|
നവംബര്‍ 2024 ബുധനാഴ്ച 1200 തുലാം 28 |

|
ലക്കം 1 വാല്യം 138 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
13 |
|
Blessing is Costly. So |
|
ആത്മകഥ വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കി ഇപി ജയരാജന്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ ഡിജിപിക്ക് പരാതി നൽകി. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും, ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇപി നൽകിയ പരാതിയിൽ പറയുന്നു. തെരെഞ്ഞെടുപ്പ് ദിവസം വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 സ്കൂള്‍ കായികമേള അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമം നടന്നു: മന്ത്രി... സ്കൂള്‍ കായികമേള അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമം ഉണ്ടായി എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. തിരുനാവായ നാവാമുകുന്ദ, കോതമംഗലം മാര്‍ബേസില്‍ സ്കൂളുകള്‍ക്കാണ് മേളയുടെ സമാപന ദിവസം കലക്കിയതിന്‍റെ അപഖ്യാതിയെന്ന് മന്ത്രി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക മുരളീധരനുമായി പ്രശ്നമില്ലെന്നു വി.ഡി; സ്നേഹം 23ന് ശേഷവും കണ്ടാല്‍ മതിയെന്നു മുരളി... അഭിപ്രായഭിന്നതകള്‍ക്കിടെ വി.ഡി.സതീശനും കെ.മുരളീധരനും വേദിപങ്കിട്ടു. മുരളീധരനുമായി പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് സതീശന്‍ പറഞ്ഞു. അതൃപ്തി മറച്ചുവയ്ക്കാതിരുന്ന മുരളീധരന്‍ ആകട്ടെ, ഇപ്പോള്‍ കാണിക്കുന്ന സ്നേഹം 23ന് ശേഷവും കണ്ടാല്‍ മതിയെന്ന് പറഞ്ഞു. Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 എല്‍.ഡി.എഫ്. നേതാക്കള്‍ ചേലക്കര മണ്ഡലത്തിന്റെ പരിധിയില്‍ പരസ്യപ്രചാരണം കഴിഞ്ഞിട്ടും അനധികൃതമായി താമസിക്കുന്നുവെന്ന് കോണ്‍ഗ്രസിന്റെ പരാതി എല്‍.ഡി.എഫ്. നേതാക്കള്‍ ചേലക്കര മണ്ഡലത്തിന്റെ പരിധിയില്‍ പരസ്യപ്രചാരണം കഴിഞ്ഞിട്ടും അനധികൃതമായി താമസിക്കുന്നുവെന്ന് കോണ്‍ഗ്രസിന്റെ പരാതി. ജില്ലാ പോലീസ് മേധാവിക്കും കളക്ടര്‍ക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്. മണ്ഡലത്തില്‍ താമസിക്കുന്ന നേതാക്കളെ കസ്റ്റഡിയില്‍ എടുത്ത് മണ്ഡലത്തിന് പുറത്താക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. മണ്ണംപേട്ട വൈദ്യശാല സെന്ററില്‍ നിന്നും മുക്കാല്‍ കിലോമീറ്റര്‍ ദൂരത്തില്‍ ടാറിങ് റോഡ് ഫ്രന്റേജുള്ള ചുറ്റുമതിലോടു കൂടിയ സമൃദ്ധിയായി വെള്ളമുള്ള നാലര സെന്റ് , സെന്റിന് രണ്ട് ലക്ഷത്തി അറുപതിനായിരം (2,60,000)രൂപ വിലവെച്ച് വില്‍ക്കാനുണ്ട് ബന്ധപ്പെടുക 9961320025 ഇ പിയുടെ ആത്മകഥ പ്രകാശനം തടയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു'; ഗുരുതര ആരോപണവുമായി വി ഡി സതീശന്‍ ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഗുരുതര ആരോപണവുമായി വി ഡി സതീശന്‍. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നാണ് ആരോപണം. ഡി സിയുടെ ഓഫീസിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചുവെന്നും പുസ്തകം പ്രസിദ്ധീകരിക്കരുതെന്ന് പറഞ്ഞാണ് വിളിച്ചതെന്നും വിഡി സതീശന്‍ ആരോപിച്ചു. അല്ലെങ്കില്‍ പുസ്തകം ഇന്ന് ഉച്ചയ്ക്ക് പുറത്തു വന്നേനെയെന്നും അദ്ദേഹം പറഞ്ഞു. പ്രകാശനം തടയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ആരോപണം. വായന തുടരുക .... ഇ പി മനപ്പൂര്‍വ്വം പ്രചാരവേല സൃഷ്ടിക്കില്ല', പ്രതികരണവുമായി ടി പി രാമകൃഷ്ണന്‍ ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ഇ പി അങ്ങനെ ബോധപൂര്‍വം പ്രചാരവേല സൃഷ്ടിക്കുന്നയാളല്ലെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഇ പി പറയാത്ത കാര്യങ്ങള്‍ ബുക്കിലുണ്ട് എന്ന് പറയുന്നത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം പ്രകാശനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കാര്യങ്ങള്‍ വിശദമാക്കേണ്ടത് ഇ പിയാണെന്നും പറഞ്ഞു. ഇ പി പറയുന്നതാണോ പ്രസാദകര്‍ പറയുന്നതാണോ വിശ്വസിക്കാന്‍ കഴിയുക എന്നത് പരിശോധനയില്‍ മാത്രമാണ് വ്യക്തമാകുവെന്നും അദ്ദേഹം പറഞ്ഞു. പരിപ്പുവടക്കും കട്ടന്‍ ചായയ്ക്കും ആരും എതിരല്ലെന്നും പാര്‍ട്ടി തീരുമാനം ആലോചിച്ച ശേഷം വ്യക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
|
|
ഡി സി ബുക്സിന്റെ പുസ്തക വിവാദത്തില്‍ പ്രതികരിച്ച് ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർത്ഥികര്‍ ഇ പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പ്രതികരിച്ച് ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർത്ഥികള്‍. ഇപി ജയരാജന്റെ ഭാഗത്ത് നിന്ന് ഇങ്ങനെയൊന്നും ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ഡോ.പി.സരിന്‍ പറഞ്ഞു. ഇങ്ങനെയൊരു വാര്‍ത്ത ഇ.പി തന്നെ നിഷേധിച്ചിട്ടുണ്ട് പുസ്തകം വായനക്കാരുടെ കൈയില്‍ എത്തിയിട്ടാണ് ചര്‍ച്ചയാകേണ്ടതെന്നും തനിക്കെതിരെ പരാമര്‍ശം ഉണ്ടെങ്കില്‍ ഉറപ്പായും മറുപടി പറയുമെന്നും സരിന്‍ പറഞ്ഞു. വിഷയത്തില്‍ ഇടതുമുന്നണി നേതാക്കളും മുഖ്യമന്ത്രിയും മറുപടി പറയുമെന്നാണ് യു.ആര്‍ പ്രദീപ് പറഞ്ഞത്. ആദ്യം പുസ്തകം വായിക്കട്ടെയെന്ന് പറഞ്ഞ വയനാട്ടിലെ ഇടത് സ്ഥാനാർത്ഥി സത്യന്‍ മൊകേരി ഇന്ന് തന്നെ വാര്‍ത്ത വന്നതില്‍ ദുരുദ്ദേശമുണ്ടെന്നും പറഞ്ഞു പ്രാദേശിക വാര്‍ത്തകള്‍ മരണങ്ങള്‍ പ്രധാനപ്പെട്ട ആഘോഷങ്ങള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍ Reference : മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി തന്റേത് തന്നെയെന്ന് പ്രശാന്ത് എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ടിവി പ്രശാന്തിന്‍റെ മൊഴിയെടുത്തു. നവീൻ ബാബുവിനെതിരെ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി തന്‍റേത് തന്നെയാണെന്നും , പരാതിയിലെ ഒപ്പും ലീസ് എഗ്രിമെന്റിലെ ഒപ്പും തന്‍റേത് തന്നെയാണ് തനിക്ക് രണ്ട് ഒപ്പുണ്ടെന്നും പ്രശാന്ത് പറഞ്ഞു. എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണം വ്യാജമാണെന്നും പരാതിയില്‍ ദുരൂഹത ഉണ്ടെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. പെട്രോള്‍ പമ്പിനായുള്ള എൻഒസി ഫയലിലെ പ്രശാന്തന്‍റെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തമാണെന്നായിരുന്നു ആക്ഷേപം. ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു. 9745397722 ഇപി ജയരാജനെ പുകഴ്ത്തിയും പിന്തുണ അറിയിച്ചും കെ സുരേന്ദ്രന്‍ സിപിഎം സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് പോവുകയാണെന്നും അതിന്റെ തെളിവാണ് ഇപി ജയരാജൻ്റെ വെളിപ്പെടുത്തലുകലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇപി ഒന്നും കൊണ്ടും ഭയക്കേണ്ടതില്ല സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവാണദ്ദേഹം കേന്ദ്ര കമ്മിറ്റി അംഗമാണ് അദ്ദേഹം പറഞ്ഞ കാര്യങ്ങളിള്‍ ഉറച്ചുനിൽക്കണമെന്നും , ഇ പിയോട് പിണറായിയും പാർട്ടിയും കാണിച്ചത് നീതി നിഷേധമാണ് ബിനോയ് വിശ്വം ഉൾപ്പെടെയുള്ളവരെ പ്രകാശ് ജാവ്‌ദേക്കര്‍ കണ്ടിട്ടുണ്ട് എന്നിട്ടും എന്തിനാണ് ഇ പിക്കെതിരെ മാത്രം നടപടിയെടുത്തതെന്നും അദ്ദേഹം ചോദിച്ചു. അധികാരവും സമ്പത്തും ഒരു കുടുംബത്തിലേക്ക് കേന്ദ്രീകരിക്കുന്നുവെന്ന് ഇ പി പറഞ്ഞുവെക്കുന്നുവെന്നും , പിണറായി വിജയന്റെ കുടുംബാധിപത്യമാണ് പാര്‍ട്ടിയില്‍ , മരുമകനിലേക്ക് അധികാര കൈമാറ്റം നടത്താനുള്ള വ്യഗ്രതയിലാണ് മുഖ്യമന്ത്രിയെന്നും കെ സുരേന്ദ്രൻ വിമര്‍ശിച്ചു. LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . പാര്‍ട്ടി ആവശ്യപ്പെട്ടു, വന്നു; പാലക്കാട്ട് യുഡിഎഫ് ജയം നൂറുശതമാനം ഉറപ്പ്... അതൃപ്തി അവസാനിപ്പിച്ച് കെ.മുരളീധരന്‍ പാലക്കാട്ട് പ്രചാരണത്തിനെത്തി. യുഡിഎഫിനും കൈപ്പത്തിക്കും വേണ്ടി വോട്ട് തേടാനാണ് വന്നതെന്നും മറ്റ് വിഷയങ്ങള്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ അപ്രസക്തമാണന്നും അദ്ദേഹം പറഞ്ഞു. അതേസമയം പെട്ടിക്കൊപ്പം സ്പിരിറ്റ് കേസില്‍ അറസ്റ്റിലായ ആളുടെ കോൺഗ്രസ് ബന്ധം ചര്‍ച്ചയാക്കി എൽഡിഎഫ് പുതിയ പോര്‍മുഖം തുറന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം. പാര്‍ട്ടി ഒന്ന് നന്നാകട്ടെ എന്നിട്ട് വോട്ടുചെയ്യാം എന്ന് പറയുന്ന നല്ല സഖാക്കളുണ്ട്- വി.ഡി.സതീശന്‍ ...... |
|
ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ പ്രതികരിച്ച് വി ഡി സതീശന്‍ കേരള സർക്കാരിനെ കുറിച്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളതാണ് ഇ പി ജയരാജന്റെ വാക്കിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബിജെപിയിലേക്ക് പോയ ഒരാളെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയതിലുള്ള കലാപമാണ് പുറത്തായതെന്നും ഡിസി ബുക്സ് പോലുള്ള ഒരു പ്രസാദകര്‍ക്ക് ആകാശത്തുനിന്ന് ആത്മകഥ എഴുതാന്‍ പറ്റുമോയെന്നും സതീശന്‍ ചോദിച്ചു. ഇ പി കൊടുത്തതിനെക്കാള്‍ നല്ല സർട്ടിഫിക്കറ്റ് പാലക്കാട് ഇടത് സ്ഥാനാര്‍ത്ഥിക്ക് ഇനി നൽകാനില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. 5 ലക്ഷം രൂപ വരെ 70 കഴിഞ്ഞ മുതിര്‍ന്ന ഇന്ത്യന്‍ പൌരന്‍മാര്‍ക്ക് സൌജ്യന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന ആയുഷ്മാന്‍വയോ വന്ദന ഇന്‍ഷൂറന്‍സ് രജിസ്ട്രേഷന് സന്ദര്‍ശിക്കുക. അല്ലേങ്കില്‍ ബന്ധപ്പെടുക (നിബന്ധനകള്‍ക്കു വിധേയം.) കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ എം.ടി.പത്മ അന്തരിച്ചു... കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ എം.ടി.പത്മ അന്തരിച്ചു. 1991 ലെ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ ഫിഷറീസ്, ഗ്രാമവികസന മന്ത്രിയായിരുന്നു. രണ്ടുതവണ കൊയിലാണ്ടിയില്‍ നിന്ന് ജയിച്ച് നിയമസഭയിലെത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം. കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. കേരള കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ എസ് യു പഠിപ്പുമുടക്ക് ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയ കേരള കാലിക്കറ്റ് സര്‍വ്വകലാശാലകളുടെ തീരുമാനത്തിൽ പ്രതിഷേധം ശക്തമാക്കി കെഎസ്‌യു. സമരപരിപാടികളുടെ ഭാഗമായി നാളെ കേരള, കാലിക്കറ്റ് സർവ്വകലാശാലകളുടെ കീഴിലുള്ള കോളേജുകളിൽ പഠിപ്പുമുഠക്കന്‍ സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.നാല് വർഷ ബിരുദ കോഴ്സുകൾ നിലവിൽ വരുമ്പോൾ ഫീസ് വർദ്ധന ഉണ്ടാവില്ലന്ന സർക്കാർ വാദം നിലനിൽക്കെയാണ് സർവ്വകലാശാലകളുടെ ഇരുട്ടടി ഉണ്ടായിരിക്കുന്നത്. മൂന്നും, നാലും ഇരട്ടിയായാണ് ഫീസ് വർദ്ധന ഉണ്ടായിരിക്കുന്നതെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കുറ്റപ്പെടുത്തി. മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ഇപി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ സിപിഎം കേന്ദ്രകമ്മറ്റി അംഗവും മുതിർന്ന നേതാവുംമായ ഇപി ജയരാജന്റെ ആത്മകഥ വിവാദത്തില്‍. എല്‍ഡിഎഫ് കണഅവീനർ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ലെന്നുമടക്കം പറയുന്ന ജയരാജന്റെ കത്തിപ്പടരാന്‍ കട്ടന്‍ ചായയും പരിപ്പ് വടയും എന്ന ഡിസി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലെ ഭാഗങ്ങള്‍ പുറത്ത് വന്നു. ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കര്‍ കൂടിക്കാഴ്ച്ച വിവാദം ആക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും , പാലക്കാടെ സ്ഥാനാര്‍ത്ഥി പിന്‍സരിൻ അവസരവാദിയാണെന്നും പുസ്തകത്തില്‍ വിമര്‍ശനമുണ്ട്. എന്നാല്‍ ആത്മകഥ താന്‍ എഴുതി തീര്‍ന്നിട്ടില്ലെന്ന് ഇപി ജയരാജന്‍ പ്രതികരിച്ചു. Have Any Computer / IT Related Issues? href='tel+919745397722' 9745397722 കംപ്യൂട്ടര്‍, ഐ.ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. https://wa.link/5dkzrv ബന്ധപ്പെടുക ജി പി ജയരാജന്റെ പുസ്തക വിവാദം ഗൂഢാലോചനയെന്ന് കെ രാധാകൃഷ്ണന്‍ ജി പി ജയരാജന്റെ പുസ്തക വിവാദം ഗൂഢാലോചനയെന്ന് കെ രാധാകൃഷ്ണന്‍. നടക്കുന്നത് അസത്യ പ്രചാരണം കെ രാധാകൃഷ്ണന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് വ്യാജ വാര്‍ത്തകള്‍ പതിവെന്നും അദ്ദേഹം പ്രതികരിച്ചു.
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |