|
(1) |
|
മാര്ച്ച് 2025 ചൊവ്വാഴ്ച 1200 കുംഭം 28 |
|
വാല്യം 2 ലക്കം 237 |
|
പേജുകള്: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
Back Issues |
|
12 |
|
The best way to get rid of enemies is to make them your friends. |
|
ആശമാരെ പിന്തുണച്ച് വീഡിയോ ചെയ്ത വ്ളോഗര്ക്ക് നേരെ സൈബര് ആക്രമണം;കുന്നംകുളം സ്വദേശിക്കെതിരെ കേസ് പത്തനംതിട്ട: ആശ വര്‍ക്കര്‍മാരെ പിന്തുണച്ച് വീഡിയോ ചെയ്തതിനെ തുടര്‍ന്ന് സൈബര്‍ ആക്രമണം നേരിട്ടതായി വ്‌ളോഗര്‍ നീനു നല്‍കിയ പരാതിയില്‍ പന്തളം പോലീസ് കേസെടുത്തു. തൃശ്ശൂര്‍ കുന്നംകുളം പഴഞ്ഞി സ്വദേശിയായ ജനാര്‍ദനെതിരെയാണ് കേസെടുത്തത്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.നീനുവിന്റെ വീഡിയോയ്ക്ക് താഴെ ജനാര്‍ദനന്‍ അശ്ലീല കമന്റ് ഇട്ടിരുന്നു. തുടര്ന്നു വായിക്കുക . . കൂടൽമാണിക്യം ക്ഷേത്രത്തിലെ ജീവനക്കാരന് വിഎ ബാലു ദേവസ്വം അധികൃതർക്ക് അപേക്ഷ നൽകി ജാതിവിവേചനം നേരിട്ട വി എ ബാലു കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് വാട്സ്ആപ്പ് മുഖേനെ കത്ത് നൽകി. ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് തുടർ കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുമെന്നും ബാലു പറഞ്ഞു. ഉത്സവകാലം അടുത്തുവരികയാണ്, താൻ കാരണം ഒരു പ്രശ്നം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കഴകം ജോലിക്ക് ഇല്ലെന്നും ദേവസ്വം പുനഃക്രമീകരിച്ച ഓഫീസ് ജോലിക്കാണെങ്കിൽ വരാമെന്നും ഉള്ള നിലപാടിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്നും ബാലു പറഞ്ഞു. വിഷയം സംബന്ധിച്ച് കൂടൽമാണിക്യം ദേവസ്വം കമ്മിറ്റി യോഗം ഇന്ന് ചേരും. വായന തുടരുക . . . സെക്രട്ടേറിയേറ്റ് അംഗം പദ്മകുമാറിനെതിരെ നടപടി ഉണ്ടായേക്കും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പദ്മകുമാറിനെതിരെ നടപടി ഉണ്ടായേക്കും. പരസ്യപ്രതികരണവും അച്ചടക്ക ലംഘനവും സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. നടപടിയിലെ തീരുമാനം വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ അറിയിക്കും. വിവാദത്തിനിടെ ഇന്ന് ചേർന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ പദ്മകുമാർ വിഷയം ചർച്ചയായില്ല. തെറ്റുപറ്റിയെന്ന് പത്മകുമാർ തുറന്നു സമ്മതിച്ചെങ്കിലും പാർട്ടിയെ പ്രതിസന്ധിയിലാക്കിയതിൽ നടപടി വരും. തുര്ന്നു വായിക്കുക . . . Reach your Special News Hook and Corner of the world. Advertise in Kakadrushiti at very low cost. Send to 9745397722 കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ കേന്ദ്ര ധനമന്ത്രിയുമായി ചർച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ ധനമന്ത്രി നിർമല സീതാരാമനെ കണ്ട് ചർച്ച നടത്തിയതിന് പിന്നാലെ ആശാ പ്രവർത്തകരുടെ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ധനമന്ത്രിയെ കണ്ട പിണറായി വിജയൻ ആശാ പ്രവർത്തകരെ അവഗണിച്ച പശ്ചാത്തലത്തിലാണ് മറുനീക്കം. ആശാ വർക്കർമാരുടെ പ്രതിസന്ധി അറിയിച്ചുവെന്നും അനുഭാവ പൂർണമായി ധനമന്ത്രി ആവശ്യങ്ങൾ കേട്ടുവെന്നും യുഡിഎഫ് എംപിമാർ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള് ഓണ്ലൈനായി വീട്ടിലിരുന്നും നല്കാവുന്നതാണ്. ബന്ധപ്പെടുക 9745397722 കഴിഞ്ഞ സാമ്പത്തിക വര്ഷത്തെ ക്യാഷ് ഗ്രാന്റില് ഒരു രൂപ പോലും കേന്ദ്രം നല്കിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കോ-ബ്രാന്ഡിംഗിന്റെ പേരില് തടഞ്ഞുവച്ച കഴിഞ്ഞ സാമ്പത്തിക വര്ഷത്തെ ക്യാഷ് ഗ്രാന്റില് ഒരു രൂപ പോലും കേന്ദ്രം നല്കിയിട്ടില്ലെന്ന് വാര്ത്താക്കുറിപ്പിലൂടെ ആരോഗ്യമന്ത്രി വീണ ജോര്ജ് അറിയിച്ചു. ആരോഗ്യ രംഗത്തെ കേന്ദ്രാവിഷ്കൃത പദ്ധതികളില് കഴിഞ്ഞ സാമ്പത്തിക വര്ഷത്തില് കേരളത്തിന് തരാനുള്ള മുഴുവന് തുകയും അനുവദിച്ചു എന്ന തരത്തിലുള്ള പ്രസ്താവന വസ്തുതകള്ക്ക് നിരക്കുന്നതല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച യൂട്ടിലൈസേഷന് സര്ട്ടിഫിക്കറ്റും 2025 ഫെബ്രുവരി വരെയുള്ള ഫിനാന്ഷ്യല് മോണിറ്ററിംഗ് റിപ്പോര്ട്ടുകളും ഇതിനോടകം അയച്ചു കൊടുത്തിട്ടുണ്ട്. ഈ റിപ്പോര്ട്ട് കേന്ദ്രത്തിന് ലഭ്യമാക്കുമ്പോഴാണ് അടുത്ത ഗഡു ഫണ്ട് അനുവദിക്കുക. ഇതുസംബന്ധിച്ച് എന്എച്ച്എം സ്റ്റേറ്റ് മിഷന് നല്കിയ രേഖകള് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് നിയമസഭയില് വച്ചു. വായന തുടരുക . .. തീവണ്ടി ടിക്കറ്റുകള് താത്ക്കാല്, പ്രിമീയം താത്ക്കാല് വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python അങ്കമാലിയില് ഇടിമിന്നലേറ്റ് വയോധിക മരിച്ചു; മിന്നലേറ്റത് വീട്ടുമുറ്റത്തെ ഉണക്കാനിട്ട തുണികള് എടുക്കവേ തൃശ്ശൂര്: അങ്കമാലിയില് മിന്നലേറ്റ് വയോധിക മരിച്ചു. അങ്കമാലി നഗരസഭ കൗണ്സിലറായ എ വി രഘുവിൻ്റെ അമ്മ വിജയമ്മ വേലായുധനാണ് മരിച്ചത്. മൃതദേഹം അങ്കമാലി ലിറ്റില് ഫ്ളവര് ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. വായന തുടരുക .... ജാഫര് എക്സ്പ്രസ് 'ഹോട്ട് ടാര്ഗെറ്റ്';പാക് സര്ക്കാരിനെതിരെ ബലൂച് വിഘടനവാദികള് ആയുധമെടുത്തത് എന്തിന്? ആദ്യമായല്ല ജാഫര് എക്സ്പ്രസ് ബലൂച് വിഘടനവാദികളുടെ ലക്ഷ്യമാകുന്നത്. 2018ലെ ശരത്കാലത്ത് ഇരട്ടസ്ഫോടനങ്ങളില് നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഒരു കഥ കൂടി ജാഫര് എക്സ്പ്രസിന് പറയാനുണ്ട്. റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് സ്ഫോടകവസ്തുക്കളുടെ സഹായത്താല് പൊട്ടിത്തെറി ഉണ്ടാക്കാനായിരുന്നു വിമതരുടെ നീക്കം. ഭാഗ്യവശാന് ട്രെയിനിന് 200 അടി അകലെവച്ച് സ്ഫോടകവസ്തുക്കള് പൊട്ടിത്തെറിക്കുകയായിരുന്നു. 2023ല് രണ്ടുമാസത്തിനിടെ ഒരേ സ്ഥലത്തുവച്ച് ട്രെയിന് ആക്രമിക്കപ്പെട്ടത് രണ്ടുതവണയാണ്. വായന തുടരുക . . .
|
|
പി.സി.ജോർജ് പറഞ്ഞതിൽ യാഥാർത്ഥ്യമുണ്ടെന്ന് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ബിജെപി നേതാവ് പി.സി.ജോർജ് പറഞ്ഞതിൽ യാഥാർത്ഥ്യമുണ്ടെന്ന് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. സംസ്ഥാനത്തെ ലഹരി വിപത്തിനെ കുറിച്ചും പ്രണയക്കെണികളെ കുറിച്ചും ഭീകര പ്രവർത്തനങ്ങളെ കുറിച്ചും മാരക ലഹരി വിപത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ പാലായിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പി.സി ജോർജ് പ്രസ്താവിച്ച കാര്യങ്ങളിൽ വ്യാപക പരാതി ഉയർന്നതിന് പിന്നാലെയാണ് പിന്തുണയുമായി സിറോ മലബാർ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന കമ്മീഷൻ രംഗത്ത് വരുന്നത്. പിസി ജോർജ് ഉന്നയിച്ച കാര്യങ്ങളിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഇരകളുടെ സ്വകാര്യത ഉറപ്പാക്കി സമഗ്രമായ അന്വേഷണം നടത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. വായന തുടരുക . . . മുതിർന്ന സിപിഎം നേതാവ് ജി സുധാകരന് കെപിസിസി വേദിയില് തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിൽ മുതിർന്ന സിപിഐ നേതാവ് സി ദിവാകരനൊപ്പം ജി സുധാകരനും പങ്കെടുത്തു. പരിപാടിയുടെ ഭാഗമായ മൊഴിയും വഴിയും ആശയ സാഗര സംഗമം സെമിനാർ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. ശ്രീ നാരായണ ഗുരുവും ഗാന്ധിജിയും സഞ്ചരിച്ചത് ഒരേ വഴിയിലൂടെയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗുരു-ഗാന്ധി സംഗമത്തിന്റെ സന്ദേശം വരും തലമുറയ്ക്കും പകരണമെന്നും വ്യവസ്ഥിതിക്കെതിരായ പോരാട്ടം പ്രത്യയ ശാസ്ത്രത്തിന്റെ തടവറ പ്രശ്നമാകില്ലെന്ന് ഇരുവരും തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം കേരളത്തിൻ്റെ ചരിത്രത്തിലെ നീതിമാനായ പൊതുമരാമത്ത് മന്ത്രിയായിരുന്നു ജി സുധാകരനെന്നും, സി.ദിവാകരൻ നിയമസഭയിൽ ഉപദേശം നൽകിയ ജേഷ്ഠ സഹോദരനാണെന്നും ഇരുവരെയും തങ്ങൾക്ക് നിയമസഭയിൽ വിമർശിക്കേണ്ടി വന്നിട്ടില്ലെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. വായന തുടരുക . . വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല് വിളയും, വായിച്ചില്ലെങ്കില് വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. കളമശ്ശേരിയില് വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളുമായി 5 കുട്ടികൾ ആശുപത്രിയില് എറണാകുളം കളമശേരിയില് വൈറല് മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളുമായി ആശുപത്രിയില് പ്രവേശിപ്പിച്ച അഞ്ചു വിദ്യാർത്ഥികൾ ചികിത്സയിൽ തുടരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും എറണാകുളം ഡിഎംഒ അറിയിച്ചു. കടുത്ത പനിയും തലവേദനയും ഛർദിയുമായി കളമശേരി സെൻ്റ് പോൾസ് ഇൻ്റർനാഷണൽ പബ്ലിക്ക് സ്കൂളിലെ 1, 2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. കഴിഞ്ഞ ശനിയാഴ്ച്ച മുതലാണ് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. എന്നാൽ ആരുടെയും നില ഗുരുതരമല്ല. ആരോഗ്യ വകുപ്പിന്റെ കർശന നിർദേശ പ്രകാരം സ്കൂളിൽ അടുത്ത ദിവസം നടക്കേണ്ട പ്രൈമറിതല പരീക്ഷകൾ മാറ്റിവച്ചു. സ്കൂൾ താത്കാലികമായി അടച്ചിടാൻ കളമശേരി നഗരസഭയും ആവശ്യപ്പെട്ടു. തുടര്ന്നു വായിക്കുക .... വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല് വിളയും, വായിച്ചില്ലെങ്കില് വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. കേന്ദ്രമന്ത്രി നിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കേരള ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ കേരള ഗവർണർ രാജേന്ദ്ര അർലേക്കറും പ്രൊഫ. കെ.വി തോമസും പങ്കെടുത്തു. രാവിലെ 9 മണിയോടു കൂടി ആരംഭിച്ച കൂടിക്കാഴ്ച്ച മുക്കാൽ മണിക്കൂറോളം നീണ്ടു ശേഷം ധനമന്ത്രി പാർലമെൻ്റിലേക്ക് പോയി. പാർട്ടിയുടെ പിബി യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ദില്ലിയിൽ തുടരുകയാണ്. വയനാട് പുനരധിവാസത്തിനുള്ള വായ്പാ വിനിയോഗ കാലാവധി നീട്ടി നൽകുന്നത് ചർച്ചയായി. ലാപ്സായ കേന്ദ്ര സഹായം മുൻകാല പ്രാബല്യത്തോടെ നൽകണമെന്ന് കൂടിക്കാഴ്ച്ചയിൽ ആവശ്യപ്പെട്ടു. വയനാട്, വിഴിഞ്ഞം, വായ്പ പരിധി തുടങ്ങിയവ ചർച്ചയായി. കേരളത്തിൻറെ വികസന വിഷയങ്ങളിൽ അനുകൂല സമീപനം വേണമെന്നാവശ്യവും കൂടിക്കാഴ്ചയിലുണ്ടായി. കേരളത്തിൻറെ ആവശ്യങ്ങളിൽ തുടർ ആലോചനകൾ നടത്താമെന്ന് ധനമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. കേരളം ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഹരിക്കാമെന്ന് നിർമല സീതാരാമൻ ഉറപ്പുനൽകി, എന്നാൽ ആശ വർക്കർമാരുടെ സമരത്തിൽ ചർച്ചയുണ്ടായില്ല എന്നാണ് വിവരം. വായന തുടരുക. LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. Kerala സംസ്ഥാനത്ത് ഇന്ന് വേനൽ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വായിക്കുക..... 25 വയസാകുമ്പോള് ആണ്കുട്ടികള് വിവാഹം കഴിക്കണം'; പങ്കാളികളെ സ്വയം കണ്ടെത്തണമെന്ന് ജോസഫ് പാംപ്ലാനി കൊച്ചി: ഇന്നത്തെ കാലത്ത് പെണ്കുട്ടികളുടെ വിവാഹത്തേക്കാള് ശ്രദ്ധ പുലര്ത്തേണ്ടത് ആണ്കുട്ടികളുടെ വിവാഹത്തിനെന്ന് തലശ്ശേരി ആര്ച്ച് ബിഷപ് മാര് ജോസഫ് പാംപ്ലാനി. 25 വയസാകുമ്പോഴേക്കും ആണ്കുട്ടികള് വിവാഹത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം. ജീവിത പങ്കാളിയെ സ്വയം കണ്ടെത്തണമെന്നും ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടു. വായന തുടരുക . . .
COMPUTER TIPS & TRACKS Subscribe Click Here. പ്രതിയുമായി പോയ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു, വഴിയോര കച്ചവടക്കാരൻ മരിച്ചു, 4 പേർക്ക് പരിക്ക് മാനന്തവാടി : മാനന്തവാടിയിൽ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 4 പേർക്ക് പരിക്കേറ്റു. വഴിയോര കച്ചവടക്കാരൻ വള്ളിയൂർക്കാവ് തോട്ടുങ്കൽ ശ്രീധരൻ (65) ആണ് മരിച്ചത്. ഇയാൾ ഉന്തുവണ്ടി കച്ചവടക്കാരനാണ്. സിപിഒമാരായ കെ.ബി പ്രശാന്ത്, ജോളി സാമുവൽ, വി. കൃഷ്ണൻ എന്നിവർക്കും ജീപ്പിലുണ്ടായിരുന്ന പ്രതി തലശ്ശേരി മാഹി സ്വദേശി പ്രബീഷ് എന്നിവർക്കുമാണ് പരിക്കേറ്റത്. ഇന്ന് 3 മണിയോടെ വള്ളിയൂർക്കാവ് ഓട്ടോസ്റ്റാൻഡിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. വായന തുടരുക .... |
|
അഴിഞ്ഞാടി ലഹരി; സംവിധാനങ്ങള് നോക്കുകുത്തിയോ?... എല്ലാ സ്കൂളുകളിലും ജാഗ്രതാ സമിതികള് രൂപീകരിച്ചതായി മന്ത്രി എം.ബി രാജേഷ് എല്ലാ സ്കൂളുകളിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ജാഗ്രതാ സമിതികൾ രൂപീകരിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിയമസഭയിൽ അറിയിച്ചു. അധ്യാപകർ വഴി ലഹരിക്കെതിരെ പോരാട്ടം നടത്തുകയാണ് ലക്ഷ്യമെന്നും റിപ്പബ്ലിക്ക് ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദിവസങ്ങളിൽ ലഹരിക്കെതിരെ പ്രത്യക പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ടെത്തുക, അറിയിക്കുക, പരിഹാരം കാണുക എന്ന നിലയിൽ പ്രവർത്തന രീതി രൂപീകരിച്ചുവെന്നും. കുട്ടികളുടെ നിരീക്ഷണത്തിന് വിദ്യാർത്ഥികളുടെ ക്ലബ്ബുകളും രൂപീകരിച്ചതായും എക്സൈസ് വകുപ്പുമായി ചേർന്ന് വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ തുടങ്ങിയെന്നും മന്ത്രി അറിയിച്ചു. വായന തുടരുക . . . കെ.എന് ആനന്ദ് കുമാറിനെ റിമാൻഡ് ചെയ്തു പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായി ഗ്രാം ഗ്ളോബൽ ട്രസ്റ്റ് ചെയർമാൻ കെ.എൻ കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്ക്കും, ബന്ധുക്കള്ക്കും പങ്കുവെക്കാന്. വിവിധ വാര്ത്ത സ്രോതസ്സുകളില് നിന്നുള്ള വാര്ത്ത ഒറ്റ ലിങ്കില് നിങ്ങള്ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില് സുഹൃത്തുക്കള്ക്ക് പങ്കുവെക്കുമല്ലോ? ഇവിടെ ക്ലിക്ക് ചെയ്യുക. കേന്ദ്രതലത്തിലും പ്രായ പരിധി കർശനമായി പാലിക്കാനുള്ള തീരുമാനവുമായി സിപിഎം. പ്രായപരിധിയിൽ ഇളവ് പിണറായി വിജയന് മാത്രം നൽകാനാണ് തീരുമാനം. മുഖ്യമന്ത്രിയായി തുടരുന്നിടത്തോളം അദ്ദേഹത്തെ പിബിയിൽ നിലനിർത്തും. പ്രായപരിധിയിൽ ഇളവിനുള്ള നിർദ്ദേശം സംഘടന റിപ്പോർട്ടിലില്ല. അതേസമയം, പ്രകാശ് കാരാട്ട് അടക്കമുള്ളവർ പിബിയിൽ നിന്ന് ഒഴിവാകും. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള ചർച്ചകൾ തുടങ്ങിയില്ലെന്നും അടുത്ത കേന്ദ്ര കമ്മിറ്റി കഴിഞ്ഞേ ആലോചനകൾ തുടങ്ങൂ എന്നുമാണ് നേതാക്കൾ പറയുന്നത്. വായന തുടരുക . .. വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസിലെ പ്രതി അഫാനെ ജയിലിലേക്ക് മാറ്റി കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസിലെ പ്രതി അഫാനെ ജയിലിലേക്ക് മാറ്റി. അച്ഛന്റെ സഹോദരനെയും ഭാര്യയും കൊലപ്പെടുത്തിയ കേസില് കസ്റ്റഡില് വാങ്ങിയ പ്രതിയെ പൊലീസ് വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കടം വാങ്ങിയ പണം തിരികെ കിട്ടാൻ നിരന്തരം അധിക്ഷേപിച്ചത് കൊണ്ടാണ് പിതൃസഹോദരനായ ലത്തീഫിനെയും ഭാര്യയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് അഫാൻ്റെ മൊഴി. ആക്രമണം തടസ്സപ്പെടുത്തുന്നവരുടെ കണ്ണിലേക്കെറിയാൻ മുളക്പൊടിയും അഫാൻ വാങ്ങിവെച്ചിരുന്നുവെന്നും തെളിവെടുപ്പിൽ കണ്ടെത്തി. വായന തുടരുക . . . അധ്യാപകർക്ക് സസ്പെൻഷന് അമരവിള എൽ.എം.എസ് എച്ച്.എസ് സ്കൂൾ പ്രിൻസിപ്പൽ റോയ് ബി ജോണിനെയും പേരിക്കോണം എൽ.എം.എസ് യു.പി സ്കൂൾ ഓഫീസ് അസിസ്റ്റന്റ് ലറിൻ ഗിൽബർടിനെയും സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു. ചോദ്യപ്പേപ്പർ സൂക്ഷിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന പ്രാഥമിക വിലയിരുത്തലിന് പിന്നാലെയാണ് നടപടി അമരവിള എൽ.എം.എസ് എച്ച്.എസ്.എസിൽ, ചോദ്യപ്പേപ്പർ സൂക്ഷിച്ച മുറിക്കു സമീപം കഴിഞ്ഞ ദിവസം രാത്രി 10 മണിക്ക് ശേഷം പ്രിൻസിപ്പലിനെയും മറ്റു രണ്ട് പേരെയും സംശയകരമായ സാഹചര്യത്തിൽ കണ്ട സംഭവത്തിലാണ് നടപടി. നാട്ടുകാരാണ് സ്കൂൾ പ്രിൻസിപ്പൽ അടക്കമുള്ളവരെ വളഞ്ഞ് പിടികൂടി പൊലീസിൽ അറിയിച്ചത്. പ്ലസ് ടു പരീക്ഷയുടെ ചോദ്യപ്പേപ്പർ മോഷ്ടിക്കാനാണ് ഇവർ സ്കൂളിലെത്തിയതെന്നാണ് രക്ഷിതാക്കളും നാട്ടുകാരും ആരോപിച്ചത് വായന തുടരുക . . ..
മോട്ടോര് വാഹനം, ഡ്രൈവിങ്ങ് ലൈസന്സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്ലൈന് സേവനങ്ങള്ക്കും 9745397722 ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് എകെഎം അഷ്റഫ് എംഎൽഎ. പി സി ജോർജിന് എന്തും പറയാനുള്ള ലൈസൻസാണ് സർക്കാർ നൽകിയത്. കേരളത്തിൻ്റെ മതേതരത്വം തകർക്കുന്ന പി സി ജോർജിനോട് കർക്കശ നിലപാട് എടുക്കാൻ എന്താണ് കഴിയാത്തത്. പൊലീസ് പി സി ജോർജിനെ അറസ്റ്റ് ചെയ്തത് മനസില്ലാ മനസോടെയാണ്. പൊലീസ് വിചാരിച്ചാൽ പി സി ജോർജിനെ ചങ്ങലക്കിടാൻ കഴിയില്ലേ ? കർണാടക സർക്കാർ ഇത്തരത്തിലുള്ളവരെ തുറുങ്കിലടച്ചുവെന്നും അഷ്റഫ് സഭയിൽ വിമർശനം ഉയർത്തി.വായന തുടരുക . . https://dailynewslive.in/latest-malayalam-short-news-2025-march-11-evening-news/ സായാഹ്ന വാര്ത്തകള് | മാര്ച്ച് 11, ചൊവ്വ Have Any Computer / IT Related Issues? 9745397722 കംപ്യൂട്ടര്, .ഐ. ടി. വിഷയങ്ങള് ഓണ്ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ബന്ധപെടുക വള്ളിയൂർകാവിലെ അപകടം; പൊലീസ് ജീപ്പ് അമിത വേഗതയിൽ, ടയറുകൾ തേഞ്ഞുതീര്ന്ന നിലയിൽ, നാട്ടുകാരുടെ പ്രതിഷേധം മാനന്തവാടി: വയനാട് മാനന്തവാടി വള്ളിയൂര്കാവ് ക്ഷേത്രത്തിന് സമീപം അമ്പലവയൽ പൊലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പ്രതിഷേധവുമായി നാട്ടുകാര്. സ്ഥലത്ത് നിന്ന് പൊലീസ് ജീപ്പ് നീക്കാൻ നാട്ടുകാര് അനുവദിച്ചില്ല. പൊലീസിന്റെ കാലപഴക്കവും ടയറുകള് തേഞ്ഞുതീര്ന്നതുമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര് ആരോപിക്കുന്നത്. അപകടത്തിൽ വഴിയോരകച്ചവടക്കാരൻ മരിച്ചിരുന്നു. പൊലീസുകാര്ക്കും പരിക്കേറ്റു. പൊലീസ് വാഹനം അമിതവേഗതയിലായിരുന്നുവെന്നും ദൃക്സാക്ഷികള് പറഞ്ഞു. വായന തുടരുക . . .
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |