|
(1) |
|
ജനുവരി 2025 വെള്ളിയാഴ്ച 1200 മകരം 4 |
|
വാല്യം 2 ലക്കം 191 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
17 |
|
The fool is never satisfied while the wise man finds wealth in contentment. |
|
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ പരിശോധന കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി റിതു ജയന്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ പരിശോധന നടത്തുന്നു. പ്രതിയുടെ രക്ത സാമ്പിൾ ഉൾപ്പടെ പരിശോധനയ്ക്കായി ശേഖരിച്ചു. ഇന്നലെ രാത്രിയാണ് പ്രതിയെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടു പോയത്. പ്രതി വളരെ ശാന്തനായാണ് സെല്ലിൽ പെരുമാറുന്നത്. അക്രമ സ്വഭാവം കാണിക്കുന്നില്ലെന്നും ചോദ്യങ്ങൾക്ക് മറുപടി നൽകുന്നുണ്ടെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത് കൂടുതല്‍ വായിക്കുക . . യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 സെക്രട്ടേറിയറ്റിന് മുന്നിൽ സ്റ്റേജ് കെട്ടിയതിന് പ്രവര്‍ത്തകരെ ശകാരിച്ച് ബിനോയ് വിശ്വം സെക്രട്ടേറിയറ്റിന് മുന്നിൽ സ്റ്റേജ് കെട്ടിയതിന് പ്രവര്‍ത്തകരെ ശകാരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാര്‍ട്ടി സെക്രട്ടറിയുടെ എതിര്പ്പിന് പിന്നാലെ പ്രവര്‍ത്തകര്‍ സ്റ്റേജ് അഴിച്ച് മാറ്റി. രണ്ട് ലോറികൾ ചേര്‍ത്തിട്ടായിരുന്നു സ്റ്റേജ് കെട്ടിയിരുന്നത്. കാര്യങ്ങൾ പ്രവര്‍ത്തകര്‍ക്ക് അറിയാമെന്നും അതുകൊണ്ടാണ് സ്റ്റേജ് അഴിച്ച് മാറ്റിയതെന്നുമാണ് പിന്നീട് ബിനോയ് വിശ്വം പ്രതികരിച്ചു. തൊഴിൽ സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കാൻ നടപടി ആവശ്യപ്പെട്ടായിരുന്നു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾക്കെതിരെ എഐടിയുസി പ്രതിഷേധം. നേരത്തെ ജോയിന്‍റ് കൗൺസിൽ സെക്രട്ടേറിയറ്റിന് മുന്നിൽ വഴി തടഞ്ഞ് സമരം നടത്തിയതിന് ഹൈക്കോടതി ബിനോയ് വിശ്വം അടക്കം നേതാക്കളെ വിളിപ്പിച്ചിരുന്നു. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക ഹണി റോസിനെതിരായ അധിക്ഷേപ പരാമർശം; രാഹുല്‍ ഈശ്വറിനെതിരെ യുവജന കമ്മീഷൻ കേസ് എടുത്തു കൊച്ചി: ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമർശങ്ങളിൽ രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്ത് യുവജന കമ്മീഷൻ. 'ദിശ' എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സ്ത്രീത്വത്തെ നിരന്തരമായി വാർത്ത ചാനലുകളിലൂടെ അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ദിശ പരാതി നൽകിയത്. അതിജീവിതകളെ ചാനൽ ചർച്ചയിൽ അപമാനിക്കുന്ന പാനലിസ്റ്റുകളെ ചർച്ചയിൽ പങ്കെടുപ്പിക്കരുതെന്ന് യുവജനകമ്മീഷൻ അദ്ധ്യക്ഷൻ ഷാജർ ആവശ്യപ്പെട്ടു. മലപ്പുറം കളക്ടറേറ്റില്‍ നടന്ന യുവജന കമ്മീഷന്‍ അദാലത്തിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്. വായന തുടരുക . .. Todays Special GK Computer Memory തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python മികച്ച ചികിത്സ ലഭ്യമാക്കിയതിന് നന്ദിയെന്ന് ഉമ തോമസ്, കടമയെന്ന് മറുപടി; എംഎല്‍എയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ വേദിയില്‍ നിന്നും വീണു പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമ തോമസിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി റിനൈ മെഡിസിറ്റിയില്‍ എത്തിയാണ് മുഖ്യമന്ത്രി എംഎല്‍എയുടെ ആരോഗ്യസ്ഥിതി തിരക്കിയത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മുഖ്യമന്ത്രിയുടെ ആശുപത്രി സന്ദര്‍ശനം. മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമാ തോമസ് മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു. എന്നാല്‍ അത് തന്റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എല്ലാവരും ഒപ്പമുണ്ടായിരുന്നുവെന്നും ഉമാ തോമസ് അറിയിച്ചു. നാട് ഒന്നാകെ തന്നെ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വായന തുടരുക. . . കഞ്ചിക്കോട് ബ്രൂവറി ലൈസൻസ് നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം ജനവഞ്ചന, അനുമതി പിന്‍വലിക്കണമെന്ന് വിഎംസുധീരന്‍ തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരത്തില്‍വന്ന 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി അവതരിപ്പിച്ച പ്രകടന പത്രികയില്‍ മദ്യനയം സംബന്ധിച്ച് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിരന്തരമായി ലംഘിച്ചുകൊണ്ടിരിക്കുകണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎംസുധീരന്‍ കുറ്റപ്പെടുത്തി..കഞ്ചിക്കോട് ബ്രൂവറി ലൈസൻസ് നൽകാനുള്ള മന്ത്രിസഭാ തീരുമാനം ജനവഞ്ചനയാണെന്നും , അനുമതി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കത്തിന്‍റെ പൂര്‍ണരൂപം ഇങ്ങിനെ... വായന തുടരുക..... സര്‍ക്കാര്‍ നവകേരളം എന്ന ലക്ഷ്യത്തിലേക്ക്, വയനാട് ടൗണ്‍ഷിപ്പ് ഒരു വര്‍ഷത്തിനകം; നയം പ്രഖ്യാപിച്ച് ഗവര്‍ണര്‍ തിരുവനന്തപുരം: കേരള സര്‍ക്കാര്‍ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്ന് ഗവര്‍ണര്‍ രാജന്ദ്ര ആര്‍ലേക്കര്‍.പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. മലയാളത്തിൽ നമസ്കാരം എന്ന് പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണറെ ഗാര്‍ഡ് ഓഫ് ഓണര്‍ നൽകിയാണ് സ്വീകരിച്ചത്. കൂടുതല്‍ വായിക്കുക.... ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു സമയമാണ്. നമ്മുടെ ജീവിതത്തല്‍ ഒരുപാട് സമയം വിവിധ ആവശ്യങ്ങള്‍ക്കായി വരി നിന്നും, യാത്രചെയ്തും പാഴായി പോകുന്നു. എല്ലാവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാക്കുന്നു. ബന്ധപ്പെടുക 9745397722 |
|
കൊച്ചി മെട്രോ ട്രെയിനിന് സമാനമായ സൗകര്യങ്ങൾ; ആദ്യം ദിനം തന്നെ ഹിറ്റായി ഇലക്ട്രിക് ബസ് സർവ്വീസ് കളമശ്ശേരി: കൊച്ചി മെട്രോ ട്രെയിനിലേതിന് സമാനമായ സൗകര്യങ്ങളുമായി ആരംഭിച്ച ഇലക്ട്രിക് ബസ് സർവ്വീസിന് വലിയ സ്വീകാര്യത. ആദ്യ ദിവസം തന്നെ യാത്രക്കാരിൽ നിന്ന് വൻ വരവേൽപ്പാണ് ഇലക്ട്രിക് ബസിന് ലഭിച്ചത്. ആലുവ- എയർപോർട്ട്, കളമശേരി- മെഡിക്കൽ കോളേജ്, കളമശേരി- കുസാറ്റ് റൂട്ടുകളിലാണ് വ്യാഴാഴ്ച സർവ്വീസ് ആരംഭിച്ചത്. ഈ റൂട്ടുകളിലായി 1855 പേരാണ് ആദ്യ ദിനം യാത്ര ചെയ്തത്. എയര്‍ പോര്‍ട്ട് റൂട്ടില്‍ 1345 പേരും കളമശേരി റൂട്ടില്‍ 510 പേരും ഇലക്ടിക് ബസ് ഉപയോഗിച്ചു. മൂന്നു റൂട്ടുകളിലുമായി ആദ്യ ദിവസത്തെ പ്രതിദിന കളക്ഷൻ 1,18,180 രൂപയാണ്. എയർപോർട്ട് റൂട്ടിൽ നാലു ബസുകളും കളമശേരി റൂട്ടിൽ രണ്ട് ബസുകളുമാണ് വ്യാഴാഴ്ച സർവ്വീസ് നടത്തിയത്. ഹൈക്കോർട്ട്-എംജി റോഡ് സർക്കുലർ, കടവന്ത്ര-കെ.പി വള്ളോൻ റോഡ് സർക്കുലർ, കാക്കനാട് വാട്ടർമെട്രോ-ഇൻഫോപാർക്ക്, കിൻഫ്രപാർക്ക്, കളക്ട്രേറ്റ് എന്നീ റൂട്ടുകളിൽ ഘട്ടം ഘട്ടമായി ഉടനെ സർവ്വീസുകൾ ആരംഭിക്കും. വായന തുടരുക . . .. വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. ഗോപന്‍ സ്വാമിക്കായി പുതിയ സമാധിത്തറ ഒരുക്കി മക്കള്‍, തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് മകന്‍ തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സമാധി വിവാദത്തിൽ ഗോപൻ സ്വാമിക്കായി പുതിയ സമാധിത്തറ ഒരുക്കി കുടുംബം. സമാധിത്തറ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് ഗോപന്റെ മകൻ സനന്ദൻ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായ ഗോപന്റെ മൃതദേഹം നാമജപ ഘോഷയാത്രയോടെ ആറാലുംമൂട്ടിലെ വീട്ടിലെത്തിക്കുമെന്നും ശേഷം സംസ്കരിക്കുമെന്നും മകൻ പറഞ്ഞു. വായന തുടരുക . . ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരി, എന്തിന് വെറുതെ വിട്ടു'; വിധികേട്ട് വിതുമ്പി ഷാരോണിന്റെ മാതാപിതാക്കള്‍ തിരുവനന്തപുരം: ഗ്രീഷ്മ കുറ്റക്കാരിയെന്ന് പ്രഖ്യാപിച്ച കോടതി വിധിയില്‍ തൃപ്തരെന്ന് കൊല്ലപ്പെട്ട ഷാരോണിന്റെ മാതാപിതാക്കള്‍. പരമാവധി ശിക്ഷ ഗ്രീഷ്മയ്ക്ക് കൊടുക്കണം. എന്റെ പൊന്നുജീവനെയാണ് അവള്‍ കൊന്നുകളഞ്ഞതെന്ന് ഷാരോണിന്റെ മാതാവ് പ്രതികരിച്ചു. തുടര്‍ന്നു വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . നിർണായകമായത് ഷാരോണിന്റെ മരണമൊഴി, രണ്ട് മാസം കൊണ്ട് വിചാരണ പൂർത്തിയായി; പാറശ്ശാല കേസിന്റെ നാൾവഴികള്‍ പാറശ്ശാല ഷാരോണ്‍ വധക്കേസിസ്‍ കോടതി വിധി പറഞ്ഞു. കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയും അമ്മാവൻ നിർമലകുമാരൻ നായരും പ്രതികളാണെന്ന് കോടതി വിധിച്ചു. അമ്മ സിന്ധു കുറ്റക്കാരിയല്ലെന്ന് കണ്ട് കോടതി വെറുതെ വിടുകയും ചെയ്തു. കേസില്‍ ശിക്ഷാവിധി ശനിയാഴ്ച പ്രഖ്യാക്കും. വായന തുടരുക . . . നിയമസഭാ സമ്മേളനത്തിന് തുടക്കം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സംസ്ഥാന നിയമസഭാ സമ്മേളനത്തിന് തുടക്കമായി. നവകേരള സൃഷ്ടിക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി. ഉയര്‍ന്ന നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍, അറിവ് അടിസ്ഥാനമാക്കിയ സമ്പദ്‌വ്യവസ്ഥ, നിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം എന്നിവയിലൂന്നി ക്കൊണ്ടായിരിക്കും ഇതെന്നും എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കുമെന്നും അതിദാരിദ്ര്യം ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തിലെ ഡിജിറ്റല്‍ വേര്‍തിരിവ് ഇല്ലാതാക്കുമെന്നും എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പാക്കും സംസ്ഥാനത്തിന്റെ പക്കലുള്ള വിഭവങ്ങള്‍ പരിമിതമാണെങ്കിലും അവ ഉപയോഗിച്ച് ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും തന്റെ പ്രഥമ നയപ്രഖ്യാപന പ്രസംഗത്തില്‍ ആര്‍ലേക്കര്‍ പറഞ്ഞു. വായന തുടരുക . . . വിദഗ്ദ സംഘം നിര്‍ദേശിച്ചു, ആംബുലൻസില്‍ വെന്റിലേറ്ററില്‍ യാത്ര; ആലപ്പുഴയിലെ കുഞ്ഞിനെ തിരുവനന്തപുരത്തേക്ക് മാറ്റുന്നു ആലപ്പുഴ: ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് മാറ്റുന്നു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കാണ് മാറ്റുന്നത്. വിദഗ്ദ സംഘത്തിന്റെ നിർദേശപ്രകാരമാണ് തീരുമാനം. വെന്റിലേറ്റർ സഹായത്തോടെയുള്ള ആംബുലൻസിലായിരിക്കും കുഞ്ഞിനെ കൊണ്ടുള്ള യാത്ര. കുഞ്ഞിൻ്റെ ചികിത്സക്കാവശ്യമുള്ള മുഴുവൻ ചെലവും സർക്കാർ വഹിക്കും. അതേസമയം, കുഞ്ഞിൻ്റെ ആരോഗ്യാവസ്ഥ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കൂടുതല്‍ വായിക്കുക . ... ഗ്രീഷ്മയുടെ ജാതകം, വിഷക്കുപ്പിയുടെ പൊളിച്ച് കളഞ്ഞ ലേബൽ, ആൽബം; പൊലീസ് തെളിവുകൾ നിർണായകമായെന്ന് പ്രോസിക്യൂഷന്‍ തിരുവനന്തപുരം : പാറശ്ശാല ഷാരോൺ വധക്കേസിലെ കോടതി വിധിയിൽ തൃപ്തിയെന്ന് പ്രോസിക്യൂഷനും പൊലീസും. ആദ്യഘട്ടത്തിൽ ഫലപ്രദമായ രീതിയിൽ തെളിവുകൾ ശേഖരിച്ച പൊലീസ് സംഘമടക്കമുളളവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണ് കോടതി വിധിയെന്നാണ് പ്രോസിക്യൂഷൻ പ്രതികരണം. പൊലീസ് ശേഖരിച്ച തെളിവുകൾ കൃത്യമായി കോടതിയിൽ അവതരിപ്പിക്കാനായെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. വായന തുടരുക. ..... ജയില്‍ ഡിഐജി ബോബിയെ കാണാന്‍ പാഞ്ഞെത്തി, ഒപ്പമുണ്ടായത് തൃശൂരിലെ 'പവര്‍ ബ്രോക്കർ', സിസിടിവി ദൃശ്യമടക്കം റിപ്പോർട്ട് തിരുവനന്തപുരം : ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ റിമാൻഡിൽ കഴിയുകയായിരുന്ന ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജയിലിൽ സഹായം നൽകിയ ജയിൽ ഡിഐജി പി അജയകുമാർ വഴിവിട്ട നീക്കം നടത്തിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന ഡിഐജി ബോബിയെ കാണാൻ ജയിലിലേക്ക് പാഞ്ഞെത്തി. തൃശൂരിലെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയെയും എറണാകുളം ജയിലിൽ കണ്ടു. ഡിഐജിക്ക് ഒപ്പമുണ്ടായിരുന്നത് തൃശൂരിലെ 'പവർ ബ്രോക്കറെ' ന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സൂപ്രണ്ടിന്റെ ടോയ്ലറ്റ് ഉൾപ്പെടെ ബോബിക്ക് ഉപയോഗിക്കാൻ സൗകര്യമൊരുക്കി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുളള റിപ്പോർട്ട് സ്പെഷ്യൽ ബ്രാഞ്ച് സർക്കാരിന് നൽകി. ജയിൽ ആസ്ഥാന ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടും ഇന്ന് സർക്കാരിന് നൽകും. വായന തുടരുക . . . |
|
സുരേഷ് ഗോപി ഹാജരായില്ല; മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് മാറ്റി വെച്ചു കോഴിക്കോട്: കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസ് മാർച്ച് 24 ലേക്ക് മാറ്റി. കോഴിക്കോട് ജുഡീഷ്യൽ മജിഷ്ട്രേറ്റ് കോടതി നാലാണ് കേസ് പരിഗണിച്ചത്. സുരേഷ് ഗോപി ഇന്ന് കോടതിയിൽ ഹാജരായില്ല. കഴിഞ്ഞ ഒക്ടോബർ 16 ന് കോടതിയിൽ നേരിട്ട് ഹാജരായ സുരേഷ് ഗോപി ജാമ്യ നടപടികൾ പൂർത്തിയാക്കിയിരുന്നു. വാര്‍ത്ത സ്രോതസ്സ് ഉയര്‍ന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ല ഹൈക്കോടതി കൊച്ചി: ഉയര്‍ന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ദുരന്തബാധിതർക്ക് ഉയർന്ന നഷ്ടപരിഹാരം നൽകണമെന്ന് സർക്കാരിനോട് നിർദ്ദേശിക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. മുണ്ടക്കൈ-ചൂരൽമല ഉരുൾപെട്ടൽ ദുരന്തബാധിതർക്കായി വിഭാവനം ചെയ്തിരിക്കുന്ന ടൗൺഷിപ്പിൽ വീടിന് പകരം ഉയർന്ന തുക നഷ്ടപരിഹാരം വേണമെന്ന പ്രദേശവാസിയുടെ ഹർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. വായനതുടരുക ........ കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയും അമ്മാവനും കുറ്റക്കാര്‍, അമ്മയെ വെറുതെ വിട്ടു തിരുവനന്തപുരം: കേരളം ഞെട്ടിയ പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ നിര്‍ണായക വിധിയുമായി കോടതി. പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മൽ കുമാറും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മതിയായ തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാൻ കഴിയാത്തതിനാൽ കേസിൽ ഗ്രീഷ്മയുടെ അമ്മയെ കോടതി കുറ്റവിമുക്തയാക്കി. കേസിൽ രണ്ടാം പ്രതിയായിരുന്നു ഗ്രീഷ്മയുടെ അമ്മ സിന്ധു. കേസിലെ ശിക്ഷാവിധി നാളെ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. വായന തുടരുക . .. മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ആന്തരികാവയവങ്ങളെ തകർത്ത് പതിയെ മരണം, ഷാരോണിനെ കൊല്ലാൻ ഗ്രീഷ്മ ഉപയോഗിച്ചത് തുരിശ്; തെളിയിക്കൽ വെല്ലുവിളിയായി തിരുവനന്തപുരം; പാറശ്ശാലയിലെ ഷാരോണിനെ കൊലപ്പെടുത്താൻ പ്രതി ഗ്രീഷ്മ ഉപയോഗിച്ചത് കാർഷിക മേഖലയിൽ ഉപയോഗിക്കുന്ന കീടനാശിനിയായ കോപ്പർ സൾഫേറ്റ് എന്ന തുരിശ്. ഇത് തെളിയിക്കുന്നത് വെല്ലുവിളിയായിരുന്നുവെന്ന് പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. വി എസ് വിനീത് കുമാർ പറഞ്ഞു. വിഷം കൊടുക്കൽ, തട്ടിക്കൊണ്ടുപോകൽ എന്നിവയാണ് ഗ്രീഷ്മയ്‌ക്കെതിരെയുള്ള കുറ്റം. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെതിരെ തെളിവുകളുടെ അഭാവമുണ്ടായിരുന്നുവെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി. വായന തുടരുക . . സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 17, വെള്ളിയാഴ്ച. Have Any Computer / IT Related Issues? കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. മറ്റന്നാള്‍ വൈകിട്ട് ആറ് വരെ പമ്പയില്‍ നിന്ന് ഭക്തരെ കടത്തിവിടും; നെയ്യഭിഷേകം നാളെ അവസാനിക്കും സന്നിധാനം: ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം ജനുവരി 19 രാത്രി അവസാനിക്കും. അന്ന് വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തിവിടുന്നത്. സന്നിധാനത്ത് രാത്രി 10 മണി വരെ മാത്രമാണ് ദർശനം. 19ന് അത്താഴ പൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീർഥാടനം സമാപിക്കും. വായന തുടരുക . .. ഗവര്‍ണറുടെ രാജ്ഭവന്‍ യാത്ര, എഐടിയുസി സെക്രട്ടറിയേറ്റ് മാര്‍ച്ച് ; കാലു കുത്താനിടമില്ലാതെ തലസ്ഥാനത്തെ റോഡുകള്‍ തിരുവനന്തപുരം: ഗവർണറുടെ യാത്രയും എഐടിയുസി മാർച്ചും തലസ്ഥാന നഗരത്തിൽ സൃഷ്ടിച്ചത് രൂക്ഷമായ ഗതാഗതക്കുരുക്ക്. നയപ്രഖ്യാപനത്തിന് ശേഷം ഗവർണർ രാജ്ഭവനിലേക്ക് മടങ്ങുന്നതിനും എഐടിയുസിയുടെ സെക്രട്ടേറിയറ്റ് മാർച്ചിനുമായി പൊലീസ് ഗതാഗതം നിയന്ത്രിച്ചതോടെ പാളയം, പിഎംജി ,പ്ലാമ്മുട്, സ്റ്റാച്ച്യൂ, ജനറൽ ആശുപത്രി, കേരള സർവകലാശാല ,ആയുർവേദ കോളെജ് തുടങ്ങിയ ഭാഗങ്ങളിലെല്ലാം ജനങ്ങൾ ബ്ലോക്കിലാണ്. ആശാൻ സ്ക്വയറിന് സമീപം ബ്ലോക്കായതോടെ ആംബുലൻസുകൾ ഉൾപ്പടെ കുടുങ്ങി. വായന തുടരുക .... ഈ സർക്കാരിന് കരുതലുണ്ട്, മുതിർന്ന പൗരന്മാരോട് ക്രൂരത കാണിച്ചാൽ ശക്തമായ നടപടിയെടുക്കും : മുഖ്യമന്ത്രി തിരുവനന്തപുരം: പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുക, അവരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക തുടങ്ങിയപ്രവർത്തികൾ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും കാട്ടേണ്ടതില്ല എന്നത് സർക്കാരിന്റെ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജൻ. മുതിർന്ന പൗരന്മാരോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട കേസുകളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം നഗരസഭ മുതിർന്ന പൗരന്മാർക്കായി സംഘടിപ്പിച്ച മധുരം ജീവിതം സീനേജർ ഫെസ്റ്റിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വാര്‍ത്ത ഉറവിടം. ..
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |