയിലെ ജയത്തിന് ബിജെപിക്ക് അഭിനന്ദനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആഗ്രഹങ്ങളെല്ലാം ബിജെപി നിറവേറ്റുമെന്ന് കരുതുന്നു. കഴിഞ്ഞ 10 വര്‍ഷം ചെയ്യാന്‍ സാധിക്കുന്നതെല്ലാം ആം ആദ്മി പാർട്ടി സര്‍ക്കാര്‍ ചെയ്തു. വിദ്യാഭ്യാസം, വൈദ്യുതി, ജലവിതരണം തുടങ്ങി എല്ലാ മേഖലകളിലും ജനങ്ങള്‍ക്കായി പ്രവർത്തിച്ചു. ജനങ്ങള്‍ക്ക് വേണ്ടി പ്രവർത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വായിക്കുക . . Reach your Special News Hook and Corner of the world. Advertise in Kakadrushiti at very low cost. Send to 9745397722 തലസ്ഥാനവും കീഴടക്കി ബിജെപി; കെജ്‌രിവാളിനോട് ബൈ പറഞ്ഞ് ഡൽഹി, കോൺഗ്രസ് ചിത്രത്തിലില്ല ന്യൂഡല്‍ഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വിജയം. കാൽനൂറ്റാണ്ടിന് ശേഷമാണ് ബിജെപി ഡൽഹിയിൽ അധികാരത്തിലെത്തുന്നത്. എഎപി നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും മധ്യവർഗ വിഭാഗങ്ങളെ പിന്തുണയ്ക്കുന്ന ബജറ്റ് തീരുമാനങ്ങളും ബിജെപിയ്ക്ക് തുണയായി. എഎപി ശക്തി കേന്ദ്രങ്ങളിലെല്ലാം ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. എഎപിയുടെ മുതിർന്ന നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ തുടങ്ങിയവരും ബിജെപി മുന്നേറ്റത്തിൽ കടപുഴകി. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 കിഫ്ബിയുടെ ടോള്‍ ബൂത്തുകള്‍ തുടങ്ങിയാല്‍ അടിച്ചുപൊളിക്കും, ഇത്രയും നാള്‍ വെജിറ്റേറിയന്‍ സമരം, ഇനി നോണ്‍ വെജിറ്റേറിയന്‍ സമരം തിരുവനന്തപുരം: കിഫ്ബി റോഡുകളില്‍ ടോള്‍ പിരിച്ചേക്കുമെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ കെ മുരളീധരന്‍ രംഗത്ത്.കിഫ്ബിയുടെ ടോൾ ബൂത്തുകൾ തുടങ്ങിയാൽ അടിച്ചുപൊളിച്ചിരിക്കും.ഇത്രകാലവും ഞങ്ങൾ നടത്തിയത് വെജിറ്റേറിയൻ സമരം ആണെങ്കിൽ ഇനി നോൺ വെജിറ്റേറിയൻ സമരം ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. Todays Special GK What is a computer? തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) Aristocrat Leisures 9745397722 Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python പിതാവിനെ വാര്‍ധക്യത്തില്‍ സംരക്ഷിക്കാന്‍ ആണ്‍മക്കള്‍ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി മക്കളെ കഷ്ടപ്പെട്ടു വളർത്തുന്ന പിതാവിനെ വാർധക്യത്തിൽ സംരക്ഷിക്കാൻ ആൺമക്കൾ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി. ധാർമിക ചുമതല എന്നതിലുപരി നിയമപരമായ ഉത്തരവാദിത്വവുമാണിതെന്നും വയോധികനായ പിതാവിനെ അവഗണിക്കുന്നത് സമൂഹത്തിന്റെ അടിത്തറയെ ദുർബലപ്പെടുത്തുമെന്നും ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് പറഞ്ഞു. മലപ്പുറം വളാഞ്ചേരി എടയൂരിലെ 74-കാരന് ആൺമക്കൾ മാസം തോറും 20,000 രൂപ നൽകണമെന്ന ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിതാവിന് സ്വന്തം നിലയ്ക്ക് ജീവിക്കാനാകുമെന്ന മക്കളുടെ വാദം അംഗീകരിച്ച് തിരൂര്‍ കുടുംബക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഹർജിക്കാരന്‍ ഹൈക്കോടതിയില്‍ എത്തിയത്. വായന തുടരുക. . . മുന്നോട്ട് പോകണമെങ്കില്‍ BJPയെ തെരഞ്ഞെടുക്കണം എന്ന കേരളത്തിനുള്ള സന്ദേശമാണ് ഈ ജനവിധി: അനില്‍ ആന്റണി ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് വിധി കേരളത്തിനുള്ള സന്ദേശമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്‍റണി. മുന്നോട്ട് പോകണം എങ്കിൽ ബിജെപിയെ തെരഞ്ഞെടുക്കണം എന്ന കേരളത്തിനുള്ള സന്ദേശം ആണ് ഈ ജനവിധി’ എന്ന് അനില്‍ ആന്‍റണി പറഞ്ഞു. ഇടയ്ക്കിടയ്ക്ക് ലീഡ് നില മാറി മറിഞ്ഞെങ്കിലും കേവല ഭൂരിപക്ഷം കടന്ന ബിജെപി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ്. തുടര്‍ന്നു വായിക്കുക . . .
|
|
കല്‍ക്കാജിയില്‍ കലക്കി; കെജ്‌രിവാളിന്റെ വീഴ്ചയിലും കരകയറി അതിഷി ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി അതിഷിക്ക് വിജയം. കല്‍ക്കാജി മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥി രമേഷ് ബിധുരിക്കെതിരെ 3,500 വോട്ടിനാണ് അതിഷി വിജയിച്ചുകയറിയത്. വായന തുടരുക . . . കാലം കരുതിവെച്ച കാവ്യനീതിയെന്ന് കെ സുരേന്ദ്രന്‍ ദില്ലിയില്‍ ബിജെപി അധികാരത്തിൽ തിരിച്ചെത്തിയതില്‍ സന്തോഷം പങ്കുവെച്ച് കെ സുരേന്ദ്രന്‍. കാലം കരുതിവെച്ച കാവ്യനീതിയെന്നും രാജ്യം ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലിയ കാപട്യക്കാരനെ ഒരു ജനത തിരിച്ചറിയാൻ പതിനഞ്ചുവർഷമെടുത്തു എന്നുള്ളത് ജനാധിപത്യത്തിന്‍റെ ദൗർബ്ബല്യമായി കണക്കാക്കുന്നവരുണ്ടാവുമെന്നും ദില്ലിയിൽ പരാജയപ്പെട്ടത് ആപ്പ് മാത്രമല്ല അർബ്ബൻ നക്സലുകളും കൾച്ചറൽ മാർക്സിസ്റ്റുകളും പൊളിറ്റിക്കൽ ഇസ്ളാമും തുക്കടെ തുക്കടെ ഗ്യാങ്ങും പിന്നെ സോറോസ് ഫണ്ടഡ് ജർണ്ണോകളുമാണെന്നും സുരേന്ദ്രൻ സമൂഹമാധ്യമത്തില്‍ കുറിച്ചു. വായന തുടരുക . . വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന് സന്ദേശം, ജാഗ്രതാ നിര്‍ദേശം തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന് സന്ദേശം. സംഭവത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി. ഇന്ന് ഉച്ചയോടെയാണ് ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന ഇ-മെയില്‍ എത്തിയത്. വിമാനത്താവള പരിസരത്ത് നിരീക്ഷണം കര്‍ശനമാക്കി. മുമ്പും വിമാനങ്ങള്‍ക്കുനേരെ ബോംബ് ഭീഷണികള്‍ ഇ-മെയിലായി എത്തിയ സംഭവങ്ങളുണ്ടായിരുന്നു. പിന്നീട് അവ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. എന്നാൽ, ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന സന്ദേശമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇതോടെയാണ് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നൽകിയത്. വായന തുടരുക . ..... എലപ്പുള്ളി മദ്യപ്ലാന്റില്‍ മുന്നോട്ട് തന്നെ'; ടോളിനോട് യോജിപ്പില്ലെന്നും എംവി ഗോവിന്ദന്‍ പാലക്കാട്: എലപ്പുള്ളി ബ്രൂവറിയുമായി മുന്നോട്ട് തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഭൂമി തരംമാറ്റല്‍ അനുമതി നിഷേധിച്ചത് സിപിഐ എതിര്‍പ്പായി കാണുന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യും. തടസമായ ഘടകങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് മുന്നോട്ട് പോകും. തുടര്‍ന്നു വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . എത്ര നടക്കാത്ത സ്വപ്നമെന്ന് കേരള പൊലീസ്; ടെലഗ്രാമിലും വാട്സാപ്പിലും വരുന്ന ലിങ്ക് ഓപ്പണാക്കല്ലേ, പണി കിട്ടും തിരുവനന്തപുരം: സാമ്പത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിച്ച് തട്ടിപ്പ് നടത്തുന്ന സംഘം വലവിരിക്കുന്നത് വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലുമാണന്നും ജാഗ്രത വേണമെന്ന് കേരള പൊലീസ്. സാമ്പത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സമൂഹ മാധ്യമങ്ങളിലൂടെയാണ്. വിവിധ സാമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വന്‍ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു. വായന തുടരുക . . . വിദ്വേഷ പരാമര്‍ശ കേസ്; പിസി ജോര്‍ജിന് ആശ്വാസം, മുൻകൂര്‍ ജാമ്യം അനുവദിച്ചു, പൊലീസിനോട് വിശദീകരണം തേടി കൊച്ചി: മുസ്ലിം വിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജിന് ആശ്വാസം. കേസിൽ പിസി ജോര്‍ജ് നൽകിയ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അനുവദിച്ചു. പിസി ജോര്‍ജ് മുതിര്‍ന്ന രാഷ്ട്രീയ നേതാവാണെന്നും ശ്രദ്ധ പുലര്‍ത്തണമെന്നും കോടതി വ്യക്തമാക്കി. കേസ് ഇനി പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഹര്‍ജിയിൽ പൊലീസിനോട് കോടതി വിശദീകരണം തേടി. കൂടുതല്‍ വായിക്കുക . ...
|
|
കൗരവപ്പട വസ്ത്രാക്ഷേപം ചെയ്യുന്ന ദ്രൗപതി, രക്ഷിക്കുന്ന കൃഷ്ണൻ; എഎപിയുടെ തോൽവിക്ക് പിന്നാലെ പോസ്റ്റുമായി സ്വാതി ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി തകര്‍ന്നടിഞ്ഞതിന് പിന്നാലെ പരിഹാസവുമായി ആപ് എംപി സ്വാതി മലിവാള്‍. ദ്രൗപതിയുടെ വസ്ത്രാക്ഷേപത്തിന്റെ പെയിന്റിങ് പങ്കുവെച്ച സ്വാതിയുടെ എക്‌സ് പോസ്റ്റ് നിലവില്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുകയാണ്. കൗരവപ്പട ദ്രൗപതിയുടെ വസ്ത്രാക്ഷേപം നടത്തുന്നതും തത്സമയം വസ്ത്രം നൽകുന്ന കൃഷ്ണനെയുമാണ് സ്വാതി പങ്കുവെച്ചത്. വായന തുടരുക.... ദില്ലിയുടെ ഹൃദയത്തില്‍മോദിയെന്ന് അമിത് ഷാ കള്ളത്തിന്‍റേയും ചതിയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം തകർത്തുവെന്നും ദില്ലിയുടെ ഹൃദയത്തിൽ മോദിയെന്നും അമിത് ഷാ. ദില്ലി ആം ആദ്മി പാർട്ടി മുക്തമാക്കാൻ ദില്ലിയിലെ ജനങ്ങൾ പരിശ്രമിച്ചുവെന്നും വ്യാജ വാഗ്ദാനങ്ങൾ നൽകുന്നവർക്ക് ഇതൊരു പാഠമായിരിക്കുമെന്നും ദില്ലിയിൽ വികസനത്തിന്‍റേയും വിശ്വാസത്തിന്‍റേയും പുതിയ തുടക്കമാണെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. വായനതുടരുക ........ കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഇവിടെ ക്ലിക്ക് ചെയ്യുക. തലസ്ഥാനവും കീഴടക്കി ബിജെപി; കെജ്‌രിവാളിനോട് ബൈ പറഞ്ഞ് ഡൽഹി, കോണ്‍ഗ്രസ് ചിത്രത്തിലില്ല ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വിജയം. കാൽനൂറ്റാണ്ടിന് ശേഷമാണ് ബിജെപി ഡൽഹിയിൽ അധികാരത്തിലെത്തുന്നത്. എഎപി നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും മധ്യവർഗ വിഭാഗങ്ങളെ പിന്തുണയ്ക്കുന്ന ബജറ്റ് തീരുമാനങ്ങളും ബിജെപിയ്ക്ക് തുണയായി. എഎപി ശക്തി കേന്ദ്രങ്ങളിലെല്ലാം ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. എഎപിയുടെ മുതിർന്ന നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ തുടങ്ങിയവരും ബിജെപി മുന്നേറ്റത്തിൽ കടപുഴകി. വായന തുടരുക . .. കേരള ബഡ്ജറ്റ് മൂന്നാറിലെ കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾഡക്കറിലെ അലങ്കാരലൈറ്റുകള്‍ തെളിക്കില്ല, ജീവനക്കാർക്ക് മന്ത്രിയുടെ നിർദേശം മൂന്നാര്‍:വിനോദ സഞ്ചാരികള്‍ക്കായി കെഎസ്ആർടിസി റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് സർവീസ് തുടങ്ങി.ഗതാഗതമന്ത്രി കെബി ഗണേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ബസില്‍ വച്ചിരിക്കുന്ന ലൈറ്റുകള്‍ ഒന്നും തെളിക്കാനുള്ളതല്ലെന്ന് അദ്ദേഹം പറഞ്ഞു.രാത്രിയില്‍ ഈ ബസ് സർവീസ് നടത്തുന്നില്ല.ലൈറ്റ് ഇടേണ്ട എന്നും ജീവനക്കാര്‍ക്ക് അദ്ദേഹം നിർദേശം
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 ഉരുൾപൊട്ടല്‍ പുനരധിവാസം; ആദ്യഘട്ടത്തില്‍ 242 ഗുണഭോക്താക്കള്‍, ചൂരല്‍മല വാര്‍ഡില്‍ 108 പേര്‍, പട്ടികയ്ക്ക് അംഗീകാരം തിരുവനന്തപുരം: മുണ്ടക്കൈ–ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കല്‍പറ്റയിലും നെടുമ്പാലയിലുമായി ഒരുക്കുന്ന ടൗണ്‍ഷിപ്പിന്റെ നവീകരിച്ച ഗുണഭോക്താപട്ടികയുടെടെ അന്തിമ ലിസ്റ്റിന് ഡിഡിഎംഎയുടെ അംഗീകാരം. ആദ്യഘട്ടക പട്ടികയില്‍ 242 ഗുണഭോക്താക്കള്‍ ഉള്‍പ്പെട്ടു. ചൂരല്‍മല വാര്‍ഡിലെ 108 പേരും, അട്ടമല വാര്‍ഡിലെ 51 പേരും പട്ടികയില്‍ ഉണ്ട്. മുണ്ടക്കൈ വാര്‍ഡില്‍ 83 പേരാണ് ഗുണഭോക്താക്കള്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗമാണ് പട്ടികയ്ക്ക് അംഗീകാരം നൽകിയത്. വായന തുടരുക . . സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 8 ശനിയാഴ്ച. Have Any Computer / IT Related Issues? 9745397722 കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ബന്ധപെടുക
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |