|
(1) |
|
ഡിസംബര്‍ 2024 ഞായറാഴ്ച 1200 വൃശ്ചികം 23 |

|
വാല്യം 1 ലക്കം 160 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
08 |
|
We are shaped and fashioned by what we love: See what happens when you love God. |
|
എഡിഎമ്മിൻ്റെ മരണത്തില്‍ ദുരൂഹതയെന്ന് പി വി അൻവര്‍ കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ടിലും, ഇൻക്വസ്റ്റ് റിപ്പോർട്ടിലും തിരിമറിയുണ്ടായെന്ന് പിവി അൻവർ. കുടുംബത്തെ അറിയിക്കാതെ നടത്തിയ ഇൻക്വസ്റ്റ്, പോസ്റ്റ് മോർട്ടം നടപടികളിൽ സര്‍വത്ര ദുരൂഹതയുണ്ടെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ദുരൂഹ ഇടപാടുകള്‍ നവീന്‍ ബാബുവിന് അറിയാ മായിരുന്നുവെന്നും ശശിയുടെ സമ്മര്‍ദ്ദത്തെ കുറിച്ച് നവീന്‍ ബാബു കുടുംബത്തെ അറിയിച്ചിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു. ശശിയുടെ ഇടപെടൽ കാരണം ജോലി ചെയ്യാൻ നവീൻബാബുവിന് ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും ശശിയുടെ പങ്ക് അന്വേഷിക്കണമെന്ന് കോടതി യോടാവശ്യപ്പെടുമെന്നും അന്‍വര്‍ പറഞ്ഞു. വായന തുടരുക . അൻവറിന്റെ പ്രസ്താവനകള്‍ തലക്കെട്ടുകള്‍ക്ക് വേണ്ടി മാത്രമെന്ന് എ വിജയരാഘവന്‍ മുഖ്യ മന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കേതിരെ പി. വി അൻവർ നടത്തിയ പ്രസ്താവനകൾ മാധ്യമങ്ങളിലെ തലക്കെട്ടുകൾക്ക് വേണ്ടി മാത്രമെന്ന് സിപിഎം നേതാവ് എ വിജയരാഘവൻ. അൻവർ ഇപ്പോള്‍ മാധ്യമങ്ങളിള്‍ തലക്കെട്ടുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും നവീന്‍ ബാബുവിന്റെ മരണം നടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞ് വെളിപാട് പോലെ അന്‍വര്‍ ഇപ്പോള്‍ എന്തൊക്കെയോ പറയുന്നു അതില്‍ ആത്മാർത്ഥത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി ശശിയാണ് ഇതിന് പിന്നില്‍ എന്നാണല്ലോ പറഞ്ഞതെന്നും മുഖ്യമന്ത്രി ആണെന്ന് പറഞ്ഞില്ലാലോ എന്നായിരുന്നു അൻവറിന്റെ ആരോപണങ്ങളില്‍ വിജയരാഘവന്റെ മറുപടി. വായന തുടരുക . . . യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 വൈദ്യുതിമന്ത്രിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് രമേശ് ചെന്നിത്തല കേരള വൈദ്യുത ബോര്‍ഡ് ഒപ്പുവെച്ച ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയതിനു പിന്നിലുള്ള അഴിമതിയെക്കുറിച്ച് വൈദ്യുതി മന്ത്രിയെ പരസ്യ സംവാദത്തിന് തയ്യാറുണ്ടോ എന്ന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. അദാനി ഗ്രൂപ്പിനെ കേരളത്തിന്റെ വൈദ്യുത വിതരണ രംഗത്തേക്കു കൊണ്ടുവരുന്നതിന്റെ ആദ്യപടിയായി 2021 ല്‍ കെ.എസ്ഇബി അദാനി ഗ്രൂപ്പിന് ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കിയിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് കേരളത്തിന് വെറും 4.29 രൂപയ്ക്ക് വൈദ്യുതി നല്‍കാനുള്ള ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കാനുള്ള നീക്കം പടിപടിയായി ആരംഭിച്ചതും അദാനിയില്‍ നിന്നു വന്‍തുകയ്ക്കു വൈദ്യുതി വാങ്ങുന്നതിനുള്ള ഹ്രസ്വകാല കരാര്‍ ഒപ്പിട്ടതെന്നും അദ്ദേഹം ചോദിച്ചു. വില കുറഞ്ഞ വൈദ്യുതി വാങ്ങാനുള്ള കരാറില്‍ ക്രമക്കേടുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ഈ സര്‍ക്കാരിന്റെ കാലത്ത് സംഘടിതമായ ശ്രമങ്ങളാണ് നടന്നതെന്നും എന്നാൽ കരാറില്‍ ക്രമക്കേടുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് ഒന്നാം പിണറായി സര്‍ക്കാരിന്റ കാലത്ത് ഈ കരാര്‍ റദ്ദാക്കിയില്ല എന്നീ ചോദ്യങ്ങള്‍ക്കു ഉത്തരം പറയേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക
നവീന്‍ബാബുവിന്‍റെ അടിവസ്ത്രത്തിൽല്‍ രക്തക്കറ കണ്ടെത്തിയത് ഗൗരവതരം, കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു കെസുരേന്ദ്രന്‍ തിരുവനന്തപുരം: മുന്‍ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ അടിവസ്ത്രത്തില്‍ രക്തക്കറ കണ്ടെത്തിയ പൊലീസ് ഇൻക്വസ്റ്റ് റിപ്പോര്‍ട്ട് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. എഡിഎമ്മിന്‍റെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലം നൽകുന്നതാണ് പുതിയ വാർത്തയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും എഫ്ഐആറിലും ഇതിനെ പറ്റി പരാമർശമില്ലാത്തത് സംശയാസ്പദമാണ്. ആഭ്യന്തര വകുപ്പിന്‍റെ ഇടപെടൽ നടന്നുവെന്നത് വ്യക്തമാണ്. വായന തുടരുക . .. Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 6 വർഷം, വെട്ടിപ്പ് 3,10,45,454 രൂപയുടെ; ഡോക്ടര്‍മാരുടെ സംഘടന കോടികളുടെ നികുതി വെട്ടിച്ചെന്ന് ജിഎസ്ടി ഇന്‍റലിജൻസ് കൊച്ചി: ഡോക്ടര്‍മാർക്ക് നിയമസംരക്ഷണം നൽകാനുള്ള സ്കീമിന്‍റെ നടത്തിപ്പില്‍ ഐഎംഎ കോടികളുടെ നികുതി വെട്ടിച്ചെന്ന് ജിഎസ്ടി ഇന്‍റലിജൻസ്. ഇൻഷുറൻസ് പദ്ധതികൾക്ക് സമാനമായ സ്കീം നടത്തിപ്പിലാണ് മൂന്ന് കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവപല്മെന്‍റ് അതോറിറ്റിയുടെ അംഗീകാരമില്ലാതെ അനധികൃതമായിട്ടായിരുന്നു സ്കീം നടത്തിപ്പ്. വായന തുടരുക .... Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python |
|
പിണറായിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന പിണറായി വെണ്ടുട്ടായിയിലെ കോൺഗ്രസ് ഓഫീസ് പ്രിയദർശിനി സ്മാരക മന്ദിരത്തിന് നേരെ ആക്രമണം. ജനൽ ചില്ലുകൾ തകർക്കുകയും വാതിലിന് തീയടുകയും ചെയ്തു. പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു. സിസിടിവി കണക്ഷന്‍ വിച്ഛേദിച്ച നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വായന തുടരുക . . .. പ്രാദേശിക വാര്‍ത്തകള്‍ മരണങ്ങള്‍ പ്രധാനപ്പെട്ട ആഘോഷങ്ങള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍ Reference : പിവി അന്‍വറിനെതിരെ നിയമ നടപടിയെന്ന് പി ശശി കണ്ണൂര്‍ എഡിഎം ആയിരുന്ന നവീൻ ബാബുവുമായി ജീവിതത്തില്‍ ഇന്നേവരെ എന്തെങ്കിലും കാര്യത്തിന് ബന്ധപ്പെടാനോ സംസാരിക്കാനോ ഉള്ള സാഹചര്യം തനിക്ക് ഉണ്ടായിട്ടില്ലെന്ന് ഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി ഫേസ്ബുക്കിൽ കുറിച്ചു. വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത നുണകള്‍ പറഞ്ഞുമാത്രം നിലനില്‍ക്കേണ്ട ഗതികേടില്‍ നിലമ്പൂര്‍ എംഎല്‍എ അന്‍വര്‍ ചെന്നെത്തിയിരിക്കുന്നു എന്നതിന്‍റെ തെളിവാണ് ഇന്നത്തെ പ്രസ്താവനയെന്ന് പി ശശി പരിഹസിച്ചു. ഒരു തരത്തിലും തനിക്ക് ഒരു ബന്ധവുമില്ലാത്ത നവീന്‍ ബാബുവുമായി ബന്ധപ്പെടുത്തി എംഎല്‍എ പറഞ്ഞത് നുണകളും ദുരാരോപണങ്ങളുമാണ്. പൊതുസമൂഹത്തില്‍ അപമാനിക്കുവാന്‍ ശ്രമിച്ചതിന് അൻവറിനെതിരെ നിയമനടപടി സ്വീകരിക്കും. ഇതിനകം നടത്തിയ അപമാനകരമായ നുണപ്രചാരണ ങ്ങള്‍ക്കെതിരെ രണ്ട് കേസ്സുകള്‍ കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും ശശി വ്യക്തമാക്കി. വായന തുടരുക . . ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു. 9745397722 സസ്പെൻഷനിലായ എൻ. പ്രശാന്ത് ഐഎഎസിന് കുറ്റാരോപണ മെമോ എൻ. പ്രശാന്ത് ഐഎഎസിന് കുറ്റാരോപണ മെമോ. നിലവില്‍ സസ്പെൻഷനിലായ പ്രശാന്ത് ഉന്നത ഉദ്യോഗസ്ഥനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പരാമര്‍ശം നടത്തിയെന്നും സസ്പെൻഷന് ശേഷവും മാധ്യമങ്ങളില്‍ അഭിമുഖം നല്‍കി, സര്‍വ്വീസ് ചട്ട ലംഘനം തുടർന്നുവെന്നും ചീഫ് സെക്രട്ടറി നല്‍കിയ മെമോയിലുണ്ട്. അടുത്ത ചീഫ് സെക്രട്ടറിയാവാന്‍ സാധ്യത ഏറെയുള്ള ഉദ്യോഗസ്ഥനായിരുന്നു ധനകാര്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ: എ ജയതിലക്. അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കു കയായിരുന്നു മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനും കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുമായിരുന്ന എൻ പ്രശാന്ത്. തുടര്‍ന്നു വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണ്ടെന്ന് ശശി തരൂര്‍ 'കെ സുധാകരന്‍റെ നേതൃത്വത്തില്‍ മികച്ച വിജയം നേടി'> തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിൽ നേതൃമാറ്റത്തിന്‍റെ ആവശ്യം ഇല്ലെന്ന് ശശി തരൂർ എംപി. ലോക്സഭ തെരഞ്ഞെടുപ്പിൽ കെ സുധാകരന്‍റെ നേതൃത്വത്തിൽ മികച്ച വിജയം നേടി. ഉപതെരഞ്ഞെടുപ്പിലും സീറ്റ് നിലനിർത്തി. കെ സുധാകരന്‍റെ നേതൃത്വത്തിൽ പാർട്ടി നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. സുധാകരനെ മാറ്റേണ്ട കാര്യമില്ലെന്നും തരൂർ പ്രതികരിച്ചു. വായന തുടരുക . . . തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. 9745397722 റോഡിന് നടുവില്‍ വാഹനം നിര്‍ത്തി അഭ്യാസപ്രകടനം, മാറ്റാന്‍ പറഞ്ഞപ്പോൾ പൊലീസിനുനേരെ ആക്രമണം; കൊച്ചിയിൽ 7 പേർ അറസ്റ്റില്‍ കൊച്ചി: തൃപ്പൂണിത്തുറ പനങ്ങാട് പൊലീസിന് നേരെ അതിക്രമം. ഇന്നലെ രാത്രിയാണ് മദ്യലഹരിയിലായിരുന്ന സംഘം പൊലീസിനെ ആക്രമിച്ചത്. മദ്യപിച്ച് വാഹനത്തിന് മുകളില്‍ കയറിയുള്ള അഭ്യാസ പ്രകടനം ചോദ്യം ചെയ്തതാണ് പ്രകോപനം. ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശികള്‍ ആണ് പ്രതികള്‍. വായന തുടരു . . .
|
|
വൈദ്യുതി നിരക്ക് വര്‍ധനക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ വിശദീകരണവുമായി കെഎസ്ഇബി വൈദ്യുതി നിരക്ക് വര്‍ധനക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ വിശദീകരണവുമായി കെഎസ്ഇബി. കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ 2024 ഡിസംബര്‍ അഞ്ച് മുതല്‍ പ്രാബല്യത്തോടെ പ്രഖ്യാപിച്ച താരിഫ് ഉത്തരവ് പ്രകാരം വൈദ്യുതി നിരക്കില്‍ നാമമാത്രമായ വർധനവ് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ഉണ്ടായിട്ടുള്ളതെന്നാണ് 0കെഎസ്ഇബി വിശദീകരണം. വായനതുടരുക ........ കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. നിങ്ങള്‍ ഈ ഇ-പേപ്പര്‍ ഇഷ്ടപ്പെട്ടുവെങ്കില്‍ മറ്റുള്ളവര്‍ക്ക് പങ്കുവെക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്കെതിരെ നവീന്‍ ബാബുവിന്‍റെ ബന്ധുക്കള്‍ കണ്ണൂർ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്‍റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നുവെന്ന പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിന് പിന്നാലെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർക്കെതിരെ നവീൻ ബാബുവിന്‍റെ ബന്ധുക്കൾ. പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർ ഇൻക്വസ്റ്റ് റിപ്പോർട്ട് കൃത്യമായി വായിച്ചു നോക്കേണ്ടതായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ഇക്കാര്യം വിശദീകരിക്കാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും ശാസ്ത്രീയ അന്വേഷണം നടത്തിയില്ലെന്ന് അതുകൊണ്ട് തന്നെ വ്യക്തമാണെന്നും അവര്‍ പറഞ്ഞു. നവീന്‍ ബാബുവിന്‍റെ മരണത്തില്‍ ഇപ്പോഴും ഗൂഢാലോചന സംശയി ക്കുന്നുണ്ടെന്നും മൃതശരീരത്തില്‍ നിന്നും രക്തസ്രാവം ഉണ്ടായിട്ടുണ്ട് അതിനർത്ഥം ഒരു മുറിവ് ശരീരത്തില്‍ എവിടെയോ ഉണ്ടായിട്ടുണ്ട് എന്നാണ്. അത് എന്തായിരുന്നു എന്ന് പറയേണ്ടത് പൊലീസിന്‍റെ ബാധ്യതയും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ ചുമതലയുമാണെന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു. വായന തുടരുക. . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക അബ്ദുള്‍ റഹീമിന്റെ മോചന ഉത്തരവ് വൈകും റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്‍റെ മോചന ഉത്തരവ് വൈകും. ഓൺലൈനായി നടന്ന കോടതി സിറ്റിങ്ങിൽ ജയിലിൽ നിന്ന് റഹീമും റഹീമിന്‍റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കാഞ്ചേരി, കുടുംബ പ്രതിനിധി സിദ്ധീഖ് തുവ്വൂർ എന്നിവരും പങ്കെടുത്തു. റിയാദ് ക്രിമിനൽ കോടതിയിൽ ഇന്ന് നടന്ന സിറ്റിങ്ങിനൊടുവിൽ വിധി പറയാനായി മാറ്റിവെച്ചു. മോചനവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ സിറ്റിങ്ങാണ് ഇന്ന് കോടതിയിൽ നടന്നത്. ഒന്നര കോടി സൗദി റിയാൽ ദിയാധനം നൽകുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. വായന തുടരുക. പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 08, ഞായറാഴ്ച Have Any Computer / IT Related Issues? കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. യുവാക്കള്‍ക്ക് വഴി മാറുമോ? കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ചര്‍ച്ച സജീവം, പരിഗണനാ ലിസ്റ്റിലുള്ളവര്‍ ഇങ്ങനെ തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ തലമുറ മാറ്റത്തിന് തിരിതെളിയുന്നു. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് യുവാക്കളെ കൊണ്ടുവരാനുള്ള നീക്കത്തിന് പാര്‍ട്ടിയില്‍ ആലോചന തുടങ്ങി. സാമുദായിക പരിഗണനകള്‍ കൂടി കണക്കിലെടുത്താണ് പുതിയ ചര്‍ച്ചകള്‍. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ സുധാകരന്‍ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞേക്കും. വായന തുടരുക . . . ലോകത്തെ ഏറ്റവും വലിയ വേദികളിലൊന്നിൽ കേരളത്തിന് അംഗീകാരം; ഇന്ത്യയിൽ നിന്നുള്ള ഒരു പദ്ധതിക്ക് ഈ നേട്ടം ആദ്യം തിരുവനന്തപുരം: വ്യവസായ വകുപ്പിന്‍റെ സംരംഭക വര്‍ഷം പദ്ധതി അന്താരാഷ്ട്ര അംഗീകാരം നേടിയതിന്‍റെ സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്. പബ്ലിക് അഡ്മിനിസ്ട്രേഷൻ മേഖലയിൽ ലോകത്തെ ഏറ്റവും വലിയ വേദിയായ 'അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ' നൽകുന്ന "ഇന്നവേഷൻ ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ” എന്ന അംഗീകാരമാണ് സംരംഭക വർഷം പദ്ധതിക്ക് ലഭിച്ചിരിക്കുന്നത്. വായന തുടരുക . . . 'വൈദ്യുതി നിരക്ക് വര്‍ധനവില്‍ ഒന്നാം പ്രതി സര്‍ക്കാര്‍, രണ്ടാം പ്രതി റെഗുലേറ്ററി കമ്മിഷന്‍'; വഞ്ചനയെന്ന് സതീശന്‍ തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയതിനും വൈദ്യുതി പ്രതിസന്ധിക്കും പ്രധാന കാരണം ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍റെ തലതിരിഞ്ഞ നടപടികളാണെന്ന് കുറ്റപ്പെടുത്തി മുഖം രക്ഷിക്കാനാണ് സര്‍ക്കാരും സി.പി.എമ്മും ശ്രമിക്കുന്നത്. നിരക്ക് വര്‍ധനവില്‍ ഒന്നാം പ്രതി സര്‍ക്കാരും രണ്ടാം പ്രതി റെഗുലേറ്ററി കമ്മീഷനുമാണ്. മുന്‍ വൈദ്യുതി മന്ത്രി എം.എം മണിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആളാണ് കമ്മിഷനിലെ ഒരംഗം. കെ.എസ്.ഇ.ബിയിലെ സി.പി.എം സംഘടനാ നേതാവായിരുന്ന ആള്‍ രണ്ടാമത്തെ അംഗം. ചെയര്‍മാനും സര്‍ക്കാര്‍ നോമിനി. സര്‍ക്കാരിന്‍റെ ഉള്ളറിഞ്ഞ് മാത്രമേ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുക്കൂവെന്ന് വ്യക്തം. വായന തുടരുക . . . |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |