|
(1) |
|
മാര്‍ച്ച് 2025 ഞയറാഴ്ച 1200 കുംഭം 25 |
|
വാല്യം 2 ലക്കം 234 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
09 |
|
Ego provides the soul with all ingredients of unpopularity. |
|
കരുത്തന്‍ ഗോവിന്ദന്‍ സിപിഎമ്മില്‍ അച്ചടക്കത്തിന്റെ ആള്‍രൂപം, സൈദ്ധാന്തിക മുഖം; പിണറായി വഴി കൊല്ലത്തും... കോട്ടയം സിപിഎമ്മിന്റെയും വര്‍ഗബഹുജന സംഘടനകളുടെയും ‘സൈദ്ധാന്തിക ഗുരു’വായ എം.വി. ഗോവിന്ദൻ വീണ്ടും പാർട്ടി സംസ്ഥാന സെക്രട്ടറി. കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ പിണറായി വിജയൻ സിപിഎം കേന്ദ്ര നേതൃത്വത്തിനു മുന്നിൽവച്ച പേരാണ് എം.വി. ഗോവിന്ദന്റേത്. കഴിഞ്ഞ രണ്ടര വർഷത്തിനിടെ, സർക്കാരിനെ പ്രതിരോധത്തിലാക്കാതെ പാർട്ടിയുടെ മുഖവും ശബ്ദവുമായി പ്രവർത്തിച്ച മികവിനു ലഭിച്ച അംഗീകാരമാണ് എം.വി. ഗോവിന്ദനെ വീണ്ടും തേടിയെത്തിയ സംസഥാന സെക്രട്ടറി പദം. സമ്മേളനം വഴി ഗോവിന്ദൻ ആദ്യമായാണ് സെക്രട്ടറിയാകുന്നത്. തുടര്‍ന്നു വായിക്കുക . . സിപിഎം സംസ്ഥാന സമ്മേളനം: നവകേരള രേഖയ്ക്ക് കർശന തിരുത്ത്... കൊല്ലം വിഭവ സമാഹരണത്തിനായി വരുമാനത്തിനനുസരിച്ചു ഫീസ് പിരിക്കാനും പുതിയ സെസ് ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടു മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നവകേരള രേഖയ്ക്കു സിപിഎം സമ്മേളനത്തില്‍ കര്‍ശന തിരുത്ത്. നവകേരളത്തെ നയിക്കാന്‍ പുതുവഴികള്‍ എന്ന രേഖ സിപിഎം സംസ്ഥാന സമ്മേളനം അതേപടി അംഗീകരിച്ചില്ല. രേഖയിലെ നിര്‍ദേശങ്ങള്‍ക്കു വിമര്‍ശനവും ഭേദഗതികളുമായി പ്രതിനിധികള്‍ രംഗത്തെത്തി. ഇവ ഉൾപ്പെടുത്തി മാത്രമേ രേഖ അന്തിമമാക്കാവൂ എന്ന നിർദേശത്തിനു നേതൃത്വം വഴങ്ങി . വായന തുടരുക . . . 59 ദിവസം, 70 കൊലപാതകം, പ്രതികൾ കൂടുതലും ലഹരിക്ക് അടിമകൾ; കേരളം എങ്ങോട്ട്?... Reach your Special News Hook and Corner of the world. Advertise in Kakadrushiti at very low cost. Send to 9745397722 അജയ്യന്‍ വിജയന്‍; മുന്നിലുള്ളത് മൂന്നാമങ്കം... തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python എം.വി. ഗോവിന്ദന്‍ സെക്രട്ടറിയായി തുടരും; സംസ്ഥാന സമിതിയില്‍ 17 പുതുമുഖങ്ങള്‍... എം.വി. ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരും. എംവി ജയരാജനും സിഎന്‍ മോഹനനും കെ.കെ.ശൈലജ എന്നിവര്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചു. 89 അംഗ സിപിഎം സംസ്ഥാനസമിതിയില്‍ 17 പുതുമുഖങ്ങള്‍. മന്ത്രി ആര്‍.ബിന്ദു , ഡി.കെ.മുരളി എംഎല്‍എ. പാലക്കാട് നിന്ന് കെ.ശാന്തകുമാരി, കണ്ണൂരില്‍നിന്ന് എം.പ്രകാശന്‍, കൊച്ചി മേയര്‍ എം.അനില്‍ കുമാര്‍ വായന തുടരുക .... ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ്' സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി വിവിധയിടങ്ങളിൽ നടന്ന പരിശോധനകളിൽ എംഡിഎംഎ കൈവശം വച്ച ആറ് പേരെ അറസ്റ്റ് ചെയ്തു ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ്' സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി വിവിധയിടങ്ങളിൽ നടന്ന പരിശോധനകളിൽ എംഡിഎംഎ കൈവശം വച്ച ആറ് പേരെ അറസ്റ്റ് ചെയ്തു. കൽപ്പറ്റ പഴയ ബസ്സ്റ്റാന്‍റിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയ്ഡിൽ 6.25 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. സോബിൻ കുര്യാക്കോസ് (24 വയസ്), മുഹമ്മദ് അസനുൽ ഷാദുലി (23 വയസ്), അബ്ദുൽ മുഹമ്മദ് ആഷിഖ് (22 വയസ്) എന്നിവരാണ് പിടിയിലായത്. ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ്' സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി വിവിധയിടങ്ങളിൽ നടന്ന പരിശോധനകളിൽ എംഡിഎംഎ കൈവശം വച്ച ആറ് പേരെ അറസ്റ്റ് ചെയ്തെന്ന് എക്സൈസ് അറിയിച്ചു. കൽപ്പറ്റ പഴയ ബസ്സ്റ്റാന്‍റിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയ്ഡിൽ 6.25 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. സോബിൻ കുര്യാക്കോസ് (24 വയസ്), മുഹമ്മദ് അസനുൽ ഷാദുലി (23 വയസ്), അബ്ദുൽ മുഹമ്മദ് ആഷിഖ് (22 വയസ്) എന്നിവരാണ് പിടിയിലായത്. വായന തുടരുക . . . സൂസvd കോടിയെ സംസ്ഥാന കമ്മിറ്റിയിvd നിന്നും ഒഴിവാക്കി കരുനാഗപ്പള്ളി വിഭാഗീയതയില്‍ പങ്കുണ്ടെന്ന് കരുതുന്ന സിപിഎമ്മിന്റെ വനിതാ നേതാവ് സൂസൻ കോടിയെ സംസ്ഥാന കമ്മറ്റിയിൽ നിന്നും ഒഴിവാക്കി. സൂസൻ കോടിക്കൊപ്പമുളള ഒരു വിഭാഗവും ജില്ലാ കമ്മിറ്റി അംഗം പി.ആർ.വസന്തനെ അനുകൂലിക്കുന്ന മറുവിഭാഗവും തമ്മിലുള്ള ചേരിപ്പോരാണ് കരുനാഗപ്പള്ളിയിൽ പാർട്ടിക്ക് ക്ഷീണമായ വിഭാഗീയതക്ക് കാരണമായത്. പാർട്ടി സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കാനിരിക്കെ, ലോക്കൽ സമ്മേളനങ്ങൾ അലങ്കോലപ്പെടുന്ന സാഹചര്യമുണ്ടായിട്ടും സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സൂസൻ കോടി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചില്ലെന്നായിരുന്നു ഉയർന്ന വിമർശനം. പാർട്ടിയെ തകർക്കുന്ന വിഭാഗീയതയെ തുടർന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു. കരുനാഗപ്പള്ളിയിൽ നിന്നുള്ള പ്രതിനിധികൾ ഇല്ലാതെയാണ് ഇത്തവണ ജില്ലാ സമ്മേളനം നടന്നത്. വായന തുടരുക..... |
|
സെസ് ചുമത്തുക ലക്ഷ്യമല്ല, സാധ്യത മാത്രം; നയരേഖ പാര്‍ട്ടി നയങ്ങള്‍ക്ക് അകത്തുനിന്ന്'... കൊല്ലം പാർട്ടി നയങ്ങൾക്ക് അകത്തുനിന്നാണ് നയരേഖയെന്ന് മുഖ്യമന്ത്രി <പിണറായി വിജയൻ</;. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയിലെ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നയരേഖയുടെ നടത്തിപ്പിൽ സുതാര്യത ഉണ്ടാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഓടുന്ന ട്രെയിനിൽനിന്ന് കാല്‍തെറ്റി വീണു; യാത്രക്കാരിയെ അദ്ഭുതകരമായി രക്ഷിച്ച് റെയിൽവേ പൊലീസ് – വിഡിയോ... മുംബൈ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങുന്നതിനിടെ കാൽതെറ്റി വീണ യാത്രക്കാരിക്ക് രക്ഷകനായി റെയിൽവേ പൊലീസ്. മുംബൈയിലെ ബോറവല്ലി സ്റ്റേഷനിലാണ് സംഭവം. പാളത്തിലേക്ക് വീഴാൻ പോയ യാത്രക്കാരിയെ അദ്ഭുതകരമായി രക്ഷിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ റെയിൽവേ മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചിട്ടുണ്ട്. വായന തുടരുക . . വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. കെ സ്മാര്‍ട്: ഏപ്രില്‍ മുതല്‍ ഡിജിറ്റല്‍ കോസ്റ്റ്; നിലവില്‍ ഫീസ് ഇല്ലാത്തവയ്ക്കും ഫീസ്... തിരുവനന്തപുരം നഗരസഭ, പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍നിന്നുല്‍നൽകുന്ന ഓണ്‍ന്‍ൻ സർട്ടിഫിക്കറ്റുകള്‍ക്കും ലൈന്‍സുകള്‍ക്കും കെട്ടിടപെർമിറ്റുകള്‍ക്കും നിലവിലുള്ള ഫീസിനു പുറമേ ഡിജിറ്റല്‍ കോസ്റ്റ് എന്ന പേരില്‍ അധികഫീസ് ഏർപ്പെടുത്താന്‍ സര്‍ക്കാര്‍ അനുമതി. നിലവിൽ ഫീസ് ഇല്ലാത്തവയ്ക്കും അധികഫീസ് ബാധകമായിരിക്കും. ഏപ്രിൽ മുതൽ നടപ്പാകും കാസര്‍കോട് കാണാതായ 15 കാരിയും 42 കാരനും മരിച്ച നിലയില്‍ മൃതദേഹങ്ങൾക്ക് പഴക്കം... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. യൂട്യൂബ് നോക്കി ഡയറ്റ്; ആമാശയം ചുരുങ്ങി; കണ്ണൂരില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം... ശരീരഭാരം കൂടാതിരിക്കാന്‍ ഭക്ഷണം ഒഴിവാക്കുന്ന രോഗത്തെ തുടര്‍ന്ന് കണ്ണൂരില്‍ പതിനെട്ടുകാരി മരിച്ചു. 'അനോറെക്സിയ നെര്‍വോസ' എന്ന അസുഖത്തെ തുടര്‍ന്ന് കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി ശ്രീനന്ദയാണ് മരിച്ചത്. വണ്ണം കൂടാതിരിക്കാന്‍ യൂട്യൂബ് നോക്കി ഡയറ്റെടുത്തിരുന്ന ശ്രീനന്ദ മാസങ്ങളായി ഭക്ഷണം വളരെ കുറച്ചുമാത്രമാണ് കഴിച്ചിരുന്നത് കൂടുതല്‍ വായിക്കുക..... 50 ചിത്രങ്ങള്‍; അയച്ചത് ബന്ധുവിന്; അന്വേഷണത്തിലെ നിര്‍ണായക തുമ്പ്... കാസര്‍കോട് പൈവളിഗെയില്‍ കാണാതായ പതിനഞ്ചുകാരിയുടേയും ഒപ്പമുണ്ടായിരുന്ന യുവാവിന്‍റേയും മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത് കര്‍ണാടകയിലെ ബന്ധുവിന് അയച്ചുകൊടുത്ത ചിത്രങ്ങള്‍. പതിനഞ്ചുകാരിയേയും 42കാരനേയും കാണാതായത് കഴിഞ്ഞമാസം 12നാണ്. ഇതേദിവസം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ കര്‍ണാടകയിലുള്ള ബന്ധുവിന് അയച്ചുകൊടുത്തിരുന്നു. പല സ്ഥലങ്ങളില്‍ വച്ച് പല സമയത്തതായി എടുത്ത 50ല്‍ അധികം ചിത്രങ്ങള്‍ അയച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിലൂടെയാണ് ഇരുവരും ഒരുമിച്ച് ഉണ്ടാകുമെന്ന സൂചന പൊലീസിന് ലഭിച്ചത്. വായന തുടരുക . . . COMPUTER TIPS & TRACKS Subscribe Click Here. വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കർമാര്‍ വനിതാ ദിനത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലെ സമരവേദിയിലേക്ക് കേരളത്തിലെമ്പാടുമുള്ള സ്ത്രീകളെ സ്വാഗതം ചെയ്ത് ആശാ വർക്കർമാർ. മഹാസംഗമത്തിന് പിന്തുണയറിയിച്ച് അരുന്ധതി റോയിയും, ദിവ്യപ്രഭയും, കനി കുസൃതിയും, റിമാകല്ലിങ്കലും ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്ത് എത്തിയിട്ടുണ്ട്. വിവിധ വനിതാ സംഘടനകളിൽ നിന്നടക്കമുള്ള പ്രതിനിധികൾ ഇന്ന് സമരവേദിയിൽ എത്തും. സമരം ശക്തമായി തുടരുമ്പോഴും ഫണ്ടിനെ ചൊല്ലിയുള്ള തർക്കത്തിലാണ് കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരും. വായന തുടരുക . . . ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനമെന്ന് ആക്ഷേപം ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനമെന്ന് ആക്ഷേപം. തന്ത്രിമാരുടെയും വാര്യർ സമാജത്തിന്‍റേയും എതിർപ്പിനെ തുടർന്നു ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി കഴകപ്രവർത്തിയിൽ നിയമിച്ച ബാലു എന്ന ചെറുപ്പക്കാരനെ ഓഫീസിലേക്ക് സ്ഥലംമാറ്റി. സ്ഥലംമാറ്റം താൽക്കാലികം എന്ന് ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. കെ ജി അജയുമാർ വിശദീകരിച്ചു. ഉത്സവം സുഗമമായി നടക്കുന്നതിന് വേണ്ടിയിട്ടാണ് യുവാവിനെ താൽക്കാലികമായി ഓഫീസിലേക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു |
|
പാഞ്ഞു വരുന്ന ട്രെയിൻ, പാളത്തിലേക്കു കയറി നിന്ന് അമ്മയും കുഞ്ഞും; കാർത്തിക സാക്ഷി, ജീവിതം പച്ചക്കൊടി... വണ്ടിപ്പെരിയാറിലെ ലയത്തിൽനിന്നു തുടങ്ങിയ യാത്രയാണ് കാർത്തികയുടേത്. ഒരു ട്രെയിൻ പോലെത്തന്നെയായിരുന്നു ആ യാത്ര. പതിയെയായിരുന്നു തുടക്കം. പിന്നെ അൽപാൽപമായി വേഗം കൂട്ടി. ഒടുവിൽ കുതിച്ചു പാഞ്ഞു. അധികം വൈകാതെതന്നെ ലക്ഷ്യത്തിലെത്തുകയും ചെയ്തു. തുടക്കയാത്രയിൽ കാർത്തിക ഒറ്റയ്ക്കായിരുന്നു. പിന്നെ ചിലര്‍ ഒപ്പം ചേർന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല, തനിക്കൊപ്പമുള്ള, മുഖങ്ങളറിയാത്ത ഒരുപാട് പേരുടെ സ്വപ്നങ്ങളും കൊണ്ടാണ് കാർത്തികയുടെ വേഗതയേറിയ യാത്ര. ആയിരക്കണക്കിന് ജീവനുകളുംകൊണ്ടു ലക്ഷ്യസ്ഥാനം നോക്കി പായുമ്പോൾ മുന്നിലെ പ്രതിസന്ധികളെ വേഗതയോടെ, മനോബലത്തോടെ വകഞ്ഞുമാറ്റുന്ന തീവണ്ടിയുടെ അമരക്കാരി. ലക്ഷ്യബോധവും ഉത്തരവാദിത്തബോധവും കൈമുതലാക്കിയാണ് ഇടുക്കിയിൽനിന്നുള്ള ആദ്യ വനിതാ ലോക്കോപൈലറ്റിന്റെ ആ യാത്ര. ഷാനിദിന്റെ വയറ്റില്‍ കഞ്ചാവും?; 3 പാക്കറ്റുകള്‍ കണ്ടെത്തി, യുവാവുമായി അടുപ്പമുള്ളവരുടെ മൊഴിയെടുക്കും... അകത്ത് പിണറായി, പുറത്ത് ഭിന്നസ്വരം; ക്യാപ്റ്റന്‍ തര്‍ക്കത്തിലേക്ക് സിപിഎം... കൊല്ലം നയിക്കാന്‍ പിണറായി വിജയൻ അല്ലാതെ മറ്റൊരാൾ പാർട്ടിക്കു മുന്നിൽ ഇല്ലെന്നു സിപിഎം സംസ്ഥാന സമ്മേളനത്തിൽ പൊതു വികാരം. എന്നാൽ 'ജനങ്ങളാണു ക്യാപ്റ്റൻ' എന്നു പുറത്തു പ്രതികരിച്ചു കൊണ്ട് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി പാർട്ടിയിൽ ഇക്കാര്യത്തിലുള്ള ഭിന്നതയ്ക്ക് ആക്കം കൂട്ടി. ഇതോടെ മുഖ്യമന്ത്രിയുടെ ഇന്നത്തെ മറുപടി പ്രസംഗത്തിലേക്ക് സമ്മേളനം ഉറ്റുനോക്കുന്നു. കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഇവിടെ ക്ലിക്ക് ചെയ്യുക. നയരേഖ നയം മാറ്റമല്ലെന്ന്, മുഖ്യമന്ത്രി പിണറായി വിജയന്‍. സെസ് ചുമത്തുക ലക്ഷ്യമല്ലെന്നും, ഒരു സാധ്യത പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും രേഖയിൻമേലുള്ള ചർച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു. സ്വകാര്യ നിക്ഷേപം അടക്കുമുള്ള കാര്യങ്ങളില്‍, പ്രതിനിധികൾ സംശയവും ആശങ്കയും വേണ്ടെന്നും മുഖ്യന്ത്രി പറഞ്ഞു വായന തുടരുക . .. പാര്‍ട്ടിയുടെ ഹെഡ്മാസ്റ്റര്‍; വീണ്ടും എം.വി.ഗോവിന്ദൻ നയിക്കുമ്പോള്‍... സംസ്ഥാന സമ്മേളനത്തിന്റെ കരുത്തോടെ വീണ്ടും സംസ്ഥാന സെക്രട്ടറി പദവിയിൽ എത്തി എം.വി.ഗോവിന്ദൻ പാർട്ടിയുടെ ക്യാപ്റ്റൻ ആവുകയാണ്. കോടിയേരിയുടെ പകരക്കാരനായി എത്തിയതിന്റെ താരതമ്യം മറികടന്നാണ് വീണ്ടും ഗോവിന്ദൻ പാർട്ടിയെ നയിക്കുന്നത്. മൂന്നാം തവണയും എൽഡിഎഫിന് അധികാരത്തിൽ എത്തിക്കാനുള്ള രാഷ്ട്രീയ ലക്ഷ്യമാണ് മൊറാഴക്കാരനായ പഴയ കായിക അധ്യാപകന്റെ മുഖ്യദൗത്യം. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ പതറി കിവീസ്; ഇന്ത്യയ്ക്ക് 252 റണ്‍സ് വിജയലക്ഷ്യം... ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയ്ക്ക് 252 റണ്‍സ് വിജയലക്ഷ്യം. 101 പന്തിൽ 63 റൺസെടുത്തു പുറത്തായ മിച്ചലാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. എങ്കിലും ഇന്ത്യൻ സ്പിന്നർമാറുടെ കടുത്ത പ്രതിരോധത്തില്‍ മിച്ചല്‍ അടിച്ചത് മൂന്നു ഫോറുകള്‍ മാത്രമാണ്. മൈക്കിള്‍ ബ്രേസ്‍വെല്‍ അര്‍ധസെഞ്ചുറി നേടി. 40 പന്തിൽ 53 റൺസെടുത്തു താരം പുറത്താകാതെ നിന്നു. രചിൻ രവീന്ദ്ര (29 പന്തിൽ 37), ഗ്ലെൻ ഫിലിപ്സ് (52 പന്തിൽ 34) വിൽ യങ് (23 പന്തിൽ 15), കെയ്ൻ വില്യംസൻ (11 പന്തിൽ 14), ടോം ലാഥം (30 പന്തിൽ 14), മിച്ചൽ സാന്റ്നർ (10 പന്തിൽ എട്ട്) എന്നിങ്ങനെയാണു പുറത്തായ മറ്റു കിവീസ് ബാറ്റർമാരുടെ സ്കോറുകള്‍. ആദ്യ ഏഴോവറുകളില്‍ തന്നെ കിവീസ് 50 റണ്‍സ് കടന്നിരുന്നു. ഇതോടെ ഇന്ത്യ സ്പിന്നര്‍മാരെ ഇറക്കി. ഇന്ത്യക്കായി കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. വരുൺ ചക്രവര്‍ത്തിയുടെ എട്ടാം ഓവറിൽ വില്‍ യങ് എൽബിഡബ്ല്യു ആയി. ആദ്യ പന്തിൽ തന്നെ കുൽദീപ് യാദവ് രചിൻ രവീന്ദ്രയെ ബോൾഡാക്കുകയും ചെയ്തു. കെയ്ൻ വില്യംസനെ സ്വന്തം പന്തിൽ കുൽദീപ് പിടിച്ചെടുത്തു. 14 റൺസെടുത്ത ടോം ലാഥമിനെ രവീന്ദ്ര ജഡേജ എൽബിഡബ്ല്യു ആക്കി. വരുൺ ചക്രവർത്തിയെറിഞ്ഞ 38–ാം ഓവറിൽ ഗ്ലെൻ ഫിലിപ്സ് ബോൾഡാകുകയായിരുന്നു. മുഹമ്മദ് ഷമിയെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ ഡാരിൽ മിച്ചലിനെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പിടിച്ചെടുത്തു. കിവീസ് ക്യാപ്റ്റ്ന്‍ മിച്ചല്‍ സാന്റ്നര്‍ റണ്ണൗട്ടായി. മുഹമ്മദ് ഷമിക്കും ഒരു വിക്കറ്റുണ്ട്. വായന തുടരുക . . Have Any Computer / IT Related Issues? 9745397722 കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ബന്ധപെടുക ഏഴാറ്റുമുഖം ഗണപതിയുടെ ആരോഗ്യനില തൃപ്തികരം കാലിന് പരിക്കേറ്റ ഏഴാറ്റുമുഖം ഗണപതിയെന്ന കാട്ടുകൊമ്പന്റെ ആരോഗ്യനില തൃപ്തികരം. ആനയുടെ കാലിലെ പരിക്ക് ഭേദമായിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ അടിയന്തിര ചികിത്സയുടെ ആവശ്യമില്ലെന്ന നിലപാടിലുമാണ് നിരീക്ഷണ സംഘം. മയക്കുവെടി നൽകി ചികിത്സ നൽകാനായിരുന്നു വനം വകുപ്പ് നേരത്തെ ഉദ്ദേശിച്ചിരുന്നത്. ഇതിന്റെ ഭാഗമായി സിസിഎഫ് ന് വാഴച്ചാല്‍ ഡിഎഫ്ഒ അനുമതിക്കായുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. അനുമതി ലഭിക്കുന്ന മുറക്ക് മയക്കുവെടി നൽകി ചികിത്സ നൽകാനുള്ള ഏര്‍പ്പാടുകളും സജ്ജീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അടിയന്തിര ചികിത്സയുടെ ആവശ്യമില്ലെന്ന നിലപടിലാണ് വനംവകുപ്പ്. വായന തുടരുക. ....
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |