|
(1) |
|
ഫെബ്രുവരി 2025 ചൊവ്വാഴ്ച 1200 കുംഭം 6 |
|
വാല്യം 2 ലക്കം 221 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
18 |
|
Cheerfulness is the beauty of the face. He who is sullen is really ugly. |
|
ഫെബ്രുവരിയില്‍ നടത്താനിരുന്ന എട്ട്, ഒന്‍പത് ക്ലാസിലെ ചില പരീക്ഷകൾ മാര്‍ച്ചിലേക്ക്‌മാറ്റി ഫെബ്രുവരിയിൽ നടത്താനിരുന്ന എട്ട്, ഒൻപത് ക്ലാസിലെ ചില പരീക്ഷകൾ മാർച്ചിലേക്ക് മാറ്റിയതായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിറങ്ങി. ക്ലാസുകൾ പൂർത്തിയാക്കും മുൻപേ പരീക്ഷനടത്തുന്നതിൽ പരാതിയുയർന്ന സാഹചര്യത്തിലാണ് പരീക്ഷകൾ മാർച്ചിലേക്ക് മാറ്റിയത്. ഫെബ്രുവരി 25-ന് ഉച്ചയ്ക്കുശേഷം നടത്താൻ നിശ്ചയിച്ചിരുന്ന ഒൻപതിലെ ബയോളജി പരീക്ഷ മാർച്ച് 15-ന് രാവിലെ നടത്തും. 27-ന് ഉച്ചയ്ക്ക് നടത്താനിരുന്ന സാമൂഹ്യശാസ്ത്രം മാർച്ച് 18-ന് രാവിലെയാക്കി. ഫെബ്രുവരി 25-ന് രാവിലെ നടത്താനിരുന്ന എട്ടിലെ ഹിന്ദിയും ഒൻപതിലെ ഒന്നാംഭാഷാ പേപ്പർ-2 പരീക്ഷയും 11-ലേക്ക് മാറ്റി. ഇതേദിവസം നടത്താനിരുന്ന എട്ടിലെ ഒന്നാംഭാഷാ പേപ്പർ-2 പരീക്ഷ മാർച്ച് 25-ലേക്ക് മാറ്റി. ഫെബ്രുവരി 27-ന് നടത്താനിരുന്ന എട്ടിലെ കലാ-കായിക കലാ-കായിക പ്രവൃത്തിപരിചയം പരീക്ഷ മാർച്ച് 27-ന് രാവിലെയുമാക്കി മാറ്റി ക്രമീകരിച്ചു. കൂടുതല്‍ വായിക്കുക . . Reach your Special News Hook and Corner of the world. Advertise in Kakadrushiti at very low cost. Send to 9745397722 ആനയെഴുന്നള്ളിപ്പിനുള്ള നിയന്ത്രണം എത്രത്തോളം കടുപ്പിക്കണമെന്നതിൽ തീരുമാനമെടുക്കാനാവാതെ സര്‍ക്കാര്‍ ഉത്സവത്തിന് ആനയെഴുന്നള്ളിപ്പിനുള്ള നിയന്ത്രണം എത്രത്തോളം കടുപ്പിക്കണമെന്നതിൽ തീരുമാനമെടു ക്കാനാവാതെസര്‍ക്കാര്‍. ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതിയുത്തരവ് സുപ്രീംകോടതി സ്റ്റേചെയ്തതോടെ ക്ഷേത്രഭാരവാഹികളുടെ പ്രതിഷേധവും കുറഞ്ഞിരുന്നു. ആനകൾതമ്മിലുള്ള ദൂരപരിധിയിലായിരുന്നു കടുത്ത എതിർപ്പ്. കോടതിയുത്തരവിന്റെ ചുവടുപിടിച്ച് 27 നിർദേശങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡും പുറത്തിറക്കി. അതിനിടെയാണ് സുപ്രീംകോടതിയുടെ സ്റ്റേ വന്നത്. അതിനാല്‍ ഇപ്പോഴുള്ള നിയന്ത്രണങ്ങളോടെ ഉത്സവം നടക്കട്ടെയെന്നാണ് സർക്കാരിന്റെയും നിലപാട്. നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയുടെ അന്തിമവിധിക്ക് കാത്തിരിക്കാതെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 27-ന് യോഗം വിളിച്ചിരിക്കുകയാണ് സർക്കാർ വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 സമരം കടുപ്പിക്കുമെന്ന തീരുമാനവുമായി ആശാവര്‍ക്കന്‍മാര്‍ സമരം കടുപ്പിക്കുമെന്ന തീരുമാനവുമായി ആശാവര്‍ക്കന്‍മാര്‍. ഈ മാസം 20 ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാവര്‍ക്കന്‍മാരുടെ മഹാസംഗമം സംഘടിപ്പിക്കാനാണ് തീരുമാനം. സംസ്ഥാനത്തെ മുഴുവൻ ആശാപ്രവർത്തകരോടും എത്താൻ നിർദേശം നൽകിയിട്ടുണ്ട് . ആവശ്യങ്ങൾ നേടാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാവർക്കർമാർ. വായന തുടരുക . .. Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) Aristocrat Leisures Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് ലൈഫ് ഭവന പദ്ധതി, ഡിജിറ്റൽ സാക്ഷരത, നഗര നയത്തിലെ ഇടപെടലുകള്‍ എന്നിവ വഴി രാജ്യത്തിന് തന്നെ മാതൃകയായ പ്രവര്‍ത്തനള്‍്ങൾക്ക് നേതൃത്വം നൽകുകയാണെന്ന് മന്ത്രി എം ബി രാജേഷ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് ലൈഫ് ഭവന പദ്ധതി, ഡിജിറ്റൽ സാക്ഷരത, നഗര നയത്തിലെ ഇടപെടലുകൾ എന്നിവ വഴി രാജ്യത്തിന് തന്നെ മാതൃകയായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണെന്ന് മന്ത്രി എം ബി രാജേഷ് . തദ്ദേശ ദിനാഘോഷത്തിൻ്റെ ഭാഗമായി സ്വരാജ് ട്രോഫി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പദ്ധതികളിൽ വകുപ്പ് നേടിയ നേട്ടങ്ങൾ മന്ത്രി വിശദീകരിച്ചു തുടര്‍ന്നു വായിക്കുക . . . ഇരക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പം , സിദ്ധാര്‍ത്ഥന്‍റെ മാതാപിതാക്കളോട് പിണറായി മാപ്പ് പറയണമെന്ന് ചെന്നിത്തല തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സിദ്ധാര്‍ത്ഥന്‍റെ മാതാപിതാക്കളോട് പരസ്യമായി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല.പൂക്കോട് റാഗിങ് കേസിലെ പ്രതികളായ എസ്എഫ്‌ഐ ഗുണ്ടകളെ സര്‍ക്കാര്‍ സംരക്ഷിച്ചതു കൊണ്ടാണ് കോട്ടയം റാഗിങ് അരങ്ങേറിയത്.റാഗിങ്ങിനിരയായി ഇനി കേരളത്തില്‍ ഒരു മാതാപിതാക്കളുടെയും കണ്ണീര് വീഴരുത്. മുഖ്യമന്ത്രിക്ക് ചെന്നിത്തല കത്തയച്ചു കൂടുതല്‍ വായിക്കുക . . .. പാതി വില തട്ടിപ്പ്: നല്ല കാര്യത്തിനെന്ന് കരുതി വീട് വാടകയ്ക്ക് നൽകിയതാണെന്ന് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം പാലക്കാട്: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉന്നയിച്ച ആരോപണം നിഷേധിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം പ്രേംകുമാർ. ഒരു എൻജിഒ തുടങ്ങാൻ തന്റെ വീടിന്റെ അഡ്രസ്സ് ചിലർ ചോദിച്ചിരുന്നുവെന്നും നല്ല കാര്യത്തിന് ആണെന്ന് കരുതി വീട് വാടകയ്ക്ക് നൽകാനാണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. സീഡ്സ് സൊസൈറ്റിയുമായി യാതൊരു ബന്ധവും തനിക്കും മന്ത്രിക്കും ഇല്ലെന്നും പ്രേംകുമാർ വ്യക്തമാക്കി. വായന തുടരുക ....
|
|
കേരളീയരും, കേരള വിരുദ്ധരുമെന്ന നിലയിലേക്ക് ശശി തരൂർ വിവാദത്തിലെ ചർച്ച മാറിയെന്ന് മന്ത്രി പി രാജീവ് കേരളീയരും, കേരള വിരുദ്ധരുമെന്ന നിലയിലേക്ക് ശശി തരൂർ വിവാദത്തിലെ ചർച്ച മാറിയെന്ന് മന്ത്രി പി രാജീവ്. സഭയിലെ പ്രതിപക്ഷം കേരളത്തിലെ ജനങ്ങളുടെ പ്രതിപക്ഷമാകരുത്. കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളുടെ മറുപടിയാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. സർക്കാരിനുള്ള മറുപടി അല്ല. വിഡി സതീശന് വീഡിയോ ഇട്ട് മറുപടി പറയാമെന്നും വ്യവസായ മന്ത്രി പി രാജീവ് എറണാകുളത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വായന തുടരുക . . . വോയിസ് കമാന്‍ഡ് വഴി ഇനി പേയ്‌മെന്റ് നടത്താം ഉപയോക്താക്കള്‍ക്കായി പുതിയ എഐ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഗൂഗിള്‍ പേ. വോയിസ് കമാന്‍ഡ് വഴി യുപിഐ പേയ്‌മെന്റുകള്‍ നടത്താന്‍ അനുവദിക്കുന്നതാണ് ഫീച്ചര്‍. ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ ഉടന്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. ഗൂഗിള്‍ പേയില്‍ വോയ്‌സ് കമാന്‍ഡുകള്‍ അവതരിപ്പിക്കുന്നതോടെ, നിരക്ഷരര്‍ക്ക് പോലും ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ നടത്തുന്നത് എളുപ്പമാകും. ഉപയോക്താക്കള്‍ക്ക് ശബ്ദ നിര്‍ദ്ദേശങ്ങളിലൂടെ ഇടപാടുകള്‍ നടത്താന്‍ കഴിയും. പ്രാദേശിക ഭാഷകളില്‍ പേയ്‌മെന്റുകള്‍ സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള 'ഭാസിനി' എഐ പദ്ധതിയില്‍ ഗൂഗിള്‍ കേന്ദ്ര സര്‍ക്കാരുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയാണ്. അതിനാല്‍ ഈ വോയ്‌സ് ഫീച്ചര്‍ ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍, ഫോണ്‍പേയും ഗൂഗിള്‍ പേയുമാണ് യുപിഐ പേയ്‌മെന്റ് മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്നത്. 2024 നവംബറിലെ റിപ്പോര്‍ട്ട് അനുസരിച്ച്, മൊത്തം യുപിഐ ഇടപാടുകളുടെ 37 ശതമാനം ഗൂഗിള്‍ പേയിലൂടെയാണ് നടക്കുന്നത്. 47.8 ശതമാനം ഫോണ്‍പേയും. വായന തുടരുക . . വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് റംസാൻ മാസം ജോലി സമയത്തില്‍ ഇളവ് നൽകി തെലങ്കാന സര്‍ക്കാര്‍ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള സർക്കാർ ജീവനക്കാര്‍ക്ക് റംസാന്‍ മാസം ജോലി സമയത്തില്‍ ഇളവ് നൽകി തെലങ്കാന സർക്കാർ. മാര്‍ച്ച് 2 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലാണ് ഇളവ്. ജോലി സമയം വൈകിട്ട് നാല് മണി വരെയാക്കിയാണ് ഇളവ് ചെയ്തത്. സര്‍ക്കാര്‍ വകുപ്പിലെ ജീവനക്കാര്‍ അധ്യാപകര്‍, കരാറുകാര്‍, കോര്‍പ്പറേഷന്‍, പൊതുമേഖലാ ജീവനക്കാര്‍ എന്നിവിടങ്ങളിലെ മുസ്‌ലിം വിഭാഗക്കാര്‍ക്ക് ഇളവ് പ്രഖ്യാപിച്ചത്. എന്നാല്‍ ജീവനക്കാര്‍ കുറവുള്ള ഇടങ്ങളിൽ ആവശ്യമെങ്കിൽ മുസ്ലിം ജീവനക്കാർ ജോലി നേരത്തെ അവസാനിപ്പിക്കാൻ പാടില്ലെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നു വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . സംസ്ഥാന സമ്മേളനത്തില്‍ നായനാരുടെ എഐ വീഡിയോ; എഐക്കെതിരായ സമീപനത്തിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്ത് തിരുവനന്തപുരം: എ-ഐക്കെതിരായ സമീപനത്തിൽ ഇരട്ടത്താപ്പുമായി സിപിഎം. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എ-ഐ എന്നാണ് പാർട്ടി കോൺഗ്രസ്സിനായുള്ള രാഷ്ട്രീയപ്രമേയത്തിലെ വിമർശനം. എന്നാൽ സംസ്ഥാന സമ്മേളനത്തിൻറെ പ്രചരണാർത്ഥം തയ്യാറാക്കിയത് ഇകെ നായനാരുടെ എഐ വീഡിയോ ആണ്. കൂടുതല്‍ വായിക്കുക. ,, ആദിവാസി പെണ്ണിനെ പ്രസിഡന്‍റാക്കിയെന്ന പരാമര്‍ശത്തില്‍ കേസില്ല, സിപിഎം നേതാവിന് പനമരം പൊലീസിന്‍റെ ക്ളീന്‍ചിറ്റ് കല്‍പറ്റ: സിപിഎം വയനാട് ജില്ലാ കമ്മിറ്റി അംഗം എ എൻ പ്രഭാകരന്‍റെ വിവാദ പരാമർശത്തില്‍ പനമരം പോലീസ് കേസെടുക്കില്ല.എസ് സി എസ് ടി ആക്ട് കേസിൽ നിലനിൽക്കില്ലെന്ന് പോലീസിന് നിയമപദേശം കിട്ടി.കേസെടുക്കാൻ കഴിയില്ല എന്ന് പരാതിക്കാരിയായ പനമരം പഞ്ചായത്ത് പ്രസിഡന്‍റിന് പോലീസ് റിപ്പോർട്ട് നൽകും.എ എൻ പ്രഭാകരൻ ആദിവാസി പെണ്ണ് എന്ന് അഭിസംബോധന ചെയ്തതിൽ അടക്കമാണ് ലക്ഷ്മി ആലക്കമറ്റം പരാതി നൽകിയിരുന്നത്.മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പ്രസിഡൻറ് ആക്കിയതിൽ ലീഗ് നേതാക്കൾ മറുപടി പറയേണ്ടിവരും എന്നായിരുന്നു പരാമർശം.മുസ്ലിം വനിതയെ അട്ടിമറിച്ച് ലീഗ് ചരിത്രപരമായ തെറ്റ് ചെയ്തുവെന്നും പ്രഭാകരന്‍ പറഞ്ഞത് വിവാദമായിരുന്നു കൂടുതല്‍ വായിക്കുക . ... COMPUTER TIPS & TRACKS Subscribe Click Here. ഇനി വിവാദം വേണ്ട, അടഞ്ഞ അധ്യായം' ശശി തരൂര്‍ തിരുത്തുമെന്നാണ് കരുതുന്നതെന്ന് കെ സി വേണുഗോപാല്‍ തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ ലേഖനവുമായി ബന്ധപ്പെട്ട് ഇനി വിവാദം വേണ്ടെന്നും അടഞ്ഞ അധ്യായമായി കാണാനാണ് കോൺഗ്രസിന് താൽപര്യമെന്നും കെ സി വേണുഗോപാൽ. ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ് തരൂർ എഴുതിയത്. ശരിയായ ഡാറ്റ കിട്ടിയാൽ നിലപാട് മാറ്റും എന്ന് തരൂർ പറഞ്ഞിട്ടുണ്ട്. അത് മുഖവിലയ്ക്ക് എടുക്കാനാണ് പാർട്ടി ആഗ്രഹിക്കുന്നത്. കോൺഗ്രസ് നേതാക്കൾക്ക് ഇടയിൽ ഭിന്നാഭിപ്രായം ഇല്ലെന്നും കെ സി വേണുഗോപാൽ അവകാശപ്പെട്ടു. വായിച്ചു വളരുക....
|
|
ഡാമുകളിലൂടെയുള്ള സീ പ്ലെയിന്‍ സാധ്യതയില്‍ ആദ്യ പരിഗണന നൽകുന്നത് മലമ്പുഴക്ക് ഡാമുകളിലൂടെയുള്ള സീ പ്ലെയിൻ സാധ്യതയിൽ ആദ്യ പരിഗണന നൽകുന്നത് മലമ്പുഴക്ക് . മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് ഇക്കാര്യം അറിയിച്ചത് . ഈ സാധ്യത ഫലപ്രദമായി നടത്താൻ സാധിച്ചാൽ പ്രദേശത്ത് വലിയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മലമ്പുഴയില്‍ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഇന്‍റഗ്രേറ്റഡ് കാരവൻ പാർക്കിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. https://dailynewslive.in/malambuzha/ വായന തുടരുക.... ഇന്ത്യ ഖത്തര്‍ ബന്ധം തന്ത്രപ്രധാന ബന്ധമായി ഉയര്‍ത്താന്‍ ധാരണ ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽ താനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ദില്ലിയിൽ നടത്തിയ ചർച്ചയിൽ ഇന്ത്യ- ഖത്തർ ബന്ധം തന്ത്രപധാന ബന്ധമായി ഉയർത്താൻ ധാരണയിലെത്തി. ഇതു സംബന്ധിച്ച കരാറിൽ ഇരു നേതാക്കളുടെയും സാന്നിധ്യത്തിൽ ഖത്തർ പ്രധാനമന്ത്രി മൊഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിയും വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഒപ്പു വച്ചു. ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പിട്ടു.ഖത്തറിൽ നിന്ന് ഇന്ത്യ കൂടുതൽ പ്രകൃതി വാതകം വാങ്ങാനും ധാരണയായി. ഖത്തർ വധശിക്ഷ റദ്ദാക്കിയെങ്കിലും ഇനിയും ഇന്ത്യയിലേക്ക് മടങ്ങാനാകാത്ത മുൻ നാവികസേന ഉദ്യോഗസ്ഥൻറെ കാര്യവും ചർച്ചയായെന്നാണ് സൂചന. രാവിലെ ഖത്തർ അമീറിന് രാഷ്ട്രപതി ഭവനിൽ ആചാരപരമായ വരവേല്പ് നല്കി. ഇന്ത്യയിലെയും ഖത്തറിലെയും വ്യവസായികളുമായും അമീർ കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതിയുമായുള്ള ചർച്ചയ്ക്ക് ശേഷം ഷെയ്ത് തമീം ബിൻ ഹമദ് അൽ താനി രാത്രി എട്ടരയ്ക്ക് മടങ്ങും. https://dailynewslive.in/india-qatar-agree-to-elevate-ties-to-strategic-partnership/ വായനതുടരുക ........ കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? https://api.whatsapp.com/send?phone=919745397722&text=Send20%a20 ഇവിടെ ക്ലിക്ക് ചെയ്യുക. ചാലക്കുടി ഫെഡറല്‍ ബാങ്കിന്റെ ശാഖയില്‍ നടത്തിയ കൊള്ളയിലൂടെ തട്ടിയെടുത്ത പണത്തിലെ നല്ലൊരു പങ്ക് സുഹൃത്തിൽ നിന്നു വാങ്ങിയ വായ്പ മടക്കി നൽകാനാണ് റിജോ വിനിയോഗിച്ചത് എന്ന്പോലീസ് ചാലക്കുടി ഫെഡറൽ ബാങ്കിന്റെ ശാഖയിൽ നടത്തിയ കൊള്ളയിലൂടെ തട്ടിയെടുത്ത പണത്തിലെ നല്ലൊരു പങ്ക് സുഹൃത്തിൽ നിന്നു വാങ്ങിയ വായ്പ മടക്കി നൽകാനാണ് റിജോ വിനിയോഗിച്ചത് എന്ന്പോലീസ്. സുഹൃത്തിൻ്റെ വീട്ടിൽ പ്രതിയെ എത്തിച്ച് പൊലീസ് ഈ തുക കണ്ടെടുത്തു. ബാങ്കിൽ നിന്നും കവർന്ന 15 ലക്ഷം രൂപയിൽ ഏറിയപങ്കും ബണ്ടിൽ പോലും പൊട്ടിക്കാത്ത നിലയിൽ റിജോയുടെ വീട്ടിൽ നിന്നു തന്നെ പോലീസ് കണ്ടെടുത്തിരുന്നു. വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ 12 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. കവർച്ചയിലൂടെ കിട്ടിയ പണത്തിൽ 294000 രൂപ സുഹൃത്തായ ബിനീഷിന് നൽകി എന്നായിരുന്നു പ്രതി പോലീസിനോട് പറഞ്ഞത്. റിജോയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ റിജോ പണം തന്ന കാര്യം സുഹൃത്ത് തന്നെ നേരിട്ട് പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. https://dailynewslive.in/chalakkudy-bank/ വായന തുടരുക . .. പാതി വില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 12 ഇടങ്ങളില്‍ ഇഡി റെയ്‌ഡ് പാതി വില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 12 ഇടങ്ങളിൽ ഇഡി റെയ്‌ഡ്. കൊച്ചിയിൽ ലാലി വിൻസെന്റിന്റെ വീട്ടിലും ആനന്ദകുമാറിന്റെ ശാസ്ത്മംഗലത്തെ ഓഫീസിലും ഇഡി പരിശോധന നടത്തിവരികയാണ്. തോന്നയ്ക്കൽ സായി ഗ്രാമിലും അനന്തു കൃഷ്ണന്റെ ഇടുക്കി കോളപ്രയിലെ ഓഫീസിലും പരിശോധനയുണ്ട്. കോളപ്രയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പാതിവില തട്ടിപ്പ്. അതോടൊപ്പം പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന്റെ സ്ഥാപനത്തിലും ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടക്കുകയാണ്. ക്രൈം ബ്രാഞ്ച് എസ്പി എംജെ സോജൻ നേരിട്ടത്തിയാണ് പരിശോധന. https://dailynewslive.in/ed-raids-12-places-in-connection-with-half-price-fraud-case/ വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക പുതിയ സര്ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ശക്തിപ്രകടനമാക്കാനൊരുങ്ങി ബിജെപി പുതിയ സര്ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ശക്തിപ്രകടനമാക്കാനൊരുങ്ങി ബിജെപി. വ്യാഴാഴ്ച വൈകീട്ട് രാംലീല മൈതാനത്ത് ആണ് ചടങ്ങ്, നിയമസഭാ കക്ഷി യോഗം നാളെ ചേര്‍ന്ന് മുഖ്യമന്ത്രിയെ ഔദ്യോഗികമായി തീരുമാനിക്കും. എൻഡിഎ ഭരിക്കുന്ന 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപ മുഖ്യമന്ത്രിമാരും പങ്കെടുക്കും. 50 സിനിമാ താരങ്ങൾ അടക്കം സെലിബ്രിറ്റികൾക്കും ക്ഷണം ഉണ്ട്. ചടങ്ങിന് ശേഷം മ്യൂസിക് ഷോയുമുണ്ടാകും. കഴിഞ്ഞ ദിവസം ബിജെപി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ ഏകോപന ചുമതല ജന സെക്രട്ടറിമാരായ തരുൺ ചുഗിനും, വിനോദ് താവടെയ്ക്കും നൽകി. പർവേഷ് വർമ, വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ, വനിതാ നേതാക്കളായ രേഖ ഗുപ്ത, ശിഖ റായ് എന്നിവരുടെ പേരുകളാണ് അന്തിമ പട്ടകയിലുള്ളത്. https://dailynewslive.in/bjp-is-preparing-to-make-the-swearing-in-ceremony-of-the-new-government-a-show-of-strength/ വായന തുടരുക . . https://dailynewslive.in/latest-malayalam-short-news-2025-february-18-evening-news/വാര്‍ത്തകള്‍ | ഫെബ്രുവരി 18 ചൊവ്വാഴ്ച. Have Any Computer / IT Related Issues? കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. https://wa.link/5dkzrv ബന്ധപെടുക എസ്എഫ്ഐ അടിയന്തരമായി പിരിച്ചുവിടണം, സഹപാഠികളെ കൊല്ലാക്കൊല ചെയ്യുന്നത് മൃഗയാവിനോദമായെന്ന് കെസുധാകരന്‍ തിരുവനന്തപുരം: സഹപാഠികളെ കൊലചെയ്യുന്നതും കൊല്ലാക്കൊല ചെയ്യുന്നതും എസ്എഫ്ഐയുടെ മൃഗയാവിനോദമായി മാറിയ സാഹചര്യത്തില്‍ സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. എസ്ഐഫ്ഐ സംസ്ഥാന സമ്മേളനം ആരംഭിച്ച സാഹചര്യത്തില്‍ ഇങ്ങനെയൊരു തീരുമാനമാണ് കേരളം കേള്‍ക്കാന്‍ കാത്തിരിക്കുന്നത്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഇക്കാര്യത്തില്‍ കേരള സമൂഹത്തോടൊപ്പം നില്ക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. https://www.asianetnews.com/kerala-news/dismiss-sfi-k-sudhakaran-demands-srvfat വായന തുടരുക . . .
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |