|
(1) |
|
ജനുവരി 2025 ചൊവ്വാഴ്ച 1200 മകരം 30 |
|
വാല്യം 2 ലക്കം 217 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
12 |
|
A loveful command does not arouse hostility. It makes the person great. |
|
സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ സംസ്ഥാനത്തെ വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയില്‍. സംസ്ഥാനത്ത് തുടര്‍ച്ചായായി വന്യജീവി ആക്രമണത്തില്‍ കര്‍ഷര്‍ർ മരിക്കുമ്പോള്‍ സര്‍ക്കാരും വനപാലകരും നോക്കുകുത്തികളാവുന്നുവെന്ന് ആരോപിച്ച അദ്ദേഹം വനം മന്ത്രി രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു. കൂടുതല്‍ വായിക്കുക . . Reach your Special News Hook and Corner of the world. Advertise in Kakadrushiti at very low cost. Send to 9745397722 അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി പോലീസ് അതിക്രമവും വീഴ്ചയും ഉന്നയിച്ച് എം ഷംസുദ്ദീന്‍ എംഎൽഎ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ യുഡിഎഫ് അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പൊലീസിനെ ന്യായീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷ നേതാവ് വിഷയത്തില്‍ സംസാരിക്കുന്നതിനിടെ പ്രസംഗം വേഗത്തില്‍ തീര്‍ക്കാന്‍ സ്പീക്കർ പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്പോരുണ്ടായി. നെന്മാറയില്‍ കൊലക്കേസ് പ്രതി ചെന്താമര ജാമ്യത്തിൽ ഇറങ്ങി നടത്തിയ കൊലയടക്കം പോലീസ് വീഴ്ചയെന്നാണ് ഷംസുദ്ദീന്‍ ആരോപിച്ചത്. ചെന്താമരയ്ക്ക് ജാമ്യവസ്ഥയില്‍ ഇളവ് നൽകുന്നതിനെ പോലീസ് കോടതിയില്‍ എതിർത്തിരുന്നുവെന്നും പ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ചതിനു പോലീസ് താക്കീത് ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 കെട്ടിടത്തില്‍ നിന്നും വീണ യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍; നിര്‍ണ്ണായകമായത് മകളുടെ മൊഴി ആലപ്പുഴ: ചേര്‍ത്തലയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത. ഭര്‍ത്താവ് ചേര്‍ത്തല പണ്ടകശാലപ്പറമ്പില്‍ സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് സോണിയുടെ ഭാര്യ സജി ചികിത്സയിലിരിക്കെ മരിച്ചത്. വായന തുടരുക . .. Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) Aristocrat Leisures Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python ക്ഷമയുടെ നെല്ലിപ്പലക കഴിഞ്ഞു, അടിച്ചോടിക്കാന്‍ മടിയില്ല; വനം ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രകോപന പ്രസംഗവുമായി വിഎസ് ജോയ് മലപ്പുറം: വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രകോപന പ്രസംഗവുമായി മലപ്പുറം ഡിസിസി പ്രസിഡന്റ് അഡ്വ. വി എസ് ജോയ്. ക്ഷമയുടെ നെല്ലിപ്പലക കഴിഞ്ഞെന്നും ഓഫീസര്‍മാരെ അടിച്ചോടിക്കാന്‍ മടിയില്ലെന്നുമായിരുന്നു പ്രസംഗത്തിൽ ജോയി മുന്നറിയിപ്പ് നൽകിയത്. മലപ്പുറം പോത്തുകല്‍ കാത്തിരപുഴ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്താണ് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി പ്രസംഗം. തുടര്‍ന്നു വായിക്കുക . . . വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; മേപ്പാടി അട്ടമല സ്വദേശി കൊല്ലപ്പെട്ടു വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. വയനാട് അട്ടമലയിലാണ് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. അട്ടമല സ്വദേശി കറപ്പൻ്റെ ബാലകൃഷ്ണനാണ് (27) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതെന്നാണ് വിവരം. ആദിവാസി വിഭാഗത്തില്‍പ്പെട്ട കാട്ടുനായ്ക്ക സമുദായത്തില്‍പ്പെട്ടയാളാണ് ബാലകൃഷ്ണന്‍. കഴിഞ്ഞ 72 മണിക്കൂറിനിടെ വയനാട്ടില്‍ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ യാളാണ് ബാലകൃഷ്ണന്‍. ഇരുവരും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴയില്‍ പണിയ വിഭാഗത്തില്‍പ്പെട്ട മാനുവെന്ന യുവാവും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് ബാലന്‍.വായനതുടരുക . . .
|
|
വര്‍ധിച്ച് വരുന്ന പോലീസ് അതിക്രമവും വീഴ്ചയും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം വര്‍ധിച്ച് വരുന്ന പോലീസ് അതിക്രമവും വീഴ്ചയും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. നെന്മാറ സംഭവത്തിൽ വീഴ്ച പോലീസിന് തന്നെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. ഗുണ്ടകളുടെ സമ്മേളനങ്ങൾ ആണ് കേരളത്തിൽ നടക്കുന്നതെന്നും കാപ്പ കേസിലെ പ്രതിയെ മാല ഇട്ട് സ്വീകരിച്ചത് ആരോഗ്യ മന്ത്രിയാണെന്നും ഗുണ്ടകളുമായി ബന്ധമുള്ള പോലീസുകാരുടെ എണ്ണം കൂടിയെന്നും സതീശന്‍ കുറ്റപ്പെടുത്തി. എന്നാൽ ചെറിയ വീഴ്ചകളെ പൊതുവൽക്കരിച്ച് പോലീസിനെതിരെ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വായന തുടരുക . . . സീപ്ലെയിന്‍ പദ്ധതി പരാതി ഇല്ലാതെ നടപ്പാക്കുമെന്ന് മന്ത്രി റിയാസ് സീ പ്ലെയിൻ പദ്ധതി ആർക്കും പരാതി ഇല്ലാതെ നടപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിൽ നിരവധിയായ ഡാമുകൾ ഉണ്ട് അത് പ്രയോജനപ്പെടുത്തുമെന്നും കേരളത്തിന്‍റെ ബീച്ചുകൾ വാട്ടർ സ്പോർട്സിനുള്ള സ്ഥലങ്ങലാക്കുമെന്നും ചില ഗ്രൂപ്പ് ഇതിൽ അനാവശ്യ വിവാദം ഉണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വായന തുടരുക . . വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. വന്യജീവി ആക്രമണം രൂക്ഷമായിട്ടും നടപടിയില്ല'; വയനാട്ടില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍ കല്‍പ്പറ്റ: വന്യജീവി ആക്രമണം രൂക്ഷമായിട്ടും നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് നാളെ വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍, മറ്റ് അവശ്യസര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വായന തുടരുക . ..... ബഹളം വെച്ച പ്രതിപക്ഷത്തോട് കയര്‍ത്ത് മുഖ്യമന്ത്രി; പൊലീസിന്റെ വീഴ്ച'യില്‍ അടിയന്തിര പ്രമേയത്തിന് അനുമതിയില്ല തിരുവനന്തപുരം: പൊലീസ് വീഴ്ച ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന്മേൽ നടന്ന ചർച്ചയിൽ പ്രതിപക്ഷവും ഭരണപക്ഷവും കൊമ്പുകോർത്തു. അടിയന്തരപ്രമേയ നോട്ടീസിന്മേലുള്ള ചർച്ചയ്ക്കിടെ പ്രതിപക്ഷവും മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിലുള്ള തർക്കത്തിനും സഭ സാക്ഷ്യം വഹിച്ചു. അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകാൻ എഴുന്നേറ്റപ്പോൾ ബഹളം ഉയന്നതോടെ പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി കയർത്തിരുന്നു. അടിയന്തരപ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചതിനെ തുടർന്ന് നടത്തിയ വാക്ക്ഔട്ട് പ്രസംഗത്തിനിടെ സ്പീക്കർ എ എൻ ഷംസീറും വി ഡി സതീശനും തമ്മിലും കൊമ്പുകോർത്തിരുന്നു. തുടര്‍ന്നു വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . നഴ്സിംഗ് കോളേജിലെ റാഗിംഗ്: പ്രതികൾ നഗ്നചിത്രങ്ങള്‍ പകർത്തിയെന്ന് പരാതി; ദൃശ്യങ്ങള്‍ പൊലീസിന് കോട്ടയം: കോട്ടയം ഗാന്ധിനഗര്‍ നഴ്സിംഗ് കോളേജിലെ പ്രതികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയതില്‍ കേസ്. ഇടുക്കി ഏലപ്പാറ സ്വദേശിയായ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഒന്നാം വര്‍ഷ വിദ്യാർത്ഥികളായ ആറ് പേരെ പ്രതികള്‍ മാസങ്ങളോളം ക്രൂരമായി റാഗിംഗ് ചെയ്തിരുന്നുവെന്നും പരാതിയുണ്ട്. പ്രതികള്‍ നിരന്തരമായി വിദ്യാർത്ഥികളോട് പണം ആവശ്യപ്പെട്ടിരുന്നതായും പരാതി. റാഗിംഗ് ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട് വായന തുടരുക . . പതിനെട്ടാം വയസ്സില്‍ വൃഷണാര്‍ബുദ ബാധിതര്‍ 9 വര്‍ഷത്തിന് ശേഷം ശീതികരിച്ച ബീജത്തില്‍ നിന്നും ആണ്‍കുഞ്ഞ് പിറന്നു തിരുവനന്തപുരം : പതിനെട്ടാം വയസ്സില്‍ വൃഷണാര്‍ബുദ ബാധിതനായ യുവാവിന്റെ ശീതീകരിച്ച് വെച്ചിരുന്ന ബീജം ഉപയോഗിച്ച് ഒന്‍പത് വര്‍ഷത്തിന് ശേഷം കുഞ്ഞിന് ജന്മം നല്‍കി. ശീതികരിച്ച ബീജത്തില്‍ നിന്നും ആൺകുഞ്ഞിനാണ് ജന്മം നല്‍കിയിരിക്കുന്നത്. പാറ്റൂര്‍ സമദ് ആശുപത്രിയില്‍ ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് കുഞ്ഞു ജനിച്ചത്. മൈനസ് 196 ഡിഗ്രി സെൽഷ്യസില്‍ ശീതീകരിച്ചു സൂക്ഷിച്ച ബീജം പ്രയോജനപ്പെടുത്തി വർഷങ്ങൾക്കു ശേഷം നടത്തിയ ഐവിഎഫ് ചികിത്സയിലൂടെയാണ് കുഞ്ഞു ജനിച്ചത്. കൂടുതല്‍ വായിക്കുക . ... COMPUTER TIPS & TRACKS Subscribe Click Here.
|
|
കയര്‍ ബോര്‍ഡിലെ തൊഴില്‍ പീഡനത്തിന്റെ പേരില്‍ മരണമടഞ്ഞ ജോളി മധുവിന്റെ കത്തും ശബ്ദരേഖയും കുടുംബം പുറത്തുവിട്ടു കയര്‍ ബോര്‍ഡിലെ തൊഴില്‍ പീഡനത്തിന്റെ പേരിൽ മരണമടഞ്ഞ ജോളി മധുവിന്റെ കത്തും ശബ്ദരേഖയും കുടുംബം പുറത്തുവിട്ടു. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാല്‍ പ്രതികാര നടപടി നേരിടേണ്ടി വന്നെന്നാണ് ശബ്ദസന്ദേശത്തിലെ ജോളിയുടെ വെളിപ്പെടുത്തല്‍. കുടുംബത്തിന്റെ പരാതി ഗൗരവതരമാണെന്ന് കയര്‍ ബോർഡ് മുൻ ചെയർമാൻ കുപ്പു രാമു ദൊരൈ പാണ്ഡ്യ പറഞ്ഞു. അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതില്‍ കയര്‍ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ജോളി മധുവിന്റെ ശബ്ദ സന്ദേശം. പരാതി നൽകിയപ്പോള്‍ പ്രതികാര നടപടിയുണ്ടായി. കയർ ബോർഡ് ചെയർമാൻ വിപുൽ ഗോയൽ, മുൻ സെക്രട്ടറി ജിതേന്ദ്ര ശുക്ല എന്നിവര്‍ക്കെതിരെയാണ് ഗുരുതര ആരോപണം. വായന തുടരുക.... സ്വകാര്യ സർവകലാശാല ബില്ലിനെ ന്യായീകരിച്ച് എം വി ഗോവിന്ദന്‍ സ്വകാര്യ സർവകലാശാല ബില്ലിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുന്‍പ് പല സമരങ്ങളും നടന്നിട്ടുണ്ടാകുമെന്നും സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ആവശ്യമാണ് പരിഗണിച്ചതെന്നും ഉന്നത വിദ്യാഭ്യാസ രംഗത്തെ കുതിപ്പിന് സ്വകാര്യ സർവകലാശാലകള്‍ വേണമെന്നും സർക്കാരിനെക്കൊണ്ട് മാത്രം കഴിയില്ലെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു. ഇക്കാര്യത്തില്‍ സിപിഎം മലക്കം മറിഞ്ഞിട്ടില്ലെന്നും സ്വകാര്യ സർവകലാശാലകളുടെ മേല്‍ സര്‍ക്കാര്‍ നിയന്ത്രണമുണ്ടാകുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.വായനതുടരുക ........ കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഇവിടെ ക്ലിക്ക് ചെയ്യുക. ഇന്‍സ്റ്റഗ്രാം ടീന്‍ അക്കൗണ്ടുകള്‍ അവതരിപ്പിച്ച് മെറ്റ ഇന്ത്യയില്‍ ഇന്‍സ്റ്റഗ്രാം ടീന്‍ അക്കൗണ്ടുകള്‍ അവതരിപ്പിച്ച് മെറ്റ. 16 വയസ്സിന് താഴെയുള്ള ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചറുകള്‍ ലഭ്യമാകും. ടീന്‍ അക്കൗണ്ടുകള്‍ക്ക് അവ പിന്തുടരുന്നവരില്‍ നിന്നോ അല്ലെങ്കില്‍ ഇതിനകം ബന്ധമുള്ളവരില്‍ നിന്നോ മാത്രമേ സന്ദേശങ്ങള്‍ ലഭിക്കൂ. കൗമാരക്കാരുടെ അക്കൗണ്ടുകള്‍ അവര്‍ പിന്തുടരുന്ന ആളുകള്‍ മാത്രമേ ടാഗോ മെന്‍ഷനോ ചെയ്യാന്‍ കഴിയു. കൗമാരക്കാരുടെ അക്കൗണ്ടുകള്‍ക്ക് ആന്റി ബുള്ളിയിങ് ഫീച്ചറും ഉണ്ടായിരിക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് അറിയിപ്പ് നല്‍കുന്ന ഫീച്ചറും ഉണ്ട്. 60 മിനിറ്റ് ദൈനംദിന ഉപയോഗത്തിന് ശേഷം ആപ്പില്‍ നിന്ന് പുറത്തുകടക്കാന്‍ ഉപയോക്താക്കളെ ഓര്‍മപ്പെടുത്തുകയും ചെയ്യും. ടീന്‍ അക്കൗണ്ടുകളില്‍ കൗമാരക്കാര്‍ സന്ദേശമയച്ച ആളുകളുടെ ലിസ്റ്റ് മാതാപിതാക്കള്‍ക്ക് കാണാനാകും. എന്നാല്‍ സന്ദേശ ഉള്ളടക്കം വായിക്കാന്‍ കഴിയുന്നില്ല എന്നത് സ്വകാര്യത നിലനിര്‍ത്തുന്നു. രക്ഷിതാക്കള്‍ക്കും അക്കൗണ്ടിന്റെ സമയ പരിധി നിശ്ചയിക്കാനാകും. രാത്രിയിലോ നിയുക്ത സമയങ്ങളിലോ ഇന്‍സ്റ്റഗ്രാം ആക്സസ് നിയന്ത്രിക്കാനും രക്ഷിതാക്കളെ അനുവദിക്കും. വായന തുടരുക . .. വിദ്യാഭ്യാസം കച്ചവട ചരക്കായി മാറും; സ്വകാര്യ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കിയതിനെതിരെ എഐഎസ്എഫ് പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കിയ മന്ത്രിസഭാ തീരുമാനത്തിനെതിരെ എഐഎസ്എഫ്. സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കരുതെന്ന് നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും വിദ്യാര്‍ത്ഥി സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും എഐഎസ്എഫ് പറഞ്ഞു. വായന തുടരുക . . .
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 അനന്തു പ്രഥമ ദൃഷ്ട്യാ കുറ്റക്കാരൻ'; പകുതി വില തട്ടിപ്പ് കേസില്‍ അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി കോടതി കൊച്ചി: പകുതി വില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി. മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അനന്തു പ്രഥമ ദൃഷ്ട്യാ കുറ്റക്കാരൻ ആണെന്ന് കോടതി പറഞ്ഞു. അനന്തുകൃഷ്ണനെതിരെ മറ്റ് പൊലീസ് സ്റ്റേഷനുകളിലും കേസുണ്ട്. ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാൻ സാധ്യത ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. വായന തുടരുക . . വാര്‍ത്തകള്‍ | ഫെബ്രുവരി 12 ബുധനാഴ്ച. Have Any Computer / IT Related Issues? 9745397722 കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ബന്ധപെടുക എംബി രാജേഷിനെ'ചട്ടം പഠിപ്പിച്ച്'എഎന്‍ ഷംസീര്‍, സ്പീക്കര്‍ അറിയാതെ അംഗങ്ങള്‍ക്ക് വഴങ്ങിയാല്‍ ഇനി മൈക്ക് നല്‍കില്ല തിരുവനന്തപുരം: മന്ത്രി എംബി രാജേഷിനെ നിയമസഭയിലെ ' ചട്ടം പഠിപ്പിച്ച് ' എഎൻ.ഷംസീര്‍ .ചര്‍ച്ചക്കിടെ സ്പീക്കറുടെ അനുവാദം ഇല്ലാതെ പ്രതിപക്ഷം ചോദ്യം ഉന്നയിക്കുക , മന്ത്രി മറുപടി പറയുക. ഇങ്ങനെ ചെയ്താല്‍ ഇനി മന്ത്രിക്ക് ഉള്‍പ്പെടെ മൈക്ക് ഇനി മുതല്‍ നല്‍കില്ലെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി.ക്ഷമ ചോദിക്കുന്നുവെന്ന് എം.ബി. രാജേഷ് പറഞ്ഞു. ക്ഷമയുടെ കാര്യമല്ല ഇനി മുതൽ അനുസരിക്കണം എന്ന് എ എന്‍ ഷംസീര്‍ പറഞ്ഞു. തിരുവഞ്ചൂരിന്‍റെ ചോദ്യവും മന്ത്രി മറുപടി നൽകിയതുമാണ് സ്പീക്കറെ ചൊടിപ്പിച്ചത്. പരസ്പരം ഉള്ള ഷട്ടില്‍ കളിയല്ല നിയമസഭയിയെ ചര്‍ച്ചയെന്നും സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു.ലഹരി വ്യാപനവും സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ കൂടുന്നതും സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്റെ ചര്‍ച്ചക്കിടയൊയിരുന്നു സ്പീക്കറുടെ ഇടപെടല്‍ വായന തുടരുക . . . |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |