|
നവംബര്‍ 2024 വ്യാഴാഴ്ച 1200 തുലാം 29 |

|
ലക്കം 1 വാല്യം 139 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
14 |
|
Problems in the world will increase; therefore I should increase my capacity for dealing with problems. |
|
കേരളത്തിലെ മന്ത്രിമാര്‍ മുനമ്പത്തെ ജനങ്ങളുടെ കണ്ണീർ കാണുന്നില്ല;വഖഫ് ഭേദഗതി ബില്‍ പാസായാല്‍ പ്രശ്നങ്ങള്‍ ... കൊച്ചി വഖഫ് ഭൂമി പ്രശ്നത്തിൽ മുനമ്പം സമരപ്പന്തല്‍ സന്ദർശിച്ച് ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ ശോഭ കരന്തലജെയും കൊല്ലം രൂപതാ ബിഷപ് ഡോ. ആന്റണി മുല്ലശ്ശേരിയും. വഖഫ് ഭൂമി പ്രശ്നം ബാധിച്ച അഞ്ചോളം കുടുംബങ്ങളെ കേന്ദ്രമന്ത്രി നേരില്‍ക്കണ്ടു. പാർലമെന്റില്‍ വഖഫ് ഭേദഗതി ബില്‍ പാസാകുന്നതോടെ മുനമ്പത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും അവർ പറഞ്ഞു. സച്ചിന്‍ മാപ്പുസാക്ഷി, എതിര്‍പ്പില്ലെന്നു പൊലീസ്; സ്വപ്നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്... തിരുവനന്തപുരം നയതന്ത്ര ബാഗേജുവഴി സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതി സച്ചിന്‍ദാസ് മാപ്പുസാക്ഷിയായി. സ്വപ്നയ്ക്കു വ്യാജരേഖയുണ്ടാക്കി നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന സച്ചിന്‍ ദാസിനെയാണു തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി മാപ്പുസാക്ഷിയാക്കിയത്. സച്ചിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. സച്ചിനെ മാപ്പുസാക്ഷിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്നു കോടതിയെ പൊലീസ് അറിയിച്ചു. 19ന് സച്ചിന്റെ മൊഴി കോടതി രേഖപ്പെടുത്തും. യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 സ്കൂള്‍ വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; അപകടമൊഴിവായത് തലനാരിഴയ്ക്ക്- വിഡിയോ... ഇടുക്കി പീരുമേട്ടില്‍ സ്കൂള്‍ വിദ്യാർഥികള്‍ക്കുനേരെ പാഞ്ഞടുത്ത് കാട്ടാന. വിദ്യാര്‍ഥികള്‍ ഓടിമാറിയതോടെ വന്‍ അപകടം ഒഴിവായി. ബസ് കാത്തുനിന്ന മരിയാഗിരി സ്കൂളിലെ കുട്ടികള്‍ക്കു നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. എന്‍.പ്രശാന്ത് ഫയല്‍ കാണുന്നതിനു വിലക്ക്? ജയതിലക് ഒപ്പിട്ട നോട്ട് പുറത്ത്... തിരുവനന്തപുരം സസ്‌പെന്‍ഷനിലായ കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്ത് ഫയല്‍ കാണുന്നതിനു വിലക്കേര്‍പ്പെടുത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. എസ്‌സി, എസ്‌ടി സ്‌പെഷല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ പ്രശാന്തിന് ഫയലുകള്‍ എത്തുന്നത് ഒഴിവാക്കി അഡിഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ഒപ്പിട്ട നോട്ടാണ് പുറത്തായിരിക്കുന്നത്. പ്രശാന്തിന് ഫയലുകള്‍ എത്താതിരിക്കുന്ന തരത്തിലാണ് നടപടികള്‍ ഉണ്ടായത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക കാട്ടാനകളില്‍ 40 ശതമാനവും ചരിഞ്ഞു; മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആനകളെ കേരളത്തിലേക്ക് കൊണ്ടുവരാനാകില്ല... കൊച്ചി കാട്ടാനകളെ പിടികൂടാനുള്ള ചട്ടം രൂപീകരിക്കുമ്പോള്‍ വനം-വന്യജീവി സംരക്ഷണ നിയമം കൂടി കണക്കിലെടുക്കണമെന്ന് ഹൈക്കോടതി. 2018 മുതല്‍ 2021 വരെ പിടികൂടിയ കാട്ടാനകളില്‍ 40 ശതമാനവും ചരിഞ്ഞുവെന്നും ഷെഡ്യൂൾ ഒന്നിൽപ്പെട്ട വന്യമൃഗം ഉൾപ്പെടെയുള്ളവയുടെ ഉടമസ്ഥാവകാശം ആർക്കും നേടാനാകില്ലെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ പ്രതികരിച്ച് വി ഡി സതീശന്‍ കേരള സര്‍ക്കാരിനെ കുറിച്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളതാണ് ഇ പി ജയരാജന്റെ വാക്കിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബിജെപിയിലേക്ക് പോയ ഒരാളെ സിപിഎം സ്ഥാനാർത്ഥിയാക്കിയതിലുള്ള കലാപമാണ് പുറത്തായതെന്നും ഡിസി ബുക്സ് പോലുള്ള ഒരു പ്രസാദകര്‍ക്ക് ആകാശത്തുനിന്ന് ആത്മകഥ എഴുതാന്‍ പറ്റുമോയെന്നും സതീശന്‍ ചോദിച്ചു. ഇ പി കൊടുത്തതിനെക്കാള്‍ നല്ല സർട്ടിഫിക്കറ്റ് പാലക്കാട് ഇടത് സ്ഥാനാർത്ഥിക്ക് ഇനി നല്‍കാനില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 എല്‍.ഡി.എഫ്. നേതാക്കള്‍ ചേലക്കര മണ്ഡലത്തിന്റെ പരിധിയില്‍ പരസ്യപ്രചാരണം കഴിഞ്ഞിട്ടും അനധികൃതമായി താമസിക്കുന്നുവെന്ന് കോണ്‍ഗ്രസിന്റെ പരതി എല്‍.ഡി.എഫ്. നേതാക്കള്‍ ചേലക്കര മണ്ഡലത്തിന്റെ പരിധിയില്‍ പരസ്യപ്രചാരണം കഴിഞ്ഞിട്ടും അനധികൃതമായി താമസിക്കുന്നുവെന്ന് കോണ്‍ഗ്രസിന്റെ പരാതി. ജില്ലാ പോലീസ് മേധാവിക്കും കളക്ടര്‍ക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്. മണ്ഡലത്തില്‍ താമസിക്കുന്ന നേതാക്കളെ കസ്റ്റഡിയില്‍ എടുത്ത് മണ്ഡലത്തിന് പുറത്താക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. മണ്ണംപേട്ട വൈദ്യശാല സെന്ററില്‍ നിന്നും മുക്കാല്‍ കിലോമീറ്റര്‍ ദൂരത്തില്‍ ടാറിങ് റോഡ് ഫ്രന്റേജുള്ള ചുറ്റുമതിലോടു കൂടിയ സമൃദ്ധിയായി വെള്ളമുള്ള നാലര സെന്റ് , സെന്റിന് രണ്ട് ലക്ഷത്തി അറുപതിനായിരം (2,60,000)രൂപ വിലവെച്ച് വില്‍ക്കാനുണ്ട് ബന്ധപ്പെടുക 9961320025 പമ്പ മുതല്‍ സന്നിധാനം വരെ 68 ലക്ഷം ലിറ്റര്‍ ജലം, കുടിവെള്ള വിതരണത്തിന് പൂർണ സജ്ജമെന്ന് വാട്ടർ അതോറിറ്റി ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും പൂർത്തിക്കി കേരള വാട്ടര്‍ അതോറിറ്റി. തീർഥാടകർക്കായി പമ്പ മുതല്‍ സന്നിധാനം വരെ എട്ടു സംഭരണികളിലായി ഏകദേശം 68 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കുന്നുണ്ട്. താല്‍ക്കാലിക ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട് |
|
അന്വേഷണ പുരോഗതി അറിയിക്കണം കൊടകര കള്ളപ്പണക്കേസില്‍ ഇ.ഡിക്കും ആദായനികുതി വകുപ്പിനും നോട്ടിസ്... കൊച്ചി കൊടകര കള്ളപ്പണ ഇടപാട് കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) ആദായ നികുതി വകുപ്പിനും ഹൈക്കോടതിയുടെ നോട്ടിസ്. മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി അറിയിക്കാനാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നിര്‍ദേശം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോടും സംസ്ഥാന പൊലീസ് മേധാവിയോടും ഹൈക്കോടതി വിശദീകരണം തേടി. പ്രാദേശിക വാര്‍ത്തകള്‍ മരണങ്ങള്‍ പ്രധാനപ്പെട്ട ആഘോഷങ്ങള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍ Reference : ആത്മകഥ തിരുത്തിപ്പറഞ്ഞ് ഇ.പി: ചോര്‍ന്നോയെന്ന് പരിശോധിക്കും; സരിന്‍ ഉത്തമ സ്ഥാനാര്‍ഥി... ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു. 9745397722 പ്രത്യേക അന്വേഷണ സംഘം നവീൻ ബാബുവിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു കണ്ണൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. വിശദമായ മൊഴി രേഖപ്പെടുത്തിയശേഷമാണ് അന്വേഷണ സംഘം വീട്ടില്‍ നിന്നും മടങ്ങിയത്. മൊഴിയെടുത്തതിനുശേഷം കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. കേസിൽ പെട്രോൾ പമ്പ് ഉടമ പ്രശാന്തിന്‍റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം നവീൻ ബാബുവിന്‍റെ കുടുംബം കോടതിയിൽ ഉന്നയിച്ചിരുന്നു. പി പി ദിവ്യ ഉന്നയിച്ച കൈക്കൂലി ആരോപണത്തിന് പിന്നിലെ ഗൂഢാലോചന ഉൾപ്പടെ സമഗ്രമായ അന്വേഷിക്കണമെന്നാണ് നവീന്‍ ബാബുവിന്റെ സഹോദരനടക്കമുള്ളവരുടെ ആവശ്യം. LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 14, വ്യാഴം ഇ പി ജയരാജന്റെ ആത്മകഥ വിവാദം; ഉപതിരഞ്ഞെടുപ്പിന് ശേഷം വിശദമായി പരിശോധിക്കാന്‍ സിപിഐഎം ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഉലഞ്ഞ് പാര്‍ട്ടി. തള്ളിപ്പറഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് ദിനത്തില്‍ പുറത്തുവന്ന ആത്മകഥാ ഭാഗങ്ങള്‍ പാര്‍ട്ടിയെ തെല്ലൊന്നുമല്ല വെട്ടിലാക്കിയത്. വിവാദഭാഗങ്ങള്‍ പുറത്തുവന്നില്ലായിരുന്നുവെങ്കില്‍ ഇതേ ഉള്ളടക്കത്തോടെ പുസ്തകം പ്രസിദ്ധീകരിക്കുമായിരുന്നോ? വിവാദ ഉള്ളടക്കം തയ്യാറാക്കിയതാര്? തിരഞ്ഞെടുപ്പ് ദിനത്തില്‍ ചോര്‍ന്നത് എങ്ങനെ? ഇക്കാര്യങ്ങള്‍ സിപിഐഎം പരിശോധിക്കുന്നുണ്ട്. ഉപ തിരഞ്ഞെടുപ്പിന് ശേഷം വിശദമായ പരിശോധനയിലേക്ക് കടന്നാല്‍ മതിയെന്ന് നിലവിലെ തീരുമാനം. ഇ പി ജയരാജനോട് വിശദീകരണം ചോദിക്കേണ്ട ആവശ്യമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. കുറിപ്പുകള്‍ തയ്യാറാക്കാന്‍ ഇ പി സഹായം തേടിയ ദേശാഭിമാനി ലേഖകനോടും സിപിഐഎം വിശദീകരണം ചോദിച്ചിട്ടില്ല. തേക്കടിയില്‍ കശ്മീരി കടയുടമകള്‍ ഇസ്രയേല്‍ സഞ്ചാരികളെ അപമാനിച്ച് ഇറക്കിവിട്ടു ഇസ്രയേലില്‍ നിന്ന് തേക്കടി കാണാന്‍ എത്തിയ വിനോദ സഞ്ചാരികളെ അപമാനിച്ച് കാശ്മീരി കടയുടമകള്‍. കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കാശ്മീർ സ്വദേശികളുടെ കടയില്‍ നിന്നാണ് ഇസ്രയേലുകാരെ ഇറക്കിവിട്ടത്.
|
|
പിണറായി കഴിഞ്ഞാല്‍ സീനിയര്‍ നേതാവ് ഇ.പി.ജയരാജനാണ്; ഭീഷണിപ്പെടുത്തിയാണു പാലക്കാട്ട് എത്തിച്ചത്... പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാർഥിയായ പി.സരിനെ കുറിച്ചുള്ള അഭിപ്രായം തുറന്നുപറഞ്ഞ ഇ.പി.ജയരാജനെ സിപിഎം ഭീഷണിപ്പെടുത്തിയാണു പാലക്കാട്ട് എത്തിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഭീഷണിപ്പെടുത്തിയാണു ജയരാജന്‍ എഴുതിയതിന് എതിരായി അദ്ദേഹത്തെക്കൊണ്ടു സംസാരിപ്പിക്കുന്നത്. പിണറായി വിജയന്‍ കഴിഞ്ഞാല്‍ എം.വി.ഗോവിന്ദനേക്കാള്‍ സീനിയര്‍ നേതാവാണ് ഇ.പി.ജയരാജന്‍. പുസ്തകം എഴുതിയത് ഇ.പി തന്നെയാണെന്ന് എല്ലാവര്‍ക്കും അറിയാം. തിരഞ്ഞെടുപ്പായതു കൊണ്ടാണ് ഇ.പിയും സിപിഎമ്മും കള്ളം പറഞ്ഞത്. പുസ്തകം പുറത്താക്കിയത് പാര്‍ട്ടിയിലെ ഇ.പിയുടെ മിത്രങ്ങളാണോ ശത്രുക്കളാണോ എന്ന് അന്വേഷിച്ചാല്‍ മതി. ഇ.പിയെ സിപിഎം നേതൃത്വം വീണ്ടും അപമാനിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. 5 ലക്ഷം രൂപ വരെ 70 കഴിഞ്ഞ മുതിര്‍ന്ന ഇന്ത്യന്‍ പൌരന്‍മാര്‍ക്ക് സൌജ്യന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന ആയുഷ്മാന്‍വയോ വന്ദന ഇന്‍ഷൂറന്‍സ് രജിസ്ട്രേഷന് സന്ദര്‍ശിക്കുക. അല്ലേങ്കില്‍ ബന്ധപ്പെടുക (നിബന്ധനകള്‍ക്കു വിധേയം.) ഫിറ്റ്നസില്ലാത്ത ബസുകള്‍ പാടില്ല, ശബരിമല തീര്‍ഥാടകരെ നിര്‍ർത്തിക്കൊണ്ട് പോകരുത്; ലംഘിച്ചാല്‍ കര്‍ശന നടപടി... കൊച്ചി ശബരിമല തീർഥാടനത്തിനായി അയയ്ക്കുന്ന കെഎസ്ആര്‍ടിസി ബസുകല്‍ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത ഒരു ബസ് പോലും ഉണ്ടാകരുതെന്ന് ഹൈക്കോടതി. തീര്‍ഥാടകരെ നിര്‍ത്തിക്കൊണ്ട് പോകരുതെന്നും ഇത് ലംഘിച്ചാല്‍ കര്‍ശന നടപടിയെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ശബരിമല തീര്‍ഥാടനകാലം നാളെ തുടങ്ങാനിരിക്കെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. വിവാദങ്ങളില്‍ മുങ്ങി പാര്‍ട്ടിയും സര്‍ക്കാരും; ഇ.പിയുടെ പുസ്തകം ഏറ്റവും ഒടുവിലത്തേത്... മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ഇപി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ സിപിഎം കേന്ദ്രകമ്മറ്റി അംഗവും മുതിർന്ന നേതാവുംമായ ഇപി ജയരാജന്റെ ആത്മകഥ വിവാദത്തില്‍. എല്‍ഡിഎഫ് കണഅവീനർ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ലെന്നുമടക്കം പറയുന്ന ജയരാജന്റെ കത്തിപ്പടരാന്‍ കട്ടന്‍ ചായയും പരിപ്പ് വടയും എന്ന ഡിസി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലെ ഭാഗങ്ങള്‍ പുറത്ത് വന്നു. ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കര്‍ കൂടിക്കാഴ്ച്ച വിവാദം ആക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും , പാലക്കാടെ സ്ഥാനാര്‍ത്ഥി പിന്‍സരിൻ അവസരവാദിയാണെന്നും പുസ്തകത്തില്‍ വിമര്‍ശനമുണ്ട്. എന്നാല്‍ ആത്മകഥ താന്‍ എഴുതി തീര്‍ന്നിട്ടില്ലെന്ന് ഇപി ജയരാജന്‍ പ്രതികരിച്ചു. വായന തുടരുക . സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 13, ബുധന്‍ Have Any Computer / IT Related Issues? കംപ്യൂട്ടര്‍, ഐ.ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. എഡിഎം നവീന്‍ ബാബുവിന്റെ മരണം; യാത്രയയപ്പ് ഒരുക്കിയതില്‍ ഗൂഢാലോചനയുണ്ട്, മൊഴിയില്‍ ഉറച്ച് കുടുംബം എഡിഎം കെ നവീന്‍ ബാബുവിന് യാത്രയയപ്പ് ഒരുക്കിയതില്‍ ഗൂഢാലോചന ഉണ്ടെന്ന് ആവർത്തിച്ചു കുടുംബം. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സഹോദരന്‍ പ്രവീണ്‍ ബാബുവുമാണ് ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. കണ്ണൂരിന്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം മലയാലപ്പുഴയില്‍ മൊഴി രേഖപ്പെടുത്തി മടങ്ങി.
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |