(1)

മാര്‍ച്ച്  2025 ചൊവ്വാഴ്ച

1200 മീനം 4

വാല്യം 2 ലക്കം 242

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

18

Your power is in your thoughts, so stay awake. In other words, remember to remember.
 
Rhonda Byrne, The Secret

ഡാറ്റ ബാങ്കില്‍ നികത്തു ഭൂമിയെന്ന് രേഖപ്പെടുത്തരുതെന്ന് ഹൈകോടതി

ഡാറ്റ ബാങ്കില്‍ നികത്തു ഭൂമി എന്ന് രേഖപ്പെടുത്തരുതെന്നും നെല്‍വയലെന്നോ തണ്ണീര്‍ത്തടമെന്നോ മാത്രമാണ് ചേര്‍ക്കേണ്ടതെന്നും  ഹൈകോടതി വ്യക്തമാക്കി. നികത്തു ഭൂമി എന്ന് ചേർക്കുന്നത് വ്യവസ്ഥക്ക് വിരുദ്ധവും അനാവശ്യവുമാണെന്നും ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്തമാക്കി. 10 വർഷത്തിലേറെയായി നികത്തു ഭൂമിയെന്ന് വിശേഷിപ്പിച്ചിരിക്കുന്ന ഇടപ്പള്ളി ലൈന്‍ പ്രോപ്പര്‍ട്ടീസിന്‍റെ ഭൂമി ഡാറ്റ ബാങ്കില്‍ നിന്ന് നീക്കാൻ നിർദേശം നൽകി പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ നിരീക്ഷണം. 2008ലെ നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം ഡാറ്റ ബാങ്ക് തയാറാക്കാനുള്ള വകുപ്പനുസരിച്ച് നെല്‍വയല്‍ തണ്ണീര്‍ത്തടം എന്നിങ്ങനെയല്ലാതെ ഡാറ്റ ബാങ്കില്‍ രേഖപ്പെടുത്താന്‍ വ്യവസ്ഥയില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്. വായന തുടരുക . . .

ഗാനരചയിതാവ് മങ്കൊമ്പ് ​ഗോപാലകൃഷ്ണന്‍ അന്തരിച്ചു

ഗാനരചയിതാവ് മങ്കൊമ്പ് ​ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് എട്ട് ദിവസം മുന്‍പാണ് മങ്കൊമ്പ് ഗോപാല കൃഷ്ണനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചിരുന്നു. ഇന്ന് വൈകുന്നേരം 4.55 ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ബാഹുബലിയടക്കം മൊഴി മാറ്റ ചിത്രങ്ങൾക്കും  അദ്ദേഹം മലയാളം പാട്ടുകൾ ഒരുക്കി. ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍, നാടന്‍ പാട്ടിന്റെ മടിശീല, കാളിദാസന്റെ കാവ്യ ഭാവനയെ തുടങ്ങി നിരവധി ഹിറ്റുകള്‍ ​ഗോപാലകൃഷ്ണന്റെ സംഭാവനയാണ്. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. തീര്‍ത്തും കേരളീയമായ സാംസ്‌കാരിക ജീവിതത്തിന്റെ സ്പര്‍ശമുള്ള ഗാനങ്ങള്‍കൊണ്ട് സഹൃദയമനസ്സില്‍ സ്ഥാനം നേടിയ ചലച്ചിത്ര ഗാനരചയിതാവായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണനെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. തുടര്‍ന്നു വായിക്കുക . . .

Reach your Special News Hook and Corner of the world. Advertise in
Kakadrushiti at very low cost.
Send to
9745397722

അബ്ദുള്‍ റഹീമിന്റെ കേസ് വീണ്ടും മാറ്റിവെച്ചു

അബ്ദുള്‍ റഹീമിന്റെ കേസ് വീണ്ടും മാറ്റിവെച്ചു. സൗദി ബാലനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ കേസ് റിയാദ് കോടതി വീണ്ടും മാറ്റിയതായി നിയമ സഹായ സമിതിക്ക് വിവരം കിട്ടി. പത്താം തവണയാണ് റിയാദ് കോടതി കേസ് മാറ്റുന്നത്. രാവിലെ  11ന് ആരംഭിച്ച സിറ്റിങ്ങില്‍ പതിവുപോലെ ജയിലില്‍ നിന്ന് അബ്ദുള്‍ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യന്‍ എംബസി പ്രതിനിധി സവാദും കുടുംബപ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു. വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

സെക്രട്ടേറിയറ്റ് വളഞ്ഞ് ആശ വര്‍ക്കര്‍മാര്‍ പ്രധാന​ കവാടങ്ങള്‍ അടച്ച് പോലീസ്, കനത്ത സുരക്ഷ

തിരുവനന്തപുരം: രാപകൽ സമരത്തിന്റെ തുടർച്ചയായി ആശ വർക്കർമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടങ്ങളെല്ലാം പ്രവര്‍ത്തകര്‍ ഉപരോധിച്ചിരിക്കുകയാണ്. ​ഗേറ്റുകളെല്ലാം അടച്ചുപൂട്ടിയ പോലീസ്, കനത്ത സുരക്ഷയാണ് സെക്രട്ടേറിയറ്റിന് ചുറ്റും ഏർപ്പെടുത്തിയിരിക്കുന്നത്. വായന തുടരുക . ..

Todays Special GK

NASA’s SpaceX Crew-9 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)

Aristocrat Leisures
Send to
9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

പ്രതി ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ എന്ന് പൊലീസ്

കൊല്ലം ഉളിയക്കോവിലില്‍ ഫെബിന്‍ എന്ന വിദ്യാർത്ഥിയെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തേജസ് രാജ് ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാനായിരുന്നു പദ്ധതിയെന്നും  കുപ്പിയില്‍ പെട്രോളുമായിട്ടാണ് തേജസ് രാജ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത് തുടർന്ന് ഫെബിന്റെ അച്ഛനുമായുള്ള വാക്കുതര്‍ക്കത്തിനിടെ തടയാനെത്തിയ ഫെബിനെ കുത്തുകയായിരുന്നു ഫെബിനെ കുത്തിയതിന് ശേഷം കാറുമെടുത്ത് രക്ഷപ്പെട്ട പ്രതി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ആക്രമണത്തില്‍ ഫെബിന്റെ അച്ഛനും പരിക്കേറ്റിരുന്നു. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. വായന തുടരുക . . .

 

 Protect yourself from Burning Sun.
Don't travel for any kind of IT or
online Sevices
All kinds of IT / Online Services are Available I your Mobile
WA your request to 9745397722

ബോംബ് ഭീഷണി പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച് തേനീച്ചക്കൂട്ടം, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരം കലക്ടറേറ്റില്‍ ബോംബ് ഭീഷണിയെത്തുടർന്ന് പരിശോധനക്കെത്തിയ ബോംബ് സ്ക്വാഡ് ഉദ്യോ​ഗസ്ഥര്‍ക്ക് തേനീച്ചയുടെ ആക്രമണം. പരിശോധന തുടരുന്നതിനിടെ കലക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകിയതിനെ തുടർന്ന് ആക്രമിക്കുകയായിരുന്നു. ബോംബ് സ്ക്വാഡിലുണ്ടായിരുന്ന ജീവനക്കാർക്കും കലക്ടറേറ്റ് ജീവനക്കാര്‍ക്കും പൊലീസുകാര്‍ക്കും ഉള്‍പ്പടെ തേനീച്ചയുടെ ആക്രമണത്തില്‍ പരുക്കേറ്റു. കലട്രേറ്റിൽ‌ പരിശോധന നടന്നിരുന്നതിനാല്‍ ജീവനക്കാരെല്ലാം പുറത്തായിരുന്നു. ഇതിനിടയിലേക്കാണ് തേനീച്ചക്കൂട് ഇളകി വീണത്. കുത്തേറ്റ് അവശനിലയിലായവരെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. തുടര്‍ന്നു വായിക്കുക . . .

 

 

 

 

 

 

 

 

 

 

 

 

 

 

 

പാലക്കാട് വീണ്ടും കള്ളില്‍ കഫ് സിറപ്പ്

പാലക്കാട് ചിറ്റൂര്‍ റേഞ്ചിര്‍ കള്ളിന്‍റെ സാംപിളില്‍ ചുമ മരുന്നില്‍ ഉപയോഗിക്കുന്ന ബനാട്രിന്‍ എന്ന രാസപദാർത്ഥത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു. ആറു കള്ളുഷാപ്പുകളിലെ കള്ളിലാണ് കൃത്രിമത്വം കണ്ടെത്തിയത്. ക്രമക്കേട് കണ്ടെത്തിയ ഗ്രൂപ്പിലെ 15 കള്ളുഷാപ്പുകളുടെയും ലൈസൻസ് റദ്ദാക്കും. നേരത്തെ ക്രമക്കേട് കണ്ടെത്തിയ ഒന്‍പതാം ഗ്രൂപ്പിലെ മൂന്ന് ഷാപ്പുകളില്‍ വീണ്ടും ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതായും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍  പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ നടപടിക്ക് നിർദ്ദേശം നൽകി വായന തുടരുക . . .

കേരളത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം 1186.84 കോടി രൂപയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി

പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി കുടിശ്ശികയടക്കം കേരളത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം 1186.84 കോടി രൂപയാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 2023-24 ലെ കേന്ദ്രവിഹിതത്തിലെ കുടിശ്ശിക 280.58 കോടി രൂപയും  2024-25 ലെ കേന്ദ്രവിഹിതത്തിലെ കുടിശ്ശിക 513.54 കോടി രൂപയും  2025-26 ലേയ്ക്ക് അംഗീകരിച്ച തുക 654.54 കോടി രൂപയുമാണ്. പി എം ശ്രീ പദ്ധതിയിൽ ഒപ്പു വച്ചില്ലെന്നു പറഞ്ഞ് കേരളത്തിന് അര്‍ഹമായ വിഹിതം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുകയാണെന്നും  എല്ലാവരെയും ഉൾക്കൊള്ളുന്നതും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസത്തിന് പ്രതിജ്ഞാബദ്ധമായ കേരള മോഡലിനെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും  മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. വായന തുടരുക . .

വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും.
Read Kakadrushti the information Bundar.
കുഞ്ഞുണ്ണി മാഷ്.

നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും  തമ്മില്‍ ശക്തമായ വാദപ്രതിവാദം. സിപിഎമ്മിന്റെ നയങ്ങളും സംസ്ഥാനത്തെ പൊലീസ് ഭരണവും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ചയും അടക്കം രമേശ് ചെന്നിത്തല ഉന്നയിച്ച വിമര്‍ശനങ്ങളില്‍ മുഖ്യമന്ത്രി മറുപടി നൽകി. അതോടൊപ്പം കേന്ദ്ര സര്‍ക്കാരിനെ നവ ഫാസിസ്റ്റ് എന്ന് വിലയിരുത്തിയ സിപിഎം നയത്തെ മുഖ്യമന്ത്രി ന്യായീകരിച്ചു. മനുഷ്യന് ഏറ്റവും പ്രധാനപ്പെട്ടത് ജീവിക്കാനുള്ള അവകാശമാണ് എല്ലാ മൗലിക അവകാശങ്ങളും എടുത്തു കളഞ്ഞ ഒരു കാലം ഇന്ത്യയിൽ ഉണ്ടായിരുന്നു അതാണ് അടിയന്തരാവസ്ഥക്കാലമെന്നും  അതിനെ സിപിഎം വിശേഷിപ്പിച്ചത് അമിതാധികാര പ്രയോഗം എന്നാണ് ഞങ്ങള്‍ വാക്കുകള്‍ ഉപയോഗിക്കുന്നത് ശരിയായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും  മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്നു വായിക്കുക ....

ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം

ഉത്സവങ്ങളില്‍ ആനയെ എഴുന്നള്ളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആനകളുടെ സർവേ എടുക്കണം എന്നതടക്കമുള്ള നിർദേശം സംബന്ധിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി നടപടിക്കെതിരെ വിശ്വ ഗജ സമിതി നൽകിയ ഉത്തരവിലാണ് നടപടി. ആനകളുടെ എഴുന്നെള്ളിപ്പ് സംസ്കാരത്തിന്‍റെ ഭാഗമാണെന്നും ഇത് പൂര്‍ണ്ണമായി തടയാനുള്ള നീക്കമാണെന്ന് തോന്നുന്നതായും സുപ്രീം കോടതി ജസ്റ്റിസ് നാഗരത്ന വിമര്‍ശിച്ചു. നാട്ടാന പരിപാലനവും, ഉത്സവങ്ങളില്‍ ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട്  ഹൈക്കോടതി സ്വമേധയാ എടുത്ത കേസുമായി ബന്ധപ്പെട്ട് രണ്ട് ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ എത്തിയത്.

വായനതുടരുക......

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

കമ്പോള നിലവാരം . . .

Kerala

സ്ത്രീ ശക്തി ബോധ്യപ്പെടുത്തണം അങ്കണവാടി സമരത്തില്‍ ഐക്യദാർഢ്യവുമായി വിഡി സതീശന്‍

തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിഡി സതീശന്‍. ന്യായമായ സമരമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സ്ത്രീ ശക്തി ബോധ്യപ്പെടുത്തി കൊടുക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു. അങ്കണവാടി ജീവനക്കാരുടെ പരാതി ​ഗൗരവം ഉള്ളതാണ്. അത് ഉടൻ തന്നെ പരിഹരിക്കപ്പെടേണ്ടതാണ്. ജീവനക്കാർ നടത്തുന്ന ഈ സമരത്തിന് തങ്ങൾ കൂടെ തന്നെ കാണുമെന്നും, എല്ലാവിധ പിന്തുണയും നൽകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വായിക്കുക.....

കപ്പല്‍ കിട്ടാനില്ല; ദുബായ്-കൊച്ചി യാത്രാ കപ്പല്‍ പദ്ധതി പ്രതിസന്ധിയില്‍

കൊച്ചി: ദുബായ്-കൊച്ചി യാത്രാ കപ്പല്‍ പദ്ധതി പ്രതിസന്ധിയില്‍. കപ്പല്‍ കിട്ടാനില്ലെന്ന് കരാര്‍ കമ്പനി മാരിടൈം ബോര്‍ഡിനെ അറിയിച്ചു. തുർക്കി, യുഎഇ രാജ്യങ്ങളില്‍ അന്വേഷിച്ചെങ്കിലും കപ്പൽ ഇല്ലെന്നാണ് കമ്പനിയുടെ വിശദീകരണം. ചെന്നൈ ആസ്ഥാനമായ വൈറ്റ് സീ ഷിപ്പിങ് കമ്പനിയാണ് പദ്ധതിക്കായി താത്പര്യം അറിയിച്ചത്. കപ്പല്‍ സര്‍വീസ് തുടങ്ങിയാല്‍ യാത്ര ചെലവ് കുറയുമെന്നായിരുന്നു പ്രതീക്ഷ. വായന തുടരുക . . .

COMPUTER
TIPS & TRACKS
Subscribe
Click Here.

തദ്ദേശ സ്ഥാപനങ്ങളിൽ അഴിമതി കണ്ടാല്‍ വാട്സ്ആപ്പിലൂടെ അറിയിക്കാം; സിംഗിള്‍' വാട്‌സാപ്പ് നമ്പര്‍ പുറത്തിറക്കി മന്ത്രി

തിരുവനന്തപുരം: അഴിമതി രഹിത തദ്ദേശ സ്ഥാപനങ്ങള്‍ എന്ന ലക്ഷ്യത്തിനായി അഴിമതിക്കെതിരെ പരാതി നല്‍കാനുള്ള സിംഗിൾ വാട്‌സാപ്പ് നമ്പര്‍ പുറത്തിറക്കി തദ്ദേശ സ്വയംഭരണ, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്. 807 806 60 60 എന്ന നമ്പര്‍ ചടങ്ങില്‍ മന്ത്രി പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായി തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ പൂര്‍ണമായി ഓണ്‍ലൈനാക്കി മാറ്റുന്ന സംസ്ഥാനമായി കേരളം മാറാൻ പോവുകയാണെന്നും മന്ത്രി പറഞ്ഞു.  കൂടുതല്‍ വായിക്കുക . . .

കടല്‍ മണല്‍ ഖനനം അനുവദിക്കില്ലെന്ന് കെസി വേണുഗോപാല്‍

കേരളത്തില്‍ കടല്‍ മണല്‍ ഖനനം അനുവദിക്കില്ലെന്ന നിലപാട് ലോക്സഭയില്‍ ആവര്‍ത്തിച്ച് കെ സി വേണുഗോപാല്‍ എം പി. കടല്‍ മണല്‍ ഖനനം നിര്‍ത്തിവയ്ക്കേണ്ടതിന്റെ പാരിസ്ഥിതിക ആവശ്യകതയും പ്രത്യാഘാതങ്ങളും വിവരിച്ച് സഭയില്‍ ചോദ്യോത്തര വേളയിലാണ് കെ സി വേണുഗോപാല്‍ വിഷയം ഉന്നയിച്ചത്. ധാതു മണൽ ഖനനവുമായി ബന്ധപ്പെട്ട 2022 ലെ നിയമത്തില്‍ പാരിസ്ഥിതിക സന്തുലനത്തെ തകർക്കുന്ന നടപടികൾ തടയാൻ വ്യവസ്ഥകളുണ്ടെന്നും, കടല്‍ മണല്‍ ഖനന വിഷയത്തിലും ഇക്കാര്യങ്ങള്‍ പാലിക്കുമെന്നുമുള്ള പരിസ്ഥിതി വനം സഹ മന്ത്രി കീര്‍ത്തി വര്‍ദ്ധന സിംഗ് നൽകിയ മറുപടി യാഥാർഥ്യം മൂടിവെച്ചു പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും വേണുഗോപാല്‍ വ്യക്തമാക്കി. വായന തുടരുക . . .

പാറക്കലിലെ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചു

കണ്ണൂർ പാറക്കലിലെ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ  മുത്തു  അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്. നാല് മാസം മാത്രം പ്രായമായ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞാണ് കൊലപ്പെടുത്തിയത്. മാതാപിതാക്കളില്ലാത്ത 12 വയസുകാരി മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമോയെന്ന് 12കാരി ഭയന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
 ഇവിടെ ക്ലിക്ക്  ചെയ്യുക.

ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും മടങ്ങിവരുന്നു
നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും മടങ്ങിവരുന്നു. ക്രൂ-10 ബഹിരാകാശ ഗവേഷണ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയതോടെ ദൗത്യം പൂര്‍ത്തിയാക്കി ക്രൂ-9 സംഘം ഭൂമിയിലേക്ക് മടങ്ങുകയാണ്. ഭൂമിയിലേക്കുള്ള തിരിച്ചുവരവിനായി ക്രൂ-9 സംഘത്തിലെ നാല് പേരും യാത്രാ പേടകമായ ഡ്രാഗണ്‍ ഫ്രീഡം പേടകത്തിലേക്ക് പ്രവേശിച്ചു. സുനിതയ്ക്കും ബുച്ചിനും പുറമെ നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരാണ് ക്രൂ-9 സംഘത്തിലുള്ളത്. പത്തരയോടെ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് പുറപ്പെടും. വെറും 8 ദിവസത്തെ പരീക്ഷണ ദൗത്യത്തിനായി പോയി 9 മാസത്തിലേറെ ഐഎസ്എസില്‍ ചിലവഴിച്ച സുനിതയുടെയും ബുച്ചിന്‍റെയും മടങ്ങിവരവാണ് ക്രൂ-9 സംഘത്തെ ഭൂമിയിലേക്ക് വഹിച്ചുകൊണ്ടുവരുന്ന സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ഫ്രീഡം പേടകത്തെ ശ്രദ്ധേയമാക്കുന്നത്. വായന തുടരുക ....

ആശമാര്‍ക്ക് നേരിയ ആശ്വാസം; ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു......
തിരുവനന്തപുരം:
ആശ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ സര്‍ര്‍ർ പിന്‍വലിച്ചു. ഓണറേറിയം നൽകുന്നതിനായി നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങള്‍ പിൻവലിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. മാനദണ്ഡങ്ങളിലെ ഇളവ് തത്വത്തിൽ സമ്മതിച്ചിരുന്നുവെങ്കിലും ഉത്തരവ് ഇപ്പോഴാണ് ഇറക്കിയത്. വായന തുടരുക . . .

മയക്കുവെടിയേറ്റ് ചാടിവീണു; ഗ്രാമ്പിയിലെ കടുവ വനപാലകസംഘത്തിന്റെ വെടിയേറ്റ് ചത്തു

വണ്ടിപ്പെരിയാര്‍(ഇടുക്കി): ഗ്രാമ്പിയിൽ ജനവാസമേഖലയില്‍ ഭീതിപരത്തിയ കടുവയെ മയക്കുവെടി വെച്ചെങ്കിലും വനപാലകസംഘത്തിനു നേരെ ചാടിവീണ കടുവ വെടിയേറ്റതിനെ തുടർന്ന് ചത്തു. പ്രദേശത്തെ തേയിലത്തോട്ടത്തിനുള്ളിലായിരുന്ന കടുവയെ വെറ്റിനറി ഡോക്ടര്‍മാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. രണ്ടാമതും മയക്കുവെടി വെച്ചപ്പോഴാണ് കടുവ ദൗത്യസംഘത്തിനുനേരെ ചാടിവീണത്. വായന തുടരുക . . ..

 
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722
എന്ന നമ്പറില്‍ ബന്ധപ്പെടുക


ആശമാര്‍ക്ക് പിന്നാലെ രാപ്പകല്‍ സമരവുമായി അങ്കണവാടി ജീവനക്കാരും

സെക്രട്ടറിയേറ്റ് പടിക്കന്‍ അനിശ്ചിതകാല രാപ്പകൽ സമരം തുടങ്ങി അങ്കണവാടി ജീവനക്കാരും. മിനിമം കൂലി ഇരുപത്തി ഒന്നായിരം ആക്കണം കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യം വിതരണം ചെയ്യണം വിരമിക്കല്‍  ആനുകൂല്യം വേണം എന്നതടക്കമുള്ള ആവശ്യം ഉന്നയിച്ചാണ് സമരം. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക്  ഓണറേറിയം നല്‍കരുതെന്ന വനിത ശിശു വികസന ഡയറക്ടറുടെ ഉത്തരവിനെതിരെയും ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. സമരം ചെയ്യുന്നവര്‍ക്ക് ഓണറേറിയം നല്‍കേണ്ടെന്നു വനിതാ ശിശു വികസന ഡയറക്ടറാണ് ഉത്തരവിറക്കിയത്. അനിശ്ചിതകാല സമരം തുടര്‍ന്നാല്‍ മറ്റ് നടപടികള്‍ എടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വായന തുടരുക . .

വാര്‍ത്തകള്‍ | മാര്‍ച്ച് 18, ചൊവ്വ

Have Any Computer / IT Related
Issues?
9745397722
കംപ്യൂട്ടര്‍, .ഐ. ടി.
വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.
ബന്ധപെടുക


കേരളത്തില്‍ ബസില്‍ നിന്നിറങ്ങി ലഗേജുമായി പോകുന്നവര്‍ക്കെതിരെയും നോക്കുകൂലി ചുമത്തും'; പരിഹാസവുമായി നിര്‍മല സീതാരാമന്‍

ദില്ലി: കേരളത്തിനെതിരെ രാജ്യസഭയില്‍ രൂക്ഷ വിമർശനവുമായി ധനമന്ത്രി നിർമ്മല സീതാരാമന്‍. കേരളത്തില്‍ ബസില്‍ നിന്നിറങ്ങി ലഗേജുമായി പോകുന്നവര്‍ക്കെതിരെ പോലും നോക്കുകൂലി ചുമത്തും. സിപിഎമ്മുകാരാണ് നോക്കുകൂലിക്ക് പിന്നില്‍. അങ്ങനെയുള്ള കമ്യൂണിസമാണ് കേരളത്തിലുള്ളത്. ആ കമ്യൂണിസമാണ് കേരളത്തില്‍  വ്യവസായം തകർത്തതെന്ന് മന്ത്രി ആരോപിച്ചു.വായന തുടരുക . . .



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.