(1)

ജനുവരി 2025 ശനിയാഴ്ച

1200 മകരം 5

വാല്യം 2 ലക്കം 192

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

18

Try to conquer greed NOW because while man becomes old, his greed becomes youthful.

എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം: കൗണ്‍സിലറെ കടത്തികൊണ്ടുപോയി; പ്രതിഷേധവുമായി കോൺഗ്രസ്

കൊച്ചി: കൂത്താട്ടുകുളം നഗരസഭയില്‍ നാടകീയരംഗങ്ങള്‍. എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാനിരിക്കെ കൂറുമാറുമെന്ന് ഭയന്ന് കൗണ്‍സിലറെ സിപിഐഎം കടത്തികൊണ്ടുപോയതായി പരാതി. കൗണ്‍സിലര്‍ കലാ രാജുവിനെയാണ് കടത്തികൊണ്ടുപോയത്. കൂടുതല്‍ വായിക്കുക . .

യാത്ര ടിക്കറ്റുകള്‍
ഫ്ലൈറ്റ്

തീവണ്ടി

ബസ്സ്

Travel Anywhere through us.

Aristocrat Leisures

Send to

9745397722

ഇത് ഓരോ പുരുഷന്റേയും കരച്ചില്‍, ഹണി മദര്‍ തെരേസയാണോ?' വീണ്ടും രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയ ഹണി റോസിനോട് മാധ്യമങ്ങള്‍ക്ക് പെറ്റമ്മ നയമെന്ന് രാഹുല്‍ ഈശ്വര്‍. ഹണി നല്‍കിയ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722

ഹണി റോസിന്റെ പരാതി; രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് കോടതിയില്‍

കൊച്ചി: നടിഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. പരാതിയില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പൊലീസിന് കേസ് എടുക്കാന്‍ ആകില്ലെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ കൂടുതല്‍ നിയമോപദേശം തേടും. വായന തുടരുക . ..

Todays Special GK

അല്‍ഷിമേഴ്സ്

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply)

Aristocrat Leisures

Send to

9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

എക്സൈസ് സിപിഎമ്മിന്‍റെ കറവ പശു , കേരളത്തിന്‍റെ വാതായനങ്ങൾ മദ്യക്കമ്പനികൾക്ക് തുറന്നുകൊടുത്തു: ചെന്നിത്തല

തൃശ്ശൂര്‍: പാലക്കാട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയ മന്ത്രിസഭ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്.എക്സൈസ്  വകുപ്പ് സി.പി.എമ്മിന്‍റെ  കറവപശുവാണ്.
1999 ൽ ഡിസ്റ്റലറിയും ബ്രൂവറിയും അനുവദിക്കരുതെന്ന് നിയമം പാസാക്കി.കഞ്ചിക്കോട് ബോട്ട് ലിങ് പ്ലാൻ്റും ഡിസ്റ്റലറിയും തുടങ്ങാൻ മന്ത്രിസഭ അംഗീകാരം നല്‍കി.കുത്തക കമ്പനിയ്ക്ക് അനുമതി നൽകി.രാജഭരണ കാലത്ത് പോലും നടക്കാത്തതാണിത്.കേരളത്തിന്‍റെ  വാതായനങ്ങൾ മദ്യക്കമ്പനികള്‍ക്ക് തുറന്നു കൊടുത്തു.ടെന്‍ഡര്‍ പോലും വിളിക്കാതെയാണ് ഒയാസിസ് കമ്പനിയ്ക്ക് അനുമതി നൽകിയത്.
വായന തുടരുക. . .

കനത്ത ചൂടില്‍ നിന്നും രക്ഷയേകാന്‍ മഴ എത്തുന്നു, കേരളത്തിന് ആശ്വാസമായി കാലാവസ്ഥ പ്രവചനം, യെല്ലോ അലർട്ട് 2 ജില്ലകളില്‍

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മഴ പ്രവചനം. നാളെ മുതൽ സംസ്ഥാനത്ത് മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. 2 ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഞ‌ായറാഴ്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. വായന തുടരുക.....

പാലക്കാട് ബ്രൂവറി; സർക്കാരിൽ നിന്ന് അറിയിപ്പ് ലഭിച്ചില്ലെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് , 'പദ്ധതി കൊണ്ടുവരരുത്'

പാലക്കാട്: പാലക്കാട്ടെ കഞ്ചിക്കോട്ട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയതിനെതിരെ പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡൻ്റ് രേവതി ബാബു. എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള മന്ത്രിസഭാ തീരുമാനം പഞ്ചായത്തിനെ പോലും അറിയിക്കാതെയാണ് ഉണ്ടായതെന്നും സർക്കാരിൽ നിന്ന് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡൻ്റ് രേവതി ബാബു പറഞ്ഞു.  കൂടുതല്‍ വായിക്കുക....

സജീവമല്ലാത്തവർക്ക് പിടിവീഴും, മറ്റു പാര്‍ട്ടികളില്‍ നിന്ന് അകന്നുനില്‍ക്കുന്നവരെ എത്തിക്കണം;കെപിസിസി മാര്‍ഗരേഖ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖയുമായി കെപിസിസി. പാർട്ടി പരിപാടികളില്‍ സജീവമല്ലാത്ത ഭാരവാഹികളുടെ പേരുവിവരങ്ങള്‍ കൈമാറാൻ കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകി. താഴെ തട്ടിലെ നേതാക്കൾ വരെ സമൂഹമാധ്യമങ്ങളില്‍ സജീവമാകണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. ബൂത്ത് പ്രസി‍ഡന്‍റുമാരെ പങ്കെടുപ്പിച്ച് മെയ് മാസം മഹാപഞ്ചായത്ത് ചേരാനാണ് പാര്‍ട്ടി തീരുമാനം. വായന തുടരുക . . .

ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു സമയമാണ്. നമ്മുടെ ജീവിതത്തല്‍ ഒരുപാട് സമയം വിവിധ ആവശ്യങ്ങള്‍ക്കായി വരി നിന്നും, യാത്രചെയ്തും പാഴായി പോകുന്നു.

എല്ലാവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാക്കുന്നു.

ബന്ധപ്പെടുക 9745397722

സി പിഐഎം മുന്‍ ജില്ലാ സെക്രട്ടറി മറുപടി പറയേണ്ടിവരും; ഫേസ്ബുക്ക് പോസ്റ്റുമായി പത്തനംതിട്ട സിഡബ്ല്യുസി അംഗം

പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സിപിഐഎം മലയാലപ്പുഴ ലോക്കൽ സെക്രട്ടറി എന്നിവർക്കെതിരെ സസ്പെൻഡ് ചെയ്യപ്പെട്ട പത്തനംതിട്ട സിഡബ്ല്യുസി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തന്നെ സസ്പെൻഡ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചന ആണെന്നും അഡ്വക്കേറ്റ് എസ് കാർത്തിക ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചിട്ടുണ്ട്. വായന തുടരുക . . ..

വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും.

Read Kakadrushti the information Bundar.

കുഞ്ഞുണ്ണി മാഷ്.

ചെയ്യാത്ത തെറ്റിന് നേരിട്ട് വിചാരണയില്ലാതെ ശിക്ഷ അനുഭവിച്ചു; മന്ത്രി സ്ഥാനം വൈകിയതില്‍ വിഷമമില്ല: ഗണേഷ് കുമാര്‍

തിരുവനന്തപുരം: സ്വത്ത് തര്‍ക്ക കേസില്‍ സത്യം തെളിഞ്ഞതില്‍ സന്തോഷവും ആശ്വാസവുമുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍. ചെയ്യാത്ത തെറ്റിന് ആരോപണം നേരിട്ട് വിചാരണയില്ലാതെ ശിക്ഷ അനുഭവിച്ചെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സത്യം ഇഴയുമ്പോള്‍ അസത്യം പാഞ്ഞുപോകും. ജീവിതത്തില്‍ കൃത്രിമം കാണിക്കുന്നയാളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വായന തുടരുക . .

വിദ്വേഷ പരാമർശം:പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കോട്ടയം: വിദ്വേഷ പ്രസംഗത്തില്‍ കേരള ജനപക്ഷം പാര്‍ട്ടി സ്ഥാപക നേതാവ് പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോട്ടയം സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. 18 വരെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നത്. വിവാദ ചാനല്‍ ചര്‍ച്ചയുടെ വീഡിയോയും ഉള്ളടക്കവും എഴുതി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നു വായിക്കുക ....

LEARN

HTML

CSS

ONLINE with Project. Rs. 1199/- Only

We Create Professionals, be an expert IT

professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

കമ്പോള നിലവാരം . . .

ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം19 നു അവസാനിക്കും

ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം 19 നു അവസാനിക്കും. 19 നു വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തിവിടുന്നത്. സന്നിധാനത്ത് രാത്രി 10 മണി വരെ മാത്രമാണ് ദർശനം. 19ന് അത്താഴ പൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീർഥാടനം സമാപിക്കും. ജനുവരി 20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. രാവിലെ 5.30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം 6:30ന് മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. നെയ്യഭിഷേകം ജനുവരി 18ന് രാവിലെ 10.30 ന്  അവസാനിക്കും. തുടർന്ന് പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ കളഭാഭിഷേകം നടക്കും. വായന തുടരുക . . .

നോമ്പുകഞ്ഞിയില്‍ വിഷം കലര്‍ത്തി കൊലപാതകം; ദമ്പതികള്‍ക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ വീതം പിഴയും വിധിച്ചു

പാലക്കാട്: മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി ഫസീലയ്ക്കും ഫസീലയുടെ ഭർത്താവും നബീസയുടെ ചെറുമകനുമായ ബഷീറിനും ജീവപര്യന്തവും പിഴയും വിധിച്ചിരിക്കുന്നത്. വായന തുടരുക . . .

പുകഴ്ത്തു പാട്ടും കേട്ട് കയ്യും വീശി ആ വഷളൻ നടന്നില്ലേ,മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍

തിരുവനന്തപുരം: വാഴ്ത്തുപാട്ട് വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സുധാകരൻ രംഗത്ത്.' പുകഴ്ത്തു പാട്ടും കേട്ട് കയ്യും വീശി ആ വഷളൻ നടന്നില്ലേ'.കേരളത്തിൽ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ് ഇത്തരത്തിൽ ചെയ്തിട്ടുണ്ടോ.നാണവും മാനവും ഉളുപ്പുമില്ലാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്.മക്കൾക്ക് വേണ്ടി കോടാനുകോടി കട്ട് ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം.നാടിനും നാട്ടുർക്കും പാർട്ടിക്കാർക്കും വേണ്ടാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം പരിഹസിച്ചു. കൂടുതല്‍ വായിക്കുക . ...

ഗ്രീഷ്മയ്ക്ക് ചെകുത്താന്‍റെ സ്വഭാവം, ഷാരോണിന്‍റെ സ്നേഹത്തെ കൊന്നുവെന്ന് പ്രോസിക്യൂഷൻ; ശിക്ഷാ വിധി തിങ്കളാഴ്ച

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ​ഗ്രീഷ്മ കോടതിയിൽ കത്ത് നൽകി. പഠിക്കണമെന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നുമാണ് കത്തിലുള്ളത്. തനിക്ക് 24 വയസ്സ് മാത്രമാണ് പ്രായം. ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ ആവശ്യപ്പെട്ടു. കത്തിനൊപ്പം ബിരുദ സർട്ടിഫിക്കറ്റുകളും ​ഗ്രീഷ്മ കോടതിക്ക് കൈമാറി ഇന്നലെ കേസിൽ പ്രതി ​ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചിരുന്നു.  തുടര്‍ന്നു വായന തുടരുക. .....

ന്യൂനപക്ഷത്തിന് തുല്യനീതി ഉറപ്പാക്കാന്‍ ആദ്യം വേണ്ടത് തൊഴില്‍: മന്ത്രി വി അബ്ദു റഹ്‌മാന്‍

തിരുവനന്തപുരം: വിജ്ഞാന സമൂഹത്തിൽ ന്യൂനപക്ഷ വിഭാഗത്തിനു തുല്യനീതി ലഭ്യമാകണമെങ്കില്‍ അവര്‍ക്ക് തൊഴിലുറപ്പാക്കണമെന്നും അക്കാര്യത്തില്‍ സർക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ന്യൂനപക്ഷ പുരോഗതി സാമൂഹ്യനീതിക്ക് അനിവാര്യമെന്നും ന്യൂനപക്ഷ വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു. പിഎസ്സിയിലൂടെ സർക്കാര്‍ മേഖലയില്‍ രാജ്യത്ത് ഏറ്റവുമധികം തൊഴില്‍ നല്‍കിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന ന്യൂനപക്ഷവകുപ്പും ന്യൂനപക്ഷ കമ്മീഷനും കേരള നോളെജ് ഇക്കോണമി മിഷനും സംയുക്തമായി നടപ്പിലാക്കുന്ന സമന്വയം പദ്ധതിയുടെ ഭാഗമായി ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്ലസ്റ്റർ രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വായന തുടരുക . . .

ഷാരോൺ വധക്കേസ്; പ്രതികളുടെ ശിക്ഷാ വിധി തിങ്കാളാഴ്ച

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധകേസില്‍ ശിക്ഷാവിധി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. ശിക്ഷാവിധി സംബന്ധിച്ച് പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും വാദം കേട്ടതിന് ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത് കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയത്. ഗ്രീഷ്മയും, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍കുമാറും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു വാര്‍ത്ത സ്രോതസ്സ്

നെടുമങ്ങാട് വാഹനാപകടത്തിലേക്ക് നയിച്ചത് ഡ്രൈവറുടെ അലംഭാവമെന്ന് നിഗമനം; ബ്രേക്ക് തകരാറില്ല

തിരുവനന്തപുരം: ബസ് ഡ്രൈവറുടെ അലംഭാവമാണ് നെടുമങ്ങാട് വാഹനാപകടത്തിലേക്ക് നയിച്ചതെന്ന് ജോയിന്റ് ആര്‍ടിഒ ശരത് ചന്ദ്രന്‍. പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തല്‍. ബസ് അമിത വേഗതയിലായിരുന്നു എന്നും ശരത് ചന്ദ്രന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വായനതുടരുക ........

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.

വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍

നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?

 ഇവിടെ ക്ലിക്ക്  ചെയ്യുക.

സ്ത്രീകളും പുരുഷൻമാരും ഒരുമിച്ച് വേണ്ട'; മെക് 7നെതിരെ ഒളിയമ്പുമായി സുന്നി കാന്തപുരം വിഭാഗം മുശാവറ

കോഴിക്കോട്: മെക് 7നെതിരെ ഒളിയമ്പുമായി സുന്നി കാന്തപുരം വിഭാഗം മുശാവറ. മതവിശ്വാസത്തിന് ഹാനികരമാകുന്ന വ്യായാമങ്ങള്‍ വേണ്ടെന്ന് സുന്നി കാന്തപുരം വിഭാഗം മുശാവറ നിര്‍ദേശം നല്‍കി. പുരുഷന്മാര്‍ സ്ത്രീകള്‍ക്കൊപ്പം അഭ്യാസ മുറകള്‍ പരിശീലിക്കുന്നത് ശരിയല്ലെന്നും സുന്നി വിശ്വാസികള്‍ ജാഗ്രതപാലിക്കണമെന്നും മുശാവറ മുന്നറിയിപ്പ് നല്‍കി. വായന തുടരുക . ..

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും a 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് ആധുനിക വൽക്കരിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള കെട്ടിടം പൊളിക്കാൻ തീരുമാനം

എറണാകുളം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് ആധുനിക വൽക്കരിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള കെട്ടിടം പൊളിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായി. ഇത്  സംബന്ധിച്ച ഉത്തരവ് അടുത്തയാഴ്ച പുറപ്പെടുവിക്കും. ടെണ്ടർ നടപടികൾ പൂർത്തിയാക്കി പൊളിക്കൽ ആരംഭിക്കും.തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി രാജീവ്, ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കാരിക്കാമുറിയിലെ ഭൂമിയിൽ 2.9 ഏക്കറാണ് പുതിയ ടെർമിനലിന്റെ നിർമ്മാണത്തിനായി കെ എസ് ആർ ടി സി നൽകുക. നിർമ്മാണം പൂർത്തിയാകുമ്പോൾ പുറത്തേക്കുള്ള വഴിയും ടെർമിനലിന്റെ ഭാഗമാകും. കെ എസ് ആർ ടി സി ബസുകൾക്കും സ്വകാര്യ ബസുകൾക്കും കയറാൻ കഴിയുന്ന വിധം വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ മാതൃകയിലുള്ള കെട്ടിടം നിർമിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. വായന തുടരുക . .

സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 18, ശനിയാഴ്ച.

Have Any Computer / IT Related

Issues?

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

ഇങ്ങനെയൊരു റെയ്ഡ് ഇതാദ്യം, കരിപ്പൂര്‍ സ്വര്‍ണ കടത്ത് കേസില്‍ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിസ്‍ വിജിലന്‍സ് റെയ്ഡ്

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ കടത്ത് കേസില്‍ സി ഐ എസ് എഫ് - കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്. സംസ്ഥാനത്തിനകത്തും പുറത്തുമായി കേന്ദ്ര സർക്കാർ ഉദ്യോഗസഥരുടെ വീടുകളിൽ ഇങ്ങനെയൊരു വിജിലൻസ് റെയ്ഡ് ഇതാദ്യമായാണ് നടക്കുന്നത്. കോഴിക്കോട്, മലപ്പുറം, അമൃതസർ, ഹരിയാന എന്നിവങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. സ്വർണ കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ ഹവാല വഴി പ്രതിഫലം വാങ്ങിയെന്നാണ് കണ്ടെത്തൽ.  2023 ൽ മലപ്പുറം പൊലിസ് രജിസ്റ്റർ ചെയ്ത കേസാണ് വിജിലൻസിന് കൈമാറുകയായിരുന്നു.വായന തുടരുക . ..

കോട്ടയം നഗരസഭയുടെ 20 വർഷത്തെ കണക്കുകളിൽ വ്യാപക പൊരുത്തക്കേട് , വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നെഗറ്റീവ് ബാലൻസ്

കോട്ടയം:നഗരസഭയിലെ  സാമ്പത്തിക ക്രമക്കേടില്‍ മുനിസിപ്പൽ ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് നടത്തിയ പരിശോധനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്.നഗരസഭയുടെ 20 വർഷത്തെ കണക്കുകളിൽ പൊരുത്തക്കേടുണ്ട്. ചെക്ക് ആൻഡ് ഡ്രാഫ്റ്റ് രജിസ്റ്റർ സൂക്ഷിക്കുന്നില്ല.ബാങ്കുകളിലേ റീ കൺസിലിയേഷൻ സമയബന്ധിതമായി പൂർത്തിയാക്കിയിട്ടില്ല.നഗരസഭയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നെഗറ്റീവ് ബാലൻസ് കണ്ടെത്തി. അക്കൗണ്ട് സംബന്ധമായ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നത് വേണ്ടത്ര പരിചയമോ പരിശീലനമോ ഇല്ലാത്ത ക്ലറിക്കൽ ജീവനക്കാരാണ് വായന തുടരുക ....

ഈ സർക്കാരിന് കരുതലുണ്ട്, മുതിർന്ന പൗരന്മാരോട് ക്രൂരത കാണിച്ചാൽ ശക്തമായ നടപടിയെടുക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുക, അവരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക തുടങ്ങിയപ്രവർത്തികൾ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും കാട്ടേണ്ടതില്ല എന്നത് സർക്കാരിന്റെ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജൻ.  മുതിർന്ന പൗരന്മാരോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട കേസുകളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം നഗരസഭ മുതിർന്ന പൗരന്മാർക്കായി സംഘടിപ്പിച്ച മധുരം ജീവിതം സീനേജർ ഫെസ്റ്റിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വാര്‍ത്ത ഉറവിടം. ..

 

 

 



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.