|
(1) |
|
ജനുവരി 2025 ചൊവ്വാഴ്ച 1200 മകരം 29 |
|
വാല്യം 2 ലക്കം 216 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
11 |
|
The fool wants others to see him; the wise man smiles in the audience. |
|
കാട്ടാനക്കലിയില്‍ വീണ്ടും മരണം; വയനാട് നൂല്‍പ്പുഴയില്‍ യുവാവ് കൊല്ലപ്പെട്ടു: ആക്രമണം കടയില്‍ പോയി മടങ്ങുന്ന വഴി വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു ആണ് മരിച്ചത്. കഴിഞ്ഞദിവസം, വൈകിട്ടാണ് സംഭവമുണ്ടായത്. വൈകിട്ട് കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. കൂടുതല്‍ വായിക്കുക . . Reach your Special News Hook and Corner of the world. Advertise in Kakadrushiti at very low cost. Send to 9745397722 വന്യമൃഗശല്യത്തില്‍ മലയോര ജനത പൊറുതി മുട്ടിയെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ വന്യമൃഗശല്യത്തില്‍ മലയോര ജനത പൊറുതി മുട്ടിയെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. മലയോര ജനതയെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്നും അതിനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും കാതോലിക്ക ബാവ പറഞ്ഞു.നഷ്ടപരിഹാരമല്ല, പ്രശ്ന പരിഹാരമാണ് വേണ്ടതെന്നും കാട്ടുമൃഗങ്ങൾ എന്ന പ്രയോഗം ഇന്ന് അപ്രസക്തമായിക്കഴിഞ്ഞുവെന്നും കാട്ടിലെ മൃഗങ്ങൾ മുഴുവന്‍ നാട്ടിലാണെന്നും മനുഷ്യൻ്റെ അധ്വാനം മുഴുവന്‍ മൃഗങ്ങള്‍ നശിപ്പിക്കുന്നുവെന്നും കാതോലിക്ക ബാവ വിമർശിച്ചു. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി, കോഴിക്കോട് 8മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ദമ്പതികളുടെ ആദ്യ കുട്ടി മരിച്ചതും സമാന രീതിയില്‍ കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കോഴിക്കോട് പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. രണ്ടാഴ്ച്ച മുന്‍പ് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ച് വീണ് കുട്ടിക്ക് അപകടം പറ്റിയിരുന്നു. 2023ല്‍ ഇവരുടെ ആദ്യ കുഞ്ഞ് തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി മരിച്ചിരുന്നു. സംഭവത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് പൊലീസില്‍ പരാതി നൽകി. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. വായന തുടരുക . .. Todays Special GK Natural Language Processing (NLP) . തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) Aristocrat Leisures Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python ചൂട് കനക്കുന്നു, സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു, ഉച്ചയ്ക്ക് 12 മണി 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം തിരുവനന്തപുരം: സംസ്ഥാനത്തെ ഉയർന്ന താപനില കണത്തിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം നല്‍കണമെന്നാണ് ലേബര്‍ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയില്‍ 8 മണിക്കൂർ ആക്കി ജോലി സമയം ക്രമീകരിക്കണമെന്നാണ് ലേബര്‍ കമ്മീഷണര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഫെബ്രുവരി 11 മുതല്‍ മെയ് 10 വരെയാണ് നിയന്ത്രണം. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി. നിർമ്മാണ മേഖലയിലും റോഡ് നിർമ്മാണ ജോലിക്കാര്‍ക്കിടയിലും കര്‍ശനമായി സമയക്രമീകരണം നടപ്പാക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ന്നു വായിക്കുക . . . കൊച്ചുങ്ങളെയെല്ലാം ഡേറ്റിന് വിളിക്കുകയാണ് അയാളുടെ രീതി': അടൂരിലെ 19കാരിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി അമ്മ പത്തനംതിട്ട: അടൂരിലെ അഗ്നിവീര്‍ റിക്രൂട്ട്മെന്‍റ് പരിശീലന കേന്ദ്രത്തില്‍ പഠിക്കുന്ന വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകനെതിരെ ഗുരുതര ആരോപണവുമായി അമ്മ. ആത്മഹത്യക്ക് കാരണം സ്ഥാപനത്തിലെ അധ്യാപകന്റെ മാനസിക പീഡനമാണെന്ന് അമ്മ ആരോപിച്ചു. ഡേറ്റിങ്ങിന് ക്ഷണിച്ചത് അടക്കം മോശം പെരുമാറ്റം അധ്യാപകനില്‍ നിന്ന് ഉണ്ടായെന്നും പരാതിയിൽ പറയുന്നു. വായനതുടരുക . . .
|
|
സര്‍ജറി നടത്തിയത് മുഴനീക്കാൻ പിന്നാലെ മൂത്രസഞ്ചിയില്‍ ലീക്ക്; പത്മ ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാ പിഴവ് ആരോപണം കാസർകോട്: കാഞ്ഞങ്ങാട് പത്മ ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവെന്ന് ആരോപണം. ബേക്കൽ ചേറ്റുക്കുണ്ട് സ്വദേശി ചന്ദ്രികയും കുടുംബവുമാണ് പരാതിയുമായി രംഗത്തെത്തിയത്. മുഴ നീക്കം ചെയ്യാനുള്ള സർജറി നടത്തിയതിന് ശേഷം മൂത്രസഞ്ചി ലീക്കായി എന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുമായും ഡോക്ടറുമായും സംസാരിച്ചെങ്കിലും അവർ ഇറക്കിവിട്ടെന്ന് കുടുംബം റിപ്പോർട്ടറിനോട് പറഞ്ഞു. വായന തുടരുക . . . മാര്‍ച്ച് ഒന്ന് മുതല്‍ ആര്‍സി ബുക്കുകള്‍ ഡിജിറ്റലാകും; വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യാം തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് ഒന്ന് മുതൽ വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. ആര്‍സി ബുക്കുകള്‍ പ്രിന്‍റ് എടുത്ത് നൽകുന്നതിന് പകരമാണ് ഡിജിറ്റലായി നൽകുന്നത്. വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളിൽ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കി പരിവാഹൻ വെബ്സൈറ്റിൽ നിന്നും ആര്‍സി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും വായന തുടരുക . . വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. തിരുവനന്തപുരം: ഇരട്ടക്കുട്ടികളേയും അമ്മയേയും പുറത്താക്കി വീട് പൂട്ടിയ സംഭവത്തില്‍ ഇടപെട്ട് കോടതി. യുവതിക്കും കുട്ടികൾക്കും വീട്ടിൽ പ്രവേശിക്കാം. വീട്ടിൽ താമസിക്കുന്നതിന് പ്രതികൾ തടസം നിൽക്കരുത്. പൂട്ട് പൊളിച്ച് വീടിന് അകത്തേക്ക് കയറാനും താമസിക്കാനുമുളള സൗകര്യം ഒരുക്കി നൽകണമെന്നും പൊലീസിന് കോടതി നിർദേശം നൽകി. നെയ്യാറ്റിൻകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഏഴാം കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വെണ്ണിയൂര്‍ സ്വദേശി നീതുവിനേയും കുഞ്ഞുങ്ങളേയുമാണ് ഭർത്താവായ അജിത് റോബിൻ വീട് പൂട്ടി പുറത്താക്കിയിരുന്നത്. വായന തുടരുക . ..... സംസ്ഥാന സർക്കാരിന് തിരിച്ചടിയായി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ്; സിസ തോമസിന് ഒരാഴ്ചക്കകം പെന്‍ഷന്‍ നല്‍കണം തിരുവനന്തപുരം: മുന്‍ കേരള സാങ്കേതിക സർവകലാശാല വിസി സിസ തോമസിന് ഒരാഴ്ചക്കകം സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷനും കുടിശികയും നൽകണം. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സര്‍ക്കാരും മുന്‍ ഗവര്‍ണര്‍ ആരിഫ് ഖാനും തമ്മിലുണ്ടായ പോരിനിടെ സിസ തോമസിനെ കെടിയു വിസിയായി നിയമിച്ചത് ഗവർണറായിരുന്നു. സർവീസിൽ നിന്ന് വിരമിച്ച സിസ തോമസിന് ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങൾ സർക്കാർ തലത്തിൽ തടഞ്ഞു വെച്ചു എന്നാരോപിച്ച് സിസ തോമസാണ് ട്രൈബ്യൂണലിനെ സമീപിച്ചത്. തുടര്‍ന്നു വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . നയാപൈസ വാങ്ങാതെ സര്‍ക്കാരിനൊപ്പം നിന്ന് നാട്ടുകാര്‍, ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെ ലോക നിലവാരത്തില്‍ ഇതാ മലയോര ഹൈവേ കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ മലയോര ഹൈവേയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ച ആദ്യ റീച്ച് - തിരുവമ്പാടി മണ്ഡലത്തിലെ കോടഞ്ചേരി - കക്കാടം പൊയില്‍ റോഡ് - ഉദ്ഘാടനം ഫെബ്രുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകീട്ട് മൂന്ന് മണിക്ക് കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ മൈതാനിയിലാണ് പരിപാടി. വായന തുടരുക . . ആലപ്പുഴ വാടയ്ക്കലില്‍ അമ്മയുടെ ആണ്‍സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നാട്ടുകാര്‍ ആലപ്പുഴ അമ്മയുടെ ആൺസുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി നാട്ടുകാർ. സംഭവത്തിൽ അയൽവാസിയായ കിരണിനെ പുന്നപ്ര പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പാടത്ത് കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു ദിനേശന്റെ ശരീരമെന്നും മദ്യപിച്ച് കിടക്കുകയാണ് എന്നാണ് കരുതിയതെന്നും നാട്ടുകാരിലൊരാൾ പറയുന്നു. രാവിലെ മുതൽ പാടത്ത് ഒരാൾ കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. എന്നാൽ മദ്യപാനിയാണെന്ന് കരുതി ആരും ശ്രദ്ധിച്ചില്ല. പിന്നീട് ഉച്ച കഴിഞ്ഞതിന് ശേഷവും ഇയാൾ എഴുന്നേൽക്കാതെ വന്നപ്പോഴാണ് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുന്നത്.കൂടുതല്‍ വായിക്കുക . ...
|
|
സ്വകാര്യ സർവകലാശാല; കരട് ബില്ലില്‍ ആശങ്കകൾ, പരിഹരിക്കാതെ തിട്ടൂരമിറക്കാമെന്ന് സര്‍ക്കാര്‍ കരുതണ്ട: എംഎസ്എഫ് മലപ്പുറം: സ്വകാര്യ സർവകലാശാലയ്ക്ക് അനുമതി നൽകിയ സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്. കരട് ബില്ലിൽ ആശങ്കകളുണ്ടെന്നും അവ പരിഹരിക്കാതെയോ ചർച്ച ചെയ്യാതെയോ തിട്ടൂരം ഇറക്കാമെന്ന് സിപിഐഎം സർക്കാർ കരുതേണ്ടെന്നും നജാഫ് ഫേസ്ബുക്കിൽ കുറിച്ചു. വായന തുടരുക.... കൊച്ചി കയര്‍ ബോർഡിലെ തൊഴില്‍ പീഡന പരാതി നല്‍കിയ ജീവനക്കാരി മരിച്ച സംഭവത്തില്‍ അന്വേഷണ കമ്മിറ്റി രൂപീകരിച്ച് എംഎസ്എംഇ കൊച്ചി കയര്‍ ബോർഡിലെ തൊഴില്‍ പീഡന പരാതി നൽകിയ ജീവനക്കാരി മരിച്ച സംഭവത്തില്‍ അന്വേഷണ കമ്മിറ്റി രൂപീകരിച്ച് എംഎസ്എംഇ. അന്വേഷണത്തിനായി മൂന്നംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. ആരോപണങ്ങൾ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കയർ ബോർഡ് നിർദ്ദേശം നൽകി. വായനതുടരുക ........ കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഇവിടെ ക്ലിക്ക് ചെയ്യുക. ബ്യൂട്ടിപാര്‍ര്‍ർ ഉടമ ഷീല സണ്ണിയെ കുടുക്കി വ്യാജ ലഹരിക്കേസ് ഗൂഢാലോചന; നാരായണ ദാസിന് മുൻകൂർ ജാമ്യമില്ല ന്യൂഡല്‍ഹി: ചാലക്കുടിയിലെ വ്യാജ ലഹരിക്കേസില്‍ നാരായണ ദാസിന് മുന്‍കൂര്‍ ജാമ്യമില്ല. ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഒരു സഹതാപവും പ്രതീക്ഷിക്കേണ്ട. ഷീല സണ്ണി 72 ദിവസം ജയിലില്‍ കഴിഞ്ഞു, നിങ്ങള്‍ 72 മണിക്കൂര്‍ പോലും ജയിലില്‍ കഴിഞ്ഞില്ലോല്ലോയെന്നുമായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം. വായന തുടരുക . .. തൃശൂരിലെ ആർഎസ്എസിന്റെ ഇടപെടലും ബിജെപിയുടെ വളര്‍ച്ചയും ശ്രദ്ധിക്കണം; എം.വി. ഗോവിന്ദന്‍ തൃശൂരിലെ ബിജെപി വളർച്ചയിൽ പ്രവർത്തകർക്ക് മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തൃശൂർ സിപിഎം ജില്ലാ സമ്മേളനത്തിലാെ മറുപടി പ്രസംഗത്തിലാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം. ആർഎസ്എസിന്റെ ഇടപെടലും ബിജെപിയുടെ വളർച്ചയും ശ്രദ്ധിക്കണം. പട്ടികജാതി വിഭാഗങ്ങൾക്കിടയിൽ ബിജെപി വലിയതോതിൽ കടന്നുകയറുന്നുണ്ട്. ചേലക്കരയിലെ വോട്ട് വർധനവ് ഗൗരവത്തോടെ കാണണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.വായന തുടരുക . . .
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 അനന്തു പ്രഥമ ദൃഷ്ട്യാ കുറ്റക്കാരൻ'; പകുതി വില തട്ടിപ്പ് കേസില്‍ അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി കോടതി കൊച്ചി: പകുതി വില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി. മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അനന്തു പ്രഥമ ദൃഷ്ട്യാ കുറ്റക്കാരൻ ആണെന്ന് കോടതി പറഞ്ഞു. അനന്തുകൃഷ്ണനെതിരെ മറ്റ് പൊലീസ് സ്റ്റേഷനുകളിലും കേസുണ്ട്. ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാൻ സാധ്യത ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. വായന തുടരുക . . വാര്‍ത്തകള്‍ | ഫെബ്രുവരി 11 ചൊവ്വാഴ്ച Have Any Computer / IT Related Issues? 9745397722 കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ബന്ധപെടുക എംബി രാജേഷിനെ'ചട്ടം പഠിപ്പിച്ച്'എഎന്‍ ഷംസീര്‍, സ്പീക്കര്‍ അറിയാതെ അംഗങ്ങള്‍ക്ക് വഴങ്ങിയാല്‍ ഇനി മൈക്ക് നല്‍കില്ല തിരുവനന്തപുരം: മന്ത്രി എംബി രാജേഷിനെ നിയമസഭയിലെ ' ചട്ടം പഠിപ്പിച്ച് ' എഎൻ.ഷംസീര്‍ .ചര്‍ച്ചക്കിടെ സ്പീക്കറുടെ അനുവാദം ഇല്ലാതെ പ്രതിപക്ഷം ചോദ്യം ഉന്നയിക്കുക , മന്ത്രി മറുപടി പറയുക. ഇങ്ങനെ ചെയ്താല്‍ ഇനി മന്ത്രിക്ക് ഉള്‍പ്പെടെ മൈക്ക് ഇനി മുതല്‍ നല്‍കില്ലെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി.ക്ഷമ ചോദിക്കുന്നുവെന്ന് എം.ബി. രാജേഷ് പറഞ്ഞു. ക്ഷമയുടെ കാര്യമല്ല ഇനി മുതൽ അനുസരിക്കണം എന്ന് എ എന്‍ ഷംസീര്‍ പറഞ്ഞു. തിരുവഞ്ചൂരിന്‍റെ ചോദ്യവും മന്ത്രി മറുപടി നൽകിയതുമാണ് സ്പീക്കറെ ചൊടിപ്പിച്ചത്. പരസ്പരം ഉള്ള ഷട്ടില്‍ കളിയല്ല നിയമസഭയിയെ ചര്‍ച്ചയെന്നും സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു.ലഹരി വ്യാപനവും സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ കൂടുന്നതും സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്റെ ചര്‍ച്ചക്കിടയൊയിരുന്നു സ്പീക്കറുടെ ഇടപെടല്‍ വായന തുടരുക . . .
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |