(1)

മാര്‍ച്ച്  2025 ശനിയാഴ്ച

1200 മീനം 1

വാല്യം 2 ലക്കം 239

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

15

Remember that your thoughts are the primary cause of everything. It all starts in your mind. Quotes From The Secret

ഉപഭോക്തൃ സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള സര്‍ക്കാർ ഇടപെടലുകൾ കൂടുതൽ ശക്തമാക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ 

ഉപഭോക്തൃ സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള സർക്കാർ ഇടപെടലുകൾ കൂടുതൽ ശക്തമാക്കുമെന്ന് മന്ത്രി ജി ആർ അനിൽ  . ഓൺലൈൻ, ഡയറക്ട് മാർക്കറ്റിംഗ് തുടങ്ങിയ പുതിയ കച്ചവടരീതികളുടെ കാലഘട്ടത്തിൽ ഉപഭോക്തൃ സംരക്ഷണത്തിനും അവകാശത്തിനും വളരെ പ്രാധാന്യമുണ്ടെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. അമിത ഉപഭോഗം നിയന്ത്രിച്ചും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്തും ഭാവിതലമുറകളെ കണക്കിലെടുത്ത് ഉത്തരവാദിത്വ ബോധമുള്ള ഹരിത ഉപഭോക്തൃ സംസ്‌കാരം ശീലമാക്കണം. ലീഗൽ മെട്രോളജി വകുപ്പ് സംഘടിപ്പിച്ച ഉപഭോക്തൃ ദിനാചരണം ലീഗൽ മെട്രോളജി ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തുടര്‍ന്നു വായിക്കുക . .

കേരളത്തില്‍ സി.പിഎം ക്രിമനലുകൾക്ക് എന്ത് അഴിഞ്ഞാട്ടവും നടത്താം എന്ന തെളിയിക്കുന്നതാണ് തലശ്ശേരി സംഭവം എന്ന് രമേശ് ചെന്നിത്തല

കേരളത്തിൽ സി.പിഎം ക്രിമനലുകൾക്ക് എന്ത് അഴിഞ്ഞാട്ടവും നടത്താം എന്ന തെളിയിക്കുന്നതാണ് തലശ്ശേരി സംഭവം എന്ന് രമേശ് ചെന്നിത്തല . പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കുകയും അതിന് കാരണക്കാരായവരെ കസ്റ്റഡിയിൽ എടുക്കുമ്പോൾ പോലീസ് സ്റ്റേഷനിൽ കയറി അവരെ ബലം പ്രയോഗിച്ച് മോചിപ്പിക്കുകയും ചെയ്യുന്ന ക്രിമിനൽ പ്രവർത്തികളെ സർക്കാർ സഹായിക്കുന്നത് ചെറുത്തുനിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിച്ചു കൊണ്ടാണ്. ഗാന്ധിജിയുടെ ചെറുമകനായ തുഷാർ ഗാന്ധിയെ വഴിയിൽ തടയാൻ സംഘപരിവാർ അണികൾക്ക് ധൈര്യം കൊടുക്കുന്നത് പിണറായി വിജയൻ സർക്കാരിന്മേൽ സംഘപരിവാറിനുള്ള നിയന്ത്രണത്തെക്കുറിച്ച് വ്യക്തമായ ധാരണ അവർക്കുള്ളതുകൊണ്ടാണ്.കേരളത്തിൻറെ മതേതര മനസ്സ് ഇത്തരം ദുഷിച്ച പരാദങ്ങളെ പുറംതള്ളാൻ സന്നദ്ധമാകണം എന്നും ചെന്നിത്തല പറഞ്ഞു. വായന തുടരുക . . .

തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ 5 പേര്‍ അറസ്റ്റില്‍

തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തിര്‍ 5 പേര്‍ അറസ്റ്റിൽ. നെയ്യാറ്റിൻകര നഗരസഭയിലെ ബിജെപി കൗൺസിലർ മഹേഷ് അടക്കമാണ് അറസ്റ്റിലായത്.  നെയ്യാറ്റിൻകര പൊലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും. തുര്‍ന്നു വായിക്കുക . . .

Reach your Special News Hook and Corner of the world. Advertise in
Kakadrushiti at very low cost.
Send to
9745397722

കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ നിർണായകമായത് പ്രിൻസിപ്പൾ പൊലീസിന് നൽകിയ കത്ത്

കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്നിക് കോളേജ് ക്യാമ്പസില്‍ ലഹരി ഇടപാട് നടക്കുന്നെന്ന് സൂചന നല്‍കി പ്രിന്‍സിപ്പല്‍ 12 ന് പൊലീസിന് കത്ത് നൽകിയിരുന്നു ലഹരിക്കായി പണപ്പിരിവ് നടത്തുന്ന കാര്യവും കത്തിലുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ക്യാമ്പസില്‍ പൊലീസ് റെയ്ഡ് നടത്തിയത്. കോളേജ് ഹോസ്റ്റലില്‍ നിന്നും രണ്ട് കിലോയിലേറെ കഞ്ചാവ് ശേഖരമാണ് പൊലീസ് ഇന്നലെ പിടിച്ചെടുത്തത്. സംഭവത്തില്‍ 2 എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്‍ സുരക്ഷാ വീഴ്ച

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗനിര്‍ണായത്തിനായി അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി. സംഭവത്തിൽ ആക്രി വിൽപ്പനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജിയിൽ പരിശോധനയ്ക്കയച്ച ശസ്ത്രക്രിയ ശരീരഭാഗങ്ങളാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. 17 രോഗികളുടെ സ്പെസിമെനാണ് മോഷണം പോയത്. പത്തോളജി ലാബിന് സമീപത്തെ സ്റ്റെയര്‍കെയ്സിന് സമീപമാണ് ആംബുലന്‍സിൽ കൊണ്ടുവന്ന സ്പെസിമെനുകള്‍ വെച്ചിരുന്നത്. ഇതിനുശേഷം ആംബുലന്‍സ് ഡ്രൈവറും ഗ്രേഡ് രണ്ട് അറ്റന്‍ഡറും മൈക്രോ ബയോളജി ലാബിലേക്ക് പോയി. ഇതിനിടെയാണ് സ്പെസിമെനുകള്‍ മോഷണം പോയത്. എന്നാൽ ആക്രിയാണെന്ന് കരുതിയാണ് ബോക്സ് എടുത്തതെന്ന് കസ്റ്റഡിയിലുള്ള ആക്രിക്കാരല്‍ മൊഴി നല്‍കി. ശരീരഭാഗങ്ങള്‍ ആണെന്ന് മനസിലായതോടെ പ്രിന്‍സിപ്പല്‍ ഓഫീസന് സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നൽകി. വായന തുടരുക . ..

Aristocrat Leisures

Send to

9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

കഞ്ചാവ് കേസില്‍ അറസ്റ്റിലായവര്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ എസ്എഫ്ഐയെ വേട്ടയാടേണ്ടെന്ന് പി എസ് സഞ്ജീവ്

കൊച്ചി : കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിലെ ലഹരി വേട്ടയില്‍ എസ്എഫ്ഐയെ മാധ്യമങ്ങള്‍ വേട്ടയാടുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കളും ഈ പ്രചരണത്തിന് നേതൃത്വം നൽകുകയാണ്. പൂർവ്വ വിദ്യാർത്ഥികൾ എന്ന പേരില്‍ പിടിയിലായ ഷാലിക്കും ആഷിക്കുമാണ് കഞ്ചാവ് എത്തിച്ചത്. ഇവര്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ എന്ന് ഒരു മാധ്യമവും പറയുന്നില്ലെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആരോപിച്ചു. വായന തുടരുക ....

കളമശ്ശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ട; അഭിരാജിനെ എസ്എഫ്‌ഐയില്‍ നിന്ന് പുറത്താക്കി

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക്കില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ അഭിരാജിനെ എസ്എഫ്‌ഐയില്‍ നിന്ന് പുറത്താക്കി. ഇന്നലെ നടന്ന യൂണിറ്റ് സമ്മേളനത്തിലാണ് നടപടി. പോളിടെക്‌നിക്കിലെ യൂണിയൻ ജനറല്‍ സെക്രട്ടറിയായിരുന്നു അഭിരാജ്. സംഭവത്തില്‍ പിടിയിലായതിന് പിന്നാലെ തന്നെ കുടുക്കാന്‍ ശ്രമം നടന്നു എന്നായിരുന്നു അഭിരാജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. വായന തുടരുക . . .

ഭൂമികയ്യേറ്റ വിഷയത്തില്‍ സിപിഐഎമ്മിന് വിമർശനം; കയ്യേറ്റങ്ങളുടെ കാര്യത്തില്‍ സിപിഐക്ക് ഒരേ നിലപാടെന്ന് കെകെ ശിവരാമന്‍

ഇടുക്കി: ചൊക്രമുടിയിലെ കയ്യേറ്റ വിഷയം ഉൾപ്പെടെയുള്ള ഭൂമികയ്യേറ്റ വിഷയത്തിൽ സിപിഐഎമ്മിനെ പരോക്ഷമായി വിമർശിച്ച് സിപിഐ നേതാവ് കെ കെ ശിവരാമൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ കെ ശിവരാമൻ്റെ വിമർശനം. വായന തുടരുക . . .

 

 Protect yourself from Burning Sun.
Don't travel for any kind of IT or
online Sevices
All kinds of IT / Online Services are Available I your Mobile
WA your request to 9745397722

പരുന്തുംപാറ കയ്യേറ്റവുമായി ബന്ധപ്പെട്ട അന്വേഷണം ഒരാഴ്ചക്കുള്ളില്‍ പൂർത്തിയാക്കാന്‍ നിർദേശം നല്‍കി ജില്ലാ കളക്ടര്‍

ഇടുക്കി പരുന്തുംപാറ കയ്യേറ്റവുമായി ബന്ധപ്പെട്ട പ്രത്യേക സംഘത്തിന്‍റെ അന്വേഷണം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ വി വിഘ്നേശ്വരി നിർദേശം നൽകി. പതിനഞ്ച് അംഗ റവന്യൂ സംഘവും മൂന്ന് സർവേ ടീമുകളുമാണ് പരിശോധന നടത്തുന്നത്. കയ്യേറ്റ ഭൂമിക്ക് ലഭിച്ചിരിക്കുന്ന രേഖകളുടെ പരിശോധനയും സർവേ നടപടികളും ഒരേ സമയം പുരോഗമിക്കുകയാണ്. പ്രദേശത്ത് നിർമ്മിച്ചിരിക്കുന്ന കെട്ടിടങ്ങൾക്ക് നൽകിയിരിക്കുന്ന പെർമിറ്റുകളും പരിശോധിക്കുന്നുണ്ട്. പരുന്തുംപാറയിൽ കയ്യേറ്റമുണ്ടെന്ന് കണ്ടെത്തിയ മഞ്ചുമല വില്ലേജിലുൾപ്പെട്ട 441, പീരുമേട് വില്ലേജിലെ 534 എന്നീ സർവേ നമ്പരുകളിലുള്ള ഭൂമിയുടെ രേഖകളാണ് പ്രധാനമായും പരിശോധിക്കുന്നത്.വായന തുടരുക . . .

സൈബര്‍ സഖാക്കളുടെ ആക്രമണം തള്ളി ജി സുധാകരന്‍

കെപിസിസി പരിപാടിയില്‍ പങ്കെടുത്തതിനെതിരെയുള്ള സൈബർ ആക്രമണം തള്ളി ജിസുധാകരൻ. കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റില്ല അവിടെ സംസാരിച്ചത് ഗാന്ധിയെക്കുറിച്ചാണ് പ്രസംഗം കെട്ട് എത്രപേരാണ് വിളിച്ച് അഭിനന്ദിച്ചതെന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി അല്ലാതെ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ തന്തയില്ലായ്മയാണ് കാണിക്കുന്നത് അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചുപേരാണ് ഈ വിമര്‍ശനത്തിന് പിന്നിലെന്നും  സൈബർ പോരാളികൾ എന്നൊരു ഗ്രൂപ്പ് പാർട്ടിയിൽ ഇല്ല അത് മുഴുവൻ കള്ളപ്പേരാണ് അവർ പാർട്ടി വിരുദ്ധരാണ് പാർട്ടി അംഗങ്ങളാണ് പാർട്ടിയുടെ സൈന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം തന്നെ പിണറായി വിരുദ്ധൻ ആക്കാൻ ചിലര്‍ ശ്രമിക്കുന്നുണ്ട് താൻ പിണറായി വിരുദ്ധൻ ആകേണ്ട കാര്യം എന്താണ്, മരിക്കും വരെ കമ്മ്യൂണിസ്റ്റ് ആയിരിക്കും. പാർട്ടി മെമ്പർ ആയി കമ്മ്യൂണിസ്റ്റ്കാരനായി ജീവിക്കും അഭിപ്രായം പറയുക എന്നത് കമ്മ്യൂണിസ്റ്റ് കാരന്‍റെ  ജീവശ്വാസം ആണെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക . .

വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും.
Read Kakadrushti the information Bundar.
കുഞ്ഞുണ്ണി മാഷ്.

പോട്ട ആശ്രമം സിഗ്നല്‍ ജങ്ഷനില്‍ പുതിയ ക്രമീകരണം

ചാലക്കുടിയിലെ പോട്ട ആശ്രമം സിഗ്നല്‍ ജങ്ഷനില്‍ കിഴക്ക് ഭാഗത്ത് നിന്നും ദേശീയ പാതയിലേക്കുള്ള പ്രവേശനം നിരോധിക്കാന്‍ തീരുമാനം. നഗരസഭ വിളിച്ചു ചേര്‍ത്ത ദേശീയപാത ഉദ്യോഗസ്ഥര്‍, പൊലീസ്, മോട്ടാര്‍ വാഹന വകുപ്പ്, ട്രാഫിക് കമ്മിറ്റി എന്നിവരുടെ സംയുക്ത യോഗമാണ് പ്രവേശനം അടച്ചുകെട്ടാന്‍ തീരുമാനിച്ചത്. നേരത്തെ മന്ത്രി ഗണേഷ് കുമാറും ഈ അഭിപ്രായം പറഞ്ഞിരുന്നു. എന്നാല്‍ സര്‍വ്വീസ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാതിരുന്നതിനാല്‍ മന്ത്രിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ കഴിഞ്ഞില്ല.സര്‍വ്വീസ് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച സാഹചര്യത്തിലാണ് ഇപ്പോഴത്തെ തീരുമാനം. തുടര്‍ന്നു വായിക്കുക ....

എസ്എഫ്ഐ പിരിച്ചുവിടണമെന്ന് രമേശ് ചെന്നിത്തല

വ്യാപകമാകുന്നതിന്‍റെ പ്രധാന കാരണം എസ്എഫ്ഐയിൽ ഉള്ളവരാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ സംരക്ഷണം ഉള്ളത് കൊണ്ടാണ് ലഹരി മാഫിയ കേരളത്തിൽ വ്യാപകമാകുന്നതെന്നും 9 വർഷം കേരളം ഭരിച്ചിട്ടും ലഹരിയുടെ വേരറുക്കാൻ കേരളത്തിലെ മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് സാധിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു. വായന തുടരുക......

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

 

COMPUTER
TIPS & TRACKS
Subscribe
Click Here.

മരത്താണി വളവ് സ്ഥിരം അപകടമേഖല; ജുനൈദ് അപകടത്തിൽപ്പെട്ടത് പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങുന്നതിനിടെ

മലപ്പുറം: വ്‌ളോഗര്‍ ജുനൈദിന്റെ മരണത്തിനിടയായ അപകടം നടന്ന മഞ്ചേരി കാരക്കുന്ന് മരത്താണി വളവ് സ്ഥിരം അപകടമേഖല. ഇതിനെതിരെ പരതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മരത്താണി വളവില്‍ റോഡരികിലുണ്ടായിരുന്ന മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞായിരുന്നു ജുനൈദ് അപകടത്തില്‍പ്പെട്ടത്. ഏറെ നേരം രക്തംവാര്‍ന്ന് കിടന്ന ജുനൈദിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വായന തുടരുക ....

കടയ്ക്കൽ ദേവീക്ഷേത്രത്തിൽ നടത്തിയ ഗാനമേളയിൽ വിപ്ലഗാനം പാടിയതിൽ നടപടിക്ക് ഒരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

കടയ്ക്കൽ ദേവീക്ഷേത്രത്തിൽ നടത്തിയ ഗാനമേളയിൽ വിപ്ലഗാനം പാടിയതിൽ നടപടിക്ക് ഒരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അംഗീകരിക്കാനാകാത്ത കാര്യമെന്നും ദേവസ്വം വിജലിന്‍സ് അന്വേഷിക്കുമെന്നും പ്രസിഡന്‍റ് പി.എസ് പ്രശാന്ത് പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഗവര്‍ണര്‍ക്ക് പരാതി നൽകി.അതേസമയം, വിവാദത്തിൽ പ്രതികരണവുമായി ഗായകൻ അലോഷി ആദം രംഗത്തെത്തി. പരിപാടിയിൽ പങ്കെടുക്കാത്തവരാണ് വിവാദമുണ്ടാക്കുന്നുതെന്ന് ഗായകൻ അലോഷി പറ‍ഞ്ഞു. തുടര്‍ന്നു വായിക്കുക ....

ബിജെപി നേതാക്കൾക്കെതിരെ സോഷ്യൽമീഡിയയിൽ വിമർശനമുന്നയിച്ച അസം കോൺഗ്രസ് വക്താവ് റീതം സിംഗ് അറസ്റ്റിൽ.

ബിജെപി നേതാക്കൾക്കെതിരെ സോഷ്യൽമീഡിയയിൽ വിമർശനമുന്നയിച്ച അസം കോൺഗ്രസ് വക്താവ് റീതം സിംഗ് അറസ്റ്റിൽ. വാഹത്തി പോലീസിന്റെ സഹായത്തോടെ ലഖിംപൂർ പോലീസിലെ ഒരു സംഘമാണ് ഗുവാഹത്തിയിലെ വീട്ടിൽ നിന്ന് റീതം സിംഗിനെ കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസം മുമ്പ് എക്‌സിൽസിങ് നടത്തിയ പരാമർശത്തിൽ ബിജെപി എംഎൽഎ മനാബ് ദേകയുടെ ഭാര്യ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ധേമാജി ജില്ലയിൽ 2021-ൽ നടന്ന ഒരു ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട മൂന്ന് വ്യക്തികളെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ട് സിംഗ് പങ്കുവെച്ചു.തുടര്‍ന്നു വായിക്കുക ....

ആശവര്‍ക്കര്‍മാരുടെ സെക്രട്ടേറിയേറ്റ് ഉപരോധം പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

ആശവർക്കർമാരുടെ സെക്രട്ടേറിയേറ്റ് ഉപരോധം പൊളിക്കാൻ സംസ്ഥാന സർക്കാർ. സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച തിങ്കളാഴ്ച വിവിധ ജില്ലകളിൽ  ആരോഗ്യവകുപ്പ് പരിശീലന പരിപാടി വെച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ആശ പ്രവർത്തകർക്ക് പരിശീലന പരിപാടി വെച്ചത്. എല്ലാ ആശ പ്രവർത്തകരും പരിശീലന പരിപാടിയില്‍ നിർബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രോഗ്രാം മാനേജർമാർ നോട്ടീസ് നൽകി. വായന തുടരുക .....

കോന്നിയിൽ പ്രതിരോധ കുത്തിവെപ്പെടുത്ത നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചതിന് കാരണം ആശുപത്രിയുടെ വീഴ്ചയല്ലെന്ന വിശദീകരണവുമായി കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട്

കോന്നിയിൽ പ്രതിരോധ കുത്തിവെപ്പെടുത്ത നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചതിന് കാരണം ആശുപത്രിയുടെ വീഴ്ചയല്ലെന്ന വിശദീകരണവുമായി കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് . കുഞ്ഞിനെ വിശദമായി പരിശോധിച്ച ശേഷമാണ് ഡോക്ടര്‍ കുത്തിവെപ്പെടുത്തത്. കുത്തിവെപ്പിന് ശേഷവും കുഞ്ഞിനെ നിരീക്ഷിച്ചു. കുത്തിവെച്ച മരുന്നിന്റെ അളവ് ഉൾപ്പടെ കൃത്യമായി പരിശോധിച്ചിരുന്നുവെന്നും ഡോക്ടർ പറഞ്ഞു. കോന്നി താലൂക്ക് ആശുപത്രിയിൽ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തതിനെ തുടർന്നാണ് പത്തനംതിട്ട നാരങ്ങാനം കൃഷ്ണഭവനിൽ അഭിലാഷ്- ധന്യദമ്പതികളുടെ മകൻ വൈഭവ് മരിച്ചത്. കുത്തിവെപ്പെടുത്തതിനെ തുടർന്ന് തളർച്ച അനുഭവപ്പെട്ട കുഞ്ഞ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വായന തുടരുക . . .

ആശ വർക്കർമാർക്കുള്ള ധനസഹായം ഉയർത്തണമെന്ന് പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി

ആശമാര്‍ താഴേതട്ടില്‍ നടത്തുന്നത് നിര്‍ണ്ണായക സേവനമെന്ന് ചൂണ്ടിക്കാട്ടി ആശ വർക്കർമാർക്കുള്ള ധനസഹായം ഉയർത്തണമെന്ന് പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ നൽകി. നിലവിൽ 5000 മുതൽ 9000 വരെയാണ് ആശ വർക്കർക്ക് ധനസഹായം കിട്ടുന്നത്. ഇത് രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയില്ലെന്ന് പാർലമെൻ്റി കമ്മിറ്റി ചൂണ്ടിക്കാട്ടി. ആരോഗ്യ ഗവേഷണ രംഗത്തും ആശമാരെ പ്രയോജനപ്പെടുത്തണമെന്നും ഇതിന് അധിക ധനസഹായം ഗവേഷണ ഫണ്ടിൽ നിന്ന് നൽകണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. രാം ഗോപാല്‍ യാദവ് അധ്യക്ഷനായ കമ്മിറ്റിയുടേതാണ് ശുപാര്‍ശ. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
 ഇവിടെ ക്ലിക്ക്  ചെയ്യുക.

ചാലക്കുടിയിലെ പോട്ട ആശ്രമം സിഗ്നല്‍ ജങ്ഷനില്‍ കിഴക്ക് ഭാഗത്ത് നിന്നും ദേശീയ പാതയിലേക്കുള്ള പ്രവേശനം നിരോധിക്കാന്‍ തീരുമാനം. നഗരസഭ വിളിച്ചു ചേര്‍ത്ത ദേശീയപാത ഉദ്യോഗസ്ഥര്‍, പൊലീസ്, മോട്ടാര്‍ വാഹന വകുപ്പ്, ട്രാഫിക് കമ്മിറ്റി എന്നിവരുടെ സംയുക്ത യോഗമാണ് പ്രവേശനം അടച്ചുകെട്ടാന്‍ തീരുമാനിച്ചത്. നേരത്തെ മന്ത്രി ഗണേഷ് കുമാറും ഈ അഭിപ്രായം പറഞ്ഞിരുന്നു. എന്നാല്‍ സര്‍വ്വീസ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാതിരുന്നതിനാല്‍ മന്ത്രിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ കഴിഞ്ഞില്ല.സര്‍വ്വീസ് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച സാഹചര്യത്തിലാണ് ഇപ്പോഴത്തെ തീരുമാനം.

വായന തുടരുക ....


സര്‍ക്കാര്‍ കര്‍ഷക സൗഹൃദമാകണമെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം

ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സർക്കാർ കർഷക സൗഹൃദമാകണമെന്ന് ആവശ്യപ്പെട്ടു. മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തിയാണ് അദ്ദേഹം സർക്കാരിനെതിരായി വിമർശനം ഉന്നയിച്ചത്. സമർത്ഥരായ യുവജനങ്ങൾ ഉണ്ടെങ്കിലും അവർക്ക് നാട്ടിൽ ജീവിക്കാൻ ആകാത്ത അവസ്ഥയാണെന്നും കാർഷിക മേഖലയിലേക്ക് കടന്നു വരാൻ യുവജനങ്ങൾ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നും സംസ്ഥാനത്ത് കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിടുന്നതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക . . .

പയ്യൂർകാവ് ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസ്

തൃശൂർ പുതുക്കാട് നന്തിപുലം പയ്യൂർകാവിൽ വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് ആനയെ തളച്ച സംഭവത്തിൽ ക്ഷേത്ര ഭാരവാഹികൾക്കെതിരെ വരന്തരപ്പിള്ളി പൊലീസ് കേസെടുത്തു. പൂരത്തിനെത്തിച്ച ആന കഴിഞ്ഞ ദിവസം വിരണ്ടിരുന്നു ഇതിന് പിന്നാലെയാണ് സ്ഫോടകവസ്തുക്കള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും ആനയെ വെടിക്കെട്ട് നടക്കുന്നിടത്ത് തളച്ചതിനും പൊലീസ് കേസെടുത്തത്. ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്താൻ ക്ഷേത്ര ഭാരവാഹികൾക്ക് അനുമതി ഉണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. വായന തുടരുക . . ..

 
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722
എന്ന നമ്പറില്‍ ബന്ധപ്പെടുക


വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി

കൊല്ലം, പത്തനംതിട്ട, പാലക്കാട്, തൃശൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി . ആലപ്പുഴ ജില്ലയിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം, കണ്ണൂർ ജില്ലകളിൽ  36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും.  എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ 35 ഡിഗ്രി സെൽഷ്യസ്, തിരുവനന്തപുരം ജില്ലയില്‍ 34 ഡിഗ്രി സെൽഷ്യസ്, ഇടുക്കി, വയനാട് ജില്ലകളില്‍ 33  ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വായന തുടരുക . .

സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 15, ശനി

Have Any Computer / IT Related
Issues?
9745397722
കംപ്യൂട്ടര്‍, .ഐ. ടി.
വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.
ബന്ധപെടുക


കളമശ്ശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ട; അഭിരാജിനെ എസ്എഫ്‌ഐയില്‍ നിന്ന് പുറത്താക്കി

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക്കില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ അഭിരാജിനെ എസ്എഫ്‌ഐയില്‍ നിന്ന് പുറത്താക്കി. ഇന്നലെ നടന്ന യൂണിറ്റ് സമ്മേളനത്തിലാണ് നടപടി. പോളിടെക്‌നിക്കിലെ യൂണിയൻ ജനറല്‍ സെക്രട്ടറിയായിരുന്നു അഭിരാജ്. സംഭവത്തില്‍ പിടിയിലായതിന് പിന്നാലെ തന്നെ കുടുക്കാന്‍ ശ്രമം നടന്നു എന്നായിരുന്നു അഭിരാജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. വായന തുടരുക . . .

ബെംഗളൂരു സ്വദേശിയുടെ കയ്യിൽ കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ്

ബെംഗളൂരു: കർണാടക ബെംഗളൂരു സ്വദേശിയുടെ കയ്യിൽ നിന്ന് കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് പിടിച്ചെടുത്തു. വായന തുടരുക. . .

 

 

 



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.