(1)

മാര്‍ച്ച്  2025 ഞായറാഴ്ച

1200 മീനം 2

വാല്യം 2 ലക്കം 240

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

16

There is no such thing as a hopeless situation. Every single circumstances of your life can change!
 
Rhonda Byrne, The Secret

 

കോട്ടപ്പടിയിലെ ക്രൗണ്‍ സ്വർണ കവർച്ചാ കേസിൽ മൂന്ന് പ്രതികൾ പിടിയിലായി

കോട്ടപ്പടിയിലെ ക്രൗൺ സ്വർണ കവർച്ചാ കേസിൽ മൂന്ന് പ്രതികൾ പിടിയിലായി. പരാതിക്കാരൻ ശിവേഷ്  തന്നെ പ്രതിയായ കേസിൽ സഹോദരന്‍ ബെൻസിൽ, സുഹൃത്ത് ഷിജു എന്നിവരാണ് പിടിയിലായത്. ഇവരിൽ സ്വർണക്കടയിലെ ജീവനക്കാരനായ ശിവേഷിന് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. ശിവേഷിന്റെ പദ്ധതിയിലാണ് സ്വർണം തട്ടിയെടുത്തതെന്നും പൊലീസ് കണ്ടെത്തി. വില്‍പ്പനക്ക് കൊണ്ടു പോകുകയായിരുന്ന 117 പവന്‍ സ്വര്‍ണം ബൈക്കിലെത്തിയ രണ്ടംഘ സംഘം തട്ടികൊണ്ടു പോയെന്നായിരുന്നു ജൂല്ലറി ജീവനക്കാരനായ ശിവേഷിന്റെ പരാതി. ചോദ്യം ചെയ്യലിലാണ് ശിവേഷിന്റെ സഹായത്തോടെയാണ് സ്വര്‍ണ കര്‍ർച്ചയെന്ന് പൊലീസിന് വ്യക്തമായത്. തുടര്‍ന്നു വായിക്കുക . .

സക്കറിയ എഴുതുന്നു: നവകേരള റിപ്പോര്‍ട്ടിലെ ആ പ്രസ്താവന സിപിഎമ്മിന്റെ മുന്‍കൂര്‍ ജാമ്യം; വ്യവസായ വികസനം ...

സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച ‘നവകേരളത്തെ നയിക്കാന്‍ പുതുവഴികള്‍ എന്ന പ്രവർ‍ത്തന റിപ്പോര്‍ട്ടിന്റെ ആറാം ഭാഗമാണ് ‘സംസ്ഥാന സർക്കാരിന്റെ ഭാവിപദ്ധതികള്‍. ‘വിഭവസമാഹരണത്തിനുള്ള സാധ്യതകൾ’ മുതൽ ‘ഭരണനിർവഹണം’ വരെയുള്ള 20 തലക്കെട്ടുകൾക്കു കീഴിൽ അത് 92 ഭാവിപദ്ധതികളാണ് അവതരിപ്പിച്ചത്. അവയോരോന്നും സദുദ്ദേശ്യങ്ങളെയാണ് മുന്നോട്ടുവയ്ക്കുന്നത് എന്നതിൽ സംശയം വേണ്ട. പക്ഷേ, അവ്യക്തതകള്‍ അനവധി. തൊഴിലാളിവര്‍ഗത്തിന്റെ രാഷ്ട്രീയം സംരക്ഷിച്ചുകൊണ്ട്, നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും മറ്റു വ്യവസായ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും ആധുനിക വ്യവസായ മേഖലയിൽ സർക്കാർ ശക്തമായ ഇടപെടൽ നടത്തും എന്ന പ്രസ്താവനയിൽ നിറഞ്ഞുനിൽക്കുന്നത് വ്യവസായവികസനം സംബന്ധിച്ച സദുദ്ദേശ്യവും ശുഭപ്രതീക്ഷയുമാണ്. എന്നാൽ, ‘തൊഴിലാളിവർഗത്തിന്റെ രാഷ്ട്രീയം സംരക്ഷിച്ചുകൊണ്ട്’ എന്ന വിശേഷണം ശ്രദ്ധിക്കുക. തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ അടിത്തറ അതിന്റെ അനിഷേധ്യ താൽപര്യങ്ങളായിരിക്കുമല്ലോ. തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണം എന്നതിനെപ്പറ്റി ആർക്കും സംശയത്തിന്റെ ലാഞ്ഛന പോലും ഉണ്ടാകാനിടയില്ല. 1926ല്‍ കോളനിവാഴ്ചക്കാലത്തുതന്നെ ട്രേഡ് യൂണിയന്‍ നിയമം നിലവില്‍ വന്നു. ഭരണഘടന നിലവില്‍ വന്നതോടെ, സംഘടിക്കുകയെന്നത് മൗലികാവകാശവുമായി. കണക്കുകളനുസരിച്ച്, ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത ഏകദേശം 34500 തൊഴിലാളി സംഘടനകളിൽ ഏകദേശം 13,100 എണ്ണവും കേരളത്തിലാണുള്ളത്; മൂന്നിലൊന്നിലേറെ. പക്ഷേ, ഇന്ത്യയിലെ ആകെ തൊഴിലാളികളുടെ 1.7% മാത്രമാണ് കേരളത്തിലുള്ളത് എന്ന വിചിത്ര യാഥാർഥ്യവുമുണ്ട്! ഈ സംഘടനകളിൽ ഭൂരിപക്ഷവും. വായന തുടരുക . . .

പഴയ എയും ഐയും അല്ല, ഇനി എഐ; ആന്റണിയുടെ ഐഡിയ, ക്ലാസില്‍ കയറാന്‍ കോണ്‍ഗ്രസ് നേതാക്കള്‍...

കോട്ടയം 2026ല്‍ നിയമസഭ പിടിക്കാന്‍ പരമ്പരാഗത പ്രചാരണ തന്ത്രങ്ങളെ മാത്രം ആശ്രയിച്ചാല്‍ പോരാ. ആധുനിക സാങ്കേതികവിദ്യയും പരീക്ഷിക്കണം. പുത്തന്‍കാലത്തെ സാങ്കേതിക വിദ്യ എഐയാണ്. എഐ (നിർമിത ബുദ്ധി) / സംബന്ധിച്ച വ്യക്തമായ പരിശീലനം നമ്മുടെ നേതാക്കൾക്കു ലഭിക്കണം. മുതിർന്ന നേതാക്കളെപ്പോലും ഒഴിവാക്കരുത്. കെപിസിസി മുന്‍കയ്യെടുക്കണം – എഐയുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നടത്തിയ പ്രസ്താവനകൾ വാർത്തയായ നാളുകളിൽ ഒരു ദിവസം കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ.കെ. ആന്റണി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജുവിനോടും ശാസ്ത്രവേദി ചെയർമാൻ പ്രഫ. അച്യുത് ശങ്കറിനോടും പറഞ്ഞ വാക്കുകളാണിത്. തുര്‍ന്നു വായിക്കുക . . .

Reach your Special News Hook and Corner of the world. Advertise in
Kakadrushiti at very low cost.
Send to
9745397722

കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ നിർണായകമായത് പ്രിൻസിപ്പൾ പൊലീസിന് നൽകിയ കത്ത്

കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്നിക് കോളേജ് ക്യാമ്പസില്‍ ലഹരി ഇടപാട് നടക്കുന്നെന്ന് സൂചന നല്‍കി പ്രിന്‍സിപ്പല്‍ 12 ന് പൊലീസിന് കത്ത് നൽകിയിരുന്നു ലഹരിക്കായി പണപ്പിരിവ് നടത്തുന്ന കാര്യവും കത്തിലുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ക്യാമ്പസില്‍ പൊലീസ് റെയ്ഡ് നടത്തിയത്. കോളേജ് ഹോസ്റ്റലില്‍ നിന്നും രണ്ട് കിലോയിലേറെ കഞ്ചാവ് ശേഖരമാണ് പൊലീസ് ഇന്നലെ പിടിച്ചെടുത്തത്. സംഭവത്തില്‍ 2 എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722

പട്ടിണിക്കും ദുരിതത്തിനുമിടയില്‍ അന്ന് ഗാന്ധിജി എത്തി; തിരുവല്ലയ്ക്കും അഭിമാനമായി നൂറു വര്‍ഷത്തെ ഓര്‍മ...

പത്തനംതിട്ട ഗാന്ധിജിയുടെ / രണ്ടാം കേരള സന്ദര്‍ശനത്തിന് 100 വഷം തികയുന്ന വേളയിൽ മധ്യതിരുവിതാംകൂറിനും അഭിമാന നിമിഷം. 1100 മീനം 2ന് ഗാന്ധിജി (1925 മാർച്ച്15) തിരുവല്ലയിൽ എത്തിയെന്നാണ് ചരിത്ര രേഖകളിൽ പറയുന്നത്. വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായിട്ടായിരുന്നു 1925ലെ ഗാന്ധിജിയുടെ കേരള സന്ദര്‍ശനം. തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളിലെ സ്വീകരണങ്ങളിൽ പങ്കെടുത്ത് കോട്ടയം വഴി വൈക്കത്ത് ആയിരുന്നു വിശ്രമം. വരുന്നവഴി അടൂരിലും പന്തളത്തും ഇറങ്ങി. വായന തുടരുക . ..

Todays Special GK


International Space Station

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)

Aristocrat Leisures
Send to
9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

വന്‍തുക പലിശ നൽകിയതിന് തെളിവുകള്‍ വെഞ്ഞാറമൂട് കേസില്‍ സാമ്പത്തികക്കുറ്റവും; അഫാനെ കാണാന്‍ ആഗ്രഹം പ്രകടിപ്പി...

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് / അന്വേഷണത്തിൽ സാമ്പത്തികക്കുറ്റം കൂടി ഉൾപ്പെടുത്തി പുതിയ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് നടപടി തുടങ്ങി. പ്രതി അഫാന്റെ കടബാധ്യത, കുടുംബത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് നിലവിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അഫാന്റെ കുടുംബം സാമ്പത്തിക ഇടപാട് സ്ഥാപനങ്ങളില്‍നിന്നും വ്യക്തിളിൽനിന്നും പണം കടം വാങ്ങിയതിന്റെ വിവരങ്ങള്‍ പൊലീസിന് ഇതിനകം ലഭിച്ചിട്ടുണ്ട്. പലിശ ഇനത്തില്‍ ഇവര്‍ അഫാന്റെ കുടുംബത്തില്‍ന്ന് വന്‍തുക ഈടാക്കിയെന്ന വിവരത്തെ തുടര്‍ന്നാണ് പുതിയ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ നീക്കം. വായന തുടരുക ....

 Protect yourself from Burning Sun.
Don't travel for any kind of IT or
online Sevices
All kinds of IT / Online Services are Available I your Mobile
WA your request to 9745397722

ലഹരി വ്യാപനം തടയാന്‍ സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി...

ലഹരിക്കെതിരെ സംസ്ഥാന വ്യാപകമായി പൊലീസ്, എക്സൈസ് / വകുപ്പുകൾ നിരീക്ഷണവും പരിശോധനയും ശക്തമാക്കും. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. അന്തര്‍ സംസ്ഥാന ബസുകളിലും വാഹനങ്ങളിലും സംയുക്ത പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്. എക്സൈസ് വകുപ്പിന് ആവശ്യമായ സൈബര്‍ സഹായം പൊലീസ് നല്‍കും വായന തുടരുക . . .

ജോലിക്കിടെ മദ്യപാനം; പൊന്നാനി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐക്ക് സസ്പെന്‍ഷന്‍...
മലപ്പുറം ജോലിക്കിടെ മദ്യപിച്ചതായി കണ്ടെത്തിയ പൊന്നാനി ഗ്രേഡ് എസ്ഐയെ സസ്പെന്‍ഡ് ചെയ്തു. ഗ്രേഡ് എസ്ഐ രാജേഷിനെയാണ് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
വായന തുടരുക . .

വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും.
Read Kakadrushti the information Bundar.
കുഞ്ഞുണ്ണി മാഷ്.

പൂഞ്ഞാറില്‍ കഞ്ചാവുമായി 10–ാം ക്ലാസുകാരലന്‍ പിടിയില്‍ പിടിവലിക്കിടെ നിലത്തുവീണ് എക്സൈസ് ഉദ്യോഗസ്ഥന് പരുക്ക...

ഈരാറ്റുപേട്ട (കോട്ടയം) പൂഞ്ഞാർ പനച്ചികപാറയിൽ കഞ്ചാവുമായി പത്താംക്ലാസ് വിദ്യാർഥി എക്സൈസിന്റെ പിടിയില്‍. വിദ്യാര്‍ഥിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ പിടിവലിക്കിടയില്‍ നിലത്തു വീണ് എക്സൈസ് ഉദ്യോഗസ്ഥനു പരുക്കേറ്റു. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. തുടര്‍ന്നു വായിക്കുക ....

ദമ്പതിമാരെന്ന വ്യാജേന വാടകവീട്ടിൽ താമസം, എംഡിഎംഎ വിൽപന; കണ്ണൂരിൽ യുവതി ഉൾപ്പെടെ 3പേര്‍പിടിയില്‍...

ഉളിക്കല്‍ (കണ്ണൂര്‍)  നുച്യാട്ട് വാടകവീട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തിയ യുവതി ഉൾപ്പെടെ 3 പേരെ പൊലീസ് പിടികൂടി. നുച്യാട് സ്വദേശി മുബഷീര്‍ (35), കര്‍ണാടക കുടക് അരീക്കാട് സ്വദേശി ഹക്കിം(31), ഹുബ്ബള്ളി ധാർവാഡ് ജനതാ കോളനിയിലെ കോമള(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു വായന തുടരുക......

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

കമ്പോള നിലവാരം . . .

Kerala

പത്മകുമാറിനെ പാർട്ടി പദവികളിൽനിന്ന് നീക്കും, ബ്രാഞ്ചിലേക്ക് തരംതാഴ്ത്തും; നടപടിക്കൊരുങ്ങി സിപിഎം...
തിരുവനന്തപുരം
∙ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ മന്ത്രി വീണാ ജോർജിനെ ക്ഷണിതാവാക്കിയതിന് എതിരെ പരസ്യ പ്രതികരണം നടത്തിയ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം എ. പത്മകുമാറിനെതിരെ നടപടിയുണ്ടാകും. പത്മകുമാറിനെ തരംതാഴ്ത്താനാണ് സിപിഎം തീരുമാനം. ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ പാർട്ടി പദവികളിൽ നിന്ന് നീക്കി ബ്രാഞ്ച് അംഗം മാത്രമാക്കാനാണ് നേതൃത്വത്തിന്റെ ആലോചന. വായിക്കുക.....

മയക്കുമരുന്നിനെതിരെ എക്സൈസിന്‍റെ എൻഫോഴ്സ്മെന്‍റ് നടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർദേശം നല്‍കി

മയക്കുമരുന്നിനെതിരെ എക്സൈസിന്‍റെ എൻഫോഴ്സ്മെന്‍റ് നടപടികൾ കൂടുതൽ ഊർജിതമാക്കാൻ തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർദേശം നൽകി. മാർച്ച് 12 വരെ നിശ്ചയിച്ചിരുന്ന ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് ഒരാഴ്ച കൂടി ദീർഘിപ്പിക്കും. ഡ്രൈവിന്റെ ഭാഗമായി മാർച്ച് 5 മുതൽ 12 വരെ എക്സൈസ് നടത്തിയത് 3568 റെയ്ഡുകളാണ്.മയക്കുമരുന്നുമായി ബന്ധപ്പെട്ട പരിശോധനയിൽ 450 അബ്കാരി കേസുകളും, 2028 പുകയില കേസുകളും പിടിച്ചിട്ടുണ്ട്. വായന തുടരുക . . .

COMPUTER
TIPS & TRACKS
Subscribe
Click Here.

കഫേ നടത്തിയ കടം വീട്ടാന്‍ എംഡിഎംഎ കച്ചവടം; യുവാവിനെ പൊക്കി; പൊലീസ് കസ്റ്റഡിയിലും 'സാധനം' തേടി ഫോണ്‍ കോള്‍

കൊച്ചി: കഫേ തുടങ്ങിയതിന്റെ കടം വീട്ടാന്‍ എംഡിഎംഎ കച്ചവടം നടത്തിയ യുവാവിനെ പൊക്കി പൊലീസ്. പാലക്കാട് വാഴയാമ്പുറം സ്വദേശിയായ മുഹമ്മദ് ഷെബീബിനെ മുളവുകാട് പൊലീസാണ് പിടികൂടിയത്. കഫേ നടത്തിയതിന്റെ കടം വീട്ടാനാണ് ലഹരിക്കച്ചവടം തുടങ്ങിയതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. കൊച്ചിയില്‍ സ്വന്തമായി ഒരു കോഫി ഷോപ്പ് തുടങ്ങാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. വായന തുടരുക ....

തിരുവനന്തപുരം നെടുമങ്ങാട് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: നെടുമങ്ങാട് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്. വായന തുടരുക ....

താമരശ്ശേരിയിലെ അനധികൃത ട്യൂഷന്‍ സെൻ്ററുകള്‍ പൂട്ടണം; പഞ്ചായത്ത് സെക്രട്ടറിക്ക് ഡിഇഒയു‌ടെ കത്ത്

കോഴിക്കോട്: താമരശ്ശേരിയിലെ അനധികൃത ട്യൂഷന്‍ സെൻ്ററുകള്‍ പൂട്ടണമെന്ന് ഡിഇഒ. പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഡിഇഒ യുടെ നിർദ്ദേശം. കൂടാതെ പഞ്ചായത്തി രാജ് ചട്ടങ്ങൾ പാലിക്കാത്ത ട്യൂഷന്‍ സെന്ററുകൾ അടിയന്തരമായി അടച്ചുപൂട്ടാൻ പഞ്ചായത്ത് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. പല സ്ഥാപനങ്ങൾക്കും നാഥനില്ലെന്നും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വായന തുടരുക .....

കേന്ദ്ര സർക്കാരിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നയിക്കുന്ന പ്രതിഷേധത്തിൽ പിണറായി വിജയൻ പങ്കെടുക്കും

താമരശ്ശേരിയിലെ കേന്ദ്ര സർക്കാരിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നയിക്കുന്ന പ്രതിഷേധത്തിൽ പിണറായി വിജയൻ പങ്കെടുക്കും.ലോക്‌സഭാ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ പ്രതിഷേധ സംഗമത്തിൽ പിണറായി വിജയൻ പങ്കെടുക്കും. കേന്ദ്രത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്ക് സിപിഎം കേന്ദ്ര നേതൃത്വം അനുമതി നൽകിയിരുന്നു.മണ്ഡല പുനർനിർണയ നീക്കത്തിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന എം കെ സ്റ്റാലിന്റെ ആവശ്യം ന്യായമെന്നാണ് സിപിഎം അഭിപ്രായം. അന്തിമ തീരുമാനം അഭിപ്രായ സമന്വയത്തിലൂടെ മാത്രമാകണമെന്നാണ് പിണറായി വിജയൻ പ്രസ്‌താവനയിൽ പറഞ്ഞത്. വായന തുടരുക .....

ഓപ്പറേഷന്‍ ഡി -ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,841 പേരെ പരിശോധനയ്ക്ക് വിധേയമാക്കി

ഓപ്പറേഷന്‍ ഡി -ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,841 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 273 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 284 പേരാണ് അറസ്റ്റിലായത്. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്‍റെ നിര്‍ദ്ദേശാനുസരണം സംസ്ഥാന ആന്‍റി നര്‍ക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് തലവനും ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുമായ മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും ജില്ലാ പോലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടപ്പാക്കുന്നത്. വായന തുടരുക .....

കടയ്ക്കല്‍ ദേവീ ക്ഷേത്രത്തിലെ  അലോഷിയുടെ സംഗീത പരിപാടിയില്‍ പാര്‍ട്ടി കൊടിയും ചിഹ്നവും പ്രദർശിപ്പിച്ചതിനെ തള്ളി ക്ഷേത്ര ഉപദേശക സമിതി

കടയ്ക്കല്‍ ദേവീ ക്ഷേത്രത്തിലെ  അലോഷിയുടെ സംഗീത പരിപാടിയിൽ പാർട്ടി കൊടിയും ചിഹ്നവും പ്രദർശിപ്പിച്ചതിനെ തള്ളി ക്ഷേത്ര ഉപദേശക സമിതി. പാട്ടിനൊപ്പം എൽഇഡി വാളിൽ കൊടിയും ചിഹ്നം കാണിച്ചത് തെറ്റാണെന്ന് ഉപദേശക സമിതി പ്രസിഡന്‍റ് എസ് വികാസ് പറഞ്ഞു. സംഘാടകര്‍ക്ക് സംഭവിച്ച ശ്രദ്ധക്കുറവ് ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലര്‍ത്തും. ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഉയർന്ന വിവാദങ്ങളിൽ ദു:ഖമുണ്ടെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.വായന തുടരുക . . .

കളമശേരി പോളിടെക്നിക്കില്‍ ലഹരി വേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ കൂടി പിടിയില്‍

കളമശേരി പോളിടെക്നിക്കിൽ ലഹരി വേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കളമശേരി പോളിടെക്നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ കൊല്ലം സ്വദേശി അനുരാജ് ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് അനുരാജിനെ പിടികൂടിയത്.അനുരാജിന്‍റെ സാമ്പത്തിക ഇടപാടുകളടക്കം പൊലീസ് പരിശോധിക്കും. അനുരാജ് ആണ് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് പിടിയിലായ മറ്റു പ്രതികള്‍ മൊഴി നൽകിയിരിക്കുന്നത്. അനുരാജ് നാലു കിലോ കഞ്ചാവ് വാങ്ങിയിരുന്നതായാണ് വിവരം. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
 ഇവിടെ ക്ലിക്ക്  ചെയ്യുക.

തിരുവനന്തപുരം  കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) ഡപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്സ് മാത്യുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരനായ ഗ്യാസ് ഏജന്‍സി ഉടമ എസ്. മനോജ്. അലക്സ് മാത്യുവിനെ തൃപ്തിപ്പെടുത്തി മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പരാതി നൽകിയതെന്ന് മനോജ് പറയുന്നു. വലിയ ലാഭമൊന്നും ഇപ്പോള്‍ ഗ്യാസ് ഏജന്‍സിയില്‍നിന്നു ലഭിക്കുന്നില്ല. നിലവിലുള്ള ഉപഭോക്താക്കളെ നിലനിര്‍ത്തണമെങ്കില്‍ പത്ത് ലക്ഷം കൈക്കൂലിയായി നൽകണമെന്നാണ് ആവശ്യപ്പെട്ടത്. അതു നല്‍കാന്‍ വൈകിയപ്പോഴാണ് 1200 ഉപഭോക്താക്കളെ മറ്റ് ഏജന്‍സികളിലേക്ക് മാറ്റിയതെന്നും മനോജ് പറയുന്നു. വായന തുടരുക ....

പിഎസ്‌സി മാനുവൽ രഹസ്യ രേഖയല്ല, പകര്‍പ്പ് നല്‍കണം: വിവരാവകാശ കമ്മിഷന്‍...

തിരുവനന്തപുരം പബ്ലിക് സര്‍വീസ് കമ്മിഷന്റെ ഓഫിസ് മാനുവലും റിക്രൂട്ട്മെന്റ് മാനുവലും രഹസ്യ രേഖയല്ലെന്നും അവ ആവശ്യപ്പെടുന്നവര്‍ക്ക് വായനയ്ക്കും, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷന്‍. പിഎസ്‌സി /യുടെ പ്രവർത്തനത്തിലെ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്നതിനാൽ അവ നൽകാന്‍ കഴിയില്ലെന്ന വിശദീകരണം തള്ളിയാണ് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ.അബ്ദുള്‍ ഹക്കീം ഉത്തരവിറക്കിയത്. വായന തുടരുക . . .

പയ്യൂർകാവ് ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസ്

തൃശൂർ പുതുക്കാട് നന്തിപുലം പയ്യൂർകാവിൽ വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് ആനയെ തളച്ച സംഭവത്തിൽ ക്ഷേത്ര ഭാരവാഹികൾക്കെതിരെ വരന്തരപ്പിള്ളി പൊലീസ് കേസെടുത്തു. പൂരത്തിനെത്തിച്ച ആന കഴിഞ്ഞ ദിവസം വിരണ്ടിരുന്നു ഇതിന് പിന്നാലെയാണ് സ്ഫോടകവസ്തുക്കള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും ആനയെ വെടിക്കെട്ട് നടക്കുന്നിടത്ത് തളച്ചതിനും പൊലീസ് കേസെടുത്തത്. ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്താൻ ക്ഷേത്ര ഭാരവാഹികൾക്ക് അനുമതി ഉണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. വായന തുടരുക . . ..

 
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722
എന്ന നമ്പറില്‍ ബന്ധപ്പെടുക


വ്യാജ ലഹരിക്കേസിൽ ഷീല സണ്ണിയെ കുടുക്കിയ നാരായണദാസ് ഒളിവിൽ; ചോദ്യം ചെയ്യലിന് എത്താതെ മകൻ സംഗീത്...

കൊടുങ്ങല്ലൂർ ∙ ചാലക്കുടി ടൗണിലെ ബ്യൂട്ടി പാർലർ ഉടമ <ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയെന്ന കേസിൽ‌</ മുഖ്യപ്രതി നാരായണദാസ് ഒളിവിലെന്നു സൂചന. നാരായണദാസിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരാകാനായിരുന്നു നിര്‍ദേശം. എന്നാൽ, കോടതി നിർദേശിച്ച സമയ പരിധി കഴിഞ്ഞിട്ടും ഇയാള്‍ ഹാജരായിട്ടില്ല.
വായന തുടരുക . .

വാര്‍ത്തകള്‍ | മാര്‍ച്ച് 16, ഞായര്‍

Have Any Computer / IT Related
Issues?
9745397722
കംപ്യൂട്ടര്‍, .ഐ. ടി.
വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.
ബന്ധപെടുക


എല്ലാം ബോസ് പറഞ്ഞിട്ട്, യുഎസും ഉത്തര കൊറിയയും ഒഴികെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിച്ചു ഇടപാടുകാരില്‍ താലിബാന്‍ മുതല്‍ ദൈവം വരെ

തിരുവനന്തപുരം  ക്രിപ്റ്റോകറന്‍സി തട്ടിപ്പു കേസില്‍ ഇന്റര്‍പോള്‍ നിര്‍ദേശപ്രകാരം വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്ത ലിത്വാനിയൻ പൗരന്‍ അലക്സേജ് ബെസിക്കോവ് / (46) പൊലീസ് വലയിലാകും മുന്‍പു കടക്കാന്‍ ശ്രമിച്ചത് ഗോവയിലേക്ക്. ഗോവയിലുള്ള സുഹൃത്തായ റഷ്യന്‍ പൗരന്റെ വീട്ടിലേക്കു പോകാനൊരുങ്ങവെയാണ് ബുധനാഴ്ച അറസ്റ്റിലായത്. ഇയാള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നാണു പൊലീസിന്റെ നിഗമനം. വായന തുടരുക. . .

കളമശ്ശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ട; അഭിരാജിനെ എസ്എഫ്‌ഐയില്‍ നിന്ന് പുറത്താക്കി

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക്കില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ അഭിരാജിനെ എസ്എഫ്‌ഐയില്‍ നിന്ന് പുറത്താക്കി. ഇന്നലെ നടന്ന യൂണിറ്റ് സമ്മേളനത്തിലാണ് നടപടി. പോളിടെക്‌നിക്കിലെ യൂണിയൻ ജനറല്‍ സെക്രട്ടറിയായിരുന്നു അഭിരാജ്. സംഭവത്തില്‍ പിടിയിലായതിന് പിന്നാലെ തന്നെ കുടുക്കാന്‍ ശ്രമം നടന്നു എന്നായിരുന്നു അഭിരാജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. വായന തുടരുക . . .

ഭൂമികയ്യേറ്റ വിഷയത്തില്‍ സിപിഐഎമ്മിന് വിമർശനം; കയ്യേറ്റങ്ങളുടെ കാര്യത്തില്‍ സിപിഐക്ക് ഒരേ നിലപാടെന്ന് കെകെ ശിവരാമന്‍

ഇടുക്കി: ചൊക്രമുടിയിലെ കയ്യേറ്റ വിഷയം ഉൾപ്പെടെയുള്ള ഭൂമികയ്യേറ്റ വിഷയത്തിൽ സിപിഐഎമ്മിനെ പരോക്ഷമായി വിമർശിച്ച് സിപിഐ നേതാവ് കെ കെ ശിവരാമൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ കെ ശിവരാമൻ്റെ വിമർശനം. വായന തുടരുക . . .

രാജ്യത്ത് വിവിധ ഇടങ്ങളിലായി 163 കോടിയുടെ ലഹരി വേട്ട

രാജ്യത്ത് വിവിധ ഇടങ്ങളിലായി 163 കോടിയുടെ ലഹരി വേട്ട. ഗുവാഹത്തി, ഇംഫാൽ സോണുകളിൽ നിന്ന് 88 കോടിയുടെ ലഹരിമരുന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടി.അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങൾക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ പൊലീസ് അടക്കം ഏജൻസികൾ ലഹരിവേട്ട സജീവമാക്കിയിരിക്കുന്നത്. ലഹരിമുക്ത ഭാരതമെന്ന കേന്ദ്രസർക്കാർ നടപടിക്ക് ശക്തിപകരുന്ന നടപടിയെന്ന് വ്യക്തമാക്കിയ കേന്ദആഭ്യന്തരമന്ത്രി അമിത് ഷാ NCB സംഘത്തെ അഭിനന്ദിച്ചു. വായന തുടരുക . . .



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.