(1)

ജനുവരി 2025 ശനിയാഴ്ച

1200 മകരം 27

വാല്യം 2 ലക്കം 214

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

09

A generous heart quickly become a precious heart.

മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് രാജിവെച്ചു

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് രാജിവെച്ചു. മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ നാളെ സഭയില്‍ കോണ്‍ഗ്രസ് അവിശ്വാസപ്രമേയം സമര്‍പ്പിക്കാ നിരിക്കെയാണ് രാജി. കൂടുതല്‍ വായിക്കുക . .

Reach your Special News Hook and Corner of the world. Advertise in
Kakadrushiti at very low cost.
Send to
9745397722

ഇത്തരമൊരു തിരഞ്ഞെടുപ്പ് ദില്ലിയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല, ക്രിയാത്മക പ്രതിപക്ഷമായി തുടരും' ; അതിഷി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലെ ആം ആദമി പാർട്ടിയുടെ തോൽവിയില്‍ പ്രതികരിച്ച് എഎപി നേതാവ് അതിഷി. തിരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്നും ക്രിയാത്മക പ്രതിപക്ഷമായി തുടരുമെന്നും അതിഷി അറിയിച്ചു. എന്നാല്‍ ഇത്തരമൊരു തിരഞ്ഞെടുപ്പ് ദില്ലിയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലായെന്നും തിരഞ്ഞെടുപ്പില്‍ പരസ്യമായി പണവും മദ്യവും വിതരണം ചെയ്തുവെന്നും അതിഷി ആരോപണം ഉയര്‍ത്തി. പരാതിക്കാരെ ജയിലില്‍ ഇടുന്ന സമീപനമായിരുന്നു പൊലീസിന്റേത് എന്തുകൊണ്ടാണ് ആം ആദ്മി പാര്‍ട്ടി തോറ്റതെന്ന് പരിശോധിക്കുകയാണെന്നും അതിഷി പറഞ്ഞു. വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

അനന്തു നവകേരളസദസിന് 7 ലക്ഷം രൂപ നല്‍കി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സഹായിച്ചു: ലാലി വിന്‍സെന്റ്

കൊച്ചി: പകുതി വില തട്ടിപ്പിലെ പ്രധാന പ്രതി അനന്തുകൃഷ്ണന് എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരുമായgx ബന്ധമുണ്ടെന്ന് അനന്തുവിന്റെ അഭിഭാഷകയും കോണ്‍ഗ്രസ് നേതാവുമായ ലാലി വിന്‍സെന്റ്. സിപിഐഎമ്മിലെ നേതാക്കള്‍ക്കും അനന്തു പണം നല്‍കിയിട്ടുണ്ടെന്ന് ലാലി പറഞ്ഞു. അനന്തു നവകേരള സദസിനും പണം നല്‍കിയിട്ടുണ്ടെന്ന് ലാലി വെളിപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ടിവിയുടെ മെഗാ ലൈവത്തോണ്‍ എന്ന പ്രത്യേക അന്വേഷണ പരമ്പരയിലായിരുന്നു ലാലിയുടെ വെളിപ്പെടുത്തല്‍. വായന തുടരുക . ..

Todays Special GK
Why are there bumps on the F and J keyboard keys?

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)

Aristocrat Leisures
Send to
9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

വിലങ്ങണിയിച്ചുള്ള നാടുകടത്തലിനെതിരെ എം വി ഗോവിന്ദന്‍

കേന്ദ്രത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അമേരിക്കയിൽ നിന്ന് ഇന്ത്യക്കാരെ കൈയും കാലും വിലങ്ങ് അണിയിച്ച് ആണ് നാടുകടത്തിയതെന്നും  ചെറിയ രാജ്യങ്ങൾ ഇതിനെ എതിർത്തു എന്നാൽ  ഇന്ത്യ മാത്രമാണ് ഒന്നും ചെയ്യാതിരുന്നതെന്നും  വിദേശകാര്യ മന്ത്രി അടക്കം ഇതിനെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വായന തുടരുക. . .

മുസ്തഫബാദ് മണ്ഡലത്തിന്റെ പേര് മാറ്റാന്‍ തീരുമാനം

ദില്ലിയിലെ  മുസ്തഫബാദ് മണ്ഡലത്തിൻ്റെ പേര് മാറ്റാൻ തീരുമാനം. മണ്ഡലത്തിൻ്റെ പേര് മുസ്തഫാബാദ് എന്ന് മാറ്റി ശിവപുരിയെന്നാക്കി മാറ്റുമെന്ന് നിയുക്ത എംഎൽഎ മോഹൻ സിംഗ് ബിഷ്ട് പ്രഖ്യാപിച്ചു. അതേസമയം, 27 വർഷങ്ങൾക്ക് ശേഷം ദില്ലി ഭരണം പിടിച്ചെടുത്ത ബിജെപി, സർക്കാർ രൂപീകരണമടക്കമുള്ള ചര്‍ച്ചകള്‍ സജീവമാക്കി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്ന് കാട്ടി ബിജെപി, ലഫ്റ്റനന്‍റ് ഗവര്‍ണറെ കാണാന്‍ അനുമതി തേടി. ദില്ലി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ദേവയാണ് ​ഗവര്‍ണര്‍ക്ക് കത്ത് നൽകിയത്. 48 എംഎല്‍എമാര്‍ക്കൊപ്പം ​ഗവര്‍ണറെ കാണാനാണ് അനുമതി തേടിയിരിക്കുന്നത്. തുടര്‍ന്നു വായിക്കുക . . .

 

 

 

 

 

 

 

 

 

പല രാഷ്ട്രീയ നേതാക്കള്‍ക്കും പണം നല്‍കിയിട്ടുണ്ട്; എ എന്‍ രാധാകൃഷ്ണന്‍ പണം വാങ്ങിയിട്ടില്ല: അനന്തു കൃഷ്ണന്‍

തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസില്‍ വിവിധ രാഷ്ട്രീയ പാർട്ടികളില്‍ നിന്നുള്ളവര്‍ക്ക് പണം നൽകിയിട്ടുണ്ടെന്ന് പ്രതി അനന്തു കൃഷ്ണന്‍. തെളിവെടുപ്പിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അനന്തു. അനന്തു കൃഷ്ണന്റെ കലൂരിലെ വീട്ടിലെത്തി നടത്തിയ തെളിവെടുപ്പിനിടെയായിരുന്നു പ്രതികരണം. വായന തുടരുക . . .

പകുതി വില തട്ടിപ്പ്; ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെതിരെ കേസ്

 മലപ്പുറം: പകുതി വില തട്ടിപ്പില്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെതിരെ കേസെടുത്ത് പൊലീസ്. സന്നദ്ധ സംഘടന നല്‍കിയ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസാണ് കേസെടുത്തത്. കേസില്‍ മൂന്നാം പ്രതിയാണ് സിഎന്‍ രാമചന്ദ്രന്‍. സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറും അനന്ത കൃഷ്ണനുമാണ് ഒന്നും രണ്ടും പ്രതികള്‍. വായന തുടരുക . .

വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും.
Read Kakadrushti the information Bundar.
കുഞ്ഞുണ്ണി മാഷ്.

ഡല്‍ഹി തിരഞ്ഞെടുപ്പ്; ബിജെപിയെ ജയിപ്പിച്ചത് കോൺ​ഗ്രസെന്ന് എംവി ഗോവിന്ദന്‍

ഡല്‍ഹി : ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വിജയത്തിന് കാരണക്കാര്‍ കോണ്‍ഗ്രസാണെന്ന് വീണ്ടും ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിജെപി വിരുദ്ധ രാഷ്ട്രിയം കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസ് തയാറാവുന്നില്ലെന്നും എംവി ഗോവിന്ദന്‍ വിമ‍ര്‍ശിച്ചു. വായന തുടരുക . .....

വന്യജീവി ആക്രമണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് കൂടുതല്‍ ഫണ്ട് ആവശ്യമാണെന്ന് പ്രിയങ്ക ഗാന്ധി

കല്‍പ്പറ്റ: വന്യ ജീവി ആക്രമണം സംബന്ധിച്ച വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചതാണെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി. ഈ വിഷയം ഉന്നയിച്ചുകൊണ്ടേയിരിക്കുമെന്നും പ്രിയങ്ക പറഞ്ഞു. ഇത് ഒരു സങ്കീര്‍ണമായ സാഹചര്യമാണ്. കേന്ദ്രത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും കൂടുതല്‍ ഫണ്ട് ആവശ്യമാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പാര്‍ലമെന്റില്‍ ഇനിയും സമ്മര്‍ദ്ദം ചെലുത്തുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി തുടര്‍ന്നു വായിക്കുക ....

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

കമ്പോള നിലവാരം . . .

എത്ര നടക്കാത്ത സ്വപ്നമെന്ന് കേരള പൊലീസ്; ടെലഗ്രാമിലും വാട്സാപ്പിലും വരുന്ന ലിങ്ക് ഓപ്പണാക്കല്ലേ, പണി കിട്ടും

തിരുവനന്തപുരം: സാമ്പത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിച്ച് തട്ടിപ്പ് നടത്തുന്ന സംഘം വലവിരിക്കുന്നത് വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലുമാണന്നും ജാഗ്രത വേണമെന്ന് കേരള പൊലീസ്.  സാമ്പത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സമൂഹ മാധ്യമങ്ങളിലൂടെയാണ്. വിവിധ സാമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വന്‍ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു. വായന തുടരുക . . .

ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിച്ച് മുഖ്യമന്ത്രി അതിഷി

നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടതിന് പിന്നാലെ രാജിസമര്‍പ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേന. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേനയെ നേരിട്ട് കണ്ടാണ് അതിഷി രാജി സമര്‍പ്പിച്ചത്. ഇതിനുപിന്നാലെ രാജ്യതലസ്ഥാനത്തെ ഏഴാം മന്ത്രിസഭ പിരിച്ചുവിടുന്നതായി ഗവര്‍ണര്‍ അറിയിച്ചു. ജയില്‍ മോചിതനായ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നാടകീയമായി രാജി പ്രഖ്യാപിച്ചതോടെയാണ് അതിഷി ഡല്‍ഹിയുടെ മുഖ്യമന്ത്രിയാകുന്നത്. 140 ദിവസമാണ് അവര്‍ മുഖ്യമന്ത്രി പദം അലങ്കരിച്ചത് . കൂടുതല്‍ വായിക്കുക . ...

 

സൈക്കിളില്‍ പോകവെ തെരുവ് നായ ടയറില്‍ കടിച്ച് വീഴ്ത്തി, വിവരം വീട്ടില്‍ അറിയിച്ചില്ല, പിന്നാലെ പേവിഷബാധ

ചാരുമൂട്: ആലപ്പുഴ ചാരുമൂടില്‍ പേവിഷബാധയേറ്റ് ചികിത്സയിൽ കഴിയുന്ന നാലാം ക്ലാസ്സ് വിദ്യാർത്ഥി തെരുവ് നായയുടെ ആക്രമണമേറ്റത് വീട്ടില്‍ അറിയിച്ചിരുന്നില്ലെന്ന് കുടുംബാം​ഗങ്ങള്‍. രണ്ടാഴ്ച മുൻപ് സൈക്കിളിള്‍ പോകുമ്പോഴാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. സൈക്കിളിൽ പോയ കുട്ടിയെ തെരുവുനായ ടയറിൽ കടിച്ച് വീഴ്ത്തുകയായിരുന്നു. കുട്ടി താഴെ വീണപ്പോള്‍ തുടയില്‍ പോറല്‍ ഉണ്ടായി. ഇതിനിടയില്‍ നായയുടെ നഖം കുട്ടിയുടെ കാലില്‍ കൊണ്ടതായാണ് നി​ഗമനം. വായന തുടരുക....

മലപ്പുറത്ത് പത്ത് കോടിയുടെ പകുതി വില തട്ടിപ്പ്, നടത്തിയത് ലീ​ഗ് നേതാവ് നേതൃത്വം നല്‍കുന്ന ഹരിയാലി ഫൗണ്ടേഷന്‍

മലപ്പുറം: പകുതി വില തട്ടിപ്പിന്റെ ഭാ​ഗമായി മലപ്പുറത്ത് ഏറ്റവും കൂടുതൽ തട്ടിപ്പ് നടന്നത് മുസ്‌ലിം ലീ​ഗ് നേതാവിന്റെ കീഴിലുളള ഹരിയാലി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായി തട്ടിപ്പിനിരയായ മാറഞ്ചേരിയിലെ പരാതിക്കാർ റിപ്പോർട്ടറിനോട് പറഞ്ഞു. മാറഞ്ചേരി, പെരുമ്പടപ്പ്, പൊന്നാനി മേഖലകളിലാണ് ഏറ്റവും കൂടുതൽ തട്ടിപ്പ് നടന്നത്. വായനതുടരുക ........

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
 ഇവിടെ ക്ലിക്ക്  ചെയ്യുക.

പാതി വില തട്ടിപ്പ്; കോടികള്‍ മറിഞ്ഞത് അഞ്ച് കമ്പനികള്‍ വഴിയെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: പാതി വില തട്ടിപ്പിലൂടെ കോടികൾ മറിഞ്ഞത് അഞ്ച് കമ്പനികള്‍ വഴിയെന്ന് കണ്ടെത്തൽ. തട്ടിപ്പ് നടത്താന്‍ അനന്തുകൃഷ്ണന്‍ അഞ്ച് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. എറണാകുളം ഇയ്യാട്ടുമുക്കിലെ സോഷ്യല്‍ ബീ വെന്‍ചേഴ്സ് വഴി അനന്തുകൃഷ്ണന്‍ തട്ടിപ്പ് നടത്തിയിരുന്നു. ഇതു കൂടാതെ തൊടുപുഴയിലെ സോഷ്യല്‍ ബീ വെന്‍ചേഴ്സ് വഴി എൻജിഒകളില്‍ നിന്ന് ഇയാള്‍ പണം വാങ്ങി. വായന തുടരുക . ..

കേരള ബഡ്ജറ്റ്

അനന്തു കൃഷ്ണനുമായി അടുത്ത ബന്ധമെന്ന് ശിവൻകുട്ടി; അപ്പോള്‍ ആരാണ് കുറ്റവാളിയെന്ന് എംഎല്‍എ, വീഡിയോ

മലപ്പറം: പകുതി വില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണനുമായി അടുത്ത ബന്ധമെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രസംഗിക്കുന്ന വീഡിയോ പുറത്തുവിട്ട് നജീബ് കാന്തപുരം എംഎല്‍എ. മന്ത്രിയെ വിശ്വസിച്ചാണ് താന്‍ പദ്ധതിയെ വിശ്വസിച്ചതെന്ന് നജീബ് കാന്തപുരം പറയുന്നു. പകുതി വില തട്ടിപ്പ് കേസില്‍ നജീബ് കാന്തപുരത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. വായന തുടരുക . . .

 
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722
എന്ന നമ്പറില്‍ ബന്ധപ്പെടുക

കോണ്‍ഗ്രസ് ഇന്ന് കേവലമൊരു ചാവാലിപ്പോത്ത് മാത്രം, ഡല്‍ഹിയില്‍ സിപിഐഎമ്മും സിപിഐയും മത്സരിക്കരുതായിരുന്നു: ജലീല്‍

മലപ്പുറം: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കെ ടി ജലീല്‍. ഡല്‍ഹി ബിജെപിയുടെ കൈക്കുമ്പിളില്‍ വെച്ചുകൊടുത്തതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന് മാത്രമാണെന്ന് കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു. യാഥാര്‍ത്ഥ്യ ബോധമില്ലാത്ത കോണ്‍ഗ്രസ് ഇന്ന് കേവലമൊരു ചാവാലിപ്പോത്ത് മാത്രമാണെന്ന് രാഹുല്‍ ഗാന്ധി തിരിച്ചറിയണമെന്നും കെ ടി ജലീല്‍ പറഞ്ഞു. വായന തുടരുക . .

വാര്‍ത്തകള്‍ | ഫെബ്രുവരി 9 ഞായറാഴ്ച.

Have Any Computer / IT Related
Issues?
9745397722
കംപ്യൂട്ടര്‍, .ഐ. ടി.
വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.
ബന്ധപെടുക

പാലിയേക്കര ടോൾ പ്ലാസയിൽ 13 കൊല്ലം കൊണ്ട് പിരിച്ചെടുത്തത് 1521 കോടി

ദേശീയ പാതയില്‍ ടോള്‍ പിരിവ് ആരംഭിച്ചതുമുതല്‍ 13 വര്‍ഷത്തെ കണക്ക് അനുസരിച്ച്  കരാർ  പ്രകാരമുള്ള സുരക്ഷയൊരുക്കാതെ പാലിയേക്കര ടോള്‍പ്ലാസയില്‍ പിരിച്ചെടുത്തത് 1521 കോടിയെന്ന് റിപ്പോർട്. സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്ന 11 ബ്ലാക്ക് സ്‌പോട്ടുകളില്‍ അഞ്ചിടത്ത് പരിഹാര നടപടികള്‍ കമ്പനി ചെയ്ത് തുടങ്ങിയിട്ടുണ്ടെങ്കിലും നടത്തറ, മരത്താക്കര, പോട്ട ആശ്രമം ജങ്ഷന്‍, പുതുക്കാട്, കൊടകര, പേരാമ്പ്ര എന്നിവിടങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കമ്പനി വിവരാവകാശ രേഖയില്‍ പറയുന്നു. 30 തീവ്ര അപകട സാധ്യത കവലകളിലും അപകട സാധ്യതയുള്ള 20 ജങ്ഷനുകളിലും ഇതുതന്നെയാണ് സ്ഥിതിയെന്നും റിപ്പോർട്ടുണ്ട്. വായന തുടരുക . . .



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.