|
ഒക്ടോബര്‍ 2024 തിങ്കളാഴ്ത 1200 കന്നി 28 |

|
ലക്കം 1 വാല്യം 114 |
|
പേജുകള്‍: 1   |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
14 |
|
Every thing happens for me, not to me. Byron Kate; |
|
ഈ വർഷത്തെ സാമ്പത്തിക നൊബേൽ 3 പേർക്ക് TRAVEL TICKETS TRAIN FLIGHT & BUS 9745397722 ഉരുള്‍പൊട്ടല്‍ മേഖലയില്‍ സുരക്ഷിത പ്രദേശങ്ങള്‍ അടയാളപ്പെടുത്താനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ഉരുള്‍പൊട്ടല്‍ മേഖലയില്‍ സുരക്ഷിത പ്രദേശങ്ങള്‍ അടയാളപ്പെടുത്താനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. ആശങ്ക പരിഹരിക്കാതെ ചൂരല്‍ മലയില്‍ സുരക്ഷിത മേഖലകള്‍ അടയാളപ്പെടുത്താന്‍ അനുവദിക്കില്ലെന്ന നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മടങ്ങി. ഉരുള്‍പൊട്ടല്‍ ഉണ്ടായ മേഖലയിൽനിന്ന് 30 മുതല്‍ 50 മീറ്റര്‍ വരെ ദൂരെയാണ് സുരക്ഷിത മേഖലയെന്ന് അടയാള പ്പെടുത്തേണ്ടിയിരുന്നത്. ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡം പ്രകാരം സങ്കീർണ്ണ മേഖലയിലുള്ള നിരവധി വീടുകള്‍ സുരക്ഷിതമെന്ന് വിലയിരുത്തപ്പെടുമെന്ന് പ്രദേശവാസികള്‍ വിമര്‍ശിച്ചു. പ്രശ്നം പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ മുണ്ടക്കെ ചൂരല്‍മല ജനകീയ സമിതിയുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു. തീരുമാനം ഉണ്ടാകുന്നത് വരെ സര്‍വ്വേ നടത്തുന്നത് നിര്‍ത്തിവെക്കാന്‍ ഉദ്യോഗസ്ഥർക്ക് നിര്‍ദ്ദേശം നൽകി. ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശ കേരളത്തിലെ മദ്രസകളെ ബാധിക്കുമോ? ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം കേരളത്തിലെ മദ്രസകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതല്ലെന്ന് വിദഗ്ധർ. കേരളത്തിലെ കാൽ ലക്ഷത്തിലേറെ വരുന്ന മദ്രസകളിൽ ഒന്നുപോലും സർക്കാർ ഫണ്ടിനെ ആശ്രയിക്കുന്നില്ല. മദ്രസ വിദ്യാർത്ഥികളെ ശാസ്ത്രമടക്കമുള്ള വിഷയങ്ങൾ പഠിപ്പിക്കുന്നതിനായി ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ സർക്കാർ ഫണ്ട് നൽകുന്നുണ്ട്. ഇത്തരം മദ്രസകളെ ബാധിക്കുന്നതാണ് കമ്മീഷൻ നിർദ്ദേശം. അധ്യാപകർക്ക് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നതിന് മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് നിലവിലുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക ആലപ്പുഴയില്‍ ഹൗസ്ബോട്ടില്‍നിന്നു കാണാതായ യുവാവ് കായലില്‍ മരിച്ചനിലയില്‍... ആലപ്പുഴ പുന്നമടയിൽ ഹൗസ്ബോട്ടിൽനിന്നു കായലില്‍ വീണ യുവാവ് മരിച്ചു. കോട്ടയം കോതനല്ലൂര്‍ ഓമല്ലൂര്‍ മേശേരിൽപാറ രാജീവ് രാഘവന്‍ (40) ആണു മരിച്ചത്. പത്തംഗ സംഘത്തോടൊപ്പം ഇന്നലെ വൈകിട്ടാണു ഹൗസ്ബോട്ട് യാത്ര ആരംഭിച്ചത്. രാവിലെ രാജീവിനെ കാണാതായി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഉച്ചയോടെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇൻസ്റ്റഗ്രാമില്‍ പരിചയപ്പെട്ടയാളെ തേടി വീടുവിട് 15കാരി, കണ്ടെത്തിയത് വിജയവാഡയില്‍; യുവാവ് അറസ്റ്റില്‍... പറന്നിറങ്ങിയ റോക്കറ്റിനെ പിടിച്ചുവെച്ച് സ്‌പേസ് എക്‌സിന്റെ 'യന്ത്രക്കൈ';അമ്പരപ്പിച്ച് മസ്‌കും സംഘവും...... തിരക്കഥാ രചനയും പ്രീ പ്രൊഡക്ഷനും ഇനി ഈസി; അണിയറ ജോലി എളുപ്പമാക്കാന്‍ പുതിയ സോഫ്റ്റ് വെയര്‍ ...... തീയേറ്ററുകളെ പൂരപ്പറമ്പുകളാക്കുന്ന സൂപ്പര്‍ ഹിറ്റ് സിനിമകള്‍ കണ്ടാസ്വദിക്കുമ്പോള്‍ ഒരുപക്ഷേ, ആ സിനിമയ്ക്ക് പിറകിലെ കഷ്ടപ്പാടുകളും ദുരിതങ്ങളും എത്രത്തോളം ഉണ്ടെന്ന് നമ്മള്‍ തിരിച്ചറിയുന്നുണ്ടാവില്ല. എഞ്ചിനീയറിങ് പഠനകാലം തൊട്ടുതന്നെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതുകൊണ്ടാവണം അണിയറയിലെ ജോലിഭാരം കുറയ്ക്കാനും സമയം ലാഭിക്കാനും ഒരു സംവിധാനമൊരുക്കണമെന്ന ചിന്ത കണ്ണൂര്‍ സ്വദേശി അനിരുദ്ധ് പത്മനാഭന്റെ മനസില്‍ ഉദിച്ചത്. ഇതൊരു പുതിയ ആശയം എന്ന് പറയാനാവില്ലെങ്കിലും, ഇന്ത്യന്‍ ചലച്ചിത്ര നിര്‍മാണ രംഗത്ത്, പ്രത്യേകിച്ചും മലയാളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ഇപ്പോഴും ഏറെ പ്രയാസം നിറഞ്ഞ പരമ്പരാഗത ശൈലികള്‍ പിന്തുടരുന്ന പ്രീ പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ സ്‍ക്രിപ്റ്റില്‍ (Scriptyl) എന്നൊരു പ്ലാറ്റ്ഫോം ആവിഷ്‍കരിച്ചിരിക്കുകയാണ് അനിരുദ്ധ്.
'ജര്‍മനായാലും ജപ്പാനായാലും കൊള്ളാം, കുന്നംകുളം ആവാതിരുന്നാൽ മതി'; തേവര- കുണ്ടന്നൂർ പാലം അടച്ചു...... |
|
ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കേന്ദ്രസഹായം ലഭ്യമാക്കാനുള്ള പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി....... തവയനാട്ടിലെ മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കേന്ദ്രസഹായം ലഭ്യമാക്കാന്‍ ചട്ടം 275 പ്രകാരമുള്ള പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി.മന്ത്രി എം.ബി രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്. അടിയന്തര സഹായം ലഭ്യമാകുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടതുപോലെ അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും ദുരിതബാധിതരുടെ വായ്പകള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളണമെന്നും നിയമസഭ ഐക്യകണ്ഠേന കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജൂലായ് 30 ന് മേപ്പാടി പഞ്ചായത്തില്‍ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങളെ ഗുരുതരമായി ബാധിച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിശദമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ അടിയന്തര സഹായം ഒന്നുംതന്നെ ലഭ്യമായിട്ടില്ല. ദേശീയ ദുരന്തനിവാരണ നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം അതിതീവ്ര ദുരന്തത്തിന്റെ ഗണത്തില്‍പ്പെടുന്നതാണ് മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍. കടപ്പാട് . . . പിവി അന്‍വര്‍ എല്ലാവര്‍ക്കും ഒരു പാഠമാണെന്ന് ബിനോയ് വിശ്വം എം എല്‍ എ പിവി അന്‍വര്‍ എല്ലാവര്‍ക്കും ഒരു പാഠമാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അത്തരം ആളുകള്‍ വരുമ്പോള്‍ തന്നെ അവരെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ച്, തലയില്‍ എടുത്തുവെച്ച്, അര്‍ഹത പരിഗണിക്കാതെ അവര്‍ക്ക് പ്രൊമോഷന്‍ കൊടുത്ത്, സ്ഥാനമാനങ്ങളുടെ തൊപ്പിവെച്ച്, അവരെ കൊട്ടിഘോഷിച്ച് വലിയവനാക്കി മാറ്റും . എന്നാല്‍ ഇതൊക്കെ ചെയ്യുമ്പോഴും മൗലികമായി അവര്‍ എന്താണോ അതാണ് അവര്‍. അത് ലവലേശം മാറിയിട്ടില്ല. അപ്പോള്‍ അത്തരം ആളുകള്‍ വരുമ്പോള്‍ ഒരു കമ്യൂണിസ്റ്റ് പാർട്ടി പാലിക്കേണ്ട ജാഗ്രതയെ പറ്റിയുള്ള പാഠമാണ്. ആ പാഠം സിപിഎമ്മിന് മാത്രമല്ല, തങ്ങൾക്കും ബാധകമാണെന്ന് ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. കാനഡയിലെ ഹൈക്കമ്മിഷണറെ പിൻവലിക്കാൻ തീരുമാനിച്ച് ഇന്ത്യ കാനഡയിലെ ഹൈക്കമ്മിഷണറെ പിൻവലിക്കാൻ തീരുമാനിച്ച് ഇന്ത്യ. കനേഡിയന്‍ സര്‍ക്കാരില്‍ വിശ്വാസമില്ല. സഞ്ജയ് വര്‍മ്മ അടക്കമുള്ള നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കാന്‍ കാനഡയ്ക്ക് കഴിയില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. അതേസമയം ഡല്‍ഹിയിലുള്ള കനേഡിയന്‍ ഹൈക്കമ്മിഷണറുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നുള്ള മുന്നറിയിപ്പും ഇന്ത്യ നല്‍കിയിട്ടുണ്ട്. പ്രാദേശിക വാര്‍ത്തകള്‍ മരണങ്ങള്‍ പ്രധാനപ്പെട്ട ആഘോഴങ്ങള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍ വാര്‍ത്ത സംഭന്ധിച്ച പൂര്‍ണ്ണ ഉത്തരവാദിത്വം റഫറന്‍സ് വ്യക്തിയായിരിക്കും. ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കാനഡയുടെ അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കാനഡയുടെ അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ പേരെടുത്ത് വിമര്‍ശിച്ച കേന്ദ്രവിദേശകാര്യ മന്ത്രാലയം ട്രൂഡോ സര്‍ക്കാരിന്റേത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും ആരോപിച്ചു. അന്വേഷണത്തിന്റെ പേരില്‍ ഇന്ത്യയെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. കടുപ്പിച്ച് കോടതി: സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് ഹൈക്കോടതി
എടച്ചേരിയിലെ ഡിവൈഎഫ്ഐ കൊലവിളി പ്രസംഗം: കേസെടുക്കാന്‍ പൊലീസ്... കോഴിക്കോട് എടച്ചേരിയിലെ ഡിവൈഎഫ്ഐ കൊലവിളി പ്രസംഗത്തില്‍ കേസെടുക്കാന്‍ പൊലീസ്. കോണ്‍ഗ്രസ് എടച്ചേരി മണ്ഡലം സെക്രട്ടറി നിജേഷിനെതിരെയുള്ള കൊലവിളി പ്രസംഗത്തിലാണു കേസെടുക്കുക. നിജേഷിന്റെ മൊഴിയെടുക്കും. മുച്ചുകുന്ന് കോളജിനു മുന്നിലെ ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്'; കേന്ദ്രനീക്കത്തിനെതിരെ ഒറ്റക്കെട്ട്, നിയമസഭയില്‍ പ്രമേയം പാസ്സാക്കി... തിരുവനന്തപുരം 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' സംവിധാനം നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി. നടപടി രാജ്യത്തിന്റെ വൈവിധ്യങ്ങളെ താറുമാറാക്കാനുള്ള കുല്‍സിത നീക്കമാണെന്ന് പ്രമേയം അവതരിപ്പിച്ച് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളെയും തദ്ദേശസ്ഥാപന പ്രതിനിധികളെയും തിരഞ്ഞെടുത്ത ജനങ്ങളോടുള്ള അവഹേളനമാണിത്. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയാണിതെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. അച്ചടക്കം കണ്ടുപഠിക്കണം, അവരെ വിശുദ്ധര്‍ എന്നാണ് വിളിക്കേണ്ടത് ആർഎസ്എസ് പരിപാടിയില്‍ ഔസേപ്പച്ചന്‍... തൃശൂര്‍ ആർഎസ്എസ് പരിപാടിയില്‍ പങ്കെടുത്ത് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. വിജയദശമി ഉത്സവത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് സംഘടിപ്പിച്ച പഥസഞ്ചലന പൊതുപരിപാടിയിലാണ് ഔസേപ്പച്ചന്‍ പങ്കെടുത്ത്. പരിപാടിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. യുദ്ധം, പലായനം, പട്ടിണി, വിലാസമില്ലാത്ത ജനത; രാജ്യരഹിതരില്ലാത്ത ലോകമെന്ന ലക്ഷ്യം കൈവരിക്കാനാകുമോ?... ങ്ങള്‍ പോലും നിഷേധിക്കപ്പെട്ട മനുഷ്യര്‍. |
|
കടല്‍ ലോകത്തെക്കുറിച്ചറിയാം; മീനുകളെ കുറിച്ചുള്ള അറിവുകൾ ജനകീയമാക്കാൻ കൊച്ചിയില്‍ ഫിഷ് വാക് ....... കൊച്ചി: മീനുകളെ കുറിച്ചുള്ള അറിവുകൾ ജനകീയമാക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കൊച്ചിയിൽ ഫിഷ് വാക് സംഘടിപ്പിക്കുന്നു. മത്സ്യ-സമുദ്രജൈവവൈവിധ്യ പ്രത്യേകതകൾ പൊതജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. പക്ഷി നിരീക്ഷണത്തിന് സമാനമായി, മത്സ്യപ്രേമികൾക്ക് കടൽജീവജാലങ്ങളെ കൂടുതലായി അടുത്തറിയാനുള്ള അവസരമൊരുക്കുകയാണ് ഫിഷ് വാക്. തൃശൂര്‍ പൂരം: സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി; അന്വേഷണം തുടങ്ങി പൊലീസ്... തൃശൂര്‍ തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ അലങ്കോലമായ സംഭവത്തില്‍ പ്രശ്നപരിഹാരത്തിനായി എത്തിയ സുരേഷ് ഗോപി സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ തൃശൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. സിപിഐ തൃശൂര്‍മണ്ഡലം മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷിന്റെ പരാതിയിലാണ് അന്വേഷണം. സുമേഷിന്റെ മൊഴി തൃശൂര്‍ എസിപി രേഖപ്പെടുത്തി. ... കാകദൃഷ്ടി താങ്കളുടെ പ്രിയ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. കത്ത് കിട്ടി, മുഖ്യമന്ത്രിക്കൊന്നും മറയ്ക്കാന്‍ ഇല്ലെങ്കില്‍ ഏറെ സന്തോഷം: പ്രതികരിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ രണ്ടാമതമത്തെ കത്ത് ലഭിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്ക് സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പി ആര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞതാണോ ഹിന്ദു പറഞ്ഞതാണോ ശരിയെന്ന് ഗവര്‍ണര്‍ ചോദിച്ചു. ഹിന്ദുവിനെതിരെ നിയമ നടപടി സ്വീകരിക്കാത്തതെന്തെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. മുഖ്യമന്ത്രിക്കൊന്നും മറയ്ക്കാന്‍ ഇല്ലെങ്കില്‍ തനിക്ക് ഏറെ സന്തോഷം എന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്തിനെതിരായ കുറ്റകൃത്യം ഗുരുതരമായതെന്ന് അദ്ദേഹം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. എല്ലാ കാര്യങ്ങളും നിയമപരമായും ഭരണഘടനപരവുമായാണ് നിര്‍വഹിക്കേണ്ടത് എന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം: കേന്ദ്ര സര്‍ക്കാരിന് പങ്കില്ലെന്ന് മന്ത്രി ജോര്‍ജ് കുര്യന്‍ മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഒരു പങ്കുമില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. സീതാറാം യെച്ചൂരിയുടെ പേരില്‍ സംസ്ഥാനത്തെ ആദ്യത്തെ CPM ഓഫീസ് കാഞ്ഞിരപ്പള്ളിയില്‍; പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും കാഞ്ഞിരപ്പള്ളി കുരിശുകവല ജംഗ്ഷനിലാണ് ഓഡിറ്റോറിയത്തോട് കൂടിയ മൂന്ന് നില കെട്ടിടം വരുന്നത്. ഇതിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി. ജില്ലയിലെ വലിയ ഏരിയാ കമ്മിറ്റികളിലൊന്നായ കാഞ്ഞിരപ്പള്ളിക്ക് കീഴില്‍ 13 ലോക്കല്‍ കമ്മിറ്റികളാണ് ഉള്ളത് എറണാകുളത്ത് അദ്ധ്യാപക ദമ്പതികളും രണ്ട് മക്കളും മരിച്ച നിലയിൽ; മൃതദേഹം പഠനത്തിന് കൊടുക്കണമെന്ന് കുറിപ്പ് എറണാകുളത്ത് അദ്ധ്യാപക ദമ്പതികളും രണ്ട് മക്കളും മരിച്ച നിലയില്‍ മൃതദേഹം പഠനത്തിന് കൊടുക്കണമെന്ന് കുറിപ്പ്എറണാകുളം: ചോറ്റാനിക്കര കക്കാട് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക സൂചന. അധ്യാപകനായ രഞ്ജിത്തിനെയും കുടുംബത്തെയും ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ച് ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്. ശമ്പള കുടിശ്ശികയ്ക്ക് വേണ്ടിവരിക കോടികള്‍ ;പി.എസ്.സി അംഗങ്ങളുടെ വേതനം പരിഷ്‌കരിക്കണമെന്ന് ആവശ്യം...... തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും വേതനം പരിഷ്‌കരിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ പരിഗണനയില്‍. 2016-ലാണ് അവസാനമായി ജുഡീഷ്യല്‍ കമ്മീഷന്‍ സ്‌കെയില്‍ പരിഷ്‌കരിച്ചത്. ഇതനുസരിച്ച് പി.എസ്.സി അംഗങ്ങളുടെ ശമ്പള സ്‌കെയിലും പരിഷ്‌കരിക്കപ്പെട്ടു. എന്നാല്‍ കേരളത്തില്‍ ഈ പരിഷ്‌കരണം നടപ്പിലായില്ല. അത് നടപ്പിലാക്കണമെന്നാണ് പി.എസ്.സി ചെയര്‍മാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഉപതിരഞ്ഞെടുപ്പ്: തയാറെടുപ്പോടെ മുന്നണികല്‍; പ്രഖ്യാപിച്ചാലുടന്‍ പേരുകള്‍... തിരുവനന്തപുരം / കൊച്ചി പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ സംബന്ധിച്ച ചർച്ചകൾക്കായി കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു സമിതി ഇന്നു യോഗം ചേരും. പാലക്കാടുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി എംപിമാരായ വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ എന്നിവരോടും ചേലക്കരയുടെ ചർച്ചയ്ക്കായി തൃശൂരിൽ നിന്നുള്ള ടി.എൻ.പ്രതാപൻ, ജോസ് വള്ളൂർ, എം.പി.വിൻസന്റ്, അനിൽ അക്കര എന്നിവരോടും ഇന്നു തിരുവനന്തപുരത്ത് എത്താൻ സംസ്ഥാന നേതൃത്വം നിർദേശിച്ചു. ജില്ലയിലെ പ്രധാന നേതാക്കളുടെ അഭിപ്രായമാരാഞ്ഞ ശേഷമായിരിക്കും സമിതി ചേരുക ചിപ്പിലെ മസ്തിഷ്‌കവും തലച്ചോറിനെ അനുകരിക്കുന്ന കംപ്യൂട്ടിങ്ങും- അഭിമുഖം ...... ഇത് വോട്ടുബാങ്ക് രാഷ്ട്രീയം; ജസ്റ്റിന്‍ ട്രൂഡോയെ പേരെടുത്ത് വിമര്‍ശിച്ച് വിദേശകാര്യ മന്ത്രാലയം...... സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 14, തിങ്കള്‍ . .
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |