(1)

ഏപ്രില്‍ 2025 ബുധനാഴ്ച

1200 മീനം 26

വാല്യം 2 ലക്കം 251

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

09

Your thoughts become things.

 Rhonda Byrne,

The Secret

സുരേഷ് ​ഗോപി എംപി ക്കെതിരെ വീണ്ടും മന്ത്രി കെ.ബി. ​ഗണേഷ് കുമാര്‍

സുരേഷ് ​ഗോപി എംപി ക്കെതിരെ വീണ്ടും മഗതാഗത ന്ത്രി കെ.ബി. ​ഗണേഷ് കുമാർ. ബിജെപിയുടെ സമരത്തിന് പിന്നാലെ തൊപ്പി ഉണ്ടെന്ന് സമ്മതിച്ചല്ലോയെന്നും അതാണ് ഞാൻ പറഞ്ഞതെന്നും ​ഗണേഷ് വ്യക്തമാക്കി. തൊപ്പി മാത്രമല്ല പൊലീസ് വേഷത്തിൽ സുരേഷ് ഗോപി ഒരു പരിപാടിക്ക് പോയിരുന്നുവെന്നും ആ സംഭവം വിവാദമായി, തമാശ പറഞ്ഞാൽ ചിലര്‍ അത് വൈരാഗ്യ ബുദ്ധിയോടെ കാണുന്നുവെന്നും കുഞ്ചൻ നമ്പ്യാർ നേരത്തെ മരിച്ചത് നന്നായി അല്ലെങ്കിൽ അദ്ദേഹം എത്രയോ ആക്രമണം നേരിടേണ്ടി വന്നേനെയെന്നും ​ഗണേഷ് കുമാര്‍പറഞ്ഞു. രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോള്‍ ഇതുപോലെയുള്ള രോഗികളുടെ ആക്രമത്തിന് ഇരയാകുമെന്നും ​ഗണേഷ് കുമാർ വ്യക്തമാക്കി. തുടര്‍ന്നു വായിക്കുക . . .

Reach your Special News Hook and Corner of the world. Advertise in
Kakadrushiti at very low cost.
Send to
9745397722

സ്വര്‍ണപ്പണയ വായ്പകള്‍ക്ക് ആര്‍ബിഐ മാര്‍ഗരേഖ ഉടന്‍

റീപോ നിരക്ക് കാല്‍ ശതമാനം കുറച്ച് റിസര്‍വ് ബാങ്ക് പണനയം. റീപോ നിരക്ക് പ്രതീക്ഷിച്ചതു പോലെ 6.25 ശതമാനത്തില്‍ നിന്ന് ആറു ശതമാനമാക്കി. ഭവന, വാഹന വായ്പയുടെ പലിശബാധ്യത കുറയാന്‍ ഇത് സഹായകമാകും. ഈ ധനകാര്യ വര്‍ഷത്തെ ജിഡിപി വളര്‍ച്ച പ്രതീക്ഷ 6.7 ല്‍ നിന്ന് 6.5 ശതമാനമായി കുറച്ചു. ചില്ലറവിലക്കയറ്റ പ്രതീക്ഷ 4.2 ല്‍ നിന്ന് നാലു ശതമാനമായി കുറച്ചു. സ്വര്‍ണപ്പണയ വായ്പകള്‍ക്കു സമഗ്രമായ മാര്‍ഗരേഖ ഉടനേ പുറപ്പെടുവിക്കും എന്ന് ഗവര്‍ണര്‍ അറിയിച്ചതോടെ സ്വര്‍ണപ്പണയ കമ്പനികളുടെയും ബാങ്കുകളുടെയും ഓഹരികള്‍ താഴ്ന്നു. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് എന്നിവ പത്തുശതമാനം വരെയാണ് ഇടിഞ്ഞത്. അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞു. 30 പൈസയുടെ നഷ്ടത്തോടെ 86.56 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം തുടരുന്നത്. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിക്കുന്നത്. സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 3007 ഡോളറിലാണ്. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 520 രൂപ കൂടി 66,320 രൂപയായി. വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

ബിജെപിയെ താഴെ ഇറക്കാൻ എവിടെയൊക്കെ കോൺഗ്രസുമായി സഹകരിക്കണോ അവിടെയൊക്കെ അത് ചെയ്യുമെന്ന് എംഎ ബേബി

സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടര്‍ ഭരണം കിട്ടുമോ എന്നതില്‍ തദ്ദേശ തെരഞ്ഞെടുപ്പോടെ വ്യക്തത വരുമെന്നും  ബിജെപിയെ താഴെ ഇറക്കാന്‍ എവിടെയൊക്കെ കോൺഗ്രസുമായി സഹകരിക്കണോ അവിടെയൊക്കെ അത് ചെയ്യുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ബിജെപിയുമായുള്ള അനുഭാവം ഒരു കുറച്ചില്‍ ആണെന്നു മുമ്പ് പലരും കരുതിയിരുന്നുവെന്നും ഇപ്പോള്‍ അത് മാറി വരുന്നുവെന്നും,  പാത്തും പതുങ്ങിയും സഹകരിച്ചവര്‍ ഇന്ന് പരസ്യമായി രംഗത്ത് വന്നു തുടങ്ങയെന്നും  ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിക്കൊപ്പം എന്ന ചിന്താഗതിയാണ് ഇതിന് ഒരു കാരണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ഇന്ത്യ സഖ്യത്തില്‍ നിന്ന് പിന്മാറില്ല. ബിജെപിയെ താഴെ ഇറക്കാന്‍ ഞങ്ങള്‍ മാത്രം മതിയെന്ന് പ്രസ്താവന ഇറക്കിയത് കൊണ്ട് മാത്രം കാര്യമില്ല. കോണ്‍ഗ്രസിന്റെ കൂടി സഹായത്തോടെയേ ഇത് നടക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വായന തുടരുക . ..

Todays Special GK


Easter

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)

Aristocrat Leisures
Send to
9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

വീണയുടെ സ്വത്തിലേക്ക് തന്റെ വിഹിതം കൊടുക്കാന്‍ മുഖ്യമന്ത്രി എല്ലാ ഒത്താശയും ചെയ്തുകൊടുത്തെന്ന് തെളിയുന്നു'

അഹമ്മദാബാദ്: മാസപ്പടി കേസ് ആവിയായി പോകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേസ് തേച്ച് മാച്ച് കളയാന്‍ സാധിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. വീണയുടെ സ്വത്തിലേക്ക് തന്റെ വിഹിതം കൊടുക്കാന്‍ സിഎംആര്‍എല്‍- എക്സാലോജിക്ക് ഇടപാടില്‍ മുഖ്യമന്ത്രി എല്ലാ ഒത്താശയും ചെയ്ത്കൊടുത്തെന്ന് തെളിയിക്കാൻ പോകുന്നു. വായന തുടരുക . . .

സോളിഡാരിറ്റി-എസ്ഐഒ വിമാനത്താവളം മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം, ​ഗ്രനേഡ് ഉപയോ​ഗിച്ച് പൊലീസ് 

മലപ്പുറം: വഖഫ് നിയമത്തില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി, എസ്ഐഒ സംഘടനകള്‍ നടത്തിയ കോഴിക്കോട് വിമാനത്താവള മാര്‍ച്ചില്‍ വൻ സംഘർഷം. എയർപോർട്ട് റോഡിലാണ് പൊലീസും സമരക്കാരും തമ്മില്‍ സംഘർഷമുണ്ടായത്. പൊലീസ് അനുമതിയില്ലാതെയാണ് മാര്‍ച്ച് നടത്തിയത്. വിമാനത്താവളം ഉപരോധിക്കുമെന്നായിരുന്നു സമരക്കാര്‍ പറഞ്ഞിരുന്നത്. മാര്‍ച്ച് വിമാനത്താവള റോഡ് ഉപരോധിച്ചതോടെ പൊലീസ് ബാരിക്കേഡ് ഉപയോ​ഗിച്ച് തടഞ്ഞു. എന്നാൽ, യാത്രക്കാരെ സമരക്കാർ തടഞ്ഞതോടെ പൊലീസ് ജലപീരങ്കി ഉപയോ​ഗിച്ചു. ​ഗ്രനേഡ് ഉപയോ​ഗിച്ചും സമരക്കാരെ നീക്കാൻ ശ്രമിച്ചു. ചില സമരക്കാര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് നേതാക്കളുമായി പൊലീസ് ചര്‍ച്ച നടത്തി. സമാധാനപരമായി സമരം ചെയ്യാന്‍ പൊലീസ് അനുമതി നല്‍കി.  വായന തുടരുക . . .

 

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

ഇത് കണ്ടോ? ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിൽ ഒന്ന്, സാക്ഷാൽ എംഎസ്‍സി തുർക്കി' വിഴിഞ്ഞത്ത്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് അഭിമാന നിമിഷമായി ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിൽ ഒന്ന് എത്തി. എം എസ് സിയുടെ ഭീമൻ കപ്പലായ 'തുർക്കി'യാണ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. വിഴിഞ്ഞത്ത് എത്തുന്ന 257 -ാമത് കപ്പലാണ് എം എസ് സി തുർക്കി. വിഴിഞ്ഞം തുറമുഖത്ത് എത്തിയ എം എസ് സി 'തുർക്കി'യെ ടഗ്ഗുകൾ തീരത്തേക്ക് അടുപ്പിക്കുകയാണ്. സിംഗപ്പൂരിൽ നിന്നാണ് എം എസ് സി തുർക്കി വിഴിഞ്ഞത്ത് എത്തിയത്. ഇവിടെ ചരക്ക് ഇറക്കിയ ശേഷം ഘാനയിലേക്കാകും പോകുക. വായന തുടരുക . . .

Passport Service

PCC Service

Identity Certificate

Surrender certificate

Are  made available via Whats app Touch us

9745397722

 

 

 

 

 

 

 

 

 

 

 

 

 

 

 

 

എന്‍ പ്രശാന്ത് ഐഎഎസിന്റെ പരാതികള്‍ നേരിട്ട് കേൾക്കാന്‍ മുഖ്യമന്ത്രിയുടെ നിർദേശം

എന്‍ പ്രശാന്ത് ഐഎഎസിന്റെ പരാതികള്‍ നേരിട്ട് കേള്‍ക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. സസ്‌പെൻഷനിൽ തുടരുന്ന എന്‍ പ്രശാന്തിനെ ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ് നടത്തും. വകുപ്പുതല നടപടികളില്‍ പരസ്പരം ആരോപണം ഉന്നയിച്ച് നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നേരിട്ട് ഹിയറിംഗ് നടത്തുന്നത്. അടുത്ത ആഴ്ച നേരിട്ട് ഹാജരാകാന്‍ എന്‍ പ്രശാന്ത് ഐഎഎസിന് നോട്ടീസ് നല്‍കി. കഴിഞ്ഞ നവംബറിലാണ് പ്രശാന്ത് സസ്പെന്‍ഷനിലായത്. ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കൽ നോട്ടീസിന് തിരിച്ച് വിശദീകരണ നോട്ടീസ് പ്രശാന്ത് നൽകിയിരുന്നു. ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവർത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിൽ സസ്പെൻഷനിലാണ് എൻ പ്രശാന്ത്. വായന തുടരുക . . .

വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ കുറ്റകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ കുറ്റകരമാണെന്ന്  ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണെന്നും അതിനാല്‍ പൊതുജനാരോഗ്യ നിയമ പ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരവും നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.  സംസ്ഥാനത്ത് പ്രതിവര്‍ഷം 400 ഓളം പ്രസവങ്ങള്‍ വീട്ടില്‍ വച്ച് നടക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ആകെ രണ്ട് ലക്ഷത്തോളം പ്രസവങ്ങളാണ് നടന്നത്. അതില്‍ 382 പ്രസവങ്ങള്‍ വീട്ടിലാണ് നടന്നത്. അതിഥി തൊഴിലാളികളുടെ ഇടയിലും ആദിവാസി മേഖലയിലും വീട്ടിലെ പ്രസവം നടക്കുന്നുണ്ട്. ഇതിന്റെ കാര്യ കാരണങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു വായന തുടരുക . .

വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും.

Read Kakadrushti the information Bundar.

കുഞ്ഞുണ്ണി മാഷ്.

സുപ്രീം കോടതിയുടേത് ചരിത്ര വിധിയെന്ന് കെ എന്‍ ബാലഗോപാല്‍

സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾക്കുമേൽ ഗവർണർമാരെ ഉപയോഗപ്പെടുത്തി കേന്ദ്രസർക്കാർ നടത്തുന്ന കടന്നുകയറ്റങ്ങൾക്കെതിരെയുള്ള ശക്തമായ തിരിച്ചടിയാണ് തമിഴ്‌നാട് സർക്കാർ നൽകിയ കേസിലെ സുപ്രീം കോടതി വിധിയെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ. ഇന്ത്യൻ ഭരണഘടനയുടെ ശക്തിയും ചൈതന്യവും ഉയർത്തിപ്പിടിക്കുന്ന ഈ വിധി രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്നും  കേരള സര്‍ക്കാരും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും വർഷങ്ങളായി സ്വീകരിച്ച നിലപാടുകള്‍ ശരിയാണ് എന്ന് തെളിയിക്കുന്നതാണ് സുപ്രീംകോടതിയുടെ വിധിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. തുടര്‍ന്നു വായിക്കുക ....

ഫേസ്ബുക്ക് പേജില്‍ കമന്‍റുകളായി ലഭിക്കുന്ന പരാതികള്‍ക്ക് തത്സമയം മറുപടി നൽകുമെന്ന് ഇടുക്കി കളക്ടര്‍ വി വിഘ്നേശ്വരി

ഏപ്രിൽ 9 മുതൽ എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് 6 മുതൽ 7 വരെ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ കമന്‍റുകളായി ലഭിക്കുന്ന പരാതികൾക്ക് നേരിട്ട് തത്സമയം മറുപടി നൽകുമെന്ന് ഇടുക്കി കളക്ടർ വി വിഘ്നേശ്വരി. പരാതികൾക്ക് പുറമെ അധികാരികളുടെ ശ്രദ്ധ പതിയാത്ത പൊതുവിഷയങ്ങൾ സംബന്ധിച്ചും വിവരങ്ങള്‍ അറിയിക്കാമെന്നും പരമാവധി വിഷയങ്ങളിൽ  തത്സമയം മറുപടി നൽകാൻ ശ്രമിക്കും, എന്നാൽ കൂടുതൽ വിവരം ശേഖരിക്കേണ്ട കാര്യങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളിൽ അന്വേഷിച്ച ശേഷം മാത്രമേ പരിഹാരം കാണാൻ സാധിക്കൂവെന്നും കളക്റ്റർ വ്യക്തമാക്കി. വായനതുടരുക......

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

09-04-2025

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

കമ്പോള നിലവാരം . . .

സിഎംആര്‍എല്‍- എക്‌സാലോജിക് കരാര്‍; എസ്എഫ്ഐഒയുടെ തുടർനടപടികള്‍ക്ക് സ്റ്റേ ഇല്ല

ഡല്‍ഹി: സിഎംആര്‍എല്‍- എക്‌സാലോജിക് കരാറുമായി ബന്ധപ്പെട്ട എസ്എഫ്‌ഐഒയുടെ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) തുടർനടപടികൾക്ക് സ്റ്റേ ഇല്ല. തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തളളി. സിഎംആര്‍എല്ലിന്റെ ഹര്‍ജി പഴയ ബെഞ്ചിലേയ്ക്ക് വിട്ടു. തുടര്‍ന്നു വായിക്കുക.....

നിധി ഇനി കേരളത്തിന്റെ മകള്‍'; ജാര്‍ഖണ്ഡ് സ്വദേശികള്‍ ഉപേക്ഷിച്ച കുഞ്ഞിനെ ഏറ്റെടുത്ത് കേരളം

കൊച്ചി: ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ ഉപേക്ഷിച്ച കുഞ്ഞിനെ കേരളം ഏറ്റെടുത്തു. കുഞ്ഞിന് ആരോഗ്യമന്ത്രി നിധി എന്ന് പേരിട്ടു. നിലവില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കുഞ്ഞ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കുഞ്ഞിനെ അച്ഛനും അമ്മയും ഉപേക്ഷിച്ച് പോകുകയായിരുന്നു. വായന തുടരുക . . .

എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടിലെ എസ്എഫ്‌ഐഒ കുറ്റപത്രം: വീണ ടി 11ാം പ്രതി; സിഎംആർഎൽ എംഡി ഒന്നാം പ്രതി

കൊച്ചി: എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടിലെ എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയില്‍ പതിനൊന്നാം പ്രതി. ആകെ 13 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് ഒന്നാം പ്രതി. സിഎംആര്‍എലും എക്സാലോജികും ഉള്‍പ്പടെ അഞ്ച് കമ്പനികള്‍ പ്രതികളാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എസ്എഫ്ഐഒ കുറ്റപത്രത്തില്‍ 114 രേഖകളും 72 സാക്ഷികളും ഉള്‍പ്പെടുന്നുണ്ട്. വായന തുടരുക...

COMPUTER
TIPS & TRACKS
Subscribe
Click Here.

ഇന്ന് കേരളം ചിന്തിക്കുന്നു, നാളെ രാജ്യം ഏറ്റെടുക്കുന്നു'; 2 വർഷത്തില്‍ മിന്നും നേട്ടം, സന്തോഷമറിയിച്ച് മന്ത്രി

കൊച്ചി: കൊച്ചി വാട്ടർ മെട്രോ, സർവീസ് ആരംഭിച്ച് രണ്ട് വർഷം പൂർത്തിയാകുമ്പോൾ തന്നെ സഞ്ചരിച്ചവരുടെ എണ്ണം 40 ലക്ഷം പിന്നിട്ടതായി മന്ത്രി പി രാജീവ്. ഇപ്പോഴും ദേശീയ അന്തർദേശീയ വ്ലോഗർമാരടക്കം വ്ലോഗ് ചെയ്യുന്നതിനായി എത്തുന്ന നമ്മുടെ വാട്ടർ മെട്രോ മാതൃക ഇന്ത്യയിലെ 17 സ്ഥലങ്ങളിൽ കൂടി ആരംഭിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്തിക്കൊണ്ടിരിക്കുകയാണന്നതും മലയാളികളെ സംബന്ധിച്ച് അഭിമാനകരമായ ഒരു വസ്തുതയാണെന്നും മന്ത്രി പറഞ്ഞു. വായന തുടരുക. . . .

വിഴിഞ്ഞം വിജിഎഫ് കരാര്‍ ഒപ്പിട്ടു

വിഴിഞ്ഞം തുറമുഖത്തിൻ്റെ വികസനത്തിന് കേന്ദ്ര സർക്കാർ കേരളത്തിന് വായ്പയായി നൽകുന്ന 817 കോടി രൂപയുടെ വി ജി എഫ് കരാർ ഒപ്പിട്ടു. 2 കരാറുകളിലാണ് കേരളത്തിന് വേണ്ടി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഒപ്പിട്ടത്. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കണ്‍സോര്‍ഷ്യവുമായുള്ള ത്രികക്ഷി കരാറും തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം ലാഭവിഹിതം കേന്ദ്ര സർക്കാരുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറിലുമാണ് ഒപ്പുവച്ചത്. റോഡ് കണക്ടിവിറ്റി റെയിൽ കണക്ടിവിറ്റി എന്നിവയ്ക്ക് വേണ്ടി യുദ്ധകലാടിസ്ഥാനത്തിൽ നടപടികൾ നടന്നുവരികയാണെന്ന്  മന്ത്രി വിഎൻ വാസവൻ പറഞ്ഞു. വായന തുടരുക . . .

വികസിത രാജ്യങ്ങൾ പോലും  തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നതെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ

വികസിത രാജ്യങ്ങൾ പോലും  തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഇവിടെ മാത്രം ഇവിഎം ഉപയോഗിക്കുന്നുവെന്നും അട്ടിമറിയുണ്ടെന്ന് തെളിയിക്കാനാണ് വെല്ലുവിളിക്കുന്നതെന്നും  അത് തിരിച്ചറിയാൻ കഴിയാത്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മെഷീനുകൾ നിർമ്മിക്കുന്നത് പിന്നെ എങ്ങനെ തെളിയിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. മഹാരാഷ്ട്രയിൽ അട്ടിമറി നടന്നുവെന്നത് വ്യക്തമാണെന്നും ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്നും  കോൺഗ്രസ് തിരിച്ചു വരുമെന്നും  രാഹുൽ ഗാന്ധിയുടെ ഊർജ്ജം പാർട്ടിക്ക് ശക്തിയാകുമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കി. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
 ഇവിടെ ക്ലിക്ക്  ചെയ്യുക.

പി ജയരാജനെ വാഴ്ത്തിയുള്ള ഫ്ലെക്സ് ബോർഡുകൾ തള്ളി എം വി ജയരാജൻ. വ്യക്തിയല്ല പാർട്ടിയാണ് വലുതെന്നും  പാർട്ടിയെക്കാൾ വലുതായി പാർട്ടിയിൽ ആരും ഇല്ലെന്ന് ഇഎംഎസ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി കോൺഗ്രസ് സമാപന ദിവസം  ഉയർന്ന  ഫ്ലക്സിൽ  തൂണിലും തുരുമ്പിലും ദൈവമെന്നപോലെ ഈ മണ്ണിലും ജനമനസ്സിലുമുണ്ട് സഖാവ് എനന്നായിരുന്നു വാചകങ്ങൾ. ഇത്തവണ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കാതെ പി.ജയരാജനെ തഴഞ്ഞിരുന്നു. വായന തുടരുക . .

വീണ വിജയനെതിരായ മാസപ്പടി കേസ് ആവിയാകില്ലെന്ന് കെ.സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ  മാസപ്പടി കേസ് ആവിയാകില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ. കേസ് തേച്ച് മായ്ച്ച് കളയാൻ കഴിയില്ലെന്നും ആരോപണത്തില്‍ വസ്തുതയുണ്ടെന്ന് തെളിഞ്ഞുവെന്നും മുഖ്യമന്ത്രി എല്ലാ ഒത്താശയും ചെയ്തു കൊടുത്തുവെന്ന് തെളിയാന്‍ പോകുന്നുവെന്നും സുധാകരൻ പറഞ്ഞു.  അതോടൊപ്പം മാസപ്പടിക്കേസിലെ എസ് എഫ് ഐ ഓ യുടെ തുടര്‍നടപടികള്‍ തടയണമെന്ന സി എം ആർ എൽ  ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.  ഉച്ചയ്ക്ക് 2.30നാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുക. ഹര്‍ജിയില്‍ എസ് എഫ് ഐ ഒയ്ക്കും കേന്ദ്രകമ്പനി കാര്യ മന്ത്രാലയത്തിനും കോടതി  നോട്ടീസ് അയച്ചിരുന്നു. വായന തുടരുക . . .

ഡിസിയുടെ പേരിൽ കരുവന്നൂരിൽ അക്കൗണ്ടില്ലെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടുവെന്ന് കെ രാധാകൃഷ്ണൻ എം പി

കരിവന്നൂർ ബാങ്കിൽ സിപിഎം ജില്ലാക്കമ്മിറ്റിയ്ക്ക് അക്കൗണ്ടില്ലെന്ന് ഇഡിയ്ക്ക് ബോധ്യപ്പെട്ടുവെന്ന് കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച കെ രാധാകൃഷ്ണൻ എംപി. ഡിസിയുടെ പേരിൽ കരുവന്നൂരിൽ അക്കൗണ്ടില്ലെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടുവെന്നും  അക്കൗണ്ട് ഉണ്ടെന്ന് പറഞ്ഞുള്ള മൊഴിയിൽ താൻ ഒപ്പിടില്ലെന്നും പറഞ്ഞിരുന്നു അക്കൗണ്ടില്ലെന്ന് ഉദ്യോഗസ്ഥരും വെളിപ്പെടുത്തി ചോദിച്ച ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വത്തു വിവരങ്ങൾ, അക്കൗണ്ട് വിശദാംശങ്ങൾ എന്നിവയെല്ലാം നേരത്തെ കൈമാറിയിരുന്നുവെന്നും  സ്വത്തുക്കൾ സംബന്ധിച്ച് ചോദ്യങ്ങൾ ഉണ്ടായില്ല, സിപിഎം ജില്ലാ കമ്മിറ്റിക്ക് യാതൊരു പങ്കുമില്ലെന്ന് ഇഡിയ്ക്ക് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വായന തുടരുക . . ..

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തില്‍ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്‍

സമുദായ നേതാക്കള്‍ സമുദായത്തിനു വേണ്ടിയാണ് പറയുന്നതെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. വെള്ളാപ്പള്ളി പറഞ്ഞത് അവരുടെ സമുദായത്തിന് വേണ്ടിയാണെന്നും അങ്ങനെ പറയാന്‍ പാടില്ല എന്ന് പറയാന്‍ കഴിയില്ലെന്നും ഗുരുദേവന്റെ ആശയം വെള്ളാപ്പള്ളിയോട് നിങ്ങള്‍ പറഞ്ഞാല്‍ മതിയെന്നും മലപ്പുറം നല്ല രാജ്യം എന്ന് പറഞ്ഞത് ആ ജില്ലയുടെ കരുത്താണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. വായന തുടരുക . .

വാര്‍ത്തകള്‍ | ഏപ്രില്‍ 9, ബുധനാഴ്ച.

Have Any Computer / IT Related
Issues?
9745397722
കംപ്യൂട്ടര്‍, .ഐ. ടി.
വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.
ബന്ധപെടുക

വീട്ടില്‍ പ്രസവം നടത്തണമെന്നത് അന്ധവിശ്വാസം'; ചിലര്‍ മതത്തില്‍ അനാചാരം ചേര്‍ക്കുന്നുവെന്ന് മുജാഹിദ് വനിതാ വിഭാ​ഗം

മലപ്പുറം: വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനെതിരെ മുജാഹിദ് വനിതാ വിഭാഗം രംഗത്ത്. പ്രസവം വീട്ടില്‍ നടത്തണമെന്നത് അന്ധവിശ്വാസമെന്ന് എം ജി എം സംസ്ഥാന വൈസ് പ്രസി‍ഡന്‍റ് വി സി മറിയക്കുട്ടി സുല്ലമിയ്യ പ്രതികരിച്ചു. പ്രസവത്തിനായി ആരോഗ്യ കേന്ദ്രങ്ങളെയാണ് സമീപിക്കേണ്ടത്. വാക്സിന്‍ എടുക്കരുതെന്ന് പ്രചരിപ്പിക്കുന്നതും തെറ്റാണെന്ന് മറിയക്കുട്ടി സുല്ലമിയ്യ പറഞ്ഞു. വായന തുടരുക . . .

ഗുരുവായൂരില്‍ വിഷുക്കണി ദര്‍ശനം പുലര്‍ച്ചെ 2.45ന് തുടങ്ങും; സ്പെഷ്യല്‍, വിഐപി ദർശനങ്ങള്‍ക്ക് നിയന്ത്രണം

തൃശൂര്‍ : ഗുരുവായൂര്‍  ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം ഏപ്രില്‍ 14ന് പുലര്‍ച്ചെ 2.45ല്‍മുതൽ 3.45 വരെയായിരിക്കുമെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്ര ശ്രീകോവിലിൽ ഗുരുവായൂരപ്പന്‍റെ വിഗ്രഹത്തിന് വലതുഭാഗത്താണ് വിഷുക്കണി ഒരുക്കുക. സ്വർണ സിംഹാസനത്തിൽ കണ്ണന്‍റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ചുവച്ച് ആലവട്ടം, വെഞ്ചാമരം, നെറ്റിപ്പട്ടം എന്നിവ കൊണ്ടലങ്കരിക്കും.  വായന തുടരുക . . . .



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.