|
(1) |
|
ഏപ്രില്‍ 2025 ഞയറാഴ്ച 1200 മീനം 30 |
|
വാല്യം 2 ലക്കം 255 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
13 |
|
I deserve to receive large sums of money. |
|
കുരിശിന്‍റെ വഴിക്ക് അനുമതി നിഷേധിച്ച് ഡല്‍ഹി പൊലീസ്; തീരുമാനം അംഗീകരിക്കുന്നുവെന്ന് വികാരി... ഡല്‍ഹിയില്‍ ഓശാന ഞായറിനോട് അനുബന്ധിച്ച് നടത്താനിരുന്ന 'കുരിശിന്‍റെ വഴി'ക്ക് പൊലീസ് അനുമതി നിഷേധിച്ചു. സെന്‍റ് മേരീസ് പള്ളി മുതല്‍ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ വരെയുള്ള പ്രദക്ഷിണത്തിനാണ് സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിച്ചത്. അതേസമയം പൊലീസിന്‍റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് കുര്‍ബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. ഫ്രാന്‍സിസ് സ്വാമിനാഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ 15 വര്‍ഷമായി ഓശാന ഞായര്‍ ദിനം കുരിശിന്‍റെ വഴി നടത്താറുണ്ടെന്നും രണ്ടായിരത്തോളം വിശ്വാസികള്‍ പങ്കുചേരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പും സമാനമായി അനുമതി നിഷേധിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നു വായിക്കുക . . . Reach your Special News Hook and Corner of the world. Advertise in Kakadrushiti at very low cost. Send to 9745397722 ആള്‍താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം; അന്വേഷണം... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക മന്ത്രി പറഞ്ഞെന്ന് പറഞ്ഞാൽമതി, ജനങ്ങൾ മനസ്സിലാക്കട്ടെ പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതില്‍ മന്ത്രി...... ന്യൂഡല്‍ഹി: ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് പള്ളിയിലെ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. സുരക്ഷാ പ്രശ്‍നവുമായി ബന്ധപ്പെട്ടാണ് ഘോഷയാത്ര അനുവദിക്കാതിരുന്നത്. കഴിഞ്ഞദിവസം ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കും അനുമതി നല്‍കിയിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ എന്ത് സുരക്ഷാ പ്രശ്നം മുന്‍നിര്‍ത്തിയാണ് അനുമതി നിഷേധിച്ചതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. വായന തുടരുക . .. തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) Aristocrat Leisures Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python മതവിശ്വാസം ഹനിക്കുന്ന നടപടി'; ഡൽഹിയിൽ കുരുത്തോല പ്രദക്ഷിണം തടഞ്ഞതിൽ പിണറായി വിജയന്‍
തിരുവനന്തപുരം: ഡൽഹി സേക്രഡ് ഹാർട്ട് പള്ളിയിൽ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡൽഹി പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങൾ ഹനിക്കുന്ന ഇത്തരം നടപടികൾ ബഹുസ്വര സമൂഹത്തിനു ചേർന്നതല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വായന തുടരുക . . Protect yourself from Burning Sun. സമരം ശക്തമാക്കാൻ ആശമാര്‍ സമരം ശക്തമാക്കാൻ ആശമാർ. രാപ്പകൽ സമരവും അനിശ്ചിതകാല നിരാഹാര സമരവും തുടരുമെന്ന് സമരസമിതി അറിയിച്ചു. ഓണറേറിയം കൂട്ടി നൽകാൻ തയ്യാറായ തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ആദരം അർപ്പിക്കാനുള്ള തീരുമാനത്തിലാണ് ആശാ പ്രവര്‍ത്തകര്‍. ഏപ്രിൽ 21 നാണ് തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ആദരം അര്‍പ്പിക്കുക. ആശമാര്‍ നടത്തുന്നത് ഐതിഹാസാക സമരമെന്ന് സമരസമിതി നേതാവ് മിനി പ്രതികരിച്ചു. Passport Service മഹാരാജാസ് കോളേജിന് മുന്നിലെ അഭിഭാഷക-വിദ്യാര്‍ഥി സംഘര്‍ഷം; പോലീസ് കേസെടുത്തു അഭിഭാഷകര്‍മഹാരാജാസ് കോളേജ് മതില്‍ക്കെട്ടിനകത്ത് നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ കല്ലും ബിയര്‍കുപ്പികളും എറിയുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. എറണാകുളം ജില്ലാ ബാര്‍അസോസിയേഷന്റെ പരിപാടിയില്‍എസ്എഫ്‍ഐ പ്രവര്‍ത്തകര്‍കയറി പ്രശ്‍നമുണ്ടാക്കിയെന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം അഭിഭാഷകരും വിദ്യാര്‍ഥികളും തമ്മില്‍സംഘര്‍ഷമുണ്ടായത്. വായന തുടരുക . . . സര്‍ക്കാരിന്‍റെ അപൂര്‍വ രോഗ ചികിത്സാ പദ്ധതിക്ക് കൈത്താങ്ങാന്‍ വിഷു കൈനീട്ടം ആരംഭിക്കുന്നതായി മന്ത്രി വീണാ ജോർജ് സര്‍ക്കാരിന്‍റെ അപൂര്‍വ രോഗ ചികിത്സാ പദ്ധതിക്ക് കൈത്താങ്ങാന്‍ വിഷു കൈനീട്ടം ആരംഭിക്കുന്നതായി മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് അപൂര്‍വ രോഗങ്ങളുടെ സമഗ്ര ചികിത്സയ്ക്കായി സര്‍ക്കാര്‍ കെയര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. ഇതിലൂടെ അനേകം കുഞ്ഞുങ്ങള്‍ക്ക് ആശ്വാസമാകാന്‍ കഴിഞ്ഞിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ജീവിതത്തിലും വിസ്മയകരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. 8 വയസ് വരെയുണ്ടായിരുന്ന ചികിത്സ 12 വയസ് വരെയായി ഉയര്‍ത്തി. കോടികള്‍ ചെലവ് വരുന്ന ഇത്തരം ചികിത്സകള്‍ കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കാനും ലക്ഷ്യമിടുന്നു. ഇതിനായി ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ പേരില്‍ സംഭാവനകള്‍ സ്വീകരിക്കുന്നതിന് പ്രത്യേക അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. വായന തുടരുക . . .
|
|
ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും വിഷു ആശംസകള്‍ നേര്‍ന്നു ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും വിഷു ആശംസകള്‍ നേര്‍ന്നു . നമ്മുടെ ഒരുമയേയും ഐക്യബോധത്തെയും ഊട്ടിയുറപ്പിക്കുന്നതിന്‍റെ വിളംബരമാവട്ടെ ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങളെന്ന് മുഖ്യമന്ത്രി ആശംസിച്ചു. വിഷുവിന്‍റെ ഉത്സവം സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒരുമയുടെയും ഭാവം കൊണ്ടുവരട്ടെ എന്നാണ് ഗവര്‍ണറുടെ ആശംസ. വായന തുടരുക . . . തഹാവൂര്‍ റാണയെ തുടര്‍ച്ചയായി രണ്ടാം ദിവസവും എന്‍ഐഎ ചോദ്യം ചെയ്തു മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍ റാണയെ തുടര്‍ച്ചയായി രണ്ടാം ദിവസവും എന്‍ഐഎ ചോദ്യം ചെയ്തു. ദില്ലിയിലെ സിജിഒ സമ്മുച്ചയത്തിലെ എന്‍ഐഎ ആസ്ഥാനം റാണയുടെ അറസ്റ്റിനെ തുടര്‍ന്ന് വലിയ സുരക്ഷാ വലയത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തഹാവൂര്‍ റാണയ്ക്ക് സെല്ലില്‍ യാതൊരുവിധ പ്രത്യേക പരിഗണനകളും നല്‍കാറില്ലെന്നും ആയാള്‍ ആവശ്യപ്പെട്ടതു പ്രകാരം ഒരു ഖുറാന്‍ നല്‍കിയിട്ടുണ്ടെന്നും സെല്ലില്‍ റാണ അഞ്ചുനേരം നമസ്ക്കരിക്കാറുണ്ടെന്നുംബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. വായന തുടരുക . വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. പൊതുസമൂഹത്തിന് മുന്നില്‍ ഒറ്റപ്പെട്ടു പോകുന്നതു കൊണ്ടാണ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് എതിരായ കേസില്‍ സി.പി.ഐ വ്യത്യസ്ത നിലപാട് സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പൊതുസമൂഹത്തിന് മുന്നില്‍ ഒറ്റപ്പെട്ടു പോകുന്നതു കൊണ്ടാണ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് എതിരായ കേസില്‍ സി.പി.ഐ വ്യത്യസ്ത നിലപാട് സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ . പിണറായി വിജയനെ ഭയന്ന് സിപിഎം നേതാക്കള്‍ മുഖ്യമന്ത്രിയുടെ മകള്‍ക്ക് മത്സരിച്ച് പിന്തുണ നല്‍കുകയാണ്. കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിരെ കേസ് വന്നപ്പോള്‍ ഈ നിലപാടല്ല സിപിഎം സ്വീകരിച്ചത്.സിപിഐ നേതാക്കള്‍ക്ക് കാഴ്ചപ്പാടല്ല, ആഴ്ചപ്പാടാണ്. ഓരോ ആഴ്ചയിലും നിലപാട് മാറ്റിക്കൊണ്ടിരിക്കുമെന്ന് സതീശൻ പരിഹസിച്ചു.മകള്‍ക്കെതിരായ കേസിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന നിലപടാണ് പ്രതിപക്ഷം സ്വീകരിച്ചത്. സി.പി.ഐയും അതേ നിലപാട് സ്വീകരിച്ചാല്‍ പിന്തുണയ്ക്കും. അവര്‍ ആ നിലപാട് സ്വീകരിക്കുമോയെന്ന് അറിയില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നു വായിക്കുക .... അര്‍ധരാത്രി ക്ഷേത്രം തുറന്നുനല്‍കണമെന്ന് ആവശ്യം; മുപ്പതോളംപേര്‍ ചേര്‍ന്ന് പൂജാരിയെ തല്ലിച്ചതച്ചു... ... ക്ഷേത്രത്തിന്റെ ഗേറ്റ് തുറന്നില്ലെന്നാരോപിച്ച് മുപ്പതോളം പേര്‍ ചേര്‍ന്ന് പൂജാരിയെ തല്ലിച്ചതച്ചു. ക്ഷേത്രകവാടം അടയ്ക്കുന്ന സമയം കഴിഞ്ഞിട്ട് പ്രവേശനം നടത്തണമെന്നാവശ്യപ്പെട്ടാണ് സംഘം ആക്രമിച്ചത്. മധ്യപ്രദേശിലെ ദേവാസില്‍ മാതാ തെക്രി ക്ഷേത്രത്തിലാണ് സംഭവം. വെള്ളിയാഴ്ച്ച അര്‍ധരാത്രിയോടടുത്താണ് ആക്രമണം നടന്നത്. വായനതുടരുക...... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പിറന്നാള്‍ സമ്മാനമായി ആലപ്പുഴ മുഹമ്മയില്‍ ഒരുക്കിയ ജനകീയ ലാബ് ഉദ്ഘാടനം ചെയ്യാന്‍ ഇടതു സർക്കാരിലെ മന്ത്രി എത്തിയില്ല മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പിറന്നാള്‍ സമ്മാനമായി ആലപ്പുഴ മുഹമ്മയില്‍ ഒരുക്കിയ ജനകീയ ലാബ് ഉദ്ഘാടനം ചെയ്യാന്‍ ഇടതു സർക്കാരിലെ മന്ത്രി എത്തിയില്ല. കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ എം പിയാണ് മന്ത്രി പി പ്രസാദ് എത്താതിരുന്നതിനാല്‍ ലാബ് ഉദ്ഘാടനം ചെയ്ത്. പ്രാദേശിക സിപിഎം നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് മന്ത്രി വരാതിരുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ചടങ്ങിന് സമയം കഴിഞ്ഞും മന്ത്രി എത്താതായതോടെ സംഘാടകര്‍ വിവരം തിരക്കിയപ്പോള്‍ വരില്ലെന്ന് അറിയിച്ചു. ഇതോടെ കെ സി വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ നിന്ന് വിട്ട് നിന്ന മന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ചായിരുന്നു കോണ്‍ഗ്രസുകാരനായ എംപി ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്. a href='a href='://dailynewslive.in/vsachyuthananthan/ '>തുടര്‍ന്നു വായിക്കുക..... COMPUTER TIPS & TRACKS Subscribe Click Here. ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കയ്ന്‍ കേസില്‍ പൊലീസ് അന്വേഷണത്തിലെ പിഴവുകള്‍ വ്യക്തമാക്കി വിചാരണക്കോടതി ഉത്തരവ് ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കയ്ന്‍ കേസില്‍ നടപടിക്രമങ്ങള്‍ പാലിച്ച് അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് കോടതി. പിടിച്ചെടുത്ത കൊക്കെയിന്‍റെ ഘടകങ്ങള്‍ വേര്‍തിരിച്ച് പരിശോധിച്ചില്ല. രഹസ്യ വിവരം ലഭിച്ചുവെന്ന വാദം പൊലീസ് പട്രോളിംഗ് സംഘം കോടതിയില്‍ തള്ളിപ്പറഞ്ഞു.പൊലീസ് കണ്ടെടുത്ത വസ്തുക്കള്‍ സെര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടില്ല. എന്ന് തുടങ്ങി ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള അഞ്ച് പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന് പൊലീസ് പരിശോധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് ഷൈൻ ടോം ചാക്കോയെ കോടതി കേസിൽ കുറ്റവിമുക്തൻ ആക്കിയത്. വായന തുടരുക . . |
|
മുര്‍ഷിദാബാദില്‍ കേന്ദ്രസേന ഇറങ്ങി; ബംഗാളില്‍ അതീവ ജാഗ്രത... വഖഫ് നിയമത്തിനെതിരായ പ്രതിഷേധം വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ബംഗാളില്‍ അതീവ ജാഗ്രത. മുര്‍ഷിദാബാദ് ജില്ലയിലും പരിസരപ്രദേശങ്ങളിലും കേന്ദ്രസേനയെ വിന്യസിച്ചു. ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നും അഫ്സ്പ പ്രഖ്യാപിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്. വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തില്‍ മൂന്നുപേരാണ് മുര്‍ഷിദാബാദ് ജില്ലയില്‍ കൊല്ലപ്പെട്ടത്. ബംഗ്ലദേശുമായി അതിര്‍ത്തിപങ്കിടുന്ന പ്രദേശമായതിനാല്‍ അഞ്ച് കമ്പിനി ബി.എസ്.എഫിനെയും സി.എ.പി.എഫിനെയും വിന്യസിച്ചു. മാള്‍ഡ, സൗത്ത് 24 പര്‍ഗനാസ്, ഗൂഗ്ലി ജില്ലകളിലും അതീവ ജാഗ്രത തുടരുന്നു. 150 പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വായന തുടരുക . . . ഒരു നിമിഷം; എല്ലാം തകര്‍ന്ന് തരിപ്പണമായി; ഡല്‍ഹിയെ നടുക്കി പൊടിക്കാറ്റ്; ദൃശ്യങ്ങള്‍... രാജ്യതലസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയ പൊടിക്കാറ്റില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായെന്ന് റിപ്പോര്‍ട്ട്. ആഞ്ഞടിച്ച പൊടിക്കാറ്റില്‍ വ്യോമഗതാഗതം ഉള്‍പ്പടെ തടസപ്പെട്ടിരുന്നു. മധുവിഹാര്‍ പൊലീസ് സ്റ്റേഷന് സമീപം ഉണ്ടായ പൊടിക്കാറ്റിൽ നിർമ്മാണത്തിലിരുന്ന ഒരു കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞുവീണു, ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊടുങ്കാറ്റിൽ ചില പ്രദേശങ്ങളിൽ മരങ്ങള്‍ വീണു, വൈദ്യുതി തടസ്സവും ഗതാഗത തടസ്സവും ഉണ്ടായി. സിസിടിവി ദൃശ്യങ്ങളിൽ വൃദ്ധയായ ഒരു വഴിയാത്രക്കാരന്റെ മേൽ മതിൽ ഇടിഞ്ഞുവീണതായി കാണാം. മിനിറ്റുകൾക്ക് ശേഷം, മതിൽ ഒരു സ്ത്രീയുടെ മേൽ ഇടിഞ്ഞുവീണു, അവരെ ആശുപത്രിയിലേക്ക് മാറ്റി. പൊടിക്കാറ്റിൽ നിർമ്മാണത്തിലിരുന്ന ആറ് നില കെട്ടിടത്തിന്റെ മതില്‍ തകര്‍ന്നു. പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഇവിടെ ക്ലിക്ക് ചെയ്യുക. തീവണ്ടികള്‍ സമയത്ത് ഓടും, സുരക്ഷ കൂടും; കൂടുതല്‍ സ്റ്റേഷനുകളില്‍ ഇലക്‌ട്രോണിക് ഇന്റർലോക്കിങ് സംവിധാനം ആലപ്പുഴ: അപകടസാധ്യത, സിഗ്നൽത്തകരാർ മൂലമുള്ള വൈകൽ എന്നിവയില്ലാതാക്കുന്ന ഇലക്‍ട്രോണിക് ഇന്റർലോക്കിങ് സംവിധാനം സംസ്ഥാനത്തെ കൂടുതല്‍ റെയിൽവേസ്റ്റേഷനുകളില്‍ ഒരുങ്ങി. റെയില്‍വേ സിഗ്നലിങ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ഡിവിഷനിലെ 60 സ്റ്റേഷനുകളിലാണ് ഇതു സ്ഥാപിക്കുന്നത്. 32 സ്റ്റേഷനുകളിൽ പൂർത്തിയായി വായന തുടരുക . . . എന്‍ പ്രശാന്തിന്‍റെ ആവശ്യം അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍ നവമാധ്യമങ്ങള്‍ വഴി ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും അധിക്ഷേപിച്ചെന്ന ആരോപണത്തിൽ സസ്പെന്‍ഷനിലായ എൻ പ്രശാന്തിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് സർക്കാർ. ഈ മാസം 16നാണ് പ്രശാന്തിന് ഹിയറിംഗിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ ഹിയറിങ് ലൈവ് സ്ട്രീമിംഗും റെക്കോർഡിംഗും നടത്തണമെന്നായിരുന്നു എൻ പ്രശാന്തിന്റെ ആവശ്യം. എന്നാൽ അച്ചടക്ക നടപടിയുടെ ഭാഗമായതിനാൽ രഹസ്യ സ്വഭാവമുണ്ടെന്ന് സർക്കാർ പറയുന്നു. ഐഎഎസ് സര്‍വീസ് ചട്ടത്തിൽ അത്തരം കാര്യം പറയുന്നില്ലെന്നും തെളിവ് എന്ന നിലയിൽ വീഡിയോ റെക്കോര്‍ഡിങ് ആവശ്യപ്പെടാമെങ്കിലും ലൈവ് സ്ട്രീമിങ് അസാധാരണമാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചൂണ്ടികാണിക്കുന്നു. വായന തുടരുക . . .. മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും a 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക തിരുവനന്തപുരം: ഡല്‍ഹി സെന്റ് മേരീസ് പള്ളിയിലെ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും. മതപരമായ ഭിന്നിപ്പുണ്ടാക്കി വര്‍ഗീയത വളര്‍ത്തി എങ്ങനെയും ഭരണം നിലനിര്‍ത്തുകയെന്ന തന്ത്രമാണ് ബി.ജെ.പി. സ്വീകരിക്കുന്നതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ഇന്നലെ വഖഫ് ബോര്‍ഡിനെ ഉന്നംവെച്ചവര്‍ നാളെ സഭയുടെ സ്വത്തുക്കളെ ഉന്നംവെയ്ക്കുമെന്ന് ചെന്നിത്തലയും പ്രതികരിച്ചു. വായന തുടരുക . . വാര്‍ത്തകള്‍ | ഏപ്രില്‍ 13, ഞായറാഴ്ച സിപിഐക്ക് കാഴ്ചപ്പാടല്ല, ആഴ്ചപ്പാട്; ആഴ്ചയില്‍ നിലപാട് മാറും- ബിനോയ് വിശ്വത്തിനെതിരെ വി.ഡി. സതീശന്‍...... ആലപ്പുഴ: സിപിഐക്ക് കാഴ്ചപ്പാടല്ല, ആഴ്ചപ്പാടാണെന്നും ഓരോ ആഴ്ചയിലും നിലപാട് മാറ്റിക്കൊണ്ടിരിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബിനോയ് വിശ്വത്തിന്റെ നിലപാട് എത്ര ദിവസം നിലനില്‍ക്കുമെന്ന് കണ്ടറിയാമെന്നും പാര്‍ട്ടിയിലും മുന്നണിയിലും അസ്വസ്ഥതകൾ പുകയുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ട്രിബ്യൂണലിനെതിരെ കോടതിയെ സമീപിച്ച വഖഫ് ബോർഡും സംസ്ഥാന സർക്കാരും മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചു. നീതി വൈകിപ്പിക്കുന്ന സർക്കാർ സംഘപരിവാർ അജണ്ടയ്ക്ക് വഴിയൊരുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വായന തുടരുക . . .
Have Any Computer / IT Related Issues? 9745397722 കോഴിക്കോട് നഗരത്തില്‍ ലഹരിവേട്ട കോഴിക്കോട് നഗരത്തില്‍ ലഹരിവേട്ട. പിക്കപ്പ് വാനില്‍ വില്‍പനക്കായി കൊണ്ടു വന്ന കഞ്ചാവുമായി കാസര്‍കോഡ് സ്വദേശികളായ മൂന്ന് പേരെ ഡാൻസാഫും ചേവായൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടി. ഇവരില്‍ 20 കിലോ 465 ഗ്രാം കഞ്ചാവ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. നഗരത്തിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണിത്. തുടര്‍ന്നു വായിക്കുക . . . |
|
ഓശന തിരുനാളാശംസകള്‍. |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |