(1)

നവംബര്‍ 2024 ഞയറാഴ്ച

1200 വൃശ്ചികം 30

വാല്യം 1 ലക്കം 167

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

15

I am a wealth Magnet.

The Secret,

Rhonda Byrene.

കേന്ദ്ര അവഗണനയ്‌ക്കെതിരെ സിപിഎമ്മിനൊപ്പം സമരം ചെയ്യണമെങ്കിൽ മൂന്നുവട്ടം ആലോചിക്കണം- സതീശന്‍......

തിരുവനന്തപുരം: വയനാട്, വിഴിഞ്ഞം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര അവഗണനയ്‍ക്കെതിരെ സിപിഎമ്മിനൊപ്പം സമരം ചെയ്യുന്നകാര്യം മൂന്നുവട്ടം ആലോചിക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വായന തുടരുക . ..

ഗതാഗത നിയമലംഘനങ്ങള്‍ വര്‍ധിക്കുന്നു, പിഴ കൂട്ടേണ്ട സാഹചര്യം; എല്ലാവരും ശ്രദ്ധിക്കണം- മന്ത്രി

തിരുവനന്തപുരം: പത്തനംതിട്ട മുറിഞ്ഞകല്ലില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് നവദമ്പതിമാരടക്കം നാലുപേര്‍ മരിച്ച സംഭവം ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരിക്കാമെന്ന് ​ഗതാ​ഗത മന്ത്രി കെ.ബി. ​ഗണേഷ് കുമാര്‍. റോഡിന് എന്തെങ്കിലും പ്രശ്നമുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ​ഗതാ​ഗത നിയമലംഘനകള്‍ വർധിച്ചുവരികയാണ്. ഫൈനുകള്‍ വര്‍ധിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. റോഡുപയോ​ഗിക്കുന്നവരെല്ലാം ശ്രദ്ധാലുക്കളാകുക എന്നതുമാത്രമേ ചെയ്യാനുള്ളൂ എന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വായന തുടരുക . . .

യാത്ര ടിക്കറ്റുകള്‍
ഫ്ലൈറ്റ്

തീവണ്ടി

ബസ്സ്

Travel Anywhere through us.

Aristocrat Leisures

Send to

9745397722

ശബരിമല തീർഥാടകർക്കായി കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍

ശബരിമല തീർഥാടകർക്കായി അ‍ഞ്ച് സ്പെഷ്യല്‍ ട്രെയിന്‍ സർവീസുകള്‍ പ്രഖ്യാപിച്ചു.  ഡിസംബർ 19 മുതല്‍ ജനുവരി 24 വരെയാണ് ഈ ട്രെയിനുകൾ സർവ്വീസ് നടത്തുക. ട്രെയിന്‍ നമ്പര്‍ 07177 വിജയവാഡ-കൊല്ലം സ്‌പെഷ്യല്‍ ഡിസംബര്‍ 21നും 28 നും, ട്രെയിന്‍ നമ്പര്‍ 07178 കൊല്ലം-കാക്കിനട ടൗണ്‍ സ്പെഷല്‍ ഡിസംബർ 16, 23, 30 തിയതികളിലും സർവ്വീസ് നടത്തും.ട്രെയിൻ നമ്പർ 07175 സെക്കന്തരാബാദ്- കൊല്ലം സ്പെഷ്യൽ ജനുവരി 2,9, 16 തിയതികളിലും ട്രെയിന്‍ നമ്പര്‍ 07176 സെക്കന്തരാബാദ് – കൊല്ലം – സ്പെഷ്യല്‍ ജനുവരി 4, 11, 18 തിയതികളിലും സർവ്വീസ് നടത്തും. ട്രെയിന്‍ നമ്പര്‍ 07183 നരാസാപൂര്‍ കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ ജനുവരി 15, 22 തിയതികളിലും, ട്രെയിന്‍ നമ്പര്‍ 07184 കൊല്ലം-നരാസാപൂര്‍ സ്പെഷ്യല്‍ ട്രെയിന്‍ ജനുവരി 17, 24 തിയതികളിലും സര്‍വ്വീസ് നടത്തും. ട്രെയിന്‍ നമ്പര്‍ 07181 ഗുണ്ടൂര്‍- കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ ജനുവരി 4,11,18 തിയതികളിലും, ട്രെയിന്‍ നമ്പർ 07182 കൊല്ലം കാക്കിനാട സ്പെഷ്യല്‍ ജനുവരി 06 നും സര്‍വ്വീസ് നടത്തും. ട്രെയിന്‍ നമ്പര്‍ 07179 കാക്കിനട ടൗണ്‍ കൊല്ലം സ്പെഷ്യല്‍ ട്രെയില്‍ ജനുവരി ഒന്നിനും, 8 നും, ട്രെയില്‍ നമ്പര്‍ 07180 കൊല്ലം ഗുണ്ടൂല്‍ സ്പെഷ്യല്‍ ട്രെയിൻ ജനുവരി 3നും 10 നും സർവ്വീസ് നടത്തുമെന്ന് റയില്‍വേ അറിയിച്ചു. ശബരിമല തീർഥാടകർക്കായി അ‍ഞ്ച് സ്പെഷ്യൽ ട്രെയിൻ സര്‍വീസുകര്‍ പ്രഖ്യാപിച്ചു. ഡിസംബർ 19 മുതൽ ജനുവരി 24 വരെയാണ് ഈ ട്രെയിനുകൾ സർവ്വീസ് നടത്തുക. വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722

വ്യായാമ പരിശീലനത്തിനെത്തുന്നത് തീവ്രവാദികളാണെന്ന ആരോപണം പിൻവലിച്ച് പി മോഹനന്‍

മെക് 7 വ്യായാമ പരിശീലനത്തിനെത്തുന്നത് തീവ്രവാദികളാണെന്ന ആരോപണം പിൻവലിച്ച് സിപിഎം നേതാവ് പി മോഹനൻ . അപൂർവം ചിലയിടങ്ങളിൽ അത്തരക്കാർ നുഴഞ്ഞു കയറുന്നുവെന്നാണ് താൻ പറഞ്ഞതെന്ന് പി മോഹനൻ ഇന്ന്  പറഞ്ഞു. ഏതാനും ദിവസങ്ങൾക്കു മുമ്പ് മെക് സെവൻ എന്ന വ്യായാമ പരിശീലന പരിപാടിക്കെതിരെ പി മോഹനൻ നടത്തിയ പ്രസ്താവനയിലാണ് തീവ്രവാദികളാണ് അതിൽ പങ്കാളികളാവുന്നത് എന്ന് ആക്ഷേപിച്ചത്. പിന്നാലെ മതസംഘടനകളും ബിജെപിയും അതിനെ പിന്തുണച്ചു.  വ്യായാമ പരിശീലന പരിപാടിയെ ഒരു സമുദായവുമായി കൂട്ടിച്ചേർത്ത് തീവ്രവാദ നിറം ചാർത്തിയത് ശരിയല്ല എന്ന പാർട്ടിക്കുള്ളിലെ നിലപാട് പരിഗണിച്ചാണ് ഇപ്പോൾ പി മോഹനൻ തിരുത്തുമായി വന്നത്. വായന തുടരുക . ..

Todays Special GK

Zakir Hussain (musician)

തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply)

Aristocrat Leisures

Send to

9745397722

പൂർണമായും ഹരിത ചട്ടം പാലിച്ച് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള പൂർണമായും ഹരിത ചട്ടം പാലിച്ച്മാതൃകയാകുന്നു.  ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ തിയേറ്ററുകളിലെല്ലാം ഹരിത ചട്ടവും മാലിന്യ നിർമാർജനവും ഉറപ്പാക്കുന്നുണ്ട്. മേളയുടെ നടത്തിപ്പ് ചുമതലയുള്ളവർക്കുള്ള ഭക്ഷണം വിളമ്പുന്നതിലും പ്ലാസ്റ്റിക് പാത്രങ്ങൾ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ഹെൽത്ത് ഡെസ്‌കും ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രാഥമിക ശുശ്രൂഷയും അടിയന്തര ഘട്ടങ്ങളിൽ വേണ്ടിവരുന്ന ആരോഗ്യ സേവനങ്ങളും ആംബുലൻസ് സൗകര്യവും ഹെൽത്ത് ഡെസ്‌കിൽ ലഭ്യമാണ്. ട്രാഫിക് നിയന്ത്രണത്തിനായി  ഇരുപതോളം പൊലീസുകാരെ വിവിധ തിയേറ്ററുകളിലായി വിന്യസിച്ചിട്ടുണ്ട്. ചിത്രങ്ങൾ കാണാൻ എത്തുന്നവരുടെ യാത്രാസൗകര്യത്തിനായി കെ എസ് ആർ ടി സിയുടെ രണ്ട് ഇലക്ട്രിക് ബസുകളാണ് ചലച്ചിത്ര അക്കാദമി സജ്ജമാക്കിയിരിക്കുന്നത്. വായനതുടരുക ....

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

വയനാട് ദുരന്തം; ഹെലികോപ്ടര്‍ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടിയെന്ന് രാജീവ് ചന്ദ്രശേഖന്‍

ദില്ലി: വയനാട് ദുരന്തത്തില്‍ ഹെലികോപ്റ്റര്‍ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി മാത്രമാണെന്ന് മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. 
എല്ലാ സംസ്ഥാനങ്ങളോടും തുക ആവശ്യപ്പെടാറുണ്ടെന്നും ഹെലികോപ്റ്റര്‍ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി മാത്രമാണെന്നും രാജീവ് ചന്ദ്രശേഖര്‍ എക്സിൽ കുറിച്ചു. പിണറായി വിജയന്‍ സര്‍ക്കാര്‍ ഇത് വിവാദമാക്കു ന്നതെന്തിനാണെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. എഐക്യാമറയും, ബ്രഹ്മപുരവും പോലുള്ള അഴിമതി കരാറുകള്‍ക്കായി കോടികള്‍ ചിലവഴിക്കുന്ന സര്‍ക്കാര്‍ വയനാടിലെ ജനങ്ങള്‍ക്കായി ഒന്നും നല്‍കാത്തത് എന്തുകൊണ്ടെന്നും മുന്‍ കേന്ദ്രമന്ത്രി ചോദിച്ചു.

വായന തുടരുക...

വയനാട്ദുരന്തത്തില്‍ സഹായം നിഷേധിച്ച കേന്ദ്ര സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

വയനാട്ദുരന്തത്തില്‍ സഹായം നിഷേധിച്ച കേന്ദ്ര സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തത്തിൽ കേന്ദ്രം സഹായം നിഷേധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഗവണ്‍മെന്റ് ഒരു പകപോക്കല്‍ നിലപാടാണ് കേരളത്തോട് കാണിക്കുന്നത്. ഒരു സംസ്ഥാനത്തോടും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിത്. കേരളവും രാജ്യത്തിന്റെ ഭാഗമാണ്. നീതി നിഷേധിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി കാസര്‍കോട് പറഞ്ഞു. കേന്ദ്രത്തിനെതിരെ നമ്മുടെ നാട്ടിൽ കടുത്ത പ്രതിഷേധം ഉയർന്ന് വരണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. വായന തുടരുക . . ..

പ്രാദേശിക വാര്‍ത്തകള്‍

മരണങ്ങള്‍

പ്രധാനപ്പെട്ട

ആഘോഷങ്ങള്‍

പ്രധാനപ്പെട്ട സംഭവങ്ങള്‍

കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.

Reference :

പത്തനംതിട്ടയിലെ അപകടത്തിന് കാരണം അശ്രദ്ധമായി വാഹനമോടിച്ചതാണെന്ന് എഫ്ഐആര്‍

പത്തനംതിട്ട കൂടൽ മുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നും അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകടകാരണമെന്നും എഫ്ഐആർ. മല്ലശ്ശേരി സ്വദേശികളായ നിഖിൽ, അനു, ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ നാലരയോടെ നടന്ന അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേരുടെ ജീവനാണ് നിരത്തിൽ പൊലിഞ്ഞത്. നിഖിലിന്റെ സഹോദരി വിദേശത്ത് നിന്ന് എത്തിയതിന് ശേഷമായിരിക്കും സംസ്കാരം നടക്കുക. കഴിഞ്ഞ നവംബർ 30 നായിരുന്നു അനുവിന്റെയും നിഖിലിന്റെയും വിവാഹം. അതോടൊപ്പം ബസ് സാധാരണ വേഗത്തില്‍ മാത്രമായിരുന്നുവെന്ന്  ഡ്രൈവര്‍ സതീഷ് വ്യക്തമാക്കി. ബസ്സില്‍ ഉണ്ടായിരുന്നത് ഹൈദരാബാദ് സ്വദേശികളായ 19 തീര്‍ത്ഥാടകരായിരുന്നു  വായന തുടരുക . .

ശബരിമല വെര്‍ച്വല്‍

ക്യൂ ബുക്കിങ്ങ്

വാട്ട്സ് ആപ്പ് വഴി

ചെയ്തു കൊടുക്കുന്നു.

ബന്ധപ്പെടുക

9745397722

​ശവസംസ്‌കാര നടപടികള്‍ നിയമസഭ പാസ്സാക്കിയ സെമിത്തേരി നിയമ പ്രകാരം; സുപ്രീംകോടതിയിൽ ഓർത്തഡോക്സ് സഭയുടെ സത്യവാങ്മൂലം

തിരുവനന്തപുരം: മലങ്കര സഭയുടെ പള്ളികളിലെ സെമിത്തേരികളില്‍ ശവസംസ്‌കാര നടപടികൾ നടത്തുന്നത് നിയമസഭാ പാസ്സാക്കിയ സെമിത്തേരി നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് ഓർത്തഡോക്സ് സഭ പരമാധ്യക്ഷന്‍. പള്ളികൾക്കോ സെമിത്തേരികൾക്കോ പുറത്ത് വച്ച് ശവസംസ്‌കാര ശുശ്രൂഷ നടത്തുന്നവർക്ക് അവരുടെ താത്പര്യത്തിന് അനുസരിച്ചുള്ള വൈദികനെ കൊണ്ട് ശുശ്രൂഷ ചടങ്ങുകൾ നടത്താം എന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ വ്യക്തമാക്കി.  തുടര്‍ന്നു വായിക്കുക ....

LEARN

HTML

CSS

ONLINE with Project. Rs. 1199/- Only

We Create Professionals, be an expert IT

professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

കമ്പോള നിലവാരം . . .

എതിർദിശയില്‍ അമിത വേ​ഗത്തില്‍ വാഹനം; സൈഡ് കൊടുത്ത കാർ പറവൂര്‍ പാലത്തില്‍ നിന്നും താഴേക്ക് നിരങ്ങി വീണു

 കൊച്ചി: എറണാകുളം പറവൂര്‍ പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ സമീപത്തെ സര്‍വീസ് റോഡിലേക്ക് പതിച്ചുണ്ടായ അപകടം പരിഭ്രാന്തി പരത്തി. വൈകിട്ടായിരുന്നു സംഭവം. പറവൂര്‍ കൊടുങ്ങല്ലൂര്‍ പാതയില്‍ യാത്ര ചെയ്യുകയായിരുന്ന അഞ്ചംഗ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് പാലത്തില്‍ നിന്ന് സമീപത്തെ സര്‍വീസ് റോഡിലേക്ക് പതിച്ചത്. എതിര്‍ദിശയില്‍ അമിത വേഗത്തില്‍ വന്ന വാഹനത്തിന് സൈഡ് കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചത്. വാഹനത്തിന്‍റെ മുന്‍ ഭാഗം തകര്‍ന്നു. ഉളളിലുണ്ടായിരുന്ന കുട്ടികളടക്കം ആര്‍ക്കും ഗുരുതര പരുക്കില്ലെന്ന് പൊലീസ് അറിയിച്ചു.  വായന തുടരുക . . .

തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.

9745397722

പക പോക്കല്‍ സമീപനം, വിഴിഞ്ഞം പദ്ധതിക്ക് ഇതുവരെ സഹായം കിട്ടിയിട്ടില്ല'; കേന്ദ്രത്തിനെതിരെ മന്ത്രി വി എന്‍ വാസവന്‍

കോട്ടയം: വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ മന്ത്രി വി എന്‍ വാസവന്‍. കേന്ദ്ര സര്‍ക്കാര്‍ അവഗണന തുടരുകയാണ് അദ്ദേഹം കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് ഇതുവരെ സര്‍ക്കാര്‍ സഹായം കിട്ടിയിട്ടില്ല. അര്‍ഹത ഉള്ളത് ഒന്നും കേന്ദ്രം തരാത്തത് ആണ് നിലവിലെ സാഹചര്യം. ദുരന്തം മുഖത്ത് പോലും സഹായം ഇല്ല. പക പോക്കല്‍ സമീപനം ആണോ എന്നും സംശയിക്കുന്നു. വിഴിഞ്ഞം  സ്വകാര്യ സംരഭം അല്ല. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നുള്ള പദ്ധതിയാണ്. കസ്റ്റംസ് ഡ്യൂട്ടി അടക്കം എത്തുന്നത് കേന്ദ്രത്തിലേക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  വായന തുടരുക ....

തബല മാന്ത്രികന്‍ സക്കീര്‍ ഹുസൈന്‍ ഇനി ഓര്‍മ്മ

 

ചോദ്യപേപ്പര്‍ ചോര്‍ച്ച: പരീക്ഷ റദ്ദാക്കില്ലെന്ന നിലപാടിനെതിരെ KSU സമരത്തിന്......

കോഴിക്കോട്: ക്രിസ്മസ്‍ അർധവാർഷിക പ്ലസ്‍വൺ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ്‍ ഇംഗ്ലീഷ്‍ പരീക്ഷയുടെയും ചോദ്യങ്ങൾ ചോർന്ന സംഭവത്തിൽ പരീക്ഷ റദ്ദാക്കില്ല എന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ സമരവുമായി മുന്നോട്ട് പോകുമെന്ന് കെ എസ് യു. വായനതുടരുക ........

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.

നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?

ഇവിടെ  ക്ലിക്ക്  ചെയ്യുക.

കണ്ണൂര്‍ സർവകലാശാല സാഹിത്യോത്സവത്തില്‍ ന്യൂസ് ക്ലിക്ക് എഡിറ്ററെ മുഖ്യാതിഥി ആക്കിയതില്‍ വിശദീകരണം തേടി വി സി

കണ്ണൂർ സർവകലാശാല യൂണിയന്റെ നേതൃത്തിൽ  കഴിഞ്ഞ മൂന്നു ദിവസം നീണ്ട് നിന്ന  സാഹിത്യോത്സവത്തിൽ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയെ മുഖ്യാതിഥി ആക്കിയതിൽ വിശദീകരണം തേടി വൈസ് ചാൻസലർ. സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായാണ് പ്രബീർ പുരകായസ്ത എത്തിയത്. ഇതേ തുടർന്ന് സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ .കെ. കെ. സജു പരിപാടിയിൽ നിന്ന് വിട്ടു നിന്നിരുന്നു. ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി സിനിമാ താരം എത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ബുധനാഴ്ചയാണ് മാറ്റം വന്നത്  വിസി അറിഞ്ഞത്. ഇതോടെ വിസി പരിപാടിയിൽ നിന്ന് വിട്ടു നിന്നു. പ്രബീർ പുരകായസ്ത എങ്ങനെ അവസാന നിമിഷം അതിഥിയായെന്നതിൽ വിദ്യാർത്ഥി ക്ഷേമകാര്യ ഡയറക്ടറോട് വിശദീകരണം തേടിയിട്ടുണ്ട്. വായന തുടരുക. . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

സംസ്ഥാനത്തെ ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പറുകള്‍ ചോര്‍ന്നതിന് പിന്നില്‍ ഇടതു അധ്യാപക സംഘടനയെന്ന ആരോപണവുമായി വി.ഡി.സതീശന്‍

സംസ്ഥാനത്തെ ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പറുകള്‍ ചോര്‍ന്നതിന് പിന്നില്‍ ഇടതു അധ്യാപക സംഘടനയെന്ന ആരോപണവുമായി വി.ഡി.സതീശന്‍ . ഇതിന് പിന്നില്‍ സ‍ർക്കാറുമായി ബന്ധമുള്ളവരാണെന്നും അവരാണ് ചോർത്തിക്കൊടുക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎമ്മുമായി ബന്ധമുള്ള ഉദ്യോഗസ്ഥരാണ് ക്ഷേമപെന്‍ഷന്‍ തട്ടിയെടുത്തതെന്നും ഇവരുടെ പേരുകള്‍ എന്തുകൊണ്ട് പുറത്തുവിടുന്നില്ലെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് ചോദിച്ചു. പേര് പുറത്തുവന്നാല്‍ നാട്ടുകാര്‍ അവരെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായന തുടരുക . . .

രാത്രി വാര്‍ത്തകള്‍ | ഡിസംബര്‍ 15, ഞായറാഴ്ച.

Have Any Computer / IT Related

Issues?

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

സംസ്ഥാനത്ത് റോഡപകടങ്ങളിൽ ജീവൻ പൊലിയുന്നവരുട എണ്ണം കൂടിവരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഉന്നത തല യോഗം വിളിച്ച് മന്ത്രി കെബി ഗണേഷ് കുമാര്‍

സംസ്ഥാനത്ത് റോഡപകടങ്ങളിൽ ജീവൻ പൊലിയുന്നവരുട എണ്ണം കൂടിവരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഉന്നത തല യോഗം വിളിച്ച് മന്ത്രി കെബി ഗണേഷ് കുമാര്‍. വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തിൽ സുരക്ഷിതമായ യാത്രക്ക് ആവശ്യമായ തുടര്‍ നടപടികളും അപകടരഹിത യാത്ര സാധ്യമാക്കാനും ലക്ഷ്യമിട്ടാണ് ഉന്നത തല യോഗം വിളിച്ചിരിക്കുന്നത്.ചൊവ്വാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരത്താണ് ഉന്നത തല യോഗം നടക്കുക. മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ് എന്നീ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തിൽ പങ്കെടുക്കും. ദേശീയ പാത അതോറിറ്റി, കെഎസ്ഇബി, പിഡബ്ല്യുഡി, റോഡ് സേഫ്റ്റ് വിഭാഗം എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും വായന തുടരുക . . .

ബ്ലാക് സ്പോട്ടുകളില്‍ ഇനി പൊലീസ് - എംവിഡി സംയുക്ത പരിശോധന; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാന്‍ പ്രത്യേക കോമ്പിങ്

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന അപകടങ്ങൾ പതിവായ ബ്ലാക് സ്പോട്ടുകളില്‍ പൊലിസ് - മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തും.  റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ ഗതാഗത വകുപ്പുമായി ചേർന്ന് രാത്രിയും പകലും പരിശോധന കർശനമാക്കാനാണ് പൊലീസിന്റെ തീരുമാനം. മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് ഓപ്പറേഷന്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. വായന തുടരുക. ...

50 പൈസ നിരക്കില്‍ വൈദ്യുതി ഉത്പാദിപ്പിക്കാം'; മണിയാന്‍ ജലവൈദ്യുത പദ്ധതി സർക്കാന്‍ ഏറ്റെടുക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കെഎസ്ഇബിയുമായി 30 വർഷത്തെ കാരാർ പൂർത്തിയാക്കിയ മണിയാർ ജലവൈദ്യുത പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇതിന്മേൽ കർശനവും വേ​ഗത്തിലുമുള്ള തീരുമാനമുണ്ടാകണം അല്ലാത്ത പക്ഷം, ജനങ്ങളോടും വരാനിരിക്കുന്ന തലമുറയോടും സംസ്ഥാന സർക്കാർ കാണിക്കുന്ന അതീവ ​ഗുരുതരമായ ക്രമക്കേടും വഞ്ചനയുമായിരിക്കുമെന്ന് ഓർമപ്പെടുത്തുവെന്നാണ് കത്തില്‍ പറയുന്നത്. വായന തുടരുക . ..

ഓണ്‍ലൈന്‍ ക്ലാസില്‍ അശ്ലീല പരാമര്‍ശങ്ങള്‍ എം എസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലിനെതിരെ എഐവൈഎഫ് പരാതി നൽകി

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണത്തിന് പിന്നാലെ എം എസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലിനെതിരെ മറ്റൊരു പരാതി. വിദ്യാർത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസില്‍ അശ്ലീല പരാമർശങ്ങള്‍ ഉള്‍പ്പെട്ടതിനെതിരെയാണ് പരാതി. ക്ലാസുകളുടെ ഉള്ളടക്കം പരിശോധിച്ച് കേസെടുക്കണമെന്നാണ് ആവശ്യം. എഐവൈഎഫ്  കൊടുവള്ളി മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. വായന തുടരുക......



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.