(1)

മാര്‍ച്ച്  2025 തിങ്കളാഴ്ച

1200 കുംഭം 26

വാല്യം 2 ലക്കം 235

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

10

There is great beauty in simplicity. That which is simple is close to Truth.

അടിയന്തര ഇടപെടൽ വേണം'; ആശ വര്‍ക്കര്‍മാരുടെ സമരം ലോക്‌സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എം.പിമാര്‍......

ന്യൂഡല്‍ഹി: കേരളത്തിലെ ആശാ വര്‍ക്കാര്‍മാരുടെ സമരം ലോക്‍സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എം.പിമാര്‍. കെ.സി. വേണുഗോപാല്‍, ശശി തരൂര്‍, വി.കെ. ശ്രീകണ്ഠന്‍ എന്നിവരാണ് വിഷയം ശൂന്യവേളയില്‍ ഉന്നയിച്ചത്.  ടര്‍ന്നു വായിക്കുക . .

15-കാരിയുടെയും യുവാവിന്റെയും മൃതദേഹത്തിന് 3 ആഴ്ച പഴക്കം- പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കാസര്‍കോട്: മണ്ടേകാപ്പില്‍ ആത്മഹത്യചെയ്ത പതിനഞ്ചുകാരിയുടേയും യുവാവിന്റേയും പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ആത്മഹത്യതന്നെയാണ് മരണകാരണമെന്നും മൃതദേഹങ്ങള്‍ക്ക് മൂന്നാഴ്ച പഴക്കമുണ്ടെന്നുമാണ് പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്

വായന തുടരുക . . .

ബസ്സോടിച്ചുകൊണ്ടിരിക്കെ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു; നിയന്ത്രണംവിട്ട വാഹനം തെങ്ങിലിടിച്ച് അപകടം

പാലാ (കോട്ടയം): ഡ്രൈവിങ്ങിനിടെ സ്വകാര്യ ബസ്‍ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. നിയന്ത്രണംവിട്ട ബസ് മരിത്തിലിടിച്ച് വിദ്യാര്‍ഥികളടക്കം 20 പേര്‍ക്ക് പരിക്കേറ്റു. പാലായ്ക്ക് സമീപം ഇടമറ്റത്ത് തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം തുടര്‍നതുര്‍ന്നു വായിക്കുക . . .

Reach your Special News Hook and Corner of the world. Advertise in
Kakadrushiti at very low cost.
Send to
9745397722

പുസ്തകം കൈയിലേന്തിയ യുവാവ്, ഏത് വീട്ടിലും കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യം; മൊറാഴയുടെ വിപ്ലവവീര്യം

കണ്ണൂര്‍: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോരാട്ടവഴികളെ ചുവപ്പിച്ച മൊറാഴയിലായിരുന്നു എം.വി. ഗോവിന്ദന്റെ കുട്ടിക്കാലം. മൊറാഴ സംഭവത്തില്‍ പ്രതിയായ കെ.പി.ആര്‍. ഗോപാലന്‍ തൂക്കുകയറില്‍നിന്ന് ഇറങ്ങിവന്ന വീരകഥ കേട്ടാണ് വളര്‍ന്നത്. മൊറാഴയിലെ വിശാലമായ കളിക്കളത്തില്‍ പന്തുതട്ടി നടന്ന കുട്ടിക്കാലത്തുനിന്ന് നടന്നുകയറിയത് ഗ്രന്ഥശാലയിലെ പുസ്തകത്താളുകളിലേക്ക്. പരന്ന വായനയ്‌ക്കൊപ്പം ഇ.എം.എസ്., പി. ഗോവിന്ദപ്പിള്ള എന്നിവരില്‍നിന്ന് കിട്ടിയ രാഷ്ട്രീയവിദ്യാഭ്യാസം കൂടിയായപ്പോള്‍ എം.വി. ഗോവിന്ദന്‍ എന്ന സി.പി.എം. നേതാവ് ഉയര്‍ന്നുവന്നു. വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇത്തവണയും ആകാശത്ത് നിന്ന് പുഷ്പവൃഷ്ടി

ആറ്റുകാൽ ദേവീ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് ഇക്കുറിയും ആകാശത്ത് നിന്ന് വിമാനങ്ങളിൽ പുഷ്പവൃഷ്ടിയുണ്ടാകും. ചാക്കയിലുള്ള രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയിൽ നിന്നുളള  ചെറുവിമാനങ്ങളിൽ നിന്നാണ് പൊങ്കാലയുടെ ഭാഗമായി പുഷ്പവൃഷ്ടി നടത്തുക. ആദ്യ 25 വർഷത്തോളം മഞ്ഞപക്കി എന്ന് നാട്ടുകാര്‍ വിളിക്കുന്ന മഞ്ഞ നിറം പൂശിയ പുഷ്പക് വിമാനത്തിലായിരുന്നു പുഷ്പവൃഷ്ടി നടത്തിയത്. തുടർന്നാണ് സെസ്ന 172-R എന്ന വിമാനങ്ങളുപയോഗിച്ച് പുഷ്പവൃഷ്ടി നടത്തിവന്നത്. കഴിഞ്ഞ 40 വര്‍ഷങ്ങളായി ആകാശത്തില്‍ നിന്നുള്ള പുഷ്പവൃഷ്ടി ഉണ്ടായിരുന്നെങ്കിലും ഇത്തവണ എയര്‍പോർട്ട് റണ്‍വേ നവീകരണം കാരണം ഒഴിവാക്കിയിരുന്നു. എന്നാല്‍ വർഷങ്ങളായി തുടരുന്ന ആചാരം എന്ന നിലയില്‍ ഒരു ദിവസത്തെ അറ്റകുറ്റപ്പണി നിർത്തിവച്ച് അനുമതി നല്‍കുകയായിരുന്നു. വായന തുടരുക . ..

Todays Special GK

Statue of Liberty

തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)

Aristocrat Leisures
Send to
9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

അമ്പലങ്ങളുടെ അധികാരം തന്ത്രിമാരുടെ കയ്യിലാണെന്ന ദുഷ്ട ചിന്തയുള്ളവരെ സര്‍ക്കാര്‍ നിലയ്ക്ക് നിര്‍ത്തണം: വെള്ളാപ്പള്ളി

കോട്ടയം: അമ്പലങ്ങളുടെ അധികാരം തന്ത്രിമാരുടെ കയ്യിലാണെന്ന ദുഷ്ട ചിന്തയുള്ളവരെ നിലയ്ക്ക് നിർത്താൻ സർക്കാറിന് കഴിയണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്ത്രിമാരാണ് ക്ഷേത്രങ്ങളിലെ സർവ്വാധിപതി എന്ന ചിന്ത കാലഹരണപ്പെട്ടതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകത്തിന് പിന്നാക്ക സമുദായക്കാരനെ നിയോഗിച്ചതും ജാതിവിവേചനം നേരിട്ടതുമായ വാർത്ത പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക ....

ലഹരിയ്ക്ക് അടിമയായ യുവാവ് മറ്റൊരു യുവാവിനെ കിണറ്റിൽ തള്ളിയിട്ടു; ഫയർ ഫോഴ്സെത്തി രക്ഷപ്പെടുത്തി

കോട്ടയം: യുവാവിനെ കിണറ്റിൽ തള്ളിയിട്ട് ലഹരിയ്ക്ക് അടിമയായ യുവാവ്. കോട്ടയം കുറുവിലങ്ങാടാണ് സംഭവം. നിരവധി ലഹരി കേസുകളിൽ പ്രതിയായ ജിതിനാണ് ആക്രമണം നടത്തിയത്. കുറവിലങ്ങാട് സ്വദേശി ജോൺസനാണ് കിണറ്റിൽ വീണത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഫയർ ഫോഴ്സ് എത്തിയാണ് ജോൺസനെ കരയിൽ കയറ്റിയത്. പ്രതിക്കായി പൊലീസ് അന്വേഷണം നടത്തുകയാണ്. വായന തുടരുക . . .

തന്ത്രിമാര്‍ക്ക് വഴങ്ങില്ല; സഹകരിച്ചില്ലെങ്കില്‍ നടപടിയെന്ന് കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ സി കെ ഗോപി

തൃശൂര്‍: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ തീരുമാനത്തെ മാറ്റാന്‍ തന്ത്രിമാര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ അവകാശമില്ലെന്ന് കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ സി കെ ഗോപി. കഴകക്കാരനായി ബാലുവിനെ നിയമിക്കും. തന്ത്രിമാര്‍ക്ക് വഴങ്ങില്ല. തന്ത്രിമാര്‍ സഹകരിച്ചില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു. വായന തുടരുക.....

 

 

 

 

 

 

 

 

 

 

 

 

 

കഴകം ജീവനക്കാരനെ മാറ്റി നിയമിച്ചത് അപമാനകരം - കെ.സി. വേണുഗോപാല്‍......

തൃശ്ശൂര്‍: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകം ജോലിയില്‍ പ്രവേശിച്ച ജീവനക്കാരനെ ദേവസ്വം ഓഫീസ് ജോലിയിലേക്ക് മാറ്റിനിയമിച്ചതിനെതിരേ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഞായറാഴ്ച രാത്രി പങ്കുവെച്ച ഫെയ്‍സ് ബുക്ക് പോസ്റ്റിലാണ് വേണുഗോപാലിന്റെ വിമര്‍ശനം. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന് അപമാനകരമായ തീരുമാനമാണിതെന്നും ജാതിചിന്തകളുടെ കനലുകള്‍ ഇപ്പോഴും ചാരത്തില്‍ പുതഞ്ഞ് സമൂഹത്തില്‍ കിടപ്പുണ്ട് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും അദ്ദേഹം കുറിച്ചു .
വായന തുടരുക . . .

പെന്‍ഷന്‍ കുടിശിക 2200 കോടി രൂപ, പ്രശ്‌നം ചൂണ്ടിക്കാട്ടുന്നവരെ മന്ത്രി പരിസഹിക്കുന്നു- വി.ഡി. സതീശന്‍

തിരുവനന്തപുരം: കേരളത്തില്‍ വിവിധ മേഖലകളിലുള്ള തൊഴിലാളികളുടെ ക്ഷേമത്തിനായി രൂപീകരിച്ച ക്ഷേമനിധി ബോര്‍ഡുകള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഒരുകോടിയില്‍ അധികം തൊഴിലാളികള്‍ പങ്കാളികളായ 31 ക്ഷേമനിധി ബോര്‍ഡുകളില്‍ 15 എണ്ണം ഗുരുതര പ്രതിസന്ധി നേരിടുമ്പോഴും അത് മറച്ചുവെക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു വായന തുടരുക . .

വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും.
Read Kakadrushti the information Bundar.
കുഞ്ഞുണ്ണി മാഷ്.

വനിതാദിനത്തില്‍ സെക്കന്‍ഡ് ഷോയ്ക്ക് ആവേശത്തോടെ തിയേറ്ററുകളിലെത്തി വനിതകള്‍

മഞ്ചേരി: അന്താരാഷ്ട്ര വനിതാദിനത്തില്‍ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ വനിതകളെ സെക്കന്‍ഡ് ഷോ കാണിക്കാന്‍ തിയേറ്ററുകളിലെത്തിച്ചു. തുടര്‍ന്നു വായിക്കുക ....

നവീന്‍ ബാബുവിന്റെ മരണം: പ്രശാന്തന്റെ പങ്ക് കേട്ടുകേള്‍വിയെന്ന പോലീസിന്റെ വാദം പൊളിഞ്ഞു 

പത്തനംതിട്ട: മുന്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രശാന്തന്റെ പങ്ക് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണെന്ന പോലീസിന്റെ വാദം പൊളിഞ്ഞു. ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ റിപ്പോർട്ട് പുറത്തുവന്നതോടെയാണിത്. പ്രശാന്തന്റെ പെട്രോള്‍ പമ്പിനുള്ള അപേക്ഷ നവീന്‍ ബാബു വൈകിപ്പിച്ചു എന്നതിന് തെളിവില്ലെന്ന റിപ്പോർട്ടിലെ പരാമർശമാണ് പോലീസ് വാദത്തിന്റെ മുനയൊടിച്ചത് വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

കമ്പോള നിലവാരം . . .

വീണ്ടും വിവാദ പരാമർശവുമായി പി സി ജോര്‍ജ്

കേരളത്തിൽ ലൗ ജിഹാദ് വർദ്ധിക്കുന്നുവെന്ന് പി സി ജോർജ്. മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടുവെന്നും  41 പേരെ മാത്രമാണ് തിരികെ കിട്ടിയതെന്നും  ക്രിസ്ത്യാനികൾ 24 വയസിന് മുമ്പ് പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാൻ തയ്യാറാകണമെന്നും യാഥാർത്ഥ്യം മനസിലാക്കി രക്ഷിതാക്കൾ പെരുമാറണമെന്നുമാണ്  പി സി ജോർജിന്‍റെ പ്രസ്താവന. അതോടൊപ്പം കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ പിടികൂടിയ സ്ഫോടക വസ്തുക്കൾ കേരളം മുഴുവൻ കത്തിക്കാനുള്ളതുണ്ടെന്നും  അത് എവിടെ കത്തിക്കാൻ ആണെന്നും അറിയാം, പക്ഷേ പറയുന്നില്ല. രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണെന്നും പി സി ജോര്‍ജ് പറഞ്ഞു കൂടുതല്‍ വായിക്കുക.....

ആശ വര്‍ക്കര്‍മാര്‍ തിരുവനന്തപുരത്ത് പ്രതിഷേധിക്കുന്നു, കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം'; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് ആശ വര്‍ക്കമാര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആശ വര്‍ക്കര്‍മാര്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ ആശ വര്‍ക്കമാര്‍ പ്രതിഷേധിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നുമാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. വായന തുടരുക . . .

COMPUTER
TIPS & TRACKS
Subscribe
Click Here.

എംഡിഎംഎ മൊത്ത വിതരണക്കാരനെ പിടികൂടി കേരള പൊലീസ്; പ്രതി ബിസിഎ വിദ്യാര്‍ത്ഥി

ബെംഗളൂരു: ലഹരി കേസുമായി ബന്ധപ്പെട്ട് ടാൻസാനിയൻ സ്വദേശി പ്രിൻസ് സാംസൺ പൊലീസിന്റെ പിടിയിൽ. ബാംഗ്ലൂരിൽ നിന്നാണ് കേരള പൊലീസ് പ്രതിയെ പിടികൂടിയത്. കേരളത്തിലേക്ക് വൻ തോതിൽ എംഡിഎംഎ കടത്തുന്നതിന്റെ പ്രധാന കണ്ണിയാണ് പിടിയിലായ പ്രിൻസ് സാംസൺ. കഴിഞ്ഞ 24 ന് മുത്തങ്ങയിൽ പിടിയിലായ 94 ഗ്രാം എംഡിഎംഎ കേസിലെ അന്വേഷണത്തിലാണ് മൊത്ത വിതരണക്കാരൻ പിടിയിലായത്. ബം​ഗ്ലൂരിൽ ബിസിഎ വിദ്യാർത്ഥിയാണ് പിടിയിലായ പ്രിൻസ് സാംസൺ.‌വായന തുടരുക . . .

ഓരോ അനീതിയിലും നീ കോപത്താല്‍ വിറക്കുന്നുണ്ടെങ്കില്‍ നീ എന്‍റെ ഒരു സഖാവാണ്'; ചർച്ചയായി എൻ സുകന്യയുടെ പോസ്റ്റ്

കണ്ണൂര്‍: സിപിഐഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി മഹിള അസോസിയേഷൻ സംസ്ഥാന നേതാവ് എൻ സുകന്യ. 'ഓരോ അനീതിയിലും നീ കോപത്താൽ വിറക്കുന്നുണ്ടെങ്കിൽ നീ എൻറെ ഒരു സഖാവാണ്….. ചെഗുവേര' എന്നായിരുന്നു സുകന്യ ഫേസ്ബുക്കിൽ കുറിച്ചത്. ഇന്നലെ വൈകിട്ടാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുകന്യ നിലപാട് അറിയിച്ചത്. വായന തുടരുക . . .

കാട്ടുപന്നികളെ കൊല്ലുന്ന ഷൂട്ടര്‍ക്ക് 1500 രൂപ; തീരുമാനമെടുത്ത് സര്‍ക്കാര്‍

പ്രായപരിധി പാര്‍ട്ടിയില്‍ അനിവാര്യം, 70 ആക്കണമെന്നാണ് ആഗ്രഹം'; പുതുതലമുറ വരണമെന്ന് എ കെ ബാലന്‍

പാലക്കാട്: സിപിഐഎമ്മില്‍ പ്രായപരിധി അനിവാര്യമെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി അംഗം എ കെ ബാലന്‍. പ്രായപരിധി എഴുപതാക്കണമെന്നാണ് ആഗ്രഹം. പുതുതലമുറ വന്നാല്‍ പാര്‍ട്ടി ശക്തിപ്പെടും. ഒഴിഞ്ഞ് പോകുന്നവരെ ഭരണഘടനപരമായി ചേര്‍ത്ത് നിര്‍ത്തണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു. വായന തുടരുക ....

ജാതി വിവേചനം നടന്നിട്ടുണ്ടെങ്കില്‍ നടപടി വേണം; കൂടല്‍മാണിക്യം വിഷയത്തില്‍ കെ.രാധാകൃഷ്ണന്‍ എം.പി

ചേലക്കര: കഴകം ജോലികള്‍ക്ക് നിയമിച്ച ഈഴവ സമുദായത്തില്‍പ്പെട്ട ആളെ മാറ്റിനിര്‍ത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി എം.പി. കെ.രാധാകൃഷ്ണന്‍. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് ആണ് റിക്രൂട്ട്‍മെന്റ് നടത്തിയതെന്നും അതില്‍ തന്ത്രിക്ക് ഇടപെടാന്‍ അവകാശമില്ലെന്നുമാണ് മുന്‍ ദേവസ്വം മന്ത്രി കൂടിയായ കെ.രാധാകൃഷ്ണന്‍ എം.പി. അഭിപ്രായപ്പെട്ടത്. ജാതി വിവേചനം നടന്നിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട ആളുകള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വായന തുടരുക .....

പദ്മകുമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ പരിശോധിക്കും- രാജു എബ്രഹാം

പത്തനംതിട്ട: സി.പി.എം. സംസ്ഥാന സമിതിയില്‍ വീണാ ജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കിയതില്‍ പരസ്യമായി അതൃപ്തി അറിയിച്ച സി.പി.എം. നേതാവ് എ. പദ്മകുമാറുമായി ജില്ലാ സെക്രട്ടറി രാജു എബ്രഹാം കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച ഉച്ചയോടെ പദ്മകുമാറിന്റെ വീട്ടിലെത്തിയാണ് രാജു എബ്രഹാം കൂടിക്കാഴ്ച നടത്തിയത്. പദ്മകുമാര്‍ ഉന്നയിച്ച പ്രശ്‍നങ്ങള്‍ സംഘടനാപരമായി പരിഹരിക്കേണ്ട പ്രശ്‍നങ്ങളാണെന്നും സംസ്ഥാന നേതൃത്വത്തിന്‍റെ സാന്നിധ്യത്തില്‍ അധികം താമസിയാതെ ഈ വിഷയങ്ങള്‍ പരിശോധിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം രാജു എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു. വായന തുടരുക . . .

മറിച്ചൊരു വിധി പ്രതീക്ഷിച്ചിരുന്നോ'; സംസ്ഥാന സമ്മേളനത്തിന് പിന്നാലെ സിപിഎമ്മിൽ പൊട്ടലും ചീറ്റലും

കണ്ണൂര്‍: സി.പി.എം. സംസ്ഥാന സമ്മേളനം പൂർത്തിയായതിനു പിന്നാലെ സംസ്ഥാന സമിതിയിലെ അംഗത്വത്തെ ചൊല്ലി പല കോണുകളിൽനിന്നും അതൃപ്തി ഉയരുന്നുണ്ട്. എ.പദ്മകുമാര്‍, പി. ജയരാജൻ, മേഴ്സിക്കുട്ടിയമ്മ തുടങ്ങിയവരെ തഴഞ്ഞതിൽ അമർഷം ഉയരുന്നതിനിടെ ചര്‍ച്ചയായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് എന്‍. സുകന്യയുടെ ഫെയ്&സ്ബുക്ക് പോസ്റ്റും. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
  ഇവിടെ ക്ലിക്ക്  ചെയ്യുക.

കണ്ണൂര്‍: എ.ഡി.എം. നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സി.പി.എം. നേതാവ് പി.പി. ദിവ്യയെ ന്യായീകരിച്ച സി.പി.ഐ. നേതാവിനെതിരേ പാർട്ടി നടപടി. ജില്ലാ കൗൺസിൽ അംഗമായ വി.കെ. സുരേഷ്ബാബുവിനെ ശാസിക്കാന്‍ തീരുമാനിച്ചു വായന തുടരുക . ..

തന്ത്രപ്രധാന സ്ഥാപനങ്ങളുടെ സുരക്ഷാ ചുമതല; കരുത്തോടെ സുരക്ഷ ഒരുക്കിയ സി.ഐ.എസ്.എഫിന്‍റെ 56ാം സ്ഥാപകദിനം

കേന്ദ്ര വ്യവസായ സംരക്ഷണ സേന അഥവാ സി.ഐ.എസ്.എഫിന്‍റെ അന്‍പത്തിയാറാം സ്ഥാപകദിനമാണിന്ന്. രാജ്യത്തെ തന്ത്രപ്രധാന സ്ഥാപനങ്ങളുടെയെല്ലാം സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫിനെക്കുറിച്ച് വിശദമായി അറിയാം. വായന തുടരുക . . .

വിവിധ് കാ അമൃത് മഹോല്‍സവ്; പേപ്പര്‍ പോര്‍ട്രേറ്റുമായി രാഷ്ട്രപതിയെ അദ്ഭുതപ്പെടുത്തി കോട്ടയംകാര്‍...

രാഷ്ട്രപതി ഭവനിലെ വിവിധ് കാ അമൃത് മഹോത്സവില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ അത്ഭുതപ്പെടുത്തി കോട്ടയം സ്വദേശികള്‍. തന്‍റെ പേപ്പർ പോര്‍ട്രേറ്റ് ഇഷ്ടപ്പെട്ട ദ്രൗപതി മുര്‍മു രാഷ്ട്രപതി ഭവനില്‍ പ്രദര്‍ശിപ്പിക്കാന്‍ ചോദിച്ചത് ഇരട്ടി മധുരമായി വായന തുടരുക . . ..

 
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722
എന്ന നമ്പറില്‍ ബന്ധപ്പെടുക

ഓട്ടോറിക്ഷകളില്‍ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിൻവാങ്ങി സര്‍ക്കാര്‍

ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ നേതാക്കളും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറും നടത്തിയ ചര്‍ച്ചയിൽ ഓട്ടോറിക്ഷകളിൽ മീറ്റര്‍ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യമെന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങി സര്‍ക്കാര്‍. ഇതേ തുടർന്ന് മീറ്റര്‍ ഇടാതെ ഓടിയാൽ യാത്ര സൗജന്യം എന്ന സ്റ്റിക്കര്‍ പതിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കും. സ്റ്റിക്കര്‍ പതിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ നേതാക്കള്‍ മന്ത്രിയെ അറിയിച്ചു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ സ്റ്റിക്കർ നിർബന്ധമാക്കാനായിരുന്നു വാഹന വകുപ്പിന്‍റെ തീരുമാനം. എന്നാല്‍, ചര്‍ച്ചയില്‍ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന്തീരുമാനിക്കുകയായിരുന്നു. ഇതോടെ ഓട്ടോ തൊഴിലാളികള്‍ ഈ മാസം 18 ന് നടത്താനിരുന്ന പണിമുടക്ക് പിൻവലിക്കാന്‍ തീരുമാനിച്ചു. വായന തുടരുക . .

സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 10, തിങ്കള്‍

Have Any Computer / IT Related
Issues?
9745397722
കംപ്യൂട്ടര്‍, .ഐ. ടി.
വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.
ബന്ധപെടുക

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; എം എസ് സൊല്യൂഷൻസ് സി ഇ ഓ ഷുഹൈബിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിൽ എം എസ് സൊല്യൂഷൻസ് സി ഇ ഓ ഷുഹൈബിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. ഷുഹൈബിന്റെ സത്യാവാമൂലവും കസ്റ്റഡി അപേക്ഷയും നാളെ സമർപ്പിക്കും. താമരശ്ശേരി ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിച്ചത്. നാസറിൻ്റെ ജാമ്യ അപേക്ഷയും നാളെ പരിഗണിക്കും. വായന തുടരുക. ....

 

 



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.