നവംബര്‍ 2024 വെള്ളിയാഴ്ച

1200 തുലാം 30

ലക്കം 1 വാല്യം 140

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(1)

15

When an Obstacle comes in your way, stop crying and start trying.

നാടക സംഘാംഗങ്ങള്‍ക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തിര ധനസഹായം അപര്യാപ്‌തമെന്ന് എംഎല്‍എ

കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അടിയന്തിര ധനസഹായം അപര്യാപ്‌തമെന്ന് നാടക സംഘാടകന്‍ കൂടിയായ സി ആര്‍ മഹേഷ് എംഎല്‍എ. നാടക നടിമാരായ കായംകുളം മുതുകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ദേവ കമ്മ്യൂണിക്കേഷന്‍ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയില്‍ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വഴിക്കാണ് അപകടം ഉണ്ടായത്. മലയാംപടി എസ് വളവില്‍ വെച്ച് മിനി ബസ് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. 14 പേരാണ് ഈ സമയത്ത് മിനി ബസില്‍ ഉണ്ടായിരുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 25000 രൂപ വീതമാണ് അടിയന്തിര സഹായം സംസ്ഥാന സർക്കാ‍ർ പ്രഖ്യാപിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

വായന തുടരുക . ..

ഗ്രൂപ്പ് സന്ദേശങ്ങള്‍ മ്യൂട്ട് ചെയ്യാന്‍ പുതിയ ഫീച്ചര്‍

വാട്സ്ആപ്പില്‍ ഗ്രൂപ്പ് ചാറ്റുകള്‍ ശല്യമായി മാറുന്നുണ്ടോ? ഗ്രൂപ്പ് സന്ദേശങ്ങള്‍ എങ്ങനെ മ്യൂട്ട് ചെയ്യാന്‍ ചെയ്യാന്‍ കഴിയുമെന്ന് കൂടുതല്‍ വ്യക്തത വരുത്തുകയാണ് പുതിയ ഫീച്ചറിലൂടെ വാട്സ്ആപ്പ്. ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റ ടെസ്റ്റേഴ്സിന് ലഭ്യമാണ്. ഉപയോക്താക്കളുടെ മുന്‍ഗണന പ്രകാരം ഗ്രൂപ്പ് സന്ദേശങ്ങള്‍ ലഭിക്കുന്നതാണ് ഫീച്ചര്‍. ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള പരീക്ഷണത്തിലാണ് വാട്സ്ആപ്പ്. പുതിയ ഫീച്ചര്‍ ഗ്രൂപ്പ് ചാറ്റില്‍ ലഭ്യമായതായും ബീറ്റ ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു. മെന്‍ഷന്‍ ചെയ്ത് വരുന്ന ഗ്രൂപ്പ് സന്ദേശങ്ങള്‍ മാത്രം നോട്ടിഫിക്കേഷന്‍ ലഭിക്കത്തക്ക വിധമാണ് പുതിയ ഫീച്ചര്‍. അത്യാവശ്യം വേണ്ട സന്ദേശങ്ങള്‍ മാത്രം ശ്രദ്ധിക്കാന്‍ ഫീച്ചര്‍ സഹായിക്കും. കൂടുതല്‍ അംഗങ്ങള്‍ ഉള്ളതോ അല്ലെങ്കില്‍ കൂടുതല്‍ സന്ദേശങ്ങള്‍ എത്തുന്ന ഗ്രൂപ്പുകളിലോ തങ്ങള്‍ക്ക് ആവശ്യമുള്ള സന്ദേശങ്ങള്‍ക്ക് മാത്രം പ്രതികരിക്കാന്‍ ഇത് സഹായിക്കുന്നു. ഓരോ സന്ദേശത്തിനും അലേര്‍ട്ടുകള്‍ ലഭിക്കുന്നതിനുപകരം, ഉപയോക്താക്കള്‍ക്ക് അറിയിപ്പുകള്‍ പരിമിതപ്പെടുത്തുന്നതിനും നേരിട്ട് ഇടപെടാനും ഫീച്ചറിലൂടെ കഴിയും.

വായന തുടരുക . . .

യാത്ര ടിക്കറ്റുകള്‍
ഫ്ലൈറ്റ്

തീവണ്ടി

ബസ്സ്

Travel Anywhere through us.

Aristocrat Leisures

Send to

9745397722

ആത്മകഥ ബോംബില്‍ കാര്യമൊന്നുമില്ല ; ജയരാജന്‍ പറഞ്ഞത് പാര്‍ട്ടി വിശ്വസിക്കുന്നു- എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: ആത്മകഥവിവാദത്തില്‍ ഇ.പി. ജയരാജന്‍ പറഞ്ഞത് പാര്‍ട്ടി വിശ്വസിക്കുന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പുറത്തുവന്ന പുസ്തകഭാഗം പാര്‍ട്ടിയും പൂര്‍ണമായും തള്ളുകയാണ്. ജയരാജന്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ല. വിഷയം പാര്‍ട്ടി പരിശോധിക്കേണ്ട കാര്യമല്ല. സംഭവത്തില്‍ പാര്‍ട്ടി പ്രതിരോധത്തില്‍ ആയിട്ടില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായന തുടരുക ....

കോണ്‍ഗ്രസിലേക്ക് വരാന്‍ സുധാകരന്‍ പറഞ്ഞ തടസ്സം അന്‍വര്‍ ഇന്നലെ നീക്കി- ഗോവിന്ദന്‍......

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‍റു കുടുംബത്തെ പ്രകീര്‍ത്തിച്ചതും ചൂണ്ടിക്കാട്ടി യായിരുന്നു ഗോവിന്ദന്റെ പരാമര്‍ശം. കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിലായിരുന്നു അന്‍വര്‍ ഇത് സംബന്ധിച്ച് വിശദീകരണം നടത്തിയത്. സിപിഎമ്മുമായി അന്‍വറിന് ഇനി ഒരു തരത്തിലും ബന്ധമില്ലെന്ന് എം.വി.ഗോവിന്ദന്‍ വ്യക്തമാക്കുകയും ചെയ്തു.

വായന തുടരുക . . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722

ഇ.പി.യുടെ പരാതിയില്‍ പ്രാഥമികാന്വേഷണം തുടങ്ങി; ഡിസിയില്‍ നിന്ന് വിവരം ‌തേടും - കോട്ടയം എസ്.പി......
ഇപി ജയരാജന്റേതെന്ന പേരില്‍
ആത്മകഥ പുറത്തുവന്ന സംഭവവുമായി ബന്ധപ്പെട്ട് ജയരാജന്‍ നല്‍കിയ പരാതിയിൽ പ്രാഥമിക അന്വേഷണം തുടങ്ങിയതായി കോട്ടയം എസ് പി ഷാഹുല്‍ ഹമീദ്. ഡിസി ബുക്സില്‍ നിന്നും വിവരങ്ങള്‍ തേടും. ആവശ്യമെങ്കിൽ ഇ.പി ജയരാജന്റെ മൊഴി രേഖപ്പെടുത്തും. പരാതിയുടെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തുടര്‍ന്നു വായിക്കുക . .

വയനാട്ടിലേതിനെക്കാള്‍ ചെറിയ ദുരന്തമുണ്ടായ സംസ്ഥാനങ്ങള്‍ക്ക് പോലും കേന്ദ്രം സഹായം നല്‍കി- എം.വി.​ഗോവിന്ദന്‍......

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലിനെ കേന്ദ്രസര്‍ക്കാര്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരേ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദന്‍. വയനാട്ടിലേതിനെക്കാള്‍ ചെറിയ ദുരന്തം നടന്ന സംസ്ഥാനങ്ങൾക്ക് പോലും കേന്ദ്രം സഹായം നൽകിയെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ പുനരധിവാസത്തിന് ദേശീയ-അന്തര്‍ദേശീയ സഹായങ്ങള്‍ ലഭിക്കുമായിരുന്നുവെന്നും ​ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കടപ്പാട് . . .

Todays Special GK

Boot

തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply)

Aristocrat Leisures

വയനാട് ദുരന്തം: കേന്ദ്ര അവഗണനയ്‌ക്കെതിരെ യുഡിഎഫ് ഒറ്റയ്ക്ക് സമരം ചെയ്യും, സിപിഐഎമ്മിനെ കൂട്ട് പിടിക്കില്ല; വി ഡി സതീശന്‍

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ലമെന്റിലും ഒറ്റയ്ക്കാവും യുഡിഎഫ് സമരം ചെയ്യുകയെന്നും സിപിഎമ്മിനെ കൂട്ടുപിടിക്കേണ്ട ആവശ്യം കേരളത്തില്‍ തങ്ങള്‍ക്കില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. കേന്ദ്രത്തിനെതിരായ ഒരു സമരത്തിനും എല്‍ഡിഎഫിനെയോ സിപിഐഎമ്മിനെയോ കൂട്ട് പിടിക്കില്ലെന്നും ഇവര്‍ തമ്മില്‍ എപ്പോള്‍ കോംപ്രമൈസ് ആകുമെന്ന് പറയാന്‍ പറ്റില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. വായന തുടരുക . . ..

പ്രാദേശിക വാര്‍ത്തകള്‍

മരണങ്ങള്‍

പ്രധാനപ്പെട്ട

ആഘോഷങ്ങള്‍

പ്രധാനപ്പെട്ട സംഭവങ്ങള്‍

കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.

Reference :

പാലക്കാട്ടെ ഇരട്ട വോട്ട് ആരോപണം ജില്ലാ കളക്ടര്‍ അന്വേഷിക്കും, ബിഎല്‍ഒമാരില്‍ നിന്ന് വിശദീകരണം തേടി

പാലക്കാട്ടെ ഇരട്ട വോട്ട് ആരോപണം ജില്ലാ കളക്ടര്‍ അന്വേഷിക്കും. അന്വേഷണത്തിന്റെ ഭാഗമായി കളക്ടര്‍ ബിഎല്‍ഒമാരില്‍ നിന്ന് വിശദീകരണം തേടി. ബിജെപി ജില്ലാ പ്രസിഡന്റ് ഹരിദാസിന് ഇരട്ട വോട്ട് ഉണ്ടെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍ സമ്മതിച്ചു. ഇരട്ട വോട്ടില്‍ നടപടിയില്ലെങ്കില്‍ 18 ന് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു പ്രഖ്യാപിച്ചു. വായന തുടരുക . .

ശബരിമല വെര്‍ച്വല്‍

ക്യൂ ബുക്കിങ്ങ്

വാട്ട്സ് ആപ്പ് വഴി

ചെയ്തു കൊടുക്കുന്നു.

ബന്ധപ്പെടുക

9745397722

​കയ്യില്‍ മാരകായുധങ്ങള്‍, ലക്ഷ്യം സ്ത്രീകളും പ്രായമായവരും; ആലപ്പുഴക്ക് പിന്നാലെ എറണാകുളത്തും കുറുവ സംഘം

ആലപ്പുഴക്ക് പിന്നാലെ എറണാകുളം പറവൂര്‍ കുമാരമംഗലത്തും കുറുവസംഘം എത്തിയെന്ന് സംശയം. മോഷ്ടാകളുടെ നിര്‍ണായക CCTV ദൃശ്യങ്ങള്‍ 24 ന് ലഭിച്ചു. എറണാകുളം റൂറൽ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

വായന തുടരുക ...

മുനമ്പം വിഷയം വർഗീയതയിലേക്ക് വഴിമാറുന്നു, സുപ്രഭാതത്തിലെ ലേഖനം മുസ്ലിം സംഘടനകളുടെ നിലപാടല്ല; എം കെ മുനീര്‍

മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് ഡോ എം കെ മുനീര്‍. സമുദായങ്ങള്‍ തമ്മില്‍ അകലുന്ന സാഹചര്യമാണ് ഇപ്പോള്‍ പല മേഖലകളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിഷയത്തിൽ സമാധാനപരമായ രീതിയിലുള്ള പരിഹാരം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് മുസ്ലിം സംഘടനകള്‍ മുഴുവന്‍. സര്‍ക്കാര്‍ ഇടപെട്ട് മുനമ്പം വിഷയം രൂക്ഷമായ ഒരു സാമുദായിക പ്രശ്നമായി മാറാതെ നോക്കേണ്ടതുണ്ട്, അക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനം എടുക്കണമെന്ന് എം കെ മുനീര്‍ ട്വന്റി ഫോറിനോട് പറഞ്ഞു.

തുടര്‍ന്നു വായിക്കുക ....

 

LEARN

HTML

CSS

ONLINE with Project. Rs. 1199/- Only

We Create Professionals, be an expert IT

professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുന്നുവെന്ന് റവന്യൂ മന്ത്രി കെ രാജന്‍

ദുരന്ത സഹായം വൈകിപ്പിച്ച് കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി കെ രാജന്‍ കുറ്റപ്പെടുത്തി. കേരളം ആവശ്യപ്പെട്ട കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി പോലും കേന്ദ്രം നല്‍കിയില്ലെന്നും  എസ‍് ഡി ആര്‍ എഫില്‍ തുകയുണ്ടെന്ന കേന്ദ്രത്തിന്‍റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും  കേന്ദ്രത്തിന്റെ നിലപാട് അംഗീകരിക്കില്ലെന്നും കേരളത്തിന്‍റെ അവകാശം നേടിയെടുക്കുന്നതിന് വേണ്ടി മുന്നോട്ട് പോകുമെന്നും കെ രാജന്‍ വ്യക്തമാക്കി. വയനാടിനുള്ള കേന്ദ്രത്തിന്‍റെ ദുരന്ത സഹായം ഇനിയും വൈകുമെന്നും  കേരളത്തിന് പ്രത്യേക ഫണ്ട് എപ്പോള്‍ ലഭ്യമാക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ലകൂടാതെ  ലെവൽ 3 ദുരന്ത വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമോയെന്നും തീരുമാനമായിട്ടില്ല ഉന്നതതല സമിതി ഇനിയും അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ലെന്നാണ് സൂചന.

വായന തുടരുക . ..

ഇനി ശരണംവിളിയുടെ നാളുകള്‍, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

പത്തനംതിട്ട: മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് നട തുറന്നത്. നട തുറക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നേരത്തേ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ശനിയാഴ്ച മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി പ്രവേശനം ലഭിക്കും. തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിലാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു.

വായന തുടരുക . . .

ആത്മകഥ വിവാദം ഗൂഢാലോചന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലും നിലപാട് ആവര്‍ത്തിച്ച് ഇ പി ജയരാജന്‍

ആത്മകഥ വിവാദം ഗൂഡാലോചനയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആവര്‍ത്തിച്ച് ഇ പി ജയരാജന്‍. താന്‍ എഴുതിയത് അല്ല പുറത്ത് വന്നതെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. സെക്രട്ടേറിയറ്റ് തീരും മുന്‍പ് ഇ പി യോഗത്തില്‍ നിന്നും ഇറങ്ങി. വിഷയത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയശേഷം ആദ്യമായാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കുന്നത്.

വായന തുടരുക....

5 ലക്ഷം രൂപ വരെ 70 കഴിഞ്ഞ മുതിര്‍ന്ന ഇന്ത്യന്‍ പൌരന്‍മാര്‍ക്ക് സൌജ്യന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന ആയുഷ്മാന്‍വയോ വന്ദന ഇന്‍ഷൂറന്‍സ് രജിസ്ട്രേഷന് സന്ദര്‍ശിക്കുക.

അല്ലേങ്കില്‍
ബന്ധപ്പെടുക (നിബന്ധനകള്‍ക്കു വിധേയം.)

ആ പരീക്ഷയും ഇന്ദ്രൻസ് പാസായി; വിജയത്തിളക്കത്തില്‍ അഭിനന്ദനം അറിയിച്ച് മന്ത്രി ശിവന്‍കുട്ടി

കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോരിറ്റി നടപ്പാക്കുന്ന നാലാം തരം തുല്യതാ കോഴ്‌സിന്റെയും (16-ാം ബാച്ച്) ഏഴാം തരം തുല്യതാ കോഴി‌സിന്റെയും (17-ാം ബാച്ച്) പരീക്ഷാഫലമാണ് ഇന്ന് പ്രഖ്യാപിച്ചത്.

വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍

ഇവിടെ  ക്ലിക്ക്  ചെയ്യുക.

ഹൈക്കോടതി വിധി അനുസരിച്ചാണെങ്കില്‍ കേരളത്തില്‍ ഉത്സവങ്ങള്‍ നിന്നുപോകും'', ആന ഉടമകള്‍

തൃശൂര്‍: ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി നിർദേശത്തിനെതിരെ പ്രതിഷേധവുമായി ആന ഉടമകള്‍ രംഗത്ത്

വായന തുടരുക. . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും a href= tel:919745397722 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

യോഗം വിളിച്ച് വനംവകുപ്പ്

ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ജനക്കൂട്ടത്തില്‍ നിന്നും വാദ്യമേളങ്ങളില്‍ നിന്നും നിര്‍ദ്ദിഷ്ട അകലം പാലിക്കണമെന്നതും സമയക്രമങ്ങളും മറ്റും ഉള്‍പ്പെടെയുള്ള ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ അപ്പീല്‍ നല്‍കുന്നകാര്യം പരിഗണിക്കുമെന്നും വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. ആന പരിപാലനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച 2012ലെ സര്‍ക്കുലറിലെ ചട്ടങ്ങള്‍, സുപ്രീംകോടതിയുടെ 2015 ആഗസ്റ്റ് 18-ലെ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍, കോടതിയുടെ ശ്രദ്ധയില്‍പ്പെട്ട മറ്റ് പ്രശ്നങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

വായന തുടരുക .

സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 15, വെള്ളി....

 

Have Any Computer / IT Related

Issues?

9745397722

കംപ്യൂട്ടര്‍, ഐ.ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

ഭൂരിപക്ഷത്തില്‍ LDF ആശങ്ക; പുതിയ വോട്ടില്‍ ജയം പ്രതീക്ഷിച്ച് UDF, 35,000 വോട്ട് കടക്കുമെന്ന് BJP......

തൃശ്ശൂര്‍: ചേലക്കരയിലെ വിധിയെഴുത്തിനു പിറ്റേന്ന് പതിവുപോലെ മൂന്നു മുന്നണികളും അവലോകനവും ഏകദേശ കണക്കെടുപ്പും നടത്തി. ജയം എല്ലാ മുന്നണികളും ഉറപ്പാക്കിയെങ്കിലും വലിയ ഭൂരിപക്ഷ മുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ഇതുവരെ കാണാത്ത രീതിയിലുള്ള ഇഞ്ചോടിഞ്ചുള്ള പോരാട്ടമാണ് ഇക്കുറി കണ്ടത്.

വായന തുടരുക ....

ഇപി സത്യസന്ധന്‍; തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സിപിഎം ചവിട്ടി പുറത്താക്കാന്‍ സാധ്യത; സതീശന്‍...
ഇ.പി ജയരാജന്‍ സത്യസന്ധനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എപ്പോളും സത്യമേ പറയൂ. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സിപിഎം ഇപിയെ ചവിട്ടി പുറത്താക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യം സത്യം പറയാന്‍ ഇപിയെ സമ്മതിക്കില്ലെന്നേയുള്ളൂ. ഇന്നലെ പാലക്കാട്ട് കൊണ്ടുവന്ന് എഴുതിയത് പാര്‍ട്ടി മാറ്റിപ്പറയിപ്പിച്ചതാണ്. കേട്ടിട്ട് ആ സ്ഥാനാര്‍ഥി പോലും ചിരിച്ചു പോയില്ലേ. ഇപി പാലക്കാട് വന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കുറിച്ച് പറ‍ഞ്ഞത് കേരള രാഷ്ട്രീയ ചരിത്രത്തിലെ പ്രധാനപ്പെട്ട തമാശയാണെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചു

കൂടുതല്‍ വായിക്കുക . . .

വയനാടിന് സഹായം ഇനിയും വൈകും: കേന്ദ്രത്തെ പഴിച്ച് സിപിഎമ്മും കോണ്‍ഗ്രസും; സംസ്ഥാന സ‍ര്‍ക്കാരിനെതിരെ ബിജെപി

തിരുവനന്തപുരം: വയനാടിനുള്ള കേന്ദ്രസഹായം ഇനിയും വൈകും. കേരളത്തിന് പ്രത്യേക ഫണ്ട് ലഭ്യമാക്കുമോയെന്നതില്‍ അനിശ്ചിതത്വം തുടരുമ്പോള്‍ ലെവല്‍ 3 വിഭാഗത്തില്‍ ദുരന്തത്തെ പെടുത്താനുള്ള ഉന്നത തല സമിതിയുടെ നടപടികളും എവിടെയുമത്തിയിട്ടില്ല.  കേന്ദ്ര സഹായം ഔദാര്യമല്ലെന്നും, തന്നില്ലെങ്കില്‍ പിടിച്ചുവാങ്ങണമെന്നും കോൺഗ്രസ് ആവശ്യപ്പെടുമ്പോൾ കേന്ദ്രത്തിൻ്റെ അവഗണനയെ സിപിഎം പഴിക്കുന്നു. സംസ്ഥാനം പദ്ധതി സമർപ്പിക്കാത്തതാണ് ഫണ്ട് കിട്ടാത്തതിന് കാരണമായി ബിജെപി പറയുന്നത്.

വായന തുടരുക . . .



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.