|
(1) |
|
ജനുവരി 2025 ഞായറാഴ്ച 1200 മകരം 5 |
|
വാല്യം 2 ലക്കം 193 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
19 |
|
A loveful Command does not arouse hostility. It makes the person great. |
|
മഹാകുംഭമേളയ്ക്കിടെ തീപിടിത്തം; ടെന്റുകള്‍ കത്തിനശിച്ചു പ്രയാഗ്‌രാജ്: ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ മഹാകുംഭ മേളക്കിടെ തീപിടിത്തം. സെക്ടർ 19ൽ ശാസ്ത്രി ബ്രിഡ്ജിന് അടുത്താണ് തീപിടിത്തം. ടെന്റുകള്‍ കത്തി നശിച്ചു. തീ അണക്കാനുള്ള ശ്രമം തുടരുന്നു. പൊലീസും അഗ്നിശമന സേനാ വിഭാഗങ്ങളും സംഭവത്തില്‍ അതിവേഗം ഇടപെടുകയും തീയണക്കാനുള്ള ശ്രമം വേഗത്തില്‍ ആരംഭിക്കുകയും ചെയ്തു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ വായിക്കുക . . യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 കൂത്താട്ടുകുളം തട്ടികൊണ്ടുപോകൽ സംഭവത്തിൽ പൊലീസ് വീഴ്ചയിൽ റിപ്പോർട്ട് തേടിയെന്ന് റൂറൽ എസ്.പി വൈഭവ് സക്സേന കൂത്താട്ടുകുളം തട്ടികൊണ്ടുപോകല്‍ സംഭവത്തില്‍ പൊലീസ് വീഴ്ചയില്‍ റിപ്പോർട്ട് തേടിയെന്ന് റൂറല്‍ എസ്.പി വൈഭവ് സക്സേന. വീഴ്ചയുണ്ടെങ്കില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കലാ രാജുവിന്റെ മൊഴി രേഖപ്പെടുത്താല്‍ അപേക്ഷ നൽകി, കേസില്‍ അറസ്റ്റ് ഉടനെന്നും എസ്.പി പറഞ്ഞു.വിചിത്രവാദവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനൻ രംഗത്തെത്തി. കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത് കോൺഗ്രസാണെന്ന് അദ്ദേഹം ആരോപിച്ചു. അവിശ്വാസ പ്രമേയത്തിന് നാല് ദിവസം മുമ്പാണ് കലാ രാജുവിനെ കാണാതായതെന്നും കലാ രാജു എവിടെയായിരുന്നു എന്ന് വ്യക്തമാക്കട്ടെ എന്നും സി എന്‍ മോഹനന്‍ പറഞ്ഞു. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 126 സൈറണുകൾ, 93 വിപിഎൻ ബന്ധിത എമര്‍ജൻസി ഓപ്പറേഷന്‍ സെന്‍ററുള്‍ൾ; 'കവചം' മുന്നറിയിപ്പ് സംവിധാനം ഉദ്ഘാടനം ചൊവ്വാഴ്ച തിരുവനന്തപുരം: കേരളത്തിന്‍റെ ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനം ജനുവരി 21ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. 'കവചം' മുന്നറിയിപ്പ് സൈറണുകളുടെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് നടക്കും. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോകബാങ്ക് എന്നിവയുടെ സഹായത്തോടെ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് സംവിധാനം തയ്യാറാക്കിയത്. വായന തുടരുക . .. Todays Special GK മാഗ്സസെ അവാര്‍ഡ് തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് പ്രതിസന്ധി പരിഹരിക്കണം; എംപിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ ഉപവാസ സമരം കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മരുന്ന് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം കെ രാഘവന്‍ എംപിയുടെ നേതൃത്വത്തില്‍ ഇന്ന് 24 മണിക്കൂര്‍ ഉപവാസ സമരം നടത്തും. മെഡിക്കല്‍ കോളേജിനു മുന്നില്‍ രാവിലെ തുടങ്ങുന്ന സമരം എം കെ മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വായന തുടരുക. . . കഴുത്തിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ച് കാറിൽ കയറ്റി, വസ്ത്രം വലിച്ചുകീറി അപഹാസ്യയാക്കി': കൗൺസിലർ കലാ രാജു കൊച്ചി: വനിതാ കൗൺസിലർമാർ കഴുത്തിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ചാണ് കാറിൽ കയറ്റിയതെന്ന് കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് വധഭീഷണി മുഴക്കിയെന്നും കലാ രാജു വെളിപ്പെടുത്തി. വസ്ത്രം വലിച്ചുകീറി തന്നെ അപഹാസ്യയാക്കി. ഏരിയ കമ്മിറ്റി ഓഫീസിലേക്കാണ് ബലം പ്രയോഗിച്ച് കൊണ്ടുപോയത്. പൊലീസിന് വിഷയത്തിൽ ഇടപെടാമായിരുന്നു എന്നും പക്ഷേ ഒന്നും ചെയ്തില്ലെന്നും കലാ രാജു കുറ്റപ്പെടുത്തി. നഗരസഭ ഭരണത്തിൽ പല കാര്യങ്ങളിലും എതിർപ്പുണ്ടായിരുന്നു. ആര് സംരക്ഷിക്കുന്നുവോ അവർക്കൊപ്പം നിൽക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്തേ കേരളം പരിപാടിയിൽ കലാ രാജു നിലപാട് വ്യക്തമാക്കി. വായന തുടരുക..... വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യ; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കല്‍പറ്റ: എന്‍.എം.വിജയന്റെ ആത്മഹത്യ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച കോൺഗ്രസ് നേതാക്കള്‍ ചോദ്യം ചെയ്യലിന് ഹാജരാകും. ഏതു ദിവസം ഹാജരാകുമെന്ന് എംഎൽഎ ഐസി ബാലകൃഷ്ണൻ ഇന്ന് ക്രൈംബ്രാഞ്ചിനെ അറിയിക്കും. വയനാടിന് പുറത്തുള്ള ഡിസിസി പ്രസിഡന്‍റ് എൻ.ഡി.അപ്പച്ചൻ ജില്ലയിൽ തിരിച്ചെത്തും. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. കൂടുതല്‍ വായിക്കുക.... വന്ദേഭാരത് ട്രെയിനിൽ ദമ്പതികളോട് മതസ്‌പര്ധയോടെ സംസാരം; യുകെ പൗരനായ മലയാളി ജാമ്യമില്ലാ കേസില്‍ അറസ്റ്റില്‍ തിരുവനന്തപുരം: വന്ദേ ഭാരതില്‍ ദമ്പതികളോട് മതസ്പര്‍ധയോടെ സംസാരിച്ച സംഭവത്തില്‍ യുകെ പൗരനായ മലയാളി അറസ്റ്റില്‍. കോട്ടയം സ്വദേശി ആനന്ദ് മാത്യു(54)വാണ് അറസ്റ്റിലായത്. വിഴിഞ്ഞം സ്വദേശികളായ ദമ്പതികളോടാണ് ഇയാള്‍ മതസ്പര്‍ധയോടെ സംസാരിച്ചത്. വന്ദേഭാരതിനെ എതിർത്തവർ ഇപ്പോൾ ഇതിൽ കയറി തുടങ്ങിയോ എന്നായിരുന്നു ചോദ്യം. ബ്രിട്ടീഷ് പൗരത്വമുള്ള മലയാളിയാണ് ആനന്ദ് മാത്യു. ബ്രിട്ടനിൽ നഴ്‌സായിരുന്നു ഇയാളെന്നാണ് വിവരം. സംഭവത്തിൽ ആനന്ദ് മാത്യുവിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് റെയിൽവെ പൊലീസ് അറിയിച്ചു. വായന തുടരുക . . .
|
|
സ്‌നേഹത്തിനും കരുണയ്ക്കും പ്രായമില്ല; ഉമ തോമസിന്റെ ഹോസ്പിറ്റൽ മേറ്റ് കുഞ്ഞു നഥാന്‍, സമ്മാനം നല്‍കി മടക്കം പനി കാരണം ആശുപത്രിയില്‍ അഡ്മിറ്റായ നഥാന്‍ ഉമ തോമസിനെ കാണാന്‍ വാശിപിടിക്കുകയും ഒടുവില്‍ ഇന്നലെ വന്ന് കാണുകയുമായിരുന്നു. കൂടെ നഥാന്‍ വരച്ച കുഞ്ഞു ചിത്രങ്ങളും എംഎല്‍എയ്ക്ക് സമ്മാനിച്ചു. 'മൂന്ന്-നാല് ദിവസമായിട്ട് ഉമ എംഎല്‍എയെ കാണണം എന്ന് ഒരേ വാശിയാണ് ആശാന്. വായന തുടരുക . . .. വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. മുഖത്തെ എല്ല് തകര്‍ത്തു, കാസര്‍കോട് വിദ്യാർഥിയെ വളഞ്ഞിട്ട് തല്ലി സീനിയേഴ്സ് കണ്ണടച്ച് സ്കൂള്‍ അധികൃതര്‍ കാസർകോട്: കാസർകോട് ഒമ്പതാം ക്ലാസുകാരന് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദ്ദനം. ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിക്കാണ് അഞ്ച് സീനിയർ വിദ്യാർഥികളുടെ മർദ്ദനമേറ്റത്. മർദ്ദനത്തിൽ കുട്ടിയുടെ മുഖത്തെ എല്ലിന് പൊട്ടലേറ്റു. സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും അക്രമം അഴിച്ചുവിട്ട വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും കുടുംബം പറയുന്നു. പരിക്കേറ്റ ഒമ്പതാം ക്ലാസുകാരൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ മാസം 14 നാണ് കുട്ടിയ്ക്ക് സ്കൂൾ പരിസരത്ത് നിന്നും മർദ്ദനമേറ്റത്. വായന തുടരുക . . വിദ്വേഷ പരാമർശം:പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും കോട്ടയം: വിദ്വേഷ പ്രസംഗത്തില്‍ കേരള ജനപക്ഷം പാര്‍ട്ടി സ്ഥാപക നേതാവ് പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോട്ടയം സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. 18 വരെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നത്. വിവാദ ചാനല്‍ ചര്‍ച്ചയുടെ വീഡിയോയും ഉള്ളടക്കവും എഴുതി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നു വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . കുസാറ്റ് ദുരന്തത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു കൊച്ചി കുസാറ്റ് ദുരന്തത്തില്‍ തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം കുറ്റപത്രം സമർപ്പിച്ചു. ദുരന്തം നടന്ന് ഒരു വര്‍ഷവും രണ്ട് മാസവും പിന്നിടുമ്പോഴാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മനപൂർവമല്ലാത്ത നരഹത്യയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റപത്രത്തിൽ മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണുള്ളത്. അധ്യാപകരായ ഗിരീഷ് കുമാർ തമ്പി, എൻ ബിജു എന്നിവരാണ് മറ്റ് പ്രതികൾ. മുൻ രജിസ്ട്രാറെ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. വായന തുടരുക . . . നോമ്പുകഞ്ഞിയില്‍ വിഷം കലര്‍ത്തി കൊലപാതകം; ദമ്പതികള്‍ക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ വീതം പിഴയും വിധിച്ചു പാലക്കാട്: മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി ഫസീലയ്ക്കും ഫസീലയുടെ ഭർത്താവും നബീസയുടെ ചെറുമകനുമായ ബഷീറിനും ജീവപര്യന്തവും പിഴയും വിധിച്ചിരിക്കുന്നത്. വായന തുടരുക . . . യുഡിഎഫ് പ്രവേശനം; കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ക്ക് കത്തയച്ച് പി വി അന്‍വര്‍ മലപ്പുറം: യുഡിഎഫ് പ്രവേശനത്തിന് കോണ്‍ഗ്രസ് - ലീഗ് നേതാക്കൾക്ക് കത്തയച്ച് പി വി അൻവർ. കെ സി വേണുഗോപാല്‍, കെ സുധാകരന്‍, വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർക്കാണ് കത്തയച്ചത്. നിലവിൽ തൃണമൂൽ കോൺഗ്രസ് സ്റ്റേറ്റ് കോഡിനേറ്ററാണ് അൻവർ. കൂടുതല്‍ വായിക്കുക . ... വിചിത്രവാദവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി, കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത് കോൺഗ്രസെന്ന് സി എന്‍ മോഹനന്‍ എറണാകുളം: വിചിത്രവാദവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത് കോണ്‍ഗ്രസ് എന്ന് ജില്ലാ സെക്രട്ടറി ആരോപിച്ചു., അവിശ്വാസ പ്രമേയത്തിന് നാലുദിവസം മുമ്പ് കലാരാജുവിനെ കാണാതായതാണ്, കലാരാജു എവിടെയായിരുന്നു എന്ന് വ്യക്തമാക്കട്ടെ എന്നും സി എന്‍ മോഹനന്‍ പറഞ്ഞു, കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സന്‍റെ വാഹനത്തിൽ കലാ രാജു കയറിയതാണ്, തുടർന്ന് ഇരുവരും സിപിഎം ഓഫീസിൽ എത്തി, കൗൺസിലർ സുരക്ഷിതയാണെന്ന് പോലീസ് എത്തി ഉറപ്പുവരുത്തിയിരുന്നു . തുടര്‍ന്നു വായന തുടരുക. ..... നമദ്യനിര്‍മാണ യൂണിറ്റുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് എം ബി രാജേഷ് തിരുവനന്തപുരം: കഞ്ചിക്കോട്ട് മദ്യനിര്‍മാണ യൂണിറ്റുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് തദേശസ്വയം ഭരണ, എക്സൈസ്, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്. പ്രതിപക്ഷം എല്ലാ വികസനപദ്ധതികളെയും എതിര്‍ക്കുന്നവരാണ്. മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നൽകിയത് എല്ലാം നിയമവും ചട്ടവും അനുസരിച്ച് തന്നെയെന്ന് മന്ത്രി വിശദമാക്കുന്നത്. ഒരുതരത്തിലുള്ള ജലചൂഷ്ണവും അവിടെ നടക്കുന്നില്ല. പ്രതിപക്ഷം കഴിയുന്നത്ര വിവാദവുമായി മുന്നോട്ട് പോകട്ടെയെന്നാണ് തന്റെ നിലപാട്. എല്ലാ കാര്യത്തിലും വ്യക്തത വരുത്തുമെന്നും എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകുമെന്നും എം ബി രാജേഷ് പ്രതികരിച്ചു. എത്ര കിട്ടിയെന്ന പ്രതിപക്ഷ നേതാവിൻ്റെചോദ്യം സ്വാഭാവിക കോൺഗ്രസുകാരൻ്റെ ചോദ്യം മാത്രമെന്നും മന്ത്രി പറഞ്ഞു. വായന തുടരുക . . . |
|
അപകടകരമായ കാലാവസ്ഥാ മുന്നറിയിപ്പ്; ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങ് തുറന്ന വേദിയില്‍ നിന്ന് മാറ്റി വാഷിങ്ടന്‍: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങ് തുറന്ന വേദിയില്‍ നിന്ന് മാറ്റി. ട്രംപ് പ്രസിഡന്റായി സ്ഥാനമേൽക്കുന്ന ജനുവരി 20 ന് വാഷിങ്ടണ്‍ ഡിസിയില്‍ മൈനസ് ഏഴ് ഡിഗ്രി സെല്‍സ്യസ് താപനിലയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അപകടകരമായ തണുത്ത കാലാവസ്ഥാ മുന്നറിയിപ്പ് വന്നതോടെയാണ് വേദിയിൽ മാറ്റം വരുത്തുന്നതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടകരമായ മഞ്ഞുവീഴ്ചയ്ക്കൊപ്പം ശൈത്യക്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. വാര്‍ത്ത സ്രോതസ്സ് സര്‍ക്കാര്‍ ചെലവില്‍ ശ്രീധരന്‍ പിള്ളക്ക് പുരസ്‌കാരം'; പിന്നില്‍ സിപിഐഎം-ബിജെപി ഡീലെന്ന് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ: ചെങ്ങന്നൂരില്‍ സിപിഐഎം-ബിജെപി ഡീല്‍ എന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ്. ചെങ്ങന്നൂര്‍ പെരുമ പുരസ്‌കാരം ശ്രീധരന്‍ പിള്ളക്ക് നല്‍കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തുവന്നു. പുരസ്‌കാരം ശ്രീധരന്‍ പിള്ളയ്ക്ക് നല്‍കുന്നതിന് പിന്നില്‍ സിപിഐഎം- ബിജെപി ഡീല്‍ എന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? കൂത്താട്ടുകുളത്തെ നഗരസഭ കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ കേസെടുത്ത് പൊലീസ് കൂത്താട്ടുകുളത്തെ നഗരസഭ കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുഡിഎഫ് പ്രവർത്തകരെയും എൽഡിഎഫ് പ്രവർത്തകരെയും പ്രതി ചേർത്ത് എഫ്ഐആർ തയ്യാറാക്കി. പൊലീസ് സ്റ്റേഷൻ ഉപരോധിച്ച സംഭവത്തിൽ അനൂപ് ജേക്കബ് എംഎൽഎക്കെതിരെയും കേസെടുത്തു. യുഡിഎഫ് പ്രവർത്തകരെ മർദിച്ചതിനാണ് എൽഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്. കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇന്നലെ കേസെടുത്തിരുന്നു. ഇന്ന് രണ്ട് എഫ്ഐആർ കൂടി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ കൗൺസിലർ കൊച്ചി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് തന്നെ 164 മൊഴിയെടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത് കൗൺസിലറുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും കേസിന്റെ മുന്നോട്ടുള്ള തുടർ നടപടികളെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വായന തുടരുക . .. മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക കഞ്ചിക്കോട് മദ്യ നിർമാണ യൂണിറ്റിന് അനുമതി നൽകിയ മന്ത്രിസഭാ യോഗ തീരുമാനത്തിനെതിരെ പഞ്ചായത്ത് അടിയന്തിര യോഗം ചേരും പാലക്കാട് കഞ്ചിക്കോട് മദ്യ നിർമാണ യൂണിറ്റിന് അനുമതി നൽകിയ മന്ത്രിസഭാ യോഗ തീരുമാനത്തിനെതിരെ പഞ്ചായത്തിനുള്ള എതിര്‍പ്പ് സർക്കാരിനെ അറിയിക്കാനായി നാളെ അടിയന്തിര യോഗം ചേരും. എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങാനുള്ള മന്ത്രിസഭാ തീരുമാനം പഞ്ചായത്തിനെ പോലും അറിയിക്കാതെയാണ് ഉണ്ടായതെന്നും സർക്കാരിൽ നിന്ന് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു പറഞ്ഞു. 26 ഏക്കര്‍ സ്ഥലത്താണ് ബ്രൂവറി തുടങ്ങുന്നത്. രണ്ടു വർഷം മുമ്പാണ് കമ്പനി ഈ സ്ഥലം വാങ്ങിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് പദ്ധതി വരുന്നതിനെ കുറിച്ചുള്ള വിവരം കൃത്യമായി അറിഞ്ഞതെന്നും പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തിലെ ആറാം വാർഡിലെ മണ്ണക്കാട് പ്രദേശത്താണ് ബ്രൂവറി വരുന്നതെന്ന് അറിയുന്നത്. ഇക്കാര്യം പഞ്ചായത്ത് സെക്രട്ടറിയോട് ചോദിച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് അനുമതിക്കായി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് അറിഞ്ഞത്. എന്നാല്‍ ആറു മാസം മുമ്പ് വ്യവസായ വകുപ്പില്‍ നിന്ന് ഓണ്‍ലൈനായി ഇക്കാര്യം ചോദിച്ചിരുന്നുവെന്നും നാട്ടുകാരുടെ പരാതി ലഭിച്ചിട്ടുണ്ടോ എന്ന് ഓൺലൈന്‍ യോഗത്തില്‍ ചോദിച്ചിരുന്നുവെന്നും സെക്രട്ടറി പറഞ്ഞിരുന്നു. വായന തുടരുക . . സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 19, ഞായാറാഴ്ച. Have Any Computer / IT Related Issues? കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. പാലക്കാട് ബ്രൂവറി; മന്ത്രിസഭാ യോഗ തീരുമാനത്തില്‍ എതിര്‍പ്പ് അറിയിക്കാന്‍ പഞ്ചായത്ത് നാളെ യോഗം ചേരും പാലക്കാട്: പാലക്കാട് കഞ്ചിക്കോട് മദ്യ നിർമാണ യൂണിറ്റിന് അനുമതി നൽകിയ മന്ത്രിസഭാ യോഗ തീരുമാനത്തിനെതിരെ നാളെ പഞ്ചായത്ത് അടിയന്തിര യോഗം ചേരും. പദ്ധതിയുടെ കാര്യത്തിൽ പഞ്ചായത്തിനുള്ള എതിർപ്പ് സർക്കാരിനെ അറിയിക്കാനാണ് യോഗം. നേരത്തെ സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു രംഗത്തെത്തിയിരുന്നു. വായന തുടരുക . .. പാലക്കാട് കാഞ്ഞിരപ്പുഴ അണക്കെട്ടിന് സമീപം തീപിടിത്തം; തീയണക്കാൻ ശ്രമം തുടരുന്നു പാലക്കാട്: കാഞ്ഞിരപ്പുഴ ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് പുൽക്കാടുകൾക്ക് തീപിടിച്ചു. ഇന്ന് രാത്രി പത്തരയോടെയാണ് തീപിടിത്തം ഉണ്ടായത്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഇതുവഴി സഞ്ചരിച്ച യാത്രക്കാരാണ് ആദ്യം തീപിടിച്ചത് കണ്ട്. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി. ശക്തമായ കാറ്റുള്ളതിനാൽ തീ ആളിപ്പടരുന്ന സ്ഥിതിയാണ് വായന തുടരുക .... കാല് വെട്ടുമെന്ന് സിപിഎം ഭീഷണിപ്പെടുത്തിയെന്ന് കലാ രാജു; തന്നെ തട്ടിക്കൊണ്ടുപോയതെന്നും കൂത്താട്ടുകുളം കൗൺസിലര്‍ കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിനിടെ തന്നെ സിപിഎം തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് കല രാജു. തൻ്റെ കാല് കാറിൽ കുടുങ്ങിയപ്പോൾ വെട്ടിമാറ്റി തരാമെന്ന് മകനേക്കാൾ പ്രായം കുറവുള്ള സിപിഎം പ്രവർത്തകൻ ഭീഷണിപ്പെടുത്തിയെന്ന് അവർ പറഞ്ഞു. തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കല രാജുവിൻ്റെ പ്രതികരണം.വാര്‍ത്ത ഉറവിടം. ..
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |