|
സെപ്തംബര് 2024 ശനിയാഴ്ച 1200 ചിങ്ങം 29 |

|
ലക്കം 1 വാല്യം 90 |
|
പേജുകള്: 1   |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
14 |
|
You’re braver than you believe, and stronger than you seem, and smarter than you think. |
|
മാതാപിതാക്കളിലെ ഫോണ് ഉപയോഗം കുട്ടികളുടെ ഭാഷാ വൈദഗ്ധ്യത്തെ ബാധിക്കുമെന്ന് പഠനം...... കാഞ്ഞങ്ങാട്ട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്ക്ക് ദാരുണാന്ത്യം; അപകടം പാളം മുറിച്ചുകടക്കുന്നതിനിടെ...... കാസര്കോട്: കാഞ്ഞങ്ങാട് റെയില്വേ സ്റ്റേഷന് സമീപം മൂന്നു പേര് ട്രെയിന് തട്ടി മരിച്ചു.കോട്ടയം ചിങ്ങവനം സ്വദേശികളായ അലീന തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചല് (30) എന്നിവരാണ് മരിച്ചത്. 2 മാസം മുൻപു വരെ ബുക്കിങ് ഫുൾ; ഇന്ന് ആരുമില്ല; കഞ്ഞി കുടിക്കണമെങ്കില് ടൂറിസ്റ്റുകള് വരണം; സഞ്ചാരികളേ... അര്ജുന് വേണ്ടി തെരച്ചില് തുടരാന് ഡ്രഡ്ജര് ചൊവ്വാഴ്ച കാര്വാര് തുറമുഖത്ത് എത്തിക്കാന് തീരുമാനമായി ഷിരൂരിലെ മണ്ണിടിച്ചിലില് കാണാതായ അര്ജുന് വേണ്ടി തെരച്ചില് തുടരാന് ഡ്രഡ്ജര് ചൊവ്വാഴ്ച കാര്വാര് തുറമുഖത്ത് എത്തിക്കാൻ തീരുമാനമായി. നാളെ വൈകിട്ട് ഗോവ തീരത്ത് നിന്ന് പുറപ്പെടും. ചൊവ്വാഴ്ച കാർവാറിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില് യോഗം ചേരുമെന്നാണ് റിപ്പോർട്ട്.ജില്ലാ കളക്ടര് ലക്ഷ്മി പ്രിയ, എസ്പി എം നാരായണ, സ്ഥലം എംഎൽഎ സതീഷ് സെയിന്, ഡ്രഡ്ജര് കമ്പനി അധികൃതര് എന്നിവര് യോഗത്തില് പങ്കെടുക്കും. നാവികസേനയുടെയും ഈശ്വര് മല്പെ അടക്കമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും സഹായം തേടുന്നതില് അന്ന് തീരുമാനമുണ്ടാകും.ബുധനാഴ്ച തെരച്ചില് തുടങ്ങാന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അടുത്ത ആഴ്ച നിലവില് ഉത്തരകന്നഡ ജില്ലയില് കാലാവസ്ഥാ മുന്നറിയിപ്പ് അനുകൂലമാണ്. അർബുദ ബാധിതയായ എട്ടു വയസുകാരിയുടെ ചികിത്സ വെല്ലൂരിലേക്ക് മാറ്റും; സഹായവുമായി സുരേഷ് ഗോപി അർബുദ ബാധിതയായ എട്ടു വയസുകാരി ആരഭിക്ക് സഹായവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആരഭിയുടെ ചികിത്സക്ക് വിദഗ്ധ ഡോക്ടേഴ്സിന്റെ സഹായം സുരേഷ് ഗോപി ഉറപ്പ് നൽകിയിരിക്കുകയാണ്. പെരുമ്പളത്തെ രാജപ്പന്റെ കുടുംബത്തിന്റെ ദുരിതത്തിന്റെ ട്വന്റിഫോർ വാർത്തയെ തുടർന്നാണ് സുരേഷ് ഗോപിയുടെ ഇടപെടല്. യെച്ചൂരിയെ അന്ത്യയാത്രയിലും അനുഗമിച്ച് സീമ ചിസ്തി സീതാറാം യെച്ചൂരിയുടെ കൂടെ അന്ത്യയാത്രയിലുടനീളം സീമ ചിസ്തി ഉണ്ടായിരുന്നു. വസന്ത് കുഞ്ചിലെ ആ ചെറിയ വീട്ടില് നിന്ന് പാര്ട്ടി ആസ്ഥാനമായ എകെജി ഭവനിലേക്ക് യെച്ചൂരിയെ കൊണ്ടുപോകുമ്പോള് മൃതദേഹം ചുമന്ന് പുറത്തേക്കിറക്കാന് സഹായിക്കുന്നവരില് സീമയുമുണ്ട്. അന്ത്യയാത്രയിലുടനീളവും മൃതദേഹം എയിംസിന് കൈമാറുന്ന വേളയിലും സീമ യെച്ചൂരിയെ അനുഗമിച്ചു. ജീവിത പങ്കാളിയിലുമുപരി യെച്ചൂരിയുടെ സമര സഖാവ് കൂടിയായി സീമയെ വിശേഷിപ്പിക്കാം. അന്ന് അറസ്റ്റിലായ എയിംസിലേക്ക് തന്നെ ഒടുവില് യെച്ചൂരി മടങ്ങി 1975ല് അടിയന്തരാവസ്ഥ കാലത്ത് എയിംസ് ആശുപത്രിയില് നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന ചരിത്രമുണ്ട് സീതാറാം യെച്ചൂരിക്ക്. അന്ന് അദ്ദേഹം ജെഎന്യുവിലെ വിദ്യാര്ഥി യൂനിയന് പ്രസിഡന്റായിരുന്നു. പിതാവിനെ എയിംസില് പ്രവേശിപ്പിച്ച സമയമായിരുന്നു അത്. ഒളിവില് പോയ സീതാറാം യെച്ചൂരി എയിംസിലുള്ള പിതാവിനെ കാണാന് വരാതിരിക്കില്ലെന്ന് പൊലീസ് കണക്കുകൂട്ടി. ഈ കണക്കുകൂട്ടല് പിഴച്ചില്ല. രാത്രി അച്ഛനെ സന്ദര്ശിച്ച് മടങ്ങുന്നതിനിടെ യെച്ചൂരിയെ അറസ്റ്റ് ചെയ്തു.
|
|
ഉത്രാടപാച്ചിലിന് മലയാളികള്, പ്രത്യേകതകള് എന്തെല്ലാം; ആശംസകള് ഇങ്ങനെ മലയാളികള് മനസ്സറിഞ്ഞ് ഓണം ആഘോഷിക്കാന് ഒരുങ്ങുകയാണ്. തിരുവോണത്തിന് ഇനി രണ്ട് നാള് മാത്രമാണ് ഉള്ളത്. ഓണം മുന്നില് കണ്ട് വിപണികളെല്ലാം സജീവമാണ്. ഇത്രയും ദിവസങ്ങളില് ഓണത്തിന് വേണ്ട സാധനങ്ങള് വാങ്ങാനുള്ള തിരക്കിലായിരിക്കും ഓരോ മലയാളിയും. പൂക്കളം ഒരുക്കാനും, പുതിയ ഓണക്കോടി വാങ്ങാനും സദ്യ ഒരുക്കാനും വേണ്ട സാധനങ്ങള് വാങ്ങുന്നതിനുമായിട്ടെല്ലാം നമ്മള് എല്ലാ തിരക്കിലായിരിക്കും. ആവേശം കടലോളം... മലപ്പുറത്തെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്ത്ത് കാലിക്കറ്റ് എഫ്.സി...... മലപ്പുറം: സൂപ്പര് ലീഗ് കേരള ഫുട്‌ബോളില് ആവേശമേറിയ മത്സരത്തില് മലപ്പുറം എഫ്.സി.യെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്ത്ത് കാലിക്കറ്റ് എഫ്.സി. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില് പതിനയ്യായിരത്തോളം പേര് നിറഞ്ഞ ഗാലറിക്കു മുന്നിലാണ് മലപ്പുറത്തിന്റെ നിരാശപ്പെടുത്തുന്ന തോല്വി. ആദ്യ പകുതിയില് ഒരു ഗോളും രണ്ടാംപകുതിയില് രണ്ട് ഗോളും നേടിയാണ് കാലിക്കറ്റിന്റെ ജയം. മലയാളികൾക്ക് ഓണസന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന് മലയാളികൾക്ക് ഓണസന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടിനെ ചേർത്തു പിടിക്കണമെന്ന് ആണ് മുഖ്യമന്ത്രിയുടെ ഓണ സന്ദേശം. ആഘോഷവേള ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പറഞ്ഞു.
|
|
അങ്ങനൊരു കാലമുണ്ടായിരുന്നോ? മാവേലിക്ക് അവധി നീട്ടിക്കിട്ടിയ കാലം, ചിങ്ങത്തിൽ ഓണമില്ലാത്ത കാലം!... മാവേലി പാതാളത്തിൽനിന്ന് ചിങ്ങത്തില് വന്നു മടങ്ങുന്നു എന്നാണല്ലോ വിശ്വാസം. എന്നാല്, പാതാളത്തില്നിന്ന് അദ്ദേഹത്തിന് ഒരു മാസം കൂടി അവധി നീട്ടിക്കിട്ടിയ കാലമുണ്ടായിരുന്നു: കന്നിയിലും തിരുവോണം ആഘോഷിച്ചിരുന്ന കാലം. അക്കാലം കന്നിയോണം കൂടി കഴിഞ്ഞേ മാവേലി പാതാളത്തിലേക്കു മടങ്ങിയിരുന്നുള്ളൂ. ഭാരതപ്പുഴയ്ക്കു വടക്കുള്ളവര് കന്നിയോണമാണ് പണ്ട് തിരുവോണമായി ആഘോഷിച്ചിരുന്നത്. കന്നിമാസം ഒന്നാം തീയതിക്ക് വടക്കന് കേരളത്തില് 'കന്യാറൊന്ന്' എന്നാണു പറയുക. കന്നി, ആറ്, ഒന്ന് എന്നിവ യോജിച്ചാണ് ഈ പേരു വന്നത്. അതായത്, കന്നിമാസം ആറാം തീയതി ആണ്ടുപിറപ്പ്. കൊല്ലവര്ഷം ആരംഭിച്ച വിവരം വടക്കൻകേരളത്തില് അറിഞ്ഞപ്പോഴേക്കും ചിങ്ങം കടന്ന് കന്നി ആറ് ആയത്രേ. കൊല്ലവർഷം നിലവിൽവന്ന കാര്യം അറിയിക്കാന് പോയ ദൂതന് കാടും മേടും ഭാരതപ്പുഴയും കടന്ന് അവിടെ ചെന്നപ്പോഴേക്കും മാസം ഒന്നു കഴിഞ്ഞു! ഓടിക്കൊണ്ടിരുന്ന BMW കാറിന് തീപിടിച്ചു, യാത്രക്കാരന് ഇറങ്ങിയോടി രക്ഷപ്പെട്ടു; സംഭവം കഴക്കൂട്ടത്ത്...... |
|
തിരുവാറന്മുളയപ്പന് ഓണസദ്യയൊരുക്കാന് വിഭവങ്ങളുമായി തിരുവോണത്തോണി...... |
|
തിരുവാറന്മുളയപ്പന് ഓണസദ്യയ്ക്കാവശ്യമായ വിഭവങ്ങളെത്തിക്കുക കോട്ടയം കുമാരനല്ലൂര്‍ മങ്ങാട്ട് ഇല്ലത്തുകാരാണ്. മങ്ങാട്ട് ഇല്ലത്തെ എം.എന്‍.അനൂപ് നാരായണ ഭട്ടതിരിയാണ് ഇത്തവണ തിരുവോണത്തോണിയില്‍ വിഭവങ്ങളുമായി ചുരുളന്‍ വള്ളത്തില്‍ യാത്ര പുറപ്പെട്ടത്. പൂർവികർ ഭക്തിയിൽ വിളക്കിച്ചേർത്ത യാത്ര കൂടിയാണിത്.പ്രാർഥനയുടെ തുഴയെറിഞ്ഞാണ് ചിങ്ങത്തിലെ മൂലം നാളിൽ അനൂപ് ചുരുളൻ വള്ളത്തിൽ കാലെടുത്തുവെച്ചത്. ഇവിടെനിന്ന്&കാട്ടൂർക്കടവ് വരെ ചുരുളൻവള്ളത്തിലാണ് യാത്ര. മൂന്ന് പ്രധാനനദികളും തോടുകളും മൂന്ന് രാത്രിയും പകലും പിന്നിട്ടാണ് യാത്ര. കാട്ടൂരിലെത്തിയശേഷമാണ് തിരുവോണത്തോണിയിലേക്ക് യാത്ര മാറ്റുക. ഉത്രാടം നാളിൽ കാട്ടൂർ മഹാവിഷ്ണുക്ഷേത്രക്കടവിൽനിന്ന് തിരുവാറൻമുളയപ്പനുള്ള വിഭവങ്ങളുമായി ഭട്ടതിരി തിരുവോണത്തോണിയേറും. പള്ളിയോടങ്ങൾ അകമ്പടിയാകും. തിരുവോണനാളായ 15-ന് പുലർച്ചെ ആറന്മുളക്കടവിലെത്തും.തിരുവോണനാളായ 15-ന് പുലർച്ചെ ആറന്മുളക്കടവിലെത്തും. കാട്ടൂർ ക്ഷേത്രത്തിൽനിന്നുള്ള ദീപവും ഓണവിഭവങ്ങളും ഭഗവാന് മുൻപിൽ സമർപ്പിക്കും. ക്ഷേത്രത്തിലെ വിളക്കിലേക്ക് ദീപം പകരും. വിഭവങ്ങൾകൊണ്ട് ഭഗവാന് ഓണസദ്യയൊരുക്കും. വീഡിയോകാണുക.....
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |