|
(1) |
|
മാര്‍ച്ച് 2025 ശനിയാഴ്ച 1200 കുംഭം 24 |
|
വാല്യം 2 ലക്കം 233 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
08 |
|
The moment I insult my fellow man, that is the moment I lose the respect of others. |
|
പാൻമസാലയില്‍ കുങ്കുമപൊടിയുണ്ടെന്ന അവകാശവാദത്തിനെതിരെ പരാതി പാൻമസാലയില്‍ കുങ്കുമപൊടിയുണ്ടെന്ന അവകാശവാദത്തിനെതിരെ പരാതി. ജയ്പൂര്‍ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ പരസ്യത്തില്‍ അഭിനയിച്ച ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്, ടൈഗര്‍ ഷ്റോഫ് എന്നിവരെ ഉപഭോക്തൃ സമിതി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കിലോക്ക് 4 ലക്ഷം രൂപ വിലയുള്ള കുങ്കുമപ്പൊടി 5 രൂപയുടെ പാൻമസാലയിൽ ഉൾപ്പെടുത്താനാകില്ലെന്നും, പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നുമാണ് പരാതി. ജയ്പൂർ ജില്ലാ ഉപഭോക്തൃ പരാതി പരിഹാര സമിതിയാണ് പരസ്യത്തിൽ അഭിനയിച്ചവരെ വിളിപ്പിച്ചത്. തുടര്‍ന്നു വായിക്കുക . . പോൻസി കുംഭകോണം" കേസിൽ ഹൈദരാബാദ് വിമാനത്താവളത്തിൽ ബിസിനസ് ജെറ്റ് അന്വേഷണ ഏജൻസി പിടിച്ചെടുത്തു. ഹൈദരാബാദ്: 850 കോടി രൂപയുടെ പോൻസി "അഴിമതി"യിൽ നിരവധി നിക്ഷേപകരെ കബളിപ്പിച്ച ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു കമ്പനിക്കും അതിന്റെ പ്രൊമോട്ടർമാർക്കുമെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി ഹൈദരാബാദ് വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന ഒരു ബിസിനസ് ജെറ്റ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തതായി ഔദ്യോഗിക വൃത്തങ്ങൾ ശനിയാഴ്ച അറിയിച്ചു.വായന തുടരുക . . . അയാളുടെ ഭാര്യയെന്ന് അറിയപ്പെടാൻ പോലും താത്പര്യമില്ല, സഹികെട്ടാണ് വീട്ടിൽ നിന്നിറങ്ങിയത്: ചെന്താമരയുടെ ഭാര്യ പാലക്കാട് : നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴി എടുത്തു. തന്നെ ചെന്താമര നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നതായിരുന്നുവെന്നാണ് ഭാര്യയുടെ മൊഴി. സഹികെട്ടാണ് വീട്ടിൽ നിന്നിറങ്ങിപ്പോയത്. ഞാനിപ്പോൾ എവിടെയാണ് താമസിക്കുന്നതെന്ന് പോലും ചെന്താമരക്ക് അറിയില്ല. ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാൻ പോലും താത്പര്യമില്ല. അയൽവാസികളോട് മോശമായാണ് ചെന്താമര പെരുമാറിയതെന്നും ഭാര്യ മൊഴി നൽകി. ആലത്തൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് ഇവർ മൊഴി നൽകിയത്. തുടര്‍ന്നു വായിക്കുക . . . Reach your Special News Hook and Corner of the world. Advertise in Kakadrushiti at very low cost. Send to 9745397722 കട്ടപ്പനക്ക് സമീപം സ്ഫോടക വസ്തുക്കൾ പിടികൂടി പൊലീസ് ഇടുക്കി കട്ടപ്പനക്ക് സമീപം സ്ഫോടക വസ്തുക്കൾ പിടികൂടി. ഈരാറ്റുപേട്ട നടക്കൽ സ്വദേശിയായ കണ്ടത്തിൽ ഷിബിലിയുടെ കയ്യിൽ നിന്നും 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിൻ സ്റ്റിക്കുകളുമാണ് പിടികൂടിയത്. അനധികൃത പാറമടകളിലേക്ക് കൊണ്ടു പോയ സ്ഫോടക വസ്തുക്കളാണ് പിടികൂടിയത്. വണ്ടൻമേട് പൊലീസാണ് പരിശോധന നടത്തിയത്. കര്‍ണാടകയിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ വാങ്ങിയതെന്നാണ് ഷിബിലി പൊലീസിനോട് പറഞ്ഞത്. കര്‍ണാടകയില്‍ നിന്നെത്തിച്ച ശേഷം ഈരാറ്റപേട്ടയില്‍ സൂക്ഷിക്കും. പിന്നീട് ഇടുക്കിയിൽ പല ഭാഗങ്ങളിലായി വിതരണം ചെയ്യുന്നതായിരുന്നു ഷിബിലിയുടെ രീതി. അനകൃതമായി പ്രവര്‍ത്തിക്കുന്ന പാറമടകൾക്ക് വേണ്ടിയാണ് സ്ഫോടക വസ്തുക്കൾ എത്തിക്കുന്നതെന്നും ഷിബിലി പറഞ്ഞു. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 യഥാർത്ഥത്തിലുള്ള ആശമാർക്ക് എല്ലാമറിയാം'; ബാക്കിയെല്ലാം സൃഷ്ടിക്കപ്പെടുന്ന കാര്യങ്ങൾ മാത്രമാണെന്ന് വീണാ ജോര്‍ജ് കൊല്ലം: കേരള സര്‍ക്കാരിന് ആശമാരോട് അനുഭാവ പൂര്‍ണമായ നിലപാടാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവരെ ചേര്‍ത്ത് പിടിക്കുന്നുവെന്നും വീണാ ജോര്‍ജ് പറഞ്ഞു. ആശമാരെ സാമൂഹ്യമായി മുന്നോട്ട് കൊണ്ടു വരുന്നതിനുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. യഥാര്‍ത്ഥത്തിലുള്ള ആശമാര്‍ക്ക് എല്ലാമറിയാമെന്നും മന്ത്രി പറഞ്ഞു. വായന തുടരുക . .. Todays Special GK തീവണ്ടി ടിക്കറ്റുകള്‍താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python ജീവിക്കാന്‍ വേണ്ട ശമ്പളത്തിന് ആശാ വര്‍ക്കര്‍മാര്‍ക്ക് അര്‍ഹതയുണ്ട്; സ്ത്രീ എന്ന കാരണം കൊണ്ട് അത് നിഷേധിക്കരുത്': രമേശ് ചെന്നിത്തല ആശാ വര്‍ക്കര്‍മാരുടെ അവകാശങ്ങള്‍ അംഗീകരിക്കാത്തിടത്തോളം വനിതാദിനം പൂര്‍ണമാകില്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ചെന്നിത്തല ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് വിമർശനം. വായന തുടരുക .... പിണറായിയുടെ സംഘപരിവാര്‍ പ്രീണനത്തില്‍ മനംമടുത്താണ് CPIM പ്രവര്‍ത്തകര്‍ അടപടലം BJPയിലേക്ക് ചേക്കേറുന്നത്': കെ സുധാകരന്‍ എംപി സിപിഐഎമ്മിന്റയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘപരിവാര്‍ പ്രീണനത്തില്‍ മനംമടുത്ത പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇപ്പോള്‍ ബിജെപിയിലേക്ക് അടപടലം മാറിക്കൊണ്ടിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പാര്‍ട്ടി വോട്ട് ബിജെപിക്ക് മറിയുന്നു എന്ന സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അതീവ ഗുരുതരമാണ്. വായന തുടരുക . . . ഒരു മാസത്തിനുള്ളില്‍ 10 ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തി, വനിതാ ദിനത്തില്‍ ചരിത്രം സൃഷ്ടിച്ച് കേരളം; മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്തുകൊണ്ട് 10 ലക്ഷത്തിലധികം (10,69,703) പേര്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ 1517 ആശുപത്രികളില്‍ സ്‌ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. സ്‌ക്രീന്‍ ചെയ്തതില്‍ 42,048 പേരെ കാന്‍സര്‍ സംശയിച്ച് തുടര്‍ പരിശോധനകള്‍ക്കായി റഫര്‍ ചെയ്തു. വായന തുടരുക.....
|
|
ഗർഭഛിദ്രം നടത്താനുള്ള സമ്മർദ്ദത്തിൽ നിന്ന് സ്ത്രീകളെ മോചിപ്പിക്കാൻ സ്നേഹമുള്ള ഒരു സമൂഹം ആവശ്യമാണ്: പോപ്പ് ഇറ്റാലിയൻ മൂവ്‌മെന്റ് ഫോർ ലൈഫിന്റെ തീർത്ഥാടനത്തിന് ഫ്രാൻസിസ് മാർപാപ്പ ഒരു സന്ദേശം അയയ്ക്കുകയും, ഗർഭസ്ഥ ശിശുക്കളുടെ പക്ഷം ചേരാൻ ക്രിസ്ത്യാനികളോട് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു, ശബ്ദമില്ലാത്ത ഓരോ വ്യക്തിയെയും അവർ പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. വായന തുടരുക . . . വത്തിക്കാന്‍ റമദാvd സന്ദേശം: ക്രിസ്ത്യാനികളും മുസ്ലീങ്ങളും 'അരികില്‍ ചേർന്ന് നടക്കാൻന്‍ആഹ്വാനം ചെയ്തുു. ഈ വർഷത്തെ ഇസ്ലാമിക പുണ്യമാസം നോമ്പിനോട് ഒത്തുവരികയാണെന്ന് മതാന്തര സംഭാഷണത്തിനുള്ള ഡിക്കാസ്റ്ററി റമദാനിലെ സന്ദേശത്തില്‍ എടുത്തുകാണിക്കുന്നു - ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും മാധാനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാന്‍ കഴിയുന്ന തരത്തില്‍ "ആന്തരിക പരിവര്‍ത്തനത്തിന്" ആഹ്വാനം ചെയ്യുന്നു. വായന തുടരുക . . വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. ശ്രീറാം വെങ്കിട്ടരാമന്റെ പ്രമോഷനെതിരെ മുസ്‌ലിം ജമാഅത്ത് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് സ്ഥാനക്കയറ്റം നല്‍കിയതിനെതിരെ ചീഫ് സെക്രട്ടറിക്കു കെ.എം. ബഷീര്‍ നിയമസഹായസമിതി കണ്‍വീനറും കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ജമാല്‍ കരുളായി പരാതി നല്‍കി. നരഹത്യ, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ വിചാരണനേരിടുന്ന ശ്രീറാം വെങ്കിട്ടരാമന് അഖിലേന്ത്യാ ജീവനക്കാര്‍ക്ക് ബാധകമായ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് ജോയിന്റ് സെക്രട്ടറിയായി പ്രമോഷന്‍ നല്‍കിയെന്നാണ് പരാതി. തുടര്‍ന്നു വായിക്കുക .... ഏറ്റുമാനൂരിലെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവായ ഷൈനിയുടെ ഫോണ്‍ കണ്ടെത്തി കോട്ടയം ഏറ്റുമാനൂരിലെ അമ്മയുടെയും പെണ്‍മക്കളുടെയും ആത്മഹത്യയിൽ നിര്‍ണായക തെളിവായേക്കാവുന്ന മൊബൈൽ ഫോണ്‍ കണ്ടെത്തി. ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈൽ ഫോൺ ലോക്കായ നിലയിൽ പൊലീസ് കണ്ടെത്തി. ഷൈനിയുടെ ഫോണും നേരത്തെ പൊലീസ് പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ ഷൈനിയുടെ ഭര്‍ത്താവ് നോബിയുടെ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഷൈനിയുടെ ഫോൺ കാണാതായതിൽ ദുരൂഹതയുണ്ടായിരുന്നു. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . കോഴിക്കോട് എംഡിഎംഎ പൊതി വിഴുങ്ങിയയാള്‍ മരിച്ചു കോഴിക്കോട്: താമരശ്ശേരിയിൽ എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് മരണം. താമരശ്ശേരി സ്വദേശി ഇയ്യാടൻ ഷാനിദ് ആണ് മരിച്ചത്. ഇന്നലെ രാവിലെ താമരശ്ശേരി അമ്പായത്തോട് മേലെപള്ളിക്ക് സമീപം പോലീസിന്റെ പെട്രോളിങ്ങിനിടയാണ് യുവാവിനെ പിടികൂടിയത്. കൂടുതല്‍ വായിക്കുക..... എംഡിഎംഎ ഡീലറെ ബെംഗളൂരുവിലെത്തി പൊക്കി കേരള പൊലീസ്;അറസ്റ്റിലായ സഞ്ജുവിന് രാജ്യാന്തര ലഹരിക്കടത്ത് ബന്ധം പാലക്കാട്: എംഡിഎംഎ ഡീലറെ ബെംഗളൂരുവിലെത്തി അറസ്റ്റ് ചെയ്ത് കേരള പൊലീസ്. ആലപ്പുഴ മാവേലിക്കര ചാരുംമൂട് സ്വദേശി സഞ്ജു ആര്‍ പിള്ളയാണ് അറസ്റ്റിലായത്. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ലഹരി കടത്തുന്ന പ്രധാനിയാണ് സഞ്ജു. പാലക്കാട് നോര്‍ത്ത് പൊലീസാണ് ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ നിന്നും പ്രതിയെ പിടികൂടിയത്. വായന തുടരുക . . . COMPUTER TIPS & TRACKS Subscribe Click Here. വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കർമാര്‍ വനിതാ ദിനത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലെ സമരവേദിയിലേക്ക് കേരളത്തിലെമ്പാടുമുള്ള സ്ത്രീകളെ സ്വാഗതം ചെയ്ത് ആശാ വർക്കർമാർ. മഹാസംഗമത്തിന് പിന്തുണയറിയിച്ച് അരുന്ധതി റോയിയും, ദിവ്യപ്രഭയും, കനി കുസൃതിയും, റിമാകല്ലിങ്കലും ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്ത് എത്തിയിട്ടുണ്ട്. വിവിധ വനിതാ സംഘടനകളിൽ നിന്നടക്കമുള്ള പ്രതിനിധികൾ ഇന്ന് സമരവേദിയിൽ എത്തും. സമരം ശക്തമായി തുടരുമ്പോഴും ഫണ്ടിനെ ചൊല്ലിയുള്ള തർക്കത്തിലാണ് കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരും. വായന തുടരുക . . . ചിക്കന്‍ പോക്സ് പടർന്നതിനെത്തുടർന്ന് ശ്രീകാര്യം എൻജിനീയറിങ് കോളജ് അടച്ചു കോളജ് ഹോസ്റ്റലിൽ ചിക്കൻ പോക്സ് പടർന്നതിനെത്തുടർന്ന് ശ്രീകാര്യം എൻജിനീയറിങ് കോളജ് അടച്ചു. രോഗം പടരാതിരിക്കാൻ പുരുഷ, വനിതാ ഹോസ്റ്റലുകളും അടച്ചു. 15 വരെയാണ് നിയന്ത്രണം. ഇന്നലെ വൈകിട്ട് എല്ലാവരും ഒഴിയണമെന്ന് പ്രിന്‍സിപ്പാള്‍ ഉത്തരവിറക്കി. പ്രദേശത്ത് 40 ഓളം പ്രൈവറ്റ് ഹോസ്റ്റലുകളും ഉണ്ട്.എല്ലാ ഹോസ്റ്റലും അടയ്ക്കാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. രോഗസാധ്യത സംശയിച്ചാണ് മുൻകരുതലായി കോളജ് അടക്കാൻ തീരുമാനിച്ചത്. പാങ്ങപ്പാറ ഗവ. ആശുപത്രിയിൽ നിന്നും ആരോഗ്യ പ്രവർത്തകർ കോളജ് അധികൃതരുമായി ചർച്ച നടത്തിയിരുന്നു. വായന തുടരുക . . . കാട്ടുപന്നികളെ കൊല്ലുന്ന ഷൂട്ടര്‍ക്ക് 1500 രൂപ; തീരുമാനമെടുത്ത് സര്‍ക്കാര്‍ തിരുവനന്തപുരം: അപകടകാരികളായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിനായുളള തുക നിശ്ചയിച്ചു. കാട്ടുപന്നികളെ കൊല്ലുന്ന ഷൂട്ടർക്ക് 1500 രൂപ ഓണറേറിയം നൽകാനാണ് സർക്കാരിന്റെ തീരുമാനം. നേരത്തെ ഇത് 1000 രൂപയായിരുന്നു. പന്നിയെ സംസ്കരിക്കുന്നയാൾക്ക് 2000 രൂപയും നൽകുന്നതിനും തീരുമാനമായിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണം എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഇനി മുതല്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയായിരിക്കും പണം നൽകുക. വായന തുടരുക .... |
|
മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നയരേഖയ്ക്ക് പൂര്‍ണ പിന്തുണ സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നയരേഖയ്ക്ക് പൂര്‍ണ പിന്തുണ. നാലു മണിക്കൂര്‍ നീണ്ട പൊതുചര്‍ച്ചയിൽ ആരും സെസും ഫീസുമടക്കമുള്ള നയരേഖയെ എതിര്‍ത്തില്ല. എന്നാൽ, നയരേഖയിൽ സിപിഎം സമ്മേളന പ്രതിനിധികളിൽ ചിലര്‍ സംശയങ്ങള്‍ ഉന്നയിച്ചു. സെസും ഫീസും ജനങ്ങളിൽ ആശങ്കയുണ്ടാക്കുമെന്നും പാർട്ടി നയമാണോ എന്ന് പരിശോധിക്കണമെന്നും കോഴിക്കോട്ടെ പ്രതിനിധികൾ വ്യക്തമാക്കി. വായന തുടരുക ..... രാഹുല്‍ ഗാന്ധിയുടെ 'ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നു' എന്ന പരാമർശത്തിന് ശേഷം, പാര്‍ട്ടിയുടെ 'ഏറ്റവും വലിയ ആസ്തി' എന്ന പ്രതികരണം ന്യൂഡല്‍ഹി: ഗുജറാത്ത് ഘടകത്തിലെ ചില നേതാക്കള്‍ ബിജെപിക്കുവേണ്ടി രഹസ്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ഇന്ന് മുന്നറിയിപ്പ് നല്‍കി. ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി സ്വന്തം പാര്‍ട്ടിയെ 'പരിഹസിച്ചു' എന്നും അതാണ് അദ്ദേഹത്തെ ബിജെപിയുടെ ഏറ്റവും വവായന തുടരുക . . . പൊതുമേഖല വിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് എംവി ഗോവിന്ദന്‍ പൊതുമേഖലയെ വിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളിലൊന്നും പൊതുസ്വകാര്യ പങ്കാളിത്തം നടപ്പാക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ചങ്ങാത്ത മുതലാളിത്തം ഇവിടെ ഉദ്ദേശിക്കുന്നില്ലെന്നും യൂസര്‍ ഫീസിൽ തീരുമാനമായിട്ടില്ലെന്നും ജനങ്ങളുടെ സമ്മതത്തോടെ മാത്രമെ മുന്നോട്ടുപോവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. നയരേഖയ്ക്ക് പ്രതിനിധികള്‍ക്കിടയിൽ വലിയ സ്വീകാര്യതയാണെന്നും പുതിയ വിഭവ സമാഹരണ നിർദേശങ്ങളും പ്രതിനിധികൾ സ്വാഗതം ചെയ്തുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഇവിടെ ക്ലിക്ക് ചെയ്യുക. മൂന്നാം ദിവസം സമ്മേളന നഗരയിലെത്തി നടനും എം.എല്‍.എയുമായ മുകേഷ്സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാം ദിവസം സമ്മേളന നഗരയിലെത്തി നടനും എം.എല്‍.എയുമായ മുകേഷ്. കൊല്ലത്ത് പാര്‍ട്ടി സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ സ്ഥലം എം.എല്‍.എയുടെ അസാന്നിധ്യം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. രണ്ട് ദിവസം സ്ഥലത്തില്ലായിരുന്നുവെന്നും നിയമസഭ ഇല്ലാത്ത സമയം നോക്കി ജോലിയുമായി ബന്ധപ്പെട്ടുള്ള യാത്രയിലായിരുന്നു പാര്‍ട്ടിയെ അറിയിച്ചിട്ടാണ് പോയതെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം നിങ്ങളുടെ ഈ കരുതലിന് വലിയ നന്ദിയുണ്ടെന്നും ഞാന്‍ കൊല്ലത്തുനിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോള്‍ ഇത്രയും കരുതല്‍ നിങ്ങള്‍ കാണിക്കുന്നുണ്ടല്ലോ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ സമ്മേളനത്തിന്റെ രീതി അറിയാത്തത് കൊണ്ടാണ് തന്റെ അസാന്നിധ്യം ചര്‍ച്ചയായതെന്നാണ് മുകേഷ് പറയുന്നത്. സമ്മേളനത്തിന് എത്തുന്നത് പാര്‍ട്ടി തിരഞ്ഞെടുത്തിട്ടുള്ള പ്രതിനിധി കളാണെന്നും താന്‍ പ്രതിനിധിയല്ല, അതുകൊണ്ട് സമ്മേളനത്തിന് എത്തുന്നതിന് പരിമിതി കളുണ്ടെന്നും മുകേഷ് പറഞ്ഞു. വായന തുടരുക . .. വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പൊലീസ് കസ്റ്റഡിയിലെ മൊഴി പുറത്ത് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ തെളിവെടുപ്പിനിടയിലും യാതൊരു ഭാവ ഭേദവുമില്ലാതെയായിരുന്നു പ്രതി അഫാൻ്റെ പെരുമാറ്റം. ഉച്ചക്ക് 12 മണിയോടെയാണ് അമ്മയെ ആക്രമിക്കുന്നതെന്നും വഴക്കിട്ട ശേഷം കഴുത്തിൽ ഷാള്‍ മുറുക്കിയെന്നും അഫാന്‍ പൊലീസിന് മൊഴി നല്‍കി. അമ്മ മരിച്ചെന്നു കരുതി വീട് പൂട്ടി, ചുറ്റിക വാങ്ങി നേരെ പാങ്ങോട് എത്തി അമ്മൂമ്മയെ കൊന്നുവെന്നും അഫാൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അവിടെ നിന്നും തിരിച്ചു വീട്ടിൽ എത്തിയപ്പോൾ അമ്മ മരിച്ചിട്ടുണ്ടായിരുന്നില്ല. തുടർന്നു ചുറ്റിക കൊണ്ട് തലക്കടിച്ചുവെന്നും അഫാൻ പറഞ്ഞു. അതോടൊപ്പം മുത്തശ്ശിയെ കൊന്ന രീതി പൊലീസിന് ഒരു ഭാവമാറ്റവുമില്ലാതെയാണ് അഫാൻ വിവരിച്ചു നൽകിയത്. വായന തുടരുക . . .
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 താനൂരിലെ പെൺകുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും; പൊലീസിന് മന്ത്രിയുടെ അഭിനന്ദനം മലപ്പുറം: താനൂരില്‍ നിന്ന് കാണാതായ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിനികളെ വളരെ പെട്ടെന്ന് കണ്ടെത്തിയ കേരള പൊലീസിന് അഭിനന്ദനങ്ങള്‍ അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിവരങ്ങള്‍ രക്ഷിതാക്കളെയും പൊലീസിനെയും യഥാസമയം അറിയിച്ച സ്‌കൂള്‍ അധികൃതരും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ അറിയിച്ചു. കുട്ടികള്‍ക്ക് ആവശ്യമുള്ള കൗണ്‍സിലിംഗ് അടക്കമുള്ള പിന്തുണാ സംവിധാനം പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കുമെന്നും ഇതിനാവശ്യമായി നിര്‍ദ്ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വായന തുടരുക . . സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 8, ശനി Have Any Computer / IT Related Issues? 9745397722 കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ബന്ധപെടുക തൃണമൂല്‍ കോൺഗ്രസിലേക്ക് വരാന്‍ തയ്യാറാകുന്നവർക്ക് ഭീഷണി, ഒരു ബ്രാഞ്ച് സെക്രട്ടറിയെ മുഖ്യമന്ത്രി നേരിട്ടാണ് വിളിച്ചത് പിവി അന്‍വര്‍ സംസ്ഥാനത്ത് ലഹരിക്ക് എതിരെ തൃണമൂൽ കോൺഗ്രസ് ധർണയും ബോധവത്കരണവും നടത്തുമെന്ന് മുന്‍ എം.എല്‍.എ. പി വി അൻവർ. പൊലീസിലും എക്‌സൈസിലും ലഹരി മാഫിയയുമായി ബന്ധമുള്ളവർ ഉണ്ട്. CPIM തൊഴിലാളിവർഗ പാർട്ടി എന്ന് പറയുന്നു. എന്നാൽ കഴിഞ്ഞ നാല് ദിവസമായി ഒരു തൊഴിലാളി പ്രശ്നം പോലും ചർച്ച ചെയ്തിട്ടില്ല. മുതലാളിത്തം എങ്ങനെ പടുത്തുയർത്താം എന്നാണ് ചർച്ച ചെയ്യുന്നതെന്നും പി വി അൻവർ വിമർശിച്ചു. വായന തുടരുക. ....
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |