ഒക്ടോബര്‍ 2024 ചൊവ്വാഴ്ച

1200 കന്നി 22

ലക്കം 1 വാല്യം 110

പേജുകള്‍: 1   2  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(1)

08

If someone speaks to you with anger, pour the soothing waters of llove on the fire.

PBKIVV

ഒരു ഫോട്ടോ മതി, മികച്ച വീഡിയോ മൂവി ജെന്‍ തരും!

ഒരു ഫോട്ടോയോ ടെക്സ്റ്റ് പ്രോംപ്‌റ്റോ നല്‍കി മികച്ച വീഡിയോ നിര്‍മിച്ചുതരുന്ന നിര്‍മിത ബുദ്ധി മോഡലുമായി രംഗത്തെത്തിയിരിക്കുകയാണ് ഫേസ്ബുക്ക് ഉടമകളായ മെറ്റ. ജീവികള്‍ നീന്തുന്നതിന്റെയും സര്‍ഫിങ്ങിന്റെയും സാമ്പിള്‍ വീഡിയോകള്‍ കമ്പനി പങ്കുവെച്ചു. മെറ്റയുടെ ഏറ്റവും പുതിയ ജനറേറ്റിവ് എ.ഐ ടൂളായ മൂവി ജെനാണ് ടെക്സ്റ്റ് ഇന്‍പുട്ടുകളെ ഉപയോക്താവിന്റെ താല്പര്യങ്ങള്‍ക്കനുസരിച്ച് വീഡിയോ ഫോര്‍മാറ്റാക്കി മാറ്റുന്നത്. ഒറിജിനല്‍ വീഡിയോയുടെ പശ്ചാത്തലം മാറ്റുന്നത് ഉള്‍പ്പെടെ എഡിറ്റിങ്ങും സാധ്യമാണ്. നിങ്ങളുടെ കുട്ടി വീട്ടുമുറ്റത്ത് നടക്കുന്ന വീഡിയോ അപ് ലോഡ് ചെയ്ത് കാലിഫോര്‍ണിയയിലെയോ അസര്‍ബൈജാനിലെയോ വീഡിയോ ആക്കി മാറ്റാം. എവിടെ വേണമെന്ന് ഒരു ടെക്സ്റ്റ് മെസേജ് നല്‍കുകയേ വേണ്ടൂ. അനുയോജ്യമായ പശ്ചാത്തല സംഗീതവും സൗണ്ട് ഇഫക്ടും മൂവി ജെന്‍ സ്വന്തമായി ഉണ്ടാക്കും. മുഖം മനസ്സിലാകാന്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ നല്‍കിയാല്‍ നിങ്ങള്‍ കുതിരപ്പുറത്ത് പോകുന്നതിന്റെയോ കടപ്പുറത്ത് നടക്കുന്നതിന്റെയോ ഫുട്ബാള്‍ കളിക്കുന്നതിന്റെയോ വീഡിയോ ഉണ്ടാക്കിത്തരും. നിലവില്‍ പരീക്ഷണ ഘട്ടത്തിലാണിത്.

കടപ്പാട് . . .

KML E-Returns
July-September 2024

Send your Reg. No, Password and Transaction during these period.

Send to

9745397722

നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച

ആർഎസ്എസ് നേതാക്കളും എഡിജിപി എംആര്‍ അജിത് കുമാറും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച. തൊണ്ട വേദനയും പനിയും കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തിലാണ് ചര്‍ച്ച നടക്കുന്നത്. മലപ്പുറത്ത് എന്ത് ദേശ വിരുദ്ധ പ്രവർത്തനം നടന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുസ്ലിംലീഗ് എംഎല്‍എ ഷംസുദ്ദീന്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. മലപ്പുറത്തെ പാവപ്പെട്ട മനുഷ്യര്‍ എന്തു പിഴച്ചുവെന്ന് മുഖ്യമന്ത്രി പറയണമെന്നും അദ്ദേഹം പറഞ്ഞു. കരിപ്പൂരില്‍ സ്വര്‍ണ്ണ കടത്തുണ്ടെങ്കില്‍ എന്ത് കൊണ്ട് തടയുന്നില്ല എന്നും പിആർ ഏജൻസിയുടെ പേരിൽ തടിയൂരാനാകില്ല. മലപ്പുറത്തെ സ്വര്‍ണ്ണക്കടത്തിനു പിന്നില്‍ അജിത് കുമാര്‍ എന്നാണ് അന്‍വര്‍ പറയുന്നത്. മലപ്പുറത്തെ മുഖ്യമന്ത്രി സംശയ നിഴലില്‍ നിർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടപ്പാട് . . .

മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് മാവ് പുളിച്ചു; KSEBക്ക് മുന്നിലെത്തി തലയിലൊഴിച്ച് പ്രതിഷേധിച്ച് സംരംഭകന്‍

കൊല്ലം: മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് പുളിച്ചുപോയ ആട്ടിയ മാവ് തലയിൽ ഒഴിച്ച് പ്രതിഷേധിച്ച് സംരംഭകൻ. ഇളമ്പള്ളൂർ വേലുത്തമ്പി നഗറിൽ ആട്ട് മിൽ നടത്തുന്ന കുളങ്ങരക്കൽ രാജേഷ് ആണ് കുണ്ടറ കെഎസ്ഇബി ഓഫീസിനു മുന്നിൽ ആട്ടിയ മാവിൽ കുളിച്ച് പ്രതിഷേധിച്ചത്.

തുടര്‍ന്നു വായിക്കുക . . .

വെള്ളവസ്ത്രം ധരിച്ച ബൈക്ക്‌ യാത്രികനുമേൽ ചെളി തെറിപ്പിച്ച 'എംഎസ് മേനോന്' 1000 രൂപ പിഴ

വെള്ളവസ്ത്രം ധരിച്ച ബൈക്ക്‌ യാത്രികനുമേല്‍ ചെളി തെറിപ്പിച്ച ബസിന് 1000 രൂപ പിഴ. ത്യശൂര്‍ ചേർപ്പ് കരുവന്നൂര്‍ രാജ കമ്പനി സ്റ്റോപ്പിനു സമീപം ശനിയാഴ്ച രാവിലാണ് സംഭവം. വെള്ളാങ്ങല്ലൂര്‍ സ്വദേശി അബ്ദുൾജബ്ബാര്‍ എന്നയാള്‍ ചൊവ്വൂരിലേക്ക്‌ വരുന്നതിനിടെ ചെറിയപാലത്തിനും രാജ സ്റ്റോപ്പിനും ഇടയ്ക്ക് എത്തിയപ്പോള്‍ പിറകില്‍ വന്നിരുന്ന എംഎസ് മേനോന്‍ എന്ന സ്വകാര്യ ബസ് കുഴിയില്‍ ചാടി ഇയാളുടെ ദേഹത്ത് ചെളി തെറിപ്പിച്ച് കടന്നുപോയി.

തുടര്‍ന്നു വായിക്കുക. .  .

മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തില്‍ ഭരണഘടനയോട് ബഹുമാന കുറവ്; കേസ് ഡയറി ഹാജരാക്കാൻ പൊലീസിനോട് ഹൈക്കോടതി

കൊച്ചി: ഭരണഘടനയെ അവഹേളിച്ച് മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസംഗത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയില്‍ പൊലീസിന്റെ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യന്റെ നിർദേശം. 2022 ൽ പത്തനംതിട്ടയിലെ മല്ലപ്പിള്ളിയിൽ നടന്ന പൊതു ചടങ്ങിൽ പ്രസംഗിക്കവേയാണ് മന്ത്രി പദവി വഹിച്ചിരുന്ന സജി ചെറിയാൻ നടത്തിയ പ്രസംഗമാണ് കേസിന് ആസ്പദമായിട്ടുള്ളത്.

കൂടുതല്‍ വായിക്കുക . . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722

കോഴിക്കോട്:തിരുവമ്പാടിയില്‍ കെ.എസ്.ആ‍ര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. കാളിയാമ്പുഴ യിലേക്കാണ് ബസ് മറിഞ്ഞത്. ഫയര്‍ ഫോഴ്സ് എത്തി രക്ഷാ പ്രവർത്തനം തുടങ്ങി.

തിരുവമ്പാടി - ആനക്കാം പൊയില്‍ റൂട്ടിലാണ് അപകടം. തിരുവമ്പാടിയില്‍നിന്ന് ആനക്കാംപൊയിലേലേക്ക് വന്ന ബസ് കലുങ്കില്‍ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

തുടര്‍ന്നു വായിക്കുക . . .'>

വരി നില്‍ക്കേണ്ട, യാത്ര ചെയ്യേണ്ട, മറ്റു അനവത്ത് ചിലവുകള്‍ ഒന്നുമില്ല.

എല്ലാവിധ ഇ - സേവനങ്ങള്‍ വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു.

സൂര്യനു കീഴില്‍ ഏതൊരു  I T സേവനത്തിനും (Except Adhar Services)

ബന്ധപ്പെടാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ...

ഫോണ്‍ 9745397722

ഗവര്‍ണര്‍ക്ക് കത്തയച്ച് മുഖ്യമന്ത്രി

മലപ്പുറം പരാമര്‍ശത്തില്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിലേക്ക് വിളിപ്പിച്ചതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചു. മലപ്പുറത്ത് സ്വര്‍ണക്കടത്തും ഹവാല പണവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന ദ ഹിന്ദു പത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിശദീകരണം തേടിയായിരുന്നു ഗവര്‍ണറുടെ ഇടപെടല്‍.

കടപ്പാട് . . .

ഇന്ത്യയില്‍ ഭരണഘടനക്ക് മുകളിലല്ല മതവിശ്വാസമെന്ന് കേരള ഹൈക്കോടതി

ഇന്ത്യയിൽ ഭരണഘടനക്ക് മുകളിലല്ല മതവിശ്വാസമെന്ന് കേരള ഹൈക്കോടതി. ഒരാളുടെ മതവിശ്വാസം മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. മുന്‍മന്ത്രി ഡോ. തോമസ് ഐസക്കിന് ഹസ്തദാനം നല്‍കിയ, മുസ്ലീം പെൺകുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ നൗഷാദ് നല്‍കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി നിരീക്ഷണം. 2017ല്‍ കോഴിക്കോട് കാരന്തൂര്‍ മർക്കസ് കോളേജിൽ അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് സമ്മാനദാനത്തിനിടെ  വിദ്യാര്‍ത്ഥികള്‍ക്ക് ഹസ്തദാനം നല്‍കി. കൂട്ടത്തില്‍ എല്‍എല്‍ബിക്ക് പഠിക്കുന്ന മുസ്ലീം പെണ്‍കുട്ടിയുമുണ്ടായിരുന്നു. ഈ ദൃശ്യമടക്കം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഹര്‍ജിക്കാരനായ അബ്ദുള്‍ നൗഷാദ് വിദ്യാര്‍ത്ഥിനി ശരി അത്ത് നിയമം ലംഘിച്ചെന്ന് ആരോപിക്കുകയും ചെയ്തു. തുടർന്നാണ് തനിക്കും കുടുംബത്തിനും അപകീർത്തിയുണ്ടാക്കിയെന്ന് കാട്ടി പെൺകുട്ടി പരാതിപ്പെട്ടതും കുന്ദമംഗലം പൊലീസ് കേസെടുത്തതും. എന്നാല്‍ സമ്മാനം നല്‍കിയ സംസ്ഥാന മന്ത്രിക്ക് സ്വന്തം ഇഷ്ടപ്രകാരം ഹസ്തദാനം നൽകിയ പെണ്‍കുട്ടിയോട് വിയോജിക്കാനും വിമര്‍ശിക്കാനും ഹര്‍ജിക്കാരന് എന്ത് കാര്യമെന്നാണ് ഹൈക്കോടതി ചോദിച്ചത്. തനിക്ക് നേരിട്ട മാനഹാനിക്കെതിരെ ധീരമായി പ്രതികരിച്ച പെണ്‍കുട്ടിക്ക് ഭരണഘടനാപരമായ സംരക്ഷണം നല്‍കേണ്ടതുണ്ടെന്നും പിന്‍തുണയ്ക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും കോടതി പറഞ്ഞു.

കടപ്പാട് . . .

'ഡിലീറ്റ് ചെയ്, അതാ നല്ലത്'; രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പോസ്റ്റിന് കമന്‍റ് പൊങ്കാല...

ഹരിയാന വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ കോണ്‍ഗ്രസ് കുതിച്ചതോടെ, വിജയം ഉറപ്പാണെന്ന് കരുതി ഫെയ്സ്ബുക്ക് പോസ്റ്റിട്ട യൂത്ത് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്  സമൂഹമനാധ്യമങ്ങളില്‍ പൊങ്കാല. തുടങ്ങീട്ടെയൊള്ളൂ എന്ന ക്യാപ്ഷനോടെ രാഹുൽ ​ഗാന്ധി ചിരിക്കുന്ന ചിത്രമാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. എന്നാൽ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ അന്‍പതിനുമേല്‍ സീറ്റുകളുറപ്പിച്ച് ഹരിയാനയില്‍ ബിജെപി മൂന്നാംവട്ടവും അധികാരത്തിലേക്ക് എത്തുന്ന പശ്ചാത്തലത്തിലാണ് ഈ പോസ്റ്റിന് താഴെ ട്രോൾ കമന്‍റുകള്‍ വന്നുതുടങ്ങിയത്.

തുടര്‍ന്നു വായിക്കുക . . .

നിര്‍മിതബുദ്ധി വികസിപ്പിക്കാന്‍ വഴിതുറന്ന യു.എസ്, കനേഡിയന്‍ ഗവേഷകര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍

സ്‍റ്റോക്ക്‍ഹോം: നിർമിതബുദ്ധി (എ.ഐ.)ക്ക് അടിസ്ഥാനമായ മെഷീന്‍ ലേണിങ് വിദ്യകള്‍ വികസിപ്പിച്ച രണ്ട് ഗവേഷകര്‍ ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേല്‍ പങ്കിട്ടു. യു.എസ്.ഗവേഷകന്‍ ജോണ്‍ ഹോപ്ഫീല്‍ഡ്, കനേഡിയന്‍ ഗവേഷകന്‍ ജിയോഫ്രി ഹിന്റണ്‍ എന്നിവരാണ് പുരസ്‍കാരത്തിന് അർഹരായത്.

വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ പ്രിയ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കാന്‍

ഇവിടെ  ക്ലിക്ക്  ചെയ്യുക.

സൈബര്‍ തട്ടിപ്പില്‍ വ്യവസായിക്ക് നഷ്ടമായത് രണ്ട് കോടി: തിരിച്ചുപിടിച്ച് സൈബര്‍ ക്രൈം സംഘം......

സൈബര്‍ തട്ടിപ്പിനിരയായ ചെന്നൈയിലെ വ്യവസായിക്ക് രണ്ട് കോടി രൂപ നഷ്ടമായി. തട്ടിപ്പുകാര്‍ അയച്ച് ഇമെയിലില്‍ വിശ്വസിച്ച് കമ്പനിയില്‍ നിന്ന് വലിയൊരു തുകയാണ് ഫേക്ക് അകൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത്. കമ്പനിയുടെ വിതരണക്കാരന്‍ എന്ന വ്യാജേന ഇ-മെയിലയച്ച് പണം തട്ടുകയാണുണ്ടായത്. [email protected] എന്ന മെയില്‍ എക്കൗണ്ടാണ് ഉപയോഗിച്ചത്.

തുടര്‍ന്നു വായിക്കുക . . .

പട്ടില്‍ പൊതിഞ്ഞ ഒരു ശകാരം പോലും ആര്‍.എസ്.എസുകാരെ കണ്ട ADGP-ക്കില്ല'; മുഖ്യമന്ത്രിക്കെതിരേ സതീശന്‍ ......

തിരുവനന്തപുരം: മുഖ്യമന്ത്രി അറിയാതെയാണ് എഡിജിപി അജിത് കുമാര്ആര്‍എസ്എസ് നേതാക്കളെ കാണാന്പോയതെങ്കില്അദ്ദേഹത്തെ വിളിച്ച് പട്ടില്‍പൊതിഞ്ഞ ഒരു ശകാരമെങ്കിലും മുഖ്യമന്ത്രി ചെയ്യണ്ടേയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് എഡിജിപി പോയത് എന്നുള്ളതുകൊണ്ടാണ് അദ്ദേഹത്തിനെതിരേ അന്വേഷണത്തിന് നിര്‍ദേശം നല്‍കാത്തതെന്നും സതീശന്സഭയില്വിമര്‍ശിച്ചു.

വായന തുടരുക . . .

കളറായി ബേക്കറി ജംഗ്ഷന്‍ നഗര സൗന്ദര്യവൽക്കരണത്തിന്‍റെ പിന്നാലെ

തിരുവനന്തപുരം നഗരത്തിന്‍റെ രാത്രി കാഴ്ചകള്‍ക്ക് മിഴിവേകി ബേക്കറി ജംഗ്ഷനിലെ പാലം കളര്‍ഫുള്‍ ആകുന്നു. തിരുവനന്തപുരം നഗരസഭയും സംസ്ഥാന പൊതുമരാമത്ത് വകുപ്പും ചേർന്ന് സ്മാർട്ട് സിറ്റി പദ്ധതിയില്‍ ഉൾപ്പെടുത്തി തലസ്ഥാനത്തെ പ്രധാന പാലങ്ങളില്‍ ഒന്നായ ബേക്കറി ജംഗ്ഷന്‍ പാലം ദീപാലംകൃതമാക്കിയിരിക്കുകയാണ്. പദ്ധതിയുടെ ഉദ്ഘാടനം  പൊതുമരാമത്ത് വകുപ്പ് മന്തി മുഹമ്മദ് റിയാസും, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി എന്നിവരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മേയര്‍ ആര്യ രാജേന്ദ്രനും സ്വിച്ച് ഓണ്‍ ചടങ്ങില്‍ പങ്കെടുത്തു.

വായന തുടരുക . . .

സ്വപ്‌നസാക്ഷാത്കാരത്തിന്‍റെ പടവുകളില്‍ തീര്‍ത്ത ബൊമ്മക്കൊലു

സംഗീതവും പ്രാര്‍ത്ഥനയും കൊണ്ട് ഒരു പ്രദേശത്തെ ജനങ്ങളെ ആനന്ദത്തില്‍ ആറാടിക്കുകയാണ് കുട്ടുവും കുടുംബവും. തിരുവനന്തപുരത്തിലെ തന്നെ ഏറ്റവും വലിയ ബൊമ്മക്കൊലു അയ്യായിരത്തോളം ബൊമ്മകള്‍ കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. 110 വര്‍ഷങ്ങള്‍ വരെ പഴക്കമുള്ള ബൊമ്മകളും ഇക്കൂട്ടത്തിലുണ്ട്.

വായന തുടരുക . . .

മനോജ് എബ്രഹാമിന് പകരം പി. വിജയന്‍ ഇന്റലിജൻസ് മേധാവി; ഉത്തരവിറങ്ങി ....

തിരുവനന്തപുരം: പി വിജയന്‍ സംസ്ഥാനത്തെ പുതിയ ഇന്റലിജൻസ് മേധാവിയാകും. മനോജ് ഏബ്രഹാം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മാറിയ ഒഴിവിലേക്കാണ് നിയമനം. എം ആര്‍ അജിത്കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍പ് സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് പി വിജയന്‍. ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതിയുമായുള്ള യാത്രാവിവരങ്ങള്‍ പുറത്തായത് വിജയന്‍ വഴിയാണെന്നായിരുന്നു അജിത്കുമാറിന്റെ റിപ്പോര്‍ട്ട്.

നിലവില്‍ കേരള പൊലീസ് അക്കാദമി ഡയറക്ടറാണ് പി വിജയന്‍. എ അക്ബറിനെ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു. 1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിജയന്‍ തീവ്രവാദ വിരുദ്ധ സേനയുടെ തലവനായിരുന്നു. ബുക്ക് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ ചുമതലയും സ്റ്റുഡന്‍ഡ് കേഡറ്റ് ചുമതലയും വഹിച്ചിരുന്നു.

തുടര്‍ന്നു വായിക്കുക . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനത്തിനും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

കോഴിക്കോട് തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക്  ഒരു മരണം. .
Read More



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.