(1)

മാര്‍ച്ച്  2025 തിങ്കളാഴ്ച

1200 മീനം 3

വാല്യം 2 ലക്കം 241

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

17

There is a truth deep down inside of you that has been waiting for you to discover it, and that truth is this: you deserve all good things life has to offer.”
 
Rhonda Byrne, The Secret

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കബളിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള ആളുകള്‍ മലയാളികളാണെന്ന് വിഡി സതീശന്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കബളിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള ആളുകളും കബളിപ്പിക്കപ്പെടുന്നവരും മലയാളികളാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. അതിബുദ്ധിമാന്മാരാണെന്നും മിടുക്കന്മാരാണെന്നുമാണ് മലയാളികളുടെ പൊതു ധാരണയെന്നും സതീശന്‍ പരിഹസിച്ചു. ജഡ്ജിമാര്‍ പോലും പറ്റിക്കപ്പെടുന്നുവെന്ന്  സ്പീക്കര്‍ ഇതിനു  മറുപടി നല്കി . എന്നെയൊന്നു പറ്റിച്ചോളൂ എന്നു പറഞ്ഞ് പോയി നില്‍ക്കാതിരിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. തുടര്‍ന്നു വായിക്കുക . . . .

ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. പരിശോധനയ്ക്ക് എത്തിയ സുരക്ഷ സേനയ്ക്ക് നേരെ ഭീകരർ വെടിവെക്കുകയായിരുന്നു. മേഖലയിലേക്ക് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. വായന തുടരുക . . .

ഓര്‍മശക്തിയില്‍ ഞെട്ടിച്ച് രണ്ട് വയസുകാരന്‍; തേടിയെത്തിയത് റെക്കോര്‍ഡ് നേട്ടം...

ഓര്‍മശക്തികൊണ്ട് ഞെട്ടിച്ചിരിക്കുകയാണ് കാസര്‍കോട് അണങ്കൂര്‍ സ്വദേശി ശ്രീഹാര്‍ കൃഷ്ണ. 2 വയസും 4 മാസവും മാത്രം പ്രായമുള്ള ശ്രീഹാന് പലതും മനപാഠമാണ്. ഇന്ത്യ ബുക്ക് റെക്കോർഡും ഈ മിടുക്കനെ തേടിയെത്തി. തുര്‍ന്നു വായിക്കുക . . .

Reach your Special News Hook and Corner of the world. Advertise in
Kakadrushiti at very low cost.
Send to
9745397722

അച്ഛനെ കാക്കിയില്‍ കണ്ട് കുഞ്ഞു മാനവ് ആരാധകനായി, പാസിങ് ഔട്ട് പരേഡില്‍ മകനും കാക്കി യൂണിഫോമില്‍

തൃശ്ശൂര്‍: എനിക്കും യൂണിഫോം വേണം, ഞാനും പോലീസാ... മൂന്നുവയസ്സുകാരനായ മാനവിന് വാശി. വാശിക്കുമുന്നില്‍ പിടിച്ചു നില്‍ക്കാന്‍ വീട്ടുകാര്‍ക്ക് പറ്റിയില്ല. അച്ഛന്‍ എ. കിരണ്‍ സബ് ഇന്‍സ്‍പെക്ടര്‍ ആകുന്നതിന്റെ പാസിങ് ഔട്ട് പരേഡിന് മകനും കാക്കി യൂണിഫോമിലെത്തി. അച്ഛന്‍ പരേഡ് നടത്തുമ്പോള്‍ മുത്തച്ഛന്‍ മധുവിന്റെ അടുത്തുനിന്ന് അച്ഛനെ സല്യൂട്ട് ചെയ്യാനും മറന്നില്ല. വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

സെക്രട്ടേറിയറ്റ് വളഞ്ഞ് ആശ വര്‍ക്കര്‍മാര്‍ പ്രധാന​ കവാടങ്ങള്‍ അടച്ച് പോലീസ്, കനത്ത സുരക്ഷ

തിരുവനന്തപുരം: രാപകൽ സമരത്തിന്റെ തുടർച്ചയായി ആശ വർക്കർമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടങ്ങളെല്ലാം പ്രവര്‍ത്തകര്‍ ഉപരോധിച്ചിരിക്കുകയാണ്. ​ഗേറ്റുകളെല്ലാം അടച്ചുപൂട്ടിയ പോലീസ്, കനത്ത സുരക്ഷയാണ് സെക്രട്ടേറിയറ്റിന് ചുറ്റും ഏർപ്പെടുത്തിയിരിക്കുന്നത്. വായന തുടരുക . ..

Todays Special GK


List of Top 10 Space Agencies in the World

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)

Aristocrat Leisures
Send to
9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

പ്രവർത്തനരീതി മാറണം, SFIയെ വഴിതെറ്റിക്കുന്നത് രാഷ്ട്രീയവിദ്യാഭ്യാസത്തിന്റെ കുറവെന്ന് CPM വിലയിരുത്തല്‍

ചേര്‍ത്തല: എസ്എഫ്‍ഐയുടെ പ്രവർത്തനരീതിയിൽ മാറ്റം അനിവാര്യമെന്ന് സിപിഎം വിലയിരുത്തല്‍. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടും ചര്‍ച്ചയും മുന്‍നിര്‍ത്തി നല്‍കിയ നിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എസ്എഫ്ഐയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച നിർദേശം സിപിഎം സംസ്ഥാന കമ്മിറ്റി ജില്ലാക്കമ്മിറ്റികൾക്കു നൽകിയിട്ടുണ്ട്. വായന തുടരുക ....

കേരളം പിടിക്കാന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്; പ്രചാരണം നയിക്കാൻ രാഹുലും പ്രിയങ്കയും

തിരുവനന്തപുരം: കേരളം പിടിക്കാന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്. ഹൈക്കമാന്റിന്റെ മേല്‍നോട്ടത്തിലായിരിക്കും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുക. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കാനാണ് തീരുമാനം. ദേശീയ നേതൃനിര കേരളത്തില്‍ ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുമെന്നാണ് വിവരം. പ്രിയങ്കയ്ക്കും രാഹുലിനും പുറമെ ദേശീയ തലത്തിലെ യുവനിരയെ ഉള്‍പ്പെടെ കേരളത്തില്‍ പ്രചാരണത്തിന് അണി നിരത്തുമെന്നും സൂചനയുണ്ട്. ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തിലാവും പ്രകടന പത്രിക തയ്യാറാക്കുക. വായന തുടരുക . . .

 Protect yourself from Burning Sun.
Don't travel for any kind of IT or
online Sevices
All kinds of IT / Online Services are Available I your Mobile
WA your request to 9745397722

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 1343 കേസുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 1343 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 231 കോടിയുടെ തട്ടിപ്പ് നടന്നതില്‍ ഇതുവരെ 1343 കേസുകൾ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 665 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറും. 48,384 പേരാണ് തട്ടിപ്പിനിരയായെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കേസിലെ മുഖ്യപ്രതികളെല്ലാം അറസ്റ്റിലായി എന്നും  ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്നും  സീഡ് വഴിയും എന്‍ജിഒ കോണ്‍ഫഡേഷനും വഴിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാഷ്ട്രീയ നേതാക്കളാരെങ്കിലും ഉണ്ടോ എന്ന ചോദ്യത്തി കേസ് അന്വേഷണ ഘട്ടത്തിലാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വായന തുടരുക . . .

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ പോഡ്‌കാസ്റ്റ് അഭിമുഖം പുറത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ പോഡ്‌കാസ്റ്റ് അഭിമുഖം പുറത്ത്. അമേരിക്കന്‍ പോഡ്‌കാസ്റ്റര്‍ ലെക്സ് ഫ്രിഡ്മാന്റെ പോഡ്‌കാസ്റ്റിലാണ് മൂന്നേകാല്‍ മണിക്കൂറോളം മോദി സംസാരിച്ചത്. മോദിയെന്ന പേരല്ല ഇന്ത്യൻ ജനതയാണ് തന്റെ കരുത്തെന്ന് പറഞ്ഞ പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റിനെ അസാമാന്യ ധീരനെന്ന് വാഴ്ത്തി. ഗാന്ധിജിയുടെ ആശയങ്ങളില്‍ ആകൃഷ്ടനായാണ് താന്‍ ആദ്യമായി നിരാഹാരം അനുഷ്ഠിച്ചതെന്നും അഭിമുഖത്തില്‍ മോദി പറഞ്ഞു. ആര്‍എസ്എസിനെയും മൂന്നര മണിക്കൂറിലേറെ നീണ്ട പോഡ്‌കാസ്റ്റില്‍ പ്രധാനമന്ത്രി പുകഴ്ത്തി  വായന തുടരുക . .

വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും.
Read Kakadrushti the information Bundar.
കുഞ്ഞുണ്ണി മാഷ്.

ഗേറ്റുകള്‍ അ‌ടച്ചിടും; 'ആശ'മാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നേരി‌ടാന്‍ വന്‍ സന്നാഹം...
ആശാ വര്‍ക്കര്‍മാരുടെ 36 ദിവസം നീണ്ട രാപ്പകല്‍ സമരം ഇന്ന് നിര്‍ണായക ഘട്ടത്തിലേയ്ക്ക്. രാവിലെ 9.30 മുതല്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കും. സമരത്തിന്‍റെ അടുത്ത ഘട്ടവും ഇന്ന് പ്രഖ്യാപിക്കും. ഉപരോധ സമരത്തെ പ്രതിരോധിക്കാന്‍ ആശമാര്‍ക്ക് വിവിധ ജില്ലകളില്‍ ഒൗദ്യോഗിക പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുകയാണ് എന്‍.എച്ച്.എം അധികൃതര്‍. എന്നാല്‍ ഇതവഗണിച്ച് സമരത്തിനെത്തുമെന്ന നിലപാടിലാണ് ആശാ വര്‍ക്കര്‍മാര്‍. ഒാണറേറിയം വര്‍ധിപ്പിക്കുക, അഞ്ച് ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുക എന്നിവയാണ് ആശമാരുടെ ആവശ്യങ്ങള്‍. ഇതിനിടെ 'ആശ'മാരുെട‌ സെക്രട്ടേറിയറ്റ് മാര്‍ച്ച് നേരി‌ടാന്‍ വന്‍ സുരക്ഷ സന്നാഹം ഏര്‍പ്പെടുത്തി. സെക്രട്ടേറിയറ്റ് ഗേറ്റുകള്‍ അ‌ടച്ചിടും. തുടര്‍ന്നു വായിക്കുക ....

ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം

ഉത്സവങ്ങളില്‍ ആനയെ എഴുന്നള്ളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആനകളുടെ സർവേ എടുക്കണം എന്നതടക്കമുള്ള നിർദേശം സംബന്ധിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി നടപടിക്കെതിരെ വിശ്വ ഗജ സമിതി നൽകിയ ഉത്തരവിലാണ് നടപടി. ആനകളുടെ എഴുന്നെള്ളിപ്പ് സംസ്കാരത്തിന്‍റെ ഭാഗമാണെന്നും ഇത് പൂര്‍ണ്ണമായി തടയാനുള്ള നീക്കമാണെന്ന് തോന്നുന്നതായും സുപ്രീം കോടതി ജസ്റ്റിസ് നാഗരത്ന വിമര്‍ശിച്ചു. നാട്ടാന പരിപാലനവും, ഉത്സവങ്ങളില്‍ ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട്  ഹൈക്കോടതി സ്വമേധയാ എടുത്ത കേസുമായി ബന്ധപ്പെട്ട് രണ്ട് ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ എത്തിയത്.

വായനതുടരുക......

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

കമ്പോള നിലവാരം . . .

Kerala

സ്ത്രീ ശക്തി ബോധ്യപ്പെടുത്തണം അങ്കണവാടി സമരത്തില്‍ ഐക്യദാർഢ്യവുമായി വിഡി സതീശന്‍

തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിഡി സതീശന്‍. ന്യായമായ സമരമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സ്ത്രീ ശക്തി ബോധ്യപ്പെടുത്തി കൊടുക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു. അങ്കണവാടി ജീവനക്കാരുടെ പരാതി ​ഗൗരവം ഉള്ളതാണ്. അത് ഉടൻ തന്നെ പരിഹരിക്കപ്പെടേണ്ടതാണ്. ജീവനക്കാർ നടത്തുന്ന ഈ സമരത്തിന് തങ്ങൾ കൂടെ തന്നെ കാണുമെന്നും, എല്ലാവിധ പിന്തുണയും നൽകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വായിക്കുക.....

കപ്പല്‍ കിട്ടാനില്ല; ദുബായ്-കൊച്ചി യാത്രാ കപ്പല്‍ പദ്ധതി പ്രതിസന്ധിയില്‍

കൊച്ചി: ദുബായ്-കൊച്ചി യാത്രാ കപ്പല്‍ പദ്ധതി പ്രതിസന്ധിയില്‍. കപ്പല്‍ കിട്ടാനില്ലെന്ന് കരാര്‍ കമ്പനി മാരിടൈം ബോര്‍ഡിനെ അറിയിച്ചു. തുർക്കി, യുഎഇ രാജ്യങ്ങളില്‍ അന്വേഷിച്ചെങ്കിലും കപ്പൽ ഇല്ലെന്നാണ് കമ്പനിയുടെ വിശദീകരണം. ചെന്നൈ ആസ്ഥാനമായ വൈറ്റ് സീ ഷിപ്പിങ് കമ്പനിയാണ് പദ്ധതിക്കായി താത്പര്യം അറിയിച്ചത്. കപ്പല്‍ സര്‍വീസ് തുടങ്ങിയാല്‍ യാത്ര ചെലവ് കുറയുമെന്നായിരുന്നു പ്രതീക്ഷ. വായന തുടരുക . . .

COMPUTER
TIPS & TRACKS
Subscribe
Click Here.

 

ചികിത്സയില്‍ തുടരുന്ന മാർപാപ്പയുടെ ചിത്രം പുറത്തുവിട്ട് വത്തിക്കാന്‍

ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പ ക്രൂശിത രൂപത്തിനു മുന്നില്‍ പ്രാർത്ഥന നടത്തുന്ന ചിത്രം പുറത്തുവിട്ട് വത്തിക്കാന്‍. ഇന്ന് രാവിലെ, ജെമെല്ലി പോളിക്ലിനിക്കിന്റെ പത്താം നിലയിലുള്ള അപ്പാര്‍ട്ട്മെന്‍റിന്‍റെ ചാപ്പലില്‍ ഫ്രാന്‍സിസ് മാർപാപ്പ വിശുദ്ധ കുര്‍ബാനര്‍അർപ്പിച്ചു എന്ന  കുറിപ്പോടെയാണ് വത്തിക്കാന്‍ ചിത്രം പങ്കുവെച്ചത്. മാര്‍പാപ്പ വെളുത്ത മേലങ്കിയും പര്‍പ്പിള്‍ ഷാളും ധരിച്ച്, വീല്‍ചെയല്‍ൽ ഇരുന്ന് പ്രാര്‍ത്ഥന നടത്തുന്നതാണ് ചിത്രം. റോമിലെ ആശുപത്രിയിൽ മാര്‍പാപ്പയെ പ്രവേശിപ്പിച്ച ശേഷമുള്ള ആദ്യ ഫോട്ടോയാണിത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മാർപാപ്പയുടെ ഒരു ചിത്രങ്ങളും വത്തിക്കാന്‍ പുറത്തുവിട്ടിരുന്നില്ല. മാര്‍പാപ്പയുടെ ആരോഗ്യം മെച്ചപ്പെട്ടെന്നും ചികിത്സ തുടരുന്നുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വായന തുടരുക . . .

കെടി ജലീല്‍ എംഎല്‍എയ്ക്കെതിരെ മുസ്ലിം സംഘടനകള്‍

മലപ്പുറത്തെ ഇഫ്താര്‍ സംഗമത്തിൽ കെ ടി ജലീൽ എം എല്‍ എ നടത്തിയ പ്രസംഗമാണ് വിവാദമായത്. മദ്രസയില്‍ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്ത് കേസുകളിലൊക്കെ പിടിയി ലാകുന്നതെന്നും  മതപഠനമോ മത വിദ്യഭാസമോ കിട്ടാത്ത മറ്റ് സമുദായങ്ങളിലെ ചെറുപ്പക്കാര്‍ക്കുള്ള ധാർമ്മിക ബോധം പോലും മുസ്ലിം സമുദായത്തിലെ ആളുകൾക്ക് ഉണ്ടാകുന്നില്ലെന്നും കെ ടി ജലീല്‍ കുറ്റപ്പെടുത്തിയിരുന്നു. കോളേജുകളിലും സ്കൂളുകളിലും അച്ചടക്കം കാണിക്കുന്നതിനും അധ്യാപകരെ ബഹുമാനിക്കുന്നതിലുമൊക്കെ മുസ്ലിം കുട്ടികളെക്കാള്‍ ഇതര മതസ്ഥരായ കുട്ടികളാണ് മുന്നിലുള്ളതെന്നും ഇത് എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് മത നേതാക്കൾ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.   എന്നാൽ മതത്തിന്‍റെ പേരില്‍ വേര്‍തിരിച്ചുകാണേണ്ട വിഷയമല്ലിതെന്നും ഇത്തരം അഭിപ്രായങ്ങള്‍ മത ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ സഹായിക്കുമെന്നും സമസ്ത മറുപടി നല്‍കി. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
 ഇവിടെ ക്ലിക്ക്  ചെയ്യുക.

കൊച്ചിയില്‍ വീട്ടമ്മയ്ക്കുനേരെ ലഹരിസംഘത്തിന്റെ ആക്രമണം. മുളവുകാട് മത്സ്യഫാം നടത്തുന്ന വീട്ടമ്മയ്ക്ക് ഗുരുതരപരുക്കേറ്റു. സിപിഎം പ്രാദേശികനേതാവിന്‍റെ നിര്‍ദേശപ്രകാരമാണ് ആക്രമണമെന്ന് ഭര്‍ത്താവ് ആരോപിച്ചു. ലഹരിസംഘത്തിന്‍റെ ഭീഷണിയുണ്ടായിരുന്നുവെന്ന് ഭര്‍ത്താവ് മനോരമ ന്യൂസിനോട് പറഞ്ഞു. ലഹരിസംഘത്തിന്‍റെ സഹായിയായ സിപിഎം പ്രാദേശികനേതാവ് ഭീഷണിപ്പെടുത്തി. പൊലീസിനെ അറിയിച്ചെങ്കിലും ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. വായന തുടരുക ....

ആശമാര്‍ക്ക് നേരിയ ആശ്വാസം; ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു......
തിരുവനന്തപുരം:
ആശ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ സര്‍ര്‍ർ പിന്‍വലിച്ചു. ഓണറേറിയം നൽകുന്നതിനായി നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങള്‍ പിൻവലിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. മാനദണ്ഡങ്ങളിലെ ഇളവ് തത്വത്തിൽ സമ്മതിച്ചിരുന്നുവെങ്കിലും ഉത്തരവ് ഇപ്പോഴാണ് ഇറക്കിയത്. വായന തുടരുക . . .

മയക്കുവെടിയേറ്റ് ചാടിവീണു; ഗ്രാമ്പിയിലെ കടുവ വനപാലകസംഘത്തിന്റെ വെടിയേറ്റ് ചത്തു

വണ്ടിപ്പെരിയാര്‍(ഇടുക്കി): ഗ്രാമ്പിയിൽ ജനവാസമേഖലയില്‍ ഭീതിപരത്തിയ കടുവയെ മയക്കുവെടി വെച്ചെങ്കിലും വനപാലകസംഘത്തിനു നേരെ ചാടിവീണ കടുവ വെടിയേറ്റതിനെ തുടർന്ന് ചത്തു. പ്രദേശത്തെ തേയിലത്തോട്ടത്തിനുള്ളിലായിരുന്ന കടുവയെ വെറ്റിനറി ഡോക്ടര്‍മാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. രണ്ടാമതും മയക്കുവെടി വെച്ചപ്പോഴാണ് കടുവ ദൗത്യസംഘത്തിനുനേരെ ചാടിവീണത്. വായന തുടരുക . . ..

 
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722
എന്ന നമ്പറില്‍ ബന്ധപ്പെടുക


ഗൂ​ഗിള്‍ മാപ്പ് നോക്കിപ്പോയി വഴിതെറ്റി, കാര്‍ പുഴയില്‍ വീണു; അഞ്ചം​ഗകുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു......

തിരുവില്വാമല : രാത്രിയിൽ ഗൂഗിൾ മാപ്പ് നോക്കി തടയണയിലൂടെ സഞ്ചരിച്ച കാർ പുഴയിലേക്ക് പതിച്ചു. കാറിലുണ്ടായിരുന്ന അഞ്ചംഗകുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ഗായത്രിപ്പുഴയ്ക്കു കുറുകെ കൊണ്ടാഴി - തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എഴുന്നള്ളത്ത്ക്കടവ് തടയണയില്‍ ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. https://www.mathrubhumi.com/news/kerala/kerala-family-car-accident-thiruvilwamala-great-escape-1.10428920 വായന തുടരുക . .

https://dailynewslive.in/latest-malayalam-short-news-2025-march-17-evening-news/ വാര്‍ത്തകള്‍ | മാര്‍ച്ച് 17, തിങ്കള്‍

Have Any Computer / IT Related
Issues?
9745397722
കംപ്യൂട്ടര്‍, .ഐ. ടി.
വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.
ബന്ധപെടുക




Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.