|
നവംബര്‍ 2024 ചൊവ്വാഴ്ച 1200 തുലാം 27 |

|
ലക്കം 1 വാല്യം 137 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
12 |
|
Never lose hope. Hope is a rope that swings you through life. |
|
വ്യാജ വാർത്തകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ വ്യാജ വാർത്തകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തന്നെയും തന്‍റെ കുടുംബത്തെയും മുഖ്യധാര മാധ്യമങ്ങളിലുടെയും സമൂഹ മാധ്യമങ്ങളിലൂടെയും അപമാനിക്കുന്നതിനായി വസ്തുതാവിരുദ്ധമായ വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമച്ചവര്‍ക്കും വാട്സാപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയവയിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് എ ഡി എം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷയുമായ പി പി ദിവ്യ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 സ്കൂള്‍ കായികമേള അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമം നടന്നു: മന്ത്രി... സ്കൂള്‍ കായികമേള അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമം ഉണ്ടായി എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. തിരുനാവായ നാവാമുകുന്ദ, കോതമംഗലം മാര്‍ബേസില്‍ സ്കൂളുകള്‍ക്കാണ് മേളയുടെ സമാപന ദിവസം കലക്കിയതിന്‍റെ അപഖ്യാതിയെന്ന് മന്ത്രി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക മുരളീധരനുമായി പ്രശ്നമില്ലെന്നു വി.ഡി; സ്നേഹം 23ന് ശേഷവും കണ്ടാല്‍ മതിയെന്നു മുരളി... അഭിപ്രായഭിന്നതകള്‍ക്കിടെ വി.ഡി.സതീശനും കെ.മുരളീധരനും വേദിപങ്കിട്ടു. മുരളീധരനുമായി പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് സതീശന്‍ പറഞ്ഞു. അതൃപ്തി മറച്ചുവയ്ക്കാതിരുന്ന മുരളീധരന്‍ ആകട്ടെ, ഇപ്പോള്‍ കാണിക്കുന്ന സ്നേഹം 23ന് ശേഷവും കണ്ടാല്‍ മതിയെന്ന് പറഞ്ഞു. Today' s Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണം. ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണം. ബഹളങ്ങളില്ലാതെ പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാർത്ഥികള്‍. ബൂത്ത് തലത്തിലുള്ള സ്ക്വാഡ് വര്‍ക്കുകള്‍ ഇന്നും തുടരും. പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചകളാണ് സ്ഥാനാര്‍ഥികളുടെ പ്രധാന പരിപാടി. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ വിവിധ ഇടങ്ങളിള്‍ തുടങ്ങും. ഉച്ചയോടെ വിതരണം പൂര്‍ത്തിയാകും. മണ്ണംപേട്ട വൈദ്യശാല സെന്ററില്‍ നിന്നും മുക്കാല്‍ കിലോമീറ്റര്‍ ദൂരത്തില്‍ ടാറിങ് റോഡ് ഫ്രന്റേജുള്ള ചുറ്റുമതിലോടു കൂടിയ സമൃദ്ധിയായി വെള്ളമുള്ള നാലര സെന്റ് , സെന്റിന് രണ്ട് ലക്ഷത്തി അറുപതിനായിരം (2,60,000)രൂപ വിലവെച്ച് വില്‍ക്കാനുണ്ട് ബന്ധപ്പെടുക href='tel+919961320025' 9961320025 മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതിന് കേസെടുക്കണം കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരെ ഡിജിപിക്ക് പരാതി കൊല്ലം: വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടം ആണ് പരാതി നൽകിയത്. സമൂഹത്തില്‍ മതസ്‌പർധയുണ്ടാക്കാന്‍ ശ്രമിച്ചതില്‍ കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. സര്‍വീസ് ചട്ടം ലംഘിച്ചെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരാമര്‍ശിച്ചാണ് പരാതി. പാര്‍ട്ടി വിട്ടതിന് പക! വനിതാകൗണ്‍സിലര്‍ക്ക് നേരെ അതിക്രൂരമായ ആക്രമണം, വളഞ്ഞിട്ട് ചെരുപ്പുമാല അണിയിക്കാന്‍ ശ്രമം കോഴിക്കോട് : പാര്‍ട്ടി വിട്ട വനിതാകൗണ്‍സിലര്‍ക്ക് നേരെ അതിക്രൂരമായ ആക്രമണം. ഫറോക്ക് നഗരസഭയിലെ ആര്‍ജെഡി കൗണ്‍സിലര്‍ ഷനൂബിയ നിയാസിന് നേരെയാണ് ആക്രമണമുണ്ടായത്. ആര്‍ജെഡിയില്‍ നിന്ന് മുസ്ലിം ലീഗില്‍ എത്തിയ ഷനൂബിയ നിയാസിനെ ഇടതുപക്ഷ കൗൺസിലര്‍മാര്‍ വളഞ്ഞിട്ട് ചെരുപ്പുമാല അണിയിക്കാന്‍ ശ്രമിച്ചു. ആര്‍ജെഡി അംഗമായിരുന്ന ഷനൂബിയ അടുത്തിടെയാണ് ലീഗിൽ ചേർന്നത്. ഇതിനെ തുടർന്നാണ് ഇടതുപക്ഷ നഗരസഭ അംഗങ്ങള്‍ ചെരുപ്പ് മാല ഇടാന്‍ ശ്രമിച്ചത്. ഇന്നലെ നടന്ന കൌണ്‍സില്‍ യോഗത്തിനിടെയാണ് സംഭവമുണ്ടായത്. ചെരുപ്പ് മാല ഇടാനുള്ള ശ്രമം യുഡിഎഫ് അംഗങ്ങള്‍ തടഞ്ഞു. നേരത്തെ ഇവരുടെ വീടിന് നേരെ ആക്രമണം ഉണ്ടായിരുന്നു. |
|
സീ പ്ലെയിനിന്‍ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് പി. കെ കുഞ്ഞാലിക്കുട്ടി സീ പ്ലെയിനുമായി ബന്ധപ്പെട്ട് ഇടത് സര്‍ര്‍ർ മേനിപറയുന്നതു കേട്ടാല്‍ ചിരിയാണ് വരുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. ഉമ്മൻചാണ്ടി സര്‍ക്കാര്‍ 2012ല്‍ പദ്ധതി കൊണ്ടുവന്നപ്പോള്‍ മീന്‍ കുഞ്ഞുങ്ങള്‍ ചത്തുപോകുമെന്ന് പറഞ്ഞ് പദ്ധതിയെ എതിര്‍ത്തവരാണ് സി.പി.എമ്മുകാര്‍ ഇപ്പോള്‍ മീന്‍ കുഞ്ഞുങ്ങളെ മാറ്റി പാര്‍പ്പിച്ചോ എന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. മേനിപറയും മുമ്പ് സോറിയാണ് ഇടതുപക്ഷം പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സി പ്ലെയിന് മുമ്പേ എക്സ്പ്രസ് ഹൈവേയേയും സിപിഎം എതിര്‍ത്തു പശുവിനെ എങ്ങനെ അപ്പുറത്തു നിന്നും ഇപ്പുറത്തെത്തി ക്കുമെന്നാണ് അന്ന് ചോദിച്ചത്. ഇത്തരം വിഡ്ഡി ചോദ്യങ്ങള്‍ യുഡിഎഫ് ചോദിക്കാത്തതിനാല്‍ സര്‍ക്കാറിന് മുന്നോട്ടു കൊണ്ടുപോകാനായി എന്നും നല്ല കാര്യങ്ങളെ യുഡിഎഫ് എതിര്‍ക്കാത്തതു കൊണ്ടാണ് ഈ സർക്കാരിന് അതൊക്കെ നടപ്പാക്കാനാവുന്നതെന്നും പി. കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പ്രാദേശിക വാര്‍ത്തകള്‍ മരണങ്ങള്‍ പ്രധാനപ്പെട്ട ആഘോഷങ്ങള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍ Reference : ഇന്ത്യയില്‍ യൂട്യൂബിന്‍റെ പ്രവര്‍ത്തനങ്ങൾക്ക് കുറച്ച് നേരത്തേക്ക് തടസം നേരിട്ടതായി റിപ്പോര്‍ട്ട് വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബിന്‍റെ പ്രവര്‍ത്തനനങ്ങൾക്ക് ഇന്ത്യയില്‍ കുറച്ച് നേരത്തേക്ക് തടസം നേരിട്ടതായി റിപ്പോര്‍ട്ട്. ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമില്‍ പ്രശ്നങ്ങള്‍ നേരിട്ടതായി നിരവധി യൂസര്‍മാര്‍ ഡൗണ്‍ഡിറ്റെക്‌ടറില്‍ പരാതിപ്പെട്ടു. യൂട്യൂബിലെ പ്രശ്‌നങ്ങളെ കുറിച്ച് ഉപഭോക്താക്കള്‍ ഗൂഗിള്‍ ഇന്ത്യയെയും യൂട്യൂബ് ഇന്ത്യയെയും ടാഗ് ചെയ്‌ത് നിരവധി പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തു. പരാതിപ്പെട്ടവരില്‍ 56 ശതമാനം യൂട്യൂബ് യൂസര്‍മാരാണ് വീഡിയോ സ്ട്രീമിങ് തകരാറിനെ കുറിച്ച് അനുഭവങ്ങള്‍ രേഖപ്പെടുത്തിയത് എന്ന് ഡൗണ്‍ഡിറ്റെക്ടറിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 23 ശതമാനം പേര്‍ സെര്‍വര്‍ കണക്ഷനെയും 21 ശതമാനം പേര്‍ ആപ്പിനെയും കുറിച്ച് പരാതികള്‍ രേഖപ്പെടുത്തി. ചുരുങ്ങിയ നേരത്തേക്ക് മാത്രമായിരുന്നു യൂട്യൂബ് ആക്‌സ്സസിലെ ഈ പ്രശ്നങ്ങള്‍ നിലനിന്നത് എന്നാണ് വിവരം. ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു. 9745397722 പ്രശാന്തിനെതിരെ നടപടിയില്‍ സന്തോഷമെന്ന് മേഴ്‌സിക്കുട്ടിയമ്മ ഐഎഎസ് എന്‍.പ്രശാന്തിനെ നേരത്തേ സസ്പെന്‍ഡ് ചെയ്യേണ്ടതായിരുന്നുവെന്നും നടപടിയില്‍ വളരെ സന്തോഷമെന്നും സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജെ മേഴ്‌സിക്കുട്ടിയമ്മ. സര്‍ക്കാര്‍ നടപടി നാടിന്റെ രക്ഷയ്ക്ക് വേണ്ടിയുള്ളതാണെന്നും ഏത് ഉദ്യോഗസ്ഥനും തെറ്റായി നീങ്ങിയാല്‍ നടപടി ഉണ്ടാകുമെന്നും വിശദീകരണം ചോദിച്ചില്ലെന്ന പ്രശാന്തിന്റെ വാദം തെറ്റാണെന്നും വിശദീകരണം ചോദിക്കാനാണ് സസ്പെന്‍ഷനെന്നും അവര്‍ പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് ഉണ്ടാക്കിയത് ആദ്യത്തെ സംഭവമാണ് കേരളീയ സമൂഹത്തെ വിഭജിക്കാനുള്ള ആര്‍എസ്എസ് അജണ്ടയില്‍ കേരളത്തിലെ മധ്യവര്‍ഗം വീണു കൊടുക്കുന്നുവെന്നും എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി കൃത്യമാണ് ഏത് ഉയര്‍ന്ന ഉദ്യോഗസ്ഥനും പൊതു ധാരയില്‍ നിന്നും വ്യത്യസ്തമായി നീങ്ങിയാല്‍ നടപടി നേരിടേണ്ടി വരുമെന്നും മേഴ്‌സിക്കുട്ടിയമ്മ കൂട്ടിച്ചേര്‍ത്തു. LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . പാര്‍ട്ടി ആവശ്യപ്പെട്ടു, വന്നു; പാലക്കാട്ട് യുഡിഎഫ് ജയം നൂറുശതമാനം ഉറപ്പ്... അതൃപ്തി അവസാനിപ്പിച്ച് കെ.മുരളീധരന്‍ പാലക്കാട്ട് പ്രചാരണത്തിനെത്തി. യുഡിഎഫിനും കൈപ്പത്തിക്കും വേണ്ടി വോട്ട് തേടാനാണ് വന്നതെന്നും മറ്റ് വിഷയങ്ങള്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ അപ്രസക്തമാണന്നും അദ്ദേഹം പറഞ്ഞു. അതേസമയം പെട്ടിക്കൊപ്പം സ്പിരിറ്റ് കേസില്‍ അറസ്റ്റിലായ ആളുടെ കോൺഗ്രസ് ബന്ധം ചര്‍ച്ചയാക്കി എൽഡിഎഫ് പുതിയ പോര്‍മുഖം തുറന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം. |
|
ആഭ്യന്തര വിമാന സര്‍വീസ് വിപണിയില്‍ എന്നും പ്രധാന എതിരാളികളായിരുന്നു വിസ്താരയും ഇന്‍ഡിഗോയും. ടാറ്റാ ഗ്രൂപ്പും സിംഗപ്പുര്‍ എയര്‍ലൈന്‍സും സഹകരിച്ചുള്ള വിസ്താര 2015 മുതലാണ് ഫുള്‍സര്‍വീസായി എത്തിയത്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തിങ്കളാഴ്ച അവസാന സര്‍വീസും നടത്തി വിസ്താര തങ്ങളുടെ സേവനം അവസാനി പ്പിച്ചിരിക്കുകയാണ്. ഇനി എയര്‍ ഇന്ത്യയാവും വിസ്താരയുടെ പുതിയ രക്ഷിതാക്കള്‍. 5 ലക്ഷം രൂപ വരെ 70 കഴിഞ്ഞ മുതിര്‍ന്ന ഇന്ത്യന്‍ പൌരന്‍മാര്‍ക്ക് സൌജ്യന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന ആയുഷ്മാന്‍വയോ വന്ദന ഇന്‍ഷൂറന്‍സ് രജിസ്ട്രേഷന് സന്ദര്‍ശിക്കുക. അല്ലേങ്കില്‍ ബന്ധപ്പെടുക (നിബന്ധനകള്‍ക്കു വിധേയം.) കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ എം.ടി.പത്മ അന്തരിച്ചു... കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ എം.ടി.പത്മ അന്തരിച്ചു. 1991 ലെ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ ഫിഷറീസ്, ഗ്രാമവികസന മന്ത്രിയായിരുന്നു. രണ്ടുതവണ കൊയിലാണ്ടിയില്‍ നിന്ന് ജയിച്ച് നിയമസഭയിലെത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം. കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. സി പ്ലെയിന്‍ ഇത്രയും വൈകിച്ചതിന് പിണറായി ക്ഷമ ചോദിക്കണമെന്ന് കെ മുരളീധരന്‍ സി പ്ലെയിന്‍ പദ്ധതി 11 കൊല്ലം മുന്‍പ് വരേണ്ട പദ്ധതിയായിരുന്നുവെന്ന് കെ മുരളീധരന്‍. ഇത്രയും വൈകിപ്പിച്ചതിന് പിണറായി വിജയന്‍ ക്ഷമ ചോദിക്കണമെന്നും യുഡിഎഫിന്റെ കാലത്ത് പദ്ധതിക്കായി എല്ലാ സജ്ജീകരണവും ഒരുക്കിയിരുന്നു എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്ത് എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തി വക്കുകയായിരുന്നുവെന്നും അന്ന് പദ്ധതി തടസ്സപ്പെടുത്താന്‍ സമരം ചെയ്ത ചില മത്സ്യത്തൊഴിലാളി സംഘടനകളെ ആരെയും ഇന്ന് കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി തടസ്സപ്പെടുത്തിയവർ തന്നെ ഇപ്പോഴത് നടപ്പാക്കുന്നുവെന്നും എന്നിട്ട് ഞങ്ങളാണ് വികസനം കൊണ്ടുവന്നതെന്ന് പ്രഖ്യാപിക്കുന്നു വെന്നും, യുഡിഎഫ് ഭരിക്കുമ്പോള്‍ ഒരു നയം എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ മറ്റൊരു നയം കേരളത്തിന്‍റെ അടിസ്ഥാന വികസനത്തിന് ഇത് ശരിയല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. വായന തുടരുക. . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ചേലക്കരയില്‍ പൊലീസ് വിലക്ക് ലംഘിച്ച് പി.വി അന്‍വറിന്റെ വാര്‍ത്താസമ്മേളനം ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചേലക്കരയിൽ പൊലീസ് വിലക്ക് ലംഘിച്ച് പി.വി അൻവറിന്റെ വാർത്താസമ്മേളനം. താന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തന്റെ വാര്‍ത്താ സമ്മേളനം തടയുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനം തുടരുന്നതിനിടെ പി.വി.അന്‍വറിനോട് ഇത് നിര്‍ത്താന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെങ്കിലും എന്നാല്‍ ഉദ്യോഗസ്ഥരോട് അന്‍വര്‍ തര്‍ക്കിച്ചതിനെ തുടര്‍ന്ന് അന്‍വറിന് നോട്ടീസ് നല്‍കിയ ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങി. Have Any Computer / IT Related Issues? കംപ്യൂട്ടര്‍, ഐ.ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |