|
നവംബര് 2024 തിങ്കളാഴ്ച 1200 തുലാം 25 |

|
ലക്കം 1 വാല്യം 136 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
11 |
|
“Every thought of yours is a real thing – a force.” |
|
ഐ എ എസ് തലപ്പത്തെ തർക്കത്തില് മുഖ്യമന്ത്രി കർശന തീരുമാനമെടുക്കുമെന്ന് മന്ത്രി കെ രാജന് ഐഎഎസ് രംഗത്തുണ്ടായ പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും ഐ എ എസ് തലപ്പത്തെ തര്ക്കത്തില് മുഖ്യമന്ത്രി കർശന തീരുമാനമെടുക്കുമെന്നും മന്ത്രി കെ രാജന്. ഏതുവിധത്തിലും പ്രവർത്തിക്കാമെന്ന തരത്തില് ഉദ്യോഗസ്ഥരെ അഴിച്ചുവിടാന് സര്ക്കാര് ഉദ്ദേശിക്കുന്നില്ലെന്നും, നടപടിക്രമങ്ങൾക്കും സംവിധാനങ്ങൾക്കും അനുസരിച്ച് തന്നെ ഉദ്യോഗസ്ഥർ മുന്നോട്ടു പോകണം അതിനെതിരായി പ്രവര്ത്തിക്കുന്നത് എത്ര ഉന്നതനായ വ്യക്തിയാണെങ്കിലും നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സര്ക്കാര് ഉദ്യോഗസ്ഥര് സമൂഹമാധ്യമങ്ങള് ഉപയോഗിക്കേണ്ട ചട്ടങ്ങളും രീതികളുമുണ്ട് അത് പുലർത്തിയില്ലെങ്കില് സർവീസിന് നിരക്കാത്ത കാര്യമായി കാണുമെന്നും നിലവിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അഭിപ്രായം ലഭ്യമാക്കുമെന്നും കെ രാജന് വ്യക്തമാക്കി.
യാത്ര ടിക്കറ്റുകള് തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 രാധാകൃഷ്ണനെ ഒഴിവാക്കിയതെന്തിനെന്ന് മുഖ്യമന്ത്രി പറയണമെന്ന് മാത്യു കുഴല്നാടന് മന്ത്രി സഭയിലെ പട്ടികജാതി പ്രതിനിധിയായിരുന്ന കെ. രാധാകൃഷ്ണനെ ഒഴിവാക്കിയതെന്തിനെന്ന് മുഖ്യമന്ത്രി പറയണമെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎല്എ. ദളിത് സമൂഹത്തിന് രാഷ്ട്രീയ അധികാരം ലഭിക്കുമായിരുന്ന സാഹചര്യമാണ് രാധാകൃഷ്ണനെ മന്ത്രിസഭയില് നിന്ന് ഒഴിവാക്കിയതിലൂടെ നഷ്ടപ്പെട്ടതെന്നും ചേലക്കരയിലെ അടിസ്ഥാന ജനവിഭാഗങ്ങ ള്ക്കിടയില് ഇത് ചര്ച്ചയായിട്ടുണ്ടെന്നും കുഴല്നാടന് പറഞ്ഞു. വായന തുടരുക .... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള് ഓണ്ലൈനായി വീട്ടിലിരുന്നും നല്കാവുന്നതാണ്. ബന്ധപ്പെടുക കൊച്ചിയില് നിന്ന് പറയുന്നുയര്ന്ന സീപ്ലെയിന് മാട്ടുപ്പെട്ടി ഡാമില് ലാന്ഡ് ചെയ്തു ടൂറിസം വികസനത്തിന് കരുത്തേകി ബോൾഗാട്ടിയില് നിന്ന് പറയുന്നയര്ന്ന സീപ്ലെയിൻ മാട്ടുപ്പെട്ടി ഡാമിൽ ലാൻഡ് ചെയ്തു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി രാജീവ്, വി ശിവന്കുട്ടി എന്നിവര് ചടങ്ങില് പങ്കെടുത്തു. തുടര്ന്ന് മന്ത്രിമാരും സീപ്ലെയിനില് യാത്ര ചെയ്തു. സ്ഥലം ഏറ്റെടുപ്പ് വെല്ലുവിളിയാണെന്നും ഉള്പ്രദേശങ്ങളിലെ ടൂറിസ്റ്റ് മേഖലയില് എത്തിപെടുക വെല്ലുവിളിയാണ് സീ പ്ലെയിന് കൊണ്ട് ഈ പരിമിതി മറികടക്കാന് പറ്റുമെന്നും റിയാസ് പറഞ്ഞു. മൈസുരുവില് നിന്ന് ഇന്നലെയാണ് കനേഡിയന് കമ്പനിയുടെ ജലവിമാനം കൊച്ചിയിലെത്തിയത്. Today' s Special GK തീവണ്ടി ടിക്കറ്റുകള് താത്ക്കാല്, പ്രിമീയം താത്ക്കാല് വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 പെട്ടിക്കൂറോ പാർട്ടിക്കൂറോ വലുത് ?... നമ്മളിപ്പോ ഉള്ളത് പാലക്കാട് കെപിഎം ഹോട്ടലിലാണ്. എന്റെ പിന്നില് കാണുന്ന രംഗം ആ ഹോട്ടലിലെ ഒരു പൊലീസ് റെയ്ഡിന് ശേഷമുള്ള ചിലരുടെ അവസ്ഥയാണ്. എല്ലാം പറയാം. ആദ്യമുതല്ക്ക്. അതിനൊരു ഓര്ഡര് ഉള്ളത് നല്ലതല്ലേ. ഹോട്ടലില് കോണ്ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്, സ്ഥാനാര്ഥി രാഹുല് മാങ്കൂട്ടത്തില്, ജ്യോതികുമാര് ചാമക്കാല തുടങ്ങിയവര് ഹോട്ടലിനകത്തുനിന്നും സഖാവ് എ.എ. റഹീം, സഖാവ് വി. വസീഫ് തുടങ്ങിയവര് ഹോട്ടലിലെ വരാന്തയില് നിന്നും ഈ നാടകത്തില് അണിചേരുന്നു. അപ്പോ നാടകം തുടങ്ങാന് സമയമായി. ഓക്കെ. തുടങ്ങിക്കോളൂ..കെപിഎം ഹോട്ടലിലേക്ക് കള്ളപ്പണം പിടിക്കാന് പൊലീസെത്തുന്നു. അതേസമയം സാമൂഹ്യ സേവനത്തിന്റെ ഭാഗമായി കള്ളനെ പിടികൂടുന്നത് കാണാന് സിപിഎമ്മുകാരും ബിജെപിക്കാരും ഹോട്ടലിലേക്കും എത്തുന്നു. പ്രശ്നം എന്താണെന്ന് വച്ചാല് മുന് എംഎല്എ ഷാനിമോള് ഉസ്മാന്റെ റൂമിലെ കതകിന് മുട്ടി ഇപ്പോ പരിശോധിക്കണം എന്ന് പറഞ്ഞപ്പോള് അവര് തുറന്നില്ല. രാത്രിയാണ്. അവര് ഒറ്റക്കാണ്. പക്ഷേ ഡിവൈഎഫ്ഐക്ക് അപ്പോ തന്നെ വാതില് തുറക്കണമായിരുന്നു. പക്ഷേ പെട്ടന്നുള്ള റെയ്ഡ് ഒക്കെ ആവുമ്പോ അതിന് അനുവദിക്കണമെന്നാണ് സഖാക്കളുടെ വാദം. പൊലീസ് അത് തപ്പി. സ്വന്തം ഷര്ട്ടിന്റെ കീശയിലും പാന്റിന്റെ പോക്കറ്റിലും. കള്ളപ്പണം പിടിക്കാന് പോയ പോലീസ് സംഘത്തിന്റെ ആദ്യ പരിശോധന സ്വന്തം പോക്കറ്റിലായിരുന്നു. എന്നിട്ട് കിട്ട്യോ? വിഡിയോ കാണാം. മണ്ണംപേട്ട വൈദ്യശാല സെന്ററില് നിന്നും മുക്കാല് കിലോമീറ്റര് ദൂരത്തില് ടാറിങ് റോഡ് ഫ്രന്റേജുള്ള ചുറ്റുമതിലോടു കൂടിയ സമൃദ്ധിയായി വെള്ളമുള്ള നാലര സെന്റ് , സെന്റിന് രണ്ട് ലക്ഷത്തി അറുപതിനായിരം (2,60,000)രൂപ വിലവെച്ച് വില്ക്കാനുണ്ട് ബന്ധപ്പെടുക 9961320025 |
|
ഉമ്മന്ചാണ്ടി സീപ്ലെയ്ന് കൊണ്ടുവന്നപ്പോള് അനുവദിക്കില്ലെന്ന് പറഞ്ഞവരാണ്, കാപട്യമാണ് CPM മുഖമുദ്ര- സതീശന് പാലക്കാട്: സര്ക്കാരില്ലായ്മയാണ് കേരള മനുഭവിക്കുന്ന പ്രശ്നമെന്നും മുഖ്യമന്ത്രിക്ക് പോലും സർക്കാരിന്മേൽ നിയന്ത്രണമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പത്തുവര്ഷം മുമ്പ് ഉമ്മന്ചാണ്ടി സീപ്ലെയ്ന് കൊണ്ടുവന്നപ്പോള് എതിര്ത്ത സി.പി.എമ്മാണ് ഇപ്പോള് സീപ്ലെയിനിന്റെ പിതൃത്വം ഏറ്റെടുക്കുന്നതെന്നും കാപട്യമാണ് സിപിഎമ്മിന്റെ മുഖമുദ്രയെന്നും വി.ഡി.സതീശന് പറഞ്ഞു. പാലക്കാട് യുഡിഎഫ് വിജയിക്കുമെന്നും സിപിഎമ്മിന്റെ നാടകങ്ങള് ആവര്ത്തിച്ചാല് ഭൂരിപക്ഷം വർദ്ധിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പ്രാദേശിക വാര്ത്തകള് മരണങ്ങള് പ്രധാനപ്പെട്ട ആഘോഷങ്ങള് പ്രധാനപ്പെട്ട സംഭവങ്ങള് കാകദൃഷ്ടിയില് പ്രസിദ്ധീകരിക്കുവാന് Reference : പരസ്യപ്രചാരണം ഇന്നവസാനിക്കും; കൊട്ടിക്കലാ ശത്തിന് വയനാടും ചേലക്കരയും വയനാട് ലോക്സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേയ്ക്ക്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശമാകും. ചൊവ്വാഴ്ച നിശബ്ദ പ്രചാരണം നടക്കും. 13-നാണ് വോട്ടെടുപ്പ്. വയനാട്ടില് പ്രിയങ്ക ഗാന്ധിയാണ് യു.ഡി.എഫ് സ്ഥാനാര്ഥി. സി.പി.ഐ നേതാവ് സത്യന് മൊകേരിയാണ് എല്.ഡി.എഫിനായി മത്സരരംഗത്തുള്ളത്. നവ്യ ഹരിദാസാണ് എന്.ഡി.എ സ്ഥാനാര്ഥി. ചേലക്കരയില് എല്.ഡി.എഫിനായി യു.ആര് പ്രദീപും യു.ഡി.എഫിനായി രമ്യ ഹരിദാസും എന്.ഡി.എയ്ക്കായി കെ ബാലകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്. കല്പ്പാത്തി രഥോത്സവത്തെ തുടര്ന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പ് 20-ലേക്ക് നീട്ടി.പാലക്കാട് 18-നാണ് പരസ്യപ്രചാരണം അവസാനിക്കുക. ശബരിമല വെര്ച്വല് ക്യൂ ബുക്കിങ്ങ് വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു. 9745397722 മാത്യു കുഴല്നാടന് മറുപടിയുമായി എം വി ഗോവിന്ദന് മാത്യു കുഴല്നാടന് നിലയും വിലയുമില്ലാത്തവനെന്നും പറയുന്നത് ജാതി രാഷ്ട്രീയമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പട്ടികജാതി മന്ത്രിയില്ലെന്ന കുഴന്നാടന്റെ പ്രസ്താവന തരം താണതാണെന്നും കോണ്ഗ്രസ് മന്ത്രിസഭയിലും പട്ടികജാതി മന്ത്രി ഇല്ലാതിരുന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുഴല്നാടന് നിലവാരമുണ്ടെന്നാണ് ഇതുവരെ കരുതിയിരുന്നതെന്നും ഇത്തരം തരംതാണ പ്രസ്താവനയിലൂടെ കുഴല്നാടന് വിലയില്ലാത്തവനെന്ന് തെളിയിച്ചിരിക്കുന്നുവെന്നും ചേലക്കരയില് ഭരണവിരുദ്ധ വികാരമില്ലെന്നും കണ്ണഞ്ചിപ്പിക്കുന്ന ജയമുണ്ടാകുമെന്നും ഗോവിന്ദൻ വ്യക്തമാക്കി. LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില് ....... കംപ്യൂട്ടര് എളുപ്പവഴികള് .... കൂടുതല് കേരള വാര്ത്തകള് .... അന്തഃരാഷ്ട്ര വാര്ത്തകള് . . . പാര്ട്ടി ആവശ്യപ്പെട്ടു, വന്നു; പാലക്കാട്ട് യുഡിഎഫ് ജയം നൂറുശതമാനം ഉറപ്പ്... അതൃപ്തി അവസാനിപ്പിച്ച് കെ.മുരളീധരന് പാലക്കാട്ട് പ്രചാരണത്തിനെത്തി. യുഡിഎഫിനും കൈപ്പത്തിക്കും വേണ്ടി വോട്ട് തേടാനാണ് വന്നതെന്നും മറ്റ് വിഷയങ്ങള് തിരഞ്ഞെടുപ്പ് ഗോദയില് അപ്രസക്തമാണന്നും അദ്ദേഹം പറഞ്ഞു. അതേസമയം പെട്ടിക്കൊപ്പം സ്പിരിറ്റ് കേസില് അറസ്റ്റിലായ ആളുടെ കോൺഗ്രസ് ബന്ധം ചര്ച്ചയാക്കി എൽഡിഎഫ് പുതിയ പോര്മുഖം തുറന്നു. വിഡിയോ റിപ്പോര്ട്ട് കാണാം. പോയന്റിനെ ചൊല്ലി തര്ക്കം; സ്കൂള് കായികമേള സമാപന ചടങ്ങില് സംഘര്ഷം...... കൊച്ചി: സംസ്ഥാന സ്കൂള് കായികമേളയില് സമാപന ചടങ്ങില് കടുത്ത സംഘര്ഷം. പോയിന്റ് നല്കിയതിലെ തര്ക്കമാണ് സംഘര്ഷത്തില് കലാശിച്ചത്. വിദ്യാര്ഥികളും പോലീസും തമ്മില് ഉന്തും തള്ളമുണ്ടായി. കൊട്ടിക്കയറി കൊട്ടിക്കലാശം, വയനാട്ടിലും ചേലക്കരയിലും ആവേശം വാനോളം ...... ചേലക്കര/കൽപറ്റ: ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്ന വയനാടും ചേലക്കരയിലും ആവേശം വാനോളമാക്കി കൊട്ടിക്കലാശം. ഉത്സവാന്തരീക്ഷം തീർത്താണ് വയനാട്ടിൽ മുന്നണികളുടെ അവസാനവട്ട പ്രചാരണം പുരോഗമിക്കുന്നത്. യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയും ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയും തിരുവമ്പാടിയിൽ പ്രവർത്തകർക്കൊപ്പം അണിനിരന്നു. പ്രിയങ്കയുടെ ചിത്രം പതിച്ച തൊപ്പിയുമണിഞ്ഞ് ജനസാഗരമാണ് എത്തിയത്. |
|
കൊച്ചി: കേരളത്തിലെ ജലാശയങ്ങളെയും വിമാനത്താവളങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചുള്ള സീ പ്ലെയിൻ പദ്ധതിയുടെ പരീക്ഷണ പ്പറക്കലിനെത്തിച്ച വിമാനം ബോള്ഗാട്ടി കായലില് പറന്നിറങ്ങി. 3.15-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട ഡിഹാവിലാന്ഡ് എന്ന കനേഡിയന് കമ്പനിയുടെ സീ പ്ളെയിനാണ് ബോള്ഗാട്ടി പാലസ് വാട്ടര് ഡ്രോമില് പറന്നിറങ്ങിയത്. വാട്ടര്സല്യൂട്ടിന് ശേഷമായിരുന്നു വിമാനത്താവളത്തില്നിന്ന് സീ പ്ളെയിന് പറന്നുയര്ന്നത്. കൊച്ചി: കേരളത്തിലെ ജലാശയങ്ങളെയും വിമാനത്താവളങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചുള്ള സീ പ്ലെയിൻ പദ്ധതിയുടെ പരീക്ഷണപ്പറക്കലിനെത്തിച്ച വിമാനം ബോൾഗാട്ടി കായലിൽ പറന്നിറങ്ങി. 3.15-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട ഡിഹാവിലാൻഡ് എന്ന കനേഡിയൻ കമ്പനിയുടെ സീ പ്ളെയിനാണ് ബോൾഗാട്ടി പാലസ് വാട്ടര് ഡ്രോമില് പറന്നിറങ്ങിയത്. വാട്ടർസല്യൂട്ടിന് ഷമായിരുന്നു വിമാനത്താവളത്തിൽനിന്ന് സീ പ്ളെയിൻ പറന്നുയർന്നത്. 5 ലക്ഷം രൂപ വരെ 70 കഴിഞ്ഞ മുതിര്ന്ന ഇന്ത്യന് പൌരന്മാര്ക്ക് സൌജ്യന്യ ഇന്ഷുറന്സ് പരിരക്ഷ ലഭിക്കുന്ന ആയുഷ്മാന്വയോ വന്ദന ഇന്ഷൂറന്സ് രജിസ്ട്രേഷന് സന്ദര്ശിക്കുക. അല്ലേങ്കില് ബന്ധപ്പെടുക (നിബന്ധനകള്ക്കു വിധേയം.) പത്മജ പോയില്ലായിരുന്നെങ്കില് ഞാന് ജയിച്ചേനെ, സരിന് മിടുക്കന് അതാണല്ലോ ഒറ്റപ്പാലത്ത് നിര്ത്തിയത്- മുരളീധരന്..... പാര്ട്ടിയില് നിന്ന് പോകുന്നതിന് മുമ്പ് തൃശ്ശൂരില് പേര് കേള്ക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചിരുന്നു. അപ്പോള് ഞാനതിന് മറുപടി പറഞ്ഞത് ഞാനിപ്പോള് വടകര എം.പിയാണ് അവിടെ നിന്ന് മാറേണ്ട സാഹചര്യമില്ലെന്നാണ്. അവര് പോയപ്പോഴാണോല്ലോ മാറേണ്ടി വന്നത്. അവര് പോയില്ലായിരുന്നെങ്കില് ഞാന് വടകരയില് തന്നെ നിന്നേനെ, എം.പിയായേനെ. അവര്ക്കും പാര്ട്ടിയില് ഒരു അഡ്രസ് ഉണ്ടായേനെ. ഇപ്പോള് എന്തായി പോയിട്ട് വല്ല മെച്ചമുണ്ടായോ, മുരളീധരന് പറഞ്ഞു. കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്ക്കും, ബന്ധുക്കള്ക്കും പങ്കുവെക്കാന് ഇവിടെ ക്ലിക്ക് ചെയ്യുക. സി പ്ലെയിന് ഇത്രയും വൈകിച്ചതിന് പിണറായി ക്ഷമ ചോദിക്കണമെന്ന് കെ മുരളീധരന് സി പ്ലെയിന് പദ്ധതി 11 കൊല്ലം മുന്പ് വരേണ്ട പദ്ധതിയായിരുന്നുവെന്ന് കെ മുരളീധരന്. ഇത്രയും വൈകിപ്പിച്ചതിന് പിണറായി വിജയന് ക്ഷമ ചോദിക്കണമെന്നും യുഡിഎഫിന്റെ കാലത്ത് പദ്ധതിക്കായി എല്ലാ സജ്ജീകരണവും ഒരുക്കിയിരുന്നു എന്നാല് ഉമ്മന്ചാണ്ടിയുടെ കാലത്ത് എതിര്പ്പിനെ തുടര്ന്ന് നിര്ത്തി വക്കുകയായിരുന്നുവെന്നും അന്ന് പദ്ധതി തടസ്സപ്പെടുത്താന് സമരം ചെയ്ത ചില മത്സ്യത്തൊഴിലാളി സംഘടനകളെ ആരെയും ഇന്ന് കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി തടസ്സപ്പെടുത്തിയവർ തന്നെ ഇപ്പോഴത് നടപ്പാക്കുന്നുവെന്നും എന്നിട്ട് ഞങ്ങളാണ് വികസനം കൊണ്ടുവന്നതെന്ന് പ്രഖ്യാപിക്കുന്നു വെന്നും, യുഡിഎഫ് ഭരിക്കുമ്പോള് ഒരു നയം എല്ഡിഎഫ് ഭരിക്കുമ്പോള് മറ്റൊരു നയം കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് ഇത് ശരിയല്ലെന്നും മുരളീധരന് കൂട്ടിച്ചേര്ത്തു. വായന തുടരുക. . . മോട്ടോര് വാഹനം, ഡ്രൈവിങ്ങ് ലൈസന്സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്ലൈന് സേവനങ്ങള്ക്കും 9745397722 എന്ന നമ്പറില് ബന്ധപ്പെടുക 'സീപ്ലെയിനില്' ആന വിരണ്ടേക്കാമെന്ന് വനംവകുപ്പ്; പോയി പണി നോക്കണമെന്ന് എം.എം. മണി... സീപ്ലെയിന് ആനത്താരയ്ക്ക് സമീപം ഇറങ്ങുമ്പോള് മുന്കരുതല് വേണമെന്ന് വനംവകുപ്പ്. ശബ്ദം കേട്ട് ആനകള് വിരണ്ട് ജനവാസമേഖലയിലേക്ക് ഇറങ്ങാന് സാധ്യതയുണ്ടെന്നും ടൂറിസ്റ്റുകള് കൂടുതലായി എത്തുമെന്നതിനാല് ജാഗ്രത വേണമെന്നുമാണ് വനംവകുപ്പ് ഇടുക്കി കലക്ടര്ക്ക് നല്കിയ റിപ്പോര്ട്ടില് പറയുന്നത്. സീപ്ലെയിനെ വനംവകുപ്പ് എതിര്ക്കുകയല്ലെന്നും മുന്കരുതല് സ്വീകരിച്ച് വേണം മുന്നോട്ട്പോകാനെന്നുമാണ് റിപ്പോര്ട്ട് വ്യക്തമാക്കുന്നത്. Have Any Computer / IT Related Issues? href='tel+919745397722' 9745397722 കംപ്യൂട്ടര്, ഐ.ടി. വിഷയങ്ങള് ഓണ്ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. |
|
ബോൾഗാട്ടി കായൽപ്പരപ്പിൽ പറന്നിറങ്ങി സീ പ്ലെയിൻ; തിങ്കളാഴ്ച മാട്ടുപ്പെട്ടി ഡാമിലേക്ക് പരീക്ഷണപ്പറക്കൽ...... |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |