|
(1) |
|
ഏപ്രില്‍ 2025 ശനിയാഴ്ച 1200 മീനം 29 |
|
വാല്യം 2 ലക്കം 254 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
12 |
|
I am a magnet for financial abundance. |
|
സദസ് കാലി; മുഖ്യമന്ത്രിയുടെ പരിപാടി അരമണിക്കൂര്‍ വൈകി... വടകര ജില്ലാ ആശുപത്രിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ ആളെത്താ തിരുന്നതിനെ തുടര്‍ന്ന് പരിപാടി ആരംഭിച്ചത് അരമണിക്കൂറോളം വൈകി. 11 മണിക്ക് തുടങ്ങേണ്ടിയിരുന്ന പരിപാടി ആളുകളെ എത്തിച്ച ശേഷം 11.30ഓടെയാണ് തുടങ്ങിയത്. ആളുകളെ എത്തിക്കുന്നത് വരെ മുഖ്യമന്ത്രി ഗസ്റ്റ് ഹൗസില്‍ തുടര്‍ന്നു. ചൂടുകാലമായതിനാല്‍ തിങ്ങി നിറഞ്ഞ് ഇരിക്കേണ്ടെന്നും സംഘാടകര്‍ വലിയ പന്തലാണ് ഒരുക്കിയതെന്നും മുഖ്യമന്ത്രി പരോക്ഷ വിമര്‍ശനം ഉയര്‍ത്തി. വടകര എംഎല്‍എയും എംപിയും പരിപാടിയില്‍ പങ്കെടുക്കാതിരുന്നതില്‍ വിമര്‍ശനം ഉന്നയിച്ച മുഖ്യമന്ത്രി ഔചിത്യബോധം കാരണം ഒന്നും പറയുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. എറണാകുളത്ത് നിന്നും രാവിലെ 11 മണിക്ക് മുന്‍പായി മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ വടകരയില്‍ എത്തിച്ചേര്‍ന്നിരുന്നു. തുടര്‍ന്നു വായിക്കുക . . . Reach your Special News Hook and Corner of the world. Advertise in Kakadrushiti at very low cost. Send to 9745397722 ലീഡറുടെ പേരിലുള്ള കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടനം; ചര്‍ച്ചയായി കെ. മുരളീധരന്റെ അസാന്നിധ്യം കോഴിക്കോട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍നിന്ന് വിട്ടുനിന്ന് കെ. മുരളീധരന്‍. ലീഡര്‍ കെ. കരുണാകരന്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍നിന്നാണ് അദ്ദേഹം വിട്ടുനിന്നത്. കോണ്‍ഗ്രസ്സിലെ മുഴുവന്‍ മുതിര്‍ന്ന നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ചടങ്ങിൽനിന്ന് വിട്ടുനിന്ന കെ. മുരളീധരൻ തിരുവനന്തപുരത്താണെന്നാണ് വിവരം. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 കൊച്ചിയില്‍ അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിലുണ്ടായ സംഘർഷത്തില്‍ പൊലീസുകാരെ മർദിച്ചതിലും കേസെടുത്തു കൊച്ചിയില്‍ അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരെ മർദിച്ചതിലും കേസെടുത്തു. പൊലീസുകാരെ മർദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന വിദ്യാർത്ഥികളും അഭിഭാഷകരുമായ പത്തോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 3 കേസുകളില്‍ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജില്ലാ ബാര്‍ അസോസിയേഷന്‍ ആഘോഷത്തിനിടെ എറണാകുളം ജില്ലാ കോടതി വളപ്പില്‍ ഇന്നലെ അർധരാത്രിയിലാണ് അഭിഭാഷകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയത്. ബാര്‍ അസോസിയേഷന്‍ വാർഷികാഘോഷത്തിന് ഇടയിലേക്ക് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ കയറിയാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് അഭിഭാഷകരുടെ ആരോപണം. അഭിഭാഷകരുടെ മോശം പെരുമാറ്റമാണ് സംഘർഷത്തിന് കാരണമായതെന്നാണ് എസ്എഫ്ഐയുടെ ആരോപണം. വായന തുടരുക . .. Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) Aristocrat Leisures Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python വിമർശനങ്ങളെ അധികാരം കൊണ്ടല്ല നേരിടേണ്ടത്, സ്വതന്ത്ര മാധ്യമപ്രവർത്ത നത്തിനെതിരായ നീക്കം എതിർക്കപ്പെടണം. തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍. കോടതി വിധി മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങ് ഇടാനുള്ള നീക്കങ്ങള്‍ ക്കെതിരാണെന്നും മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും ശ്രേയാംസ് കുമാർ പറഞ്ഞു. എലത്തൂർ കേസിൽ മാതൃഭൂമി ന്യൂസിനെതിരെയും സമാനമായ നീക്കം നടന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനെതിരെ എവിടെ നീക്കം ഉണ്ടായാലും എതിർക്കപ്പെടണം. വിമർശനങ്ങളെ അധികാരം ഉപയോഗിച്ചല്ല നേരിടേണ്ടത്. സൈബർ ആക്രമണങ്ങൾ കൊണ്ട് മാധ്യമങ്ങളുടെ വായ് അടപ്പിക്കാൻ ആകില്ല എന്നും ശ്രേയാംസ്കുമാർ പറഞ്ഞു. വായന തുടരുക . . . Protect yourself from Burning Sun. വെട്ടിക്കളയും വരെ കാൽ കുത്തിക്കൊണ്ട് തന്നെ പോരാടും, വെട്ടിയാല്‍ ഉള്ള ഉടല്‍ വച്ച് ആർഎസിഎസിനെതിരെ പോരാടും; രാഹുല്‍ പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎക്കെതിരായ ബി ജെ പി ഭീഷണിയില്‍ മറുപടിയുമായി എംഎല്‍എ. കാല്‍ വെട്ടിക്കളയും എന്നാണ് ഭീഷണിയെങ്കില്‍ കാല്‍ ഉള്ളിടത്തോളെ കാലം കാൽ കുത്തിക്കൊണ്ട് തന്നെ ആർ എസ് എസിനെതിരെ സംസാരിക്കുമെന്നും, കാൽ വെട്ടിക്കളഞ്ഞാലും ഉള്ള ഉടല്‍ വച്ച് ആര്‍ എസ് എസിനെതിരെ സംസാരിക്കുമെന്നും എംഎല്‍എ. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയുടെ പ്രതികരണം വായന തുടരുക . . . Passport Service |
|
മക്കളെ രക്ഷിച്ച സാഹസികത: ശ്വാസമടക്കിപ്പിടിച്ചു കണ്ട രംഗങ്ങള്‍... മാസപ്പടിയില്‍ ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ട; വിമര്‍ശിച്ച് മന്ത്രി ശിവന്‍കുട്ടി... വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ജസ്‌ന സലീമിനെതിരേ കേസ് തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് ജസ്‍ന സലീമിനെതിരേ കേസെടുത്ത് പോലീസ്. ഗുരുവായൂർ ദേവസ്വത്തിൻ്റെ പരാതിയിൽ കലാപശ്രമം ഉൾപ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കിഴക്കേനടയില്‍ കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. തുടര്‍ന്നു വായിക്കുക .... ഗവര്‍ണ്ണര്‍ക്ക് പുറമെ രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്നു മാസത്തിനുള്ളില്‍ തീരുമാനമെടുക്ക ണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. ബില്ലുകൾ പിടിച്ചുവെച്ചാൽ അതിന് വ്യക്തമായ കാരണം വേണമെന്നും സുപ്രീംകോടതിവ്യക്തമാക്കി. രാഷ്ട്രപതിക്കും സമ്പൂർണ്ണ വീറ്റോ അധികാരമില്ല. ഗവര്‍ണര്‍ക്കെതിരായ തമിഴ്നാട് സർക്കാരിന്‍റെ ഹർജിയിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് രാഷ്ട്രപതിക്കും സമയപരിധി നിര്‍ദേശിച്ചത്. എന്നാല്‍ സുപ്രീംകോടതി അധികാരപരിധി ലംഘിച്ചുവെന്ന് കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര ആർലേക്കര്‍ പറഞ്ഞു. ഭരണഘടന മാറ്റാനുള്ള അധികാരം പാർലമെന്റിന് മാത്രമാണെന്നും രണ്ട് ജഡ്ജിമാര്‍ക്കിരുന്ന് ഇത് മാറ്റിയെഴുതാനുള്ള അധികാരമില്ലെന്നും രാജേന്ദ്ര അർലേക്കര്‍ വിമര്‍ശിച്ചു. വായനതുടരുക...... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . ലീഗിന്‍റെ മതേതരത്വത്തിന് ആരുടേയും സര്‍ട്ടിഫിക്കറ്റ് വേണ്ട, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി മലപ്പുറം: വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം വിരുദ്ധ പ്രസ്താവന മുസ്ലിം ലീഗിനെതിരാണെന്ന പിണറായി വിജയന്‍റെ പ്രതികരണ ത്തിനെതിരെ പികെ കുഞ്ഞാലിക്കുട്ടി രംഗത്ത്. വെറുപ്പിന്‍റെ രാഷ്രീയം ആര് പറഞ്ഞാലും അംഗീകരിക്കില്ല. വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ ന്യായീകരിക്കുന്നത് തെങ്ങില്‍ തേങ്ങ കക്കാന്‍ കയറി പിടിക്കപ്പെട്ടാല്‍ അപ്പുറത്തെ പറമ്പിലെ കുറുന്തോട്ടി നോക്കിയതാണെന്ന് പറഞ്ഞ പോലെയാണ്. കേരളത്തിലെ ജനങ്ങള്‍ കേട്ട പ്രസ്താവനയാണ് വെള്ളാപ്പള്ളിയുടെത്. ആ പ്രസ്താവന ലീഗിനെ കുറിച്ചല്ല. പറഞ്ഞത് ജനം കേട്ടു.. വ്യഖ്യാനം കൊണ്ട് അത് മാറ്റാനാവില്ല . ലീഗിന്‍റെ മതേതരത്വം വെളിപ്പെടാൻ പ്രത്യേക സർട്ടിഫിക്കറ്റ് ആവശ്യമില്ല. തുടര്‍ന്നു വായിക്കുക..... COMPUTER TIPS & TRACKS Subscribe Click Here. ദൃശ്യം-4 നടപ്പാക്കിയെന്ന് ജോമോന്‍ പറഞ്ഞത് എബിനോട്; ബിജു കൊലക്കേസിൽ നിര്‍ണായക വിവരങ്ങളറിയുന്ന പ്രതി അറസ്റ്റില്‍ തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് മുന്‍ ബിസിനസ് പങ്കാളിയെ കൊലപ്പടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങളറിയുന്ന ഒരാൾ കൂടി അറസ്റ്റില്‍. പ്രവിത്താനം സ്വദേശി എബിന്‍ ആണ് അറസ്റ്റിലായത്. ഒന്നാം പ്രതി ജോമോന്റെ അടുത്ത ബന്ധുവും ബിസിനസ് സഹായിയുമാണ് ഇയാൾ. വായന തുടരുക. . . . കോവിഡ് കാലത്ത് കാടും കുന്നും കയറിയിറങ്ങി പ്രവർത്തിച്ചവരാണ് ആശമാർ'; പൗരസാഗരം ഉദ്ഘാടനം ചെയ്ത് ഖദീജാ മുംതാസ് തിരുവനന്തപുരം : ആശാ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച പൗരസാഗരം ഡോ. ഖദീജാ മുംതാസ് ഉദ്ഘാടനം ചെയ്തു. സമരം വിജയിച്ചേ മതിയാകൂയെന്നും കോവിഡ് കാലത്ത് കാടും കുന്നും കയറിയിറങ്ങി പ്രവർത്തിച്ചവരാണ് ആശമാരെന്നും ഖദീജാ മുംതാസ് പറഞ്ഞു. വായന തുടരുക . . . |
|
ബാലക്നാമ' എഡിറ്റര്‍ മുതല്‍ റിപ്പോര്‍ട്ടര്‍ വരെ തെരുവിന്‍റെ മക്കള്‍; ഇന്ന് അവരുടെ ദിനം... ഗവര്‍ണര്‍ 'ഔട്ട്'! 10 ബില്ലുകള്‍ നിയമമാക്കി തമിഴ്നാട്; നടപടി സുപ്രീംകോടതി ഉത്തരവിന് പിന്നാലെ... കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഇവിടെ ക്ലിക്ക് ചെയ്യുക. കോടിയേരി മാറി നിന്നെങ്കില്‍ മുഖ്യമന്ത്രിയും മാറി നല്‍ക്കണ്ടേ?'; പാര്‍ട്ടിയില്‍ പുതിയ ചര്‍ച്ച... വെള്ളാപ്പള്ളി പറഞ്ഞത് ജനം കേട്ടതാണ്, മുഖ്യമന്ത്രി ന്യായീകരിക്കരുതായിരുന്നു- പി.കെ. കുഞ്ഞാലിക്കുട്ടി കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമര്‍ശം മുഖ്യമന്ത്രി ന്യായീകരിക്ക രുതായിരുന്നുവെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളിയുടെ പ്രസ്താവന ന്യായീകരിച്ചാല്‍ അവര്‍ മോശമാകും. മുഖ്യമന്ത്രി അത് ന്യായീകരിക്കരുതായിരുന്നു. വെള്ളാപ്പള്ളിയുടെ പ്രസ്താവന ന്യായീകരിക്കുന്നത് തെങ്ങില്‍ തേങ്ങ കക്കാന്‍ കയറി പിടിക്കപ്പെട്ടാല്‍ അപ്പുറത്തെ പറമ്പിലെ കുറുന്തോട്ടി നോക്കിയതാണെന്ന് പറഞ്ഞ പോലെയാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വായന തുടരുക . . .. മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും a 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക അനെര്‍ട്ട് പദ്ധതിയില്‍ അഴിമതി ആരോപണമുന്നയിച്ച് കോൺഗ്രസ് അട്ടപ്പാടിയിലെ ആദിവാസികൾക്കായുള്ള അനെര്‍ട്ട് പദ്ധതികളില്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയും ഉദ്യോഗസ്ഥരും ചേർന്ന് കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ്. അട്ടപ്പാടിയിലെ താഴെതുടുക്കി, മേലെ തുടുക്കി, ഗലസി, ഊരടം ഗോത്രവർഗ്ഗ ഉന്നതികളിൽ ആദിവാസികളുടെ ഉന്നമനത്തിനായി അനെർട്ട് നടപ്പാക്കിയ 6.35 കോടിയുടെ പദ്ധതിയിലാണ് അഴിമതി ആരോപണം. തുക കാണിക്കാതെയും മത്സര സ്വഭാവമില്ലാതെയും ടെണ്ടർ ഉറപ്പിച്ചു നൽകിയെന്നും ടെണ്ടറിൽ നിർദ്ദേശിച്ച യോഗ്യതയില്ലാത്ത കമ്പനിയ്ക്ക് വർക്ക് ഓർഡർ നൽകിയെന്നും ഇതിനെല്ലാം വൈദ്യുതി മന്ത്രി കൂട്ടു നിന്നുവെന്നും ഡിസിസി വൈസ് പ്രസിഡന്‍റ് സുമേഷ് അച്യൂതൻ ആരോപിച്ചു വായന തുടരുക . . വാര്‍ത്തകള്‍ | ഏപ്രില്‍ 12, ശനിയാഴ്ച വയനാട് ടൗൺഷിപ്പിന്‍റെ പ്രാരംഭ നിർമാണ പ്രവൃത്തി തുടങ്ങി; സിപിഎം നേതാക്കളോട് കയർത്ത് എസ്റ്റേറ്റ് തൊഴിലാളികള്‍ കല്‍പ്പറ്റ: ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതർക്കായുള്ള ടൗണ്‍ഷിപ്പിന്‍റെ പ്രാരംഭ നിർമാണ നടപടികള്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ തുടങ്ങി. എസ്റ്റേറ്റ് ഭൂമി സർക്കാർ ഏറ്റെടുത്തിന് പിന്നാലെ നിലം ഒരുക്കുന്ന നടപടികളാണ് ഊരാളുങ്കല്‍ തുടങ്ങിയത്. എന്നാല്‍, ശമ്പള കുടിശ്ശിക ഉള്‍പ്പെടെ നല്‍കാതെ തങ്ങളെ ഒഴിപ്പിക്കുന്നതില്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ നിർമാണ സ്ഥലത്ത് പ്രതിഷേധിച്ചു. നാളെ മുതല്‍ നിർമാണം തടയുമെന്നാണ് മുന്നറിയിപ്പ്. വായന തുടരുക . . . Have Any Computer / IT Related Issues? 9745397722 രഹസ്യ വിവരം കിട്ടിയ ഉദ്യോഗസ്ഥര്‍ സൂപ്പര്‍മാര്‍ക്കറ്റിലെത്തി, പിടികൂടിയത് 700 കിലോ ലഹരി വസ്തുക്കള്‍ കൊല്ലം: കൊല്ലം കടയ്ക്കലില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 700 കിലോ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. കടയ്ക്കല്‍ കുമ്മില്‍ റോഡിലുള്ള പനമ്പള്ളി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ രാത്രി ചടയമംഗലം എക്സൈസ് സ്ക്വാഡിന്റെ ലഹരിവേട്ട. വിപണിയില്‍ പത്ത് ലക്ഷത്തിലധികം രൂപ വിലവരുന്ന ലഹരി വസ്തുക്കൾ വലിയ ചാക്കുകളിലായാണ് സൂക്ഷിച്ചിരുന്നത്. മുൻപും ലഹരി കേസുകളിൽ പ്രതിയായ മുക്കുന്നം സ്വദേശി സിയാദിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് ലഹരി വസ്തുകള്‍ പിടിച്ചെടുത്തത്. സിയാദ് ഒളിവിലാണെന്ന് എക്സൈസ് അറിയിച്ചു. തുടര്‍ന്നു വായിക്കുക . . . |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |