|
മെയ് 2025 ബുധനാഴ്ച 1200 മേടം 31 Dhu al-Qidah 16, 1446 |
|
വാല്യം 2 ലക്കം 271 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
14 |
|
I am financially free. |
|
(1) |
|
വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ ഭക്ഷണം എത്തിക്കുന്ന കേന്ദ്രത്തില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി എറണാകുളം കടവന്ത്രയില്‍ സ്വകാര്യ വ്യക്തി കരാറെടുത്ത് നടത്തുന്ന റെയിൽവേയുടെ കാറ്ററിങ് സെന്റററായ വൃന്ദാവൻ എന്ന സ്ഥാപനത്തില്‍ നിന്ന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടി. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിലേക്ക് ഇവിടെ നിന്നും ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്നാണ് ഇവിടെ നിന്നും ലഭിച്ച വിവരമെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ ഹെല്‍ത്ത് ഇൻസ്‌പെക്ടർ വി വി സുരേഷ് അറിയിച്ചു. കോര്‍പ്പറേഷന്‍ ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. നേരത്തെയും ഈ സ്ഥാപനത്തിനെതിരെ പരാതി ലഭിച്ചിരുന്നു. മലിന ജലം പുറത്തേക്ക് ഒഴുക്കുന്നുവെന്നായിരുന്നു അന്ന് പരാതി ലഭിച്ചത്. അന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുകയും ഫൈന്‍ അടപ്പിക്കുകയും ചെയ്തിരുന്നു. സ്ഥാപനം അടച്ചു പൂട്ടി സീല്‍ ചെയ്യുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. വായന തുടരുക ...... പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu കത്തിക്കും, ഇവിടെ നക്‌സലുകൾ വരും'; വനംവകുപ്പ് ഓഫീസിലെത്തി ജനീഷ് കുമാര്‍ MLAയുടെ ഭീഷണി, വിശദീകരണം...... ജനങ്ങള്‍ വല്ലാത്ത മാനസികാവസ്ഥയിലായതിനാലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രതികരിച്ചതെന്ന് എം എല്‍ എ പറഞ്ഞു. പെട്ടെന്നുള്ള പ്രകോപനമായി രുന്നെന്നും അദ്ദേഹംപറഞ്ഞു. വായന തുടരുക . അന്വേഷണത്തില്‍ തൃപ്തിയുണ്ട്;ഓഫീസില്‍ കയറി അറസ്റ്റ് ചെയ്യാന്‍ പറ്റില്ലെന്ന് അസോസിയേഷന്‍ സെക്രട്ടറി പറഞ്ഞു. തിരുവനന്തപുരം: പോലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് വഞ്ചിയൂര്‍ കോടതിയിലെ സീനിയര്‍ അഭിഭാഷകന്റെ മര്‍ദനത്തിനിരയായ ജൂനിയര്‍ അഭിഭാഷക ശ്യാമിലി. തന്നെ മര്‍ദിച്ച അഭിഭാഷകന്‍ ബെയ്‍ലിന്‍ ദാസിനെ ഓഫീസില്‍കയറി അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി തടഞ്ഞുവെന്നും അവര്‍ ആരോപിച്ചു. ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ബെയ്‍ലിന്‍ ദാസ് ഒപ്പം നിന്നതിന്റെ ഭാഗമായിട്ടായിരിക്കാം ഈ പിന്തുണയെന്നും ശ്യാമിലി പറഞ്ഞു. ബാര്‍ കൗണ്‍സിലിനും മറ്റും പരാതി നല്‍കിയിട്ടുണ്ട്. അവര്‍ ഇക്കാര്യത്തില്‍ നടപടികള്‍ എടുക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്യാമിലി പങ്കുവെച്ചു. വായന തുടരുക. . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. കാലവര്‍ഷം ബംഗാള്‍ ഉള്‍ക്കടലിലും നിക്കോബാര്‍ ദ്വീപുകളിലുമെത്തി; കേരളത്തില്‍ മേയ് 27-ന് എത്തിയേക്കും ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലിലും നിക്കോബാര്‍ ദ്വീപുകളിലും കാലവര്‍ഷ മെത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉൾക്കടലിന്റെ തെക്ക്, തെക്കന്‍ അന്തമാന്‍ കടല്‍, വടക്കന്‍ അന്തമാന്‍ തീരം, നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച കാലവര്‍ഷമെത്തിയത്. കേരളതീരത്ത് മേയ് 27-ന് എത്തും. വായനതുടരുക...... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. കളമശ്ശേരി സ്‌ഫോടന കേസ്: സാക്ഷി പറയുന്ന യഹോവ സാക്ഷി വിശ്വാസികൾക്ക് നേരെ വധഭീഷണി സന്ദേശം കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസില്‍ സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഭീഷണി. യഹോവ സാക്ഷികളുടെ പിആര്‍ഒയുടെ ഫോണിലാണ് ഭീഷണി സന്ദേശമെത്തിയത്. സാക്ഷി പറഞ്ഞാല്‍ യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വെക്കുമെന്നും ഭീഷണിയിലുണ്ട്. 12ന് രാത്രി വാട്‌സ്ആപ്പ് മുഖാന്തരമാണ് ഭീഷണി സന്ദേശം വന്നത്. തുടര്‍ന്നു വായിക്കുക..... COMPUTER TIPS & TRICKS Subscribe Click Here. രണ്ട് മിനിറ്റുള്ള 4 വീഡിയോയ്ക്ക് 39.5 ലക്ഷം രൂപ; ഉത്തരവാദിത്ത ടൂറിസം പരസ്യത്തിന് സര്‍ക്കാര്‍ അനുവദിച്ചത് 2 കോടി തിരുവനന്തപുരം: രണ്ട് മിനിറ്റുള്ള നാല് വീഡിയോ ചെയ്യുന്നതിന് ടൂറിസം വകുപ്പിന് മുപ്പത്തി ഒന്‍പതര ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. നാല് ന്യൂസ് ലെറ്റര്‍ തയ്യാറാക്കുന്നതിന് പതിമൂന്നേക്കാല്‍ ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലെ ബേപ്പൂര്‍ ഫെസ്റ്റിന്റെ പരസ്യത്തിനായി നല്‍കിയത് പതിമൂന്ന്‌ലക്ഷം രൂപയാണ്. വായന തുടരുക . . ഫുട്ബോള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞു, ഒമിനി ജീപ്പില്‍ തട്ടികൊണ്ടുപോയി; വിദ്യാര്‍ത്ഥികളുടെ മൊഴിയില്‍ സംശയം തിരുവനന്തപുരം: കൊച്ചിയില്‍ നിന്ന് കാണാതായ വിദ്യാർത്ഥികളെ തമ്പാനൂരില്‍ നിന്നും കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി തമ്പാനൂര്‍ സി ഐ ശ്രീകുമാര്‍. പുലര്‍ച്ചെ മൂന്ന് മണിക്കാണ് വിദ്യാര്‍ത്ഥികളെ കണ്ടെത്തിയതെന്നും ഒമ്നി വാനില്‍ എത്തിയ സംഘം തങ്ങളെ തട്ടികൊണ്ടുപോയെന്നാണ് കുട്ടികള്‍ അവകാശപ്പെടുന്നതെന്നും വായന തുടരുക . . . സ്മാര്‍ട്ട് ഫോണ്‍ വേണ്ട, നെറ്റ് വേണ്ട; പിഎഫ് അക്കൗണ്ടിലേക്ക് പലിശ വന്നോയെന്ന് പരിശോധിക്കാനുള്ള സിംപിള്‍ വഴികള്‍ രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ പദ്ധതികളിൽ ഒന്നാണ് പിഎഫ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍, ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് പലിശ ചേർക്കുന്നത് എങ്ങനെ അറിയും? അതിന് അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുക തന്നെ വേണം. ടെക്‌സ്‌റ്റ് മെസേജ്, മിസ്‌ഡ് കോള്‍, ഉമാങ് ആപ്പ്, ഇപിഎഫ്ഒ വെബ്‌സൈറ്റ് എന്നിവ വഴി വിവിധ രീതിയില്‍ ബാലൻസ് പരിശോധിക്കാം. വായന തുടരുക . . . കേരളത്തിലെ എംപിമാരെ പങ്കെടുപ്പിച്ച് റെയില്‍വേയുടെ യോഗം; വേണം മെമു, സമ്മര്‍ദം നടത്തിയാല്‍ കിട്ടും...... കണ്ണൂര്‍:തീവണ്ടികള്‍ തിങ്ങിഞെരുങ്ങി ഓടുമ്പോഴും കേരളത്തിന് ആവശ്യത്തിന് മെയിൻലൈൻ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (മെമു) ഇല്ല. കേരളത്തിലേക്കുള്ള ത്രീ ഫെയ്സ് മെമു റേക്കിന്റെ (കോച്ച്) വരവ് നിലച്ചതാണ് പ്രധാന കാരണം. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി വന്ദേഭാരതിന്റെ സമ്മർദത്തിലായപ്പോള്‍ മെമു റേക്കിന്റെ നിര്‍മാണം ചുരുക്കി. ഇതിനൊപ്പം എംപിമാരുടെ ഇടപെടലും ദുര്‍ബലമായപ്പോള്‍ റെയില്‍വേ കേരളത്തിന്റെ ഹ്രസ്വദൂരയാത്രയെ പൂര്‍ണമായും തഴഞ്ഞു. 12 മെമു മാത്രമാണ് കേരളത്തിലുള്ളത്. വായനതുടരുക.... 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .
|
|
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. മന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം കൂടി ഉള്‍പ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്തു. സെഡ് കാറ്റഗറി സുരക്ഷയാണ് നിലവില്‍ ജയശങ്കറിനുള്ളത്. സിആര്‍പിഎഫാണ് സെഡ് കാറ്റഗറി വിഭാഗത്തിലുള്ള വിഐപികള്‍ക്ക് സുരക്ഷ ഒരുക്കുന്നത്. രാജ്യത്തെവിടെ പോകുമ്പോഴും സായുധരായ സിആര്‍പിഎഫ് സേനാംഗങ്ങള്‍ അദ്ദേഹത്തിന് ശക്തമായ സുരക്ഷ ഒരുക്കും. നിലവില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, ദലൈലാമ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ളവർക്ക് സിആർപിഎഫാണ് സുരക്ഷ നൽകുന്നത്. വായന തുടരുക . . . പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും ഉയര്‍ന്ന പെന്‍ഷന്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായിരുന്ന പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും ഉയര്‍ന്ന പെന്‍ഷന്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. കേരള ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് തീരുമാനമെന്നാണ് വിശദീകരണം. പെന്‍ഷന്‍ ആനുകൂല്യത്തിന് സര്‍ക്കാര്‍ സര്‍വീസിനൊപ്പം പിഎസ്‌സി അംഗമെന്ന നിലയിലെ സേവനകാലവും പരിഗണിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. വായന തുടരുക . . . ഇന്ത്യന്‍ സംസ്ഥാനത്തെ സ്ഥലങ്ങളുടെ പേര് മാറ്റി ചൈന അരുണാചല്‍ പ്രദേശിലെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ നീക്കവുമായി ബന്ധപ്പെട്ട് വടക്കുകിഴക്കന്‍ സംസ്ഥാനം എല്ലായ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരുമെന്ന യാഥാര്‍ഥ്യത്തെ ചൈനയുടെ ഇത്തരം ബുദ്ധിശൂന്യമായ നീക്കങ്ങളാണ് തടയാനാകില്ലെന്ന് ഇന്ത്യ പറഞ്ഞു. ചൈന അവകാശവാദം ഉന്നയിക്കുന്ന അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ ചൈനീസ് പേരുകളുടെ പട്ടിക ബീജിംഗ് വീണ്ടും പുറത്തിറക്കിയതിന് പിന്നാലെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയത്. ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് പേരിടാനുള്ള വ്യര്‍ത്ഥവും അസംബന്ധമായതുമായ ശ്രമങ്ങള്‍ ചൈന തുടരുന്നത് തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടുവെന്ന് ചോദ്യത്തിന് മറുപടിയായി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാൾ പറഞ്ഞു. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ചു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ചു. ജുഡീഷ്യറിയില്‍ വിശ്വസിക്കാന്‍ ജനങ്ങളോട് ആജ്ഞാപിക്കാന്‍ കഴിയില്ലെന്ന് വിട വാങ്ങല്‍ പ്രസംഗത്തില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. ജനവിശ്വാസം നേടിയെടു ക്കേണ്ടതാണെന്നും സഞ്ജീവ് ഖന്ന പറഞ്ഞു.വിരമിച്ച ശേഷം ഒരു തസ്തികയും സ്വീകരിക്കില്ല. നിയമമേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്നും സഞ്ജീവ് ഖന്ന പറഞ്ഞു. വായന തുടരുക . . . Cease Fire A ceasefire (also known as a truce), also spelled cease-fire (the antonym of 'open fire'), is a stoppage of a war in which each side agrees with the other to suspend aggressive actions often due to mediation by a third party. Ceasefires may be between state actors or involve non-state actors. തുടര്‍ന്നു വായിക്കുക . . . ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷങ്ങളില്‍ പാക്കിസ്ഥാനൊപ്പമെന്ന് ആവര്‍ത്തിച്ച് തുര്‍ക്കി ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷങ്ങളില്‍ പാക്കിസ്ഥാനൊപ്പമെന്ന് ആവര്‍ത്തിച്ച് തുര്‍ക്കി. പാക്കിസ്ഥാനെതിരെയുള്ള മിസൈല്‍ ആക്രമണങ്ങളെ നേരത്തെയും തുർക്കി അപലപിച്ചതാണെന്നും പ്രസിഡന്റ് എല്‍ദൊഗാന്‍ ആവര്‍ത്തിച്ചു. ഇപ്പോഴത്തെ വെടിനിര്‍ത്തല്‍ തുടരണം, പാക്കിസ്ഥാന് എതിരെ കൂടുതല്‍ ആക്രമണങ്ങള്‍ പാടില്ലെന്നും തുര്‍ക്കി ആവശ്യപ്പെട്ടു. പഹല്‍ഗാം ഭീകരാക്രമണത്തെ നേരത്തെ അപലപിച്ചതാണ്. സിന്ധു നദീജല തര്‍ക്കം അടക്കം വെടി നിര്‍ത്തലിനിടെ ചര്‍ച്ച ചെയ്യണമെന്നും തുര്‍ക്കി ആവശ്യപ്പെടുന്നു. വായന തുടരുക . . .. മന്ത്രിസഭമാത്രം ശുപാര്‍ശചെയ്താല്‍ പോരെന്ന് ഗവര്‍ണര്‍ ഷെറിനുള്‍പ്പടെയുള്ളവരെ വിട്ടയക്കാനുള്ള ഫയല്‍ തിരിച്ചയച്ചു തിരുവനന്തപുരം: തടവുപുള്ളികള്‍ക്ക് ശിക്ഷയിളവ് മന്ത്രിസഭയുടെ ശുപാര്‍ശമാത്രം അടിസ്ഥാനമാക്കി നൽകുന്നതിനോട് വിയോജിച്ച് രാജ്ഭവന്‍. ഇളവുനല്‍കുന്ന കാര്യം പരിഗണിക്കുന്നതിന് 12 ഇന മാര്‍ഗരേഖ രാജ്ഭന്‍ൻ തയ്യാറാക്കി. ശിക്ഷയിളവിനായി സര്‍ക്കാര്‍ നല്‍കിയ അഞ്ചുപേരുടെ ഫയലുകളും രാജ്ഭവന്‍ തിരിച്ചയക്കുകയും ചെയ്തു. കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്റെ മോചനഫയലും ഇതിൽപ്പെടും. രാജ്ഭവന്‍ നിര്‍ദേശിച്ച മാതൃകയില്‍ ഇവരുടെ ശുപാര്‍ശ വീണ്ടും സര്‍ക്കാര്‍ നല്‍കേണ്ടിവരും. വായന തുടരുക. . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും a 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക രണ്ടാം ക്ലാസുകാരനെ തെരുവുനായകൾ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു, സംഭവം വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാലക്കാട്: പാലക്കാട് കല്‍മണ്ഡപത്ത് എട്ടുവയസ്സുകാരന് നേരെ തെരുവുനായ ആക്രമണം. പ്രതിഭാ നഗര്‍ സ്വദേശി മുഹമ്മദ് ഷിയാസിനാണ് തെരുവുനായയുടെ കടിയേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തെരുവ് നായകൾ ആക്രമിക്കുകയായിരുന്നു. നാല് നായകള്‍ ഒരുമിച്ചാണ് കുട്ടിയെ ആക്രമിച്ചത്. സെന്റ് സെബാസ്റ്റ്യന്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആക്രമണത്തിനിരയായ മുഹമ്മദ് ഷിയാസ്. വായന തുടരുക . . കുടുംബാംഗങ്ങളുമായി വന്ദേഭാരതില്‍ ആഘോഷയാത്ര; വിരമിക്കും മുന്‍പേ ആഗ്രഹം സഫലമാക്കി റെയില്‍വേ ജീവനക്കാരന്‍...... കോഴിക്കോട്: സര്‍വീസില്‍നിന്ന് വിരമിക്കുംമുമ്പ് കുടുംബത്തോടൊപ്പം ട്രെയിനില്‍ ആഘോഷയാത്ര നടത്തി റെയില്‍വേ ജീവനക്കാരന്‍. തൃശ്ശൂര്‍ സ്വദേശി ടി.എം. അബ്ബാസാണ് വന്ദേഭാരതിലെ ഒരു കോച്ച് മുഴുവനായി ബുക്ക് ചെയ്ത് കുടുംബത്തോടൊപ്പം യാത്രചെയ്തത്. വായന തുടരുക . . . സായാഹ്ന വാര്‍ത്തകള്‍ | മേയ് 14, ബുധനാഴ്ച പാകിസ്ഥാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 13 സൈനികരെന്ന് പാകിസ്ഥാന്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 13 സൈനികരെന്ന് പാകിസ്ഥാന്‍. ആറിടങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നുവെന്നും പാക് സൈനിക വക്താവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ 11 പാക് സൈനികര്‍ കൊല്ലപ്പെട്ടവെന്നാണ് പാക് സൈന്യം പറഞ്ഞിരുന്നത്. 40 പാക് പൗരന്മാരും കൊല്ലപ്പെട്ടുവെന്നും വാര്‍ത്താസമ്മേളനത്തില്‍ പാക് സൈനിക വക്താവ് അവകാശപ്പെട്ടു. Have Any Computer / IT Related Issues? കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ടിആര്‍എഫിന്റെ ചീഫ് ഓപ്പറേറ്റിങ് കമ്മാന്‍ഡര്‍ ഷഹീദ് കൂട്ടെ കൊല്ലപ്പെട്ടു പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ടിആർഎഫിൻ്റെ ചീഫ് ഓപ്പറേറ്റിങ് കമ്മാന്‍ഡര്‍ ഷഹീദ് കൂട്ടെ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലയായ ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലിലാണ് സംഭവം. മറ്റ് രണ്ട് ഭീകരര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. മൂന്ന് ഭീകരരില്‍ രണ്ട് പേരെയാണ് തിരിച്ചറിഞ്ഞത്. ഷോപിയാന്‍ സ്വദേശി അദ്‌നാന്‍ ഷാഫിയാണ് കൊല്ലപ്പെട്ട രണ്ടാമന്‍. തുടര്‍ന്നു വായിക്കുക . . . AVAILABLE FREELANCE COMPUTER TRAINER, DEVELOPER, PROGRAMMER TOUCH US |
|
വൈകാരിക പ്രകടനമാണ് ഉണ്ടായതെന്ന് കെ യു ജനീഷ് കുമാല്‍ എം എല്‍ എ പത്തനംതിട്ട കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസില്‍ വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ കെ.യു ജനീഷ് കുമാർ എംഎൽഎ ബലമായി മോചിപ്പിച്ച സംഭവത്തില്‍ ജനങ്ങളുടെ പ്രശ്നങ്ങളിലെ വൈകാരിക പ്രകടനമാണ് ഉണ്ടായതെന്നും മോശം ഭാഷ ഉപയോഗിക്കേണ്ടിവന്നതില്‍ ഖേദമുണ്ടെന്നും എം എല്‍ എ പ്രതികരിച്ചു. എന്നാല്‍ എംഎൽഎയുടെ വാദം കോന്നി ഡിഎഫ്ഒ തള്ളി. ആന ചരിഞ്ഞ കേസില്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്നും നടപക്രമങ്ങള്‍ പാലിച്ച് ചോദ്യംചെയ്യാനാണ് വിളിപ്പിച്ചത്, എംഎല്‍എ ഇറക്കി കൊണ്ടുപോയ ആൾ സ്വന്തം വാഹനത്തിലാണ് ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിയതെന്നും സംഭവം ഉണ്ടായ പാടം ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും കോന്നി ഡിഎഫ്ഒ വ്യക്തമാക്കി. തുടര്‍ന്നു വായിക്കുക . . . ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തികളില്‍ നിന്ന് സേനയെ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി തയ്യാറാക്കി. ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തികളില്‍ നിന്ന് സേനയെ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതിയുടെ വിവരം രണ്ടു ഡിജിഎംഒമാരും ഇന്ന് പരസ്പരം കൈമാറിയേക്കും. അതിര്‍ത്തിയില്‍ അധികം വിന്യസിച്ച സൈനികരെ കുറയ്ക്കുകയും അതിർത്തികളിൽ എത്തിച്ച കൂടുതല്‍ പടക്കോപ്പുകളും പിന്‍വലിക്കുകയും ചെയ്യും. ഡിജിഎംഒമാര്‍ ചര്‍ച്ച തുടരാന്‍ പ്രതിനിധികളെ ചുമതലപ്പെടുത്തിയേക്കും. വായന തുടരുക .... We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 അതിക്രമം, ലഹള, മോഷണം, മയക്കുമരുന്ന് കേസ്; കുറ്റകൃത്യങ്ങളില് ഉൾപെട്ടവര്‍ക്ക് ഇനി ബസുകളില്‍ ജോലി ലഭിക്കില്ല ഒറ്റപ്പാലം: കുറ്റകൃത്യങ്ങളിലുള്‍പ്പെട്ടവരെ സ്വകാര്യ ബസുകളുള്‍പ്പെടെ സ്റ്റേജ് കാരേജുകളില്‍ ജീവനക്കാരായി നിയമിക്കാന്‍ പാടില്ലെന്ന നിര്‍ദേശം നടപ്പാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ്. ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, ഡോര്‍ അറ്റന്‍ഡര്‍മാര്‍ തുടങ്ങിയ ജീവനക്കാര്‍ക്ക് 12 തരം കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. വായന തുടരുക . . പാമ്പുകടിച്ചും കടന്നൽക്കുത്തേറ്റും മരിച്ചാല്‍ 4 ലക്ഷം; വന്യജീവി ആക്രമണത്തില്‍ വീടുതകര്‍ന്നാലും നഷ്ടപരിഹാരം തിരുവനന്തപുരം: മഴയെ ആശ്രയിച്ചുള്ള കാര്‍ഷികവിളകളോ തോട്ടവിളകളോ വന്യജീവിആക്രമണത്തില്‍ നശിച്ചാല്‍ ഹെക്ടറിന് 8500 രൂപ നിരക്കില്‍ പരമാവധി ഒരുലക്ഷം രൂപവരെ നല്‍കും. ദുരന്തപ്രതികരണനിധിയില്‍നിന്നും വനം വകുപ്പില്‍നിന്നുമാണ് ഈ തുക അനുവദിക്കുക. കൃഷിവകുപ്പാകും നഷ്ടം കണക്കാക്കുക. ജലസേചനത്തെ ആശ്രയിച്ചുള്ള കൃഷിക്കും പരമാവധി ഒരുലക്ഷംരൂപ അനുവദിക്കും. വായന തുടരുക. . . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക വേടന്റെ പരിപാടി റദ്ദാക്കിയതില്‍ ചെളിവാരിയെറിഞ്ഞ് പ്രതിഷേധം; കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ കേസ് തിരുവനന്തപുരം: കിളിമാനൂരില്‍ റാപ്പര്‍ വേടന്റെ പരിപാടി മാറ്റിവെച്ചതിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കിളിമാനൂര്‍ പൊലീസാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന ഇരുപത്തിയഞ്ചോളം പേര്‍ക്കെതിരെയാണ് കേസ്. മെയ് എട്ടിനായിരുന്നു വേടന്റെ പരിപാടി നിശ്ചയിച്ചിരുന്നത്. പരിപാടിക്ക് എല്‍ഇഡി സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യന്‍ ലിജു ഗോപിനാഥ് ഷോക്കേറ്റ് മരണപ്പെട്ടു. ഇതോടെയാണ് വേടന്റെ പരിപാടി മാറ്റിവെച്ചത്. തുടര്‍ന്ന് പരിപാടി കാണാനായി എത്തിയവര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞാണ് യുവാക്കള്‍ പ്രതിഷേധിച്ചത്. വായന തുടരുക . .. Todays Special GK കരിപ്പൂരില്‍ വീണ്ടും ഹൈബ്രിഡ് കഞ്ചാവ് വേട്ട; പിടികൂടിയത് 40 കോടിയോളം വിലവരുന്ന കഞ്ചാവ്; മൂന്ന് വനിതകള്‍ പിടിയില്‍ കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 34 കിലോ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് സ്ത്രീകള്‍ കസ്റ്റംസിന്റെ പിടിയിലായി. മലേഷ്യയില്‍ നിന്നും എയര്‍ ഏഷ്യ വിമാനത്തിലാണ് ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദീന്‍, കോയമ്പത്തൂർ സ്വദേശിനി കവിത രാജേഷ്‌കുമാര്‍ , തൃശൂര്‍ സ്വദേശിനി സിമി ബാലകൃഷ്ണന്‍ എന്നിവരെയാണ് എയർ കസ്റ്റംസ്, എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇവരിൽ നിന്ന് പിടികൂടിയ 34 കിലോ ഹൈബ്രിഡ് കഞ്ചാവ് കൂടാതെ തായ്‌ലന്‍ഡ് നിര്‍മ്മിത 15 കിലോയോളം തൂക്കം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്ക്കറ്റ് എന്നിവയില്‍ കലര്‍ത്തിയ രാസ ലഹരിയും കണ്ടെത്തിയിരുന്നു. ലഹരി എത്തിച്ചത് തായ്ലാന്‍ഡില്‍ നിന്നാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൂടുതല്‍ വായിക്കുക. . . തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ.ഗവായ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആര്‍.ഗവായ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ 10 മണിയോടെ രാഷ്ട്രപതി ഭവനില്‍ വെച്ചായിരുന്നു സത്യപ്രതിജ‍്ഞ. രാഷ്ട്രപതി ദ്രൌപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന് ശേഷം ദളിത് വിഭാഗത്തില്‍ നിന്ന് ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ ന്യായാധിപനാണ് ഇന്ത്യയുടെ 52ാമത്തെ ചീഫ് ജസ്റ്റീസായ ജസ്റ്റിസ് ബി.ആര്‍.ഗവായ്. ഈ വര്‍ഷം നവംബര്‍ 23 വരെ ജസ്റ്റിസ് ബി.ആര്‍.ഗവായ് ചീഫ് ജസ്റ്റിസായി തുടരും. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്നലെ വിരമിച്ചിരുന്നു. വായന തുടരുക . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ച് നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളില്‍ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ച് നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളില്‍ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മധ്യപ്രദേശ് മന്ത്രി വിജയ് ഷാക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടത്. വ്യാപകമായ പ്രതിഷേധത്തിന് കാരണമായ വിഷയത്തില്‍ സ്വമേധയാ കേസെടുത്ത കോടതി, വിജയ് ഷായ്ക്കെതിരെ എഫ്ഐആർ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നൽകുകയായിരുന്നു. വായന തുടരുക . . Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |