|
(1) |
|
നവംബര്‍ 2024 വ്യാഴാഴ്ച 1200 ധനു 04 |

|
വാല്യം 1 ലക്കം 171 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
Back Issues |
|
19 |
|
I deserve respect and I get it in abdunance Rhonda Byrene.. |
|
കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ മാർച്ചിൽ സംഘർഷം ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പ്രതിഷേധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. പിന്നീട് 7 തവണയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. കെഎസ്‍യു അധ്യക്ഷന്‍ അലോഷ്യസ് സേവ്യറാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. സര്‍ക്കാരിന്റേത് അനങ്ങാപ്പാറ നയമാണെന്നും സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം പ്രഹസനമാണെന്നും അലോഷ്യസ് പറഞ്ഞു. പ്രൈവറ്റ് ട്യൂഷൻ മാഫിയ അധ്യാപകരുടെ പിന്തുണയോടെ പ്രവർത്തിക്കുകയാണെന്നും യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 വയനാട് ജില്ലാ കളക്ടറുടെ പേരിലടക്കം തട്ടിപ്പിന് ശ്രമമെന്ന് പരാതി വയനാട് കളക്ടർ ഡി ആർ മേഘശ്രീയുടെ ഫോട്ടോ ഡി പി ആക്കി വാട്സാപ്പിലൂടെ വ്യാജന്മാർ പലരോടും പണം ആവശ്യപ്പെട്ടതായി പരാതി. വ്യാജന്മാരെ കണ്ടെത്താനായി ജില്ലാ കളക്ടർ നേരിട്ട് തന്നെ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത സൈബർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കേരളത്തിന് പുറത്തുള്ള നമ്പർ എന്നാണ് പൊലീസ് അന്വേഷണത്തിലെ പ്രാഥമിക നിഗമനം. അതിനിടെ വ്യാജന്മാരെ സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കളക്ടർ ഡി ആർ മേഘശ്രീയും ഫേസ്ബുക്കിൽ കുറിപ്പിട്ടു. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക തമ്മിലടിയും ഗ്രൂപ്പിസവും, ബിജെപിയില്‍ നിന്ന് ദീര്‍ഘകാലം അവഗണന നേരിട്ടു' ; കോൺഗ്രസിൽ ചേര്‍ന്ന് കെ പി മധു കൽപ്പറ്റ : ബി ജെ പി മുൻ ജില്ലാ പ്രസിഡണ്ട് കെ പി മധു കോൺഗ്രസിൽ ചേര്‍ന്നു. ദീര്‍ഘ കാലമായി ബി ജ പിയില്‍ നിന്ന് നേരിട്ട അവഗണനയെത്തുടര്‍ന്നാണ് താന്‍ കോണ്‍ഗ്രസിലേക്ക് വന്നതെന്ന് കെ പി മധു പറഞ്ഞു. കൽപ്പറ്റയിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ടി സിദ്ദീഖ് എം എൽ എ, ഐ സി ബാലകൃഷ്ണ എം.എൽ എ, മുൻമന്ത്രി പി കെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലാണ് കെ പി മധു കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ മധുവിനെ ഷാൾ അണിയിച്ചു. വായന തുടരുക . .. Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python ശ്രീകോവിലും പതിനെട്ടാം പടിയും ഓട്ടോയിൽ; അപകടകരമായി രൂപമാറ്റം വരുത്തിയതിന് വാഹനം പിടിച്ചെടുത്ത് പിഴ ചുമത്തി പത്തനംതിട്ട: മോട്ടോർ വാഹന നിയമംകാറ്റിൽ പറത്തി, അപകടകരമായ തരത്തിൽ രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ശബരിമല തീർത്ഥാടകരുടെ യാത്രയ്ക്കായാണ് വാഹനത്തിൽ വലിയ തരത്തിൽ മാറ്റം വരുത്തി റോഡിലിറക്കിയത്. യാത്രയ്ക്കിടെ ഇലവുങ്കലിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ ഉദ്യോഗസ്ഥർ വാഹനം പിടിച്ചെടുത്തും. വായന തുടരക. . .ഉദ്ദിഷ്ട കാര്യത്തിനുള്ള മുഖ്യമന്ത്രിയുടെ ഉപകാരസ്മരണ,എംആര്‍അജിത്കുമാറിന്‍റെ സ്ഥാനക്കയറ്റത്തിനെതിരെ വിഡിസതീശന്‍ തിരുവനന്തപുരം: ഗുരുതര ആരോപണങ്ങളും അതിന്‍മേല്‍ അന്വേഷണവും നേരിടുന്ന എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം ഉദ്ദിഷ്ട കാര്യത്തിനുള്ള മുഖ്യമന്ത്രിയുടെ ഉപകാരസ്മരണയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ്‍ പറഞ്ഞു . മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് ഇപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും വ്യക്തമായി. തുടര്‍ന്നു വായിക്കുക . . . 'കെഎസ്എഫ്ഇ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റി'; വയനാട്ടിലെ ദുരന്ത ബാധിതർക്കെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്ന് ചെയർമാന്‍ തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക അടിയന്തരമായി അടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയ കെഎസ്എഫ്ഇ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് കെഎസ്എഫ്ഇ ചെയര്‍മാൻ കെ വരദരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വയനാട് ദുരന്തബാധിതര്‍ക്ക് നോട്ടീസ് നൽകിയ നടപടി നിര്‍ത്തിവെക്കാൻ നിര്‍ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതുസംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് നൽകിയ വാര്‍ത്തയെ തുടര്‍ന്നാണ് നടപടികള്‍ നിര്‍ത്തിവെക്കാനുള്ള നിര്‍ദേശം നൽകിയത്. വായന തുടരുക . . . BUY
Lap tops under 25000.00 |
|
വയനാട്ടില്‍ 7 റിസോർട്ടുകള്‍ പൊളിച്ച് നീക്കണമെന്ന് ഉത്തരവ് വയനാട്ടിൽ ബഫര്‍സോണ്‍ മേഖലകളിലും ഉരുള്‍പ്പൊട്ടല്‍ സാധ്യത പ്രദേശങ്ങളിലും നിര്‍മ്മിച്ച റിസോര്‍ട്ടുകള്‍ പൊളിച്ചുമാറ്റാന്‍ സബ്കളക്ടർ ഉത്തരവിട്ടു. അമ്പുകുത്തി, എടക്കല്‍ മലനിരകളിലും താഴ്വാരങ്ങളിലും പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളാണ് അനധികൃതമായി നിര്‍മ്മിച്ചതെന്ന് സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാറുടെ നേതൃത്വലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധിച്ച് കണ്ടെത്തുകയായിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സബ് കളക്ടറുടെ നടപടി. കഴിഞ്ഞ സെപ്തംബറില്‍ നടന്ന ജില്ല വികസന സമിതി യോഗത്തില്‍ വിഷയം ചര്‍ച്ചയായതിന് പിന്നാലെ പ്രദേശത്ത് നേരിട്ട് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുല്‍ത്താന്‍ബത്തേരി തഹസില്‍ദാര്‍, ജില്ല ജിയോളജിസ്റ്റ്, ഹസാര്‍ഡ് അനലിസ്റ്റ്, ജില്ല സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍, മൈനിങ് ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു വായന തുടരുക . . .. പ്രാദേശിക വാര്‍ത്തകള്‍ മരണങ്ങള്‍ പ്രധാനപ്പെട്ട ആഘോഷങ്ങള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍ Reference : മുംബൈ ബോട്ട് അപകടത്തിൽ മലയാളി ദമ്പതികളെ കാണാതായെന്ന് സംശയം മുംബൈ ബോട്ട് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുന്ന മലയാളിയായ ആറ് വയസുകാരൻ തന്റെ മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചതോടെ മലയാളി കുടുംബവും അപകടത്തിൽപ്പെട്ടുവെന്ന് സംശയം. യാത്രയിൽ മാതാപിതാക്കൾ ഒപ്പം ഉണ്ടായിരുന്നെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. ഉറാനിലെ ജെഎൻപിടി ആശുപത്രിയിലാണ് നിലവിൽ കുട്ടി ചികിത്സയിലുള്ളത്. മറ്റ് ആശുപത്രികളിൽ കുട്ടിയുടെ രക്ഷിതാക്കളുണ്ടോ എന്ന് പരിശോധിക്കുകയാണ്. മുംബൈ ബോട്ട് അപകടത്തിൽ ഇതുവരെ 13 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ചികിൽസയിലുള്ള നാല് പേരുടെ നില ഗുരുതരമാണ്. നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ചാണ് ദാരുണമായ അപകടം ഉണ്ടായത്. വായന തുടരുക . . ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു. 9745397722 ആന എഴുന്നള്ളിപ്പ് നിയന്ത്രണത്തിനുള്ള സ്‌റ്റേ പൂരപ്രേമികളുടെ വിജയം, ജനങ്ങളുടെ ആവശ്യം സുപ്രീംകോടതി മനസിലാക്കി ശബരിമല: ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ നൽകിയതിൽ സന്തോഷമുണ്ടെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ പറഞ്ഞു.ഇത് പൂരപ്രേമികളുടെ വിജയമാണ്.ജനങ്ങളുടെ ആവശ്യം സുപ്രീം കോടതി മനസിലാക്കി. പൂരപ്രേമികളായ ജനങ്ങളുടെ വികാരമാണ് കോടതി മനസിലാക്കിയത്.ഇത് ദേവസ്വങ്ങളുടെ മാത്രം പ്രശ്നമല്ല.വാദ്യകലാകാരന്മാർ മുതൽ ബലൂൺ കച്ചവടക്കാരെ വരെ ബാധിക്കുന്ന പ്രശ്നമായിരുന്നു.ഉത്സവങ്ങളും വേലകളും പൂരവും നന്നായിട്ട് നടത്താൻ സാധിക്കണം തുടര്‍ന്നു വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . ആകാശവാണി തൃശൂർ സ്റ്റേഷവന്‍ ഡയറക്ടര്‍ എം. ബാലകൃഷ്ണൻ അന്തരിച്ചു തൃശ്ശൂര്‍: ആകാശവാണി തൃശൂർ സ്റ്റേഷൻ ഡയറക്ടർ എം. ബാലകൃഷ്ണൻ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. മുൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് ഡെപൂട്ടി ഡയറക്ടർ സുലഭയാണ് ഭാര്യ. ഒറ്റപ്പാലം കണ്ണിയംപുറത്ത് ജെ.കെ നഗറിൽ തെക്കും പുറത്തെ വീട്ടിൽ പരേതനായ രാമകുമാറിന്റേയും സ്വർണ്ണ കുമാരിയുടേയും മകനാണ്. ശവസംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് ഐവർ മഠത്തിൽ നടക്കും. വായന തുടരുക . . . തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. 9745397722 കെമിസ്ട്രി പരീക്ഷയ്ക്ക് എംഎസ് സൊല്യൂഷന്‍സ് പ്രവചിച്ച ചോദ്യങ്ങള്‍ വന്നോ? വിദ്യാര്‍ത്ഥികള്‍ പറയുന്നു... കോഴിക്കോട് : ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആരോപണ വിധേയരായ എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനല്‍ ഇന്നലെ പ്രവചിച്ച കെമിസ്ട്രി ക്രിസ്മസ് പരീക്ഷയിലെ ചോദ്യങ്ങള്‍ അതേ പോലെ പരീക്ഷക്ക് വന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍. പ്രവചിച്ച മേഖലകളില്‍ നിന്നും ചില ചോദ്യങ്ങള്‍ വന്നെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എംഎസ് സൊല്യൂഷന്‍സ് പറഞ്ഞതിൽ ചിലതെല്ലാം വന്നു. പക്ഷേ അവർ സൂചിപ്പിച്ച ടോപ്പിക്കുകളിൽ നിന്നും ചോദ്യം വന്നുവെന്നും കുട്ടികൾ പറഞ്ഞു. ഇന്ന് നടന്ന എസ്എസ് എല്‍ സി കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങളുടെ പ്രവചനവുമായാണ് എം എസ് സൊല്യൂഷന്‍സ് യുട്യൂബ് ചാനല്‍ ഇന്നലെ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ആരോപണ വിധേയരായതിന് പിന്നാല ഞായറാഴ്ചയാണ് യുട്യൂബ് ചാനലിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി വെച്ചത്. കൂടുതല്‍ വായിക്കുക. . |
|
എംആര്‍അജിത്കുമാറിന്‍റെ സ്ഥാനക്കയ റ്റത്തിനെതിരെ വിഡിസതീശന്‍ എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം ഉദ്ദിഷ്ട കാര്യത്തിനുള്ള മുഖ്യമന്ത്രിയുടെ ഉപകാരസ്മരണയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അനധികൃത സ്വത്തു സമ്പാദനത്തിലുള്ള വിജിലന്‍സ് അന്വേഷണത്തിനു പുറമെ തൃശൂര്‍ പൂരം കലക്കല്‍, ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയിലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് സ്ഥാനക്കയറ്റം നല്‍കിയതെന്നും , ക്രമസമാധാന ചുമതലയില്‍ തുടരവെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാതെ അന്വേഷണം പ്രഖ്യാപിച്ചത് സ്ഥാനക്കയറ്റം നല്‍കുന്നതിനു വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ കൗശലമായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വായനതുടരുക ........ കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഇവിടെ ക്ലിക്ക് ചെയ്യുക. വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയതിനെ ന്യായീകരിച്ച് എ. വിജയരാഘവന്‍ സിപിഎം കുന്നംകുളം ഏരിയാ സമ്മേളനത്തിന്‍റെ ഭാഗമായ പൊതു സമ്മേളനത്തില്‍ വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയതിനെ ന്യായീകരിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍. കാറില്‍ പോകേണ്ട കാര്യമുണ്ടോ നടന്നും പോകാമല്ലോ എന്നായിരുന്നു വിജയരാഘവന്‍ ചോദിച്ചത്. റോഡില്‍ പൊതുയോഗം വെച്ചതിന് സുപ്രീം കോടതിയില്‍ പോവുകയാണ്അപ്പോൾ വലിയ പബ്ലിസിറ്റി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ ഇവിടെ ട്രാഫിക് ജാമില്ലേയെന്നും എല്ലാവരും കൂടി കാറില്‍ പോകാതെ നടന്നു പോകാമല്ലോ 25 കാര്‍ പോവുമ്പോള്‍ 25 ആളുകളേ പോകുന്നുള്ളൂവെന്നതാണ് സത്യമെന്നും കാറുള്ളവര്‍ കാറില്‍ പോകുന്നതുപോലെ തന്നെ പാവങ്ങള്‍ക്ക് ജാഥ നടത്താനും അനുവാദം വേണമെന്നും സോഷ്യലിസം വരുന്നതിനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും വിജയരാഘവന്‍ കൂട്ടിച്ചേർത്തു. വായന തുടരുക. . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും a 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക 8 വർഷത്തെ അകൽച്ചയ്ക്ക് ശേഷം എൻഎസ്എസും ചെന്നിത്തലയും തമ്മിൽ മഞ്ഞുരുകുന്നു; മന്നം ജയന്തിയിൽ പങ്കെടുക്കും തിരുവനന്തപുരം: എൻഎസ്എസ് നേതൃത്വവും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും തമ്മിൽ മഞ്ഞുരുകുന്നു. മന്നം ജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്താൻ രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരിക്കുകയാണ് എൻഎസ്എസ്. വർഷങ്ങളായി തുടരുന്ന അകൽച്ചയ്ക്കാണ് ഇതോടെ അവസാനമാവുന്നത്. എട്ടു വർഷമായി എൻഎസ്എസും ചെന്നിത്തലയും അകൽച്ചയിലായിരുന്നു. വായന തുടരുക . . . സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 19, വ്യാഴം Have Any Computer / IT Related Issues? വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. മുംബൈ ബോട്ട് അപകടം; ആശുപത്രിയിലായിരുന്ന ഏബിളിന്റെ അച്ഛനുമ്മയും സുരക്ഷിതർ; കുട്ടിയെ കുടുംബത്തിനൊപ്പം വിട്ടു മുംബൈ: മുംബൈയില്‍ 13 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് അപകടത്തില്‍ പെട്ട മലയാളി കുടുംബം സുരക്ഷിതർ. പത്തനംതിട്ട സ്വദേശികളായ ജോർജ് മാത്യുവും നിഷ ജോർജ് മാത്യുവും ആറുവസയുകാരൻ ഏബൽ മാത്യുവും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു.ആളുകളുടെ ജീവൻ അപകടത്തിലാക്കും വിധം അലക്ഷ്യമായി വാഹനമോടിച്ച കുറ്റം ചുമത്തി സ്പീഡ് ബോട്ട് ഓഡിച്ചയാൾക്കെതിരെ കേസെടുത്തു. ഫെറി സർവ്വീസ് നടത്തുന്ന പാതയിലേക്ക് നേവി ബോട്ട് പരീക്ഷണ ഓട്ടം നടത്തിയത് സംബന്ധിച്ച് നേവിയും പരിശോധന നടത്തുന്നുണ്ട്. വായന തുടരുക. ... പൊന്നും വില ആര് കൊടുക്കും, ഏക്കറിന് മിനിമം വേണ്ടത് 10 കോടി; വിഴിഞ്ഞം ക്ലോവർ ലീഫ് പദ്ധതിയിൽ വലിയ ആശയക്കുഴപ്പം തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേയും ഔട്ടര്‍ റിംഗ് റോഡിനേയും ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന ക്ലോവര്‍ ലീഫ് പദ്ധതിക്ക് ക്ലോവര്‍ ലീഫ് പദ്ധതിക്ക് ഭൂമി ഏറ്റെടുപ്പിനുള്ള കോടികള്‍ ആര് കണ്ടെത്തുമെന്നതില്‍ ആശയക്കുഴപ്പം. പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം ആയെങ്കിലും ഈ ആശയക്കുഴപ്പം കാരണം പ്രതിസന്ധിയുണ്ട്. 20 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ചുരുങ്ങിയത് 250 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് കരട് രേഖ. വായന തുടരുക . .. കോട്ടയത്തെ ഇല്ലാത്ത 'വെർച്വൽ അറസ്റ്റ്', വാട്സ് ആപ്പിന് പൊലീസിന്റെ കത്ത്; തട്ടിപ്പ് കോൾ വിശദാംശങ്ങൾ തേടി കോട്ടയം : ചങ്ങനാശ്ശേരിയിലെ ഇല്ലാത്ത 'വെർച്വൽ അറസ്റ്റിൽ' കുടുങ്ങിയ ഡോക്ടറിന്റെ കേസിൽ വാട്സ് ആപ്പിന് പൊലീസ് കത്ത് നൽകി. വാട്സ് ആപ്പ് കോളിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് കോട്ടയം എസ് പി കത്ത് നൽകിയത്. കംപോഡിയയിൽ നിന്നാണ് തട്ടിപ്പ് കോളെത്തിയതെന്നാണ് സൈബർ ഡിവിഷന്റെ പ്രാഥമിക നിഗമനം. തട്ടിപ്പുകാരുടെ ബാങ്ക് വിവരങ്ങൾ അടക്കം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. തുടര്‍ന്നു വായിക്കുക. ..
BUY
Computer Accessories |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |