ഒക്ടോബര്‍ 2024 ഞയറാഴ്ച

1200 കന്നി 27

ലക്കം 1 വാല്യം 113

പേജുകള്‍: 1  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(1)

13

If God is my Father, Teacher, Guide, etc. how can I have fear of Anything in this physical world?

PBKIVV

മദ്രസകള്‍ നിർത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ നിർദേശം.


രാജ്യത്തെ  മദ്രസകല്‍ക്കുളള സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്ന നിർദ്ദേശവുമായി  ദേശീയ ബാലാവകാശ കമ്മീഷന്‍. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കമ്മീഷന്‍ അയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്. മദ്രസകളെ കുറിച്ച് കമ്മീഷന്‍ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾള്‍ക്ക് കത്ത് നൽകിയത്. മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ വലിയ വിമര്‍ശനമാണ് കത്തില്‍ ഉന്നയിക്കുന്നത്. മുസ്ലിം വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് മദ്രസകള്‍ പരാജയപ്പെട്ടുവെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ വിലയിരുത്തല്‍.  മദ്രസകള്‍ കുട്ടികളുടെ പൊതുവിദ്യാഭ്യാസത്തിന് തടസമാകുന്നുവെന്നും, മദ്രസകള്‍ക്ക് നൽകുന്ന സഹായങ്ങള്‍ സംസ്ഥാന സർക്കാര്‍ നിർത്തലാക്കണമെന്നും 11 പേജുളള കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കടപ്പാട് . . .

TRAVEL TICKETS

TRAIN

FLIGHT & BUS

Send details to

9745397722

മദ്രസകള്‍ നിര്‍ത്തലാക്കമെന്നത് സംഘപരിവാറിന്റെ അജണ്ടയെന്ന് മുസ്ലിം ലീഗ് . .  .

മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന പുതിയ ഉത്തരവ് ഇപ്പോഴല്ലെങ്കിലും പിന്നീട്  പൂർണ്ണമായും അടച്ചു പൂട്ടാനുള്ള ആയുധമായി മാറുമെന്ന ആശങ്ക ഉയർത്തി  മത നേതൃത്വം. നിർദ്ദേശങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ഐഎന്‍ല്‍ പ്രതികരിച്ചു. സംഘപരിവാരിന്റെ അജണ്ടയെന്ന്  മുസ്ലിം ലീഗും വിലയിരുത്തി. പരസ്യപ്രതിഷേധത്തിനൊപ്പം നിയമപോരാട്ടവും നടത്താനുള്ള നീക്കം തുടങ്ങിയെക്കും. കമ്മീഷന്റെ നിർദ്ദേശത്തില്‍ കേരളത്തിലെ മദ്രസകളെക്കുറിച്ചും പരാമർശമുണ്ട് എന്നതും  ഗൗരവമുള്ള വിഷയമാണ്. എന്നാല്‍ ഉത്തരേന്ത്യയിലെ പോലെയല്ല കേരളത്തിലെ സംവിധാനം. ഇവിടെ മുഴുവന്‍ സമയ മദ്രസാ പഠനം പൊതുവേയില്ലെന്ന് മാത്രമല്ല മത പഠന കേന്ദ്രങ്ങള്‍ ഔപചാരിക വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും നൽകുന്നുമുണ്ട്.

കടപ്പാട് . . .

മദ്രസകള്‍ക്കെതിരായ നീക്കം പ്രതിഷേധാര്‍ഹമെന്ന് അബ്ദുസമ്മദ് പൂക്കോട്ടൂര്‍.

ദേശീയ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമ്മദ് പൂക്കോട്ടൂര്‍. കേരളത്തിലെ മദ്രസകള്‍ സര്‍ക്കാര്‍ സഹായം കൈപ്പറ്റുന്നില്ലെന്നതിനാല്‍ നിലവില്‍ കേരളത്തിലെ മദ്രസകളെ തീരുമാനം ബാധിക്കില്ലെന്നും  ബാലാവകാശ കമ്മീഷന്റെ നീക്കം ഉത്തരേന്ത്യയിലെ മദ്രസകളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്രസകള്‍ അടച്ചു പൂട്ടണമെന്ന് പറയുന്നത് രാജ്യത്തെ മതസ്വാതന്ത്ര്യത്തിന് എതിരാണെന്നും  യുപി പോലുളള ചില സംസ്ഥാനങ്ങള്‍ ഇത് നടപ്പാക്കിയേക്കും. നിയമപരമായും ജനാധിപത്യപരമായും മുസ്ലീം സംഘടനകള്‍ ഇത്  നേരിടുമെന്നും, പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കടപ്പാട് . . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722

ആലപ്പുഴയില്‍ ഹൗസ്ബോട്ടില്‍നിന്നു കാണാതായ യുവാവ് കായലില്‍ മരിച്ചനിലയില്‍...

ആലപ്പുഴ പുന്നമടയിൽ ഹൗസ്ബോട്ടിൽനിന്നു കായലില്‍ വീണ യുവാവ് മരിച്ചു. കോട്ടയം കോതനല്ലൂര്‍ ഓമല്ലൂര്‍ മേശേരിൽപാറ രാജീവ് രാഘവന്‍ (40) ആണു മരിച്ചത്. പത്തംഗ സംഘത്തോടൊപ്പം ഇന്നലെ വൈകിട്ടാണു ഹൗസ്ബോട്ട് യാത്ര ആരംഭിച്ചത്. രാവിലെ രാജീവിനെ കാണാതായി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഉച്ചയോടെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വായന തുടരുക . . . .

ഇൻസ്റ്റഗ്രാമില്‍ പരിചയപ്പെട്ടയാളെ തേടി വീടുവിട് 15കാരി, കണ്ടെത്തിയത് വിജയവാഡയില്‍; യുവാവ് അറസ്റ്റില്‍...
കോലഞ്ചേരി കോലഞ്ചേരിയില്‍നിന്നു കാണാതായ പതിനഞ്ചുകാരിയെ വിജയവാഡയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ സ്വദേശി ചന്ദന്‍ കുമാറി(21)നെ പുത്തൻകുരിശ് പൊലീസ് പിടികൂടി. ഈ മാസം നാലിനാണ് അസം സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ പൊലീസില്‍ പരാതി നൽകി. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വിജയവാഡയില്‍നിന്നാണ് യുവാവിനൊപ്പം കണ്ടെത്തിയത്.

തുടര്‍ന്നു വായിക്കുക . . .

പറന്നിറങ്ങിയ റോക്കറ്റിനെ പിടിച്ചുവെച്ച് സ്‌പേസ് എക്‌സിന്റെ 'യന്ത്രക്കൈ';അമ്പരപ്പിച്ച് മസ്‌കും സംഘവും......
ടെക്‍സാസ്: ബഹിരാകാശത്ത് നിന്നിറങ്ങിവന്ന റോക്കറ്റ് ബൂസ്റ്ററിനെ യന്ത്രക്കൈ കൊണ്ട് പിടിച്ചുവെച്ച് സ്‍പേസ് എക്‍സ്. ഞായറാഴ്ച നടത്തിയ അഞ്ചാം സ്റ്റാര്‍ഷിപ്പ് പരീക്ഷണത്തിലാണ് സ്റ്റാര്‍ഷിപ്പില്‍ നിന്ന് വേര്‍പെട്ട് താഴേക്കിറങ്ങിയ സൂപ്പര്‍ ഹെവി റോക്കറ്റിനെ കമ്പനി ‍മെക്കാസില്ല‍ എന്ന് വിളിക്കുന്ന പുതിയതായി വികസിപ്പിച്ച യന്ത്രകൈകള്‍ ഉപയോഗിച്ച് പിടിച്ചുവെച്ചത്.

വായന തുടരുക . . .

മകളെ സംരക്ഷിക്കുകയെന്ന ഉദ്ദേശത്തോടെയാണ് അജിത് കുമാറിനെ മുഖ്യമന്ത്രി തൊടാത്തത്- പി.വി അന്‍വര്‍

തിരുവനന്തപുരം: മകള്‍ വീണ വിജയനെ സംരക്ഷിക്കുകയെന്ന ഉദ്ദേശത്തോടെയാണ് എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തൊടാത്തതെന്ന് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. ഈ വിഷയങ്ങളിലൊക്കെ ഇടനിലക്കാരന്‍ അജിത് കുമാറാണ്. അജിത് കുമാറിനെ തൊട്ടുകഴിഞ്ഞാല്‍ എല്ലാ കൊട്ടാരങ്ങളും തകര്‍ന്നു വീഴും. എന്തുവിലകൊടുത്തും അജിത് കുമാറിന്റെ തൊലിപ്പുറത്ത് ഒരു പോറല്‍ പോലും ഏല്‍ക്കാതെ നോക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പരിശ്രമിക്കുമെന്നും അൻവർ പറഞ്ഞു.

വായന തുടരുക . . .

എഎപിയെ കൂടെ കൂട്ടിയില്ല, ‘ആപ്പ്’ ആയി വിമതരും; ഹരിയാനയില്‍ കോൺഗ്രസിന് കിട്ടിയത് എട്ടിന്റെ പണി...

ചണ്ഡിഗ‍ഡ്  ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, ആം ആദ്മി പാർട്ടിയെ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം സംസ്ഥാന നേതൃത്വം നിരസിച്ചതിന്റെ തിക്തഫലം കോൺഗ്രസ് ഇപ്പോള്‍ അനുഭവിക്കുകയാണ്. കോൺഗ്രസ് സര്‍ക്കാര്‍ വരുമെന്നായിരുന്നു എക്സിറ്റ് പോള്‍ പ്രവചനങ്ങളെങ്കിലും അപ്രതീക്ഷിതമായിരുന്നു ബിജെപിയുടെ ഹാട്രിക് വിജയം. വോട്ടുശതമാനത്തിന്റെ അവസാന കണക്കുകള‍ പരിശോധിക്കുമ്പോള്‍, എഎപിയെ സഖ്യത്തില്‍ എടുക്കാത്തത് കോൺഗ്രസിന് തിരിച്ചടിയായെന്നാണ് സൂചന. മൂന്നു സീറ്റുകളില്‍ കോൺഗ്രസിന്റെ വോട്ട് ബാങ്ക് എഎപി പിളര്‍ത്തിയപ്പോള്‍, അഞ്ചു സീറ്റുകളില്‍ കോൺഗ്രസ് വിമതന്‍മാര്‍ തന്നെ പാർട്ടിയെ കുഴിയില്‍ച്ചാടിച്ചു. ഈ എട്ടു സീറ്റുകളാണ് സംസ്ഥാന ഭരണത്തിന്റെ ഗതി തന്നെ തിരിച്ചത്.

കൂടുതല്‍ വായിക്കുക . . .

പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടില്ല, രഹസ്യ സ്വഭാവമുള്ള രേഖയെന്ന് സര്‍ക്കാര്‍......
തൃശ്ശൂര്‍:കലക്കലുമായി ബന്ധപ്പെട്ട എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയാറാകാതെ സംസ്ഥാന സര്‍ക്കാര്‍. രഹസ്യസ്വഭാവമുള്ള രേഖയാണെന്ന വിശദീകരണം നല്‍കിയാണ് ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയാറാകാത്തത്. മാതൃഭൂമി ന്യൂസ് നല്‍കിയ വിവരാവകാശ രേഖയിലാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. നിയമസഭയില്‍ ആരോപണം ഉയര്‍ന്നതോടെ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം.

വായന തുടരുക . . .

മദ്രസകള്‍ അടച്ചു പൂട്ടാനുള്ള നിർദേശം മൗലികാവകാശങ്ങളുടെ ലംഘനം - രമേശ് ചെന്നിത്തല.

തിരുവനന്തപുരം: മദ്രസകള്‍ അടച്ചു പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ന്യൂനപക്ഷങ്ങൾക്ക് മതപഠനത്തിനു വേണ്ടി ഇന്ത്യൻ ഭരണഘടന അവകാശം നൽകുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ആർട്ടിക്കിള്‍ 29, 30 എന്നിവയുടെ ലംഘനമാണ് ബാലാവകാശ കമ്മിഷന്‍ നടത്താന്‍ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തുടര്‍ന്ന് വായിക്കുക ......

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ എടുത്തുകളയാന്‍ കേന്ദ്രം ശ്രമിക്കുന്നു - വി ഡി സതീശന്‍.

തിരുവനന്തപുരം: മദ്രസകൾക്ക് ധനസഹായം നൽകുന്നത് നിർത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ എല്ലാ അവകാശങ്ങളെയും എടുത്തുകളയാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു. പൊതുസമൂഹത്തിൽ ഭിന്നിപ്പും വിദ്വേഷവും പരത്തി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണിത്. എല്ലാവരെയും ചേർത്തുപിടിച്ച് ഒറ്റെക്കെട്ടായി ചെറുത്തുതോല്‍പ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വായന തുടരുക . . .

പ്രാദേശിക വാര്‍ത്തകള്‍

മരണങ്ങള്‍

പ്രധാനപ്പെട്ട ആഘോഴങ്ങള്‍

പ്രധാനപ്പെട്ട സംഭവങ്ങള്‍

കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.

വാര്‍ത്ത സംഭന്ധിച്ച പൂര്‍ണ്ണ ഉത്തരവാദിത്വം റഫറന്‍സ് വ്യക്തിയായിരിക്കും.

വീണയുടെ മൊഴി രേഖപ്പെടുത്തി എസ്എഫ്ഐഒ; ചോദ്യം ചെയ്തതിൽ പുതുതായി ഒന്നുമില്ലെന്ന് റിയാസ്: പ്രധാനവാര്‍ത്തകള്‍...
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ഉൾപ്പെട്ട മാസപ്പടിക്കേസ് വീണ്ടും ചര്‍ച്ചാവിഷയമാവുന്നു. വീണയുടെ മൊഴി എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ്) രേഖപ്പെടുത്തിയെന്ന വാര്‍ത്ത ഇന്നു പുറത്തുവന്നു. ചെന്നൈയില്‍ കഴിഞ്ഞ ബുധനാഴ്ച എസ്എഫ്ഐഒ ഉദ്യോഗസ്ഥന്‍ അരുണ്‍ പ്രസാദാണ് വീണയുടെ മൊഴിയെടുത്തത്.

എന്നാല്‍ വീണയെ ചോദ്യം ചെയ്തതില്‍ പുതുതായി ഒന്നുമില്ലെന്നായിരുന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞത്.  ചോദ്യം ചെയ്യല്‍ പുതുമയുള്ള ഒന്നായി എനിക്ക് തോന്നുന്നില്ല. വിഷയത്തില്‍ നേരത്തെ തന്നെ രാഷ്ട്രീയ നിലപാട് പാര്‍ട്ടിയും മറ്റുള്ളവരും പറഞ്ഞതാണ്. അതിനപ്പുറത്തേക്ക് ഒന്നും പറയാനില്ല. മുഹമ്മദ് റിയാസ് പറഞ്ഞു
വായന തുടരുക . .

‘സർക്കാരിന് ഒന്നും ഒളിക്കാനില്ല; ഇല്ലാത്ത വ്യാഖ്യാനം നൽകരുത്’: ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി...

തിരുവനന്തപുരം അഭിമുഖ വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു. വിശ്വാസ്യത ഇല്ലെന്ന ഗവർണറുടെ വാക്കുകളില്‍ മുഖ്യമന്ത്രി പ്രതിഷേധവും രേഖപ്പെടുത്തി.

വായന തുടരുക . . .

എടച്ചേരിയിലെ ഡിവൈഎഫ്ഐ കൊലവിളി പ്രസംഗം: കേസെടുക്കാന്‍ പൊലീസ്...

കോഴിക്കോട് എടച്ചേരിയിലെ ഡിവൈഎഫ്ഐ കൊലവിളി പ്രസംഗത്തില്‍ കേസെടുക്കാന്‍ പൊലീസ്. കോണ്‍ഗ്രസ് എടച്ചേരി മണ്ഡലം സെക്രട്ടറി നിജേഷിനെതിരെയുള്ള കൊലവിളി പ്രസംഗത്തിലാണു കേസെടുക്കുക. നിജേഷിന്റെ മൊഴിയെടുക്കും. മുച്ചുകുന്ന് കോളജിനു മുന്നിലെ ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു.

കൂടുതല്‍ വായിക്കുക . .  .

'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്'; കേന്ദ്രനീക്കത്തിനെതിരെ ഒറ്റക്കെട്ട്, നിയമസഭയില്‍ പ്രമേയം പാസ്സാക്കി...

തിരുവനന്തപുരം 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' സംവിധാനം നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി. നടപടി രാജ്യത്തിന്റെ വൈവിധ്യങ്ങളെ താറുമാറാക്കാനുള്ള കുല്‍സിത നീക്കമാണെന്ന് പ്രമേയം അവതരിപ്പിച്ച് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളെയും തദ്ദേശസ്ഥാപന പ്രതിനിധികളെയും തിരഞ്ഞെടുത്ത ജനങ്ങളോടുള്ള അവഹേളനമാണിത്. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയാണിതെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

വായന തുടരുക . . .

അച്ചടക്കം കണ്ടുപഠിക്കണം, അവരെ വിശുദ്ധര്‍ എന്നാണ് വിളിക്കേണ്ടത് ആർഎസ്എസ് പരിപാടിയില്‍ ഔസേപ്പച്ചന്‍...

തൃശൂര്‍  ആർഎസ്എസ് പരിപാടിയില്‍ പങ്കെടുത്ത് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. വിജയദശമി ഉത്സവത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് സംഘടിപ്പിച്ച പഥസഞ്ചലന പൊതുപരിപാടിയിലാണ് ഔസേപ്പച്ചന്‍ പങ്കെടുത്ത്. പരിപാടിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം.

വായന തുടരുക . ...

യുദ്ധം, പലായനം, പട്ടിണി, വിലാസമില്ലാത്ത ജനത; രാജ്യരഹിതരില്ലാത്ത ലോകമെന്ന ലക്ഷ്യം കൈവരിക്കാനാകുമോ?...
വേരില്ലാത്ത ജലസസ്യങ്ങളെപ്പോലെയാണ് ചില മനുഷ്യർ. ഒരിടത്തും ഉറയ്ക്കാനാവാതെ ഒഴുകുകയോ എവിടെയെങ്കിലും അടിഞ്ഞുപോകുകയോ ചെയ്യുന്നവര്‍. അവരുടേതെന്നു പറയാന്‍ ഒരിടമോ വിലാസമോ ഇല്ലാത്തവർ. യുദ്ധമോ കലാപമോ നശിപ്പിച്ച സ്വന്തം നാടുകളിൽനിന്ന് അഭയം തേടി പലായനം ചെയ്ത് എവിടെയൊക്കെയോ എത്തിയവരും ജോലി തേടിയും പട്ടിണിയില്‍ വശംകെട്ടും പ്രകൃതിദുരന്തങ്ങളിൽ വലഞ്ഞും നാടും വീടും വിട്ടു മറ്റു രാജ്യങ്ങളിലെത്തിയവരുമൊക്കെ അക്കൂട്ടത്തില്‍ പെടുന്നു. അത്തരം അഭയാർഥികളെ പല രാജ്യങ്ങളും അകറ്റിനിർത്തുകയാണ് പതിവ്. നഷ്ടപ്പെട്ട സ്വന്തം നാടും എത്തിച്ചേർന്ന പുതിയ നാടും അവര്‍ക്ക് അഭയമാകാത്ത അവസ്ഥയുണ്ടാകുന്നു. ഒരു രാജ്യത്തിന്റെയും പൗരത്വപ്പട്ടികയില്‍ അവരുടെ പേരുണ്ടാവില്ല. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, രാജ്യരഹിതരായ മനുഷ്യര്‍.

ങ്ങള്‍ പോലും നിഷേധിക്കപ്പെട്ട മനുഷ്യര്‍.

തുടര്‍ന്നു വായിക്കുക . . .

വിദ്യാരംഭത്തിന് ആയോധനകല അഭ്യസിക്കാന്‍ ആരംഭം കുറിക്കാനെത്തിയവർക്ക് മുന്നില്‍ വാളും പരിചയും കയ്യിലേന്തി മന്ത്രി വി.എന്‍.വാസവന്‍. കോട്ടയം പുതുപ്പള്ളി തടിക്കല്‍ കളരി കേന്ദ്രത്തിലാണ് വിദ്യാരംഭ ദിനത്തില്‍ ആയോധനകലയില്‍ ആരംഭം കുറിക്കുന്ന പരിപാടിയുടെ ഉദ്ഘാടനത്തിനായി വി.എന്‍ വാസവന്‍ എത്തിയത്. കളരി ഗുരുക്കള്‍ കച്ചകെട്ടി ആനയിച്ചാണ് മന്ത്രിയെ സ്വീകരിച്ചത്. തുടര്‍ന്ന് ആയോധനകലയുടെ ആരംഭം കുറിക്കലിനു ശേഷം മന്ത്രിയും കളരി ഗുരുക്കളും തമ്മില്‍ വാള്‍പ്പയറ്റ് നടത്തി. എല്ലാവര്‍ഷവും മുടങ്ങാതെ വിദ്യാരംഭദിനത്തില്‍ അദ്ദേഹം ഈ കളരിയില്‍ എത്താറുണ്ട്.

വായന തുടരുക . .

കാകദൃഷ്ടി  താങ്കളുടെ പ്രിയ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കാന്‍

ഇവിടെ  ക്ലിക്ക്  ചെയ്യുക.

അന്വേഷണത്തില്‍ പ്രതീക്ഷയില്ല, വീണയെ കേന്ദ്രം സഹായിക്കുകയാണ്- മാത്യു കുഴല്‍നാടന്‍......
ഹൈക്കോടതിയുടെ മുമ്പിലുണ്ടായിരുന്ന വസ്തുതകളെ അടിസ്ഥാനമാക്കി ഒരു വിധി പറഞ്ഞിരുന്നുവെങ്കില്‍അത് ഒരു പക്ഷെ എക്‍സാലോജിക്കിനും മുഖ്യമന്ത്രിയുടെ മകള്‍ക്കും തല്‍ഫലമായി മുഖ്യമന്ത്രിക്കും വലിയ തിരിച്ചടിയാകുമായിരുന്ന ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍അന്വേഷണം ഏറ്റെടുക്കുകയാണെന്ന് പ്രഖ്യാപിക്കുന്നത്.

കൂടുതല്‍ വായിക്കുക.. . ..

വിദ്യാരംഭത്തിന് ആയോധനകല അഭ്യസിക്കാനെത്തിയവർക്ക് മുന്നിൽ വാളും പരിചയും എടുത്ത് മന്ത്രി വി.എൻ. വാസവൻ......

ദസറയ്ക്ക് ദീപപ്രഭയില്‍ തിളങ്ങുന്ന മൈസൂരു നഗരവും അംബവിലാസ് കൊട്ടാരവും......
സറ ആഘോഷനിറവില്‍ ദീപപ്രഭയില്‍ തിളങ്ങുകയാണ് മൈസുരു നഗരവും അംബവിലാസ് കൊട്ടാരവും. ദീപാലംകൃതമായ നഗരക്കാഴ്ച കാണാന്‍ സഞ്ചാരികളുടെ ഒഴുക്കാണ് ഓരോ വര്‍ഷവും. വിജയദശമിയോടെ അവസാനിക്കുന്ന 10 ദിവസം നീളുന്ന ആഘോഷം. കന്നഡമണ്ണിന്റെ സാംസ്‍കാരികത്തനിമ വിളിച്ചോതുന്ന ആഘോഷരാവുകള്‍. മലയാളികളടക്കം രാജ്യത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിനാളുകളാണ് ഈ ദിനങ്ങളില്‍ മൈസൂരുവിലേക്ക് ഒഴുകിയെത്തുക

കൂടുതല്‍ അറിയുക . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക.

മതനിരപക്ഷേതയ്ക്ക് നിരക്കാത്തത്, കേരളത്തെ ബാധിക്കില്ല; മദ്രസ വിഷയത്തില്‍ വിമര്‍ശനവുമായി എം.വി. ഗോവിന്ദന്‍......
തിരുവനന്തപുരം:
മദ്രസകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നൽകുന്ന നിര്‍ത്തണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍‍ നിര്‍ദേശത്തിനെതിരേ വിമര്‍ശനവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഈ നിര്‍ദേശം ഭരണഘടനാ വിരുദ്ധവും മതനിരപേക്ഷ ഉള്ളടക്കത്തിന് യോജിക്കാത്തതും മത ധ്രുവീകരണത്തിന് ഇടയാക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.

വായനതുടരുക . . . .

ഫ്ലാസ്കില്‍ ലഹരിമരുന്ന് കലര്‍ത്തി; ട്രെയിനില്‍ മലയാളി ദമ്പതികളുടെ സ്വർണമടക്കം മോഷ്ടിച്ചു...
പത്തനംതിട്ട  ട്രെയിനില്‍ മലയാളി ദമ്പതികളെ ബോധം കെടുത്തി മോഷണം. പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പി.ഡി.രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണു കവർച്ചക്കിരയായത്. കൊല്ലം - വിശാഖപട്ടണം എക്സ്പ്രസില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇവരുടെ സ്വർണം, മൊബൈല്‍ ഫോണ്‍, ബാഗ് എന്നിവയുൾപ്പെടെ മോഷണം പോയി.

തുടര്‍ന്നു വായിക്കുക . .  .

വീണാ വിജയന്‍ ഒരു ഫാക്ടറല്ല; എക്സാലോജിക് ഒരു കറക്ക് കമ്പനി; മുഖ്യമന്ത്രിയിലേക്ക് അന്വേഷണം വരും...
കോട്ടയം പിണറായി വിജയനെന്ന കള്ളനാണയത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നന്നായി ഹോംവർക്ക് ചെയ്താണ് കേസുമായി മുന്നോട്ടുപോകുന്നതെന്നും ബിജെപി നേതാവ് ഷോൺ ജോർജ്. മാസപ്പടി കേസിൽ എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ കേസ് എവിടെയെത്തുമെന്നതിന്റെ നല്ല ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് കേസ് ഫയൽ ചെയ്തതെന്നും ഷോൺ ജോർജ് മാധ്യമങ്ങളോടു പറഞ്ഞു.

തുടര്‍ന്നു വായിക്കുക . . .

ട്രെയിനില്‍ നിന്ന് യുവാവ് വീണുമരിച്ച സംഭവം; കൊലപാതകം തന്നെയെന്ന് പോലീസ്, ഒരാള്‍ അറസ്റ്റില്‍ 

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം യാത്രക്കാരന്‍ട്രെയിനില്‍നിന്ന് വീണുമരിച്ച സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. യുവാവിനെ ട്രെയിനില്‍നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. തമിഴ്‍നാട് കാഞ്ചീപുരം സ്വദേശി ശരവണന്‍ഗോപി (25) ആണ് മരിച്ചത്. സംഭവത്തില്‍ട്രെയിനിലെ കരാര്‍ജീവനക്കാരന് ‍അനില്‍കുമാര്‍  അറസ്റ്റിലായി.

തുടര്‍ന്നു വായിക്കുക . . .

ദസറ ആഘോഷങ്ങളില്‍ തിളങ്ങി അംബാനി കുടുംബം; വനിതാ കമാന്‍ഡോകള്‍ക്കൊപ്പം നിതയുടെ അത്താഴവിരുന്ന്......

ഘോഷപരിപാടികള്‍സംഘടിപ്പിക്കുന്നതിലും സജീവമായി പങ്കെടുക്കുന്നതിലും അംബാനി കുടുംബത്തിന് അതീവതാല്‍പര്യവും സന്തോഷവുമാണ്. നവരാത്രി ആഘോഷങ്ങളിലെ മാ അംബേ ആരതിയിലും ഗര്‍ബയിലും അംബാനി കുടുംബം പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളി ല്‍ പ്രചരിക്കുകയാണ്. നവരാത്രി ആഘോഷ ചടങ്ങുകളില്‍ ഇളയപുത്രന്‍ആനന്ദ് അംബാനിയുടേയും ഭാര്യ രാധിക മെര്‍ച്ചന്റ് അംബാനിയുടേയും ഒപ്പമാണ് നിത അംബാനി പങ്കെടുത്തത്

തുടര്‍ന്നു വായിക്കുക . . .

പശുത്തൊഴുത്ത് കഴുകി അതില്‍ കിടന്ന് കാന്‍ര്‍ർ ഭേദമാക്കാം; വിവാദ പരാമർശവുമായി യു.പി മന്ത്രി......
ലക്നൗ: പശുത്തൊഴുത്ത് കഴുകി കാൻസർ രോഗം ഭേദമാക്കാമെന്ന വിവാദ പരാമർശവുമായി യു.പി മന്ത്രി സഞ്ജയ് സിങ് ഗാങ്‌വർ. പത്ത് ദിവസം പശുക്കളെ പരിപാലിച്ചാൽ രക്തസമ്മർദ്ദത്തിന്റെ മരുന്ന് വെട്ടിക്കുറയ്ക്കാമെന്നും മന്ത്രി പറഞ്ഞു. കരിമ്പ് വികസന വകുപ്പിലെ മന്ത്രിയായ അദ്ദേഹം പകാഡിയ നൗഗവനിൽ ഗോശാല ഉദ്ഘാടന വേളയിലാണ് ഈ പരാമർശം നടത്തിയത്.

വായന തുടരുക . . .



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.