|
(1) |
|
നവംബര്‍ 2024 തിങ്കളാഴ്ച 1200 ധനു 02 |

|
വാല്യം 1 ലക്കം 169 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
17 |
|
Don’t be serious, enjoy life as it comes Ratan Tata.. |
|
മുൻഗണനാ റേഷൻകാർഡ് ഉള്ളവരുടെ ശ്രദ്ധയ്ക്ക്; ഇ-കെവൈസി അപ്ഡേഷൻ സമയപരിധി ഡിസംബർ 31 വരെ നീട്ടി തിരുവനന്തപുരം: സെപ്റ്റംബർ ആദ്യവാരം ആരംഭിച്ച സംസ്ഥാനത്തെ മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇ - കെവൈസി അപ്ഡേഷൻ പുരോഗമിക്കുന്നു. ഡിസംബർ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം മുൻഗണനാ കാർഡ് (എ.എ.വൈ, പി.എച്ച്.എച്ച്) അംഗങ്ങൾ മസ്റ്ററിംഗ് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് ചെയ്യുന്നതിനായി ഇ-കെവൈസി അപ്ഡേഷന്‍ സമയപരിധി 2024 ഡിസംബർ 31 വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. വായന തുടരുക . . . യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രതിഷേധം; പൊലീസുമായി ഉന്തും തള്ളും, സംഘര്‍ഷം തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി ക്യാമ്പസില്‍ സംസ്കൃത ഡിപ്പാർട്ട്മെന്‍റ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സെമിനാർ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രതിഷേധം. സെനറ്റ് ഹാളിന് പുറത്ത് മുദ്രാവാക്യം വിളിച്ചുള്ള എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാതെ പൊലീസ് വിട്ടയച്ചതിനെതിരെ ഗവര്‍ണര്‍ പൊട്ടിത്തെറിച്ചു. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക എല്‍ദോസ് നേരിട്ടത് അതിക്രൂരമായ ആക്രമണം; ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം പറ്റി, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് കൊച്ചി: എറണാകുളം ജില്ലയിലെ കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച എൽദോസിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. എൽദോസ് നേരിട്ടത് അതിക്രൂരമായ ആക്രമണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. എൽദോയ്ക്ക് ആനയുടെ കുത്തേറ്റു. ആന്തരിക അവയവങ്ങൾക്ക് ക്ഷതമുണ്ടായി. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് എൽദോസിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായത്. വലിയ പൊലീസ് സന്നാഹത്തോടെയാണ് മൃതദേഹം കുട്ടമ്പുഴയിലേക്ക് കൊണ്ടുപോയത്. നാല് പൊലീസ് ജീപ്പും ഒരു പൊലീസ് ബസും ആംബുലൻസിനൊപ്പമുണ്ട്. പ്രതിഷേധം കനത്തിലെടുത്താണ് സുരക്ഷ കടുപ്പിച്ചത്. വായന തുടരുക . .. Todays Special GK Number System and Base Conversions തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; 2 പേർ അറസ്റ്റിൽ, കുടുങ്ങിയത് ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ കൽപ്പറ്റ: വയനാട് മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ടു പ്രതികൾ പിടിയിൽ. മാനന്തവാടി പൊലീസ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഹർഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്. രണ്ടു പ്രതികൾ ഇപ്പോഴും ഒളിവിലാണ്. വിഷ്ണു, നബീൽ എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും വയനാട്ടിലെ ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. വായന തുടരക. . . അതിരാദുണം; വഴിവിളക്കില്ലാത്ത വഴിയിൽ ഇരുട്ടിൽ ആന നിൽക്കുന്നത് എൽദോസ് കണ്ടില്ല; മരത്തിലടിച്ച് കൊലപ്പെടുത്തി കൊച്ചി: മൂന്നു ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ രണ്ടു ജീവന്‍ നഷ്ടമായ കോതമംഗലത്ത് പുലരും വരെ അരങ്ങേറിയത് കടുത്ത ജനകീയ പ്രതിഷേധം. കാട്ടാന മറിച്ചിട്ട മരം വീണ് എൻജിനീയറിങ് വിദ്യാർഥിനി മരിച്ച നടുക്കം മാറും മുന്‍പേ ആണ് ഇന്നലെ രാത്രി കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി മരിച്ചത്. കോതമംഗലം കുട്ടമ്പുഴ ഉരുളന്‍തണ്ണി എൽദോസ് വർഗീസ് ആണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് ആയിരുന്നു നേര്യമംഗലം ചെമ്പൻകുഴിയിൽ കാട്ടാന മറിച്ചിട്ട മരം വീണ് വിദ്യാർഥിനിയായ ആൻമേരി മരിച്ചത്. എറണാകുളത്ത് സെക്യൂരിറ്റി ജോലിക്കാരനായ എൽദോസിനെ രാത്രി എട്ടരയോടെ വീട്ടിലേക്ക് നടന്നുപോകുന്ന വഴിയിലാണ് ആന ആക്രമിച്ചത്. വായന തുടരുക.... |
|
മുല്ലപ്പെരിയാര്‍: ജലനിരപ്പ് ഉയർത്തുമെന്ന പ്രസ്താവന എന്ത് അടിസ്ഥാനത്തില്‍? തമിഴ്നാടിനെതിരെ മന്ത്രി റോഷി അഗസ്റ്റിന്‍ കോട്ടയം : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാടിന്‍റെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ലെന്ന് ജലവിഭവ ശേഷി വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുളള കേസിൽ എന്ത് അടിസ്ഥാനത്തിലാണ് തമിഴ്നാട് ജലനിരപ്പ് ഉയർത്തുമെന്ന രീതിയിലുളള പ്രതികരണം നടത്തുന്നതെന്നതിൽ വ്യക്തതയില്ല. 142 അടിയിൽ ജലനിരപ്പ് ക്രമീകരിക്കാനുള്ള സാഹചര്യമാണ് മുല്ലപ്പെരിയാറിൽ നിലവിലുള്ളത്. പാട്ടക്കരാറിന് പുറത്തുള്ള ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും അതിനുള്ള ഒരുതരത്തിലുള്ള ആലോചന പോലുമില്ലെന്നും മന്ത്രി വ്യക്തമാക്കി. വായന തുടരുക . . .. പ്രാദേശിക വാര്‍ത്തകള്‍ മരണങ്ങള്‍ പ്രധാനപ്പെട്ട ആഘോഷങ്ങള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍ Reference : സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളില്‍ ജോലി ചെയ്താന്‍ സര്‍ക്കാര്‍ അധ്യാപകര്‍ക്ക് പണികിട്ടും, നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സർക്കാർ ജോലിയിൽ ഇരിക്കെ ഇത്തരം നടപടികൾ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണ്. ഇക്കാര്യങ്ങൾ പോലീസ് വിജിലൻസും പൊതു വിദ്യാഭ്യാസ വകുപ്പിലെ വിജിലൻസും കർശനമായി പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടാൽ നടപടിയും കൈക്കൊള്ളുമെന്ന് മന്ത്രി വ്യക്തമാക്കി. വായന തുടരുക . . ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു. 9745397722 തോമസ് കെ തോമസിനെ മന്ത്രിയാക്കിയില്ലെങ്കിൽ എൻസിപിക്ക് മന്ത്രി വേണ്ട; ശശീന്ദ്രനെതിരെ കടുപ്പിച്ച് സംസ്ഥാനനേതൃത്വം തിരുവനന്തപുരം: തോമസ് കെ തോമസിനെ മന്ത്രിയാക്കിയില്ലെങ്കിൽ പാർട്ടിക്ക് മന്ത്രി വേണ്ടെന്ന് എൻസിപി സംസ്ഥാന നേതൃത്വം. എൻസിപിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് പി സി ചാക്കോയും തോമസ് കെ തോമസും നാളെ ശരത് പവാറുമായി ചർച്ച നടത്തും. ശരത് പവാറിനെ കൊണ്ട് മുഖ്യമന്ത്രിയിൽ സമ്മർദം ചെലുത്താനാണ് നീക്കം. തുടര്‍ന്നു വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . മല കയറുന്നത് രണ്ടാം തവണ ചാണ്ടി ഉമ്മന്‍ ശബരിമല ദര്‍ശനത്തിനുശേഷം ന്യൂനപക്ഷങ്ങള സംശയമുനയിലാക്കുന്നു'; കോഴിക്കോട് സിപിഎം നേതാവ് പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നു കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ സിപിഎം നേതാവ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അക്ബറലിയാണ് കോൺഗ്രസിൽ ചേർന്നത്. വ്യായാമ കൂട്ടായ്മയായ മെക് 7നെതിരായ പരാമർശമടക്കം സിപിഎമ്മിന്‍റെ ന്യൂന പക്ഷങ്ങളെ സംശയമുനയിൽ നിർത്തുന്ന നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് അക്ബറലി വ്യക്തമാക്കി. സിപിഎമ്മിൽ നിന്നും രാജിവെച്ച അക്ബറലിയെ ഡിസിസി പ്രസിഡന്‍റ് പ്രവീൺകുമാർ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. വായന തുടരുക . . . തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. 9745397722 ചോദ്യ പേപ്പർ ചോർച്ച; അശ്ലീല പരാമർശത്തിൽ അന്വേഷണം തുടങ്ങി, എംഎസ് സൊല്യൂഷൻ സിഇഒയുടെ മൊഴി രേഖപ്പെടുത്തും തിരുവനന്തപുരം: പത്താംതരം ടെർമിനൽ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻ സിഇഒയുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിന് സൈബർ സെല്ലിന്റെ സഹായവും തേടും. എംഎസ് സൊല്യൂഷന്റെ വീഡിയോകളിൽ അശ്ലീല പരാമർശം ഉണ്ടെന്ന എഐഎസ്എഫിന്റെ പരാതിയിൽ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് നൽകിയ പരാതി ഇന്നലെയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കൂടുതല്‍ വായിക്കുക. . |
|
കോഴിക്കോട് നഴ്സിങ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി കോഴിക്കോട്: കോഴിക്കോട് നഴ്സിങ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശി ലക്ഷ്മി രാധാകൃഷ്ണൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗവണ്‍മെന്‍റ് നഴ്സിങ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് മരിച്ച ലക്ഷ്മി. നഴ്സിങ് കോളേജ് ക്യാമ്പസിന് പുറത്തുള്ള ഹോസ്റ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വായനതുടരുക ........ കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഇവിടെ ക്ലിക്ക് ചെയ്യുക. ആശങ്കയുടെ നിമിഷങ്ങൾ, ഒടുവിൽ ആശ്വാസം; ബഹ്റൈനിലേക്ക് പോയ എയർ എക്സ്പ്രസ് വിമാനം നെടുമ്പാശ്ശേരിയിൽ തിരിച്ചിറക്കി കൊച്ചി:കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ബഹ്റൈനിലേക്ക് പറന്നുയർന്ന വിമാനം അടിയന്തര സാഹചര്യത്തിൽ തിരിച്ചിറക്കി. രാവിലെ 10.45 ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ടയറിന് തകരാർ കണ്ടത്തിയതിനെ തുടർന്ന് ഉച്ചക്ക് 12.32 മണിയോടെ തിരിച്ചിറക്കിയത്. മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവിൽ 12.30ഓടെയാണ് വിമാനം സുരക്ഷിതമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റണ്‍വേയിൽ ലാന്‍ഡ് ചെയ്തത്. മുൻകരുതലിന്‍റെ ഭാഗമായാണ് വിമാനം തിരിച്ചിറക്കിയതെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. വായന തുടരുക. . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പി പി ദിവ്യയുടെ പരാതി; കേസെടുത്ത് പൊലീസ് കണ്ണൂർ: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയുടെ പരാതിയിന്മേൽ കേസെടുത്ത് പൊലീസ്. പി പി ദിവ്യ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂർ വനിതാ പൊലീസാണ് കേസെടുത്തത്. യൂട്യൂബർ ബിനോയ് കുഞ്ഞുമോൻ, തൃശൂര്‍ സ്വദേശി വിമൽ, ന്യൂസ് കഫേ ലൈവ്, തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വായന തുടരുക . . . സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 17, ചൊവ്വ Have Any Computer / IT Related Issues? വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. കേരളത്തിലെ ഒരു സർവ്വകലാശാല കൂടി വ്യാജപട്ടികയിൽ ഉണ്ടെന്ന് കേന്ദ്ര സർക്കാര്‍ പുതുക്കിയ ലിസ്റ്റ് പ്രകാരം കേരളത്തിൽനിന്ന് രണ്ട് വ്യാജ സർവകലാശാലകളുണ്ടെന്ന് കേന്ദ്ര സർക്കാർ. ഇൻ്റർ നാഷ്ണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിൻ, കുന്ദമംഗലം( International Islamic University of Prophetic Medicine -IIUPM), വ്യാജ സർവകലാശാലയുടെ പട്ടികയിലാണ്. രാജ്യത്ത് ആകെ 21 വ്യാജ സർവകലാശാലകളാണുള്ളത്. ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകൾ ദില്ലിയിലാണ്. ദില്ലിയിൽ 8 സർവ്വകലാശാലകൾ വ്യാജ പട്ടികയിലാണ് വായന തുടരുക. ... അതിരാവിലെ മെക് 7 വ്യായാമം ചെയ്ത് അബിൻ വർക്കി; പങ്കെടുത്തത് ചേളാരിയിൽ, പ്രോത്സാഹിപ്പിക്കണമെന്ന് പ്രതികരണം മലപ്പുറം: വിവാദങ്ങൾക്കിടെ മെക് 7 വ്യായാമ കൂട്ടായ്മക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്. മലപ്പുറം ചേളാരിയില്‍ മെക് 7 വ്യായാമ മുറകളില്‍ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിൻ വർക്കി പങ്കെടുത്തു. വ്യായാമത്തെ വർഗീയത ആയി മുദ്രകുത്തുന്നത് സിപിഎമ്മും സംഘപരിവാറും ആണെന്ന് യൂത്ത് കോൺഗ്രസ് നേതാക്കള്‍ പറയുന്നു. വായന തുടരുക . .. പട്ടിണിക്കിട്ടും ക്രൂരമായ മർദനവും; പിതാവും രണ്ടാനമ്മയും പ്രതികൾ, ഷെഫീക്ക് കേസിൽ കോടതി ഇന്ന് വിധി പറയും ഇടുക്കി: കുമളിയില്‍ ആറുവയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇന്ന് കോടതി വിധി പറഞ്ഞേക്കും. ഷെഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. സംഭവം നടന്ന് 11 വർഷങ്ങൾക്ക് ശേഷമാണ് ഇടുക്കി ഒന്നാംക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് വിധി പറയുന്നത്. തുടര്‍ന്നു വായിക്കുക. .. Subscribe |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |