|
സെപ്തംബര് 2024 വെള്ളിയാഴ്ച 1200 ചിങ്ങം 28 |

|
ലക്കം 1 വാല്യം 89 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
13 |
|
To give happiness to others is a great act of charity. |
|
യെച്ചൂരിയുടെ അവസാന യാത്ര; എകെജി ഭവനിൽ നിന്ന് 14 അശോക റോഡ് വരെ വിലാപയാത്ര, അവിടെ നിന്ന് എയിംസിലേക്ക് ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം വെള്ളിയാഴ്ച പാര്ട്ടി നേതാക്കള് ഏറ്റുവാങ്ങും. വൈകിട്ട് നാലുമണിയേടെ എയിംസില് നിന്ന് നിന്ന് ഭൗതികദേഹം ഏറ്റുവാങ്ങി ഡല്ഹിയിലെ ജവാഹര്ലാല് നെഹ്റു സർവ്വകലാശാലയിലെ വിദ്യാർത്ഥി യൂണിയന് ഓഫീസില് അല്പസമയം പൊതു ദർശനത്തിന് വയ്ക്കും. തുടര്ന്ന് വസന്ത് കുഞ്ചിലെ വീട്ടിലിലേക്ക് കൊണ്ട് പോകും. രാത്രി മുഴുവന് ഡല്ഹിയില് വസന്ത് കുഞ്ചിലെ വസതിയില് പൊതുദര്ശനത്തിന് വയ്ക്കും. ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് ഉള്പ്പടെയുള്ളവര് വീട്ടിലെത്തി യെച്ചൂരിക്ക് അന്തിമോപചാരം അർപ്പിക്കും. കാര് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്ക്ക് പരിക്ക് കല്ലടിക്കോട് (പാലക്കാട്): നിയന്ത്രണംവിട്ട കാര് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്ക്ക് പരിക്ക്. പാലക്കാട് ജില്ലയിലെ കാരാകുറുശ്ശി പഞ്ചായത്തിലെ കൊളപ്പാക്കം പാലത്തിന് സമീപമാണ് അപകടം. കാരാകുറുശ്ശി ഏറ്റുപുറത്തില് വീട്ടില് ബാബു (40), മക്കളായ അഖില് കൃഷ്ണ (14), അഭിഞ്ജന (13) എന്നിവര്ക്കാണ് പരിക്കേറ്റത്. കാണാന് പാടില്ല തൊടാന്പാടില്ല, കേരളത്തില് അതാണ് ചര്ച്ച; രാഷ്ട്രീയ അയിത്തം കുറ്റകരം... വിഴിഞ്ഞത്ത് നങ്കൂരമിട്ട് ഭീമന് കപ്പല്; രാജ്യത്തെത്തുന്ന ഏറ്റവും വലിയ കപ്പൽ MSC ക്ലോഡ് ഗിറാര്ഡേറ്റ് |
|
കോളേജിലെ ഓണാഘോഷം അതിരുവിട്ടു; കണ്ണൂരില് മൂന്ന് വിദ്യാര്ഥികളുടെ ലൈസന്സ് കണ്ണൂര് ഓണാഘോഷത്തിനിടെ കാറിന്റെ വാതിലിലും മുകളിലും ഇരുന്ന് യാത്രചെയ്ത സംഭവത്തില് മൂന്ന് വിദ്യാര്ഥികളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു. കാഞ്ഞിരോട് നെഹ്രു കോളേജിലെ വിദ്യാര്ഥികളുടെ ലൈസന്സാണ് സസ്പെൻഡ് ചെയ്തത്. KSRTC ജീവനകാരില്നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിക്കില്ല; തീരുമാനം പിൻവലിച്ചു...... നിയമസഭാ കയ്യാങ്കളി: വനിതാ എംഎല്എമാരെ കയ്യേറ്റം ചെയ്ത കേസ് റദ്ദാക്കി... നിയമസഭ കയ്യാങ്കളി കേസില് മുന് യുഡിഎഫ് എംഎല്എമാര്ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. എല്ഡിഎഫ് വനിത എംഎല്എമാരെ തടഞ്ഞുവെച്ചെന്നും, കയ്യേറ്റം ചെയ്തെന്നുമുള്ള കേസാണ് റദ്ദാക്കിയത്. സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശം യുഡിഎഫ് എംഎല്എമാര്ക്ക് ഉണ്ടായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു ഓയൂരില് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില് തുടരന്വേഷണത്തിന് അനുമതി കൊല്ലം ഓയൂരില് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില് തുടരന്വേഷണത്തിന് അനുമതി. 2023 നവംബറില് ചാത്തന്നൂര് സ്വദേശി പത്മകുമാര്, ഭാര്യ അനിത കുമാരി, മകള് അനുപമ എന്നിവര് ചേര്ന്ന് ഓല്രിൽ 6 വയസുകാരിയെ തട്ടിക്കോണ്ടുപോയെന്നാണ് കേസ്. 4 പ്രതികള് ഉണ്ടെന്ന് കുട്ടിയുടെ അച്ഛന് ഒരു മാധ്യമത്തോട് പറഞ്ഞെന്ന പ്രചാരണത്തിന് പിന്നാലെ കൊല്ലം റൂറല് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസ് തുടരന്വേന്വേഷണ അപേക്ഷ സമർപ്പിക്കുകയായിരുന്നു. എന്നാൽ വിചാരണ തുടങ്ങാനിരിക്കെയുള്ള അസാധാരണ നടപടിയില് മുഖ്യമന്ത്രിയും ഡിജിപിയും അതൃപ്തി അറിയിച്ചു. പ്രതികള്ക്ക് ജാമ്യം ലഭിക്കുന്നതിന് ഇത് കാരണമാകും എന്നതായിരുന്നു വിമർശനം. രാഷ്ട്രീയത്തിന്റെ മൂല്യച്യുതിയില് എരി തീ ഒഴിക്കുന്ന ചർച്ചകളാണ് നടക്കുന്നതെന്ന് സുരേഷ് ഗോപി രാഷ്ട്രീയത്തിന്റെ മൂല്യച്യുതിയില് എരി തീ ഒഴിക്കുന്ന ചര്ച്ചകളാണ് നടക്കുന്നതെന്ന് സുരേഷ് ഗോപി എംപി. രാഷ്ട്രീയത്തില് തൊട്ടുകൂടായ്മ കല്പ്പിക്കുന്നവര് ക്രിമിനലുകളാണെന്നും, എഡിജിപി എംആര് അജിത്കുമാറും ആര്എസ്എസ് നേതാക്കളുമായുള്ള സന്ദർശനത്തിൽ കുറ്റം പറയാൻ യോഗ്യത ആർക്കാണ് ഉള്ളത്.നമ്മളെ ചോദ്യം ചെയ്യാൻ അർഹരായ ഒരാളും മറുപക്ഷത്ത് ഇല്ല .ഒരുത്തനും ചോദ്യം ചെയ്യാൻ വരില്ലെന്ന് ധൈര്യം ഉണ്ട്. രാഷ്ട്രീയ വൈരുദ്ധ്യം ആരാണ് കല്പ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.ജീവിക്കാന് അനുവദിക്കാത്തവരെ തിരസ്കരിക്കണം.കൈ ഇങ്ങനെ നീട്ടിപ്പിടിച്ച് ഇത് ശുദ്ധമാണെന്ന് പറയില്ല.പകരം ഹൃദയം ശുദ്ധമാണെന്ന് പറയുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്ത്തു. |
|
മണിക്കൂറുകള് നീണ്ട തയ്യാറെടുപ്പുകള്ക്കും പരിശോധനകള്ക്കും ഒടുവില് ഷിഫ്റ്റ് 4 പേമെന്റ്‌സ് സ്ഥാപകനും ശതകോടീശ്വര വ്യവസായിയുമായ 41 കാരന് ജാരെഡ് ഐസക്മാന് സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ് പേടകത്തിന്റെ വാതില് തുറന്ന് ബഹിരാകാശ ശൂന്യതയിലേക്ക് പതിയെ ഇറങ്ങിച്ചെന്നു. വര്ഷങ്ങള്ക്കിപ്പുറം ബഹിരാകാശ പര്യവേക്ഷണ രംഗത്ത് മനുഷ്യരാശി കൈവരിക്കുന്ന നാഴികക്കല്ലാകുന്ന നേട്ടങ്ങളിലൊന്ന്. സ്വകാര്യ വ്യക്തികള് നടത്തുന്ന ആദ്യ ബഹിരാകാശ നടത്തം. ബഹിരാകാശ ശാസ്ത്രജ്ഞര്ക്കല്ലാതെ സാധാരണക്കാരായ സ്വകാര്യ വ്യക്തികള്ക്ക് ബഹിരാകാശം അപ്രാപ്യമായ കാര്യമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് പൊളാരിസ് ഡോണ് ദൗത്യം. കെ–ഫോണില് സിബിഐ അന്വേഷണമില്ല; പ്രതിപക്ഷ നേതാവിന്റെ ആവശ്യം ഹൈക്കോടതി തള്ളി... സായാഹ്ന വാര്ത്തകള് | സെപ്റ്റംബര് 13, വെള്ളി . . . കാസർഗോഡ് അധ്യാപികയ്ക്ക് ക്ലാസ് മുറിയില് നിന്ന് പാമ്പുകടിയേറ്റു കാസർഗോഡ് അധ്യാപികയ്ക്ക് ക്ലാസ് മുറിയിൽ വെച്ച് പാമ്പു കടിയേറ്റു. നീലേശ്വരം രാജാസ് ഹൈസ്കൂളിലെ അധ്യാപികയ്ക്കാണ് ക്ലാസ് മുറിയില് വെച്ച് പാമ്പുകടിയേറ്റത്. നീലേശ്വരം സ്വദേശി വിദ്യയെ ആണ് പാമ്പ് കടിച്ചത്. 8 ബി ക്ലാസ്സിൽ വച്ചാണ് പാമ്പ് കടിച്ചത്. ‘എന്റെ കൈശുദ്ധമെന്ന് പറയില്ല പക്ഷെ ഹൃദയം ശുദ്ധമാണ്’, ADGP-RSS കൂടിക്കാഴ്ചയെ പിന്തുണച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി ADGP-RSS കൂടിക്കാഴ്ചയെ പിന്തുണച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.കൂടിക്കാഴ്ചയെ വിമർശിക്കാൻ യോഗ്യനായ ഒരാൾ കേരളത്തിലുണ്ടോയെന്ന് സുരേഷ് ഗോപി ചോദിച്ചു. രാഷ്ട്രീയ അയിത്തം കൽപ്പിക്കുന്നവരും കുറ്റക്കാരാണ്. കേരളത്തിലെ നിലവിലെ ചർച്ചയിൽ പുച്ഛമെന്ന് സുരേഷ് ഗോപി പറഞ്ഞു. ശ്രുതിക്ക് സര്ക്കാര് ജോലി നല്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത് വയനാട് ദുരന്തത്തില് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുക്കളെയും നഷ്ടമായതിന് പിന്നാലെ പ്രതിശ്രുത വരനും വാഹനാപകടത്തിൽ മരിച്ച ശ്രുതിക്ക് സർക്കാർ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തു നൽകി. |
|
പൊളാരിസ് ഡോണ്, ബഹിരാകാശ സ്വപ്നങ്ങള്ക്ക് കുതിപ്പേകുന്ന മറ്റൊരു നാഴികക്കല്ല്, |

|
വീണ്ടും ചരിത്രം കുറിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ കപ്പലായ MSC ക്ലോഡ് ഗിറാര്ഡേറ്റ് വിഴിഞ്ഞം തുറുമുഖത്തിന്റെ പുറം കടലില് നങ്കൂരമിട്ടു. ഇന്ന് (സെപ്റ്റംബര് 13) ഉച്ചയ്ക്ക് 2 മണിയോടെ കപ്പലിനെ തുറമുഖത്തോട് അടുപ്പിച്ചു. കപ്പല് എത്തുന്നത് മലേഷ്യയില് നിന്നാണ്. അട്ടപ്പാടിയില് വീണ്ടും ശിശുമരണം; ആശുപത്രിക്ക് മുന്നില് ബന്ധുക്കളുടെ പ്രതിഷേധം . . . അട്ടപ്പാടിയില് വീണ്ടും നവജാത ശിശുമരണം. മേലെ മുള്ളി ഊരില് ശാന്തി മരുതൻ്റെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂര് മെഡിക്കല് കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ കോട്ടത്തറ ട്രൈബല് താലൂക്ക് ആശുപത്രിയില് വെച്ച് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരിന്നു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോയമ്പത്തൂര് ആശുപത്രിയിലേക്ക് മാറ്റുകയായിരിന്നു. |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |