(1)

ഫെബ്രുവരി 2025 ബുധനാഴ്ച

1200 കുംഭം 7

വാല്യം 2 ലക്കം 222

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

19

Once you get used to doing nothing, you find that  there is no time left to become busy.

ബെവ്കോ ഔട്ട് ലെറ്റുകളില്‍ നിന്നും മദ്യം മോഷ്ടിച്ചാല്‍ ഇനി പിടിവീഴും

ബെവ്കോ ഔട്ട് ലെറ്റുകളിൽ നിന്നും ബില്ലടക്കാതെ കുപ്പിയുമായി പുറത്തേക്ക് കടന്നാൽ ഇനി പിടി വീഴും. വലിയ കച്ചവടമുള്ള പ്രീമിയം കൗണ്ടറുകളിൽ മദ്യമോഷണം പതിവായതോടെ കുപ്പികളിൽ പുതിയ മാഗ്നറ്റിക് സംവിധാനം ഘടിപ്പിച്ച് മോഷണം തടയാനാണ് ശ്രമം. കോടിക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന നല്ല തിരക്കുള്ള ബെവ്കോ ഔട്ട്ലെറ്റുകളില്‍ സിസിടിവികളുണ്ടെങ്കിലും മോഷണം പതിവായിരിക്കുകയാണ്. ഇനി കുപ്പിയും മോഷ്ടിച്ച് പുറത്തിറങ്ങിയാല്‍ ഉടന്‍ സൈറണ്‍ മുഴങ്ങും. കയ്യോടെ പിടികൂടുകയും ചെയ്യും. കൂടുതല്‍ വായിക്കുക . .

Reach your Special News Hook and Corner of the world. Advertise in
Kakadrushiti at very low cost.
Send to
9745397722

സ്റ്റാര്‍ട്ടപ്പ് മേഖലയെ പുകഴ്ത്തിയ ലേഖനത്തിലുറച്ച് ശശി തരൂര്‍

ഡേറ്റയുടെ അടിസ്ഥാനത്തിലാണ് സ്റ്റാര്‍ട്ടപ്പ് മേഖലയെ പുകഴ്ത്തിയ ലേഖനം എഴുതിയതെന്നും ഡേറ്റകൾ സിപിഎമ്മിന്‍റെത് അല്ലല്ലോയെന്നും ശശി തരൂര്‍. വേറെ കണക്ക് കിട്ടിയാൽ മാറ്റാമെന്നും കേരളത്തിനുവേണ്ടി മാത്രമാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ മറ്റാരും ഉണ്ടായിരുന്നില്ലെന്നും ഏറെ നാളുകള്‍ക്ക് ശേഷമുള്ള കുടിക്കാഴ്ചയാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

സമരം കടുപ്പിക്കുമെന്ന തീരുമാനവുമായി ആശാവര്‍ക്കന്‍മാര്‍

സമരം കടുപ്പിക്കുമെന്ന തീരുമാനവുമായി ആശാവര്‍ക്കന്‍മാര്‍. ഈ മാസം 20 ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാവര്‍ക്കന്‍മാരുടെ മഹാസം​ഗമം സംഘടിപ്പിക്കാനാണ് തീരുമാനം. സംസ്ഥാനത്തെ മുഴുവൻ ആശാപ്രവർത്തകരോടും എത്താൻ നിർദേശം നൽകിയിട്ടുണ്ട് . ആവശ്യങ്ങൾ നേടാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാവർക്കർമാർ. വായന തുടരുക . ..

Todays Special GK

UNESCO

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)

Aristocrat Leisures
Send to
9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

മുല്ലപ്പെരിയാര്‍ ഡാമിലെ കേരള-തമിഴ്നാട് തര്‍ക്കം മേല്‍നോട്ട സമിതി പരിഹാരം കാണണം: സുപ്രീംകോടതി

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ മേല്‍നോട്ട സമിതി പരിഹാരം കാണണമെന്ന നിര്‍ദ്ദേശവുമായി സുപ്രീംകോടതി. കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കങ്ങള്‍ പുതിയ മേല്‍നോട്ട സമിതിക്ക് മുന്നില്‍ ഉന്നയിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മേല്‍നോട്ട സമിതിയിലൂടെയും വിഷയങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. തുടര്‍ന്നു വായിക്കുക . . .

ചെയ്തത് തെറ്റ് തന്നെയെന്ന് ചെന്താമര, അഭിഭാഷകനെ കണ്ടതോടെ മനംമാറ്റം; കുറ്റസമ്മത മൊഴി നല്‍കില്ലെന്ന് പ്രതികരണം

നെന്മാറ: പോത്തുണ്ടി ഇരട്ടക്കൊലക്കേസില്‍ രഹസ്യമൊഴി രേഖപ്പെടുത്താനെത്തിയപ്പോൾ രക്ഷപ്പെടണമെന്ന് ആഗ്രഹമില്ലെന്ന് അഭിഭാഷകനോട് പറഞ്ഞ് പ്രതി ചെന്താമര. ചെയ്തത് തെറ്റ് തന്നെയാണെന്നും ചെന്താമര പറഞ്ഞു. രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് മുന്നോടിയായി അഭിഭാഷകനോട് സംസാരിക്കാന്‍ കോടതി ചെന്താമരയെ അനുവദിച്ചിരുന്നു. എന്നാൽ അഭിഭാഷകനോട് സംസാരിച്ചതിന് പിന്നാലെ ചെന്താമര നിലപാട് മാറ്റി. കുറ്റസമ്മത മൊഴി നല്‍കാന്‍ തയ്യാറല്ലെന്ന് ചെന്താമര നിലപാട് വ്യക്തമാക്കി. കൂടുതല്‍ വായിക്കുക . . ..

പൈങ്കിളി കഥകളുടെ കെണിയിൽ സഖാക്കൾ വീണ് പോകുന്നു'; മാധ്യമ റിപ്പോർ‌ട്ടിങ്ങിനും ബിനോയ് വിശ്വത്തിൻ്റെ വിമ‍‌‍ർശനം

തിരുവനന്തപുരം: മാധ്യമങ്ങൾ ചമയ്ക്കുന്ന അടിസ്ഥാനരഹിതമായ പൈങ്കിളി കഥകളുടെ കെണിയിൽ ചില സഖാക്കൾ അകപ്പെട്ട് പോകാറുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയുടെ 25-ാം പാർട്ടി കോൺ​ഗ്രസിൻ്റെ മുന്നോടിയായി ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളെ അഭിസംബോധന ചെയ്തുള്ള കത്തിലാണ് ബിനോയ് വിശ്വത്തിൻ്റെ വിമർശനം. 'സഖാക്കളെ മുന്നോട്ട്' എന്ന തലക്കെട്ടോടെ ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള കത്തെന്ന നിലയിലാണ് നവയു​ഗം ദ്വൈവാരികയിൽ ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വായന തുടരുക ....

 

 

 

 

 

 

 

 

 

 

 

 

അനധികൃത കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് വൈറ്റ് ഹൗസ്

അമേരിക്കയിൽ നിന്നും തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ച് വൈറ്റ്ഹൗസ്. ഡോജ് സംഘത്തലവൻ എലോൺ മസ്കാണ് ദൃശ്യങ്ങൾ ഷെയർ ചെയ്തത്. ആളുകളെ കയ്യിലും കാലിലും ചങ്ങല ബന്ധിച്ച് വിമാനത്തിൽ കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പൗരന്മാരെ ചങ്ങലയിൽ ബന്ധിച്ച് അമേരിക്കൻ യുദ്ധവിമാനങ്ങളിൽ തിരിച്ചയക്കുന്നതിനെതിരെ വിവിധ രാജ്യങ്ങൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ദൃശ്യങ്ങൾ വൈറ്റ് ഹൗസ് പങ്കുവെച്ചത്. വായന തുടരുക . . .

നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ ചർച്ച നടത്തി

നിമിഷ പ്രിയയുടെ മോചനത്തിൽ ഇടപെട്ട് ഹൂതി ഹൂതി നേതാവ് അബ്ദുൽ സലാമുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി ചർച്ച നടത്തി. മസ്കത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ ചർച്ച ചെയ്തത്. യെമനുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുന്‍പ് അറിയിച്ചിരുന്നു. വായന തുടരുക . .

വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും.
Read Kakadrushti the information Bundar.
കുഞ്ഞുണ്ണി മാഷ്.

ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും

ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയില്‍ കേന്ദ്ര – സംസ്ഥാന മന്ത്രിമാരും വിദേശരാജ്യ പ്രതിനിധികളും സംബന്ധിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് അറിയിച്ചു. ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് ദ്വിദിന ഉച്ചകോടി നടക്കുന്നത്.വ്യവസായ-കയര്‍-നിയമവകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനാകുന്ന ഉദ്ഘാടന ചടങ്ങില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ സ്വാഗതം ആശംസിക്കും. തുടര്‍ന്നു വായിക്കുക ....

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

കമ്പോള നിലവാരം . . .

സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് എന്‍പ്രൗഡ് എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്‌ക്കരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് എന്‍പ്രൗഡ് എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്‌ക്കരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഉപയോഗ ശൂന്യമായ മരുന്നുകള്‍ വീട്ടില്‍ നിന്നും ശേഖരിച്ച് കൊണ്ടു പോകുകയോ നിശ്ചിത സ്ഥലങ്ങളില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കുകയോ ചെയ്യും. രാജ്യത്ത് തന്നെ ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 22ന് കോഴിക്കോട് വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കൂടുതല്‍ വായിക്കുക. ,,

മതവിദ്വേഷം ഗുരുതരമായ കുറ്റകൃത്യമായി പരിഗണിക്കണം'; ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. നിലവില്‍ പരമാവധി മൂന്ന് വര്‍ഷം വരെ തടവ് മാത്രമാണ് ശിക്ഷ. പുതിയ ക്രിമിനല്‍ നിയമത്തിലും ശിക്ഷ വര്‍ധിപ്പിച്ചിരുന്നില്ല. മതവിദ്വേഷ പരാമര്‍ശ കുറ്റത്തിനുള്ള ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് വാക്കാലുള്ള പരാമര്‍ശം. കൂടുതല്‍ വായിക്കുക . ...

COMPUTER
TIPS & TRACKS
Subscribe
Click Here.

Kerala

കൊച്ചിയില്‍ കാണാതായ പെൺകുട്ടി മാറി നിന്നത് മനോവിഷമത്തിൽ; പൊലീസിന് യുവാവ് നൽകിയ വിവരം നിര്‍ണായകമായി

കൊച്ചി: കൊച്ചിയിൽ കാണാതായ പന്ത്രണ്ടുവയസുകാരിയെ കണ്ടെത്തിയത് കാളമുക്ക് ജംഗ്ഷനോട്‌ ചേർന്ന മൂന്നാമത്തെ പാലത്തിൽ നിന്ന്. മാധ്യമങ്ങളിൽ വന്ന വാർത്ത കണ്ട് ജോർജ് ജോയ് എന്നയാളാണ് കുട്ടിയെ കണ്ട വിവരം പൊലീസിൽ അറിയിച്ചത്. കൊച്ചി നഗരത്തിലെ വിവിധ ഇടങ്ങളിൽ പൊലീസ് വ്യാപക പരിശോധന നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. വടുതല സ്വദേശിയായ പന്ത്രണ്ടു വയസുകാരി സ്കൂൾ വിട്ട് സൈക്കിളിൽ വീട്ടിലേക്കു മടങ്ങവെ ഇന്നലെ വൈകിട്ടാണ് പച്ചാളത്തു വച്ച് കാണാതായത്. അമ്മയുടെ ഫോണുമായി കുട്ടി സ്കൂളിൽ എത്തിയതിനെ തുടർന്ന് സ്കൂൾ അധികൃതർ ഇതേക്കുറിച്ച് ചോദിക്കുകയും ഫോൺ പിടിച്ചുവയ്ക്കുകയും ചെയ്തിരുന്നു. അതിന്റെ മനോവിഷമത്തിൽ കുട്ടി മാറി നിന്നതാണെന്ന് പൊലീസ് അറിയിച്ചു വായിച്ചു വളരുക....

രേഖ ഗുപ്തയെ ദില്ലി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു

രേഖ ഗുപ്തയെ ദില്ലി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. പർവ്വേശ് വർമ്മ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്ത ആയിരിക്കും ദില്ലി സ്പീക്കര്‍. മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡന്റാണ് രേഖ​ഗുപ്ത. 27 വർഷത്തിന് ശേഷമാണ് ബിജെപി ദില്ലിയിൽ ഭരണം പിടിച്ചെടുക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ ആയിരിക്കും ബിജെപി നിയോഗിക്കുക എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിനിര്‍ണായക ചര്‍ച്ചകള്‍ക്കൊടുവിലാണ് ബിജെപിയുടെ പ്രഖ്യാപനം.നാളെ വൈകിട്ട് 4.30 ന് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമെന്ന് ബിജെപി അറിയിച്ചിരുന്നു. കാൽനൂറ്റാണ്ടിന് ശേഷമുള്ള അധികാരത്തിലേക്കുള്ള തിരിച്ചുവരവ് വമ്പൻ ആഘോഷമാക്കാനാണ് ബിജെപിയുടെ തീരുമാനം. വായന തുടരുക . ..

 

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് തള്ളി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഗംഗയിലെയും യമുനയിലെയും വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അമിതമാണെന്നുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് തള്ളി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മനുഷ്യ മൃഗ വിസർജ്യത്തിൽനിന്നാണ് പ്രധാനമായി വെള്ളത്തിൽ കോളിഫോം ബാക്ടീരിയ ഉണ്ടാകുന്നത്. മതപരമായ സമ്മേളനത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് പ്രചാരണമെന്ന് യോഗി ആരോപിച്ചു. സംഗം വെള്ളം വിശുദ്ധ സ്നാനത്തിന് തികച്ചും അനുയോജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കുളിക്കുന്നതിന് മാത്രമല്ല, ആചാരത്തിന്റെ ഭാഗമായി കുടിയ്ക്കാനും വെള്ളം യോഗ്യമാണെന്നും ആദിത്യനാഥ് നിയമസഭയിൽ പറഞ്ഞു. വായന തുടരുക....

കോട്ടയം ഗവൺമെന്‍റ് നഴ്സിങ് കോളേജിലെ റാഗിങ് കേസ് പ്രതികളെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കോട്ടയം ഗവൺമെന്‍റ് നഴ്സിങ് കോളേജിലെ റാഗിങ് കേസ് പ്രതികളെ ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതി രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളായ കെ പി രാഹുൽരാജ്, സാമുവൽ ജോൺസൺ, എൻ എസ് ജീവ, റെജിൽജിത്ത്, എൻ വി വിവേക് എന്നിവരെ പ്രത്യേകം പ്രത്യേകം പൊലീസ് ചോദ്യം ചെയ്യും. അഞ്ചുപേരെയും ഹോസ്റ്റൽ മുറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതികളുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ പൊലീസ് ശാസ്ത്രീയ പരിശോധനയിലൂടെ റിക്കവറി ചെയ്തിരുന്നു. ഇതടക്കമുള്ള വിവരങ്ങൾ പൊലീസ് ചോദിച്ചറിയും. വായനതുടരുക ........

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
 ഇവിടെ ക്ലിക്ക്  ചെയ്യുക.

സെവെൻസ് ഫുട്ബാൾ മത്സരത്തിനിടെ അപകടമുണ്ടായതിൽ സംഘാടകർക്കെതിരെ കേസെടുത്തു

അരീക്കോട് തെരട്ടമ്മലിൽ സെവെൻസ് ഫുട്ബാൾ മത്സരത്തിനിടെ അപകടമുണ്ടായതിൽ അനുമതി ഇല്ലാതെ കരിമരുന്ന് പ്രയോഗിച്ചതിനും പടക്കം പൊട്ടിച്ചതിനും സംഘാടകർക്കെതിരെ കേസെടുത്തു. അപകടത്തിനു പിന്നാലെ മത്സരം ഇന്നലെ രാത്രി പൊലീസ് ഇടപെട്ട് തടഞ്ഞിരുന്നു. സ്റ്റേഡിയം നിറഞ്ഞ് കാണികളെ പ്രവേശിപ്പിച്ചെന്നും പൊലീസ് വ്യക്തമാക്കി. അപകടത്തിൽ ആകെ 47 പേർക്കാണ് പരിക്കേറ്റത്.ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഉയരത്തിൽ വിട്ട പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടുകയായിരുന്നു. വായന തുടരുക . ..

അതിരപ്പിള്ളി ആന ദൗത്യം പൂര്‍ണം

മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകുന്നതിനുള്ള ദൗത്യത്തിന്‍റെ ആദ്യഘട്ടം പൂര്‍ണം. മയക്കുവെടിയേറ്റത്തിനുശേഷം നിലത്തുവീണ ആന പ്രാഥമിക ചികിത്സക്കുശേഷം കുങ്കിയാനകളുടെ സഹായത്തോടെ എഴുന്നേറ്റുനിന്നു. നിലത്തുവീണ സമയത്ത് ആനയ്ക്ക് പ്രാഥമിക ചികിത്സ നൽകിയിരുന്നു. ആനയ്ക്ക് ആന്‍റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ നൽകി. മസ്തകത്തിലെ മുറിവിൽ ഡോക്ടര്‍മാര്‍ മരുന്നുവെച്ചു. തുടര്‍ന്ന് ആനയെ കുങ്കിയാനകളുടെ സഹായത്തോടെ അനിമൽ ആംബുലന്‍സിലേക്ക് കയറ്റിയശേഷം കോടനാട്ടിലേക്ക് കൊണ്ടുപോയി. കോടനാട്ടിലെത്തിച്ചശേഷം തുടര്‍ പരിശോധന നടക്കും. വായന തുടരുക . . .

 
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722
എന്ന നമ്പറില്‍ ബന്ധപ്പെടുക


വയനാട്ടിലെ ചൂരല്‍മല പാലം കൂടുതല്‍ ഉറപ്പോടെ പുനര്‍നിര്‍മിക്കും

വയനാട്‌ ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം പുനർനിർമിക്കാനായി 35 കോടി രുപയുടെ പദ്ധതി നിർദേശം അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. ചൂരൽമല ടൗണിൽനിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക. ഇനിയൊരു അപകടമുണ്ടായാൽ അതിജീവിക്കാൻ ശേഷിയുള്ള വിധത്തിലായിരിക്കും പാലത്തിന്‍റെ നിർമ്മിതി. കഴിഞ്ഞ ദുരന്തകാലത്ത്‌ പൂഴയിലുണ്ടായ പരമാവധി ഉയർന്ന വെള്ളത്തിന്‍റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാൾ ഉയരത്തിലായിരിക്കും പാലം പണിയുക. വായന തുടരുക . .

വാര്‍ത്തകള്‍ | ഫെബ്രുവരി 19 ചൊവ്വാഴ്ച.

Have Any Computer / IT Related
Issues?
9745397722
കംപ്യൂട്ടര്‍, .ഐ. ടി.
വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.
ബന്ധപെടുക


മൂന്നാറിലെ ഡബിൾ ഡെക്കർ ബസിന്റെ മുകൾ നിലയിലെ ചില്ല് തകർന്നു; റിപ്പോർട്ട് തേടി ഗതാ​ഗത വകുപ്പ്

ഇടുക്കി: മൂന്നാറിലെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസിന്റെ ചില്ലുകൾ തകർന്നു. കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണിക്കായി ബസ് വർക്ക് ഷോപ്പിൽ എത്തിച്ചിരുന്നു. ഇതിനിടെയാണ് സംഭവം. കെഎസ്ആർടിസിയുടെ ആർ എൻ765 ഡബിൾ ഡക്കർ ബസാണ് മുന്നാറിൽ സര്‍വീസ് നടത്തുന്നത്. ഈ ബസിന്‍റെ മുകളിൽ നിലയിലെ മുൻഭാഗത്തെ ചില്ലാണിപ്പോള്‍ തകര്‍ന്നത്. ജീവനക്കാരുടെ അശ്രദ്ധയാണ് സംഭവത്തിന് പിന്നിലെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. സംഭവത്തിൽ ​ഗതാ​ഗത വകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്. ചില്ല് ഇന്ന് തന്നെ മാറ്റുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കിയിട്ടുണ്ട്. വായന തുടരുക .  . .

 

 



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.