കാകദൃഷ്ടിയിലേക്ക് സ്വാഗതം

Today's High lights.
കേണി വയനാട്ടിലെ പരമ്പരാഗത ജലസ്രോതസ്സ് (keni).....
എന്താണ് UPI
Computer Tips
ആര്യഭട്ട
QWERTY
ISRO Missions

മെയ് 2025 ശനിയാഴ്ച

1200 എടവം 3

Dhu al-Qidah 19, 1446

വാല്യം 2 ലക്കം 274

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

17

Peace is so hard to find because it is under your nose.

(1)

സിന്ധു നദീജല കരാർ മരവിപ്പിച്ചതിന് പിന്നാലെ നദിയിലെ കനാലുകൾ നവീകരിക്കാൻ ഇന്ത്യയുടെ നടപടി

സിന്ധു നിദീജല കരാര്‍ മരവിപ്പിച്ചതിന് പിന്നാലെ നദിയിലെ കനാലുകള്‍ നവീകരിക്കാന്‍  ഇന്ത്യ നടപടി തുടങ്ങി. കത്വയിലേത് ഉൾപ്പെടെയുളള കനാലുകളിലെ എക്കല്‍ നീക്കി സംഭരണശേഷി വർധിപ്പിക്കാനാണ് തീരുമാനം. ജലമൊഴുക്ക് കുറഞ്ഞതോടെ പാകിസ്ഥാനിലെ പഞ്ചാബ്, സിന്ധ് പ്രവിശ്യകള്‍ വരള്‍ച്ചാ ഭീഷണിയിലാണ്. പഹഗല്‍ഗാം ഭീകരാക്രമണത്തിലെ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായതിന് പിന്നാലെ സിന്ധു നദീജല കരാര്‍ മുന്‍നിര്‍ത്തി ആരംഭിച്ച ജലയുദ്ധം ഇന്ത്യ കടുപ്പിക്കുകയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുളള സിന്ധു നദിയിലെ കനാലുകള്‍ അടിയന്തരമായി നവീകരിക്കും. വായന തുടരുക ......

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

എന്ത് തെറ്റ് ചെയ്തു, എനിക്കെതിരെ അഭിഭാഷക സമൂഹത്തിനിടയിൽ കഥകൾ പ്രചരിക്കുന്നു'; അസോസിയേഷനെതിരെ അഡ്വ. ശ്യാമിലി

തിരുവനന്തപുരം: ബാര്‍ അസോസി യേഷനെതിരെ വഞ്ചിയൂര്‍ കോടതിയിലെ സീനിയര്‍ അഭിഭാഷകന്റെ മര്‍ദ്ദനത്തിനിരയായ അഭിഭാഷക ശ്യാമിലി. സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കുന്നില്ലെന്നും തനിക്കെതിരെ അഭിഭാഷക സമൂഹത്തിനിടയില്‍ കഥകള്‍ പ്രചരിക്കുന്നുവെന്നും ശ്യാമിലി പറഞ്ഞു. വായന തുടരുക .

മെസി വരുമെന്ന് തന്നെയാണ് പ്രതീക്ഷ; സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്: ആന്റോ അഗസ്റ്റിന്‍

കൊച്ചി: അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക് വരുന്നത് സംബന്ധിച്ച ചര്‍ച്ചകളില്‍ പ്രതികരിച്ച് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി. നിലവിലെ സാഹചര്യത്തില്‍ മെസി കേരളത്തിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തടസ്സങ്ങളില്ലെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്‍ അറിയിച്ചു. മെസി കേരളത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ഇവന്റ് സ്‌പോണ്‍സര്‍ ചെയ്യുമെന്നറിയിച്ചത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ്. വായന തുടരുക.  . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

വ്യവസായിക്കെതിരായ കേസ് ഒഴിവാക്കാൻ രണ്ട് കോടി കെെക്കൂലി; ഇ ഡി ഉദ്യോഗസ്ഥന്‍ ഒന്നാം പ്രതി

കൊച്ചി: ഇ ഡി കേസ് ഒഴിവാക്കുന്നതിന് വ്യവസായിയിൽ നിന്നും രണ്ട് കോടി രൂപ ആവശ്യപ്പെട്ട കേസില്‍

ഇ ഡി ഉദ്യോഗസ്ഥന്‍ ഒന്നാം പ്രതി. ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറാണ് കേസിലെ ഒന്നാംപ്രതി. കേസില്‍ ഇന്നലെ രണ്ട് പേരെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. തമ്മനം സ്വദേശി വില്‍സണ്‍, രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷ് എന്നിവരെയായിരുന്നു വിജിലന്‍സ് എറണാകുളം യൂണിറ്റിന്റെ പിടിയിലായത്. കേസിൽ ശേഖര്‍ കുമാറും രണ്ടാം പ്രതി വില്‍സണും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തല്‍. കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോട്ടിലാണ് ഇ ഡി ഉദ്യോഗസ്ഥന്റെ പേരുള്ളത്.വായന തുടരുക......

വെടിക്കോപ്പുകളേക്കാള്‍ മൂര്‍ച്ചയുള്ള ആയുധം; ഭീകരവാദം അവസാനിപ്പിച്ചാല്‍ വെള്ളമെന്ന് ഇന്ത്യ...

പാക്കിസ്ഥാനെതിരെ വെടിക്കോപ്പുകളെക്കാള്‍ ശക്തിയുള്ള ഇന്ത്യയുടെ ആയുധമാണ് വെള്ളം. സിന്ധുനദീജല ഉടമ്പടി മരവിപ്പിച്ച നടപടിക്കെതിരെ രാജ്യാന്തര സമൂഹത്തിന്‍റെ പിന്തുണ തേടാന്‍ ശ്രമിക്കുകയാണ് പാക്കിസ്ഥാന്‍. വെള്ളത്തെ യുദ്ധത്തിനുള്ള ആയുധമാക്കരുതെന്ന് പാക് ധനകാര്യമന്ത്രി ആവശ്യപ്പെട്ടു.  അതേസമയം പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കാന്‍ കൂടുതല്‍വൈദ്യുല്‍പാദനമടക്കം  പദ്ധതികള്‍ തയാറാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ ട്രാവല്‍ ബ്ലോഗര്‍ ജ്യോതി റാണി അറസ്റ്റില്‍.

ഓപ്പറേഷന്‍ സിന്ദൂരിനിടെ പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ട്രാവല്‍ ബ്ലോഗര്‍ ജ്യോതി റാണിയെ ഹരിയാന പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. തുടര്‍ന്നു വായിക്കുക.....

COMPUTER

TIPS & TRICKS

Subscribe

Click Here.

ജി. സുധാകരന്‍ പറഞ്ഞത് മഞ്ഞുമലയുടെ അറ്റംമാത്രം, ആലപ്പുഴയിലേത് ഒറ്റപ്പെട്ട സംഭവമല്ല - KPCC പ്രസിഡന്റ്

കല്‍പറ്റ: തപാല്‍വോട്ട് തിരുത്തിയെന്ന് ജി. സുധാകരന്‍ പറഞ്ഞത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും, സിപിഎമ്മിന്റെ അറിവോടെയാണ് ഇത് നടക്കുന്നതെന്നും, ആലപ്പുഴയില്‍ മാത്രം നടക്കുന്ന ഒറ്റപ്പെട്ട സംഭവമല്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഡിസിസിയില്‍ ചേര്‍ന്ന സ്വീകരണയോഗത്തില്‍ പങ്കെടുത്തശേഷം കല്‍പറ്റയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന തുടരുക . .

കുട്ടികളുടെ ആധാര്‍ അഞ്ചുവയസ്സുവരെ ബയോമെട്രിക്‌സ് വേണ്ട, രണ്ടുതവണ പുതുക്കണം

തിരുവനന്തപുരം: ആധാര്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡല്‍ ഏജൻസിയായ കേരള സംസ്ഥാന ഐടി മിഷൻ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. നവജാതശിശുക്കള്‍ക്ക് ആധാറിന് എൻറോൾ ചെയ്യാനാകും. അഞ്ചുവയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്‍റോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‍സ് (വിരലടയാളം, കൃഷ്ണമണി രേഖ) വേണ്ടതില്ല. വായന തുടരുക . . .

ട്രംപിന്റെ ബിഗ് ബോസോ സ്‌ക്വിഡ് ഗെയിമോ? അമേരിക്കന്‍ പൗരത്വം കിട്ടാന്‍ ഇനി റിയാലിറ്റി ഷോയില്‍ പങ്കെടുക്കണം; ഓരോ റൗണ്ടിലും കഠിന പരീക്ഷകള്‍

ഇതിനെ ട്രംപിന്റെ ബിഗ് ബോസെന്നോ ഹംഗര്‍ ഗെയിംസെന്നോ സ്‌ക്വിഡ് ഗെയിമെന്നോ വിളിക്കാം. സംഭവം ഒരു വന്‍ ടെലിവിഷന്‍ റിയാലിറ്റി ഷോയാണ്. ഹോസ്റ്റ് ചെയ്യുന്നത് അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ വകുപ്പായിരിക്കും. അത്യധികം ത്രില്ലിംഗായ പലവിധ റൗണ്ടുകളിലൂടെയാകും ഓരോ കണ്‍ടസ്റ്റന്റും കടന്നുപോകുക. പൊരുതിപ്പൊരുതി ഒടുവില്‍ അവശേഷിക്കുന്നവരുടെ കൈയിലേക്ക് ട്രംപ് സര്‍ക്കാര്‍ ഒരു വിശേഷപ്പെട്ട സമ്മാനം വച്ചുനീട്ടും. അത് മറ്റൊന്നുമല്ല അമേരിക്കന്‍ പൗരത്വമായിരിക്കും. ( വായന തുടരുക . . .......

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

TECHNICAL NEWS.'

കമ്പോള നിലവാരം . . .

PSLV-C61 / EOS-09 ദൗത്യം

ലോഞ്ച് അവലോകനം

ബഹിരാകാശ പരിപാടിയുടെ 101ാം ദൗത്യത്തിലൂടെ ഇന്ത്യ ഒരു സുപ്രധാന നാഴികക്കല്ല് കൈവരിക്കാൻ ഒരുങ്ങുകയാണ്. 2025 മെയ് 18 ന് ഇന്ത്യന്‍ സമയം രാവിലെ 05:59 ന് , ഐഎസ്ആർഒ, ഷാറിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണ പാഡിൽ (FLP) നിന്ന് പിഎസ്എല്‍വി-സി61  EOS-09 വിക്ഷേപിക്കും . ഈ ദൗത്യം ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ ഒരു സൂര്യ സിൻക്രണസ് പോളാർ ഭ്രമണപഥത്തിൽ (SSPO) സ്ഥാപിക്കും.വായന തുടരുക . . .

പാകിസ്ഥാന്‍ തടവിലായിരുന്ന സമയത്ത് നേരിട്ട ദുരിതങ്ങള്‍ വ്യക്തമാക്കി ബിഎസ്എഫ് ജവാന്‍

പാകിസ്ഥാന്‍ തടവിലായിരുന്ന സമയത്ത് നേരിട്ട ദുരിതങ്ങള്‍ വ്യക്തമാക്കി ബിഎസ്എഫ് ജവാന്‍ പൂര്‍ണം കുമാർ ഷാ. 21 ദിവസത്തിനു ശേഷമാണ് ജവാനെ പാകിസ്ഥാൻ മോചിപ്പിച്ചത്. മൂന്നാഴ്ചത്തെ തടവിന് ശേഷം മോചിതനായ അദ്ദേഹം ബുധനാഴ്ച ഭാര്യ രജനിയുമായി ഫോണില്‍ സംസാരിച്ചപ്പോഴാണ് തന്‍റെ ദുരിതങ്ങള്‍ പങ്കുവെച്ചത്. ഏപ്രിൽ 23ന് പഞ്ചാബിലെ ഫിറോസ്പൂര്‍ സെക്ടറിലെ അതിര്‍ത്തിയില്‍ ഡ്യൂട്ടിക്കിടെയാണ് ഷാ അറിയാതെ പാകിസ്ഥാന്‍ അതിർത്തി കടന്നുപോയത്. പൂര്‍ണം കുമാര്‍ ഷായ്ക്ക് ഉറക്കം നിഷേധിക്കുകയും അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാന്മാരുടെയും ഉദ്യോഗസ്ഥരുടെയും വിന്യാസത്തെക്കുറിച്ച് മിക്കവാറും എല്ലാ രാത്രിയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നുവെന്നും  എന്നാല്‍ അദ്ദേഹത്തിന് കൃത്യമായി ഭക്ഷണം നല്‍കിയെന്നും പക്ഷേ പല്ല് തേക്കാന്‍ അനുവദിച്ചില്ല എന്നും വ്യക്തമാക്കി . പൂര്‍ണം കുമാറിന് ഉടന്‍ വീട്ടിലെത്താന്‍ അവധി ലഭിച്ചില്ലെങ്കില്‍ പത്താന്‍കോട്ടില്‍ പോയി അദ്ദേഹത്തെ കാണാന്‍ കുടുംബം ഉദ്ദേശിക്കുന്നുണ്ട്. ബുധനാഴ്ച വൈകുന്നേരം അട്ടാരി-വാഗാ അതിര്‍ത്തി വഴി പൂര്‍ണം കുമാര്‍ ഇന്ത്യയില്‍ തിരിച്ചെത്തി. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
  Click Me

ഇനി മുതല്‍ കോടതി വിവരങ്ങളും പുറത്തുവിടണം; ഉത്തരവിറക്കി വിവരാവകാശ കമ്മീഷണര്‍

തിരുവനന്തപുരം: ഇനി മുതല്‍ കോടതിയിലെ വിവരങ്ങളും പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷണറുടെ ഉത്തരവ്. സംസ്ഥാനത്തെ ചില കോടതികളില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയാല്‍ മറുപടി നല്‍കുന്നില്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇടപെടൽ. കോടതി നടപടികളുടെ രേഖകള്‍ ഒഴികെ മറ്റ് വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷ്ണര്‍ ഡോ. എ അബ്ദുൽ ഹക്കീം ഉത്തരവ് ഇറക്കിയിരിക്കുന്നത്. വായന തുടരുക . . .

ISRO Launch Missions

Sl No.NameLaunch Date
100GSLV-F15/NVS-02 MISSIONJan 29,2025
99PSLV C60/SPADEX MissionDec 30, 2024
98PSLV-C59/Proba-3 MissionDec 05, 2024
97SSLV-D3/EOS-08 MissionAug 16, 2024
96GSLV-F14/INSAT-3DS MissionFeb 17, 2024
95PSLV-C58/XPoSat MissionJan 01, 2024
94PSLV-C57/Aditya-L1 Mission Sep 02, 2023
93PSLV-C56/DS-SAR Mission

തുടര്‍ന്നു വായിക്കുക . . .

എവറസ്റ്റില്‍ നിന്ന് തിരിച്ചിറങ്ങാന്‍ കൂട്ടാക്കിയില്ല; ഇന്ത്യക്കാരന് ദാരുണാന്ത്യം...

എവറസ്റ്റ് കീഴടക്കാന്‍ പോയ ഇന്ത്യക്കാരന്‍ മരണപ്പെട്ടു. എവറസ്റ്റ് കൊടുമുടി കയറിയ ശേഷം ഇയാള്‍ മടങ്ങിവരാന്‍ കൂട്ടാക്കിയില്ല എന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്. മാര്‍ച്ച് മാസം മുതല്‍ മെയ് വരെ നീണ്ടുനില്‍ക്കുന്ന സീസണില്‍ എവറസ്റ്റ് യാത്രയ്ക്കിടെ മരണപ്പെടുന്ന രണ്ടാമത്തെയാളാണ് ശുഭ്രത ഘോഷ് എന്ന നാല്‍പത്തിയഞ്ചുകാരന്‍. ഫിലിപ്പിന്‍സ് സ്വദേശിയായ മറ്റൊരാള്‍ നേരത്തെ മരണപ്പെട്ടിരുന്നു. വായന തുടരുക . . ..

ഇന്ത്യ-പാക് ഏറ്റുമുട്ടലില്‍ ഐഎന്‍എസ് വിക്രാന്തിന്‍റെ ദൗത്യം എന്തായിരുന്നു?...

ഇന്ത്യ പാക് സംഘര്‍ഷ സമയത്ത് രാജ്യത്തിന്‍റെ ശക്തിയായ ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച പടക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത്  എന്തു ചെയ്യുകയായിരുന്നു? കറാച്ചി തുറമുഖം വിക്രാന്ത് ആക്രമിച്ചു എന്നതടക്കമുള്ളവ കെട്ടുകഥകളാണ് എന്ന് തെളിഞ്ഞിരുന്നു?  വിക്രാന്തിന്‍റെ ദൗത്യം എന്തായിരുന്നു? വായന തുടരുക. . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

ഓപ്പറേഷന്‍ സിന്ദൂര്‍ സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനായി സർവകക്ഷി സംഘങ്ങളെ നയിക്കുന്ന എംപിമാരില്‍ ശശി തരൂര്‍, രവിശങ്കര്‍ പ്രസാദ്, സുപ്രിയ സുലെ, കനിമൊഴി എന്നിവരും ഉള്‍പ്പെടുന്നു.

പാകിസ്ഥാനില്‍ നിന്ന് ഉയർന്നുവരുന്ന ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ യുദ്ധത്തിന് ആഗോള പിന്തുണ സമാഹരിക്കുന്നതിനും ഇസ്ലാമാബാദിനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, ഈ മാസം അവസാനം ഇന്ത്യയുടെ സന്ദേശം അറിയിക്കുന്നതിനായി ഏഴ് സര്‍വകക്ഷി പ്രതിനിധികള്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് സര്‍ക്കാര്‍ ശനിയാഴ്ച പ്രഖ്യാപിച്ചു. ഇതിൽ മൂന്നെണ്ണം പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തിലായിരിക്കും. വായന തുടരുക . .

ആലപ്പുഴയില്‍ നിന്ന് പാലക്കാട്ടെ ബന്ധുവീട്ടിലെത്തിയ യുവതി വെള്ളത്തില്‍പ്പെട്ടു

പാലക്കാട്: മണ്ണാര്‍ക്കാട് മൈലാംപാടം കുരുത്തിച്ചാലില്‍ യുവതി വെള്ളത്തില്‍പ്പെട്ടു. ആലപ്പുഴ സ്വദേശി കാതറിന്‍ ആണ് വെള്ളത്തില്‍ പെട്ടത്. തുടര്‍ന്ന് നാട്ടുകാരുള്‍പ്പെടെ ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്തി. കാതറിന്‍ നിലവില്‍ വട്ടമ്പലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മണ്ണാര്‍ക്കാട് ബന്ധുവീട്ടിലെത്തിയപ്പോഴായിരുന്നു അപകടം. വായന തുടരുക . . .

സായാഹ്ന വാര്‍ത്തകള്‍ | മേയ് 17, ശനിയാഴ്ച

ട്രിപ്പ് പോയത് സുഹൃത്തുക്കൾക്കൊപ്പം, അപകടത്തിൽപെട്ടത് നിഷ്മ മാത്രം - ദുരൂഹത ആരോപിച്ച് കുടുംബം

നിലമ്പൂര്‍: വയനാട് 900 കണ്ടിയില്‍ ടെന്റ് പൊട്ടിവീണ് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് മരിച്ച യുവതിയുടെ കുടുംബം. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയുടെ കുടുംബമാണ് റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം പോയ നിഷ്മ മാത്രം എങ്ങനെ അപകടത്തില്‍പെട്ടു എന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. വായന തുടരുക . . .

Have Any Computer / IT Related

Issues?

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

സര്‍വകക്ഷി സംഘത്തിന്റെ വിദേശപര്യടനം: സ്വാഗതം ചെയ്ത് CPIM പിബി

സര്‍വകക്ഷി സംഘത്തിന്റെ വിദേശപര്യടനം സ്വാഗതം ചെയ്ത് സിപിഐഎം പിബി. രാഷ്ട്ര താത്പര്യത്തിന് വേണ്ടി സംഘത്തിന്റെ ഭാഗമാവുന്നതില്‍ സന്തോഷം എന്ന് സിപിഐഎം അറിയിച്ചു. ഓപ്പറേഷന്‍ സിന്ധൂര്‍ ബിജെപി പാര്‍ട്ടി പ്രചാരണ വിഷയമാകുന്നത് അവസാനിപ്പിക്കണം സിപിഐഎം. തുടര്‍ന്നു വായിക്കുക . . .

AVAILABLE FREELANCE

COMPUTER TRAINER,

DEVELOPER, PROGRAMMER

TOUCH US

9745397722

Know the Professional

ബെയ് ലിന് ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ ഈ മാസം 19 ലേക്ക് മാറ്റി

തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിലെ മുതില്‍ന്ന അഭിഭാഷകന്‍ ബെയ് ലിന് ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ ഈ മാസം 19ന് മാറ്റി. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 12നാണ് ഇന്ന് ജാമ്യാപേക്ഷ പരിഗണിച്ചത്. ഇന്നലെ ജില്ലാ സെഷന്‍സ് കോടതി ബെയ്‌ലിന്‍ ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വാഹനം പിന്തുടര്‍ന്ന് പിടികൂടിയത്. തര്‍ക്കത്തിനിടെ തന്റെ മുഖത്ത് പരാതിക്കാരിയാണ് ആദ്യം അടിച്ചതെന്നും അപ്പോഴാണ് തിരിച്ചടിച്ച തെന്നുമാണ് പൊലീസിനോട് പറഞ്ഞത്. തുടര്‍ന്നു വായിക്കുക . . .

ഹരിയാനയില്‍ യുവാവ് കുറ്റം സമ്മതിച്ചെന്ന് പൊലീസ്

ഇന്ത്യാ പാക് സംഘത്തെ സംബന്ധിച്ചും, ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ചും പാകിസ്ഥാന്‍ വിവരങ്ങള്‍ കൈമാറിയെന്ന് സമ്മതിച്ച് ഹരിയാനയിലെ കൈതാളില്‍ യുവാവ്. ഗുഹ്‌ല പോലീസ് സ്‌റ്റേഷൻ കീഴിലുള്ള മസ്ത്ഗഢ് ഗ്രാമത്തില്‍ താമസിക്കുന്ന ദേവേന്ദർ സിംഗ് എന്ന 25 കാരനാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലാകുന്നത്.പാകിസ്ഥാനിലുള്ള ഒരാൾക്ക് ദേവേന്ദന്‍ തന്ത്രപ്രധാനമായ സൈനിക വിവരങ്ങള്‍ കൈമാറിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പട്യാലയിലെ ഒരു കോളേജില്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് പിടിയിലായ ദേവേന്ദന്‍. പട്യാലയിലെ സൈനിക സ്ഥാപനങ്ങളുടെ ഫോട്ടോകളും വീഡിയോകളും ദേവേന്ദർ പകർത്തുകയും, അത് പാകിസ്ഥാനിലുളള ഒരാൾക്ക് പങ്കുവെക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. വായന  തുടരുക ....

We Provide Travel
Solutions for
Rail, Bus & Air tickets Tour packages.
Enjoy your trip as an Aristocrat
Aristocrat Leisures
Send your Enquiry to
9745397722

ജമ്മു കശ്മീരിലെ സോപ്പോരയില്‍ വ്യാപക റെയിഡ്

ജമ്മു കശ്മീരിലെ സോപ്പോരയില്‍ സംസ്ഥാന അന്വേഷണ ഏജൻസിയുടെ വ്യാപക റെയിഡ്. ഭീകരപ്രവര്‍ത്തനങ്ങൾക്ക് സഹായം എത്തിക്കുന്നവരെ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നതെന്നാണ് വിശദീകരണം. അതിര്‍ത്തി മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കരസേന നോര്‍ത്തണ്‍ കമാന്‍ഡര്‍ ലഫ് ജനറല്‍ പ്രതീക് ശര്‍മ്മ നേരിട്ടെത്തി വിലയിരുത്തി. ബാരാമുള്ള ജില്ലയില്‍ ഡ്രോണ്‍ പറത്തല്‍ തല്‍കാലികമായി നിരോധിച്ചിരിക്കുകയാണ്. അതോടൊപ്പം അതിർത്തിയില്‍ പാക് ഷെല്ലാക്രമണത്തില്‍ നാശനഷ്ടമുണ്ടായവർക്ക്  ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഉടന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും. വായന തുടരുക . .

കടുവാദൗത്യത്തിനിടെ സ്ഥലംമാറ്റം; നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയെ തിരുവനന്തപുരത്തേക്ക് മാറ്റി; ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തി

മലപ്പുറം: കാളികാവിലെ നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യത്തിനിടെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ധനിക് ലാലിനെയാണ് സ്ഥലം മാറ്റിയത്. വായന തുടരുക. . . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722'

അമ്പലത്തറയിലെ 17 വയസുകാരിയുടെ തിരോധാനം; കണ്ടെത്തിയ എല്ലിന്‍ കഷ്ണം രേഷ്മയുടേത് തന്നെ; പ്രതി ബിജു പൗലോസ് പിടിയില്‍

കാസര്‍കോട്: കാസര്‍കോട് അമ്പലത്തറയിലെ 17 വയസുകാരി രേഷ്മയുടെ തിരോധാനത്തില്‍ 15 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍. പാണത്തൂർ സ്വദേശി ബിജു പൗലോസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രേഷ്മയെ കൊലപ്പെടുത്തി പുഴയില്‍ത്തള്ളിയെന്ന് പ്രതിയായ ബിജു നേരത്തേ മൊഴിനല്‍കിയെങ്കിലും മൃതദേഹം ലഭിക്കാത്തതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. വായന തുടരുക . ..

Todays Special GK


ആര്യഭട്ട

ഓണ്‍ലൈനില്‍ പരിചയപ്പെട്ട പാസ്റ്ററെ കാണാന്‍ നിയന്ത്രണരേഖ കടന്നു; യുവതി പാക്കിസ്ഥാന്‍റെ പിടിയില്‍...

ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പാസ്റ്ററെ കാണുന്നതിനായി ഇന്ത്യന്‍ സൈന്യത്തിന്‍റെ കണ്ണുവെട്ടിച്ച് യുവതി നിയന്ത്രണരേഖ കടന്നു. നാഗ്പുര്‍ സ്വദേശിയായ സുനിത (43) ആണ് കാര്‍ഗില്‍ വഴി പാക്കിസ്ഥാനിലെത്തിയത്. മകനെ കാര്‍ഗിലിലെ അതിര്‍ത്തി ഗ്രാമത്തില്‍ ഉപേക്ഷിച്ചാണ് സുനിത പാക്കിസ്ഥാനിലേക്ക് കടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പാസ്റ്ററെ കാണാന്‍ പാക്കിസ്ഥാനിലേക്ക് പോകാന്‍ സുനിത നേരത്തെ രണ്ടുപ്രാവശ്യം അതിര്‍ത്തിയില്‍ എത്തിയിരുന്നുവെങ്കിലും അട്ടാരിയില്‍ വച്ച് മടക്കി അയയ്ക്കുകയായിരുന്നു. അതിര്‍ത്തിയില്‍ ഇത്ര രൂക്ഷമായ സംഘര്‍ഷവും ആക്രമണങ്ങളും ഉണ്ടായിട്ടും സൈന്യത്തിന്‍റെ കണ്ണുവെട്ടിച്ച് സുനിത എങ്ങനെ കടന്നുവെന്നതില്‍ അന്വേഷണം ഊര്‍ജിതമാണ്. കൂടുതല്‍ വായിക്കുക. . .

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)

We Provide Travel
Solutions for
Rail, Bus & Air tickets Tour packages.
Enjoy your trip as an Aristocrat
Aristocrat Leisures
Send your Enquiry to
9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

പ്രസംഗത്തിനിടെ സിപിഎം നേതാവ് ശ്രീകൃഷ്ണനെ പരാമർശിച്ചു; പോലീസില്‍ ബിജെപിയുടെ പരാതി......

കോന്നി (പത്തനംതിട്ട) : സമരം ഉദ്ഘാടനംചെയ്തുള്ള പ്രസംഗത്തിനിടെ ശ്രീകൃഷ്ണനെ കുറിച്ച് സിപിഎം നേതാവ് നടത്തിയ പരാമർശത്തിനെതിരേ ബിജെപി പോലീസില്‍ പരാതി നല്‍കി. സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിന്റെ പ്രസംഗമാണ് വിവാദത്തിലായത്. വന്യമൃഗശല്യത്തിനെതിരേ കോന്നി ഡിഎഫ്ഒ ഓഫീസിലേക്ക് സിപിഎം നടത്തിയ മാർച്ച് ഉദ്ഘാടനംചെയ്തു നടത്തിയ പ്രസംഗത്തിനിടെയാണ് സംഭവം. വായന തുടരുക . .

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

വാട്സാപ് ഗ്രൂപ്പില്‍ പ്രതികരിച്ച് ശ്യാമിലി, ചര്‍ച്ച വിലക്കി ബാ‌ര്‍ അസോസിയേഷന്‍ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: അഭിഭാഷകയെ മുഖത്തടിച്ച സംഭവത്തിൽ വാട്സാപ്പ് ​ഗ്രൂപ്പുകളിലെ ചർച്ച വിലക്കി ബാര്‍ അസോസിയേഷന്‍. ബാര്‍ അസോസിയേഷൻ അം​ഗങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ ശ്യാമിലി വോയിസ് മെസേജ് അയച്ചതിനെ തുടര്‍ന്നാണ് വിലക്ക്. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണം എന്നാണ് ബാര്‍ അസോസിയേഷന്റെ നിലപാട്. ശ്യാമിലി തനിക്കെതിരായ പ്രചാരണത്തില്‍ വാട്സാപ് ​ഗ്രൂപ്പില്‍ പ്രതികരിച്ചിതിനെ തുടര്‍ന്നാണ് ബാര്‍ അസോസിയേഷന്റെ നീക്കം. വായന തുടരുക . .

Passport Service

PCC Service

Identity Certificate

Surrender certificate

Are  made available via Whats app Touch us

9745397722

 



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.